Saturday, January 18, 2025
Novel

അനു : ഭാഗം 46

എഴുത്തുകാരി: അപർണ രാജൻ

“ഇതെങ്ങോട്ടേക്കാ റോക്കറ്റ് പോലെ പോകുന്നത് ??? ” ഒന്നും മിണ്ടാതെ തന്റെ മുന്നിൽ കൂടി നടന്നു പോകുന്ന വിശ്വയുടെ ഒപ്പമെത്തിക്കൊണ്ടവൾ ചോദിച്ചതും വിശ്വ തിരിഞ്ഞു നോക്കി . “മറ്റന്നാൾ പോകുവല്ലേ ???? ഡ്രസ്സ്‌ ഒക്കെ എടുത്തു വയ്ക്കണ്ടേ ???? ” അനുവിന് നേരെ കണ്ണ് ചിമ്മി കാണിച്ചു കൊണ്ടവൻ പറഞ്ഞതും അനു ചിരിച്ചു കൊണ്ട് തലയാട്ടി . അനു പറഞ്ഞപ്പോലെ തന്നെ രണ്ടു ദിവസം കഴിഞ്ഞതും പ്രഭാകർ തിരിച്ചു വന്നു . ഗൗരിയും മാധവിയും കൂടി പോയി കഴിഞ്ഞാൽ അത്രയും വലിയ വീട്ടിൽ എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ വയ്യന്ന് പറഞ്ഞു തലേന്ന് തന്നെ വിശ്വ ഔട്ട്‌ ഹൗസിലേക്ക് മാറിയിരുന്നു .

കാറിൽ നിന്നിറങ്ങിയ പ്രഭാകറിനെ കണ്ടതും , വിശ്വയുടെ നോട്ടം നീണ്ടത് , ഗൗരിയുടെ അടുത്തായി നിൽക്കുന്ന അനുവിലേക്കാണ് . എവിടെ ???? അവിടെ ഒരു കുലുക്കവും ഇല്ല ….. ഇതിനൊന്നും ഒരു വികാരവുമില്ലേ എന്റെ നാരായണാ ???? ഇങ്ങനെയുള്ള നിമിഷങ്ങളിൽ സാധാരണ ഒരു പെണ്ണിന് തോന്നേണ്ട യാതൊരു വിധ ഭാവങ്ങളോ വികാരങ്ങളോ ഒന്നുമില്ലാതെ , തന്റെ കൈയിലിരിക്കുന്ന തൊപ്പിയും കറക്കി കൊണ്ട് നിൽക്കുന്ന അനുവിനെ കണ്ടു വിശ്വ നെടുവീർപ്പിട്ടു . ശങ്കറിനെ വിളിക്കണമെന്ന കാര്യം ഓർത്ത് , തന്റെ പോക്കറ്റിൽ കൈയിട്ടപ്പോഴാണ് , അനു ഫോണെടുത്തില്ലെന്ന കാര്യം മനസ്സിലാക്കിയത് .

അഹ് …… നാശം !!!!!! ഇനിയും അകത്തേക്ക് പോകണമല്ലോ ???? ഗൗരി കൊണ്ട് പോകാൻ വച്ചിരിക്കുന്ന ബാഗുകളെല്ലാമെടുത്തു പുറത്തു വച്ചു തിരിഞ്ഞു നോക്കിയപ്പോഴാണ് , ഗൗരിയോട് എന്തോ പറഞ്ഞു കൊണ്ട് അകത്തേക്ക് പോകുന്ന അനുവിനെ വിശ്വ കണ്ടത് . ഇവളെന്താ വീണ്ടും അകത്തേക്ക് പോകുന്നത് ??? എന്തെങ്കിലും എടുക്കാൻ മറന്നോ ???? തോളത്തു കിടന്ന ബാഗ് വരാന്തയിൽ വച്ചു കൊണ്ട് അകത്തേക്ക് പാഞ്ഞു പോകുന്ന അനുവിനെ കണ്ടതും , അവന്റെ മുഖം തെളിഞ്ഞു . ഇന്നലെയും ഇന്നുമായി നീലിയോട് ഒന്നും മിണ്ടാൻ പറ്റിയില്ല . ഒരു ബൈയെങ്കിലും പറയണ്ടേ ???? സ്വയം മനസ്സിൽ പറഞ്ഞു കൊണ്ടവൻ ചുറ്റും നോക്കി . തന്നെ ആരും ശ്രദ്ധിക്കുന്നില്ലന്ന് കണ്ടതും , വിശ്വ പതിയെ അകത്തേക്ക് നടന്നു . ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

നീലിയെന്താ ഇവിടെ വന്നു നിൽക്കുന്നത് ???? ആരെയോ കാത്തെന്നപ്പോലെ വാതിലിൽ ചാരി നിൽക്കുന്ന അനുവിനെ കണ്ടതും വിശ്വയുടെ നെറ്റി ചുളിഞ്ഞു . ഇനി ഞാൻ വരുമെന്ന് വിചാരിച്ചു നിന്നതാണോ ???? “എന്താടോ ഇവിടെ തന്നെ നിൽക്കുന്നത് ???? ” “ഫോണെടുക്കാൻ മറന്നു പോയി ….. അതെടുക്കാൻ വന്നതാ …… ” വിശ്വയുടെ ചോദ്യം കേട്ടതും അവൾ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു . അവളുടെ മറുപടി അങ്ങനെയായിരിക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും എന്തോ പെട്ടെന്നങ്ങനെ കേട്ടപ്പോൾ വിശ്വയുടെ മുഖം മങ്ങി . “എന്നിട്ട് ഫോണെടുത്തോ ??? ” അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് പാളി നോക്കി കൊണ്ട് വിശ്വ ചോദിച്ചതും , അവന്റെ നേരെ തിരിഞ്ഞു നിന്നു . “എന്താ എന്നോട് പറയാനുള്ളത് ??? ”

അവന്റെ ചോദ്യത്തെ പാടെ അവഗണിച്ചു കൊണ്ട് അനു ചോദിച്ചത് കേട്ടതും അവൻ മനസ്സിലായില്ലയെന്ന ഭാവത്തിൽ അവളെ നോക്കി . “എന്നോട് ഒന്നും പറയാൻ ഇല്ല ……??? ” കൈ രണ്ടും മാറിൽ പിണച്ചു വച്ചു കൊണ്ടവൾ ചോദിച്ചതും വിശ്വ ഇല്ലയെന്ന രീതിയിൽ തല കുലുക്കി . വിശ്വയ്ക്ക് ഒന്നും തന്നെ തന്നോട് പറയാനില്ലന്നറിഞ്ഞതും അനു കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല . “താഴെ വച്ചു എന്നെ തന്നെ പാത്തും പതുങ്ങിയും നോക്കുന്ന കണ്ടപ്പോൾ ഞാൻ വിചാരിച്ചു എന്തെങ്കിലും പറയാൻ ഉണ്ടാകുമെന്നു …….. ഒന്നും പറയാനില്ലാത്ത സ്ഥിതിക്ക് ഞാൻ എങ്കിൽ പോകുവാ കേട്ടോ .

” വിശ്വയെ നോക്കി ചിരിച്ചു കാണിച്ചു കൊണ്ടവൾ പോകാനൊരുങ്ങിയതും അവൻ വേഗം അവളുടെ മുറിയിലേക്ക് നോക്കി . “അല്ല ഫോണെടുക്കുന്നില്ലേ ???? ” തന്റെ മുറിയിലേക്ക് പാളി നോക്കുന്ന വിശ്വയെ കണ്ടതും അനു പുച്ഛത്തിലൊന്ന് തല കുടഞ്ഞു . ഇങ്ങനെ ഒരാള് ….. ഇങ്ങേർക്ക് എന്തോ പറയാനുണ്ടെന്ന് വിചാരിച്ച എന്നെ പറഞ്ഞാൽ മതി .. സ്വയം പിറുപ്പിറുത്തുക്കൊണ്ട് അനു അവന്റെ നേരെ തിരിഞ്ഞു നിന്നു . “ഫോണൊന്നും മറന്നു വച്ചിട്ടില്ല …… തനിക്ക് എന്നോട് എന്തോ പറയാനുള്ളപ്പോലെ തോന്നി , അതുകൊണ്ട് കയറി വന്നതാ ….. ” അവന്റെ നേരെ പതിയെ കണ്ണ് ചിമ്മി കാണിച്ചുകൊണ്ടവൾ താഴേക്ക് പോകാൻ ഒരുങ്ങിയതും , വിശ്വ പെട്ടെന്നവളുടെ കൈയിൽ കയറി പിടിച്ചു , തന്റെ അരികിലേക്ക് വലിച്ചടുപ്പിച്ചു .

“I will miss you…… ” തന്റെ കാതോരമായി ചുണ്ട് ചേർത്തുക്കൊണ്ട് വിശ്വ പതിയെ പറഞ്ഞതും അവൾ ചിരിച്ചു . ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അനു താഴേക്കിറങ്ങി ചെന്നപ്പോഴെക്കും പ്രഭാകറും മാധവിയും കൂടി ഗൗരിയെ കാറിലേക്ക് കയറ്റിയിരുന്നു . “ഫോണെടുത്തോ ???? ” ബാഗെടുത്തു കൊണ്ട് കാറിനടുത്തേക്ക് വരുന്ന അനുവിനെ കണ്ടതും ഗൗരി ചിരിച്ചു കൊണ്ട് ചോദിച്ചു . “അഹ് എടുത്തു …….. ” തന്റെ പുറകിലായി വന്നു നിൽക്കുന്ന വിശ്വയെ പാളി നോക്കി കൊണ്ടവൾ പറഞ്ഞു . സാധനങ്ങളെല്ലാം കയറ്റി കഴിഞ്ഞതും മാധവിയും അനു കാറിലേക്ക് കയറി . അനു ഗൗരിയുടെയൊപ്പം പുറകിലും , മാധവി പ്രഭാകറിന്റൊപ്പം മുന്നിലും കയറി . കാർ സ്റ്റാർട്ട്‌ ചെയ്തതും അനു ഒന്നും മിണ്ടാതെ തന്റെ ഫോണിലേക്ക് നോക്കിയിരുന്നു . എന്തോ വിശ്വയുടെ മുഖത്തേക്ക് നോക്കാനൊരു മടി .

തന്നെ നോക്കാതെ ഫോണിലേക്ക് തന്നെ നോക്കിയിരിക്കുന്ന അനുവിനെ കണ്ടതും വിശ്വയ്ക്ക് ചിരി വന്നു . ചെവിയിൽ ഒരുമ്മ കൊടുത്തതിനാണോ നീലി ഇങ്ങനെ മുഖത്ത് നോക്കാതെ ഇരിക്കുന്നത് ???? താനെന്നൊരു വ്യക്തി ഈ ഭാഗത്തെങ്ങുമില്ലന്ന രീതിയിൽ ഇരിക്കുന്ന അനുവിനെ കണ്ടു അവൻ തന്റെ താടയിൽ കൈ വച്ചു . കാർ സ്റ്റാർട്ട്‌ ചെയ്തു പോകുന്നത് വരെ അനു വിശ്വയെ നോക്കിയതേയില്ല . എന്തോ ഒരു മടി …. റോഡിലേക്ക് കടന്നപ്പോൾ മാത്രം അവൾ പതിയെ തിരിഞ്ഞു നോക്കി . ആദ്യം നിന്ന അതെയിടത്ത് തന്നെ നിന്നുക്കൊണ്ട് തന്നെ നോക്കുന്ന വിശ്വയെ കണ്ടതും അനു വേഗം തന്നെ മുഖം തിരിച്ചു . ഹോസ്പിറ്റലിലേക്ക് വരാൻ ഇപ്പോൾ അനുവിന് താല്പര്യമില്ലന്നറിഞ്ഞതും പ്രഭാകർ അവളെ അവളുടെ ഫ്ലാറ്റിന് മുൻപിൽ ഇറക്കി വിട്ടു . ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

തന്റെ മുന്നിൽ ഇളിച്ചു കൊണ്ട് നിൽക്കുന്ന അനുവിനെ കണ്ടതും ഒരൊറ്റ കുത്തു വച്ചു കൊടുക്കാനാണ് സരൂവിന് തോന്നിയത് . “എന്നെ കെട്ടിച്ചു വിടാൻ വീട്ടുക്കാർക്കില്ലാത്ത ധൃതിയായിരുന്നല്ലോ നിനക്ക് ???? ” കണ്ണ് രണ്ടും ഉരുട്ടി തന്നെ ഉറ്റു നോക്കുന്ന സരൂവിനെ ഗൗനിക്കാതെ അനു അകത്തേക്ക് കയറിയതും , അവൾക്ക് ദേഷ്യം വന്നു . “ചോദിച്ചത് കേട്ടില്ലേ ???? ” അനുവിന്റെ കൈയിൽ കയറി പിടിച്ചു വലിച്ചു കൊണ്ടവൾ ചോദിച്ചതും , അനു തിരിഞ്ഞു സരൂ പിടിച്ചിരിക്കുന്ന തന്റെ കൈയിലേക്ക് നോക്കി . തന്റെ കൈയിലേക്ക് നോക്കുന്ന അനുവിനെ കണ്ടതും , സരൂ അപ്പോൾ തന്നെ തന്റെ കൈ വലിച്ചു . കാര്യം കൂട്ടുക്കാരിയൊക്കെയാണെങ്കിലും അനുവിനെ സൗപർണികയ്ക്ക് പേടിയാണ് .

എപ്പോഴും വികാരമൊന്നും ഇല്ലാത്തപ്പോലെ നടക്കുമെങ്കിലും ദേഷ്യം വന്നു കഴിഞ്ഞാൽ പിന്നെ അവൾക്ക് കണ്ണും മൂക്കും , കയ്യോ കാലോ , കൂട്ടുക്കാരിയാണോ ശത്രുവാണോ എന്നൊന്നുമില്ല . കോളേജിൽ വച്ചും അല്ലാതെയും പലപ്പോഴായി ഈ വക സംഭവ വികാസങ്ങൾ കുറെയേറെ കണ്ടിട്ടുള്ളത് കൊണ്ട് സരൂ ആവിശ്യമില്ലാതെ ഒന്നും അങ്ങനെ പറയാറില്ല . “നിനക്ക് കല്യാണത്തിനു ഇഷ്ടമല്ലങ്കിൽ എന്നോടല്ല പറയേണ്ടത് …… ഇതിപ്പോ പെണ്ണ് കാണലും കഴിഞ്ഞു , സമ്മതോം പറഞ്ഞു , നിശ്ചയവും ആവാറായി …… എന്നിട്ടിപ്പോ എന്നോട് പറഞ്ഞിട്ട് എന്ത് കാര്യം ???? ” പുച്ഛം കലർന്ന അനുവിന്റെ ചോദ്യം കേട്ടതും അവൾ ഒന്നും മിണ്ടിയില്ല . അനുവിന്റെ ചോദ്യം കേട്ടുക്കൊണ്ടാണ് ഷാന ബാത്‌റൂമിൽ നിന്നും പുറത്തേക്ക് വന്നത് .

സരൂവിന്റെ വീർത്ത മുഖവും , അവളുടെ നേരെയുള്ള അനുവിന്റെ പുച്ഛം കലർന്ന നോട്ടവും കണ്ടപ്പോൾ തന്നെ ഷാനയ്ക്ക് കാര്യമെന്തെന്ന് മനസ്സിലായി . ഈ പൊട്ടിയോട് ഞാൻ അതിനെ പറ്റി ഒന്നും ചോദിക്കണ്ടന്ന് പറഞ്ഞതാണല്ലോ ??? എന്നിട്ട് ചോദിക്കില്ല , ഒന്നും പറയില്ലന്നൊക്കെ പറഞ്ഞു പോയിട്ട് , ഇപ്പോൾ മുഖം വീർപ്പിച്ചു കൊണ്ട് നിൽക്കുന്ന കണ്ടില്ലേ ???? “നീ വന്നോ ???? ” അനുവിന്റൊപ്പം സോഫയിലേക്കിരുന്നുക്കൊണ്ട് അവൾ ചോദിച്ചതും , സരൂ അവരെ രണ്ടു പേരെയും മാറി മാറി നോക്കി കൊണ്ടവൾ തന്റെ മുറിയിലേക്ക് നടന്നു . “അവൾക്ക് കല്യാണത്തിനു താല്പര്യമില്ലെ ??? ” മുഖം വീർപ്പിച്ചു കൊണ്ട് അകത്തേക്ക് കയറി പോയ സരൂവിനെയൊന്നു പാളി നോക്കി കൊണ്ട് അനു ചോദിച്ചതും , ഷാന പൊട്ടി ചിരിച്ചു .

“പിന്നെ …… കല്യാണത്തിനു ഇഷ്ടമല്ല പോലും ……. അവള് ചുമ്മാ ഷോ കാട്ടാൻ വേണ്ടി പറഞ്ഞത് ……. രണ്ടും കൂടി ഇവിടെ കിടന്നു പഞ്ചാര അടിക്കുന്നത് നീ കേൾക്കണം …… എന്റെ റബ്ബേ…!!! ” നെഞ്ചിൽ കൈ വച്ചു കൊണ്ട് ഷാന പറഞ്ഞതും , അനു ചിരിച്ചു . “അപ്പോൾ ഫോൺ വിളി ഒക്കെ ഉണ്ടോ ???? ” ഫോണും വാച്ചും ഒക്കെ മേശ പുറത്തേക്ക് വച്ചു കൊണ്ടവൾ ചോദിച്ചതും ഷാന അതെയെന്ന് തലയാട്ടി . “അല്ല …… എസ് ഐ എങ്ങനെ ???? നീ ഒന്നും പറഞ്ഞില്ലല്ലോ ???? ” അനുവിന്റെ അടുത്തേക്ക് ചേർന്നിരുന്നു കൊണ്ട് ഷാന ചോദിച്ചതും , അനു ഒന്നും മിണ്ടിയില്ല . എന്തോ അവളുടെ ചോദ്യം കേട്ടതും പോകുന്നതിന് മുൻപ് വിശ്വ പറഞ്ഞ വാക്കുകളാണ് അവളുടെ മനസ്സിലേക്ക് വന്നത് .

“ഇനിയീ വീട്ടിൽ എന്റെ നീലി കാലു കുത്തുമ്പോൾ , കഴുത്തിൽ എന്റെ പേര് കൊത്തിയ താലി കൂടി ഉണ്ടാകും ……. ” തന്റെ ചോദ്യം കേട്ടതും എന്തോ ഓർത്തു ചിരിക്കുന്ന അനുവിനെ കണ്ടതും ഷാനയുടെ കണ്ണുകൾ ചുരുങ്ങി . Something fishy….. ഇതുവരെ കാണാത്ത ഭാവങ്ങൾ ഒക്കെ , ഇതിന്റെ മുഖത്ത് തെളിയുന്നു . “എന്താടി ഒറ്റയ്ക്കിരുന്നു ചിരിക്ക്ന്നെ ???? എന്തോ ഉണ്ടല്ലോ ???? ” തന്റെ അടുത്തേക്ക് ഒന്നുകൂടി ഒട്ടി ചേർന്നിരുന്നു , ഒരു കള്ള ചിരിയോടെ ഷാന ചോദിച്ച ചോദ്യം കേട്ടതും അനു അവളെ ഒരൊറ്റ തള്ള് വച്ചു കൊടുത്തു . “അതൊന്നും നിന്റെ ലെവലിന് പറ്റിയതല്ല മോളെ …… ” സോഫയിലേക്ക് മലർന്നു കിടക്കുന്ന ഷാനയെ നോക്കി അവൾ പറഞ്ഞതും , ഷാന ഞെട്ടി എഴുന്നേറ്റു .

“എന്താടി X റേറ്റടാണോ ???? ” തന്റെ നേരെ വിടർന്ന കണ്ണുകളുമായി നിൽക്കുന്ന ഷാനയെ കണ്ടതും , അനു ചെറുതായി ഒന്ന് നെടുവീർപ്പയച്ചു . “ആള് സോഫ്റ്റ്‌ സ്റ്റാനാണ് ……. അതാണ് ഞാൻ നിന്റെ ലെവലല്ലയെന്ന് പറഞ്ഞത് …… ” അവളുടെ കവിളിനിട്ടൊരു കുത്തുക്കൊടുത്തുക്കൊണ്ട് അനു പറഞ്ഞതും , ഷാന അവളെ നോക്കി . പച്ചക്കറിയാണോ എന്ന രീതിയിലുള്ള അവളുടെ നോട്ടം കണ്ടതും , അനു തലയിൽ കൈ വച്ചു . അവിടെ നിന്നിറങ്ങുന്നതിന് തൊട്ട് മുൻപ് ചെവിയിൽ വന്നു ഉമ്മ വച്ചേച്ച് പോയവനാ ….. “അങ്ങേരെ കണ്ടിട്ട് നിനക്ക് അങ്ങനെ ഒക്കെ തോന്നിയോ ????? ” “കാമുകനെന്ന സൈഡിൽ ഞാൻ സാറിനെ കണ്ടിട്ടില്ലാത്തത് കൊണ്ട് എനിക്ക് അറിയില്ല …… ” കൈ മലർത്തി കൊണ്ട് ഷാന പറഞ്ഞതും , അവൾ തിരികെ വന്നു സോഫയിലേക്കിരുന്നു .

“യൂണിഫോം ഇല്ലാതെ കാണുമ്പോൾ തോന്നും പാവമാണ് പച്ചക്കറിയാണ് തേങ്ങയാണ് മാങ്ങയാണെന്നൊക്കെ …….. പക്ഷേ അതെല്ലാം വെറും തോന്നലാണ് …… തോന്നൽ മാത്രം …… ” ഞാനാ ഭാവം ഒക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ നെടുവീർപ്പിടുന്ന അനുവിനെ കണ്ടതും ഷാന ചിരിച്ചു . “അല്ല നിന്നെ പോലെ ഒരു അൺറോമാന്റിക് മൂരാച്ചി അല്ല എന്നോർത്ത് ചിരിച്ചതാ …… ” എന്താടി നീ ഇപ്പോൾ ഇങ്ങനെ കിടന്നു കിണിക്കുന്നെ എന്ന ഭാവത്തിൽ തന്നെ നോക്കുന്ന അനുവിനെ കണ്ടതും ഷാന ചിരി അടക്കി കൊണ്ട് പറഞ്ഞു . “അത് അന്റെ വാപ്പ ….. പട്ടിക്കാട്ടിൽ നാസറ് ……. ” ഷാനയെ നോക്കി നാക്ക് നീട്ടി കൊണ്ട് അനു പറഞ്ഞതും , അവൾ സോഫയിൽ നിന്ന് ചാടി എഴുന്നേറ്റു .

“ടി…!!!!!!!! ” ഷാന ചാടി എഴുന്നേൽക്കുന്നത് കണ്ടപ്പോൾ തന്നെ അനു എഴുന്നേറ്റു റൂമിലേക്ക് ഓടി . പുറകിൽ നിന്ന് അവളുടെ വിളി കേട്ടിട്ടും അനു ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മുറിയിൽ കയറി വാതിലടച്ചു . ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ പിറ്റേന്ന് തൊട്ടാണ് അനു പിന്നെ ഹോസ്പിറ്റലിൽ പോയി തുടങ്ങിയത് . എല്ലാം ദിവസവും രാത്രി വിശ്വ വിളിക്കുമെങ്കിലും അവർ തമ്മിൽ അധികം സംസാരമൊന്നും തന്നെ ഉണ്ടാകാറില്ല . അനുവിന് രാവിലെ ഹോസ്പിറ്റലിലും പോകണം , വിശ്വയ്ക്ക് സ്റ്റേഷനിലും പോകണം … എന്നിരുന്നാലും വിശ്വ സമയം കിട്ടുമ്പോഴെല്ലാം അനുവിനെ വിളിക്കും . ആദ്യമൊക്കെ അങ്ങോട്ട്‌ വിളിക്കാൻ അനുവിന് വളരെ ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും പിന്നെ പിന്നെ അവളും പറയാതെ തന്നെ അവനു മെസ്സേജ് അയക്കാനും വിളിക്കാനും തുടങ്ങി .

പ്രഭാകറും മറ്റു ഡോക്ടർമാരുമൊക്കെ ഗൗരിയെ നോക്കാനുള്ളത് കൊണ്ട് അനു അധികം അവിടെ നിൽക്കാറില്ലായിരുന്നു . ഇടയ്ക്ക് ഗൗരി വിളിക്കുമ്പോൾ അവൾ അവിടെ പോയിരിക്കും . അവർ പറയുന്നതൊക്കെ കേട്ടിരിക്കും . മിക്കപ്പോഴും അവർ പറയുന്നത് വിശ്വയെ കുറച്ചാകും …. ചെറുപ്പത്തിലെ ഓരോ കുസൃതികൾ , വാശികൾ , വഴക്കുകൾ എന്നിങ്ങനെ തുടങ്ങി ആ ലിസ്റ്റ് അങ്ങനെ നീളും . എല്ലാം അനു കേട്ടിരിക്കുമെന്നല്ലാതെ പ്രത്യേകിച്ചൊന്നും തന്നെ അവൾ പറയാറില്ലായിരുന്നു . എന്നത്തേയും പോലെ ജോലി എല്ലാം തീർന്നുവെന്ന് കരുതിയാണ് അനുവും മേഘ്‌നയും ഭക്ഷണം കഴിക്കാൻ തുടങ്ങിയത് . പാത്രം തുറന്നു കഴിക്കാൻ തുടങ്ങിയില്ല അപ്പോഴേക്കും എവിടെ നിന്നോ ഒരു നഴ്സ് ഓടി വന്നു .

“നൂറ്റെട്ടിലെ പേഷ്യന്റിനെ ഐ സി യുവിലേക്ക് മാറ്റി …… പ്രഭാകർ സാർ ഡോക്ടറിനെ വിളിക്കുന്നുണ്ട് …… ” കടുവയുടെ പേര് കേട്ടതും അനു തുറന്ന പാത്രം അങ്ങനെ തന്നെ അടച്ചു വച്ചു . ഗൗര്യെച്ചിയാകും …… വേറെ ആരെങ്കിലുമായിരുന്നെങ്കിൽ അങ്ങേര് ഇപ്പോൾ എന്നെ വിളിക്കത്തില്ല . വേഗം തന്നെ കൈ കഴുകി അനു നേരെ ഐ സി യുവിലേക്ക് നടന്നു . ഐ സി യുവിന്റെ മുന്നിലേക്ക് ചെന്നപ്പോഴെ അനു , അതിന്റെ മുന്നിൽ പ്രാർത്ഥനയുമായിരിക്കുന്ന മാധവിയെ കണ്ടിരുന്നു . അവരെയൊന്നു നോക്കി കൊണ്ട് അനു അകത്തേക്ക് കയറിയതും കണ്ടത് ബോധമില്ലാതെ കിടക്കുന്ന ഗൗരിയെയാണ് .

“വല്ലാതെ ടെൻസ്ട് ആയതു കൊണ്ടാണെന്നു തോന്നുന്നു …… പുഷ് ചെയ്യാൻ പറഞ്ഞതും ആളിന്റെ ബോധം പോയി …… ” നഴ്സ് പറഞ്ഞത് കേട്ടതും , അനു പ്രഭാകറിനെ നോക്കി . ബോധം വന്നാലും ഇല്ലെങ്കിലും ഒപ്റേറ്റ് തന്നെ ചെയ്യണം . പോരാത്തതിന് O ബ്ലഡ്‌ ഗ്രൂപ്പ്‌ കൂടിയാകുമ്പോൾ പിന്നെ ചെയ്യാതെ വേറെ നിവർത്തിയില്ല . ബോധമില്ലാതെ കിടക്കുന്ന ഗൗരിയെ നോക്കി കൊണ്ട് അനു പ്രഭാകറിനെ നോക്കി . ഇങ്ങേരെന്താ ഇങ്ങനെ ???? സ്വന്തം ഭാര്യയും കുഞ്ഞുമാടോ ഇവിടെ കിടക്കുന്നത് ??? കണ്ണടച്ച് സ്വപ്നം കാണാൻ നിൽക്കാതെ സിസെറിയാൻ തുടങ്ങാൻ പറ ….. ഗ്ലൗസിടുന്നതിനിടയിൽ അനു പിറുപ്പിറുത്തു . ഒന്ന് രണ്ടു നിമിഷം കഴിഞ്ഞതും പ്രഭാകർ ചുറ്റുമുള്ളവരെ നോക്കി തന്റെ തലയാട്ടി . ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

തന്റെ കൈയിലിരിക്കുന്ന പെൺകുഞ്ഞിനെ കണ്ടതും പ്രഭാകർ അനുവിനെ നോക്കി . ഒത്തിരി നാളത്തെ തങ്ങളുടെ കാത്തിരിപ്പ് ….. തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നപ്പോലെ തോന്നിയതും അയാൾ കുഞ്ഞിനെ അനുവിന്റെ കൈയിൽ കൊടുത്തു കൊണ്ട് പുറത്തേക്കിറങ്ങി . അനുവും മേഘ്‌നയും ചേർന്നാണ് കുഞ്ഞിനെ വൃത്തിയാക്കി ഗൗരിയുടെ അടുക്കൽ വച്ചതു . എല്ലാവരും പോയതും അനു പതിയെ കുഞ്ഞിന്റടുത്തേക്ക് നടന്നു . എന്ത് കുഞ്ഞിതാ ???? ഗൗരി ചേച്ചിയെ പോലെ തന്നെ ഒരു തമ്പുരാട്ടി തച്ച് …… ഗൗരി കണ്ണുകൾ തുറക്കുന്നത് വരെ അനു മുറിയിൽ തന്നെയുണ്ടായിരുന്നു . വിവരമറിഞ്ഞു പ്രഭാകർ വന്നപ്പോഴാണ് അനു അവിടെ നിന്നിറങ്ങിയത് . “ഗൗരി ചേച്ചി കൊച്ചിനെ കണ്ടപ്പോൾ തൊട്ട് തുടങ്ങിയ കരച്ചിലായിരുന്നു എന്റെ അച്ഛേ ……. ഇതുവരെ തീർന്നിട്ടില്ല ……. ”

പതിയെ ചിരിച്ചു കൊണ്ട് അനു പറയുന്നത് കേട്ടതും , ശങ്കറിനു സീതയെയാണ് ഓർമ വന്നത് . “അച്ഛേ ….. പോയോ ???? ഹലോ …… ” ശങ്കറിന്റെ ഭാഗത്തു നിന്നും മറുപടിയൊന്നും കേൾക്കാതെയായതും അനു വിളിച്ചു കൂവാൻ തുടങ്ങി . “ഓ അണ്ണാക്ക് മൊത്തം തുറന്നു വിളിച്ചു കൂവണ്ട ……. ഞാൻ ഇവിടെ ഉണ്ട് ……. ” അനുവിന്റെ അലർച്ച കേട്ടതും , ശങ്കർ തന്റെ ചെവി പൊത്തി പിടിച്ചു കൊണ്ട് പറഞ്ഞു . “നിന്ന നിപ്പിന് തട്ടി പോയോന്ന് അറിയാൻ വേണ്ടിയല്ലേ ഞാൻ വിളിച്ചു കൂവിയത് …….. ” ചുണ്ട് മലർത്തി കൊണ്ട് അവൾ പറഞ്ഞതും , ശങ്കറിന്റെ നെറ്റി ചുളിഞ്ഞു . “അങ്ങനെ ഒന്നും ഞാൻ തട്ടി പോകില്ല എന്റെ മോളെ ……. നിന്റെ കല്യാണവും , നിന്റെ പിള്ളേരുടെ ക …… ” “അഹ് , കല്യാണമെന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർത്തത് …….

സരൂവിന്റെ നിശ്ചയത്തിനു അച്ഛ വരുന്നുണ്ടോ ????? ” ശങ്കറിനെ മുഴുമിക്കാൻ സമ്മതിക്കാതെ അനു ചോദിച്ചതും , ശങ്കർ തന്റെ പല്ല് കടിച്ചു . അല്ലേലും ഈ കുരുത്തം കെട്ടത് , കല്യാണത്തെ പറ്റി ഒരു വാക്ക് മിണ്ടാൻ സമ്മതിക്കില്ല . “വരണ്ടോയെന്ന് ???? ” “രണ്ടു ദിവസം കഴിഞ്ഞിട്ടല്ലേ ???? ” ശങ്കറിന്റെ ചോദിച്ചത് കേട്ട് അനു അതെയെന്ന് മൂളി . “വരാം …… ” “ശരി , സമയത്ത് വന്നേക്കണം കേട്ടല്ലോ ???? ” “ഓ വന്നേക്കാം …… ” ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ “വാ കയറ് ……. ” പെട്ടെന്ന് ആകാശത്ത് നിന്നെങ്ങോ പൊട്ടി മുളച്ചപ്പോലെ തന്റെ സ്റ്റേഷനിൽ വന്നു നിൽക്കുന്ന അനുവിനെ കണ്ടതും വിശ്വ ഞെട്ടി . “എങ്ങോട്ട് ???? ” പുറത്തു നിൽക്കുന്ന ആരെങ്കിലും ഇതൊക്കെ കേൾക്കുന്നുണ്ടോ എന്ന രീതിയിൽ പുറത്തേക്കെത്തി നോക്കി കൊണ്ട് വിശ്വ ചോദിച്ചതും അനു ക്ലോക്കിലേക്ക് നോക്കി .

“ഇത് ഡ്യൂട്ടി ടൈം അല്ലല്ലോ ??? വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ വയ്യാത്തത് കൊണ്ട് ഇവിടെ വന്നു ഇരിക്കുന്നതല്ലേ ???? ” ചുറ്റും വെറുതെ കണ്ണോടിച്ചു കൊണ്ടവൾ ചോദിച്ചതും , വിശ്വ അതെയെന്ന് തലയാട്ടി . “എങ്കിൽ ഇത് ഇട്ടോണ്ട് വേഗം വാ ……. ഒരു സ്ഥലം വരെ പോകണം ……. ” അത്രയും നേരം തന്റെ കൈയിലിരുന്ന കവറെടുത്തു , അവന്റെ നേരെ എറിഞ്ഞു കൊണ്ട് അനു പറഞ്ഞു . “എങ്ങോട്ട് വരാൻ ??? അല്ല എന്തിടാൻ ???? ” തന്റെ നേരെ വരുന്ന കവർ പിടിച്ചെടുത്തു കൊണ്ട് വിശ്വ അവളെ നോക്കി . താൻ മര്യാദക്ക് ഞാൻ തന്നത് ഇട്ട് , എന്റെ ഒപ്പം വരുന്നോ ???? അതോ ഞാനായി വന്നു വലിച്ചു കൊണ്ട് പോകണോ എന്ന രീതിയിൽ തന്നെ ചിറഞ്ഞു നോക്കുന്ന അനുവിനെ കണ്ടതും അവൻ പിന്നെ ഒന്നും പറയാൻ നിന്നില്ല .

ഒന്നും മിണ്ടാതെ താൻ കൊടുത്ത കവറും പിടിച്ചു , നീ ഒന്നും ചെയ്യണ്ട ഞാൻ ഇട്ടോളാം എന്ന ഭാവത്തിൽ നിൽക്കുന്ന വിശ്വയെ കണ്ടതും അനു ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി . “ടോ ……. എങ്ങോട്ടെക്കാ പോകുന്നതെങ്കിലും പറ ……. ” അനുവിന്റെ ഒപ്പം പൾസറിലേക്ക് കയറിയതും വിശ്വ ചോദിച്ചു . ഇനി എന്റെ കിഡ്നി വല്ലോം അടിച്ചു മാറ്റാൻ ആണോ ???? “മുറുക്കെ പിടിച്ചിരുന്നോ കേട്ടോ ……. ” അവന്റെ ചോദ്യം കേട്ടിട്ടും കേൾക്കാത്തപ്പോലെ നടിച്ചു കൊണ്ടവൾ പറഞ്ഞതും വിശ്വ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല . ചെല്ലുമ്പോൾ അറിയാം …

(തുടരും …… )

അനു : ഭാഗം 45