Sunday, December 22, 2024
Novel

അനുരാഗം : ഭാഗം 4

എഴുത്തുകാരി: അഞ്ജലി അഞ്ജു


റൂമിൽ ചെന്നതും വീട്ടിലേക്ക് വിളിച്ചു. ഈ ആഴ്ച വരുന്നില്ലെന്ന് പറഞ്ഞു. കാര്യം ഒക്കെ രാത്രി വിളിക്കുമ്പോൾ പറയാം എന്ന് പറഞ്ഞു വെച്ചു. എന്തോ അപ്പോ സംസാരിക്കാൻ തോന്നിയില്ല.

രാത്രി ഭക്ഷണം ഒക്കെ കഴിച്ചിട്ട് നേരെ ആതിര ചേച്ചിയെ അന്വേഷിച്ചാണ് പോയത്. ഇനിയും കാത്തിരിക്കാനുള്ള ക്ഷമ എനിക്ക് ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. എന്നെ കണ്ടതും ചേച്ചി പുറത്തേക്ക് വന്നു ഞങ്ങൾ ആളൊഴിഞ്ഞ ഇടം നോക്കി.

അവസാനം സ്റ്റഡി ഹാളിൽ പോയി ഇരുന്നു. അവിടെ തിരക്ക് വരുന്നത് എക്സാം തുടങ്ങുമ്പോൾ മാത്രം ആണ്.

പിന്നെ ആദി മാത്രം ആണ് അവിടെ എപ്പോളും ഉണ്ടാവുക. ആളൊരു പഠിപ്പിസ്റ് ആണ്. ഇന്ന് അവളെയും അവിടെ കണ്ടില്ല.

“ഞാൻ അഖിലയോട് എല്ലാം ചോദിച്ചു. നിനക്ക് വേണ്ടി ആണെന്നൊന്നും പറഞ്ഞിട്ടില്ല.”
ചേച്ചി പറഞ്ഞു തുടങ്ങി.

“അത് എന്തായാലും കുഴപ്പമില്ല ചേച്ചി. കാര്യം പറ.”

“ശ്രീഹൻ നാരായൺ എന്ന നിന്റെ കക്ഷി ജനിച്ചതും വളർന്നതും മുംബൈയിൽ ആണ്. അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ ആണ്.

അവർ മലയാളീസ് ആണ്. തൃശ്ശൂർ ആണ് അവരുടെ കുടുംബ വീട്. ആള് പഠിക്കാൻ ഒക്കെ മിടുക്കൻ ആണ്. ടീച്ചേഴ്സിന്റെ കണ്ണിലുണ്ണി. ഡാൻസ് മാത്രം അല്ല നന്നായി പാട്ടും പാടും ചിത്രവും വരയ്ക്കും.

പക്ഷെ എല്ലായിടത്തും ഒതുങ്ങി കൂടാൻ ആണ് ഇഷ്ടം. പ്ലസ്‌ ടു കഴിഞ്ഞ് ഒരു വർഷം പഠിക്കാൻ പോയിട്ടില്ല.

ഇവിടെ വരും മുന്നേ വരെ ആള് ആക്റ്റീവ് ആയിരുന്നെന്ന അവള് പറയുന്നത്. ഫേസ്ബുക്കിൽ ഇവന്റെ ഏതോ കസിൻ അവളുടെ ഫ്രണ്ട് ആണ്. അയാളാണ് ഇതൊക്കെ പറഞ്ഞു കൊടുത്തത്.

പിന്നെ അവൾ ഒരു കാര്യം കൂടെ പറഞ്ഞു സത്യം ആണോ എന്ന് അറിയില്ല. ഒരു കട്ട തേപ്പ് കിട്ടിയ കൊണ്ടാണ് അവൻ ഇങ്ങനെ ആയതെന്ന്.

അതിൽ പിന്നെ ആണത്രേ അവന് പെൺപിള്ളേരോട് പേടി. അത് കൊണ്ടാണ് ഒരു വർഷം ഒന്നിനും പോകാതിരുന്നതെന്നും അവനെ ഇവിടെ പഠിക്കാൻ ചേർത്തതെന്നും.

അവന്റെ അച്ഛന്റെ കയ്യിൽ പൂത്ത ക്യാഷ് ഉണ്ട് അല്ലെങ്കിൽ അവനെ അവിടെ തന്നെ നല്ല കോളേജിൽ ചേർക്കില്ലേ? കേട്ടപ്പോ സത്യം ആണെന്നാ എനിക്കും തോന്നുന്നത്.”

“പിന്നെ എന്തൊക്കെ പറഞ്ഞു?”

“പിന്നെ എന്താണ് ഞാൻ ആലോജിക്കട്ടെ..
എത്ര ക്യാഷ് ഉണ്ടെങ്കിലും അവൻ പിശുക്കൻ ആണെന്നാ എല്ലാരുടെയും അഭിപ്രായം അല്ലെങ്കിൽ അവന് ആർഭാടത്തിൽ ഒന്നും താൽപ്പര്യം ഇല്ല.

പഴകിയ ഡ്രെസ്സൊക്കെ ആണ് ഇടുന്നത് അത് പോലെ തന്നെ ലോക്കൽ ആയി റൂം എടുത്ത് ആണ് താമസിക്കുന്നത്. ബാക്കി ഉള്ളവരുടെ കൂടെ ഒരു ആഘോഷത്തിനും കൂടില്ല അതായത് വെള്ളമടി ഒന്നും ഇല്ല.

ഇടക്ക് തൃശൂരിൽ പോകും അല്ലാതെ മുംബൈക്ക് പോകാറില്ല. ഇത്രയേ അറിയുള്ളു.”

“മതിയല്ലോ… ♥️ ഒരുപാട് നന്ദി ഉണ്ട് ചേച്ചി..”

“സ്മരണ ഉണ്ടായാൽ മതി.”

“പിന്നെ ചേച്ചി ഒരു കാര്യം നമ്മുടെ റിഷി ചേട്ടന് ലവർ ഉണ്ടോ?”

“ഏഹ് നീ റിഷി ചേട്ടനെയും നോക്കുന്നുണ്ടോ. അത് വേണ്ട കേട്ടോ.”

“അതല്ല ചേച്ചി. ആ ചേട്ടനെ ഒരു പെണ്ണിന്റെ കൂടെ കണ്ടിട്ടുണ്ടോ എന്നൊരു സംശയം. ആള് ആ ഏട്ടൻ തന്നെ ആണോ എന്നറിയാൻ ചോദിച്ചതാ”

“ഹേയ് അത് റിഷി ചേട്ടൻ
ആവില്ല. ചേട്ടൻ പക്കാ ഡീസന്റ് ആണ്. പുള്ളി വീഴാൻ ആണെങ്കിൽ കോളേജിലെ എത്രയോ സുന്ദരികൾ പുറകെ നടന്നിരിക്കുന്നു. പുള്ളി വേറെ ലെവലാ.”

“ആഹാ ചേച്ചിക്കും ഇഷ്ടാണെന്ന് തോന്നുന്നല്ലോ.”

“ഇഷ്ടപ്പെടാൻ പൈസ ഒന്നും കൊടുക്കണ്ടല്ലോ.
എന്നാൽ ഞാൻ പോട്ടെ അസൈൻമെന്റ് ഉണ്ട്.”

“ശെരി ചേച്ചി. ഇനിയും വല്ല ന്യൂസും അറിഞ്ഞാൽ പറയണേ.”

“ഓക്കേ.”

ദൈവമേ ആൾക്ക് തേപ്പ് കിട്ടിയതാകുമോ. ഇത്രയും മാറ്റം വരണമെങ്കിൽ കട്ട തേപ്പ് ആവും. ശോ അങ്ങനാണേൽ ഇനി ആരെയും പെട്ടെന്ന് ഇഷ്ടപ്പെടില്ല. തേപ്പ് കിട്ടിയ കൊണ്ട് ഒരു വർഷം ഒക്കെ ഒന്നും ചെയ്യാതെ ഇരിക്കുവോ?

ചിലപ്പോൾ എൻട്രൻസ് കോച്ചിങ്ങിന് വിട്ടിട്ട് പഠിക്കാതെ അഡ്മിഷൻ കിട്ടാതിരുന്നപ്പോൾ വീട്ടുകാർ നന്നാകാൻ വിട്ടതാവും.അങ്ങനെ വല്ലതും ആയാൽ മതിയായിരുന്നു.

കുറേ നേരം അവിടിരുന്നു ആലോചിച്ചിട്ട് ഞാൻ റൂമിൽ ചെന്നു. എല്ലാവരും കിടന്നിട്ടുണ്ടായിരുന്നു. അയ്യോ വീട്ടിലേക്ക് വിളിച്ചില്ലല്ലോ. ഉറങ്ങിയിട്ടുണ്ടാവില്ല. വിളിച്ചു നോക്കാം.

“ഹലോ മോളേ നീ എന്താ വിളിക്കാൻ ഇത്രയും താമസിച്ചത്.”

“അതൊക്കെ ഒരു കഥയാണ് എന്റെ അമ്മക്കുട്ടി.സമയം ഇത്രയും ആയത് അറിഞ്ഞില്ലെന്നേ.”

“ആഹാ കൊള്ളാം.”

“അല്ല അച്ഛൻ എന്തെ.”

“ഞാൻ കേൾക്കുന്നുണ്ട് അനുക്കുട്ടാ.”

“സ്‌പീക്കറിൽ ഇട്ടേക്കുവാണല്ലേ.”

“നീ കഴിച്ചോ? ”

“കഴിച്ചല്ലോ..അവിടെ എന്തായിരുന്നു കഴിക്കാൻ? ”

“ഇവിടെ മോരും ഉണക്കമീനും മുളക്ചമ്മന്തിയും ആയിരുന്നു.”

“കൊതിപ്പിക്കല്ലേ. ചോദിക്കണ്ടായിരുന്നു.”

“മോൾക്ക് ഇങ്ങോട്ട് വരമായിരുന്നല്ലോ.” അച്ഛൻ ആണ്.

“അതില്ലേ എനിക്ക് ഇവിടെ ഒരു സീനിയർ ചേട്ടനെ ഇഷ്ടം ആയി.പുള്ളിയെ സെറ്റ് ആക്കിയിട്ടേ ഇനി വിശ്രമം ഉള്ളൂ.”

“എന്താ അനു ഈ പറയുന്നേ.”അമ്മയാണ്.

“നല്ല ചെക്കനാ അമ്മേ..”
ഞാൻ മുഴുവൻ കാര്യങ്ങളും പറഞ്ഞു കൊടുത്തു.

“അനുക്കുട്ടാ നീ അച്ഛന് കൂടെ ഇടി വാങ്ങി തരുവോ?”

“അതെനിക്ക് അറിയില്ല.”

“നിങ്ങൾ എന്ത് മനുഷ്യനാ മകളോട് ഇങ്ങനെ ആണോ പറയുന്നത്.”

“അവൻ നല്ല പയ്യൻ ആണേൽ നമുക്ക് നോക്കാമെന്നേ നിനക്ക് എന്താണ്?”

“അതിന് ശ്രീയേട്ടന് എന്നെ ഇഷ്ടവും എന്ന് എനിക്ക് തോന്നുന്നില്ല.”

“അതിനെന്താ എന്റെ മോൾക്ക് എന്താ കുറവ് അച്ഛന്റെ അനുക്കുട്ടൻ സുന്ദരി അല്ലേ.”

“പിന്നെ എല്ലാം കൂടുതലാ ആ ചെക്കൻ പാവം.” അമ്മയാണ്

“അല്ലെങ്കിലും അച്ഛന് മാത്രേ എന്നോട് സ്നേഹം ഉള്ളൂ.”

“ഇങ്ങേരാണ് ഇവളെ ഇത്രേം വഷളാക്കിയത്. പെണ്ണിന് ആരെയും പേടിയില്ല. അനു അച്ഛൻ പറഞ്ഞെന്നും വെച്ചു ഓരോന്നും കാണിച്ചു കൂട്ടരുത്. കേട്ടല്ലോ.”

“മോളേ നീ പോയി കിടന്ന് ഉറങ്ങു അമ്മ ഇങ്ങനെ ഒക്കെ പറയും എന്റെ മോളേ എനിക്ക് വിശ്വാസം ആണ്. അവൾക്കു ശെരിയെന്നു തോന്നുന്നതേ അവൾ ചെയ്യുള്ളൂ അല്ലേ മോളേ.”

“അതേ അച്ഛാ.”

“എന്നാ ശെരി.”

“ശെരി അച്ഛാ അമ്മേ ടാറ്റാ ഗുഡ് നൈറ്റ്.”

എല്ലാം അച്ഛനോട് പറഞ്ഞപ്പോ കുറച്ചു കൂടി സന്തോഷം തോന്നി. അച്ഛൻ അറിയാത്ത ഒരു രഹസ്യവും എന്റെ ജീവിതത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല.

അച്ഛൻ ഇതെങ്ങനെ എടുക്കും എന്ന് പേടി ഉണ്ടായിരുന്നു. ഇപ്പോ സമാധാനം ആയി.

ഉറക്കം വരാഞ്ഞത് കൊണ്ട് ഞാൻ ഒരു തായി സിനിമ ഒക്കെ കണ്ടു താമസിച്ചാണ് കിടന്നത്.

അടുത്ത ആഴ്ച ഇന്റേണൽ തുടങ്ങും ദൈവമേ എന്റെ കൂടെ അങ്ങേരു എക്സാം എഴുതാൻ ഇരിക്കണേ.

അല്ലെങ്കിൽ വേണ്ട പുള്ളിയെ നോക്കി ഞാൻ എക്സാം എഴുതില്ല. അങ്ങനെ ഓരോന്ന് ഓർത്തു കിടന്നു.

കോളേജ് അവധി ആയ കൊണ്ട് എല്ലാരും താമസിച്ചാണ് എഴുന്നേറ്റത്. ഓടി പിടിച്ചു മെസ്സിൽ ചെന്നപ്പോൾ വാർഡൻ കലിപ്പിലാണ്.

സ്ഥിരം കേൾക്കുന്നതായ കൊണ്ട് വല്യ പുതുമ ഒന്നും ഉണ്ടായില്ല. ഇന്നലെ ആതിര ചേച്ചി പറഞ്ഞ കാര്യം ഒക്കെ ഞങ്ങൾ ഡിസ്‌കസ് ചെയ്തു.

പിന്നെ കുറേ കഥകൾ ഒക്കെ പറഞ്ഞു അവസാനം കുറേ അധികം കഥകളിൽ എത്തിയപ്പോളേക്കും തൂക്കുന്ന ചേച്ചി ഞങ്ങളെ എണീപ്പിച്ചു വിട്ടു പിന്നെ പുള്ളിക്കാരിയെയും കുറ്റം പറഞ്ഞു റൂമിലേക്ക് പോന്നു.

അപ്പോ നിങ്ങൾ വിചാരിക്കും ഞങ്ങൾ പരദൂഷണം മാത്രേ പറയുള്ളോ എന്ന് അതാണ് സത്യം.
അന്ന് പിന്നെ പ്രേത സിനിമ ഒക്കെ കണ്ടു പേടിച് നേരത്തെ കിടന്ന് ഉറങ്ങി.

ഞായറാഴ്ചയും പെട്ടെന്ന് കടന്നു പോയി. അടുത്ത ദിവസവും കോളേജിൽ പതിവ് പരിപാടികൾ നടത്തുവായിരുന്നു (വായിനോട്ടം).

“ഡീ… ”

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3