അറിയാതെ : ഭാഗം 36
എഴുത്തുകാരി: അഗ്നി
അവളുടെ നെറുകയിൽ കാണുന്ന കുങ്കുമം മീരയുടെ ഉള്ളിൽ.സംശയത്തിന്റെ വിത്തുകൾ പാകി… അവളുടെ നോട്ടം സൈറയുടെ വീർത്ത വയറിലേക്ക് നീണ്ടു….അവയിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന കാശിയെ കണ്ടതും താൻ ഇത്രയും നാൾ ചതിക്കപ്പെടുകയായിരുന്നു എന്നവൾക്ക് മനസ്സിലായി… തന്റെ കൈകളിൽ പിടിച്ചിരുന്ന വാണിതപോലീസുകാരെ അവൾ ഊക്കോടെ തള്ളിമാറ്റി….ആ സാരിയും ചുറ്റിപ്പിടിച്ചുകൊണ്ട് അവളോടി സ്റ്റേജിലേക്ക് കയറി കാശിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു… “എടാ..ചതിയാ…അപ്പോൾ നീ എല്ലാവരെയും ചതിക്കുകയായിരുന്നല്ലേ…പറയെടാ…” “ഛീ…കൈ വിടടി….”കാശി അവളുടെ കൈ എടുത്തുമാറ്റി മീരയുടെ കരണക്കുറ്റി നോക്കി ഒരു അടി അടിച്ചു…
സാമും മിയായും കുഞ്ഞുങ്ങളെയും കൊണ്ട് മാറിയിരുന്നു…കൂടെ സൈറയേയും അവർ മാറ്റി നിറുത്തി….അവരുടെയടുക്കൽ സാമിന്റെ ചേട്ടനും പിന്നെ വേറെ കുറച്ചുപേരും ഉണ്ടായിരുന്നു…കുഞ്ഞുങ്ങൾ ഇതൊന്നും കാണാതിരിക്കുവാൻ സാമും മിയായും കൂടെ പരമാവധി അവരെ കളിപ്പിച്ചുകൊണ്ടിരുന്നു… തനിക്ക് കിട്ടിയ അടിയിൽ മീര ഒന്ന് വേച്ചു പോയി…അവൾക്ക് അടി കിട്ടിയത് കണ്ടപ്പോൾ വരുണും പോലീസുകാരുടെ കയ്യിൽ നിന്നും കുതറി മാറി അങ്ങോട്ടേയ്ക്കെത്തി…എന്നാൽ അവിടെ എത്തുന്നതിന് മുന്നേ ഒരു ചവിട്ട് കിട്ടി വരുൺ നിലത്ത് വീണിരുന്നു…. അവൻ നോക്കിയപ്പോൾ തനിക്ക് പരിചയമില്ലാത്ത ഒരു വ്യക്തിയായിരുന്നു അത്…. “താൻ ഏതാ….”..തന്റെ അടുക്കലേക്ക് നടന്നടുക്കുന്ന അയാളെ നോക്കി വരുൺ ചോദിച്ചു… “ഞാനോ…ഹ ഹ…ഞാൻ ശ്രീഹരി…ശ്രീഹരി സുധാകർ….ഇന്ദുബാല എന്ന എന്റെ ഇന്ദൂട്ടിയുടെ കണ്ണേട്ടൻ….
ഈ നിൽക്കുന്ന കാശിയുടെ ആത്മാർത്ഥ സുഹൃത്ത്….”… വരുൺ എഴുന്നേൽക്കുന്നതിനു മുന്നേ അവന് വീണ്ടും ഒരു പ്രഹരം അവന്റെ അടിവയറ്റിലേക്ക് കിട്ടി….അവനെ ഹരി തൂക്കിയെടുത്ത് ജയകൃഷ്ണന്റെ കയ്യിൽ കൊടുത്തു…. അവൻ പതിയെ സൈറയുടെ അടുക്കൽ ചെന്നു…ഇന്ദു അവളുടെ അടുക്കൽ ഉണ്ടായിരുന്നു…മക്കൾ എല്ലാവരും ആദിയുടെയും ആമിയുടെയും കൂടെ കളിക്കുകയായിരുന്നു…അവരുടെ ഇളയ മകൻ വിഷ്ണു എന്ന വിച്ചുവിന് ആദിയുടെയും ആമിയുടെയും അതേ പ്രായമായിരുന്നു……. “മോളെ നീ ഇങ്ങനെ ടെൻഷൻ ആകല്ലേ….അതും ഈ സമയത്ത്…എല്ലാം ശെരിയാകും..ഇന്ദൂട്ടി…നീ ഒന്ന് പറഞ്ഞുകൊടുക്ക്..” ഹരി സൈറയേയും ബാലയെയും നോക്കി പറഞ്ഞു… “മോളെ..സൈറ…നീ സങ്കടപ്പെടാതെ…അത് ദേ..നിന്റെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞുങ്ങളെ ദോഷമായി ബാധിയ്ക്കും….”
“ഇല്ലേച്ചി..എന്നാലും…”…. “ഒരു എന്നാലും ഇല്ല… ..നീ നിന്റെ ആവശ്യമില്ലാത്ത ടെൻഷൻ എടുത്ത് കല കൊച്ചേ…” മിയ വന്ന് സൈറയുടെ തലയിൽ കൊട്ടിക്കൊണ്ട് പറഞ്ഞു….” “എല്ലാവരും ഒന്ന് ശ്രദ്ധിയ്ക്കു…..” കാശിയുടെ ശബ്ദം.കെട്ടിട്ടാണ് അവർ വേദിയിലേക്ക് നോക്കിയത്… അവിടെ സാമും സാംസണും മീരയെ വട്ടം പിടിച്ചു വച്ചിട്ടുണ്ട്…കാശി അപ്പോഴേക്കും സംസാരിച്ചു തുടങ്ങിയിരുന്നു.. “എല്ലാവരുടെയും ശ്രദ്ധയ്ക്ക്….അതിന് മുന്നേ പുറത്തേക്കുള്ള എല്ലാ വാതിലുകളും ദയവ് ചെയ്ത് അടച്ചിടണം.. ഞാൻ പറയാതെ ആർക്കും ഇവിടെ നിന്ന് പുറത്ത് കടക്കുവാൻ കഴിയുന്നതല്ല… ഇനി എല്ലാവരും ശ്രദ്ധിച്ചോളൂ…ഇന്നിവിടെ നമ്മൾ എന്റെ അനിയത്തിയുടെയും സഞ്ജുവിന്റെയും വിവാഹം കൂടുവാനാണ് വന്നിരിക്കുന്നത് എന്നറിയാമല്ലോ…
അത് കൂടാതെ ചില രഹസ്യങ്ങൾ കൂടെ വെളിപ്പെടുത്താനാണ്…. ആ രഹസ്യങ്ങളുടെ ഉറവിടമാണ് ഈ നിൽക്കുന്ന നമ്പ്യാർ ഗ്രൂപ്സിന്റെ ഇളമുറക്കാരി മീര…സത്യങ്ങൾ എല്ലാം അവൾ തന്നെ മണി മണിയായി പറയും…അല്ലെങ്കിൽ ഞാൻ പറയിക്കും…” അവൻ നേരെ മീരയുടെ നേർക്ക് തിരിഞ്ഞു… “അപ്പോൾ മീര…നീ പറഞ്ഞോളൂ…..” കാശി അവളോടായി പറഞ്ഞു… “ഞാനോ..എന്നെ വെറുതെ കുറ്റക്കാരിയാക്കല്ലേ… എന്നെപ്പറ്റി എന്തെല്ലാം ആരോപണങ്ങളാണ് ഉന്നയിക്കുന്നെ…ഇതിൽ യാതൊരു കഴമ്പുമില്ല…” അവൾ വല്ലാത്ത വീറോടെ അവനോട് പറഞ്ഞു… “ഛീ പറയെടി…അവളുടെ ഒരു ആരോപണം….ത്ഫൂ….ഞാൻ നല്ല അസ്സല് പൊലീസാ…വെറുതെ എന്നെക്കൊണ്ട് പോലീസ് മുറ എടുപ്പിക്കരുത്…പറയെടി…
എല്ല തെളിവുകളും നിനക്ക് എതിരെയാണ്…നിന്നെ രക്ഷിക്കാൻ ഇനി ദൈവം തമ്പുരാന് പോലും കഴിയില്ല….നീ പറഞ്ഞില്ലെങ്കിൽ നിന്റെ എല്ലാ നേരികേടുകളും ഞാൻ വീണയെക്കൊണ്ട് പറയിക്കും…അവലാടി നിന്റെ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞത്…അന്ന് മുതലാടി ഞാനും കളിച്ചു തുടങ്ങിയത്…. നീ എന്നതാ വിചാരിച്ചത്…. എനിക്ക് നിന്നോട് ദിവ്യ പ്രേമം ആണെന്നോ…എങ്കിൽ തെറ്റി… നിന്നെ ദേ ഇവിടെ..ഇങ്ങനെ ഒരു അവസ്ഥയിൽ എല്ലാവരുടെയും മുന്നിൽ വച്ച് നാണം കെടുത്തുവാൻ ആയിരുന്നെടി ഇതൊക്കെ…. നീ ആരാണെന്നാ നിന്റെ വിചാരം…നീ എന്നതാ വിചാരിച്ചത്..ഞങ്ങൾ തെറ്റി പിരിഞ്ഞുവെന്നോ.. അന്ന് ഞങ്ങൾ കളിച്ചതെല്ലാം പരസ്പരം അറിഞ്ഞുകൊണ്ടുള്ള ഒരു അസ്സല് നാടകം ആയിരുന്നു…
നീ കൊഞ്ചിക്കുഴയാൻ വരുമ്പോൾ മറിയാമ്മ മൈൻഡ് ചെയ്യാത്തതും ഞാൻ നിന്നു തന്നതുമെല്ലാം ഞങ്ങളുടെ നാടകത്തിന്റെ ഭാഗം… ആൻ ഞങ്ങൾ പിരിഞ്ഞു എന്ന് നീ വിശ്വസിച്ചു…അല്ലെങ്കിൽ ഞങ്ങൾ വിശ്വസിപ്പിച്ചു….അതിന് ശേഷം ഞാനാണ് അവരെ മുംബൈയിലേക്ക് മാറ്റിയത്… ഓരോ മാസവും കേസ് അന്വേഷണം,കോണ്ഫറൻസ്,ട്രെയിനിങ് എന്നൊക്കെ പറഞ്ഞ് ഞാൻ പോകുന്നത് എന്റെ മറിയാമ്മയെയും കുഞ്ഞുങ്ങളെയും കാണുവാൻ തന്നെ ആയിരുന്നെടി… നിങ്ങൾക്ക് മൂന്നിനും സംശയം തോന്നതിരിക്കുവാൻ ഡയറക്റ്റ് ഫ്‌ളൈറ്റ് എടുക്കാതെ രണ്ട് ഫ്‌ളൈറ്റ് മാറിക്കയറി ആണ് ഞാൻ പൊയ്ക്കൊണ്ടിരുന്നത്… ഞങ്ങൾക്ക് പിരിയുവാൻ കഴിയില്ല …നീ വിളിച്ച് രാത്രി പന്ത്രണ്ട് മാണി വരെ സംസാരിക്കുമ്പോൾ എനിക്കുണ്ടാകുന്ന ആ ദേഷ്യം മാറ്റാൻ ഇവളുടെ പുഞ്ചിരിക്ക് കഴിയുമായിരുന്നു….
നീ വിളിച്ചാൽ ഉടൻ തന്നെ ഞാൻ ഇവളെ വീഡിയോ കാൾ ചെയ്യും…ഇവളെ ഒന്ന് കാണാൻ… എബിടെ മറിയമ്മയുടെ ഉദരത്തിൽ ജീവന്റെ തുടിപ്പ് ഉരുവായി എംഡറിഞ്ഞ നിമിഷം എനിക്കുണ്ടായ വികാരം മറക്കാൻ കഴിയില്ല…അന്ന് എല്ലാം അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചതാണ്… പക്ഷെ പിന്നീട് അത് വേണ്ട എന്ന് വച്ചു കാരണം നീ ഇങ്ങനെ എല്ലാവരുടെയും മുന്നിൽ നാണം കെടുന്നത് കാണുവാൻ ഒരാശ…അത്ര മാത്രം… ഇനി പറയെടി…എല്ലാം പറയെടി…കാശി ഒരിക്കലും നിന്റെ സ്വന്തമല്ല…മറിയാമ്മയുടേതാണ്…പിന്നെ കല്യാണക്കുറിയുടെ കാര്യം കൂടെ പറഞ്ഞോട്ടെ… എന്റെ ബന്ധുക്കളെയെല്ലാം നേരിട്ട് പോയി ക്ഷണിച്ചത് ഞാനാണ്…അവർക്കെല്ലാം കിട്ടിയ വിവാഹക്കുറിയുടെ പുറത്ത് കാശി വെഡ്‌സ് മീര എന്നായിരുന്നു….അത് ഒരബദ്ധം ആണെന്ന് ഞങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കി…
അകത്തുള്ള യഥാർത്ഥ ക്ഷണക്കത്തിൽ ഉണ്ടായിരുന്നത് സഞ്ജു വെഡ്‌സ് മഹേശ്വരി എന്ന് തന്നെ ആയിരുന്നു…. അപ്പോൾ മോളെ മീര…നീ പറഞ്ഞു തുടങ്ങിയാട്ടെ….” കാശി ഒരു പ്രത്യേക രീതിയിൽ പറഞ്ഞു…അവന്റെ മുഖഭാവം കണ്ടതും മീര പതിയെ ഭയന്ന് തുടങ്ങി …. അവൾ വരുണിന്റെയും അച്ഛന്റെയും മുഖത്തേക്ക് നോക്കി…അവരുടെ നിസ്സഹായാവസ്ഥ അവൾക്ക് ബോധ്യമായി…ഇങ്ങനെ ഒരു ചതി ആരും പ്രതീക്ഷിച്ചിരുന്നില്ല… അവൾ ഒന്നും പറയുന്നില്ല എന്ന് കണ്ടതും കാശി അവളെ അടിക്കാനായി കയ്യോങ്ങി… “എന്നെ ഇനിയും അടിക്കരുത്…ഞാൻ..ഞാനെല്ലാം പറയാം…”
ചെറുപ്പം മുതൽക്കേ ഞാൻ കേൾക്കുന്ന പേരാണ് കാശി എന്നുള്ളത്…കൂടാതെ അച്ഛൻ എപ്പോഴും പറഞ്ഞിരുന്നു…കാശി മീരയുടേതാന്നെന്ന്…എന്നാൽ അത് അച്ഛൻ കാശിയുടെ കുടുംബത്തിന്റെ സ്വത്ത് മോഹിച്ചു പറയുന്നതാണെന്ന് മനസ്സിലാക്കാൻ എനിക്ക് പതിനഞ്ച് വയസ്സാകേണ്ടി വന്നു…. അപ്പോൾ മുതൽ കാശിയും കൂടെ നിന്റെ പണവും എന്റെ സ്വപ്നങ്ങളിൽ ഒന്നായി മാറി…അങ്ങനെ ഞാൻ നിന്നെ നിശ്ശബ്ധമായി പ്രണയിച്ചു…നിന്നെക്കാളും കൂടുതൽ നിന്നെ വിവാഹം ചെയ്തു കഴിഞ്ഞാൽ ലഭിക്കുന്ന സ്വത്തിനെ… അങ്ങനെ എന്റെ ആഗ്രഹപ്രകാരം എന്റെ അച്ഛൻ നിന്റെ അച്ഛനോട് ന.മുടെ വിവാഹക്കാര്യം സംസാരിക്കുവാൻ ഇരിക്കെയാണ് പാത്തുവുമായുള്ള നിന്റെ ഇഷ്ടം അറിയുന്നതും പെട്ടന്ന് തന്നെനിന്റെ വിവാഹം നടക്കുന്നതും… അപ്പോൾ അതേനിക്കൊരു അടി കിട്ടിയതു പോലെയായി മാറി…
പക്ഷെ വിവാഹം കഴിഞ്ഞെങ്കിലും അവൾ പഠിക്കാൻ മാറി നിന്നത് എനിക്ക് സൗകര്യമായി… അങ്ങനെ ഞാൻ വരുണിന്റെ കൂടെ കൂടി ഓരോ കാര്യങ്ങൾ പ്ലാൻ ചെയ്തു…ഇതെല്ലാം ഒരിക്കൽ വീണ കണ്ടുപിടിച്ചതും വരുണും ഞാനും കൂടെ ഇക്കാര്യം പുറത്തറിഞ്ഞാൽ അവളുടെ അച്ഛനെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി…. അവൾക്കത് വലിയൊരു ആഖാതമായി…വരുണിന്റെ മാറ്റമാണ് അവളെ വേദനിപ്പിച്ചത്….വരുണിനെ എടുത്തു വളർത്തിയതാണ് രമേശും സുമയും…. പാല് കൊടുത്ത കൈക്കിട്ട് തന്നെ വരുണ് കൊത്തിയത് അവളിൽ വലിയൊരു നടുക്കമുണ്ടാക്കി… എങ്കിലും ഒരിക്കൽ എല്ലാം അവൾ പാത്തുവിന്റെ അറിയിക്കാൻ ശ്രമിച്ച അന്നാണ് ചെറിയചന് ഒരു അപകടം ഉണ്ടായത്…അല്ലെങ്കിൽ ഞാനും വരുണും കൂടെ ഉണ്ടാക്കിയത്…
അതിൽ പിന്നെ അവൾ ഒരു കാര്യവും അറിഞ്ഞാൽ പോലും മിണ്ടാതിരിക്കും… അങ്ങനെയിരിക്കെയാണ് ഫാത്തിമ നാട്ടിലേക്ക് അവധിക്ക് വരുന്നുണ്ടെന്ന് കേട്ടത്…..അവളെ ഞാൻ തന്ത്ര പൂർവം മെഡിക്കൽ ചെക്കപ്പ് എന്ന പേരിൽ വരുണിന്റെ അടുക്കൽ എത്തിച്ചു… അവിടെ വച്ച് അവൻ അവൾക്കൊരു കള്ള റിപ്പോർട്ട് എഴുതിക്കൊടുത്തു..അവളുടെ ഗർഭ പാത്രത്തിന് കുഞ്ഞുങ്ങളെ വഹിക്കുവാൻ ഉള്ള ശേഷി ഇല്ലെന്നും…മരുന്ന് കഴിച്ചാൽ ചിലപ്പോൾ മാറിയേക്കും എന്നും പറഞ്ഞുകൊണ്ട് അവളുടെ വയറിൽ ജീവന്റെ തുടിപ്പുകൾ ഒന്നും ഉണ്ടാവാതിരിക്കുവാൻ…അവളുടെ ഗര്ഭപാത്രത്തെ നശിപ്പിക്കുവാൻ കെൽപ്പുള്ള മരുന്നുകൾ അവൾക്ക് കൊടുത്തു… കൂടാതെ ജാനാകിയമ്മയോട് ഇക്കാര്യം പറയരുതെന്നും പറഞ്ഞാൽ അവർ ചിലപ്പോൾ അവളെ വെറുക്കും എന്ന് പറഞ്ഞതും അവൾ അത് വിശ്വസിച്ചു…
പിന്നീട് അവൾ വീണ്ടും പഠിക്കാൻ പോയി…പഠനം കഴിഞ്ഞവൾ വീണ്ടും ചെക്കപ്പിന് വന്നപ്പോൾ അവളുടെ ഗർഭ പാത്രം പൂർണമായും നശിച്ചു എന്ന് വരുണിന്റെ പരിശോധനയിൽ തെളിഞ്ഞു…അങ്ങനെ ഞങ്ങൾ ഉള്ളിൽ സന്തോഷിച്ചു… അവൾ അത് വീട്ടിൽ ചെന്ന് ജാനമ്മയോട് പറഞ്ഞു..പക്ഷെ എന്തോ ദൈവ ഭാഗ്യം കൊണ്ട് നേരത്തെ ഞങ്ങൾ നടത്തിയ ചികിത്സയുടെ കാര്യം പറഞ്ഞില്ല…കൂടാതെ ഇത് ജാനമ്മയ്ക്ക് നോക്കുവാൻ കഴിയില്ലെന്നും പറഞ്ഞു… അങ്ങനെ ജാനമ്മയുടെ നിർദേശപ്രകാരം സരോഗസി ഇവർ തിരഞ്ഞെടുത്തു…ആയിടക്കാണ് വരുൺ വീണ്ടും സൈറയെ കാണുന്നത്…അവളെ തന്നെ അവന് നേടണം എന്നുള്ള വാശിയിൽ അവൻ അവളുടെ ഓവം തന്നെ വേണമെന്ന് പറഞ്ഞു..
അങ്ങനെ വീണയെ ഭീഷണിപ്പെടുത്തി അവളുടെ ഓവം എടുത്തു…അങ്ങനെ അത് ഒരു സ്ത്രീയിൽ നിക്ഷേപിച്ചു…ആ സ്ത്രീയെ കാണുവാൻ ആരെയും ഞങ്ങൾ അനുവദിച്ചില്ല…. സ്‌കാനിങ്ങിൽ ഇരട്ട കുഞ്ഞുങ്ങളാണെന്ന് തെളിഞ്ഞതോടെ ഞങ്ങൾ ഞങ്ങളുടെ പ്ലാൻ ഒന്ന് മാറ്റി…ഇരട്ട കുഞ്ഞുങ്ങൾ ഉണ്ടെന്ന് പുറത്ത് പറഞ്ഞില്ല…ഒരു കുഞ്ഞേ ഉള്ളു എന്ന് എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചു… ഒരു റീപോർടുകളും പല കാരണങ്ങൾ പറഞ്ഞ് പുറത്ത് വിടാതെ ഞങ്ങൾ സൂക്ഷിച്ചു… അങ്ങനെ ആ സ്ത്രീ ഒരു ആണ്കുഞ്ഞിനെയും പെണ്കുഞ്ഞിനെയും പ്രസവിച്ചു…ആ ആണ്കുഞ്ഞിനെ രണ്ട് ദിവസത്തേയ്ക്ക് എന്റെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു…അമ്മയോട് ചില കള്ളങ്ങൾ പറഞ്ഞത് ‘അമ്മ വിശ്വസിക്കുകയും ചെയ്തു… എന്നിട്ട് ആ പെണ്കുഞ്ഞിനെ നിങ്ങൾക്കും തന്നു..
ആ ആണ്കുഞ്ഞിനെ അവന്റെ അമ്മയുടെ അടുക്കൽ തന്നെ എത്തിച്ചു..വീണവഴി അത് സൈറയുടെ കയ്യിൽ എത്തപ്പെട്ടു… പാത്തുവിന്റെ മരണത്തിന് ഉത്തരവാദി ഈ ഞാനാ…ഞാൻ പറഞ്ഞിട്ടാണ് അവളെ കൊന്നത്…അതൊട് കൂടെ ഒരു പെണ്കുഞ്ഞിനെ ഭാവിയെ കരുതി നീ എന്നെ വിവാഹം ചെയ്യുമെന്ന് ഞാൻ കരുതി… അതുപോലെ തന്നെ ഒരു കുഞ്ഞ്..അതും ഊരും പേരും അറിയാത്ത ഒരു കുഞ്ഞുള്ള സ്ത്രീയെ ആര് വിവാഹം ചെയ്യും..അങ്ങനെ വരുമ്പോൾ വരുണിന്റെ ആലോചന…കുഞ്ഞിനെയും സൈറയേയും നോക്കാം എന്നുള്ള പേരിൽ സൈറയെ കെട്ടാം എന്നവനും ചിന്തിച്ചു… പക്ഷെ ഞങ്ങൾ ചെയ്തതെല്ലാം വൃഥാവായി.. ” “നിർത്തൂ…”…കാശി അലറി.. മീരയുടെ വായിൽ നിന്ന് വന്ന ഓരോ കാര്യങ്ങളും കേട്ടിട്ട് എല്ലാവരും സ്തംഭിച്ചിരിക്കുകയായിരുന്നു.. കാശി കുറച്ചുനേരം അവിടെ നിന്നു…ഒരു താങ്ങിനെന്ന പോലെ ഹരിയുടെ മേലേക്ക് അവൻ ചാരി…
(തുടരും…)