Wednesday, January 22, 2025
Novel

അറിയാതെ : ഭാഗം 15

നോവൽ
എഴുത്തുകാരി: അഗ്നി


ഡിസ്ചാർജിന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞിട്ടും കാശിയും കുഞ്ഞുങ്ങളും എഴുന്നേറ്റിരുന്നില്ല…അവസാനം രോഗിയായ സൈറ തന്നെ അവന്റെ കയ്യിൽ നിന്നും കുഞ്ഞുങ്ങളെ അടർത്തിമാറ്റി ബെഡിൽ കിടത്തിയ ശേഷം അവനെ ഏഴുന്നേല്പിച്ചു… “രൂദ്രേട്ടാ…എഴുന്നേറ്റെ…നമുക്ക് പോകണ്ടേ…” അവൾ അവനെ കുലുക്കി കുലുക്കി അവസാനം അവൻ കണ്ണ് തുറന്നു…

അവൻ പെട്ടന്ന് തന്നെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു….അപ്പോഴാണ് അവൻ അവളുടെ മുറിവ് കണ്ടത്…. അവൻ വേഗം എഴുന്നേറ്റ് നിന്ന് അവളുടെ മുറിവിൽ തലോടി… “സ്സ്….”..സൈറ എരിവ് വലിച്ചു… “വേദനയുണ്ടോടാ ……”കാശി ചോദിച്ചു.. “മ്മ്…ചെറുതായിട്ട്….”..അവൾ പറഞ്ഞു “സാരില്യാട്ടോ… വേഗം മാറും….”..അത് പറഞ്ഞുകൊണ്ട് കാശി മെല്ലെ അവളുടെ നെറ്റിയിൽ ചുംബിച്ചു…. അവൾ അവനെ പുണർന്നുകൊണ്ട് അവന്റെ നെഞ്ചോട് ചാഞ്ഞു…അവന്റെ കൈകൾ അവളെ ചുറ്റിപിടിച്ചു……….

🎶 ലൈലാകമേ പൂചൂടുമോ… വിടവാങ്ങുമീ രാത്രിതൻ വാതിലിൽ ആകാശമേ.. നീർ പെയ്യുമോ.. പ്രണയാർദ്രമീ ശാഖിയിൽ… ഇന്നിതാ…🎶 കാശിയുടെ ഫോണിന്റെ ശബ്ദമാണ് അവരെ അകറ്റിയത്…..കാശി അവളെ വലത്തുവശത്തേക്ക് ചേർത്ത് നിർത്തി ഇടതു കയ്യ് കൊണ്ട് തന്റെ പാന്റിന്റെ ഇടത്തെ പോക്കറ്റിൽ കിടന്ന ഫോണെടുത്തു… ജയകൃഷ്ണൻ കാളിങ്…. അതിൽ തെളിഞ്ഞിരുന്നു… “ആഹ് പറയെടോ…”..കാശി പറഞ്ഞു…

ഇതേ സമയം കൊണ്ട് തന്നെ കാശി സൈറയെ ബെഡിലേക്ക് ഇരുത്തി അവൻ അവിടെയുള്ള കസേരയിലേക്ക് ഇരുന്നു… “സാർ..അത്…വേറൊന്നുമല്ല…ഇന്നലെ ആ പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല…എന്നാലും സി.സി.ടിവി ഫുടെജസ് വച്ചിട്ട് അവൻ പോയെക്കുന്നെ സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്….” “ഹം… കുഴപ്പമില്ലെടോ..നമുക്ക് കണ്ടുപിടിക്കാം..പിന്നെ അവിടെ നിന്നും അവന്റെ എന്തേലും സാധനം കളഞ്ഞു കിട്ടുകയോ മറ്റോ ചെയ്തോ….” ”..ആ അത് പറഞ്ഞപ്പോഴാ സാർ ഞാൻ ഓർത്തത്..

അവന്റേതാണെന്ന് തോന്നുന്നു…ഒരു സാംസങ് ബേസിക് മോഡൽ സെറ്റ് ആ സ്ഥലത്തു നിന്നും കിട്ടിയിരുന്നു….” ”ഓകെ….ആ ഫോണിന് ഒന്നും പറ്റാതെ സൂക്ഷിക്കണം…എന്റെ കയ്യിലേക്ക് അത് ഏൽപ്പിക്കണം…എന്റെ സംശയങ്ങൾ തെളിയിക്കാനുള്ള താക്കോൽ ആണത്….അതുകൊണ്ട് ആ ഫോൺ കളയരുത്….” “ശെരി സർ….പിന്നെ മാഡം…മാടത്തിന് എങ്ങനെയുണ്ട്…”

”ഓഹ്…ആള് ഇവിടെ ഉഷാറായി ഇരിപ്പുണ്ട്..തലയിൽ മൂന്ന് സ്റ്റിച്ചുകൾ ഉണ്ടെന്നത് ഒഴിച്ചാൽ വേറെ കുഴപ്പം ഒന്നുമില്ല…” “ആണോ..എങ്കിൽ ശെരി സാർ..മാടത്തെ അന്വേഷിച്ചതായി പറയണേ…” “ജയകൃഷ്ണാ..വയ്ക്കല്ലേ…അതേ…സൗരറ്റ് മാഡം എന്നൊന്നും വിളിക്കേണ്ട…സൈറ എന്നോ ഇനി അത് പറ്റില്ലേൽ ഡോക്ടർ എന്നോ വിളിച്ചോളൂട്ടോ… അപ്പൊ ശെരി….” അതും പറഞ്ഞുകൊണ്ട് കാശി ഫോൺ വച്ചു…..

അപ്പോഴേക്കും അവന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷന്റെ ശബ്ദം വന്നു…അത് തുറന്ന് നോക്കിയ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… കാശി ഫോണിൽ സംസാരിച്ചു സമയം കൊണ്ട് സൈറ ഒന്ന് ഫ്രഷായി വന്നിരുന്നു.. അവൻ ഫോൺ നോക്കികൊണ്ടിരിക്കുമ്പോഴേക്കും ഒരു സിസ്റ്റർ വന്ന് സൈറയ്ക്കുള്ള മരുന്ന് എടുത്തുവച്ചു…

അവർ പോയതിന് ശേഷം കാശി അവൾക്ക് കഴിയ്ക്കാനായി സാം നേരത്തെ കൊണ്ടുവന്ന് വച്ച ഇഡലിയും സാമ്പാറും ചമ്മന്തിയും എടുത്തു കൊടുത്തു..കൂടാതെ ഫ്‌ളാസ്ക്കിൽ നിന്ന് ഒരൽപ്പം ചായയും…താൻ ചായ കുടിക്കാത്തതുകൊണ്ട് തന്നെ അവിടെയിരുന്ന വെള്ളം ഒരൽപ്പം എടുത്ത് കുടിച്ചു.. സൈറ കഴിക്കുമ്പോഴും അവളുടെ കണ്ണുകൾ കാശിയെ തേടി പോയിരുന്നു…കാശിയുടെ കണ്ണുകൾ അവളെയും……

‘ഹലോ……”’ പുറമെ നിന്ന് ഒരു ശബ്ദം കേട്ടപ്പോഴാണ് അവർ തങ്ങളുടെ കണ്ണുകളെ പിൻവലിച്ചത്… വാതിൽക്കലേക്ക് നോക്കിയ കാശിയും സൈറയും ഞെട്ടി…സാമും മിയയും കൂടെ വേറെ മൂന്ന് പേരും… അവർ വെളിച്ചത്തിലേക്ക് വന്നതും സൈറയുടെ മുഖം പ്രകാശിച്ചു….അവളുടെ മുഖത്ത് സന്തോഷം കളിയാടി… അവളുടെ ചുണ്ടുകൾ മന്ത്രിച്ചു… ”അഗസ്റ്റിൻ, സന,വീണ…..” അവളുടെ മുഖഭാവം കണ്ടപ്പോൾ അവൾക്ക് വേണ്ടപ്പെട്ട ആരൊക്കെയോ ആണ് വന്നിരിക്കുന്നതെന്ന് മനസ്സിലായി…മൂവരും അവളെ വന്ന് പൊതിഞ്ഞു….

”ഡാ.. നിങ്ങളൊക്കെ എന്താ ഇവിടെ…” സൈറ ചോദിച്ചു… .”ആ ബെസ്റ്റ്…അപ്പൊ സൈറമ്മ ഒന്നും അറിഞ്ഞില്ലേ…ഈ ഹോസ്പിറ്റൽ നമ്പ്യാർ ഗ്രൂപ്‌സ് ഏറ്റെടുത്തു…” വീണയാണ് മറുപടി പറഞ്ഞത്… അത് കേട്ടതും കാശിയുടെ കണ്ണുകൾ ഒന്ന് കുറുകി…എന്തോ ചിന്തിച്ചുറപ്പിച്ചതുപോലെ അവൻ എഴുന്നേറ്റു… “മറിയാമ്മോ… അതേ..ഞാൻ ഒന്ന് പുറത്തിറങ്ങുവാ…..ഇപ്പൊ വരാവേ…” ******************************

കാശി എഴുന്നേറ്റ് നിന്നപ്പോഴാണ് സനയും വീണയും അവനെ കണ്ടത്… “കാശിച്ചേട്ടനല്ലേ… ജാനകി മാടത്തിന്റെ മകൻ…” സന ചോദിച്ചു.. കാശി അത്ഭുതത്തോടെ അവളെ നോക്കി….. അവൾ തുടർന്നു… “അയ്യോ….ചേട്ടന് എന്നെ പരിചയം കാണില്ല…ഞാൻ ജാനകി മാടത്തിന്റെ ശിഷ്യ ആണ്…അതായത് എന്നെ മാഡം പഠിപ്പിച്ചിട്ടുണ്ട്…. ഞാൻ എം.ബി.ബി.എസ് ചെയ്തോണ്ടിരുന്ന സമയത്ത് ഹ്യൂമൻ അനാട്ടമി പഠിപ്പിച്ചത് മാഡം ആയിരുന്നു… മാഡം പറഞ്ഞു പറഞ്ഞു ചേട്ടനെ ഞങ്ങൾക്ക് നല്ല പരിചയമാണ്….

അവസാനം മാഡം ഞങ്ങൾക്ക് ചേട്ടന്റെ ഫോട്ടോയും കാണിച്ചുതന്നിട്ടുണ്ട്….അങ്ങനെയാണ് പരിചയം…” ”ഓ….”… “അല്ല…ചേട്ടൻ എന്താ ഇവിടെ…”…സന ചോദിച്ചു…. “അതൊക്കെയുണ്ട്….”കാശി ഉത്തരം പറഞ്ഞു… അപ്പൊ ശെരി..എന്നാൽ ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ… അതും പറഞ്ഞുകൊണ്ട് കാശി പുറത്തേക്ക് നടന്നു…. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° “അപ്പോൾ അതാണല്ലേ സാമിന്റെ കാശിച്ചായനും നിന്റെ രൂദ്രേട്ടനും….” അഗസ്റ്റിൻ എന്ന അജു സൈറയോട് ചോദിച്ചു…

“എന്നാലും ഇദ്ദേഹത്തെപ്പറ്റി നീ എന്നോട് നേരത്തെ പറയാഞ്ഞത് മോശമായിപ്പോയി…അല്ലെങ്കിൽ എല്ലാം എന്നോട് വിളിച്ചു പറഞ്ഞോണ്ടിരുന്ന പെണ്ണാ….ഹും….” വീണ പരിഭവത്തോടെ മുഖം തിരിച്ചു…. “ഹേയ്…അതൊക്കെ വിട് വീണൂസെ… നിന്നോട് പറയാൻ മാത്രമുള്ളതൊന്നും ഉണ്ടായി എന്നെനിക്ക് തോന്നിയില്ല..അതാ.. പിന്നെ നിങ്ങളൊക്കെ എന്താ ഇവിടെ…അത് പറയു ആദ്യം…” സൈറ എല്ലാവരോടുമായി ചോദിച്ചു… അതിന് മറുപടിയായി സാം ഈ ആശുപത്രി നമ്പ്യാർ ഗ്രൂപ്പുകാർ വാങ്ങിയെന്നും അങ്ങനെ പുതിയതായി വന്ന ചില ഡോക്ടർമാരിൽ മൂന്ന് പേരാണ് സനയും അജുവും വീണയെന്നും പറഞ്ഞു…

സന പുതിയ പീഡിയാട്രീഷ്യൻ ആയും..അതായത് സാമിന്റെ കൂടെ , വീണ പുതിയ ഗൈനെക്കൊളജിസ്റ്റ് ആയും പിന്നെ അജു പുതിയ കാർഡിയോളജിസ്റ്റ് ആയുമാണ് ചുമതലയേറ്റിരിക്കുന്നതെന്നും പറഞ്ഞു…. ഇതെല്ലാം കേട്ട് അന്തിച്ചു നിൽക്കുകയായിരുന്നു സൈറ…അവൾക്ക് സന്തോഷം കൊണ്ട് വീർപ്പുമുട്ടുന്ന അവസ്ഥയായിരുന്നു…അവളുടെ സുഹൃത്തുക്കൾ അവളിലേക്ക് വന്ന് ചേർന്നത് മൂലം… ******************************

മെഡിക്കൽ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സൈറയ്ക്ക് വീണയെ കിട്ടിയതുപോലെ സാമിന് കിട്ടിയ കൂട്ടായിരുന്നു അഗസ്റ്റിൻ എന്ന അജു… അജുവിന്റെ അച്ഛനും അമ്മയും നന്നേ ചെറുപ്പത്തിലേ മരിച്ചു പോയതുകൊണ്ട് അവൻ അവന്റെ ഇളയപ്പന്റെ കൂടെ ആയിരുന്നു വളർന്നത്…അവന്റെ അപ്പനെയും അമ്മയുടെയും ആഗ്രഹപ്രകാരം ഡോക്ടറാവാൻ പഠിക്കുന്നൊരാൾ..അതായിരുന്നു അജു.. അവർ അങ്ങനെ കൂട്ടായി…കൂടെ മിയയും അവരുടെ സംഘത്തിലെ തന്നെ ഒരു അംഗമായി…

അങ്ങനെ അവരുടെ പഠനം കഴിഞ്ഞു…പല വഴിയ്ക്ക് പിരിഞ്ഞു…വീണ നമ്പ്യാർ ഗ്രൂപ്സിന്റെ തന്നെ എറണാകുളത്തെ ഒരു ആശുപത്രിയിൽ കയറി…അവളുടെ ചേട്ടൻ വരുണും അവിടെ തന്നെയാണ്…പുള്ളിയും ഗൈനെക്കൊളജിസ്റ്റ് തന്നെ… അജു കോട്ടയത്തും സാമും മിയയും സൈറയും ബാംഗ്ലൂരിലേക്കും വന്നു… അജു പല പല മെഡിക്കൽ കോൺഫറൻസുകൾക്കും പോകുമായിരുന്നു…അങ്ങനെയാണ് ഡോക്ടർ സനയെ പരിചയപ്പെടുന്നത്..അവസാനം ആ പരിചയം പ്രണയമായി… സനയുടേത് ഒരു യാഥാസ്ഥിതീക മുസ്ലിം കുടുംബവും അജുവിന്റേത് ഒരു ക്രിസ്ത്യൻ കുടുംബവും….

രണ്ടു കുടുംബങ്ങളും ഒരു രീതിയിലും അടുക്കാൻ ശ്രമിച്ചില്ല… അവസാനം സാമിന്റെയും മിയയുടെയും വീട്ടുകാർ ചെന്ന് സംസാരിച്ചു നിക്കാഹ് നടത്തി..എന്നിട്ട് പള്ളിയിൽ വച്ചൊരു മിന്ന് കെട്ടും… ഇന്ന് സനയുടെ കഴുത്തിൽ കിടക്കുന്ന മിന്ന് അഥവാ മഹറിൽ ഒരു ചന്ദ്രക്കലയും അതിനകത്ത് നക്ഷത്രത്തിന് പകരം കുരിശുമാണ്… അവരുടെ വിവാഹം കൂടാനായി സൈറയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആദിയ്ക്ക് പനിയായതുകൊണ്ട് അവൾക്ക് പോകാൻ കഴിഞ്ഞില്ല…. അതിന് ശേഷം.അവർ രണ്ടു പേരും അവരവർ നേരത്തെ ജോലി ചെയ്തിരുന്ന ആശുപത്രിയിലായിരുന്നു…ഇപ്പോൾ ഒന്നിച്ചൊരു ഓഫർ വന്നപ്പോഴാണ് അവർ ഇങ്ങോട്ടേക്ക് വന്നത്…. ******************************

“സൈറമ്മേ.. ഞാനൊരു സംശയം ചോദിക്കട്ടെ…കാശിക്കയെ ഞങ്ങൾ എന്നതാ വിളിക്കേണ്ട…രൂദ്രേട്ടൻ എന്നോ അതോ കാശിയേട്ടൻ എന്നോ…പറഞ്ഞേ…” സന ഒന്ന് കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.. “എന്റെ രൂദ്രേട്ടനെ നിങ്ങൾ കാശിക്കയെന്നോ കാശിയേട്ടൻ എന്നോ അല്ലേൽ വെറും കാശിയെന്നോ അങ്ങനെ എന്തും വിളിച്ചോ…പക്ഷെ രുദ്രൻ എന്ന പേര് ഞാൻ മാത്രം വിളിച്ചാൽ മതി..” അതും പറഞ്ഞുകൊണ്ട് സൈറ അവളുടെ മുഖം ചെരിച്ചു… ബാക്കിയുള്ളവർ അവളുടെ പറച്ചിൽ കേട്ടിട്ട് ഉറക്കെ ചിരിച്ചു…

മറന്നുവച്ച തന്റെ പേഴ്‌സ് എടുക്കാൻ വന്ന കാശിയുടെ ചുണ്ടിലും അത് കേൾക്കെ ഒരു പുഞ്ചിരി വിടർന്നു… സൈറ വീണ്ടും എന്തോ പറയാൻ തുടങ്ങിയതും ആദിയും ആമിയും അമ്മേ എന്ന് വിളിച്ചു… അവൾ വേഗം തന്നെ അവരെ വാരിയെടുത്തു മടിയിൽ വച്ചു……. അവർ അവരുടെ കുഞ്ഞിക്കൈകൾ കൊണ്ട് അവളുടെ തലയിലെ മുറിവിൽ തലോടി…… “മ്മാ…ന്റാ പറ്റെ…”…ആദി ചോദിച്ചു… “‘അമ്മ വാവു…..”….ആമി പറഞ്ഞു…… അവൾ അവരെയെടുത്ത് മാറി മാറി ഉമ്മ വച്ചു…..അവരുടെ സ്‌നേഹം കണ്ട് അബിടെ കൂടിനിന്നവരുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…എന്നാൽ ഒരാളുടെ കണ്ണിൽ മാത്രം വേറെയെന്തോ ഒരു ഭാവമായിരുന്നു… ******************************

“അപ്പാ…”…കുഞ്ഞാദിയും കുഞ്ഞാമിയും നീട്ടിവിളിച്ചപ്പോഴാണ് എല്ലാവരും വാതിൽക്കലേക്ക് നോക്കിയത്… അവിടെ കാശി വാതിൽപ്പടിയിന്മേൽ ചാരി കയ്യും കെട്ടി നിൽപ്പുണ്ടായിരുന്നു..അവൻ വേഗം അകത്തേക്ക് അവന്റെ പേഴ്‌സ് എടുക്കാൻ കയറി… അപ്പോഴേക്കും കുഞ്ഞുങ്ങൾ അവന്റെ നേരെ കൈ നീട്ടി….അവൻ കുഞ്ഞുങ്ങളെ കയ്യിലേക്ക് എടുത്തു….. “മറിയാമ്മോ….

ഞാൻ അപ്പൊ പോയിട്ട് വരാവേ…ഇവരേം കൂടെ കൊണ്ടുപോവാ…” എല്ലാവരും മറിയാമ്മോ എന്ന പേര് കേട്ട് അന്തിച്ചു നോക്കി… “അവൾക്കെന്നെ രൂദ്രേട്ടാ എന്ന് വിളിക്കാമെങ്കിൽ എനിക്കവളെ മറിയാമ്മോ എന്നും വിളിക്കാം… അല്ലെ അച്ഛെടെ പൊന്നു മക്കളെ….” അവൻ കുഞ്ഞുങ്ങളെയും അവിടെയുള്ളവരെയും നോക്കി ചോദിച്ചു… കുഞ്ഞാദിയും കുഞ്ഞാമിയും അവന്റെ കവിളുകളിൽ ഉമ്മകൾ വച്ചു…. അവൻ സൈറയെ ഒന്ന് നോക്കി പുറത്തേക്ക് പോയി….അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… എന്നാൽ മറ്റൊരാളുടെ കണ്ണുകളിൽ എന്തൊക്കെയോ ഇനി സംഭവിക്കാൻ പോകുന്നു എന്നുള്ള ഭയവും കളിയാടി

(തുടരും…)

അറിയാതെ : ഭാഗം 16