അഷ്ടപദി: ഭാഗം 31
രചന: രഞ്ജു രാജു
കാർത്തു…. മോള് അകത്തേക്ക് കയറി പോകൂ…… നാരായണൻ വന്നു അവളെ ദേവകി യുടെ കൈയിൽ നിന്നും മോചിപ്പിക്കുവാൻ ഒരൂ ശ്രെമം നടത്തി എങ്കിലും,അവർ അയാളെ തടഞ്ഞു. ഇനി ഒരുത്തരും, തൊട്ട് പോകരുത് എന്റെ കുഞ്ഞിനെ… ഇഞ്ച ചതയ്ക്കും പോലെ നിന്റെ ഭാര്യ ഇട്ടു പെരുമാറിയപ്പോൾ നീയും നോക്കി നിന്നില്ലെടാ ദ്രോഹി……. അവർ കോപത്താൽ വിറച്ചു. മോനെ…നമ്മൾക്ക് ഇറങ്ങാം വരൂ…. ദേവമ്മ ആണ് കാർത്തുവിനെ വട്ടം ചുറ്റി പിടിച്ചു കൊണ്ട്, ഉമ്മറ പടിയിലേക്ക് ഇറങ്ങിയത്. അവൾ വീണുപോകുമോ എന്ന ഭയത്താൽ അവർ ധരനെ പെട്ടന്ന് വിളിച്ചു.
അവൻ തന്റെ വലം കൈയാൽ അവളെ ചേർത്ത് പിടിച്ചു,,, എടോ… നാരായണാ.. ഞാൻ ഇവളെ കൊണ്ട് പോകുവാ….. താൻ കേസ് കൊടുക്കുവോ, പോലീസിനെ കാണുവൊ.. എന്താണെന്ന് വെച്ചാൽ ആയിക്കോ….. ബാക്കി കാര്യം ഞാനും നോക്കിക്കോള്ളം… അതും പറഞ്ഞു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി. കാർത്തുവിനെ വല്ലാതെ വിറയ്ക്കുന്നുണ്ട്….അത് ധരനും ദേവമ്മ യ്ക്കും മനസിലായി. മോളെ…. ഇടറിയ ശബ്ദത്തിൽ അവർ അവളെ വിളിച്ചു. ഹ്മ്മ്… നേർത്തൊരു മൂളൽ മാത്രം. . എന്റെ കുഞ്ഞേ… നീ എന്തിനാണ് അവിടേക്ക് പോയത്….. അതുകൊണ്ട്,,, അല്ലേ നിനക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചത്…നിന്നെ തല്ലി ചതച്ചില്ലേ അവള്…
അത് പറയുകയും ദേവമ്മ കരഞ്ഞു പോയിരിന്നു. മറുപടി ഒന്നും പറയാതെ കൊണ്ട് അവൾ അവരുടെ കൂടെ നടന്നു നീങ്ങി. അവളുടെ അവസ്ഥ കണ്ടതും ലക്ഷ്മി ഓടി വന്നു അവളെ വാരി പുണർന്നു. ന്റെ കുഞ്ഞേ…… ഇതു ആരാണ് ഇങ്ങനെ ചെയ്തത്…. സ്വന്തം തള്ള… അല്ലാതെ പിന്നെ ആരാണ്.. അതു പറയുമ്പോൾ ധരന്റെ മുഖം വലിഞ്ഞു മുറുകി. അകത്തെ സെറ്റിയിൽ കൊണ്ട് പോയി ഇരുത്തിയ ശേഷം, ലക്ഷമി വേഗം ചെന്നു മുറിവിന് പുരട്ടുന്ന ഓയിൽമെന്റ് എടുത്തു കൊണ്ട് വന്നു, അവളുടെ കീഴ്ച്ചുണ്ടിൽ പുരട്ടി. സ്സ്…. വേദന കൊണ്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ദേവമ്മേ.. അല്പം കഴിഞ്ഞതും അവൾ വിളിച്ചു.. അവളെ നോക്കി കണ്ണീർക്കുകയായിരുന്ന ദേവമ്മ,
പെട്ടന്ന് അവളുടെ അടുത്തേക്ക് വന്നു ഇരുന്നു. എന്താ മോളെ.. വെള്ളം…. അവൾ ചുണ്ടനക്കി. ലക്ഷ്മി,അപ്പോളേക്കും ഒരു ഗ്ലാസിൽ വെള്ളം പകർന്നുകൊണ്ട് അവളുടെ അടുത്തേക്ക് വന്നു… വളരെ ബദ്ധപ്പെട്ടതാണ് അവൾ അത് കുടിച്ചത്,,,, ദേവമ്മ ആണെങ്കിൽ അവളെ തന്റെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോവാൻ തുടങ്ങിയതും ധരൻ അവരെ തടഞ്ഞു. വേണ്ടമ്മേ…. ഇവള് എന്റെ റൂമിൽ കിടന്നോളും.. നിങ്ങള് പോയി കിടന്നോളു….. അത് സാരമില്ല മോനെ… എന്റെ കൂടെ കിടത്തിക്കോളാം .. കാർത്തികയ്ക്ക് മുകളിലേക്ക് വരാൻ ബുദ്ധിമുട്ട് ഉണ്ടോ..? ധരൻ അവളെ നോക്കി..
ഇല്ലെന്ന് അവൾ തല കുലുക്കിയപ്പോൾ ധരൻ അവളെ പിടിച്ചു എഴുനേൽപ്പിക്കാനായി കൈ നീട്ടി. എന്നാൽ അപ്പോളേക്കും അവൾ പതിയെ എഴുനേൽക്കാൻ ശ്രെമിച്ചു. മോളെ.. നീ ഒന്നും കഴിച്ചില്ലല്ലോ… ഒന്നും വേണ്ടമ്മേ…. എനിക്ക് എവിടെ എങ്കിലും ഒന്നു കിടന്നാൽ മതി.. ധരന്റെ പിന്നാലെ, കാർത്തുവും പതിയെ റൂമിലേക്ക് പോകാനായി തുടങ്ങി. മോളെ… ദേവമ്മ വന്നു അവളെ ചേർത്തു പിടിച്ചു. ന്റെ കുട്ടി വിഷമിക്കേണ്ട…. നിനക്ക് ഞങ്ങൾ എല്ലാവരും ഉണ്ട് ട്ടോ….. ഒരു വരണ്ട ചിരി അവളുടെ അധര ത്തിൽ സ്ഥാനം പിടിച്ചിരുന്നു അപ്പോളേക്കും.. വാഷ്റൂമിൽ പോയി ഫ്രഷ് ആയി വന്നശേഷം,
കൂടുതലൊന്നും പറയാതെ കൊണ്ട് ധരൻ ബെഡിലേക്ക് കിടന്നു. അവൻ ആണെങ്കിൽ നല്ല ദേഷ്യത്തിൽ ആയിരുന്നു.. കാർത്തു കയറി വന്നപ്പോൾ അവൻ അവളെ സൂക്ഷിച്ചു നോക്കി. നല്ലോണം കിട്ടിയല്ലേടി…….നിന്റെ തള്ളയെ സമ്മതിക്കാതെ പറ്റില്ല കേട്ടോ… പുച്ഛ ഭാവത്തിൽ അവൻ അവളെ നോക്കി ചിരിച്ചു… മറുപടി ഒന്നും പറയാതെ കൊണ്ട് കാർത്തു അവന്റെ അപ്പുറത്തായി കയറി ചെരിഞ്ഞു കിടന്നു… പെട്ടന്ന് അവൻ അവളെ പിടിച്ചു നേരെ കിടത്തി. ടി….. അവൻ വിളിച്ചതും കാർത്തു ആ മുഖത്തേക്ക് നോക്കാനാവാതെ ദൃഷ്ടി പായിച്ചു. എന്തിനടി അവർ നിന്നേ ഇങ്ങനെ തല്ലിച്ചതച്ചത്… മറുപടി പറയാതെ കിടക്കുന്നവളെ നോക്കി യതും അവനു കലി കയറി. കാർത്തിക…..
നിന്റെ ചെവി കേൾക്കില്ലെടി… പെട്ടന്ന് ധരൻ കിടന്നിടത്തു നിന്നും ചാടി എഴുന്നേറ്റു. ധരൻ…. പ്ലീസ്…… തന്റെ മുന്നിൽ കിടന്നു ഇരു കൈകളും കൂപ്പി കൊണ്ട് കിടന്നു കരയുന്നവളെ നോക്കി അവൻ ഒരു നിമിഷം ഇരുന്നു. അല്പം കഴിഞ്ഞതും മുറിയിലെ വെട്ടം അണഞ്ഞു. കാർത്തു അപ്പോൾ താൻ വീട്ടിൽ തിരികെ ചെന്നു കയറിയ മുതൽക്കേ ഉള്ള കാര്യങ്ങൾ ഓർക്കുക ആയിരുന്നു. പടിപ്പുര കടന്നു വരുന്ന കാർത്തുവിനെ കണ്ടു കൊണ്ട് നിച്ചു ഓടി ഇറങ്ങി വന്നു. പെട്ടന്ന് ആണ് ചിറ്റ അവനെ തടഞ്ഞത്.. മോനെ… നീ അകത്തേക്ക് കയറി പോടാ…… പക്ഷെ അത് വക വെയ്ക്കാതെ അവൻ ഓടി വന്നു അവളെ വട്ടം ചുറ്റി പിടിച്ചു.
ചിറ്റയുടേ ബന്ധു ജനങ്ങൾ ഒക്കെ എത്തിയിരുന്നു. അതിൽ നിന്നും മനസിലായി,അച്ചുവും സിദ്ധാർഥ് വർമയും ആയിട്ടുള്ള വിവാഹ നിശ്ചയം കഴിഞ്ഞു കാണും എന്ന്. ഉള്ളം നീറി പിടഞ്ഞു കൊണ്ട് പിന്നിലെ വാതിലിൽ കൂടി താൻ അകത്തേക്ക് കയറിയപ്പോൾ കണ്ടു,കത്തുന്ന മിഴികളോട് കൂടി തന്റെ നേർക്ക് പാഞ്ഞു വരുന്ന അമ്മയെ. എടി….. ഒരുമ്പട്ടോളെ… .. നീ….. നീ ഈ കുടുംബം നാണം കെടുത്തി അല്ലേടി…. അമ്മയുടെ ആദ്യത്തെ പ്രഹരം,,,, വലതു കരണം പുകഞ്ഞു പോയി.. കാതിൽ വല്ലാത്ത മൂളലും വേദനയും…. ഒപ്പം കണ്ണിന്റെ കാഴ്ച പോലും മറഞ്ഞതായി അവൾക്ക് തോന്നി.
അവിടെ കൂടി നിന്നിരുന്ന ബന്ധുക്കളെ ആരെയും ഗൗനിക്കാതെ കൊണ്ട് അമ്മ വീണ്ടും വീണ്ടും അടിച്ചു. ആ സമയത്ത് ആണ് അച്ഛൻ അവിടേക്ക് വന്നത്. അമ്മയെ പിടിച്ചു മാറ്റിയ ശേഷം അച്ഛനാണ് ത്തന്നെ അകത്തേക്ക് കയറ്റി കൊണ്ട് പോയത്. അച്ചുവിന്റെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ കണ്ടു,ത്തന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നിൽക്കുന്നവളെ.. കസവു കര ഉള്ള സെറ്റും മുണ്ടും ഒക്കെ ഉടുത്തു കൊണ്ട് മുടി നിറയെ മുല്ലപ്പൂ ഒക്കെ ചൂടി ചുവന്ന നിറം ഉള്ള വട്ട പൊട്ടും കുത്തി സുന്ദരി ആയി നിൽക്കുന്നവളെ നോക്കി ഒരു നിമിഷം നിന്നു പോയി. മതിയായില്ലേ……
എന്തിനാ വീണ്ടും ഇവിടേക്ക് കെട്ടി എടുത്തത്.. അച്ചു അലറി… അവളോട് മറുപടി പറയുവാനായി തനിക്ക് ആവില്ല എന്ന് കാർത്തു മനസിലാക്കി. ആരോ പിന്നിൽ നിന്നും തന്നെ വന്നു പിടിച്ചു. നോക്കിയപ്പോൾ മുത്തശ്ശി ആണ്… മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി വാതിൽ അടച്ച ശേഷം, മുത്തശ്ശി തന്റെ അരികിൽ വന്നിരുന്നു.. മോളെ… നീയെന്താ അവിടുന്ന് പോന്നത്…. അവൻ നിന്നെ ഉപേക്ഷിച്ചോ,ഇത്ര വേഗന്നു.. മറുപടിയൊന്നും പറയാതെ, താൻ നിലത്തേക്ക് മുഖം നട്ട് ഇരിക്കുകയാണ് ചെയ്തത്. എന്താ പറ്റിയെ…. നീ ഇനി അവിടേക്ക്, മടങ്ങി പോകുന്നില്ലേ… ഇല്ലെന്ന് താൻ പിറു പിറുത്തു. അങ്ങനെ പറഞ്ഞാൽ ഒക്കില്ല മോളെ… നീ കുറച്ചു ദിവസം കൂടി അവിടെ താമസിക്കണം…..
മുത്തശ്ശി അത് പറഞ്ഞപ്പോൾ, അവൾ അവരെ സൂക്ഷിച്ചു നോക്കി. മോളെ…… നമ്മുടെ ഈ തറവാടും സ്വത്ത്ക്കളും എല്ലാം നമ്മൾക്ക് നഷ്ടം ആകും കുട്ടി…. അതിനു മുന്നേ അവനെ കൊണ്ട് എങ്ങനെ എങ്കിലും അതു നിന്റെ പേരിലേക്ക് ആക്കണം….. മുത്തശ്ശി അതു പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ആണ് അച്ഛനും അമ്മയും കൂടി കടന്നു വന്നത്. അച്ഛനും തന്നോട് അങ്ങനെ ആവശ്യപ്പെട്ടപ്പോൾ താൻ അച്ഛന്റെ അടുത്തേക്ക് ചെന്നു. “ഞാൻ അവിടെ നിൽക്കണം എന്നായിരുന്നു എങ്കിൽ അച്ഛൻ എന്തിനാണ് ധരന്റെ പേരിൽ കേസ് കൊടുത്തത്..” “മോളെ….. ഞാൻ അത് അവനെ ഒന്ന് വിരട്ടാൻ വേണ്ടി ചെയ്തതാ… പിന്നെ നിന്നേ ഇവിടേക്ക് ഒന്ന് വരുത്തുകയും വേണമായിരുന്നു…
” ഞാൻ ജീവിച്ചിരിക്കുമ്പോൾ ഈ ചതി ധരനോട് ചെയ്യുകയില്ല…ധരന്റെ സ്വത്താണ് ഇതെങ്കിൽ അയാൾ തന്നെ ഇവിടെ വന്ന് താമസിക്കുകയും ചെയ്യും..അതിന് നിങ്ങൾ ആരൊക്കെ തടസ്സം നിന്നാലും ശരി… … “അങ്ങനെ ഇവിടെ നിന്നും ഇറങ്ങി പോകുവാൻ പറ്റുമോ മോളെ… നമ്മളെല്ലാവരും കൂടി, നടു റോഡിലോട്ട് ഇറങ്ങി, പോയാൽ, പിന്നെ നമ്മൾക്ക് എന്തു വിലയാണ് നമ്മുടെ നാട്ടിലുള്ളത്..” “ചതിയിലൂടെയും വഞ്ചനയിലൂടെയും വെട്ടിപ്പിടിച്ചതൊക്കെ,നഷ്ടപ്പെടുകയേ ഉള്ളൂ അച്ഛാ….. അത് അർഹതപ്പെട്ടവന്റെ കയ്യിൽ എത്തുകയും ചെയ്യും, ഇതൊന്നും നമ്മുടെ തീരുമാനമല്ല, മുകളിൽ ഇരിക്കുന്നവൻ മുൻപേ തീരുമാനിച്ചുറപ്പിച്ച കാര്യമാണിത് പെട്ടെന്ന് തന്നെ അച്ഛന്റെയും മുത്തശ്ശിയുടെയും മുഖം ആകെ മാറി ” ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ നിനക്ക് അപ്പോൾ അനുസരിക്കുവാൻ പറ്റുകയില്ലേ ”
“ഇല്ല….. ഒരിക്കലും ഞാൻ ഈ ചതിയ്ക്ക് കൂട്ട് നിൽക്കുക ഇല്ല. താൻ അവരോട് തീർത്തു പറഞ്ഞു…. പിന്നെയും തന്നോട് ഓരോരോ കാര്യങ്ങൾ പറഞ്ഞ് അച്ഛനും മുത്തശ്ശിയും,തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ, താൻ അതൊന്നും ഗൗനിക്കാൻ പോയില്ല.. അപ്പോഴാണ് അമ്മയുടെ മൂത്ത ചേച്ചിയായ, സരോജിനി വല്യമ്മ വരുന്നത്. ഒരു കല്യാണാലോചനയുമായി.. ചെറുക്കൻ ഒന്ന് കെട്ടിയതാണ്, ഒരു മാസം പോലും ആദ്യ ഭാര്യയുമായി ഒരുമിച്ച് ജീവിച്ചില്ല, അപ്പോഴേക്കും അവൾ, അവനെ ഇട്ടിട്ട് പോയിക്കളഞ്ഞു…പിന്നെ, ഇവളുടെ സ്വഭാവത്തെക്കുറിച്ച് ഒക്കെ തിരക്കുമ്പോൾ, ഇനിയൊരു ഒന്നാം കെട്ടുകാരനെ കിട്ടുക വലിയ ബുദ്ധിമുട്ടാണ്.. വല്യമ്മ വിശദീകരിച്ചു. ഇഷ്ടം പോലെ സ്വത്തും പണവും ഒക്കെ ഉണ്ട് ചെക്കന്. പിന്നെ കുറച്ചു മദ്യപിക്കും..
ഇന്നത്തെ കാലത്ത് അല്പസ്വല്പം മദ്യപാനം ഇല്ലാത്ത, ഒരു പയ്യന്മാരും ഇല്ല എന്ന് പറഞ്ഞുകൊണ്ട് ഈ ആലോചനയുമായി മുന്നോട്ടു പോകുവാൻ സരോജിനി വല്യമ്മ അമ്മയും ആയിട്ട് ധാരണയായി. അതിനു സമ്മതിക്കാഞ്ഞതിനാണ്,അമ്മ, തന്നെ,.ഉപദ്രവിച്ചത് മുഴുവനും. കാർത്തു വിന്റെ നെടുവീർപ്പ് ഉയർന്നു. അടക്കിപ്പിടിച്ച തേങ്ങലുകൾ, മെല്ലെ മിഴിനീരായി പുറത്തേക്ക് പ്രവഹിച്ചു...….തുടരും……