Wednesday, January 22, 2025
Novel

അറിയാതെ : ഭാഗം 20

നോവൽ
എഴുത്തുകാരി: അഗ്നി


അവൻ വേഗം അവളുമായി താഴെ വണ്ടിയിലേക്ക് നടന്നു…അവളുടെ കൈകളിലേക്ക് അവന്റെ കൈകൾ കോർത്തു.. വണ്ടിയിൽ കയറിയ ഉടൻ തന്നെ അവൻ നല്ല വേഗതയിൽ തന്നെ ചുരമിറങ്ങി…അവന്റെ വണ്ടി കുറച്ചധികം ദൂരം താണ്ടി നേരെ മെഡി വേൾഡ്‌ ആശുപത്രിയിൽ ചെന്ന് നിന്നു…… °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° അവിടെ ചെന്നതും അവൻ ഒന്നും പറയാതെ മുന്നോട്ട് പോയി..സൈറ അവനെ അനുഗമിച്ചു…

അവൻ വേഗം തന്നെ കാഷ്വാലിറ്റിയിലേക്ക് ചെന്നു…അവൾ പുറകെ തന്നെ ഉണ്ടായിരുന്നു…..കുറച്ചു അകത്തേക്ക് ചെന്നപ്പോൾ അവിടെ സാമും അജുവും അച്ഛനും നിൽക്കുന്നതായി അവൾ കണ്ടു.. അവൾ വേഗം തന്നെ കാശിയെ തട്ടി മാറ്റി അകത്തേക്ക് ഓടിച്ചെന്നു…

അവളുടെ മനസ്സിൽ അപ്പോൾ ആദിയുടെയും ആമിയുടെയും മുഖമായിരുന്നു… അവിടെ ചെന്നപ്പോൾ കണ്ടത് ഒരു കയ്യിൽ ഡ്രിപ്പും ഇട്ട് കിടക്കുന്ന ജാനമ്മയെയാണ്…അവൾ ഓടി അവരുടെ അടുക്കൽ ചെന്നു.. “അയ്യോ..’അമ്മ…എന്താ..എന്താ പറ്റിയെ..” അവൾ ജാനകിയുടെ കയ്യും മറ്റും പിടിച്ചു നോക്കിക്കൊണ്ട് പറഞ്ഞു…

അയ്യോ..മോളെ..എനിക്കൊന്നും പറ്റിയില്ല..ചെറുതായിട്ട് ബി.പി ഒന്ന് കുറഞ്ഞു..അപ്പോൾ തന്നെ തല ചുറ്റി വീണു… സാംകുട്ടൻ നോക്കിയപ്പോൾ ബി.പി യിൽ ചെറിയ വത്യാസങ്ങൾ കണ്ടു..അപ്പോഴേക്കും ഇങ്ങോട്ട് പോന്നു… നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോ..ഇന്നൊരു ദിവസം ഇവിടെ കിടക്കാൻ പറഞ്ഞു..

വീട്ടിൽ ആദിയും ആമിയും നിങ്ങളെ കാന്തേ കരച്ചിൽ ആയിരുന്നു…പിന്നെ മിയാമോള് എങ്ങനെയൊക്കെയോ അവരെ ഉറക്കി കിടത്തി…..” അവൾ ജാനമ്മയെ തന്നെ നോക്കിക്കൊണ്ടിരുന്നു…അവരുടെ നെറ്റിയിൽ ഒരു ചുംബനം നൽകി..അപ്പോഴേക്കും കാശിയും സാമും എല്ലാം മുറി ശെരിയാക്കി തിരിച്ചു വന്നു…അവരെ മുറിയിൽ ആക്കിയിട്ട് കാശിയും സൈറയും സാമും ഫ്‌ളാറ്റിലേക്ക് ചെന്നു..

അവർ ഫ്‌ളാറ്റിന് പുറത്തെത്തി കോളിങ് ബെൽ അടിക്കാൻ നിന്നതും അകത്തു നിന്നും കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് സ്തബ്ധരായി…. “പൊന്നു കാശിച്ചായാ…ദേ ഞാൻ നമ്മുടെ ഫ്‌ളാറ്റിലേക്ക് പോകുവാ..കുറച്ച് കഴിയുമ്പോഴേക്കും ഞാൻ വരാം… അകത്ത് മിയയുടെ തലയിലെ കിളികൾ എല്ലാം പിള്ളേരുദർ സൈറൺ കാരണം പോയി കിടക്കുവായിരിക്കും…

നിങ്ങാകുടെ ഇടയിൽ എന്നെ കണ്ടാൽ പിന്നെ എല്ലാം കൂടെ എന്റെ ദേഹത്ത് തീർക്കും…എന്തിനാ ഞാനായിട്ട് എന്റെ കുഴി തോണ്ടണേ…” അതും പറഞ്ഞുകൊണ്ട് സാം പതിയെ അവന്റെ ഫ്‌ളാറ്റിലേക്ക് നടന്നു… കാശിയും സൈറയും ബെല്ലടിച്ചതും മിയാ വന്ന് തുറന്നു..മിയയ്ക്ക് ഒന്നും പറയാൻ അവസരം കൊടുക്കാതെ കാശിയും സൈറയും അകത്തേയ്ക്ക് കയറി..

അവരെ കണ്ടതും സോഫയിൽ കിടന്നും നിന്നും കരഞ്ഞുകൊണ്ടിരുന്ന ആദിയും ആമിയും പെട്ടന്ന് കരച്ചിൽ നിറുത്തി.. അവർ പതിയെ സോഫയിൽ നിന്നും ഇറങ്ങാൻ നോക്കിയപ്പോഴേക്കും കാശി ആമിയെയും സൈറ ആദിയെയും നെഞ്ചോട് ചേർത്ത് സോഫയിലേക്ക് ഇരുന്നിരുന്നു…

ഇത് കണ്ടതും എന്തോ പറയാനായി തുടങ്ങിയ മിയ ഒന്ന് ചിരിച്ചിട്ട് സാമിന്റെ അടുക്കലേക്ക് ചെന്നു… ആദിയും ആമിയും ആണെങ്കിൽ ഇത്രയും നേരത്തെ സങ്കടം മുഴുവനും അവരെ പിച്ചിയും മാന്തിയും കടിച്ചും ഉമ്മാവച്ചും എല്ലാം തീർത്തു…അവസാനം കാശിയും സൈറയും കൂടെ അവരെ ഇക്കിളിയാക്കിക്കൊണ്ടിരുന്നു… അപ്പോഴാണ് സാമും മിയായും കയറി വന്നത്….അവരുടെ കളി കണ്ടപ്പോൾ അവരും കൂടിക്കൂടി…

എല്ലാം കഴിഞ്ഞവർ ക്ഷീണിച്ചു അവശനായി ഇരുന്നു…എങ്കിലും കുഞ്ഞുങ്ങൾ ഇപ്പോഴും ചിരിയിലാണ്…കുഞ്ഞുങ്ങളുടെ മുഖത്തെ ചിരി അവിടെ കൂടിയിരുന്ന മുതിർന്നവരുടെ മുഖത്തേക്കും പടർന്നു… “അതേ…എടി സൈറമ്മോ…പാവം ജാനമ്മ..ഇന്നെവിടെയോ പോകാൻ ഉണ്ടായിരുന്നു…അതുകൊണ്ട് തന്നെ ഇവർക്ക് ഇഷ്ട്ടപ്പെട്ട രീതിയിൽ കപ്പലണ്ടിയും തേങ്ങയും ശർക്കരയും ഉണക്ക മുന്തിരിയും ബദാം പൊടിച്ചതും കശുവണ്ടിയും ഒക്കെ ചേർത്ത് അവൽ വിളയിച്ചിരുന്നു..

പക്ഷെ ഇതുങ്ങൾ ഒറ്റ കോരി പോലും കഴിച്ചിട്ടില്ല…മുഴുവൻ നേരവും…അതായത് സാധാരണ നിങ്ങൾ വരുന്ന നേരമായിട്ടും കാണാത്തതുകൊണ്ട് ഒരു അഞ്ചര മുതൽക്കേ തുടങ്ങിയ കരച്ചിലാ…ഇടയിൽ ഒരു ഗ്ലാസ് വെള്ളം മാത്രമേ കുടിച്ചിട്ടുള്ളൂ…” ഇത് കേട്ടതും സൈറയുടെ ഉള്ളിൽ മാതൃസഹജമായ ഒരു നോവ് ഉടലെടുത്തു..അവൾ കുഞ്ഞുങ്ങളെ അവരെ ഏൽപ്പിച്ചിട്ട് അടുക്കളയിൽ ചെന്ന് പാല് തിളപ്പിച്ചു…

അത് വേഗം തന്നെ തിളച്ചു..എന്നിട്ട് അത് ഫാനിന്റെ കീഴെ വച്ചു ആറ്റിയെടുത്തു.. ഒരു അഞ്ച് മിനിറ്റ്കൊണ്ട് അവൾ നല്ല ഇളം ചൂടുള്ള പാലും ഒരു ബൗളിൽ അവൽ വിളയിച്ചതുമായി മുന്നിൽ വന്നിരുന്നു… കാശി പതിയെ കുഞ്ഞുങ്ങളെ അവരുടെ മടിയിലേക്കിരുത്തി… സൈറ പതിയെ ഓരോ സ്പൂണ് അവൽ അവരുടെ വായിലേക്ക് വച്ചു കൊടുത്തു…അവരുടെ കയ്യിൽ പാലുള്ള കുപ്പിയും ഉണ്ട്..അത് അവർ ഇടയ്ക്ക് കുടിക്കുന്നുമുണ്ട്…

അങ്ങനെ അവരുടെ അച്ഛന്റെയും അമ്മയുടെയും പരിലാളനയേറ്റ് അവർ ആ ഭക്ഷണം മുഴുവനും കഴിച്ചു തീർത്തു… അവരെല്ലാവരും മിയാ ഉണ്ടാക്കിയ ചപ്പാത്തിയും കറിയും കഴിച്ചതിന് ശേഷം സുഖമായി ഉറങ്ങി… ****************************** ദിവസങ്ങൾ കടന്നുപോയി..ജാനകി വീണ്ടും ഉഷാറായി..

അവർ അറിഞ്ഞ കാര്യങ്ങളൊന്നും തന്റെ മുഖത്ത് പ്രതിഫലിക്കാതെയിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു… അങ്ങനെ സൈറയുടെ ഇരുപത്തിയേഴാം വയസ്സ് പൂർത്തിയാകുന്ന ആ ദിവസം എത്തി…ഇതിനിടയിൽ കാശി എന്തൊക്കെയോ കേസ് അന്വേഷണത്തിനായി തിരുനെൽവേലിയിൽ ആയിരുന്നു…

രണ്ടാഴ്ച മുന്നേയാണ് മടങ്ങിയെത്തിയത്… സൈറയുടെയും കുഞ്ഞുങ്ങളുടെയും ജന്മദിനം ഒരേ മാസമായതിനാൽ സൈറയോടൊത്ത് എല്ലാം ഒന്നിച്ചാഘോഷിക്കാം എന്നവർ തീരുമാനിച്ചു…എന്നാൽ സൈറയുടെ വിവാഹം ഇതുവരെ കഴിയാഞ്ഞത് അവരുടെ ഉള്ളിൽ ഒരു വേവലാതി സൃഷ്ട്ടിച്ചു…. അങ്ങനെ ആ ദിവസം എല്ലാവരും അവിടെയുണ്ടായിരുന്നു…

സാമിനെയും മിയയുടെയും പപ്പയും മമ്മിയും എല്ലാം.. അവരെല്ലാം ഭക്ഷണം ഉണ്ടാക്കാനുള്ള തിരക്കിലായിരുന്നു..അതുകൊണ്ട് തന്നെ സൈറ കുറച്ച് അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനായി മാളിലേക്ക് പുറപ്പെട്ടു… അവളെ തനിയെ വിടുവാൻ വീട്ടുകാർക്ക് ഭയാമായിരുന്നുവെങ്കിലും അവൾ കാശി എപ്പോഴും തന്റെ കൂടെയുണ്ടെന്നുള്ള വിശ്വാസത്തിൽ കഴുത്തിലുള്ള തന്റെ മാലയിൽ കൈപിടിച്ചുകൊണ്ട് ധൈര്യ സമേതം പുറപ്പെട്ടു….. ******************************

മാളിൽ ചെന്നു പരിപാടിയ്ക്ക് ആവശ്യമുള്ളവ വാങ്ങിച്ചുകഴിഞ്ഞതിന് ശേഷം കുഞ്ഞുങ്ങൾക്ക് വേണ്ട ആവശ്യ സാധനങ്ങൾ വാങ്ങിക്കുമ്പോൾ ആണ് ആരോ നിലവിളിച്ചു കൊണ്ട് ഓടി വന്നത്.. ” ഡോക്ടർ…. ” സൈറ തിരിഞ്ഞു നോക്കി. തന്നെക്കാൾ പ്രായം കൂടുതൽ ഉള്ള സ്ത്രീ. അവരുടെ മുഖം കണ്ടാൽ എന്തോ ആധി പിടിച്ച പോലെ. ഒരു വേദന ഉള്ള പോലെ.അവർ ഓടി വന്നു സൈറയുടെ കൈയിൽ പിടിച്ചു. ”

എന്റെ മോളെ.. രക്ഷിക്കണം അവൾ കാർ പാർക്കിംഗിൽ വെച്ച് നിലത്ത് വീണു പിടയുന്നു. എന്നെ സഹായിക്കണം ഡോക്ടർ.. ” താൻ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ എപ്പോഴും തയാർ ആകേണ്ട ഡോക്ടർ ആണെന്നും ഒരു അമ്മയുടെ കണ്ണീരിനെ അവഗണിക്കാൻ തനിക്ക് കഴിയില്ല എന്നുള്ള ബോധ്യം ഉള്ളത് കൊണ്ടും സൈറ ഒന്നും ആലോചിക്കാതെ അവരോട് കൂടെ പോന്നു..

മാളിലെ ചിലർ അത് കണ്ടിട്ട് മൈൻഡ് ചെയ്യാതെ അവരുടെ പണികൾ തുടർന്നു എങ്കിലും സൈറയുടെ കൂടെ നിഴൽ പോലെ ഒരു കണ്ണ് എപ്പോഴും ഉണ്ടായിരുന്നു.. സൈറയും ആ സ്ത്രീയും പാർക്കിങ് ഏരിയയിൽ ചെന്നപ്പോൾ പാർക്കിങ് വിജനമായിരുന്നു. സൈറ മകൾ എവിടെ എന്ന് കിതച്ചു കൊണ്ട് ചോദിച്ചു..മറുപടി ഒന്നും ലഭിക്കാത്ത കൊണ്ട് സൈറ ആ സ്ത്രീയെ നോക്കി. അവർ നിന്നിയിടം ശൂന്യം ആയിരുന്നു.

സൈറയ്ക്ക് ചെറിയൊരു ഭയം ഉടലെടുത്തു. ഉടൻ തന്നെ രണ്ട് പേര് പരസ്പരം സംസാരിച്ചു കൊണ്ട് തനിക്ക് എതിരെ വരുന്നത് കണ്ടു. അവരുടെ വേഷം കണ്ടിട്ട് ഗുണ്ടാ ലുക്ക് ആയതിനാൽ നെഞ്ചിടിപ്പ് കൂടി. എന്നാൽ അവർ തന്നെ ശ്രദ്ധിക്കാത്ത കൊണ്ട് താൻ ആയിരിക്കില്ല എന്ന് വൃഥാ അനുമാനിച്ചു.

ഇനി ഇവിടെ നിൽക്കുന്നത് സേഫ് അല്ല എന്ന് തോന്നിയതിനാൽ സൈറ ബാഗിൽ നിന്നും ഫോൺ എടുത്തു കാശിയുടെ നമ്പർ ഡയൽ ചെയ്തു കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി…. കാശിക്ക് കോൾ ചെയ്തതും മുന്നിൽ ഉള്ള ആൾ അവളുടെ മുഖത്തേക്ക് കർചീഫ് കൊണ്ട് അമർത്തി. ഒരു നിമിഷം പതറി.

ക്ലോറോഫോമിന്റെ മണം കാരണം സൈറ മയങ്ങി വീഴുമ്പോൾ പുറകിൽ വന്ന രണ്ട് പേര് അവളെ താങ്ങി. അവരുടെ അടുത്തേക്ക് വന്ന വണ്ടിയിൽ കയറ്റി. അവർ സൈറയെ കൊണ്ട് പാഞ്ഞു പോകുമ്പോൾ നിലത്ത് വീണ ഫോണിൽ നിന്നു കാശിയുടെ ശബ്ദം പ്രതിധ്വനിച്ചു കൊണ്ടിരുന്നു. ഫോണിന് അരികിൽ വന്ന ആൾ അത് എടുത്തു കൊണ്ട് സംസാരിച്ചു.. ” സാർ.. ഞാൻ സഞ്ജയ് ആണ്.. മാഡം.. ”

” സഞ്ജയ് എനിക്ക് അറിയാം.. ഉടൻ തന്നെ അവരെ ഫോളോ ചെയ്യുക..” ” ഓക്കേ സാർ.. ” കറുത്ത കൊമ്പസ് ജീപ്പ് അതി വേഗത്തിൽ പാഞ്ഞു കൊണ്ടിരുന്നു. കൺട്രോൾ റൂമിൽ നിന്നു സൈറയുടെ കമ്മലിൽ ഘടിപ്പിച്ച ചിപ്പ് ഏത് റൂട്ടിൽ ആണോ മൂവ് ചെയ്യുന്നത് അതിന് അനുസരിച്ചുള്ള വിവരം കാശിക്ക് കൈമാറിക്കൊണ്ടിരുന്നു. *

***************************** മുഖത്തു വെള്ളം വീണപ്പോൾ ആണ് സൈറ കണ്ണ് തുറന്നത്. താൻ എവിടെ ആണെന്ന് അറിയാൻ കുറച്ചു നിമിഷങ്ങൾ എടുത്തു. ആരുടെയോ ശബ്ദം കേട്ട് അവൾ നേരെ നോക്കി. ” എന്താ മോളെ… സുഖം തന്നെ അല്ലേ.. ” ചെറിയ ഭയത്തോടെ അയാളെ നോക്കി അവൾ ചോദിച്ചു.. ” നിങ്ങൾ ആരാണ്.. എന്നെ എന്തിനാ പിടിച്ചു വെച്ചേക്കുന്നേ.. ” ” ആഹാ.. അത് കൊള്ളാലോ.

മോൾക്ക് വല്ല്യ പപ്പമ്മാർ ഉണ്ടെന്ന് അറിയിക്കാതെ ആണോ മോളുടെ പപ്പയും മമ്മിയും പോയത്…. അല്ല..മോളെ പറഞ്ഞിട്ടും കാര്യമില്ല…എന്റെ മോൻ ടോമിയെക്കൊണ്ട് നിന്നെ കെട്ടിക്കാമെന്ന് തീരുമാനിച്ചതും നിന്നോട് സംസാരിച്ചതും എല്ലാം എന്റെ സഹോദരൻ ജേക്കബ് അല്ലായിരുന്നോ.. അതുകൊണ്ട് മോള് എന്നെ കണ്ടിട്ടേ ഉണ്ടാകില്ലായിരിക്കും… ഞാൻ ജോർജ്ജ്…പറയുമ്പം ജേക്കബ് കൂടാതെ നിനക്കുള്ള രണ്ടാമത്തെ വലിയ പപ്പ…

മനസ്സിലായോ…” അത് കേട്ടപ്പോൾ സൈറ ഞെട്ടി. തന്റെ പപ്പയുടെ ചേട്ടന്മാർ എന്നതിൽ നിന്ന് പപ്പയുടെ കൊലയാളികൾ ..പപ്പ മരിച്ചതുനിമിത്തം നെഞ്ചു പൊട്ടി മരിച്ച മമ്മി…. അപ്പോൾ അവര് രണ്ടുപേരെയും കൊന്നവർ…..അതായിരുന്നു അവളുടെ മനസ്സിലേക്ക് കടന്നുവന്നത്… ഇവർ തന്നെ കൊണ്ട് വന്നതും സ്വത്തിന് വേണ്ടി തന്നെ ആണ് എന്ന് സൈറയ്ക്കു മനസ്സിലായി.. ” ആഹ്.. പോയത് അല്ലല്ലോ ഞാൻ പറഞ്ഞയച്ചത് അല്ലേ.. .

ഞാൻ ഇപ്പൊൾ പറയാൻ പോകുന്നത് എല്ലാം മോൾ വളരെ ഗൗരവത്തോടെ കേൾക്കണം.. അനുസരിക്കണം.. കേട്ടല്ലോ. മോളുടെ പപ്പ അതായത് എന്റെ അനിയൻ മോളുടെ പേരിൽ ആണ് സ്വത്ത് എഴുതി വെച്ചേക്കുന്നത്. നല്ല പണി ആണ് അവൻ എനിക്ക് തന്നത്. എന്ത് ചെയ്യാം എന്റെ ജോലി ചെയ്തല്ലേ പറ്റൂ..” അയാളുടെ സംസാരം എങ്ങോട്ട് ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ സൈറ സംസാരിക്കാൻ തുടങ്ങി.. ”

എന്റെ സ്വത്ത് കൈക്കൽ ആക്കണം അല്ലേ. ഞാൻ ഒരുപാട് സ്നേഹിച്ച എന്റെ പപ്പയെയും മമ്മിയെയും നിങ്ങള് കൊന്നു കളഞ്ഞില്ലെ.. അവർ ജീവിച്ചിരുന്നു എങ്കിൽ ഞാൻ തന്നെ സ്വത്ത് തന്നേനെ.. എന്നാൽ ഇനി അത് നിങ്ങൾക്ക് കിട്ടില്ല..” ” അപ്പൊൾ മോൾക്ക് കാര്യം മനസിലായി.. ഇനി ആണ് പറയാൻ പോകുന്നത്….

മോളെ കൊണ്ട് പറ്റില്ല ഇൗ സ്വത്ത് നോക്കി നടത്താൻ…നിനക്ക് ഇരുപത്തിയേഴ് വയസ്സായ സ്ഥിതിയ്ക്ക് ഇത് ആർക്ക് വേണമെങ്കിലും കൊടുക്കാനുള്ള അവകാശം നിനക്കുണ്ട്..അപ്പോൾ അതൊക്കെ ഇങ് തന്നെരെ… ഞാൻ നോക്കിക്കോളാം.. ഇനി അതല്ല.. തരില്ല എന്ന വാശി ആണേൽ ഫ്ലാറ്റിൽ ഉള്ള മോളുടെ മകൻ ആദി അവിടെ ഉണ്ടാകുമല്ലോ അല്ലേ..” ഒരു ഞെട്ടലോടെ അത് കേട്ടതും എന്തോ ധൈര്യം കൈ വരുന്നത് അവള് അറിഞ്ഞു.

” നിങ്ങള് എന്നല്ല.. ആരും അവനെ തൊടില്ല..” ” ഓ.. ആ പോലിസ് ആയിരിക്കും അല്ലേ. ഞാൻ അതിലും വലുത് കണ്ടിട്ട് ആണ് കളിക്കാൻ ഇറങ്ങുന്നത്. അവൻ ആരാ.. മോളുടെ ഭർത്താവ് ആണോ.. കണ്ടിട്ട് തോന്നുന്നില്ല. എന്തായാലും ആ പീറ ചെക്കൻ ഇവിടെ വരില്ല. മോൾ ഇൗ മുദ്ര പത്രത്തിൽ ഒന്ന് ഒപ്പിട്. ഇല്ലേ ഞാൻ മോളെ ഇവന്മാർക്ക് കൊടുക്കും. ഇവന്മാർ മോളെ കണ്ടിട്ട് ചുണ്ട് നനയ്ക്കാൻ തുടങ്ങിയിട്ട് കുറെ.നേരം ആയി.

അത് വേണോ മോളെ നീ എന്റെ അനിയന്റെ മോൾ അല്ലേ. അതും സഹിക്കാൻ തയ്യാർ ആണേൽ അവർ കേറി മേയും എന്ന്.മാത്രം അല്ല.. അല്ലേൽ വേണ്ട ….കുഞ്ഞിനെ കൊന്നു പാപം ഫ്രീ ആയി വാങ്ങാൻ അത്ര വിശാല മനസ്കൻ ഒന്നും അല്ല ഇൗ ഞാൻ..” അയാള് തന്റെ അനുയായികളോട് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചതും ഗോഡൗണിന്റെ ഷട്ടർ തകർത്ത് കൊമ്പസ്‌ അകത്ത് കയറി ഡ്രിഫ്റ്റ് ആയി നിന്നതും ഒരുമിച്ച് ആയിരുന്നു. അവർ ഞെട്ടി പിന്നോക്കം നീങ്ങി..

ജീപ്പിൽ നിന്നും ഇറങ്ങിയ കാശിയെ കണ്ടതും അവളുടെ നാവ് മന്ത്രിച്ചു. കണ്ണുകൾ തിളങ്ങി. ” രുദ്രേട്ടൻ…..” നീല ജീൻസും ഡാർക്ക് ബ്ലൂ കളറിൽ ഉള്ള കോട്ടൺ ഷർട്ടും ആയിരുന്നു ധരിച്ചത്. കാശിയൂടെ വലത് കൈയിൽ POLICE സൈഡിൽ എഴുതിയ സ്വർണ വളയും ഉണ്ടായിരുന്നു.. കാശി ചുറ്റും നോക്കി മനസ്സിൽ ഓരോന്നും കണക്ക് കൂട്ടുക ആയിരുന്നു.. ” ഹേയ് നീയോ.. കൊള്ളാം.. ഞാൻ ഒരു എൻട്രി പ്രതീക്ഷിച്ചു.

നീയാരാടാ ഇവളെ രക്ഷിക്കാൻ വന്ന ഹീറോ ആണോ..” എന്ന് പരിഹസിച്ചു കൊണ്ട് അയാള് പറയുമ്പോൾ ഉറച്ച ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.. ” വില്ലൻ.. എന്റെ മാത്രം വില്ലൻ..” സൈറ പറഞ്ഞത് കേട്ട് മനസ്സിൽ സന്തോഷം ഉയർന്നു വരുന്നത് കാശിക്കു ഫീൽ ചെയ്തു. നെഞ്ച് വിരിച്ചു പുരികം പൊക്കി മുഖം ചെരിച്ച് കള്ള ചിരിയോടെ കാശി അവളെ നോക്കി.. ” ഡാ.. ചെക്ക വെറുതെ നിന്റെ നല്ല പ്രായം വേസ്റ്റ് ആക്കാതെ പോടാ..”

ഇത് വരെ മൗനം പാലിച്ച കാശി സംസാരിച്ചു തുടങ്ങി.. ” ഹാ.. എന്റെ പെണ്ണ് പറഞ്ഞത് കേട്ടില്ലേ.. ഞാൻ അവളുടെ മാത്രം വില്ലൻ ആണെന്ന്. അതേ ഞാൻ നല്ല കിടുക്കാ നീയൊക്കെ കൂടെ അവളെ പൊക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ് ഞാൻ മിണ്ടാതെ നിന്നത് ഇവളുടെ പ്രശ്നം പെട്ടെന്ന് തീർക്കാൻ വേണ്ടി ആണ്.

കാരണം ഞങ്ങൾക്ക് ഇനി അങ്ങോട്ട് ഒരുമിച്ച് ജീവിക്കാൻ ഉള്ളതാ. അതിനിടയിൽ കിഡ്‌നാപ്പ്‌, അടി പിടി, ഭീഷണി. ഒക്കെ വന്നാൽ ഞങ്ങൾക്ക് സ്വസ്ഥമായി റൊമാന്റിക് ആകാൻ പറ്റുമോ അല്ല നിങ്ങള് പറ..” കാശിയുടെ ഡയലോഗ് കേട്ട് സൈറ കണ്ണ് മിഴിച്ചു നോക്കി. എന്നാല് തന്നെ നിസാരൻ ആയിട്ട് ആണ് കാണുന്ന കാശിയേ ജോർജ്ജ് കലിപ്പോടെ നോക്കി.. ” നീയാളു കൊള്ളാലോടാ പീറ ചെക്കാ..

പ്രായത്തിന്റെ ചോര തിളപ്പ്‌ മം..ഡാ… പിള്ളേരെ ഇവൻ പറഞ്ഞത് കേട്ടില്ലേ.. ഇവളെ നന്നായി സ്നേഹിക്കുന്ന ഒരാളാണ് എന്ന്. നീയൊക്കെ അവളെ ശരിക്കും ഒന്ന് ടച്ച് ചെയ്യ്.. ഇവൻ എന്താ ചെയ്യുന്നേ എന്ന് കാണട്ടെ..” അത് കേട്ടതും കാശിയുടെ കണ്ണിൽ ചുവപ്പ് വേര് പോലെ പടർന്നു. വലത് കൈയുടെ നിവർത്തി പിടിച്ചു കൊണ്ട് വിരലുകളുടെ ഞെട്ട് ഒടിച്ചു..

അയാളുടെ ചിരിയിൽ പങ്ക് ചേർന്ന് കൊണ്ട് എട്ട് പേര് അവളുടെ അടുത്തേക്ക് നടന്നു വരാൻ തുടങ്ങി.. സൈറ ഇടവും വലവും നോക്കി കൊണ്ടിരുന്നു.. ” എന്നാ പിന്നെ നിനക്കൊക്കെ സ്പെഷ്യൽ ആയിട്ട് ചായയും വടയും തന്നേക്കാം..” എന്ന് പറഞ്ഞു കാശി പല്ല് ഞെരിച്ചു. സൈറയൂടെ മേൽ കൈ വെക്കാൻ ആദ്യം വന്ന ഒരുത്തനെ കണ്ടതും നിലത്ത് കിടന്ന ഇഷ്ടിക രണ്ട് ബൂട്ടിന്റെ ഇടയിൽ ചേർത്ത് പിടിച്ചു ചാടിയതും താഴേക്ക് വരുന്ന ടൈമിംഗിൽ വലത് കാൽ ഉയർത്തി അടിച്ചു.

ഇഷ്ടിക നേരെ തെറിച്ചു ആദ്യം വന്നവന്റെ മുഖത്ത് പതിച്ചതും അവൻ പുറകിലേക്ക് വീണു. അത് കണ്ടതും ഒന്ന് പതറി കൊണ്ട് അലറി വിളിച്ചു കാശിക്കു നേരെ നാല് പേര് വന്നു.. കാശി അവരുടെ വേഗതയും സ്ഥാനവും മനസ്സിലാക്കി മുന്നോട്ട് കുതിച്ചു. അവരുടെ അടുത്ത് എത്തയതും ഇരയെ വേട്ടയാടുന്ന സിംഹത്തെ പോലെ രണ്ട് കൈകൾ നീട്ടി രണ്ട് പേരെ ലക്ഷ്യമാക്കി ചാടി ഉയർന്നു. കാശിയുടെ കൈകൾ അവരുടെ കഴുത്തിൽ നിലത്തേക്ക് അമർത്തി.

തറയിൽ അവരുടെ തല ഇടിച്ചു വീണു.. കാശിയുടെ പിന്നിൽ നിന്നും രണ്ടുപേർ ഓടിയടുത്തു… കാശി തന്റെ പിന്നാലെ വരുന്നവരുടെ നീക്കം അറിഞ്ഞു എണീറ്റു തിരിഞ്ഞു നിന്നു. തനിക്ക് നേരെ വന്നവരിൽ ഒരുത്തന്റെ നെഞ്ച് നോക്കി ആഞ്ഞ് അടിച്ചു. നെഞ്ച് കലങ്ങി ശ്വാസം വിങ്ങിയ പോലെ പുറം അടിച്ചു നിലവിളിക്കാൻ പോലും പറ്റാതെ വീണു.

രണ്ടാമത് വന്നവന്റെ നേർക്ക് ചെന്ന് കാലിൽ ആഞ്ഞ് അടിച്ചപ്പോൾ നിലത്തേക്ക് വീണതും കാശി പുറം തിരിഞ്ഞ് വലത് കൈ പുറകിലേക്ക് വെച്ച് കാലു വീശി അടിച്ചപ്പോൾ മുഖം പൊത്തി ഞരങ്ങി. ബാക്കി ഉളളവർ ഇൗ കാഴ്ച കണ്ട് പതറി. തന്റെ ആളുകൾക്ക് നേരെ നോക്കി അടിക്കെടാ അവനെ എന്ന് പറഞ്ഞു അലറി വിളിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയ ജോർജ് ഒരു ഇഞ്ച് വ്യത്യാസം ഇല്ലാതെ കാശിയുടെ മുഖം അടുത്ത് കണ്ടതും ഞെട്ടി തരിച്ചു മുഖം പുറകിലേക്ക് കൊണ്ട് പോയതും കാശി വലത് കൈ മുട്ട് കൊണ്ട്.

താടയിലേക്കു ആഞ്ഞ് അടിച്ചു. അയാള് നിലവിളിയോടെ പുറകിലേക്ക് വീണു.. ബാക്കി ഉള്ള മൂന്ന് പേരിൽ രണ്ട് പേര് കാശിക്കു നേരെയും ഒരാള് സൈറയ്ക്ക് നേരെയും വന്നു.. കാശി ഒരുവന്റെ ഷർട്ടിൽ പിടിച്ചു വട്ടം കറക്കി സൈറയെ തൊടാൻ വന്നവൻെറ നേർക്ക് എറിഞ്ഞു. തനിക്ക് നേരെ കാശി വീശി എറിഞ്ഞ ഗുണ്ടയുടെ ബോഡി കണ്ട് മുഖം വെട്ടിച്ചു കണ്ണുകൾ അടച്ചു. സൈറയുടേ പുറകിൽ നിന്നവനെ ഇടിച്ച് കൊണ്ട് അവർ തറയിൽ തെന്നി നീങ്ങി.

അപ്പോഴേക്കും കാശി അടുത്ത് നിന്നവനേ മലർത്തി അടിച്ചു കാൽ വീശി അവന്റെ വയർ നോക്കി അടിച്ചു. അപ്പോഴേക്കും ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച ജോർജ്ജ് അവിടേക്ക് വന്ന ജയകൃഷ്ണന്റെ ചവിട്ടേറ്റ് മലർന്ന് അടിച്ചു വീണിരുന്നു.. എല്ലാവരും വീണു എന്ന് ഉറപ്പാക്കി കൊണ്ട് കാശി സൈറയേ നോക്കി.

കണ്ണുകൾ അടച്ചു പിടിച്ചു പേടിയോടെ ഇരിക്കുന്ന അവളെ കണ്ട കാശി അടുത്തേക്ക് വന്നു….പതിയെ അവളെ തന്റെ നെഞ്ചോട് ചേർത്തു… അവളുടെ ശ്വാസം നേരെയാകുന്നത് വരെ കാത്തു നിന്നു… അപ്പോഴേക്കും സഞ്ജയും ജയകൃഷ്ണനും ചേർന്ന് അവരെ എല്ലാവരെയും കൂടെ ബന്ധനസ്ഥരാക്കിയിരുന്നു… ******************************

ജോർജ്ജ് പതിയെ കണ്ണ് തുറന്ന് ചുറ്റും നോക്കി…തന്നെ അവിടെ കെട്ടിയിട്ടതിന് ശേഷം താൻ വിസ്സമ്മതിച്ചെങ്കിലും എന്തോ ഒന്ന്. തന്റെ മൂക്കിൻ തുമ്പിൽ വച്ചത് മാത്രം തനിക്ക് ഓർമ്മയുണ്ടെന്ന് അയാൾ.ഓർത്തു….. എന്നാൽ താൻ നേരത്തെ കിടന്നിരുന്ന ഗോഡൗൺ അല്ല ഇതെന്ന് താൻ തിരിച്ചറിഞ്ഞു…അവൻ തന്റെ സഹായികൾക്കായി ചുറ്റും പരതി….പക്ഷെ ആരെയും അവന്റെ ചുറ്റും.കണ്ടില്ല….

പെട്ടന്നാണ് അവൻ അവന്റെ അടുത്തേക്ക് വരുന്ന ബൂട്ടിന്റെ ശബ്ദം കേട്ടത്… ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് വന്നതോടെ ആ മുഖം അയാൾക്ക് വ്യക്തമായി…കൂടെ അദ്ദേഹത്തിന്റെ പിന്നാലെ വന്നയാളുടെ മുഖവും… ജോർജ്ജിന്റെ ചുണ്ടുകൾ മന്ത്രിച്ചു… “കാശിരുദ്ര….സൈറ…..” ******************************

കാശി ഒരു പുച്ഛ ചിരിയോടെ അയാളുടെ അടുക്കലേക്ക് നടന്നടുത്തു…..കൂടെ സൈറയും… ജോജ്ജിന്റെ മുന്നിൽ ഇട്ടിരുന്ന കസേരയിൽ കാലിന്മേൽ കാല് കയറ്റി വച്ചവൻ ഇരുന്നു… “അയ്യോ…വല്യപ്പപ്പായെ…ഇതേവിടാ എന്നൊന്നും പിടികിട്ടുന്നില്ലല്യോ… ഞാൻ പറഞ്ഞുതരാലോ…” ജോർജ്ജിന്റെ മുഖത്ത് ഭയം കളിയാടി.. കാശി തുടർന്നു… “ഇത് ഞങ്ങൾ പോലീസുകാരുടെ രഹസ്യ സാങ്കേതമാ…

നിന്നെ ഒക്കെ ഇവിടെ പിടിച്ചിട്ടാൽ ആരും അറിയാൻ പോകുന്നില്ല…ഞാൻ കേസും ചാർജ് ചെയ്തിട്ടില്ല… പിന്നെ നിന്നെക്കൊണ്ട് എനിക്ക് കുറച്ചാവശ്യങ്ങൾ ഉണ്ട്…അത് ഞാൻ വഴിയേ പറയാം…കേട്ടൊഡോ…” ഇതൊക്കെ കേട്ട് ജോർജ്ജ് ഒരു പുച്ഛത്തോടെ ചിരിച്ചു…എന്നിട്ട് സൈറയോടായി പറഞ്ഞു.. “എടി മോളെ..

നിന്നെ ഇപ്പോൾ ഞങ്ങൾക്ക് കിട്ടിയില്ല…ഇനിയിപ്പോ നിന്റെ വിവാഹം കഴിയാത്ത സ്ഥിതിക്ക് നിന്റെ ഒരു ഒപ്പ് മാത്രം മതിയല്ലോ മോളെ…” അയാളുടെ മറുപടി കേട്ട് സൈറയും കാശിയും പുച്ഛത്തോടെ ഒന്ന് ചിരിച്ചു… സൈറ പറഞ്ഞു തുടങ്ങി… “എഡോ വല്യ പപ്പേ..താൻ എന്തൊക്കെയോ ഇവിടെക്കിടന്ന് പറഞ്ഞത് കേട്ടല്ലോ….

എന്റെ വിവാഹം കഴിഞ്ഞില്ലെന്നും മറ്റും.. അങ്ങനെയാണെങ്കിൽ ഈ താലിയുടെ അവകാശി ആരാഡോ….” അതും പറഞ്ഞുകൊണ്ട് സൈറ അവളുടെ കഴുത്തിൽ കിടന്ന മാല പുറത്തേയ്ക്കിട്ടു…എന്നിട്ട് ആ ലോക്കറ്റ് തുറന്നു…അതിൽ ഉണ്ടായിരുന്നു ഓം ചിഹ്നവും കൂടെ കുരിശും ആലേഖനം ചെയ്ത ആലില താലി… അത് കണ്ടതും ജോർജ്ജിന്റെ കണ്ണുകൾ മിഴിഞ്ഞു…അത് കുറുകി…. “പൊന്ന് സൈറമ്മോ…”..

കാശി സംസാരിച്ചു തുടങ്ങി… “ഇൻക്ലെ പറഞ്ഞാൽ പുള്ളി വിശ്വസിക്കില്ല…അതുകൊണ്ട് ഞാൻ ഒരു സാധനം കാണിച്ചുകൊടുക്കട്ടെ..” അതും പറഞ്ഞുകൊണ്ട് കാശി അയാളുടെ അടുക്കലേക്ക് നടന്നു.. “ദേ ഇത് നോക്ക്…മാസങ്ങൾക്ക് മുന്നേ ഞങ്ങളുടെ വിവാഹം കഴിഞ്ഞതിന്റെ സർട്ടിഫിക്കറ്റ്…ഒറിജിനൽ സർട്ടിഫിക്കറ്റ്…

(തുടരും….)

അറിയാതെ : ഭാഗം 21