അഷ്ടപദി: ഭാഗം 23
രചന: രഞ്ജു രാജു
വിഷമിക്കേണ്ട…എല്ലാത്തിനും നമ്മൾക്ക് വഴി ഉണ്ടാക്കാം കേട്ടോ… ധരൻ പറഞ്ഞപ്പോൾ അവൾ വെറുതെ തല കുലുക്കി. ആ സമയത്തു ചില കണക്ക് കൂട്ടലുകൾ ഒക്കെ നടത്തുക ആയിരുന്നു ധരൻ “കാത്തു….. ഞാൻ കൊണ്ട് പോയി വിടാം…നീ പോയി കാറിലേക്ക് കേറിയ്ക്കോ ” “വേണ്ട ധരൻ…. ഞാൻ പോയ്കോളാം….” അവൾ അവ്നിൽ നിന്നും ഒഴിഞ്ഞു മാറി.. മിഴികൾ തുടച്ചു കൊണ്ട് അവൾ വീട്ടിലേയ്ക്ക് പോകാനായി തുടങ്ങി… “നീ പേടിക്കണ്ട കേട്ടോ … ഈ ജന്മം മുഴുവൻ നിന്നോടൊപ്പം ഞാൻ ഉണ്ടാവും പെണ്ണേ…” പിന്നിൽ നിന്നും പുണർന്നു കൊണ്ട്, അവൻ അവളുടെ കാതിലേക്ക് മെല്ലെ മൊഴിഞ്ഞു..
നിറ കണ്ണുകളോടെ അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി. ഒരു നനുത്ത ചിരിയോടെ അവനോട് യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി പോകുകയും ചെയ്തു.. ** നാളെ ആണ് കാർത്തുവിന്റെ വിവാഹ നിശ്ചയം.. അതിനു മുന്നോടി ആയിട്ടുള്ള പന്തൽ ഇടുവാൻ ആയി ആളുകൾ ഒക്കെ എത്തി ചേർന്നു. ആകെ ബഹളമയം ആണ്… എല്ലാവരിലും സന്തോഷം.. അച്ചു, തയ്ക്കാൻ കൊടുത്ത ഡ്രസ്സ് മേടിക്കാനായി പോയിരിക്കുക ആണ്… കാർത്തു വിനെ ഒരുപാട് വിളിച്ചു എങ്കിലും, തലവേദന ആണെന്ന് പറഞ്ഞു അവൾ ഒഴിവായി. നിനക്ക് എന്താ പറ്റിയെ… മുഖം ഒക്കെ വല്ലാണ്ട് ആയല്ലോ..
ഇടയ്ക്ക് മുത്തശ്ശി അവളോട് ചോദിച്ചു.. ഒന്നുല്ല മുത്തശ്ശി,,,, ആകെ ഒരു ക്ഷീണം പോലെ…. പനിയ്ക്കാൻ ആണെന്ന് തോന്നുന്നു.. “ശിവ ശിവാ… നല്ലോരു ദിവസo ആയിക്കൊണ്ട്, ഇനി അസുഖം പിടിപ്പിക്കാൻ ആണോ നീയ്…. കുറച്ചു ചുക്ക് കാപ്പി വെയ്ക്കാൻ ഞാന്, ആ ദേവമ്മയോട് പറയാം….” അല്പം കഴിഞ്ഞതും ദേവമ്മ അവളുടെ അടുത്തേക്ക് ഓടി വന്നു. കുട്ടി… ന്താ പറ്റിയേ… പനി പിടിച്ചോ.. വാത്സല്യത്തോടെ അവർ അവളുടെ നെറ്റിമേൽ കൈ വെച്ച് നോക്കി. കുഴപ്പമില്ല ദേവമ്മേ… അല്പം കഴിഞ്ഞു മാറുന്നെ…. ” “എന്റെ മോൾക്ക് എന്തെങ്കിലും സങ്കടം ഉണ്ടോ…” .
അവളുടെ താടി തുമ്പിൽ പിടിച്ചു മേൽപ്പോട്ട് ഉയർത്തി കൊണ്ട് ദേവമ്മ അവളെ നോക്കി.. ആ മിഴികൾ തുളുമ്പാൻ എന്ന പോലെ നിറഞ്ഞു നിൽക്കുന്നു.. “എന്തിനാ എന്റെ കുട്ടി ഇത്രമാത്രം സങ്കടപ്പെടുന്നേ…. എന്താ പറ്റിയേ മോളെ…” “നിക്ക് ഒന്നും അറിയില്ല ദേവമ്മേ…..” അവരെ കെട്ടിപിടിച്ചു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. “ഒരുപാട് അകലെ ഒന്നും അല്ലാലോ…. സിദ്ധു ന്റെ വീട്ടിലേക്ക് കൂടി പോയാൽ ഒരു മണിക്കൂറ്…. മോൾക്കും വരണം എന്ന് തോന്നുമ്പോൾ ഇങ്ങട് ഓടി എത്താം ട്ടോ….” ദേവമ്മ യുടെ സമാധാനവാക്കുകൾ ഒന്ന് കേൾക്കാൻ ഉള്ള പാകത്തിന് അല്ലായിരുന്നു അവള് അപ്പോൾ.
അപ്പുറത്തെ ലക്ഷ്മി യും മുത്തശ്ശി യിം ഒക്കെ എത്തീട്ടുണ്ട്… അവർക്കേ വൈകുന്നേരം എറണാകുളം വരെ പോണം അത്രേ…. ഞാൻ അങ്ങട് ചെല്ലട്ടെ കേട്ടോ…. ” മിഴികൾ തുടച്ചു നീക്കി കൊണ്ട് അവൾ അവരെ നോക്കി തലയാട്ടി. കാർത്തു ആണെങ്കിൽ വാഷ് റൂമിലേക്ക്പോയി.. മുഖം ഒക്കെ കഴുകി തുടച്ചു. ലക്ഷ്മി ആന്റി എങ്ങാനും ഇവിടെയ്ക്ക് കയറി വന്നാലോ എന്ന് ഓർത്തായിരുന്നു അവളുടെ ആ നീക്കം.. കരുതിയ പോലെ തന്നെ അവർ എത്തുകയും ചെയ്തു. “മോളെ…… എന്താ പറ്റിയേ… സുഖം ഇല്ലാണ്ട് ഇരിക്കുവാണെന്ന് ദേവകി ചേച്ചി പറഞ്ഞു.” “ഈ കാലാവസ്ഥ ഒക്കെ മാറുന്നകൊണ്ട് ആവും ആന്റി…
ഒരു തലവേദന പോലെ…” “മ്മ്…..ഹോസ്പിറ്റലിൽ പോണോ ടാ ” “ഹേയ്… വേണ്ടന്നെ .. ഇത്തിരി കഴിഞ്ഞു എല്ലാം ശരിയാകും ” അവൾ പുഞ്ചിരിച്ചു കൊണ്ട് അവരോടായി പറഞ്ഞു. വൈകുന്നേരം എറണാകുളം വരെ പോകുവാണെന്നു, ആന്റിടെ ആങ്ങളയുടെ മോൾക്ക് ഡെലീവെറി കഴിഞ്ഞു കിടക്കുക ആണെന്ന്നും ഒക്കെ മുത്തശ്ശിയും ആന്റി യിം അവളോട് പറഞ്ഞു. കുറച്ചു സമയം കൂടി അവളോട് സംസാരിച്ചുകൊണ്ട് ഇരുന്നിട്ട് അവൾ മടങ്ങി പോയിരിന്നു.. ധരൻ…. അപ്പോള് ധരനും പോകുവൊ.. എന്തെങ്കിലും ഒരു വഴി കാണാം എന്ന് പറഞ്ഞു കൊണ്ട് ആയിരുന്നു ഇന്നലെ ധരൻ, തന്നെ ആ നെഞ്ചിലേക്ക് ചേർത്തത്.. എല്ലാം മറന്ന് പോയോ ആവൊ…
താൻ…. ഇനി സിദ്ധാർഥ് ന്റെ കൂടെ ജീവിക്കേണ്ടി വരുമോ .. അവൾ ഫോൺ എടുത്തു ധരന്റെ നമ്പറിൽ കാൾ ചെയ്തു.. ബെല്ല് അടിച്ചു നിന്നത് അല്ലാതെ അവൻ ഫോൺ ഒട്ടു എടുത്തതും ഇല്ല… ഒന്ന് രണ്ട് തവണ കൂടി ശ്രെമിച്ചു എങ്കിലും എല്ലാം വിഭലമായി.. കാർത്തു വേദനയോടെ ബെഡിലേയ്ക്ക് അമർന്നു… എന്നിട്ട് തന്റെ താലി എടുത്തു ചുണ്ടിൽ മുത്തി.. ** ഉച്ചയ്ക്ക് ശേഷം ഒരു നാല് മണി ആയി കാണും.. അച്ഛനും ചെറിയച്ഛനും കൂടി മുറ്റത്തു ഉണ്ട് ചെറിയ ചെറിയ പണികളിൽ ആണ് അവര്.. പന്തലും മറ്റും ഇട്ട ശേഷം, പണിക്കാര് ഒക്കെ മടങ്ങി പോയിരിക്കുന്നു.. മുത്തശ്ശി യിം മുത്തശ്ശനും വെറ്റില ചെല്ലം ഒക്കെ എടുത്തു വെച്ചു കൊണ്ട് അര ഭിത്തിയിൽ കയറി ഇരിക്കുന്നു..
ചന്ദ്രോത്തെ, സുകുമാരി അമ്മയും ഉണ്ട് അവർക്ക് അരികിലായി.. സ്ത്രീ ജനങ്ങൾ എല്ലാവരും അടുക്കളയിലും, പിന്നാമ്പുറത്തും ഒക്കെ ആണ് കാർത്തിക ജനാലയുടെ കമ്പിയിൽ പിടിച്ചു കൊണ്ട്, വെളിയിലേക്ക് നോക്കി നിൽക്കുക ആണ്. പെട്ടന്നു ആണ് ധരന്റെ കാറ് കിഴക്ക് വശത്തെ, ഗേറ്റ് കടന്നു വരുന്നതായി കാർത്തു കണ്ടത്. ധരൻ.. അവളുടെ നെഞ്ചിടിപ്പ് ഏറി. കാറിൽ നിന്നും ഇറങ്ങിയ ധരൻ അച്ഛന്റെ അടുത്തേക്ക് വന്നു. അച്ഛനും കൊച്ചച്ചനും കൂടി ധരനെ ഉമ്മറത്തേക്ക് കൂട്ടി കൊണ്ട് പോകുന്നത് വരെയും തനിക്ക് കാണാം.. ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്.. അവൾക്ക് ശ്വാസഗതി ഏറി. അല്പം കഴിഞ്ഞതും അച്ഛന്റെ വിളിയൊ ച്ച തന്നെ തേടി എത്തി.
പ്രതീക്ഷിച്ചത് കൊണ്ട് തന്നെ, അവിടേക്ക് കാലുകൾ നീട്ടി ചവിട്ടി നടന്നു. അച്ഛൻ എഴുനേറ്റ് തന്റെ അരികിലേക്ക് വന്നു. കാത്തു…. ഈ നിൽക്കുന്ന ധരനും നീയും ഇഷ്ടത്തിൽ ആണെന്ന് ഇയാള് പറയുന്നു.. അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ മോളെ… ” മുഖവുര കൂടാതെ ഉള്ള ചോദ്യം അച്ഛന്റെ മുഖത്തേക്ക് പോലും നോക്കാൻ ഉള്ള ത്രാണി ഇല്ലാതെ നിൽക്കുക ആണ് താന്.. ഇന്നോളം ഒരു ചെറിയ കള്ളത്തരം പോലും താൻ അച്ഛനോട് പറഞ്ഞിട്ടില്ല….. അവൾ ഓർത്തു. ധരനെ ഇഷ്ടം ആണെന്ന് പറഞ്ഞാൽ… എന്താണ് ഇവിടെ നടക്കാൻ പോകുന്നെ.. “മോളെ… നീ എന്താണ് മിണ്ടാത്തത്….
എന്തെങ്കിലും ഒന്ന് പറയു കുട്ടി ” ചെറിയച്ഛനും തന്റെ അടുത്ത് വന്നു… “ഇതെന്താ ഇവിടെ നടക്കുന്നെ… ആരെങ്കിലും ഒക്കെ വന്നാൽ നാണക്കേട് ആണ് നാരായണാ… കാത്തു നീ കേറി പോകുന്നുണ്ടോ….” മുത്തശ്ശിക്ക് ദേഷ്യം ആയി. ധരൻ… എന്റെ കുട്ടി അങ്ങനെ ഒന്നും ഉള്ള ഒരാള് അല്ല…. തനിക്ക് ഇവളോട് എന്തെങ്കിലും ഇഷ്ടം തോന്നിയിരുന്നു എങ്കിൽ തന്നെയും, അതൊക്ക വെറും ചാ lപല്യങ്ങൾ മാത്രം ആണ്.. നാളെ ഇവളുടെ വിവാഹ നിശ്ചയം ആണ്…അമ്മ പറഞ്ഞത് പോലെ ആരെങ്കിലും ബന്ധുക്കൾ ഒക്കെ വന്നാൽ, ഞങ്ങൾക്ക് നാണക്കേട് ആണ്….അതുകൊണ്ട് താൻ ഇപ്പൊ ഇവിടെ നിന്നും ഇറങ്ങി പോകണം.. അച്ഛൻ വളരെ സൗമ്യമായി ആണ് ധരനോട് പറഞ്ഞത്..
ഞാൻ പോയ്കോളാം… പക്ഷെ അങ്കിളി ന്റെ ചോദ്യത്തിന് കാർത്തിക ഉത്തരം നൽകിയ ശേഷം മാത്രം.. അതേ സൗമ്യത യോട് കൂടി ധരൻ അച്ഛനെ യും നോക്കി പറഞ്ഞു. “മോളെ… നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ….” അച്ഛൻ തന്റെ തോളിൽ തട്ടി യതും അവൾ മിഴികൾ ഉയർത്തി. “എനിക്ക്…… എനിക്ക് അങ്ങനെ ആരെയും ഇഷ്ടം അല്ല….ധരൻ സാറിനോട് ഇറങ്ങി പോവാൻ പറയു അച്ഛാ…” കാർത്തു വിന്റെ ശബ്ദം ചിലമ്പിച്ചു. “കാർത്തിക…..” ധരൻ ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റു. എന്നിട്ട് ശര വേഗത്തിൽ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു. “ടി…. നീ എന്താടി ഇപ്പൊ പറഞ്ഞത്……” അവൻ ശക്തിയായി അവളുടെ ചുമലിൽ പിടിച്ചു കുലുക്കി.
“ടാ… പുല്ലേ… എന്റെ കുട്ടിയെ തൊട്ടു പോകരുത്….” പിന്നെ അവിടെ കണ്ടത് നാരായണന്റെ മറ്റൊര് മുഖം ആയിരുന്നു. അയാൾ അവന്റെ നേരെ ആക്രോശിച്ചു നീ ആരാടാ പുല്ലേ… എന്റെ തറവാട്ടിൽ കേറി വന്നു കളിയ്ക്കാന്….. എന്റെ മോൾക്ക് നിന്നേ ഇഷ്ടം അല്ലെന്ന് പറഞ്ഞില്ലെടാ… ഇറങ്ങേടാ വെളിയില്.. അതും പറഞ്ഞു കൊണ്ട് ധരന്റെ ഇരു കോളറിലും പിടിച്ചു അയാൾ കുലുക്കി.. “അവൾക്ക് എന്നെ ഇഷ്ടം അല്ലായിരിക്കും, ശരി…. പക്ഷെ ഞാൻ കെട്ടിയ താലി ഉണ്ട് അവളുടെ കഴുത്തിൽ….ഞാൻ ചുവപ്പിച്ച സീമന്ത രേഖ ആണിത്…എന്റെ ഭാര്യ ഇനി മറ്റൊരുത്തന്റെയും മുന്നിൽ കഴുത്തു നീട്ടാൻ, ഞാൻ ജീവിച്ചു ഇരിക്കുമ്പോൾ സമ്മതിക്കുകയും ഇല്ല… അതു ഏത് മറ്റേടത്തെ കൊമ്പൻ വന്നാലും ശരി …
.” ധരന്റെ വാക്കുകൾ ഇടി മുഴക്കം പോലെ അവിടമാകെ മുഴങ്ങി.. കാർത്തു പോലും വിറങ്ങലിച്ചു നിൽക്കുക ആണ്.. “എടി… ഈ കേട്ടത് ഒക്കെ സത്യം ആണോടി…. പറയെടി…. പറയാൻ… ” വിമല ആണെങ്കിൽ വന്നു കാർത്തുവിനെ പിടിച്ചു പിന്നോട്ട് തള്ളി. ചുമരിലേക്ക് പോയി ശക്തിയായി അവളുടെ തല യുടെ പിന്ഭാഗം ഇടിച്ചു. ആഹ്…… അവൾ വേദനകൊണ്ട് നിലവിളിച്ചു. “മോളെ…….” എന്ന് വിളിച്ചു കൊണ്ട് ദേവമ്മ അവളുടെ അടുത്തേക്ക് ഓടി ഇറങ്ങി വന്നു. കാർത്തു കരഞ്ഞു കൊണ്ട് അവരെ നോക്കി. “കാർത്തു…. എടി, നിന്നോടാ ചോദിച്ചേ…. ഇവൻ പറഞ്ഞത് ഒക്കെ സത്യം ആണോ….”
“അതേ……” പതറാതെ പറയുന്ന മകളെ നോക്കി നാരായണനും വിമലയും വിറങ്ങലിച്ചു നിന്നു. കാർത്തു….. മുത്തശ്ശന്റെ വിളിയോച്ച പോലും ഉച്ചത്തിൽ ആയി… കുനിഞ്ഞ മുഖത്തോടെ നിൽക്കുക ആണ് അവള്.. വിജയിച്ച ഭാവത്തിൽ ധരനും.. “വിമലേ…. ഇവളുടെ കഴുത്തിലെ മാല ഊരി നോക്കിക്കേ.. ഇവൻ പറഞ്ഞത് ഒക്കെ സത്യം ആണോന്ന്…” മുത്തശ്ശി ആണ്.. വിമല വന്നിട്ട് അവളുടെ മാല വലിച്ചു ഊരി.എന്നിട്ട് ആ ലോക്കറ്റിന്റെ അടപ്പ് തുറന്നു.. നോക്കിയപ്പോൾ എല്ലാവരും കണ്ടു, ഒരു ആലില താലി… ധരൻ അണിയിച്ചത് മുതൽക്കേ ഇന്നോളം, അവളുടെ കഴുത്തിൽ ഭദ്രമായി ഉണ്ടായിരുന്നത്.. മോളെ…. നീയ്…. നീ എന്തിനാടി ഇങ്ങനെ ഒരു ചതി ഞങ്ങളോട് ചെയ്തേ….
നിന്നേ പൊന്നു പോലെ അല്ലേടി ഞാൻ നോക്ക്യേ… എന്തിന്റെ എങ്കിലും ഒരു കുറവ് വരുത്തിയിട്ടുണ്ടോ ഇവിടെ ആരെങ്കിലു … അച്ഛന്റ്റെ മിഴികൾ ഈറനണിഞ്ഞതും കാർത്തു ആ കാൽ കീഴിലേക്ക് ഓടി ചെന്നു. അവളെ വലിച്ചു പൊക്കി എടുത്തു കൊണ്ട്, അയാൾ അവളുടെ കരണം പുകച്ചു കൊണ്ട് ഒറ്റ അടി ആയിരുന്നു.. തലങ്ങും വിലങ്ങും അടി കിട്ടിയിട്ടും, കാർത്തു നിന്നിടത്തു തന്നെ അനങ്ങാതെ നിന്നു. ദേവമ്മ മാത്രം അവളെ പിന്നിൽ നിന്നും പിടിച്ചു മാറ്റിന്നുണ്ട്.. ബാക്കി എല്ലാവരും കാഴ്ച്ചക്കരെ പോലെ നിൽക്കുന്നു. ധരൻ ന്റെ ബലിഷ്ഠമായ കൈകൾ, നാരായണൻറെ കൈ തണ്ടയിൽ മുറുകി. .
“ടാ…. ഇറങ്ങി പോടാ ചെറ്റേ….. ആരാണ് ഇവനെ ഒക്കെ ഇങ്ങട് വിളിച്ചു കേറ്റിയത്…..” അയാൾ അലറി.. “ഞാൻ ഇറങ്ങി പോകണോ വേണ്ടയോ എന്ന് ഒന്ന് ആലോചിക്കട്ടെ നാരായണ……” … അവിടെ കിടന്ന ഒരു കസേരയിൽ കാലിന്മേൽ കാലും കയറ്റി വെച്ച് കൊണ്ട് ധരൻ ഉമ്മറത്ത് നിവർന്നു ഇരുന്നു.. അത് കണ്ടതും, അച്ഛനും ചെറിയച്ഛനും കൂടി ചെന്നു ധരനെ പിടിച്ചു എഴുനേൽപ്പിക്കുന്നത് കാർത്തു നിറ കണ്ണുകളോടെ നോക്കി. പക്ഷെ…. പിന്നീട് അവിടെ നടന്നത് വേറൊന്നായിരുന്നു..….തുടരും……