Saturday, January 18, 2025
Novel

❤️അപൂര്‍വരാഗം❤️ PART 37-38-39

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

****

അപ്പു അവന്റെ കണ്ണുകള്ക്ക് മുകളിലൂടെ വിരൽ ഓടിച്ചു…

“എന്തിനാ ഈ മറ ഇനിയും….”

അപ്പു പരിഭവത്തോടെ പതിഞ്ഞ സ്വരത്തില് ചോദിച്ചു….

ദേവ് കുസൃതിയോടെ സ്വന്തം കവിളിൽ തലോടി കൊണ്ട് അവളെ നോക്കി… പിന്നെ അവളുടെ കൈകളില് പിടിച്ചു വലിച്ചു അവനോടു ചേര്ത്തു…

അവന്റെ കണ്ണുകളിലെ കുസൃതിയും പ്രണയവും നേരിടാന് ആവാതെ അപ്പു തല കുനിച്ചു…

ദേവ് അവളുടെ മുഖം പിടിച്ചു ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി.

നാണം കൊണ്ടും സന്തോഷം കൊണ്ടും അപ്പുവിന്റെ മുഖം ചുവന്നു തുടുത്തു…

അവന്റെ കണ്ണുകളിലെ നീലിമയിൽ അവളലിഞ്ഞു ചേര്ന്നു…

**********

കുഞ്ഞു പാറു കണ്ണിലും കവിളിലും ഉമ്മ വച്ചതിന്റെ ഞെട്ടലിൽ ആയിരുന്നു ദേവ്…

“എന്താ ഇപ്പൊ സംഭവിച്ചത്….”

അവന്‍ കവിള് തടവി കൊണ്ട് സ്വയം ചോദിച്ചു…

സന്തോഷത്തോടെ കൈ കൊട്ടി കളിക്കുന്ന പാറുവിനെ അവന്‍ അല്‍ഭുതത്തോടെ നോക്കി…

ശത്രുവായി പ്രഖ്യാപിച്ചവൾ ഒറ്റ നിമിഷം കൊണ്ട് ആ കുഞ്ഞു ഹൃദയത്തിൽ വേരൂന്നിയിരുന്നു…..

അവളുടെ കുസൃതി നിറഞ്ഞ മുഖം കൺക്കുളിരെ കാണുകയായിരുന്നു ദേവ്…

“പാറു എന്താ ഏട്ടാ എന്റെ കണ്ണ് കാണാതിരുന്നേ…..”

തൊട്ടു അടുത്ത് നിന്ന് ഒരു സങ്കടം കലര്‍ന്ന പരാതി ഉയർന്നപ്പോൾ ആണ് ദേവ് പിന്നിലേക്ക് നോക്കിയത്…

മുഖം വീർപ്പിച്ച് ചുണ്ട് പുറത്തേക്ക് തള്ളി പിടിച്ചു നില്‍ക്കുന്ന അഭിയെ കണ്ട് അവന് ചിരി വന്നു…

എങ്കിലും അവന്‍ അത് കഷ്ടപ്പെട്ട് അടക്കി നിർത്തി… പാറുവിനെ വീണ്ടും കാണാന്‍ ഉള്ള ആഗ്രഹം ആയിരുന്നു അവന്റെ കുഞ്ഞ് മനസ്സിൽ മുഴുവന്‍…

അപ്പോഴേക്കും ഗൗരിയും ഗോപിയും ഉമ്മറത്ത് എത്തിയിരുന്നു… ഭദ്രൻ അവര്‍ക്കു പിന്നിലേക്ക് നീങ്ങി നിന്നു…

ഇതേ സമയം പാറുവിനെ താലോലിക്കുന്ന തിരക്കില്‍ ആയിരുന്നു എല്ലാരും….

അവള് ആകട്ടെ കുഞ്ഞി കണ്ണുകൾ വിടര്‍ത്തി എല്ലാരേയും അല്‍ഭുതത്തോടെ നോക്കി…

ഗൗരിക്ക് ശേഷം തറവാട്ടിൽ ആദ്യമായി ജനിച്ച പെണ്‍കുട്ടി എന്നൊരു പ്രത്യേകതയും അവള്‍ക്കു ഉണ്ടായിരുന്നു…

ഉമ്മറത്തേക്ക് കയറി വന്ന ഗൗരിയും ഗോപിയും നിറഞ്ഞ മനസ്സോടെ ആ കാഴ്‌ച കണ്ടു…

കണ്ണീരോടെ ഗോപി മേനോന്റെ കാലില്‍ വീണു…

നിറഞ്ഞ കണ്ണുകളോടെ അയാൾ ഗോപിയെ എഴുന്നേൽപ്പിച്ചു…..

പിന്നെ പരാതി പറച്ചിലും പരിഭവവും ഒക്കെയായി സമയം കടന്നു പോയി…

ആ നേരം ഒക്കെ പാറു ഓരോരുത്തരുടെയും കൈകളില്‍ ആയിരുന്നു…

ആ കുസൃതി കുടുക്കയെ താഴെ നിര്‍ത്താന്‍ ആര്‍ക്കും മനസ്സു വന്നില്ല…

നിറഞ്ഞ മനസ്സോടെ തന്നെ മംഗലത്ത് ഉള്ളവര്‍ ഗൗരിയെയും ഗോപിയെയും സ്വീകരിച്ചു….

അമ്മയെയും അച്ഛനെയും കെട്ടിപിടിച്ചു ഗൗരി ക്ഷമ ചോദിച്ചു…

മഹേശ്വരിയുടെയും അവസ്ഥ മറ്റൊന്ന് ആയിരുന്നില്ല…

ഇനി ഒരിക്കലും നേരില്‍ കാണാന്‍ സാധിക്കില്ല എന്ന് കരുതിയ ഏട്ടനെ അവള് കണ്ണ് നിറച്ചു കണ്ടു….

അപ്പോഴാണ് അത്രയും നേരം അവര്‍ക്കു പിന്നില്‍ മറഞ്ഞു നിന്ന ഭദ്രനെ മേനോന്‍ കണ്ടത്…

തന്റെ മൂത്ത പേരക്കുട്ടികളില്‍ ഒരാൾ… മേനോന്റെ നെഞ്ചില്‍ വാത്സല്യം നിറഞ്ഞു…

അയാൾ അവനെ കൈ കാട്ടി അടുത്തേക്ക് വിളിച്ചു…

ഭദ്രൻ ഒന്ന് മടിച്ചു നിന്നു… ശേഷം ഗൗരിയെ നോക്കി…

അടുത്തേക്ക് പൊയ്ക്കോളാൻ ഗൗരി കണ്ണുകൾ കൊണ്ട് അനുവാദം നല്‍കി….

മടിച്ചു മടിച്ചു ഭദ്രൻ മേനോന്റെ അടുത്തേക്ക് നടന്നു….

“എന്താ മോന്റെ പേര്…”

അവനെ കൈ നീട്ടി അടുത്തേക്ക് ചേര്‍ത്തു നിർത്തി കൊണ്ട് മേനോന്‍ ചോദിച്ചു…

“ഏത്തന്റെ… ഏത്തന്റെ പേര് ഭദിരൻ…..”

ബാലന്റെ കൈയിൽ ഇരുന്ന പാറു പെട്ടെന്ന് ഇടയ്ക്കു കേറി പറഞ്ഞു…

അത് കേട്ടതും എല്ലാവർക്കും ചിരി അടക്കാനായില്ല….

“ന്റെ പാറു ഭദിരൻ അല്ല… ഭദ്രൻ….. ”

അവളെ തിരുത്തി കൊണ്ട് ഗോപി പറഞ്ഞു…

ഭദ്രൻ അതേ എന്ന ഭാവത്തില്‍ മേനോനെ നോക്കി…

“അതല്ലേ അച്ഛേ നാന് പരന്നത്…. ഭദിരൻ..”

പാറു പരിഭവത്തോടെ പറഞ്ഞു…

പിന്നെ അവിടെ കൂട്ടച്ചിരി ആയിരുന്നു….

“ന്റെ പാറു.. എന്റെ മോള് നാക്ക് വടിക്കാൻ പറഞ്ഞാൽ കേള്‍ക്കില്ലല്ലോ… ഇപ്പൊ നോക്കിയേ.. വാക്കുകൾ ഒന്നും ശരിക്ക് വരുന്നില്ല…”

അവളുടെ ചെവി പിടിച്ചു തിരുമ്മുന്നതായി ഭാവിച്ചു കൊണ്ട് ഗൗരി പറഞ്ഞു…

പാറുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു… അവള് ചുണ്ട് മലര്‍ത്തി കരയാന്‍ ആരംഭിച്ചു…

പെട്ടെന്ന് ആണ് ഭദ്രൻ അവള്‍ക്കു അരികിലേക്ക് ഓടി വന്നത്‌…. അവളെ ബാലന്റെ കൈയിൽ നിന്നും എടുത്തു അവന്‍ സമാധാനിപ്പിക്കാൻ ശ്രമിച്ചു…

“ഏട്ടൻ്റെ നല്ല പാറു അല്ലെ.. കരയല്ലാട്ടോ…. മോള് ഇഷ്ടമുള്ളത് പോലെ വിളിച്ചോ…”

അവളുടെ കവിളിൽ തട്ടി സമാധാനിപ്പിച്ച് കൊണ്ട് അവന്‍ പറഞ്ഞു…

പതിയെ പാറുവിന്റെ മുഖം തെളിഞ്ഞു…

ദേവ് ഒക്കെയും അല്‍ഭുതത്തോടെ നോക്കുകയായിരുന്നു….

ശത്രുവായി കണ്ടവളെ ഒരു നിമിഷം കൊണ്ട് അവന്‍ ഹൃദയത്തിൽ ഏറ്റിയിരുന്നു…. അവന്റെ കുഞ്ഞ് മനസ്സിൽ പാറു എന്ന ചിത്രം വരച്ചിടപ്പെടുകയായിരുന്നു….

എല്ലാവരും കൂടെ ഒരുമിച്ച് വിഷു ആഘോഷിച്ചു…

പത്ത് വർഷങ്ങൾക്ക് ശേഷം മംഗലത്ത് വീട്ടില്‍ സന്തോഷത്തിന്റെ തിരി നാളങ്ങൾ തെളിഞ്ഞു…

പിന്നെ അങ്ങോട്ട് ദേവ് പാറുവിന്റെ പിന്നാലെ തന്നെയായിരുന്നു…

തക്കം കിട്ടുമ്പോ ഒക്കെ പാറു അവന്റെ കണ്ണുകളില്‍ ഉമ്മ കൊടുത്തിട്ട് ഓടും…

ആ നീലക്കണ്ണുകള്‍ അവള്‍ക്കു ഒരുപാട് പ്രിയപ്പെട്ടത് ആയിരുന്നു…

എന്നാൽ അവള് ഒരിക്കല്‍ പോലും അഭിയുടെ കണ്ണുകളെ ശ്രദ്ധിച്ചതും ഇല്ല…

ദേവിന് അഭിയുടെ മുന്നില്‍ ആൾ ആകാൻ അത് മതിയായിരുന്നു…

എങ്കിലും അവളെ തനിച്ചു ആക്കാതെ അവളുടെ കൂടെ എന്നും ഭദ്രൻ ഉണ്ടായിരുന്നു….

പതിയെ പതിയെ ദേവിന് പാറുവിന്റെ കുറുമ്പുകൾ ഇല്ലാതെ പറ്റില്ല എന്നായി….

ഒരു ദിവസം സ്ത്രീകൾ എല്ലാവരും അടുക്കളയില്‍ ആയിരുന്നു…

അഭിയും ഭദ്രനും പറമ്പില്‍ മാങ്ങ പെറുക്കുന്ന തിരക്കില്‍ ആയിരുന്നു…

അനിയും കൈലാസും ഉമ്മറത്ത് കളിക്കുന്ന തിരക്കിലും…

കുഞ്ഞു പാറു മാത്രം അതിൽ ഒന്നും പെടാതെ അവിടെയും ഇവിടെയും ആയി നടക്കുക ആയിരുന്നു…

അപ്പോഴാണ് പാറുവിന്റെ നോട്ടം അക്വേറിയത്തിൽ എത്തിയത്…

കുഞ്ഞ് മീനുകളും വലിയ മീനുകളും ഒക്കെ ഉള്ള ഒരു അക്വേറിയം ആയിരുന്നു അത്…

അതിന്റെ ഭംഗി ആസ്വദിച്ചു നില്‍ക്കുന്നതിന് ഇടയില്‍ ആണ് ദേവ് അതുവഴി വന്നത്…

“കിത്തേട്ടാ….. നിച്ചു ആ മീനിനെ പിച്ച് തരോ….”

പാറു നിഷ്കളങ്കമായി ചോദിച്ചു…

ദേവിന് അത് കേട്ടപ്പോൾ ചിരിയാണ് വന്നത്…

അവനെ എല്ലാരും കിച്ചു എന്ന് വിളിച്ചപ്പോള്‍ കുഞ്ഞ് പാറുവും അതുപോലെ വിളിക്കാൻ തുടങ്ങിയതാണ്…

പക്ഷേ നാവ് വഴങ്ങാത്തത് കാരണം അവള്‍ക്കു അത് കിത്താ എന്നെ വരൂ…

” കിത്തേട്ടാ… നിച്ചു ആ മീന് വേണം…”

പാറു വാശി പിടിച്ചു.. അപ്പോഴാണ് ദേവ് ചിന്തയില്‍ നിന്നും ഉണരുന്നത്…

“ന്റെ പാറു… അത് ആ വലിയ മീനിന്റെ കുട്ടി ആണ്.. അതിനെ പാറുന് തരാൻ അതിന്റെ അച്ഛനും അമ്മയും സമ്മതിക്കില്ല…”

ദേവ് ചുമ്മാ തട്ടി വിട്ടു….

“നിച്ച് വേണം അത്…. ”

പാറു നിലവിളിയായി…

“പാറു.. അത് ആ മീനിന്റെ വാവ അല്ലെ… അതെങ്ങനെയാ പാറുന് തരിക…”

ദേവ് അവളെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു..

” ന്നാ നിച്ചു എന്ത വാവേന വേണം… എന്ത വാവ വേണം…. ”

പാറു കരച്ചിലിന്റെ വോള്യം കൂട്ടി…

“ന്റെ പാറു അതിനു ആദ്യം കല്യാണം കഴിക്കണം…. എന്നാലേ വാവ ഉണ്ടാവു… ”

ദേവ് പറഞ്ഞു…

” ന്നാ വാ… നാന് കിത്തേട്ടനെ കലിയാണം കയ്ച്ചാം…. അപ്പൊ കുഞ്ഞ് വാവ ആവൂല്ലോ….. ”

പാറു അവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു…

“അയ്യേ.. അതിനു നമ്മള് വല്യ കുട്ടികൾ ആകണം പാറു… എന്നാല് അല്ലെ കല്യാണം കഴിക്കാൻ പറ്റു… ”

ദേവ് കളിയാക്കി കൊണ്ട് പറഞ്ഞു…

” ആണോ… ന്നാ നാന് അമ്മയോട് തോതിച്ച് വരാ…. ”

അതും പറഞ്ഞു പാറു അടുക്കളയിലേക്ക് ഓടി…

അടുക്കളയില്‍ ഗൗരിയും സാവിത്രിയും മഹേശ്വരിയും പാചകത്തിന്റെ തിരക്കില്‍ ആയിരുന്നു..

സീത അവിടെ തന്നെ ഒരു സ്റ്റൂളിൽ ഇരിക്കുകയായിരുന്നു…

അവള്‍ക്ക് ഇത് എട്ടാം മാസം ആണ്..

സ്വന്തം വീട്ടിലേക്ക് അവളെ വിടാന്‍ ആര്‍ക്കും താല്‍പര്യം ഇല്ലായിരുന്നു.. അവള്‍ക്കും അത് തന്നെ ആയിരുന്നു ഇഷ്ടം…

“മടങ്ങി പോകണം മഹി… വന്നിട്ട് ഇപ്പൊ ഒരു മാസമായി… അവിടെ ഗോപിയേട്ടനും അധികം ലീവ് ഇല്ലല്ലോ…”

ഗൗരി സങ്കടത്തോടെ പറഞ്ഞു…

മഹേശ്വരി വിഷമത്തോടെ അവളെ നോക്കി..

അതിനിടയില്‍ ആണ് പാറു ഓടി വന്നത്….

വന്നപാടെ അവള് ഓടി സീതയ്ക്ക് അരികിലേക്ക് പോയി…

അവളുടെ വീര്‍ത്ത വയറിൽ പാറു കൗതുകത്തോടെ നോക്കി നിന്നു…

” എന്താ പാറു… എന്തിനാ ഓടി വന്നത്… ”

അവളുടെ കവിളിൽ പിടിച്ചു ഓമനിച്ച് കൊണ്ട് സീത ചോദിച്ചു…

അപ്പോഴും അവളുടെ നോട്ടം സീതയുടെ വയറിൽ ആയിരുന്നു…

അപ്പോഴാണ് ബാക്കി ഉള്ളവരും അവളെ കണ്ടത്…

“അമ്മേടെ കുഞ്ഞ് പാറു എന്തിനാ ഓടിയത്..”

ഗൗരി കൊഞ്ചിക്കൊണ്ട് അവളോട് ചോദിച്ചു…

” അമ്മേ.. നിച്ച് കിത്തേട്ടനെ കലിയാണം കയിക്കണം…”

പാറു ആവേശത്തോടെ പറഞ്ഞു…

“കല്യാണം കഴിക്കാനോ…നിനക്കോ….”

ഗൗരി അമ്പരപ്പിൽ വായ പൊത്തി കൊണ്ട് ചോദിച്ചു…

“ആന്… കലിയാണം വേണം…. ”

പാറു കൈകൊട്ടി കൊണ്ട് സന്തോഷത്തോടെ പറഞ്ഞു…

“കല്യാണം കഴിച്ചിട്ട് എന്തിനാ പാറു…. ”

സാവിത്രി അതിശയത്തോടെ ചോദിച്ചു…

“നിച്ചും കിത്തേട്ടനും കുഞ്ഞ് വാവയെ കിട്ടൂലോ…. ”

പാറു നിഷ്കളങ്കമായി പറഞ്ഞു…

ഒരു നിമിഷം എല്ലാരും ഒന്നു അമ്പരന്നു. പിന്നെ കൂട്ടച്ചിരി ആയി…

മഹേശ്വരി അവളെ വാരി എടുത്തു… ഉമ്മറത്തേക്ക് നടന്നു…

“കേട്ടോ ഏട്ടാ….. ഇവിടെ ഒരാള്‍ക്ക് കല്യാണം വേണം എന്ന്… ”

മഹേശ്വരി ചിരിയോടെ പറഞ്ഞു…

” അതിനു ഇവിടെ ആരാ ഇനി കെട്ടാന്‍ ബാക്കി
..”
ഗോപി അതിശയത്തോടെ ചോദിച്ചു…

“വേറെ ആര്‍ക്കും അല്ല.. നമ്മടെ പുന്നാര മോൾക്ക് തന്നെ….അവള്‍ക്കു അവളുടെ കിച്ചേട്ടനെ കെട്ടണം എന്ന്… ”

ഗൗരി പാറുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു…

” ആണോ പാറു… അച്ഛന്റെ മോള് അങ്ങനെ പറഞ്ഞോ…. ”

ഗോപി ചിരിയോടെ അവളോട് ചോദിച്ചു..

“അത്.. നാന് അച്ഛേ.. കലിയാണം കയിഞ്ഞാല് കുഞ്ഞ് വാവെന്നെ കിത്തും… അപ്പൊ നാന് വാവേൻ്റെ കൂടെ കളിച്ചൂലോ…. ”

അവള് കൊഞ്ചി കൊണ്ട് പറഞ്ഞു…

“ആരാ മോളോട് അങ്ങനെ പറഞ്ഞത്…”

മേനോന്‍ ചോദിച്ചു…

” കിത്തേട്ടൻ പരഞ്ഞല്ലോ… ”

പാറുവിന്റെ പറച്ചില്‍ കേട്ടതും ഉമ്മറത്തെക്ക് വന്ന ദേവിന്റെ കിളി പാറി…

” ആണോ ദേവാ… ”

ബാലൻ അവനോടു ചോദിച്ചു…

” അത്‌ അച്ഛാ.. പാറു മീനിനെ വേണം എന്ന് പറഞ്ഞപ്പോ…”

വിക്കി വിക്കി കൊണ്ട് ഉണ്ടായത് മുഴുവന്‍ അവന്‍ പറഞ്ഞു…

പിന്നെ കൂട്ടച്ചിരി ഉയർന്നു…

“എന്തായാലും ഇവര് അങ്ങ് തീരുമാനിച്ച സ്ഥിതിക്ക് നമുക്ക് ഇവരുടെ കല്യാണം അങ്ങ് നടത്താം അല്ലെ ഗോപി…”

ബാലന്‍ ചിരിയോടെ ചോദിച്ചു…

” പിന്നെന്താ… ആവാം… ”

ഗോപിയും ചിരിയോടെ പറഞ്ഞു…

എല്ലാരും ആ ചിരിയില്‍ മുഴുകി…കാര്യത്തിന്റെ ഗൗരവം അറിയില്ലെങ്കിലും ദേവിന്റെയും പാറുവിന്റെയും മനസില്‍ സന്തോഷം നിറഞ്ഞു…

ഒരാഴ്ച കൂടി കഴിഞ്ഞാൽ പാറു തിരിച്ചു പോകും.. അത് അറിഞ്ഞത് മുതൽ ദേവിന് ആകെ വെപ്രാളം ആയിരുന്നു…

” അമ്മേ… അപ്പച്ചിയോട് ഇനി തിരിച്ചു പോകണ്ട എന്ന് പറയുവോ…”

രാത്രി ബാലനും മഹേശ്വരിക്കും ഇടയില്‍ ഉറങ്ങാൻ കിടന്ന കുഞ്ഞു ദേവന്‍ ചോദിച്ചു..

“അതെന്താ ദേവാ…”

കാര്യം മനസ്സിലായെങ്കിലും മഹേശ്വരി ഒന്നും അറിയാത്ത ഭാവത്തില്‍ ചോദിച്ചു…

“അത്.. അത് അപ്പച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടാ… ”

ദേവന്‍ നിഷ്കളങ്കമായി പറഞ്ഞു…

“അതെന്താ ദേവാ.. നിനക്ക് അമ്മയെക്കാളും ഇഷ്ടമാണോ അപ്പച്ചിയെ….”

മഹേശ്വരി സങ്കടം ഭാവിച്ചു കൊണ്ട് പറഞ്ഞു.. പിന്നെ ഇടം കണ്ണിട്ട് ദേവിനെ നോക്കി…

ദേവിന്റെ മുഖം മാറി…

“ഹാ ഹാ… ന്റെ പൊന്നു മഹി.. ഇവന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് നിനക്ക് മനസിലായില്ലേ… ഇവന് അപ്പച്ചിയെ അല്ല.. അപ്പച്ചിയുടെ മോളേയാണ് കൂടുതൽ ഇഷ്ടം അല്ലെ ഡാ കള്ള ദേവാ….”

ബാലൻ അവനെ ഇക്കിളി ആക്കി കൊണ്ട് പറഞ്ഞു…

ദേവിന്റെ മുഖം തെളിഞ്ഞു…

“പറയാവോ അച്ഛേ.. പോകണ്ടന്ന്… ”

ദേവ് വീണ്ടും ചോദിച്ചു…

” അവര് പോയിട്ട് വേഗം വരും ദേവാ.. അവര് ഇടയ്ക്കു ഇടയ്ക്കു വരും.. ഗോപി മാമന് ജോലി അവിടെ അല്ലെ.. നാട്ടിലേക്ക് വരാൻ അച്ഛൻ പറഞ്ഞിട്ടുണ്ട്… നമുക്ക് നോക്കാം ഡാ കള്ളാ…”

അവനെ സമാധാനിപ്പിച്ചു കൊണ്ട് ബാലൻ പറഞ്ഞു…

ആ സമാധാനത്തില്‍ ദേവ് ഉറങ്ങി… പതിയെ പതിയെ അവന്റെ മനസ്സില്‍ പാറു ആഴത്തില്‍ വേരൂന്നാൻ തുടങ്ങിയിരുന്നു….

” എന്തിനാ ബാലേട്ട.. അവനോടു കള്ളം പറയണ്ടായിരുന്നു…. ഗോപിയേട്ടന്റെ അവിടുത്തെ കോൺട്രാക്ട് കഴിയാന്‍ ഇനിയും 2 വര്‍ഷം കൂടി ഉണ്ടെന്ന് അല്ലെ പറഞ്ഞത്…”

മഹേശ്വരി വിഷമത്തോടെ ചോദിച്ചു..

“സാരമില്ലടോ… അവന്‍ അത് അഡ്ജസ്റ്റ് ചെയ്തോളും…. രണ്ടു വര്‍ഷം കൂടി കഴിഞ്ഞാൽ ഗോപി തിരിച്ചു വരുമല്ലോ… അത് മതി…. ”

ബാലൻ ഒന്ന് നെടുവീര്‍പ്പിട്ടു…

ഒരാഴ്ച്ച കൂടി കഴിഞ്ഞപ്പോൾ എല്ലാവരും തിരിച്ചു പോകാൻ ഒരുങ്ങി… മേനോന്‍ സ്റ്റുഡിയോയിൽ നിന്നും ആളെ വരുത്തിയിട്ടുണ്ടായിരുന്നു…

പോകുന്നതിനു മുന്നേ എല്ലാവരുടെയും ഫോട്ടോ എടുത്തു ആല്‍ബം ഉണ്ടാക്കി വെക്കാൻ ആയിരുന്നു അയാളുടെ തീരുമാനം…

സീതയുടെ നിറ വയറിൽ ചെവിയോർത്ത് കൊണ്ടും ചുംബിച്ചു കൊണ്ടും ഒക്കെ ഉള്ള പാറുവിന്റെ ഫോട്ടോയും എടുത്തു…

കുഞ്ഞ് ദേവന്റെയും പാറുവിന്റെയും ഒറ്റയ്ക്കുള്ള സ്റ്റില്ലും അയാൾ എടുത്തു കൊടുത്തു….

സീതയുടെ ഡെലിവറി ഡേറ്റ് അടുത്ത സമയത്ത് തന്നെ ഇങ്ങനെയൊരു മടക്കം ആയതിൽ എല്ലാര്‍ക്കും സങ്കടം ഉണ്ടായിരുന്നു..

എങ്കിലും ഗോപിക്ക് അധികം ലീവ് എടുക്കാൻ പറ്റാത്തതിനാൽ മടക്കം അല്ലാതെ മറ്റൊരു വഴി ഇല്ലായിരുന്നു…

അങ്ങനെ അവര് തിരിച്ച് പോകുന്ന ദിവസം വന്നു…

മങ്ങിയ മുഖത്തോടെ ആണ് ദേവ് അന്ന് നടന്നത്… പാറുവും സങ്കടത്തിൽ ആയിരുന്നു…

“അയ്യേ.. കിത്തേട്ടൻ കരയണ്ടാട്ടോ…. പാറു വേം പോയി വരൂലോ…”

തന്റെ കുഞ്ഞ് കൈകൾ കൊണ്ട് അവന്റെ കണ്ണ് നീര് തുടച്ച് കൊണ്ട് പാറു പറഞ്ഞു…

അവന്റെ കണ്ണില്‍ അവള് ഒരു ഉമ്മ കൂടി കൊടുത്തു…

“നി പാറു വര്മ്പ നമ്മട കലിയാണം കയിക്കാട്ടാ…”

അവള് പുഞ്ചിരിയോടെ നിഷ്കളങ്കമായി പറഞ്ഞു…

ദേവിന്റെ നീലക്കണ്ണുകള് തിളങ്ങി…

ഭദ്രനും ദേവിനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു…

കണ്ണീരോടെ ആണ് ദേവ് അവരെ യാത്രയാക്കിയത്…. കാറ് കണ്ണില് നിന്നും മറയുന്നത് വരെ അവന് അത് നോക്കി നിന്നു..

അവളും കണ്ണില് നിന്നും മറയുന്നത് വരെ അവനെ തന്നെ നോക്കി…

പിന്നെ കാത്തിരിപ്പ് ആയിരുന്നു.. ഒരു മടങ്ങി വരവിന് വേണ്ടിയുള്ള കാത്തിരിപ്പ്…..

*********

ദേവിന്റെ കണ്ണുകൾ നിറഞ്ഞു… അപ്പു അത് കണ്ടു പുഞ്ചിരിച്ചു…

“ശരിക്കും ഞാൻ അത്രേം കുസൃതി ആയിരുന്നോ ദേവേട്ടാ…”

അവള് അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു…

“വല്ലാതെ…. പക്ഷേ നിന്റെ ആ കുസൃതി ആയിരുന്നു എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്…

ഒന്നും അറിയാത്ത പ്രായത്തില് ആണെങ്കില് പോലും പാറു എന്ന പേര് എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു….. ”

അവളുടെ പുഞ്ചിരിയില് ഒത്തു ചേര്ന്നു കൊണ്ട് അവന് പറഞ്ഞു…

“ദേവ്…. ”

വാതില്ക്കല് ഒരു ശബ്ദം കേട്ടപ്പോള് ആണ് രണ്ടു പേരും ചിന്തയില് നിന്നും ഉണരുന്നത്…

” അദിധി… ”

ദേവ് പിറുപിറുത്തു…

ദേവും അപ്പുവും ചേര്ന്നു ഇരിക്കുന്നത് കണ്ടു ഒട്ടൊരു ദേഷ്യത്തോടെ ആണ് അദിധി ഉള്ളിലേക്ക് വന്നത്…

“എന്താ ഇവിടെ…”

അവള് കിതച്ചു കൊണ്ട് ചോദിച്ചു…

“നിനക്ക് കണ്ണില്ലേ… കണ്ടാല് അറിയില്ലേ… ഭർത്താവും ഭാര്യയും ആണ് ഞങ്ങൾ.. ”

ദേവ് അനിഷ്ടത്തോടെ പറഞ്ഞു…

അദിധിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

“ഒരു മിനിറ്റ് ദേവേട്ടാ….”

അപ്പു എണീറ്റു നിന്ന് കൊണ്ട് പറഞ്ഞു…

ദേവ് അവളെ ചോദ്യ ഭാവത്തില് നോക്കി..

അപ്പു അദിധിക്ക് അഭിമുഖമായി നിന്നു…

പിന്നെ കൈനീട്ടി അവളുടെ കവിളിൽ ആഞ്ഞു അടിച്ചു…

സംഭവിച്ചത് എന്താണെന്ന് മനസ്സിലാകാതെ നിക്കുന്ന അദിധിയെ അവള് പുഞ്ചിരിയോടെ നോക്കി…

ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പതിയെ ആ പുഞ്ചിരി ദേവിലേക്കും പരന്നു…

PART 38

“ഒരു മിനിറ്റ് ദേവേട്ടാ….”

അപ്പു എണീറ്റു നിന്ന് കൊണ്ട് പറഞ്ഞു…

ദേവ് അവളെ ചോദ്യ ഭാവത്തില് നോക്കി..

അപ്പു അദിധിക്ക് അഭിമുഖമായി നിന്നു…

പിന്നെ കൈനീട്ടി അവളുടെ കവിളിൽ ആഞ്ഞു അടിച്ചു…

സംഭവിച്ചത് എന്താണെന്ന് മനസ്സിലാകാതെ നിക്കുന്ന അദിധിയെ അവള് പുഞ്ചിരിയോടെ നോക്കി…

ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പതിയെ ആ പുഞ്ചിരി ദേവിലേക്കും പരന്നു…

“യു….. നീ.. നീ എന്നെ അടിച്ചു അല്ലെ…”

ബോധം വന്നപ്പോള് ഒരു കൈ കൊണ്ട് കവിളിൽ പൊത്തിപ്പിടിച്ചു മറു കൈ അപ്പുവിന് നേരെ ചൂണ്ടി കൊണ്ട് അദിധി അലറി…

അപ്പു അവളെ കൂസലില്ലാതെ നോക്കി…

“ദേവ്.. കാൻ യു സീ ദിസ്… യുവർ വൈഫ്.. ഇവള്…. ഇവള് എന്നെ തല്ലി…”

അദിധി അരിശത്തോടെ ദേവിനെ നോക്കി…

അത്രയും നേരം ചിരി അടക്കി പിടിച്ചു ഇരുന്ന ദേവിന് പിന്നെ ചിരി അടക്കാൻ ആയില്ല..

അവന് പൊട്ടിച്ചിരിച്ചു…

“ദേവ്… ആര് യു ലാഫിംങ് അറ്റ് മി… നിന്റെ ഭാര്യ എന്നെ തല്ലി. നിനക്ക് ഞാന് പറഞ്ഞത് മനസ്സിലായില്ലേ… ”

അദിധി കള്ള കണ്ണീരോടെ പറഞ്ഞു…

പിന്നെ ഇടം കണ്ണിട്ട് അപ്പുവിനെ നോക്കി… അവളുടെ കൂസലില്ലായ്മ അദിധിയെ അല്ഭുതപ്പെടുത്തി….

“ഹാവൂ… അപ്പൊ നിനക്ക് അറിയാം അപ്പു എന്റെ ഭാര്യ ആണെന്ന്…അപ്പൊ പിന്നെ ഈ തല്ല് നീ ചോദിച്ചു വാങ്ങിയതാണെന്ന് ഞാൻ പറയും.. ”

ദേവ് ചിരി നിർത്തി കൊണ്ട് അവളോട് പറഞ്ഞു…

“വാട്ട് ഡു യു മീന് ദേവ്… ഞാൻ എന്ത് ചെയ്തു എന്നാണ് നീ പറഞ്ഞ് വരുന്നതു..”

അദിധി ദേഷ്യം ഉള്ളിൽ അടക്കി കൊണ്ട് ചോദിച്ചു..

” അത് തന്നെ.. ചുമ്മാ വഴിയെ പോകുന്ന ഒരാളെ അല്ല എന്റെ ഭാര്യ തല്ലിയത്.. ഞങ്ങളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറി വന്ന ഒരാളെ ആണ്…”

ദേവ് അപ്പുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു..

അപ്പുവിനും ചിരി വന്നു തുടങ്ങിയിരുന്നു…

“അവള് നിന്നെ തല്ലിയിട്ടുണ്ടെങ്കിൽ അതിനു മതിയായ കാരണവും ഉണ്ടാവും…. എനിക്ക് അറിയാം എന്റെ ഭാര്യയെ… ”

ദേവിന്റെ സ്വരം കുറച്ച് കടുത്തു…

അത് മനസ്സിലായത് പോലെ അദിധി പിന്നോട്ട് നീങ്ങി…

പിന്നെ കാറ്റുപോലെ മുറി വിട്ടു പോയി…

“എന്താ ഇവിടെ ഇപ്പൊ നടന്നത്… ആരാ ഇവിടെ പടക്കം പൊട്ടിച്ചത്.. ഇന്ന്‌ എന്താ വിഷുവാ…. ”

ദേവ് തമാശയായി ചോദിച്ചു…

” ഒന്ന് പോ ദേവേട്ടാ… അത് ഞാൻ അവള്ക്കു ഓങ്ങി വച്ചത് ആണ്.. ഇന്നിപ്പോ നേരിട്ട് തന്നെ കൊടുത്തു…”

അപ്പു അവന്റെ നെഞ്ചില് കൈ കൊണ്ട് കുത്തി കൊണ്ട് പറഞ്ഞു..

” എന്റെ പൊന്നു ഭാര്യേ… ഇങ്ങനെ കുത്തരുത്.. ഞാനൊരു ലോല ഹൃദയൻ ആണ്…”

അവളുടെ കൈയ്യില് പിടിച്ച് തന്നിലേക്ക് ചേര്ത്തു നിർത്തി കൊണ്ടു ദേവ് പറഞ്ഞു..

അവന്റെ കണ്ണുകളില് പ്രണയം നിറഞ്ഞു… അപ്പുവിന്റെ കവിളുകൾ നാണത്തിൽ ചുവന്നു..

പതിയെ ദേവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു….

” അവര്… അവര് പിന്നെ വന്നില്ലേ ദേവേട്ടാ…. ”

അപ്പു വേദനയോടെ ചോദിച്ചു…
മറുപടി എന്നോണം അവന് അവളെ നെഞ്ചോട് ചേര്ത്തു…

**********

പാറു പോയിട്ട് പെട്ടെന്ന് വരും എന്നുള്ള വിശ്വാസത്തില് ആയിരുന്നു കുഞ്ഞു ദേവന്… ആന്ധ്രയിൽ ആണ് അവര് താമസിക്കുന്നത് എന്ന് മാത്രം അവന് അറിയാമായിരുന്നു..

ഭൂപടത്തിൽ അങ്ങനെ ഒരു സ്ഥലം കണ്ടിട്ടുണ്ട് എന്നല്ലാതെ അതിനെ കുറിച്ച് മറ്റൊന്നും അവന് അറിയില്ലായിരുന്നു…

വല്ലപ്പോഴും അവരുടെ വിശേഷങ്ങൾ അറിയിച്ചു കൊണ്ട് വരുന്ന കത്തുകളും അതിന്റെ കൂടെ ഉള്ള ഫോട്ടോയും മാത്രമായിരുന്നു അവരെ കുറിച്ച് അറിയാൻ ഉള്ള ഏക മാര്ഗം…

വല്ലപ്പോഴും ഒരു ഫോൺ കോൾ.. അതും അപൂര്വമായി… അത് മാത്രമായിരുന്നു അവളുടെ ശബ്ദം കേള്ക്കാന് ഉള്ള ഏക മാര്ഗം…

വരുന്ന കത്തുകളില് എവിടെയെങ്കിലും പാറു അവളുടെ കിച്ചേട്ടനെ അന്വേഷിച്ചോ എന്ന് അറിയാൻ ആയിരുന്നു അവന് തിടുക്കം…

അത് കൊണ്ട് തന്നെ കത്തുകൾ എല്ലാരും വായിച്ചു കഴിഞ്ഞാലും അവന് അതൊക്കെ പെട്ടിയില് സൂക്ഷിച്ചു വെക്കും…

അവളുടെ ഓര്മകള് വല്ലാതെ ശ്വാസം മുട്ടിക്കുമ്പോൾ അവന് അതെടുത്തു വായിക്കും…

പാറുവിന്റെ ഫോട്ടോ നോക്കി സംസാരിക്കും…

അവള് തന്നെ മറക്കുമോ എന്ന സങ്കടം അവന് ഉണ്ടായിരുന്നു… എങ്കിലും പെട്ടെന്ന് ഒരുദിവസം രാവിലെ കണ്ണ് തുറക്കുമ്പോൾ കിച്ചേട്ടാ എന്ന് വിളിച്ചു അവള് മുന്നില് ഉണ്ടാകും എന്ന് അവന് ആശിച്ചു…

ഇതിനിടയിൽ സീത ഇരട്ട കുട്ടികള്ക്ക് ജന്മം നല്കി.. രുദ്രയും ദക്ഷയും….

ദിവസങ്ങളും മാസങ്ങളും കടന്നു പോയി…

മുടങ്ങാതെ വരുന്ന കത്തിലൂടെയും ഫോട്ടോയിലൂടെയും ദേവ് അവളെ തീവ്രമായി പ്രണയിച്ചു… കളങ്കമില്ലാത്ത പ്രണയം…

പാറു കുറച്ചു കൂടെ വലുതായി… മുടി നീണ്ടു വളര്ന്നു… ഒപ്പം അവളുടെ കുസൃതിയും…

അവളുടെ ഫോട്ടോയിൽ നോക്കിക്കൊണ്ട് സംസാരിക്കുക ദേവിന്റെ പതിവായി…

അടുത്ത അവധിക്കാലത്ത് അവര്ക്കു നാട്ടിലേക്ക് വരാൻ സാധിച്ചില്ല…

അപ്പുവിനെ കാണാന് കൊതിച്ചു ഇരുന്ന ദേവ് കൂടുതൽ നിരാശനായി…

എങ്കിലും അവന് കാത്തിരുന്നു…

വര്ഷം ഒന്നു കൂടെ കഴിഞ്ഞു…

അങ്ങനെ രണ്ടു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് പാറു നാട്ടിലേക്ക് വരുന്നു എന്ന വാര്ത്ത അവന്റെ ചെവിയില് എത്തി..

അവന്റെ സന്തോഷത്തിനു അതിരു ഇല്ലായിരുന്നു…

കാത്തിരിപ്പിന് ഒടുവില് മംഗലത്ത് വീട് അവര്ക്കു വേണ്ടി വീണ്ടും ഒരുങ്ങി…

വൈകിട്ടത്തെ കളിയും കഴിഞ്ഞു കുളത്തിലെ കുളിയും കഴിഞ്ഞു ആണ് അഭിയും ദേവും വീട്ടിലേക്ക് തിരിച്ചു വന്നത്…

മുറ്റത്ത് പതിവില്ലാതെ ഒരു ടാക്സി കാർ കണ്ടതും ദേവിന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി…

അവന് ഓടി പിന്നിലൂടെ അകത്തു കേറി.. മുറിയിലേക്ക് ഓടി ഈറന് മാറി ഉമ്മറത്തേക്ക് ഓടി..

ഉമ്മറത്ത് എത്തി അവന് നിന്ന് കിതച്ചു…

“എന്താ ദേവാ… എന്തിനാ കിതയ്ക്കുന്നത്… വല്ലതും കണ്ടു പേടിച്ചോ…..”

ദേവകിയമ്മ അവനോടു ചോദിച്ചു..

അവന് ഉത്തരം പറയാതെ ചുറ്റും നോക്കി…

അവന്റെ കണ്ണുകൾ പാറുവിനെ തിരയുകയായിരുന്നു…

ഗോപിയും ഗൗരിയും അവനെ നോക്കി ചിരിച്ചു..

ഭദ്രൻ അവന്റെ അടുത്ത് വന്നു കരം ഗ്രഹിച്ചു…

അവന്റെ കണ്ണുകൾ പാറുവിനെ മാത്രം തിരഞ്ഞു… അവളെ കാണാതെ അവന് സങ്കടപ്പെട്ടു…

അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു…

“എന്താ ദേവാ നോക്കുന്നതു… വല്ലതും കളഞ്ഞു പോയോ..”

ബാലൻ അവനെ കളിയാക്കി കൊണ്ട് ചോദിച്ചു..

” അത് അച്ഛേ… അപ്പച്ചി…”

ദേവ് വിക്കി വിക്കി പറഞ്ഞു..

“അപ്പച്ചി അല്ലേടാ ഇത്…”

ബാലൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

ദേവിന്റെ മുഖം പിന്നെയും വാടി… അവന് കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു..

” എന്റെ ഏട്ടാ… അവനെ ഇങ്ങനെ കരയിക്കാതെ….”

ഗൗരി അവന് അരികിലേക്ക് വന്നു അവനെ സമാധാനിപ്പിച്ചു…

“ദേവാ… പാറു അകത്തു ഉണ്ട്… അവള് കുഞ്ഞ് വാവകളുടെ അടുത്ത് ഉണ്ട്…”

ഭദ്രൻ അവന്റെ ചുമലില് തട്ടി കൊണ്ട് പറഞ്ഞു…

ദേവ് അവനെ നന്ദിയോടെ നോക്കി.. പിന്നെ എല്ലാരുടെയും മുഖത്ത് ചമ്മലോടെ നോക്കിക്കൊണ്ട് ഒറ്റ ഓട്ടത്തിന് അകത്തേക്ക് ഓടി…

“ഇക്കണക്കിനു നമ്മള് ഇവരെ പിടിച്ചു കെട്ടിക്കേണ്ടി വരുമോ അച്ഛാ… ”

അവന്റെ ഓട്ടം കണ്ട് ബാലൻ ചിരിയോടെ മേനോനോട് പറഞ്ഞു…

“വലുതാകുമ്പോള് നമുക്ക് ശരിയാക്കാം അല്ലെ ഗോപി…”

അയാൾ ആ പുഞ്ചിരിയില് ചേര്ന്നു കൊണ്ട് പറഞ്ഞു…

എല്ലാവരിലും ആ പുഞ്ചിരി പടർന്നു…

സീതയുടെ മുറിയില് എത്തിയാണ് ദേവിന്റെ ഓട്ടം നിന്നത്..

കിതച്ചു കൊണ്ട് അവന് വാതിലിലൂടെ അകത്തേക്ക് നോക്കി.

ബെഡ്ഡിൽ പുറം തിരിഞ്ഞു ഇരിക്കുകയാണ് പാറു. മുഖം കാണാന് പറ്റുന്നില്ല…

സീത കബോർഡിൽ ഡ്രസ്സ് അടുക്കി വെക്കുവായിരുന്നു….

പാറു ബെഡ്ഡിൽ ഇരുന്നു രുദ്രയെയും ദക്ഷയെയും കളിപ്പിക്കുന്ന തിരക്കില് ആണ്…

അപ്പോഴാണ് വാതില്ക്കല് നില്ക്കുന്ന ദേവിനെ സീത കണ്ടത്…

“കേറി വാ ദേവാ… എന്താ അവിടെ തന്നെ നിന്നത്..”

സീത അവനെ ഉള്ളിലേക്ക് വിളിച്ചു…

അത് കേട്ടിട്ടും പാറു തിരിഞ്ഞ്‌ നോക്കിയില്ല..

അത്‌ അവനെ വിഷമിപ്പിച്ചു..

“ഒന്ന്…. ഒന്നൂല്ല ഇളയമ്മേ…. ഞാൻ വെറുതെ…”

അവന് അതും പറഞ്ഞു ഒന്നുടെ പാറുവിനെ നോക്കി..

അവള് തിരിഞ്ഞു കൂടി നോക്കിയില്ല…

അവന്റെ കണ്ണുകള് നിറഞ്ഞു വന്നു… അവന് പതിയെ തിരിഞ്ഞു നടന്നു… പിന് ഭാഗത്ത് കൂടി തന്നെ ഇറങ്ങി കുളപ്പടവില് ചെന്നിരുന്നു…

അവന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു വന്നു… അവന് വാശിയോടെ അത് തുടച്ചു കളഞ്ഞു…

“മറന്നു കാണും… അല്ലേലും 2 വര്ഷം ആയില്ലേ…. ഞാൻ ആരാ… ആരും അല്ലല്ലോ….”

അവന് പിറുപിറുത്തു..

“കിച്ചേട്ടാ…..”

തോളില് ഒരു കൈ പതിഞ്ഞു.. ഒപ്പം ആ ശബ്ദവും…

ദേവ് പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു…

പിന്നില് കള്ള ചിരിയോടെ നിക്കുന്ന പാറു…

ഒരു പട്ട് പാവാടയും ഇട്ടു തന്റെ മുന്നില് നിക്കുന്ന പാറുവിനെ അവന് പരിഭവത്തോടെ നോക്കി…

കുറച്ചു കൂടെ നീളം വച്ചു.. കൂട്ടത്തിൽ മുടിയും വളര്ന്നു… വേറെ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലെന്ന് അവന് ഓര്ത്തു…

“കിച്ചേട്ടാ….”

അവള് വീണ്ടും വിളിച്ചു..

“എന്നോട് മിണ്ടണ്ട…..”

ദേവ് പിണങ്ങി കൊണ്ട് പുറം തിരിഞ്ഞു നിന്നു…

“സോരി കിച്ചേട്ടാ…”

പാറു അവന്റെ മുന്നിലേക്ക് കേറി നിന്നു… ഇരു കൈകൾ കൊണ്ടും ചെവിയില് പിടിച്ചു ക്ഷമ പറയുന്നതായി കാണിച്ചു…

അവളുടെ മുഖം വാടുന്നത് കണ്ടപ്പോൾ അവനും സങ്കടം വന്നു…

എങ്കിലും അവന് ഗൗരവം വിടാതെ നിന്നു…

“സോരി കിച്ചേട്ടാ….. ഞാൻ ചുമ്മാ കളിപ്പിച്ചു നോക്കിയത്‌ അല്ലെ…”

പാറുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…

“മം… സാരമില്ല.. പോട്ടെ…”

ദേവ് അവളുടെ കണ്ണീര് തുടച്ച് കൊണ്ട് പറഞ്ഞു…

പെട്ടെന്ന് ആണ് പാറു അവന്റെ കണ്ണുകളില് ഉമ്മ വച്ചത്.. പിന്നെ അവള് അവിടെ നിന്നില്ല… ഒറ്റ ഓട്ടം വച്ചു കൊടുത്തു…

ദേവ് ഒരു നിമിഷം അന്തം വിട്ടു നിന്നു.. പിന്നെ അവന്റെ ചുണ്ടില് ഒരു പുഞ്ചിരി വിടര്ന്നു…

പിന്നെ അങ്ങോട്ട് വീണ്ടും ആഹ്ലാദത്തിന്റെ നാളുകള് ആയിരുന്നു.. ദേവും പാറുവും അഭിയും അനിയും കൈലാസും ഭദ്രനും ഒക്കെ… കളിയും ചിരിയുമായി ദിവസങ്ങൾ അങ്ങനെ കടന്നു പോയി..

ഇപ്രാവശ്യം ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ നിന്നും രാജി എഴുതി കൊടുത്തു എത്രയും പെട്ടെന്ന് നാട്ടിലേക്ക് വരുമെന്ന് ഗോപി പറയുന്നത് ദേവ് കേട്ടു..

അവന്റെ സന്തോഷത്തിനു അതിര് ഇല്ലായിരുന്നു.. പാറു ഇനി എന്നും തന്റെ കൂടെ ഉണ്ടാവും എന്ന സന്തോഷമായിരുന്നു അവന്…

ദിവസങ്ങൾ വീണ്ടും കഴിഞ്ഞു.. ഇപ്രാവശ്യത്തെ മടക്ക യാത്ര എത്രയും പെട്ടെന്ന് തിരിച്ചു വരാൻ വേണ്ടി ഉള്ളതാണെങ്കിലും ദേവിന്റെ മനസ്സിൽ ഒരു ഭീതി തങ്ങി നിന്നു…

പാറു തിരിച്ചു പോകാൻ മടിച്ചു എങ്കിലും പെട്ടെന്ന് മടങ്ങി വരാമല്ലോ എന്ന എല്ലാവരുടെയും ഉറപ്പിൽ അവളും തിരിച്ചു പോകാൻ സമ്മതിച്ചു…

എത്രയും പെട്ടെന്ന് തിരിച്ചുവരും എന്നുള്ള ഉറപ്പിൽ ആ അവധിക്കാലം കഴിഞ്ഞ് അവര് മടങ്ങി…

*********

“എന്നിട്ട്… പിന്നെ.. പിന്നെ എന്ത് ഉണ്ടായി ദേവേട്ടാ….”

അപ്പുവിന്റെ സ്വരത്തില് ഭീതി കലര്ന്നു…

ദേവ് നിറഞ്ഞ കണ്ണുകൾ തുടച്ചു…

“പറയ് ദേവേട്ടാ.. എങ്ങനെ.. എങ്ങനെ.. എവിടെയാ എനിക്ക് എന്റെ അസ്ഥിത്വം നഷ്ടമായത്.. എങ്ങനെയാ ഞാന് അപ്പു ആയതു..”

അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് അവള് ചോദിച്ചു..

അവളുടെ കണ്ണ് നീരിന്റെ നനവും ചൂടും അവന്റെ നെഞ്ചില് ആകെ പരന്നു…

“ഞാൻ കാത്തിരുന്നു അപ്പു.. ഞാൻ മാത്രമല്ല മംഗലത്ത് വീട്ടില് ഉള്ളവർ മുഴുവന്….നിനക്ക് വേണ്ടി.. നിങ്ങള്ക്കു വേണ്ടി… ”

ദേവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി…

അപ്പു തല ഉയർത്തി അവനെ നോക്കി…

“അന്ന് ആണ് ഞാൻ നിന്നെ അവസാനമായി കണ്ടത്… തിരിച്ച് വരും എന്ന് പറഞ്ഞ്‌ പോയ എന്റെ പാറു പിന്നീട് ഒരിക്കലും വന്നില്ല.. ഒരിക്കലും… ”

ദേവിന്റെ തൊണ്ട ഇടറി…

” ദേവേട്ടാ…. അപ്പൊ… ഞാൻ…എങ്ങനെ..”

അപ്പു ദയനീയമായി അവനെ നോക്കി…

“അന്ന് പെട്ടെന്ന് എല്ലാം തീര്ത്തു മടങ്ങി വരുമെന്ന് പറഞ്ഞാണ് എല്ലാരും പോയതു…

ഞാൻ കാത്തിരുന്നു… പക്ഷേ കാത്തിരുന്നു കാത്തിരുന്നു എന്നെ തേടി വന്നത് എന്റെ പാറുവിന്റെ മരണ വാര്ത്ത ആയിരുന്നു… മരണം… ”

ദേവ് കിതച്ച് കൊണ്ട് പറഞ്ഞു നിർത്തി..

അപ്പു ശ്വാസം വിലങ്ങിയത് പോലെ ഇരിക്കുകയായിരുന്നു…

” ദേവേട്ടാ…. എനി… എനിക്ക്… വയ്… വയ്യാ…. തല…… ”

അപ്പു ഇരു കൈകളും തലയില് കോര്ത്ത്‌ പിടിച്ചു കൊണ്ട് പിറുപിറുത്തു… ഒപ്പം ബോധരഹിതയായി. അവള് അവന്റെ നെഞ്ചിലേക്ക് തന്നെ എന്ന് വീണു…

“അപ്പു…. എന്താ… എന്താ.. കണ്ണ് തുറക്കൂ… അപ്പു..”

ദേവ് പരിഭ്രാന്തിയോടെ അവളെ ബെഡ്ഡിലേക്ക് ചായ്ച്ചു കിടത്തി…

**********

അസഹ്യമായ തലവേദനയോടെയാണ് അപ്പു കണ്ണുകൾ വലിച്ചു തുറന്നത്…

മുന്നില് കണ്ണീരോടെ നില്ക്കുന്ന ദേവിനെ അവള് കണ്ടു…

“ദേവേട്ടാ…. ഞാ.. ഞാൻ.. എനിക്ക്… ”

അപ്പു എണീറ്റു ഇരുന്നു കൊണ്ട് എന്തോ പറയാൻ ശ്രമിച്ചു…

“വേണ്ട… കിടക്കു.. ഒന്നും പറയണ്ട….”

ദേവ് അവളെ കിടക്കയിലേക്ക് ചായ്ച്ചു കിടത്തി..

“ദേവേട്ടാ… ഞാൻ.. എനിക്ക് ഒന്നും ഓര്മ ഇല്ല..”

അപ്പു കണ്ണീരോടെ വിതുമ്പി…

” വേണ്ട.. ഒന്നും വേണ്ട… എനിക്ക് നീ മതി.. അത് അപ്പു ആയിട്ട് ആണെങ്കില് അങ്ങനെ.. അതില് കൂടുതൽ ഒന്നും വേണ്ട… നിന്നെ ഇനിയും നഷ്ടപ്പെട്ടാൽ അതെനിക്ക് താങ്ങാന് പറ്റില്ല… ഞാൻ വീണ്ടും… ”

ദേവ് അവളെ വാരി പുണർന്നു…

” നിനക്ക് അറിയില്ല അപ്പു… നിനക്ക് വേണ്ടിയാണ് ഞാന് അന്ന് കാത്തിരുന്നത്…

ഒടുവില് നിന്റെ മരണ വാര്ത്ത എന്നെ തേടി വന്നപ്പോൾ പാടെ തകര്ന്നു പോയി ഞാൻ…

മനസ്സിന്റെ നിയന്ത്രണം കൈ വിട്ടു പോയി….

താളം തെറ്റി.. നൂല് പൊട്ടിയ പട്ടം പോലെ ആയിരുന്നു എന്റെ മനസ്സു…

നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് എന്റെ മനസ്സു പറഞ്ഞു..

പക്ഷേ സമനില തെറ്റിയ നിലയില് അപ്പച്ചി കൂടി തിരിച്ച് വന്നതോടെ എന്റെ ജീവിതം തകിടം മറിഞ്ഞു… ”

അവന് അവളുടെ നെറ്റിയില് ചുംബിച്ചു കൊണ്ട് പറഞ്ഞു.

” പിന്നെ ഒന്നര വര്ഷം.. എന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങള്… നീ ഇനി ഇല്ല എന്ന തിരിച്ചറിവിൽ മനസ്സിന്റെ താളം തെറ്റി…

പിന്നെ മരുന്നുകള്.. കൗൺസിലിങ്ങ്… ഞാൻ എന്നെ തന്നെ വെറുത്ത നാളുകള്

തിരിച്ചു പോവില്ല എന്ന് വാശി പിടിച്ച നിന്നെ നിര്ബന്ധിച്ചു തിരിച്ചു വിട്ട എല്ലാവരോടുമുള്ള വെറുപ്പ്…

വല്ലാത്ത അവസ്ഥ ആയിരുന്നു… അതിൽ ഞാന് ഏറ്റവും അധികം ക്രൂശിച്ചത് ഒരു പക്ഷേ മുത്തച്ഛനെ ആവും…

ഭ്രാന്തിന്റെ വക്കില് എത്തിയ നാളുകള്.. നീ ഇനി ഇല്ല എന്ന് മനസ്സ് സമ്മതിച്ചു തന്നില്ല…

എന്നെങ്കിലും നീ തിരിച്ച് വരുമെന്ന പ്രതീക്ഷയില് ആയിരുന്നു എന്റെ ജീവിതം…

നീ ഏറെ ഇഷ്ടപ്പെട്ട എന്റെ ഈ കണ്ണുകള് മറ്റാരും കാണരുത് എന്ന പിടിവാശി…

അന്ന് മുതൽ ഞാനിത് കണ്ണില് വെച്ച് തുടങ്ങി.. എന്റെ നീലക്കണ്ണുകള് എല്ലാവരില് നിന്നും മറച്ചു പിടിച്ചു.. നിനക്ക് പ്രിയപ്പെട്ടത് ഒരിക്കലും മറ്റാരും കാണരുത്‌ എന്ന് ഞാന് ആശിച്ചു… ”

കണ്ണില് തൊട്ടു കൊണ്ട് ദേവ് പറഞ്ഞു…

” ദേവേട്ടാ… എനിക്ക് അത് കാണണം… പ്ലീസ്… ”

അപ്പു ദൈന്യതയോടെ അവനെ നോക്കി…

ദേവ് ഒന്ന് പുഞ്ചിരിച്ചു… പിന്നെ പതിയെ കണ്ണുകളില് നിന്നും ലെൻസ് ഊരി മാറ്റി….

പിന്നെ അവളെ നോക്കി പുഞ്ചിരിച്ചു…

അപ്പു കാണുകയായിരുന്നു അവളുടെ പ്രണയത്തെ.. അവളുടെ സ്വപ്നത്തെ.. അവളുടെ നീലക്കണ്ണുകളെ….

ദേവ് ചിന്തിക്കുന്നതിന് മുന്നേ അവള് ആ കണ്ണുകളില് ചുണ്ടുകള് ചേര്ത്തു…

അവന്റെയും അവളുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി…

ഭ്രാന്തമായ ആവേശത്തോടെ ഇരുവരും പരസ്പരം പുണർന്നു…

കണ്ണ് നീര് പരസ്പരം ചുണ്ടുകള് കൊണ്ട് ഒപ്പിയെടുത്തു…

PART 39

അപ്പു കാണുകയായിരുന്നു അവളുടെ പ്രണയത്തെ.. അവളുടെ സ്വപ്നത്തെ.. അവളുടെ നീലക്കണ്ണുകളെ….

ദേവ് ചിന്തിക്കുന്നതിന് മുന്നേ അവള് ആ കണ്ണുകളില് ചുണ്ടുകള് ചേര്ത്തു…

അവന്റെയും അവളുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി…

ഭ്രാന്തമായ ആവേശത്തോടെ ഇരുവരും പരസ്പരം പുണർന്നു…

കണ്ണ് നീര് പരസ്പരം ചുണ്ടുകള് കൊണ്ട് ഒപ്പിയെടുത്തു…

“ഏട്ടത്തി…. വയ്യായ്മ…….”

വാതില് തുറന്നു അകത്തേക്ക് വന്ന രുദ്ര അകത്തെ കാഴ്ച കണ്ടു കണ്ണ് അടച്ചു… ബാക്കി പറയാന് ആകാതെ അവള് തിരിഞ്ഞു നിന്നു..

പെട്ടെന്ന് രുദ്രയുടെ ശബ്ദം കേട്ടപ്പോൾ ആണ് അപ്പുവിനും ദേവിനും ബോധം വന്നതു..

അപ്പു അവനില് നിന്നും അടര്ന്നു മാറി…

രണ്ട് പേരും ചമ്മലോടെ നിന്നു…

എന്ത് പറയണം എന്ന് അറിയാതെ രണ്ട് പേരും പരസ്പരം നോക്കി…

“അതേ അവിടത്തെ ടൈറ്റാനിക് ഓടി തീർന്നെങ്കിൽ എനിക്ക് അങ്ങോട്ടേക്ക് നോക്കാമോ….”

രുദ്ര ചിരിയോടെ ചോദിച്ചു…

“ആഹ്.. അതിനു ഇവിടെ ആര് ടൈറ്റാനിക് ഇട്ടു…ഞാൻ അപ്പുവിന്റെ കണ്ണില് പോയ കരട് എടുത്തു കൊടുക്കുവായിരുന്നു….”

ദേവ് ഗൌരവത്തോടെ പറഞ്ഞു…

“ഉവ്വ് ഉവ്വേ….. കണ്ണൂര് ഒക്കെ കരട് എടുക്കുന്നത് ഇങ്ങനെ ആവും അല്ലെ ഏട്ടത്തി…. ”

രുദ്ര കള്ള ചിരിയോടെ തിരിഞ്ഞു നോക്കി…

അപ്പു ജാള്യതയോടെ ദേവിനെ നോക്കി…

” ഡി…. ഞങ്ങള് ഭർത്താവും ഭാര്യയും അല്ലെ ടി… ”

ദേവ് അവളെ ദയനീയമായി നോക്കി..

“ഓഹ്.. അങ്ങനെ ആണോ… ആ ചിന്ത ഉണ്ടായാല് മതി എന്റെ ഏട്ടന്… എന്റെ ഏട്ടത്തി… എനിക്ക് കല്യാണം വേണ്ട… എന്നും പറഞ്ഞു വീട് തല കീഴായി വച്ച ആളാണ് ഈ പറയുന്നത്…”

രുദ്ര അതിശയത്തോടെ പറഞ്ഞു..

അപ്പു അല്ഭുതത്തോടെ അവനെ നോക്കി…

ദേവ് ചമ്മലോടെ കണ്ണിറുക്കി കാണിച്ചു…

” അല്ല നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നതു… ”

അപ്പു വിഷയം മാറ്റാൻ എന്നോണം ചോദിച്ചു…

” ആഹ്. അത് മറന്നു.. ഏട്ടത്തിയുടെ വയ്യായ്മ മാറിയോ എന്ന് ചോദിക്കാൻ മുത്തശ്ശി പറഞ്ഞു വിട്ടതാണ് എന്നെ… അങ്ങനെ ആണെങ്കില് നിങ്ങളോട് നാളെ ഏട്ടത്തിടെ വീട്ടിലേക്ക് പോകാൻ പറഞ്ഞു മുത്തച്ഛന്… അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലോ..”

രുദ്ര സ്വന്തം തലയ്ക്ക് അടിച്ചു കൊണ്ട് പറഞ്ഞു…

” അത് ശരിയാണല്ലോ… ഞാൻ അത് മറന്നു.. തന്റെ വീട്ടിലേക്ക് ഉള്ള വിരുന്ന് പോക്ക് ബാക്കി ആണല്ലോ… ”

ദേവ് അപ്പുവിനെ നോക്കി..

അപ്പുവും അപ്പോഴാണ് അതിനെ കുറിച്ച് ഓര്ത്തത്… അവളുടെ നെഞ്ചിടിപ്പ് കൂടി…

വെപ്രാളത്തോടെ അവള് ദേവിനെ നോക്കി…

പേടിക്കേണ്ട എന്ന ഭാവത്തില് അവന് അവളുടെ കൈയിൽ അമര്ത്തി പിടിച്ചു…

” അതേ.. ഞാൻ നിക്കണോ അതോ പോണോ… ”

രുദ്ര കളിയാക്കി കൊണ്ട് ചോദിച്ചു…

“എന്റെ പൊന്ന് പെങ്ങളെ… ഏട്ടന്റെ മോള് താഴേക്കു ചെല്ല്… ഞങ്ങൾ അങ്ങോട്ട് വന്നോളാം…”

ദേവ് കൈ കൂപ്പി കൊണ്ട് പറഞ്ഞു..

രുദ്ര അവനെ നോക്കി കളിയാക്കി കൊണ്ട് പുറത്തേക്ക് നടന്നു…

“അതേയ്… ഇവിടെ കണ്ടതു ഒന്നും ഇനി അവിടെ വിളമ്പാന് നിക്കണ്ടട്ടോ….”

ദേവ് അപേക്ഷയുടെ സ്വരത്തില് പറഞ്ഞു..

” അന്ത ഭയം ഇരുക്കട്ടും…. ”

വാതില്ക്കല് എത്തിയ രുദ്ര അവനെ കളിയാക്കി കൊണ്ട് പറഞ്ഞു..

“പിന്നേയ്.. ഞാനിത് എല്ലാരോടും പറഞ്ഞിട്ട് വരാട്ടോ….”

അതും പറഞ്ഞു അവള് താഴേക്കു ഓടി..

” ചെ.. അവള് ഇത് എല്ലാരോടും പറഞ്ഞു കൊടുക്കും.. അയ്യേ…”

ദേവ് അവള് പോയ വഴിയെ നോക്കി കൊണ്ട് തലയ്ക്കു അടിച്ചു…

“നന്നായി പോയി.. വാതിലും തുറന്നിട്ട് അവള് പറഞ്ഞത് പോലെ ടൈറ്റാനിക് ഫിലിം ഓടിക്കാന് ഞാൻ പറഞ്ഞോ… ”

അപ്പു കുസൃതിയോടെ പറഞ്ഞു..

“അതേ… ഡി.. ഇപ്പൊ ഇങ്ങനെ തന്നെ പറയണം… ചുമ്മാതിരുന്ന. എന്നെ പിടിച്ച് അവള് ഇമ്രാന് ഹാഷ്മി കളിച്ചിട്ട്….”

ദേവ് വഷളന് ചിരിയോടെ അവളെ നോക്കി…

” അയ്യേ.. വഷളന്… അതിനു ഞാന് വേറെ ഒന്നും ചെയ്തില്ലല്ലോ.. ”

അപ്പു നാണത്തോടെ പറഞ്ഞു…

“അവള് വരാൻ ഇത്തിരി നേരം കൂടി വൈകിയിരുന്നു എങ്കിൽ എന്റെ ചാരിത്ര്യം…. ”

ദേവ് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു…

” ഛീ… വൃത്തികെട്ട മനുഷ്യന്…”

അപ്പു കയ്യില് കിട്ടിയ തലയിണ എടുത്ത് അവനെ എറിഞ്ഞു…

ദേവ് കൃത്യമായി അത് പിടിച്ചു..

“അയ്യട… ഇപ്പൊ ഞാന് വൃത്തികെട്ടവൻ. ആയോ… ”

അവളുടെ നേര്ക്കു വന്നു കൊണ്ട് അവന് പറഞ്ഞു…

അവന് അടുത്ത് വരും തോറും അപ്പുവിന്റെ ഹൃദയമിടിപ്പ് കൂടി…

നാണം കൊണ്ട് അവളുടെ മുഖം ചുവന്നു…
ചുവന്ന് തുടുത്ത അധരങ്ങള് വിറച്ചു….

അവനെ നേരിടാന് ആവാതെ അവള് തല കുനിച്ചു…

” മതി പെണ്ണേ… നിന്നെ എന്നും ഇത് പോലെ സന്തോഷവതിയായി കണ്ടാല് മതി എനിക്ക്… നിന്റെ പുഞ്ചിരി കണ്ടാല് മതി…”

അവളുടെ നെറുകയില് ചുംബിച്ചു തന്നോട് ചേര്ത്തു നിർത്തി കൊണ്ട് അവന് പറഞ്ഞു..

സന്തോഷം കൊണ്ട് അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു…

ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായ കൈകളില് ആണ് താന് എന്ന് അവള്ക്കു തോന്നി…

അല്പ സമയത്തിന് ശേഷം രണ്ടു പേരും പരസ്പരം അകന്നു മാറി…

“ദേവേട്ടാ… അപ്പൊ അപ്പച്ചി… അല്ല.. അമ്… അമ്മ… അമ്മ എങ്ങനെ ഇവിടെ… അച്ഛനും ഏട്ടനും അപ്പൊ…”

പെട്ടെന്ന് ഓര്മ്മ വന്നത് പോലെ അവള് ചോദിച്ചു…

ദേവിന്റെ മുഖത്ത് വീണ്ടും വേദന നിറഞ്ഞു…

“പറയാന് ഏറെയുണ്ട് അപ്പു… അന്ന് നിങ്ങൾ മൂന്ന് പേരുടെയും മരണ വാര്ത്തയാണ് ഞങ്ങളെ തേടിയെത്തിയത്… നീ.. ഭദ്രൻ.. പിന്നെ ഗോപി മാമന്

കൂടുതൽ ഒന്നും എനിക്ക് അറിയില്ലായിരുന്നു… അവിടെ എന്തോ അപകടം… അതിൽ നിന്നും അപ്പച്ചി മാത്രം രക്ഷപ്പെട്ടു… അത്രയെ ഞാൻ കേട്ടുള്ളൂ…

ഒരു കാർ അപകടത്തിൽ നിങ്ങൾ മൂന്ന് പേരും മരിച്ചു എന്ന് ആണ് എല്ലാരും പറഞ്ഞത്… കത്തി കരിഞ്ഞ നിലയില് കിട്ടിയ ശരീരങ്ങള്

നിന്നെ അവസാനമായി ഒന്ന് കാണാന് പോലും പറ്റിയില്ല..

വിശ്വസിക്കാൻ പറ്റിയില്ല… സത്യം അല്ലെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാന് ശ്രമിച്ചു ഒരുപാട്…

കേട്ടതു സത്യം അല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു….

പക്ഷേ അപകടത്തിൽ സാരമായി പരുക്കേറ്റ് മനോ നില തകർന്ന നിലയില് അപ്പച്ചിയെ ഇവിടേക്ക് കൂട്ടി കൊണ്ട് വന്നപ്പോൾ ആണ് ഞാന് തകർന്ന് പോയത്..

നീ കൂടെ ഉണ്ടെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു….

എപ്പഴും നീ കൂടെ ഉണ്ടെന്നുള്ള തോന്നല്… ഒരു പത്തു വയസ്സുകാരന്റെ വട്ടായി എല്ലാരും അതിനെ കണ്ടു..

പക്ഷേ… പക്ഷേ… നീ എന്റെ മനസില് എത്രത്തോളം സ്വാധീനം ചെലുത്തി എന്ന് ആര്ക്കും അറിയില്ലായിരുന്നു..

ശരിക്കും ഭ്രാന്ത് ആയിരുന്നു എനിക്ക്.. എല്ലാവരോടും ദേഷ്യം…

ഒന്നര വര്ഷത്തോളം ചികിത്സ.. പത്ത് വയസ്സുകാരന്റെ ചിന്തകൾക്ക് വിലങ്ങ് ഇടാനുള്ള ചികിത്സ…

പക്ഷേ നിന്നെ എന്റെ മനസില് നിന്നും പറിച്ചു മാറ്റാന് ആര്ക്കും കഴിഞ്ഞില്ല… ”

ദേവ് കണ്ണീരോടെ പുഞ്ചിരിച്ചു…

അപ്പു അറിയുകയായിരുന്നു അവന്റെ പ്രണയം….

” പിന്നെ ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞു വീണ്ടും പഴയ ജീവിതം തുടങ്ങി… പക്ഷേ നിന്നെ മറക്കാൻ ഒരു ചികിത്സ കൊണ്ടും സാധിച്ചില്ല..

നീ കൂടെ ഉണ്ടെന്നുള്ള തോന്നലിൽ ജീവിച്ചു…

MBBS ന് ചേര്ന്നപ്പോള് ആണ് അദിധിയും വീർ ഉം ജീവിതത്തിലേക്ക് കടന്നു വന്നത്…

അത്രയും നാളും മറ്റൊരു സൗഹൃദവും എന്റെ ജീവിതത്തിൽ വേണ്ട എന്ന് തീരുമാനിച്ച വ്യക്തി ആയിരുന്നു ഞാന്

നിനക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെയീ കണ്ണുകളെ പോലും ഞാന് മറച്ച് പിടിച്ചു…

മറ്റൊരാളും അതിനി കാണരുത്‌ എന്ന സ്വാര്ത്ഥ ത…

പക്ഷേ വളരെ പെട്ടെന്ന് ആണ് വീർ എന്റെ ലൈഫിന്റെ പാര്ട്ട് ആയതു…

എല്ലാം തുറന്നു പറയാൻ പറ്റുന്ന ഒരു സൗഹൃദം… ആരൊക്കെയോ ആണെന്ന് ഉള്ള തോന്നല്..

എന്നെ ഒരുപാട് സപ്പോര്ട്ട് ചെയ്തു അവന്

അതിനിടയില് അദിധി വന്നു.. ആദ്യം സൗഹൃദമായി തുടങ്ങി എങ്കിലും പതിയെ അവള് അത് പ്രണയത്തില് എത്തിക്കാൻ ശ്രമിക്കുന്നു എന്ന് തോന്നി..

സ്നേഹത്തോടെ വിലക്കി നോക്കി.. അവസാനം രണ്ട് പൊട്ടിച്ചു.. അന്നത്തെ ആ സംഭവത്തിന് ശേഷം പിന്നെ അവളുടെ ശല്യം ഉണ്ടായില്ല…

പഠിത്തം കഴിഞ്ഞു പിരിഞ്ഞപ്പോഴും വീർ എന്നും എനിക്ക് സപ്പോര്ട്ട് ആയിട്ട് ഉണ്ടായിരുന്നു.

ഒരുപക്ഷേ നിന്നെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന് അറിയാവുന്ന ഒരാൾ അവന് ആണ്.. ”

ദേവ് കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു…

” പിന്നെ.. പിന്നെ ദേവേട്ടൻ എങ്ങനെ എന്നെ കണ്ടെത്തി. ഞാൻ എങ്ങനെ… എനിക്ക് ഒന്നും ഓര്മയില്ലല്ലോ…. ”

അപ്പു അസ്വസ്ഥയായി…

” പറയാം.. പക്ഷേ അതിനു മുന്നേ എനിക്ക് അറിയേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്… നിന്റെയും എന്റെയും സംശയങ്ങള്ക്ക് ഉള്ള മറുപടി ഒരാള്ക്ക് മാത്രമേ തരാൻ സാധിക്കു…. ”

ദേവ് അവളുടെ കണ്ണുനീര് തുടച്ചു കൊണ്ട് പറഞ്ഞു…

” ആ.. ആരാ അത്… ”

അപ്പുവിന്റെ സ്വരം വിറച്ചു…

” നിന്റെ അച്ഛൻ…മാധവന്…. അച്ഛന് മാത്രമെ ഇനി നമ്മളെ സഹായിക്കാന് പറ്റുള്ളൂ… ”

ദേവ് മടിയോടെ പറഞ്ഞു.

” അച്… അച്ഛൻ…. ”

അപ്പു ഞെട്ടലോടെ പിന്നിലേക്ക് ചാഞ്ഞു…

“അപ്പു.. താന് ടെന്ഷന് ആവാതെ… പാർവതി എങ്ങനെ അപൂര്വ ആയി എന്നതിന്റെ ഉത്തരം തരാന് നിന്റെ അച്ഛന് മാത്രമേ കഴിയൂ…

അതിനു നമ്മൾ അവിടേക്ക് പോയേ മതിയാകൂ.. ”

ദേവ് പതിഞ്ഞ സ്വരത്തില് പറഞ്ഞു..

“ദേവേട്ടാ… അച്ഛൻ.. എന്നെ സ്വന്തം മോള് ആയി തന്നെ അല്ലെ അവര് വളര്ത്തിയത്… പിന്നെ.. പിന്നെങ്ങനെ… അവര് എന്റെ അച്ഛനും അമ്മയും തന്നെ അല്ലെ… ”

അപ്പു കണ്ണീരോടെ പറഞ്ഞു… പിന്നെ തലയില് ആഞ്ഞു പിടിച്ചു…

” എന്ത്.. എന്താ അപ്പു… എന്താ പറ്റിയത്….”

ദേവ് വെപ്രാളത്തോടെ ചോദിച്ചു…

” ത… തല… വേദനിക്കുന്നു… പൊട്ടി….. പോകുന്നത്…. അത്… പോലെ…. ”

അപ്പു പിറുപിറുത്തു.

പിന്നെ ദേവിന്റെ കൈയിലേക്ക് കുഴഞ്ഞ് വീണു…

*********

അപ്പു കണ്ണ് തുറക്കാന് ഒരു ശ്രമം നടത്തി… ഇല്ല പറ്റുന്നില്ല…

അവള് കണ്ണുകൾ വലിച്ചു തുറന്നു…

പിന്നെ തല ചെരിച്ചു നോക്കി.. ആശുപത്രിയില് ആണെന്ന് അവള്ക്കു മനസ്സിലായി…

” ദേവ്…. ദേവേട്ടാ….”

അവള് വിളിക്കാൻ ശ്രമിച്ചു…

ശബ്ദം കേട്ട് ഒരു നഴ്സ് ഓടി വന്നു…

“താങ്ക് ഗോഡ്.. കുട്ടിക്ക് ബോധം വന്നല്ലോ.. ഞാനിത് ദേവ് ഡോക്ടറോട് പറഞ്ഞിട്ട് വരാം…”

അതും പറഞ്ഞു അവര് പുറത്തേക്ക്‌ ഓടി… അല്പ സമയത്തിന് ശേഷം ഐ സി യു വിന്റെ വാതില് തള്ളി തുറന്നു ദേവ് അകത്തേക്ക് ഓടി വന്നു..

അവനെ കണ്ടതും അവള്ക്കു സമാധാനം ആയി…

“ദേവ്.. ട്ടാ…. ഞാ.. ഞാൻ… ”

അവള് എന്തോ പറയാൻ ശ്രമിച്ചു…

” വേണ്ട.. ഒന്നും പറയണ്ട… റസ്റ്റ് എടുക്കു.. തന്റെ ബോഡി ഭയങ്കര വീക്ക് ആണ്….”

ദേവ് അവളുടെ നെറ്റിയില് തഴുകി കൊണ്ട് പറഞ്ഞു..

“ദേവ… ദേവേട്ടാ എന്റെ അടുത്ത് തന്നെ ഇരിക്കണേ….”

അവള് അവന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

“മം… ഉറങ്ങിക്കോ… ഞാൻ എവിടെയും പോണില്ല… ”

അവളുടെ നെറ്റിയില് തടവി കൊണ്ട് അവന് പറഞ്ഞു..

അവള് ഒരു കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങുന്നത് അവന് നോക്കി ഇരുന്നു…

*********

ഐ സി യുവിന്റെ വാതില് തുറന്ന്‌ ദേവ് പുറത്തേക്ക് വന്നതും എല്ലാരും കൂടെ അവനെ പൊതിഞ്ഞു…

പിന്നെ അപ്പുവിന് ഒരു ചെറിയ പനി ഉണ്ടെന്നും അതിന്റെ ക്ഷീണം ആണെന്നും പറഞ്ഞപ്പോൾ ആണ് എല്ലാര്ക്കും സമാധാനം ആയതു…

ദേവ് തന്നെ നിര്ബന്ധിച്ചു എല്ലാരേയും വീട്ടിലേക്ക് പറഞ്ഞു വിട്ടു…

വീർ മാത്രം അവന് ഒരു കൂട്ടായി നിന്നു…

“ദേവ്…”

എന്തോ ആലോചിച്ചു ഇരിക്കുന്ന ദേവിന്റെ തോളില് കൈവച്ച് കൊണ്ട് വീർ വിളിച്ചു..

“നീ അന്ന് പറഞ്ഞില്ലേ.. സത്യം അവളോട് പറയാതെ ഇരിക്കുന്നത് അവളോട് ഞാന് ചെയ്യുന്ന ക്രൂരത ആണെന്ന്…

ഇപ്പൊ കണ്ടില്ലെ നീ.. സത്യം അറിഞ്ഞു തുടങ്ങിയപ്പോൾ ഉള്ള അവളുടെ അവസ്ഥ…

ഇനി ഒരിക്കല് കൂടി അവളെ നഷ്ടപ്പെടുത്താൻ വയ്യാ എനിക്ക്…”

ദേവ് ഇടറിയ ശബ്ദത്തോടെ പറഞ്ഞു..

പറയാൻ വാക്കുകൾ ഇല്ലാതെ വീർ ഉഴറി…

” അപ്പുവിന്റെ വീട്ടുകാര്… ”

അവന് മടിച്ചു മടിച്ചു ചോദിച്ചു…

” നാളെ എത്തും… പക്ഷേ എല്ലാം അറിയുമ്പോൾ ഉള്ള അവളുടെ പ്രതികരണം.. അതെന്നെ ഭയപ്പെടുത്തുന്നു… ഐ ഡോണ്ട് വാന്റ് ടു ലോസ് ഹെർ എഗയ്ൻ….”

ദേവ് തല കുനിച്ച് ഇരുന്നു കൊണ്ട് പറഞ്ഞു..

“ഒന്നും സംഭവിക്കില്ല… ഷി വിൽ ബി ആൾറൈറ്റ്… ”

അവന്റെ തോളില് തട്ടി കൊണ്ട് വീർ പറഞ്ഞൂ…

കേള്ക്കാന് പോകുന്ന സത്യങ്ങളോട് അപ്പു എങ്ങനെ പ്രതികരിക്കും എന്ന് അറിയാതെ അവര് ഇരുവരും പകച്ചു നിന്നു.. ..

(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

അപൂർവരാഗം: ഭാഗം 4

അപൂർവരാഗം: ഭാഗം 5

അപൂർവരാഗം: ഭാഗം 6

അപൂർവരാഗം: ഭാഗം 7

അപൂർവരാഗം: ഭാഗം 8

അപൂർവരാഗം: ഭാഗം 9

അപൂർവരാഗം: ഭാഗം 10

അപൂർവരാഗം: ഭാഗം 11

അപൂർവരാഗം: ഭാഗം 12

അപൂർവരാഗം: ഭാഗം 13

അപൂർവരാഗം: ഭാഗം 14

അപൂർവരാഗം: ഭാഗം 15

അപൂർവരാഗം: ഭാഗം 16

അപൂർവരാഗം: ഭാഗം 17

അപൂർവരാഗം: ഭാഗം 18

അപൂർവരാഗം: ഭാഗം 19

അപൂർവരാഗം: ഭാഗം 20

അപൂർവരാഗം: ഭാഗം 21

അപൂർവരാഗം: ഭാഗം 22

അപൂർവരാഗം: ഭാഗം 23

അപൂർവരാഗം: ഭാഗം 24

അപൂർവരാഗം: ഭാഗം 25

അപൂർവരാഗം: ഭാഗം 26

അപൂർവരാഗം: ഭാഗം 27

അപൂർവരാഗം: ഭാഗം 28

അപൂർവരാഗം: ഭാഗം 29

അപൂർവരാഗം: ഭാഗം 30

അപൂർവരാഗം: ഭാഗം 31

അപൂർവരാഗം: ഭാഗം 32

അപൂർവരാഗം: ഭാഗം 33

അപൂർവരാഗം: ഭാഗം 34

അപൂർവരാഗം: ഭാഗം 35

അപൂർവരാഗം: ഭാഗം 36

അപൂർവരാഗം: ഭാഗം 37

Leave a Reply

Your email address will not be published. Required fields are marked *