അഷ്ടപദി: ഭാഗം 18
രചന: രഞ്ജു രാജു
ഗിരി….താൻ…. കാർത്തു ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് നിൽക്കുകയാണ്…. അപ്പോഴേക്കും, മറ്റൊരാൾ കൂടി ഗിരിയുടെ അടുത്തേക്ക് വന്നു.. താൻ ഇന്ന് ഓഫീസിൽ വച്ച് , സംസാരിച്ച സിദ്ധാർത്ഥ വർമ്മ ആയിരുന്നു…. ഇത് എന്താണ് ഇവിടെ നടക്കുന്നത്…. കാർത്തുവിന് തല ചുറ്റുന്നത് പോലെ തോന്നി… ” കാർത്തിക തനിക്കൊരു സർപ്രൈസ് ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ…. ഇതാണ് ആ സർപ്രൈസ്….. ” സിദ്ധാർത്ഥിനെ തന്റെ മുൻപിലേക്ക് നിർത്തിക്കൊണ്ട്,ഗിരി പറയുമ്പോൾ,,എല്ലാവരും തന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു… “ന്റെ കുട്ടിക്ക് യാതൊരു ഐഡിയ യിം കിട്ടിയിരുന്നില്ല അല്ലേ…” .
രാധ ചെറിയമ്മ വന്നു അവളുടെ കൈത്തണ്ടയിൽ പിടിച്ചു… അവരെ നോക്കി ഒരു വിളറിയ ചിരിയോടുകൂടി അവൾ അടുക്കളയുടെ, ഭാഗത്തേക്ക് നടന്നു പോയി.. “ദേവമ്മേ…. ഇത് എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്….” അതു പറയുമ്പോൾ അവളുടെ ശബ്ദം ഇടറി.. “നിക്ക് ഒന്നും അറിയില്ലാ മോളെ…. ഏതോ വലിയ കമ്പനി ടേ മുതലാളി ആണെന്ന് ഒക്കെ വിമല പറയുന്നത് കേട്ടു….” “എനിക്ക്…. എനിക്ക് വിവാഹം വേണ്ട ദേവമ്മേ….” “മോളെ… അരുതാത്തത് ഒന്നും പറയല്ലേ കുട്ടി ”
“സത്യം ആണ് ദേവമ്മേ… എനിക്ക് അയാളെ വേണ്ട….” അപ്പോളേക്കും വിമല അവിടേക്ക് വന്നു.. പിന്നാലെ മറ്റു രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു… “മോളെ… ഇതു ആണ് സിദ്ധാർഥ് ന്റെ അമ്മ…..” വിമല പറഞ്ഞപ്പോൾ കാർത്തു ഒന്നു പുഞ്ചിരിച്ചു. “ഞാൻ അമ്മായി ആണ് കേട്ടോ ” “മ്മ്….” അവൾ മെല്ലെ തലയാട്ടി. “മോള് പോയ് റെഡി ആയി വരൂ… എന്റെ കുട്ടിയേ എല്ലാവരും കൂടി പറ്റിച്ചു ല്ലേ….” സിദ്ധു വിന്റെ അമ്മ സ്നേഹത്തോടെ കാർത്തുവിന്റെ കൈയിൽ പിടിച്ചു.. രാധ ചെറിയമ്മ ആണ് കാർത്തുവിനെ അകത്തേക്ക് കൂട്ടി കൊണ്ട് പോയത്….
ചെറിയമ്മ വന്നു എന്ന് അറിഞ്ഞാൽ പിന്നാലെ പായുന്നവൾ ആണ്… കലപില സംസാരിച്ചുകൊണ്ട് അവരുടെ കൂടെ സദാ നേരവും കാണും.. അവർ പോകുമ്പോൾ പടിപ്പുര വാതിൽക്കൽ കരഞ്ഞുകൊണ്ട് നിൽക്കുന്നവൾ… പക്ഷെ ഇന്ന് ഇത്രയും നേരം ആയിട്ടും, ഒരക്ഷരം പോലും മിണ്ടാതെ നിൽക്കുന്നു. “കാർത്തു… ന്റെ കുട്ടിക്ക് എന്താ പറ്റിയേ… ഒന്നും മിണ്ടാതെ ഇങ്ങനെ നിന്നേ ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല…..” . അവളുടെ നെറ്റിയിൽ ഒരു പച്ച കല്ലിന്റെ പൊട്ടു തൊടുവിയ്ക്കുക ആണ് ചെറിയമ്മ… പച്ചയും ഓറഞ്ച് um ചേർന്ന ഒരു ദാവണി ആണ് അവളുടെ വേഷം..
അമ്മ യും ചിറ്റയും നിർബന്ധം പിടിച്ചപ്പോൾ എടുത്തു ഇട്ടത് ആയിരുന്നു… “മോളെ… എന്താടാ… നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ..” “ഒന്നുല്ല ചെറിയമ്മേ…. ഒക്കെ തോന്നൽ ആണ് …” “നോക്ക്…… എന്നോട് ഇതേവരെ ആയിട്ടും ഒരു കളവ് പോലും പറയാത്ത കുട്ടി ആണ്….. അത് മറക്കേണ്ട കേട്ടോ ” “ഹേയ്… അങ്ങനെ ഒന്നും ഇല്ല… നിക്ക് വല്ലാത്ത ഒരു തലവേദന… രണ്ടീസം ആയി തുടങ്ങീട്ട്…. അതിന്റയാണ് ” “ഇപ്പോളും കുളത്തിൽ തന്നെ ആണോ തേവാരോo കുളീം…..” “മ്മ്…..”
“അതു ഒന്നു മാറ്റു കുട്ടി…ഈ അസമയത്തു ഒക്കെ കുളിക്കാനായി പോകുന്നത് അത്ര ശ്രീ അല്ല കേട്ടോ ” “ഹേയ്…. അതൊക്ക ചുമ്മാ ഓരോ ആളുകൾ പറയുന്നത് അല്ലേ….നിക്ക് അതാ സുഖം..”… “കഴിഞ്ഞില്ലേ ഒരുക്കം…. ദേ എല്ലാവരും കാത്തു ഇരിക്കുവാ….”… മുത്തശ്ശി വന്നു ശബ്ദം താഴ്ത്തി ആണെങ്കിലും കടുപ്പിച്ചു പറഞ്ഞു. “ദേവമ്മ എവിടെ….” കാർത്തു അമ്മയോട് തിരക്കി. “അവള് എല്ലാവർക്കും ഉള്ള ചായ എടുക്കുവാ.. നീ അങ്ങോട്ട് ചെല്ല്….” അമ്മ പറഞ്ഞു. “സിദ്ധാർഥ് നെ മോള് ഇന്ന് കണ്ടു കാണുമല്ലോ അല്ലേ ” ഉമ്മറത്ത് നിരന്നിരുന്നവരിൽ ഒരു കാരണവർ കാർത്തുവിനെ നോക്കി ചോദിച്ചു..
“ഉവ്വ്…. കണ്ടിരുന്നു ” അവൾ മറുപടി നൽകി. “ഇതു എന്റെ അച്ഛന്റെ അമ്മാവൻ ആണ്… പിന്നെ ഇതു അച്ചൻ, അമ്മ, ചെറിയച്ഛൻ, ചിറ്റമ്മ… ഓരോരുത്തരെയായി സിദ്ധു അവൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.. എല്ലാവരെയും നോക്കി കാർത്തു ഒന്ന് പുഞ്ചിരിച്ചു.. .എനിക്ക് ഒരേ ഒരു സിസ്റ്റർ ആണ് ഉള്ളത്… ചേച്ചി ടേ പേര് വൃന്ദ, ഹസ്ബൻഡ് കൃഷ്ണ ശങ്കർ, ഒരു മോനും ഉണ്ട്… ഞങ്ങളെല്ലാവരും അവനെ കേശു എന്നാണ് വിളിക്കുന്നത്… അവർ ഫാമിലിയായിട്ട് ന്യൂസിലാൻഡിലാണ്. കുടുംബ പശ്ചാത്തലം മുഴുവനായും സിദ്ധാർത്ഥ കാർത്തുവിനോടും ഒപ്പം അവളുടെ വീട്ടുകാരോടും, വിവരിച്ചു കൊടുത്തു.. ”
പിന്നെ ഗിരിയും ഞാനും, ഒരുമിച്ചു പഠിച്ചതാണ്…. ആക്ച്വലി, ഗിരി മുഖേനയാണ് ഞാൻ കാർത്തികയെ കുറിച്ച് അറിയുന്നത്…. ഇവൻ ആണ് എന്നെയും എന്റെ കുടുംബത്തെയും, ഇവിടെ എത്തിച്ചത്…. സിദ്ധു അത് പറയുമ്പോൾ,കാർത്തുവിന് ഗിരിയെ വെട്ടി നുറുക്കി കൊല്ലുവാൻ ഉള്ള ദേഷ്യമാണ് ഉണ്ടായത്.. രാധ ചെറിയമ്മയുടെ ഹസ്ബൻഡ് ആയ, സോമൻ ചിറ്റപ്പൻ ആണ്, കാർത്തുവിന്റെ ഫാമിലിയെ അവർക്ക് പരിചയപ്പെടുത്തിയത്.. ” അപ്പോൾ എങ്ങനെയാണ് കാര്യങ്ങളൊക്കെ നമുക്കിത് ഉറപ്പിക്കാം അല്ലേ ” സിദ്ധാർത്ഥിന്റെ അച്ഛന്റെ അമ്മാവൻ എല്ലാവരോടുമായി ആരാഞ്ഞു..
“അത് പിന്നെ.. പെട്ടന്ന് അങ്ങട് ചോദിക്കുമ്പോൾ…. ഞങ്ങൾ ആലോചിച്ചു പറയാം… ല്ലേ നാരായണ…” മുത്തശ്ശൻ അച്ഛനെ നോക്കി പറയുമ്പോൾ കാർത്തുവിന്, ഒരുപാട് ആശ്വാസം തോന്നിയിരുന്നു.. “അതെ അച്ഛൻ പറഞ്ഞത് പോലെ . താമസിയാതെ ഞങ്ങൾ അവിടേക്ക് വിളിച്ച് അറിയിക്കാം” “മതി… ആലോചിച്ചു പറഞ്ഞാൽ മതിന്നേ… തിടുക്കം ഒന്നും ഇല്ല്യാ…” സിദ്ധാർഥ് ന്റെ അച്ഛൻ ആണ് . എല്ലാവരും ചായ ഒക്കെ കുടിച്ചുകൊണ്ട് കുറച്ചു സമയം കൂടി സംസാരിച്ചു ഇരിന്നു. മോൾക്ക് എന്തെങ്കിലും പറയാൻ ഇണ്ടോ അവനോട്…. എന്ന് ഇടയ്ക്ക് സിദ്ധാർഥ് ന്റെ അമ്മ വന്നു കാരർത്തുവിനോട് തിരക്കി.
“ഹേയ് ഇല്ല….” പെട്ടന്ന് അവൾ പറഞ്ഞു ഗിരി ആണെങ്കിൽ അവളോട് സംസാരിക്കാനായി വന്നു എങ്കിലും കാർത്തു ഒഴിഞ്ഞു മാറി. നാളെ ഓഫീസിൽ വെച്ചു കാണാം ഗിരി.. എനിക്ക് നല്ല തല വേദന ആണ്… “മ്മ് ശരി ടോ… നാളെ കാണാം “… അര മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ പെണ്ണുകാണൽ ചടങ്ങിനായി വന്നവർ എല്ലാവരും പിരിഞ്ഞു പോയിരിന്നു. അതിനു ശേഷം ആണ് തറവാട്ടിൽ എല്ലാവരും ചായ കുടിക്കാനായി ഇരുന്നത്. ചെറിയമ്മയും ചിറ്റപ്പനും കൂടി ചെറുക്കനെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ച് ഒക്കെ വാ തോരാതെ വർണ്ണിക്കുക ആണ്…. നമ്മുടെ തെക്കേ തൊടി ഇല്ലേ… അവിടെ നിന്ന് നോക്കുമ്പോൾ കാണുന്ന, പത്തു മുപ്പതു ഏക്കർ സ്ഥലം ഈ ചെക്കന്റെ ആണ്….
ഒരു ഒറ്റ ആൺതരി അല്ലേ ഉള്ളത്… എല്ലാത്തിനും അവകാശി ഇവൻ ആണ്…. ശോഭ ഒക്കെ ശരിക്കും അറിയുന്ന പയ്യൻ ആണെന്നെ….. ചിറ്റപ്പന്റെ സഹോദരി ആണ് ശോഭ… അവരുടെ അയൽക്കാർ ആയിരുന്നു ഗിരിയും കുടുംബവും… അങ്ങനെ ആണ് ഈ ആലോചന ഉടലെടുത്തത്.. കാര്യങ്ങൾ ഏറെ കുറേ കാർത്തുവിന് മനസിലായി. അവൾ അടുക്കള പുറത്തേക്ക് ചെന്നപ്പോൾ കണ്ടു ചായ പാത്രങ്ങളും, മറ്റും എല്ലാം കഴുകി വെയ്ക്കുന്ന ദേവമ്മയെ.. “ദേവമ്മേ….” “എന്താ മോളെ…” “വല്ലാത്ത തലവേദന… ഞാൻ ഒന്നു പോയ് കിടക്കട്ടെ….”
“മ്മ്…..എന്റെ മോള് പോയ് കിടന്നു ഉറങ്ങിക്കോ… എഴുന്നേറ്റു കഴിയുമ്പോൾ ക്ഷീണം എല്ലാം മാറും കേട്ടോ..” “ആഹ്” അവൾ തന്റെ മുറിയിലേക്ക് ചെന്നു. ബാഗിൽ ഇരുന്നു കൊണ്ട് ഫോൺ വൈബ്രേറ്റ് ചെയ്യുന്നു.. അത് എടുക്കാനായായി തുനിഞ്ഞതും, കൈയിൽ എന്തോ തടഞ്ഞു. ധരൻ അണിയിച്ച താലിയും മഞ്ഞ ചരടും. അവളുടെ കൈകൾ ഒന്നു വിറ കൊണ്ടു. ഈശ്വരാ എന്തൊക്കെ ആണ് ഇന്ന് നടന്നത്… അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി. ആ നാശം പിടിച്ചവൻ കാരണം ആണ് ഇങ്ങനെ എല്ലാം സംഭവിച്ചത്. താലിചരട് വലിച്ചെറിയാൻ തുടങ്ങിയതും, ആരോ പിന്നിലേക്ക് തിരിച്ചു വലിച്ചത് പോലെ അവൾ നിന്നു. തിരിഞ്ഞു നോക്കി. ഇല്ല…
ആരും ഇല്ല.. എന്റെ ചിത കത്തി എരിഞ്ഞ ശേഷം നീ ഇതു പൊട്ടിച്ചെറിഞ്ഞാൽ മതി.പക്ഷെ . അതു വരെയും ഇതു നിന്റെ കഴുത്തിൽ കാണണം.. ധരൻ പറഞ്ഞ വാക്കുകൾ ചാട്ടുളി പോലെ മനസ്സിൽ പതിഞ്ഞതും അവൾ ബെഡിലേക്ക് വീണു പൊട്ടി കരഞ്ഞു. *** ആ കിടപ്പ് എത്ര നേരം കിടന്ന് എന്ന് കാർത്തു വിന് പോലും അറിയില്ലായിരുന്നു. അവൾ കിടക്ക വിട്ട് എഴുനേറ്റ്.. സമയം 7മണി ആകാൻ പോന്നു. ഈശ്വരാ… കുളിച്ചില്ലലോ.. അവൾ വേഗം തന്നെ മുറി വിട്ടു ഇറങ്ങി. ഇവിടെ ആരും ഇല്ലേ ആവോ.. അപ്പോളാണ് അച്ചു അവിടെക്ക് വന്നത്. “തുമ്പി… ഇതു എന്തൊരു ഉറക്കം ആയിരുന്നു നീയ്..”
“വല്ലാതെ തലവേദന ആയിരുന്നു.. അതാണ് ഉറങ്ങി പോയെ…. ഇവിടെ ആരെയും കാണുന്നില്ലാലോ… എല്ലാവരും എവിടെ പോയ് ” “വേണു മാമ യുടെ വീട്ടിലേക്ക് പോയതാ…. നാളെ അല്ലേ കുഞ്ഞോളുടെ വിവാഹ നിശ്ചയം . ” ഓഹ്… ഞാൻ അത് മറന്നു.. മുത്തശ്ശനും മുത്തശ്ശി യും ഒക്കെപോയോ…. “ആഹ് ബെസ്റ്റ് .. ആദ്യം ഇറങ്ങിയത് അവരാണ്..” അച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു. കാർത്തു ആണെങ്കിൽ അടുക്കള പുറത്തേക്ക് ഇറങ്ങി. ദേവമ്മ ഉമ്മറത്തു ഇരുന്നു നാമം ചൊല്ലുന്നത് കേൾക്കാം.. ആരും ഇല്ലാത്തത് കൊണ്ട് സമാധാനത്തോടെ പോയി കുളിച്ചു വരാം.
ദാവണി യുടെ ഷോൾ എടുത്തു പിന്നാമ്പുറത്തെ അഴയിലേക്ക് വിരിച്ച ശേഷം അവൾ മുടി നിറയെ എണ്ണ വാരി തേച്ചു…. എന്നിട്ട് കുളപ്പടവിലേക്ക് പോയ്… നല്ല നിലാവ് ഉണ്ട്… കുളത്തിലെ വെള്ളം പോലും വെട്ടി തിളങ്ങുന്നു.. അവൾ ഒന്നു മുങ്ങി നിവർന്നു.. ഉടുത്തിരിക്കുന്ന വേഷം ആണെങ്കിൽ ഒന്നു കുതിർന്നപ്പോൾ ശരീരത്തിലേക്ക് പറ്റി ചേർന്നു. അവളുടെ ആകാര വടിവ് എടുത്തു കാണിച്ചു. അവൾ ചുറ്റിലും നോക്കി.. ആരെങ്കിലും കാണുന്നുണ്ടോ എന്ന്. പെട്ടന്ന് ആരോ പിന്നിൽ നിന്നും അവളുടെ വായ മൂടി പിടിച്ചു, എന്നിട്ട് അവളെ പിടിച്ചു വെള്ളത്തിലേക്ക് താഴ്ത്തി…….തുടരും……