അഷ്ടപദി: ഭാഗം 25
രചന: രഞ്ജു രാജു
സ്വന്തമായി ഒരു ജോലി നേടി ഒരു വരുമാനം ഒക്കെ ആയ ശേഷം, നിന്റെ അമ്മയുടെ അരികിലേക്ക് തിരികെ എത്തിക്കാമെന്ന് ഞങ്ങൾ വാക്ക് നൽകി…. ആ വാക്ക് പാലിക്കുവാൻ വേണ്ടി ആണ് ഞങ്ങൾ ഇവിടെക്ക് വീണ്ടും എത്തിയത്. ലക്ഷ്മി അത്രയും പറഞ്ഞു നിറുത്തി. പെട്ടന്ന് ആണ് ദേവമ്മ, മുത്തശ്ശി യുടെ അടുത്തേക്ക് പാഞ്ഞു വന്നത്. “ഒരു വേലക്കാരി യെ പോലെ, ഞാൻ ജീവിച്ചു… ഇത്രയും കാലം ഇവിടെ…. നിങ്ങൾ പറയുന്നത് എന്തും അനുസരിച്ചു… എന്നിട്ട്… എന്നിട് എല്ലാവരും കൂടി എന്നെ ചതിക്കുക ആയിരുന്നു ല്ലേ… എന്റെ പൊന്നു മോനേ, എന്നിൽ നിന്നും അടർത്തി മാറ്റിയിട്ട് നിങ്ങൾക്ക് എന്താണ് ലഭിച്ചേ…
. ഈ ലോകത്തിൽ എനിക്ക് സ്വന്തം എന്ന് പറയാൻ ആകേ ഉണ്ടായിരുന്നത് എന്റെ കുഞ്ഞായിരുന്നു.. എന്ത് തെറ്റ് ആണ് ഞങ്ങള് ചെയ്തേ .. എന്തിനാണ് ഈ കൊടിയ പാപം നിങ്ങൾ കാണിച്ചത്…..” കത്തുന്ന മിഴികളോട് അവർ സരസ്വതി അമ്മയെ നോക്കി. ആ മുഖം താഴ്ന്നിരുന്നു. “നാരായണ….. നിന്നോട് ഞാൻ കാലു പിടിച്ചു ചോദിച്ചില്ലേ, എന്റെ കുഞ്ഞു എവിടെ പോയി… അവനെ കൂട്ടകൊണ്ട് വാ എന്ന്…. അപ്പോൾ നീ എന്താണ് എന്നോട് പറഞ്ഞെ, അവൻ നിങ്ങളുടെ കൈ വിടുവിച്ചു ഓടി പോയെന്ന് അല്ലേ……6വയസ് പ്രായം ഉള്ള എന്റെ കുട്ടിയെ നിഷ്കരുണം ഉപേക്ഷിച്ചു തള്ളിയിട്ടു അല്ലേടാ നീ ഒക്കെ വന്നത്…” ദേവമ്മ യുടെ കൈ നാരായണൻറെ കവിളിൽ പതിഞ്ഞു.
ചേച്ചി….. അയാളുടെ ശബ്ദം ചിലമ്പിച്ചു. ചേച്ചിയോ…. ആരുടെ ചേച്ചി….. നീ ഒന്നും എന്നെ ഇനി അങ്ങനെ വിളിക്കരുത്… ദുഷ്ട ശക്തികൾ ആണ് നിങ്ങൾ എല്ലാവരും.. എന്നോട് ഈ ക്രൂരത കാട്ടിയതിനു അനുഭവിക്കും… ഓരോരുത്തർ ആയി അനുഭവിക്കും… ഇതു പറയുന്നത് ദേവകി ആണ്… 22വർഷം….22വർഷമായിട്ട് ഞാൻ ഉറക്കം വരാതെ,ഈ പടിപ്പുര വാതിലിൽ കാതോർത്തു കിടക്കും… എന്റെ മോന്റെ കാലൊച്ച കേൾക്കുന്നുണ്ടോ എന്ന് കാതു കൂർപ്പിക്കും…എന്നെങ്കിലും ഒരിക്കൽ ഈശ്വരൻ എന്റെ മകനെ എന്നിലേക്ക് എത്തിക്കണേ എന്ന് ആറ്റു നോറ്റു പ്രാർത്ഥിച്ചു കൊണ്ട്, ചങ്ക് പൊട്ടി ആണ് ഞാൻ ഇവിടെ കഴിഞ്ഞത്… അവർ പൊട്ടിക്കരയുക ആണ്…
“അമ്മേ…. എന്റെ അമ്മ അനുഭവിച്ചതിനും, അമ്മയുടെ ഓരോ തുള്ളി കണ്ണീരിനും ഞാൻ ഇവരോട് കണക്ക് ചോദിക്കും….. അതിനു ഉത്തരം പറയാതെ കൊണ്ട് ഒറ്റ ഒരുത്തനും ഇവിടെ നിന്നും ഇറങ്ങി പോകുകയും ഇല്ല…. ” രണ്ടാഴ്ച സമയം ഞാൻ തരുന്നു .. അതിനു മുന്നേ എല്ലാവരും ഇറങ്ങിക്കോണം… കേട്ടല്ലോ പറഞ്ഞത്.. ധരന്റെ ശബ്ദം അവിടമാകെ മുഴങ്ങി. അത് കേട്ടതും എല്ലാവരും ഞെട്ടി. “അമ്മേ……” അവൻ ദേവമ്മയുടെ തോളിൽ കൈ വെച്ചു. “നമ്മൾക്ക് ഇറങ്ങാം അമ്മേ ” മറുപടി ഒന്നും പറയാതെ കൊണ്ട് ഇരിക്കുക ആണ് ദേവമ്മ… “എന്താ അമ്മേ……” “ഹേയ്…. ഒന്നുല്ല മോനേ ” . ഈറൻ മിഴികൾ തുടച്ചു മാറ്റി കൊണ്ട് അവർ മകന്റെ കൈയിൽ പിടിച്ചു എഴുന്നേറ്റു.
“അമ്മേടെത് ആയിട്ട്, ഒന്നും ഇവിടെ നിന്നും എടുക്കേണ്ട…നമ്മൾക്ക് അതു ആവശ്യം ഇല്ല താനും.. പാദത്തിൽ ഒരു മണൽ തരി എങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ, അതും ഇവിടെ ഉപേക്ഷിച്ചു വേണം അമ്മ എന്റെ കൂടെ പോരേണ്ടത്..” ലക്ഷ്മി അമ്മേ… പോവാം നമ്മൾക്ക്.. അവൻ ദേവമ്മയെ ചേർത്തു പിടിച്ചു കൊണ്ട്,മുറ്റത്തേക്ക് ഇറങ്ങി.. പെട്ടന്ന് ദേവമ്മ ഒന്ന് നിന്നു. വാതിൽപ്പടിയിൽ നിറ മിഴികളോട് നിൽക്കുന്ന കാർത്തുവിനെ കണ്ടു. അവർ കാർത്തു വിന്റെ അരികിലേക്ക് ചെന്നു. “മോള് വരുന്നില്ലേ……” കുനിഞ്ഞ മുഖത്തോടെ നിന്നത് അല്ലാതെ അവൾ ഒരു മറുപടി യും പറഞ്ഞില്ല. “അവള് വരുന്നില്ല അമ്മേ…..നമ്മൾക്ക് പോകാം ” ധരൻ പറഞ്ഞു. “അത് എങ്ങനെ ശരിയാവും….
നീ താലി കെട്ടിയ പെണ്ണല്ലേ….. ഇനി കാർത്തു കഴിയേണ്ടത് നിന്റെയും ദേവമ്മ യുടെയും ഒപ്പം ആണ് മോനേ..” ലക്ഷ്മി ധരന്റെ മുഖത്തേയ്ക്ക് പ്രതീക്ഷ യോട് നോക്കി.. മറുത്തൊന്നും പറയാതെ കൊണ്ട് അവൻ ഇറങ്ങി പോകുക ആണ് ചെയ്തേ. കാർത്തുവിന് നെഞ്ചു വിങ്ങി. ത്തന്നെ….. ഒന്ന് കൂടേ വരാൻ വിളിച്ചില്ലലോ…. അപ്പോൾ തന്നോട് ഇഷ്ടം ഒന്നും ഇല്ലായിരുന്നു ല്ലേ…. എന്നെയും പറ്റിക്കുവായിരുന്നോ…. കവിളിനെ തലോടി കണ്ണീർ ഒലിച്ചു ഇറങ്ങി. “മോളെ…. ലക്ഷ്മി a പറഞ്ഞത് പോലെ നീ ഇനി ജീവിക്കേണ്ടത് എന്റെ മോന്റെ കൂടെ ആണ്…. വരൂ കുട്ടി….” ദേവമ്മ വന്നു ആണ് അവളെ കൈക്ക് പിടിച്ചു ഇറക്കിയത്.. നാരായണനും വിമലയും മറ്റാരും ഒരക്ഷരം മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ യിൽ നിൽക്കുക ആണ്.
നാളത്തെ മോതിരം മാറ്റത്തിന് വേണ്ടി അലങ്കരിച്ച പന്തലും കസേരകളും മണ്ഡപവും ഇറങ്ങി പോകുമ്പോൾ കാർത്തു കണ്ടു.. ** അമ്മയെയും കൂട്ടി ധരൻ നേരെ ടൗണിൽ ഉള്ള ഒരു ഷോപ്പിലേക്ക് ആണ് പോയത്. അവർക്ക് ആവശ്യത്തിന് ഉള്ള തുണിയും മറ്റു സാധനങ്ങളും എല്ലാം വാങ്ങി കൂട്ടുക ആണ്… കൂടുതലും നേര്യതും മുണ്ടും ഒക്കെ ആണ് അവൻ മേടിച്ചത്. “ഇതു നോക്കിയേ അമ്മേ… ഇഷ്ടം ആയോ… ഈ കളർ എങ്ങനെ ഉണ്ട്…ഇതിന് ഏത് ബ്ലൗസ് ആണ് വേണ്ടത്… തുടങ്ങി നൂറായിരം ചോദ്യങ്ങൾ അവൻ ചോദിക്കുക ആണ്.” “മോന്റെ ഇഷ്ടം നോക്കി മേടിച്ചോ….” അവർ പുഞ്ചിരിച്ചു.. ദേവമ്മയ്ക്ക് മേടിച്ച ഒപ്പം ത്തന്നെ അവൻ ലക്ഷ്മിഅമ്മയ്ക്കും മുത്തശ്ശി യ്ക്കും അച്ഛനും,ഒക്കെ വാങ്ങി കൂട്ടി.
എല്ലാം മേടിച്ചു കഴിഞ്ഞപ്പോൾ ആണ് ദേവമ്മ, കാർത്തു വിന്റെ കാര്യം ഓർത്തത്.. മോനേ…. എന്താ അമ്മേ…. കാർത്തുമോള്…. അവൾക്ക് ഒന്നും വാങ്ങിയില്ലലോ…. അവൾക്ക് എന്ത് വാങ്ങാൻ ആണ്… അതിന്റ ഒന്നും ആവശ്യം ഇല്ല അമ്മേ…. അങ്ങനെ പറയാതെ കുട്ടി…. അവൾക്കും ഒരു ജോഡി ഡ്രസ്സ് പോലും ഇല്ല.. കുളിച്ചു മാറണമെങ്കിൽ പോലും… ദേവമ്മ ആണെങ്കിൽ സെയിൽസ് ഗേൾ നെ വിളിച്ചു. എന്നിട്ട് കാർത്തു വിന്റെ അളവ് പറഞ്ഞു കൊടുത്തു. . അവൾക്ക് വേണ്ടി, നാലഞ്ച് ടോപ്പുകളും, ചുരിദാറും, പിന്നെ സെറ്റും മുണ്ടും, ദാവണി യും ഒക്കെ വാങ്ങിച്ചു കൂട്ടി മൂന്നാല് ഷർട്ടും മുണ്ടും ഒക്കെ ധരനും കൂടി എടുത്തു. രണ്ടാളും കൂടി വീട്ടിൽ എത്തിയപ്പോൾ 10മണി ആവാറായി.
ലക്ഷ്മി വന്നു വാതിൽ തുറന്നു കൊടുത്തു. ധരൻ ആണ് അവർക്ക് ഒക്കെ ഉള്ള ഡ്രസ്സ് എടുത്തു കൊടുത്തത്.. ഇതു എന്തിനാ മോനേ ഞങ്ങൾക്ക് കൂടി മേടിച്ചത്… അതിന്റ ആവശ്യം ഇല്ലായിരുന്നു ട്ടോ ” “അതൊന്നും സാരമില്ല ലക്ഷ്മിയമ്മേ…. ഇതൊക്ക ഇഷ്ടം ആയൊന്നു നോക്കിക്കെ…. അവൻ മേടിച്ചത് എല്ലാം കൊണ്ട് വന്നു ടേബിളിൽ വെച്ചു. “കാർത്തു മോള് എവിടെ ‘ ദേവമ്മ തിരക്കി. ആ കുട്ടി മുറിയിൽ നിന്നും പുറത്തേക്ക് പോലും ഇറങ്ങിയില്ല… സങ്കടപ്പെട്ട കൊണ്ട് ഇരിപ്പാണ് മോന്റെ മുറിയിൽ.. അതു കേട്ടതും ധരൻ വേഗത്തിൽ സ്റ്റെപ്സ് കയറി മുകളിലേക്ക് പോയി. വാതിൽ തുറന്നപ്പോൾ കണ്ടു നിലത്തു, ഭിത്തിയിൽ ചാരി ഇരിക്കുന്ന കാർത്തുവിനെ. ധരൻ വന്നത് പോലും അവൾ അറിഞ്ഞിരുന്നില്ല.
ടി. അവൻ ഒരു അലർച്ച ആയിരുന്നു. പെട്ടന്ന് അവൾ ചാടി പിരണ്ടു എഴുനേറ്റ്. നിന്നെ ഇവിടെ കെട്ടിലമ്മയായി വാഴിയ്ക്കാൻ, വേണ്ടി അല്ല കൊണ്ട് വന്നിരിക്കുന്നത്… ഈ താലി ടേ കണക്കും പറഞ്ഞു കൊണ്ട് എന്റെ മുന്നിലേക്ക് ഒരിക്കൽ പോലും വരികയും വേണ്ട….. കേട്ടോ പറഞ്ഞെ… അവൽ തല യാട്ടി. നിന്നേ അവിടെ നിന്നും രക്ഷിക്കണം എന്ന് പറഞ്ഞിട്ട്, ഞാൻ വന്നപ്പോൾ നീ എന്താടി പറഞ്ഞെ, എന്നെ ഇഷ്ടം അല്ലെന്നും, എന്നോട് ഇറങ്ങി പോകാനും അല്ലേ.. അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് ധരൻ ചോദിച്ചു .. കാർത്തു ഒന്നും മിണ്ടാതെ നിൽക്കുക ആണ്.. അല്ലെങ്കിലും ആ നാറിടെ മക്കളല്ലേ നീയ്.. ഇങ്ങനെ ഒക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതം ഒള്ളു….
പിന്നെ…. എനിക്ക് നിന്നേ ഇഷ്ടം ഉണ്ടായിട്ട് ഒന്നും അല്ല… അവനിട്ടു ഒന്ന് പണിയാൻ വേണ്ടി ആയിരുന്നു ഞാൻ ഈ നാടകം ഒക്കെ കളിച്ചേ…. നിന്റെ മോതിരം മാറ്റം മുടങ്ങണം… എല്ലാവരുടെയും മുന്നിൽ നിന്റെ തന്തയും, ആ ചെറ്റ കൂട്ടങ്ങളും നാണം കെടണം …..അത്രത്തന്നെ അതുകൊണ്ട് ഈ താലിടെ ബന്ധം പറഞ്ഞു കൊണ്ട്, നീ ഇവിടെ തുടരണം എന്ന് എനിക്ക് യാതൊരു നിർബന്ധവും ഇല്ല താനും… നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ നിന്നും ഇറങ്ങി പോകാം… ആരും നിനക്ക് ഒരു തടസം ആകുകയും ഇല്ല…. അതിനും മറുപടി ഒന്നും പറയാതെ കൊണ്ട് കാർത്തു മുഖം കുനിച്ചു നിന്നു. എന്താടി… നിന്റെ നാവ് ഇറങ്ങി പോയോ…അതോ തന്തേടെ കെട്ട സ്വഭാവം ഇറക്കാൻ ആണോ നീയും അവനു ദേഷ്യം തോന്നി. ധരൻ പറയുന്നത് പോലെ ഞാൻ ചെയ്തോളാം…
ഒടുവിൽ അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. “മ്മ്… ഗുഡ്… നീ നാരായണന്റെ മകൾ ത്തന്നെ…” അവൻ അവളെ നോക്കി പുച്ഛിച്ചു. നിന്റെ തന്തയോട് ഉള്ള കണക്ക് തീർക്കുവാനായി, ഈശ്വരൻ ആയിട്ട് കാട്ടി തന്നത് ആണ് നിന്നേ…. അതുകൊണ്ട് നീ ഇവിടെ ത്തന്നെ നിന്നോ.. എവിടേക്കും പോകേണ്ട.. ചുണ്ട് കോട്ടി പറഞ്ഞു കൊണ്ട് അവൻ വെളിയിലേക്ക് ഇറങ്ങി പോയി. എല്ലാം കേട്ട് കൊണ്ട് നിറമിഴികളോടെ നിൽക്കാൻ മാത്രം, കാർത്തു വിന് കഴിഞ്ഞുള്ളു…. ധരൻ തരുന്ന ഏത് ശിക്ഷ യും ഏറ്റു വാങ്ങാൻ താൻ വിധിക്കപ്പെട്ടവൾ ആണ്. കാരണം ധരൻ തന്റെ കുടുംബ നിമിത്തം അത്രമേൽ ദുഖിച്ച വ്യക്തി ആണ്..….തുടരും……