അഷ്ടപദി: ഭാഗം 12
രചന: രഞ്ജു രാജു
“ദേ….. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… ഇമ്മാതിരി പരിപാടിയും ആയി എന്റെ അടുത്ത് വന്നാൽ ഉണ്ടല്ലോ.. വിവരം അറിയും… എനിക്ക് ഇഷ്ടം അല്ല ഇതൊന്നും.. താൻ ഉദ്ദേശിക്കുന്ന ടൈപ്പ് പെണ്ണും അല്ല കാർത്തു…. അതുകൊണ്ട് തറ വേല കാണിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വരരുത് മിസ്റ്റർ ധരൻ ദേവ്..” വന്നാൽ നീ എന്ത് ചെയ്യും “? ധരനും വിട്ട് കൊടുത്തില്ല.. “ഈ കവിളിൽ തന്നത് പോലെ ഇപ്പുറത്തും പാട് വീഴും…” “അതിനു മുന്നേ ഈ വെണ്ണ ഞാൻ രുചിച്ചു കളയും….” ഒരു കള്ള ചിരിയോടെ ധരൻ പറഞ്ഞു. “തനിക്ക് എന്തിന്റെ കേടാ…. ഹ്മും….”
അവനെ ഒന്ന് നോക്കിയിട്ട് ഒരു തരം പകപ്പോടെ കാർത്തു റൂമിനു വെളിയിലേക്ക് പോയി. എന്തായാലും ഇവിടെ നിന്ന് ഒരു പടിയിറക്കം… അത് ഉടനെ ഒന്നും ഉണ്ടാവില്ല എന്ന് അവൾക്ക് മനസിലായി. ധരൻ…. ഇവന്നിട്ട് എന്നാണ് ഒരു പണി കൊടുക്കാൻ കഴിയുന്നത്. മേനോൻ അങ്കിളും ആന്റി യും എന്തൊരു തങ്കം പോലത്തെ ആളുകൾ ആണ്.. അവർക്ക് കണ്ണ് കിട്ടാണ്ട് ഇരിക്കാനായായി ഉണ്ടായത് ആണെന്ന് തോന്നുന്നു ഈ സന്തതി.. ഹോ….. എന്തൊരു കഷ്ടം ആണെന്റെ ഈശ്വരാ.. ഓഫീസ് ടൈം സ്റ്റാർട്ട് ചെയ്തപ്പോൾ കാർത്തു തന്റെ ജോലികൾ ഒക്കെ ആരംഭിച്ചു.
അന്ന് മറ്റൊരു പെൺകുട്ടിയും കൂടി അവിടെ പുതുതായി ജോയിൻ ചെയ്തിരുന്നു. ഒരു അവന്തിക മേനോൻ. ചുവപ്പും നീലയും ഇട കലർന്ന ഒരു ചന്ദ്ദേരി സാരീ ആണ് അവളുടെ വേഷം.. വെളുത്തു തുടുത്തു ഇരിക്കുന്ന നല്ലോരു സുന്ദരി കുട്ടി.. ചുരുണ്ട മുടി അലക്ഷ്യമായി പിന്നി മെടഞ്ഞു ഇട്ടിരിക്കുക ആണ്… അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു വശ്യത ഉണ്ടെന്ന് കാർത്തുവിനു തോന്നി. അവന്തിക എല്ലാവരും ആയിട്ട് പെട്ടന്ന് തന്നെ ഭയങ്കര കമ്പനി ആയി. കാർത്തു മാത്രം അതിൽ നിന്നും ഒക്കെ ഒഴിഞ്ഞു മാറി.
കാർത്തുവിനോട് തലേ ദിവസത്തെ സംഭവം കഴിഞ്ഞതിൽ പിന്നെ അധികം ചങ്ങാത്തം കാണിക്കുവാനായി ജാനിയും മീരയും ഒന്നും വന്നിരുന്നില്ല… ഉച്ചയ്ക്ക് വേഗം ഫുഡ് കഴിച്ചു എഴുന്നേറ്റിട്ട് കാർത്തു തന്റെ കേബിനിലേക്ക് പോയി. അനാമിക ആണെങ്കിൽ അന്ന് ഉച്ചയ്ക്ക് ആയിരുന്നു എത്തിയത്. അവൾക്ക് ഒരു sad ന്യൂസ് പറയുവാൻ ഉണ്ടായിരുന്നു എല്ലാവരെയും വിളിച്ചു പെട്ടന്ന് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യാൻ ഗിരിയോട് അവൾ ആവശ്യപ്പെട്ടു. അനാമിക യുടെ അച്ഛന് കാൻസർ ആണെന്നും,ട്രീറ്റ്മെന്റ് നു ആയി അവർ അമേരിക്ക യിലേക്ക് പോകുക ആണെന്നും, അതുകൊണ്ട് ഇനി ഓഫീസിലേക്ക് വരില്ല എന്നും മറ്റും ആയി അവൾ ഒരു ചെറിയ ടോക്ക് നടത്തി..
എല്ലാവരും അവളെ സമാധാനിപ്പിച്ചു. “മാഡം… അച്ഛന് ഒരു കുഴപ്പവും വരില്ല… എത്രയും പെട്ടന്ന് മാഡം പോയിട്ട്, ഇവിടെക്ക് തിരിച്ചു വരൂ…. ” ഗിരി ആണ് ആദ്യം അനാമികയോട് സംസാരിച്ചത്. ശേഷം ഓരോരുത്തരായി.. അല്പം കഴിഞ്ഞതും അനാമിക എല്ലാവരോടും യാത്ര പറഞ്ഞു പോയി. സ്റ്റാഫ് എല്ലാവരും അവരവരുടെ ചെയറിലേക്കും… ആ ദിവസം പിന്നീട് ഒന്നും ധരനും കാർത്തുവും തമ്മിൽ കാണുവാൻ ഉള്ള അവസരം ഉണ്ടായില്ല. അവനും തിരക്കിൽ ആയിരുന്നു.. ജോലി കഴിഞ്ഞു അവൾ കൃത്യം അഞ്ചു മണിക്ക് തന്നെ ഇറങ്ങി. അപ്പോളും ആരുമാരും അവളോടും സംസാരിക്കാനായി വന്നില്ല..
തിരിച്ചു അവളും… താൻ അല്ലേ തെറ്റുകാരി.. അയാളെ കുറിച്ചു അങ്ങനെ ഒക്കെ പറഞ്ഞും പോയി.. അതുകൊണ്ട് കാർത്തുവിന് വല്ലാത്തൊരു ബുദ്ധിമുട്ട് ആയിരുന്നു.. ശോ… വേണ്ടിയിരുന്നില്ല.. ഏത് സമയത്തു ആണോ ഇങ്ങനെ ഒക്കെ പറയാൻ തോന്നിയെ. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ തന്റെ പതിവ് ബസ് നിരങ്ങി വരുന്നത് അവൾ കണ്ടു. പഴം പൊരിയുടെയും, പരിപ്പ് വടയുടെയും ത്രെസിപ്പിക്കുന്ന സുഗന്ധം കാർത്തു വിന്റെ മൂക്കിലേക്ക് അടിച്ചു കയറി. ഹോ…. എന്താ മണം….. അവൾ തന്റെ ബാഗ് തുറന്നു ബോട്ടിൽ വെളിയിലേക്ക് എടുത്തു. ചായ ആണെന്ന സങ്കല്പത്തിൽ അത് ഒരിറക്കു ഇറക്കി. മ്മ്….
ആശ്വാസം. വണ്ടി വന്നു നിറുത്തിയതും കാർത്തു വേഗം അതിലേക്ക് കയറി. സൈഡ് സീറ്റിൽ സ്ഥാനം പിടിച്ചു. *** 6.30കഴിയും അച്ചുവും കാർത്തുവും കൂടി വീട്ടിൽ എത്താൻ.. വന്നാൽ പിന്നെ ഒരോട്ടം ആണ് കാർത്തു… കുളത്തിലേക്ക്.. എത്ര കണ്ടു പരിഭവവും പരാതിയും സങ്കടവും ഒക്കെ മനസിനെ കീഴ്പ്പെടുത്തിയാലും ആ കുളത്തിലേക്ക് ഒന്നു മുങ്ങി നിവരുമ്പോൾ കിട്ടുന്ന കുളിർമയും സുഖവും… മറ്റെല്ലാ വേദനയും അവൾ മറന്നുപോകും.. കുളി കഴിഞ്ഞു കയറി വരുമ്പോൾ ദേവമ്മ അവൾക്ക് കാവലായി പടിക്കെട്ടിൽ ഉണ്ടാവും. “കുട്ടിയേ… ശരിക്കും വെള്ളം തോർത്തു ട്ടോ….
ഈ കുളി കാരണം ആണ് നേരം തെറ്റി തലവേദനയും പനിയും ഒക്കെ പിടിക്കുന്നത്. വാത്സല്യത്തോടെ അവളുടെ നെറുകയിലേക്ക് രസ്നാദി തിരുമ്മി കൊടുക്കുമ്പോൾ അവൾ അവരുടെ താടി തുമ്പ് ഒന്നു പിടിച്ചു വലിയ്ക്കും. കാർതുവിന് ഏറ്റവും കൂടുതൽ സ്നേഹം ഉള്ളത് ദേവമ്മയോട് ആണ്.. അത് കഴിഞ്ഞേ ഒള്ളു അവൾക്ക് സ്വന്തം അമ്മ പോലും.. അത് കുടുംബത്തിൽ എല്ലാവർക്കും അറിയാം താനും. “നാരായണനും വാസുo ഇതേ വരെ ആയിട്ടും എത്തിയില്ലേ വിമലേ ” മുത്തശ്ശി ആണ്. കറുത്ത കാലുള്ള കണ്ണട ഒന്നിളക്കി നേരെ വെച്ചു കൊണ്ട് നാമം ചൊല്ലുന്ന പുസ്തകവും എടുത്തു കൊണ്ട് ഉമ്മറത്തേക്ക് പോകുക ആണ്.
ഭസ്മ കൊട്ടയിൽ നിന്നും അല്പം നുള്ളി എടുത്തു നീളത്തിൽ നെറ്റിയിലേക്ക് വരയ്ക്കാനും അവർ മറന്നിരുന്നില്ല.. “ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല മ്മേ….. എത്താറായിട്ടുണ്ടാവും ” “ആഹ്….” “അച്ഛനും ചെറിയച്ഛനും ഒക്കെ എവിടെ പോയി ” ദേവമ്മ കൊടുത്ത കട്ടൻ കാപ്പി മൊത്തി കുടിച്ചു കൊണ്ട് കാർത്തു ചോദിച്ചു. വടക്കേ പ്പുറത്തെ നാളികേരം പിരിച്ചിരുന്നു… അത് എടുക്കാൻ മൊയ്തീനിക്ക വരും എന്ന് വിളിച്ചു പറഞ്ഞു… നാല് മണി ആയപ്പോൾ പോയതാ രണ്ടാളും കൂടി…. “മ്മ്….” അവൾ ഒന്നു മൂളി. “എടി… തുമ്പിപെണ്ണേ…” അച്ചു കുളി ഒക്കെ കഴിഞ്ഞു മുടി ഒക്കെ പൊക്കി വട്ടത്തിൽ ചുറ്റി വെച്ചു കർത്തുവിന്റെ അടുത്തു വന്നിരുന്നു
“എന്താടി… വല്ലാത്തൊരു സ്നേഹം ” “നവരാത്രി അല്ലേ വരുന്നേ…. നമ്മൾക്ക് ഓരോ ദാവണി എടുത്താലോ…..” “അമ്മ സമ്മതിക്കുമോ ആവോ ” “കരിപ്പച്ചയും ചുവപ്പും കലർന്ന ഒരു പീസ് എടുത്തു തയ്യ്ക്കാൻ കൊടുക്കാം… കിടു ആയിരിക്കും ” “മ്മ്… ഞാൻ അമ്മോട് ഒന്നു ചോദിക്കട്ടെ ” “വല്യമ്മേ കൊണ്ട് ഞാൻ സമ്മതിപ്പിക്കാം .. ആ കളർ കോമ്പിനേഷൻ എങ്ങനെ ഉണ്ടെന്ന് നീ ആദ്യം പറ ” “നോക്കട്ടെ .. നിനക്ക് അതു എടുക്കാം…” “ആഹ്.. ഓക്കേ ” വിമലയോടു കാര്യം അവതരിപ്പിച്ചത് അച്ചു ആയിരുന്നു. ആദ്യo ഒന്നു വഴക്ക് പറഞ്ഞു എങ്കിലും പിന്നീട് അവർ സമ്മതം മൂളി. ശനിയാഴ്ച വരെ കാർത്തു വിനു ജോലി ഉണ്ട് ….. ഞായറാഴ്ച ഡ്രസ്സ് എടുക്കാനായി പോകാ എന്ന് രണ്ടാളും തീരുമാനിച്ചു…
നാമം ചൊല്ലി എഴുന്നേറ്റപ്പോൾ കണ്ടു അമ്പലത്തിൽ പോയിട്ട് മുത്തശ്ശൻ കോലായിലേക്ക് വന്നു കയറുന്നത്….. തമ്പാൻ ചേട്ടന്റെ മുറുക്കാൻ കടയിലെ നാരങ്ങ മുട്ടായിടെ പൊതി ഉണ്ട് ഒരു കൈയിൽ… കാലംകുട എടുത്തു തൂക്കി ഇട്ടിട്ട് പൊതി അര ഭിത്തിയിൽ വെയ്ക്കും.. അപ്പോളേക്കും കുട്ടികൾ ആരെങ്കിലും അത് എടുത്തു കഴിയും. എല്ലാവർക്കും ഓരോന്ന് ഉണ്ടാവും.. ദേവമ്മ യ്ക്കും ചിറ്റയ്ക്കും അമ്മയ്ക്കും ഒക്കെ… അതും വായിലിട്ട് നുണഞ്ഞു കൊണ്ട് കാർത്തു തന്റെ മുറിയിലേക്ക് പോയി. നാളെ ഇടാൻ ഉള്ള ചുരിദാർ എടുത്തു തേച്ചു വെടിപ്പാക്കി വെയ്ക്കണം..
നിച്ചു വിനിട്ടു ഓരോ അടി ഒക്കെ കൊടുത്തു കൊണ്ട് ചിറ്റ അവനെ ഇരുത്തി പഠിപ്പിക്കുന്നുണ്ട്. ഇടയ്ക്ക് ഒക്കെ അവന്റെ നിലവിളി ഉയരുമ്പോൾ മുത്തശ്ശി ആണെങ്കിൽ ചിറ്റയെ,, ഉച്ചത്തിൽ ശകാരിയ്ക്കും.. കുട്ടികൾ എല്ലാവരും കഞ്ഞിയും വൻ പയർ ഉലർത്തും, അട മാങ്ങാ അച്ചാറും, കൂട്ടി കഴിക്കുക ആണ്.. അപ്പോളാണ് അച്ഛനും ചെറിയച്ഛനും കൂടി വന്നത്. “എന്താ വാസു ഇത്രേം വൈകിയേ…. ഫോൺ വിളിച്ചാൽ ഒട്ടു എടുക്കയും ഇല്ല.. എന്തിനാ പിന്നേ ഈ കുന്ത്രാണ്ടം കൊണ്ട് നടക്കുന്നെ…..” മുത്തശ്ശി ഒച്ച വെച്ചു. “കാശ് മേടിക്കാതെ പോരാൻ പറ്റുമോ അമ്മേ…
അയാൾക്ക് ഒരു 8000രൂപേടെ കുറവ് ഉണ്ടായിരുന്നു ” അച്ഛൻ ആണ് മറുപടി പറയുന്നേ. *** അടുത്ത ദിവസവും കാലത്തെ തന്നെ കാർത്തു പാല് കൊണ്ട് പോയി കൊടുക്കാനായി ഇറങ്ങി.. ഇട വഴിയിൽ കൂടി കടന്നു പോയാൽ അവരുടെ ഗേറ്റ് തുറക്കാതെ ചെല്ലം… ഇത്തിരി വളഞ്ഞു ചുറ്റണം… എന്നാലും സാരമില്ല.. അവരുടെ നട വാതിൽക്കൽ പോകാൻ അവൾക്ക് മടി തോന്നി.. ഇതാകുമ്പോൾ ആരും ഈ വഴി വരികയും ഇല്ല.. ഗേറ്റ് ന്റെ ഓടമ്പൽ എടുത്തു അവിടേക്ക് കടന്നു ചെല്ലാൻ അവൾക്ക് ഭയങ്കര മടി ആയിരുന്നു. ഇരു വശവും ചെമ്പരത്തി വേലി തീർത്ത, ചെറിയ വഴിയിൽ കൂടി കാർത്തു മുന്നോട്ട് നടന്നു… “ആരും കൊതിക്കുന്നൊരാൾ വന്നു ചേരും എന്നാരോ സ്വകാര്യം പറഞ്ഞതവാം…..” പിന്നിൽ നിന്നും ഒരു മൂളിപാട്ട് കേട്ടതും കാത്തു ഞെട്ടി തിരിഞ്ഞു. ധരൻ….തുടരും……