Sunday, December 22, 2024
Novel

അനു : ഭാഗം 22

നോവൽ
എഴുത്തുകാരി: അപർണ രാജൻ


“നീ എങ്ങോട്ട് പോകുവാ ????? ”

സ്റ്റാൻഡിൽ നിന്ന് ചെരുപ്പെടുത്തിടുന്ന അനുവിനെ കണ്ട് സരൂ ചോദിച്ചു .

“പാർത്തന്റെ ഫ്ലാറ്റ് വരെ ……… ”

ആരുടെയോ ഏതോ ഒരു ചെരുപ്പിട്ട് കൊണ്ട് അനു പറഞ്ഞു .

“അവിടെ എന്തിനാ പോകുന്നത് ??? ”

അഹ് ……

അടുത്ത ഡീക്റ്ററ്റീവ് എത്തി ….

“ആ പാർവ്വണയ്ക്ക് എന്നെ കാണണമെന്ന് ….. ”

സോഫയിൽ ഇരുന്നു കൊണ്ട് ഷാന ചോദിച്ചതിന് അനു മറുപടി പറഞ്ഞു .

“ഓ അബോർഷൻ ……. ”

അനുവിന്റെ നേരെ തറപ്പിച്ചു നോക്കി കൊണ്ട് ഷാന പറഞ്ഞത് കേട്ട് കരണും സരൂവും ആണോയെന്ന രീതിയിൽ അനുവിനെ നോക്കി .

“നീ അതിന് എന്നെ നോക്കി പേടിപ്പിക്കുന്നത് എന്തിനാ ????. ”

ഒന്നും അറിയാത്ത രീതിയിലുള്ള അനുവിന്റെ ചോദ്യം കേട്ടതും ഷാന പല്ല് കടിച്ചു .

“നീ ഒരു ഡോക്ടറിന്റെ എത്തിക്ക്സിന് ചേർന്ന പരുപാടിയാണോ അനു ചെയ്യുന്നത് ????? ”

കൈ രണ്ടും മാറിൽ പിണച്ച് വച്ചു കൊണ്ട് ഷാന ചോദിച്ചതും അനു പുച്ഛത്തിൽ തല വെട്ടിച്ചു .

“എന്റെ ഡ്യൂട്ടി എന്നെ കാണാൻ വരുന്ന പേഷ്യൻസിന്റെ ആവിശ്യം നിറവേറ്റി കൊടുക്കുകയെന്നതാണ് ……… അല്ലാതെ അവരെയൊക്കെ ഉപദേശിച്ചു നന്നാക്കുന്നതല്ല …….. ”

അനു പറഞ്ഞത് ഷാന ഒന്നും മിണ്ടാതെ തിരികെ സോഫയിലേക്ക് വന്നിരുന്നു .

അല്ലെങ്കിലും അനുവിനെ പറഞ്ഞു തോൽപ്പിക്കാൻ പണ്ടെ പാടാണ് .

എല്ലാത്തിനും അവൾക്ക് ഓരോ കാരണങ്ങൾ ഉണ്ടാവും …

ബാക്കിയുള്ളവരുടെ വാ അടപ്പിക്കാൻ വേണ്ടി മാത്രം ജനിച്ച ഒന്ന് .

“അപ്പോൾ ഞാൻ പോയിട്ട് വേഗം വരാം കേട്ടോ …… ”

സരൂവിന്റെയും കരണിന്റെയും നേരെ കൈ വീശി കൊണ്ട് അനു തന്നെ നോക്കാതെ പുറത്തേക്ക് നോക്കി നിൽക്കുന്ന ഷാനയെ നോക്കി കൊണ്ട് പുറത്തേക്കിറങ്ങി .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“നീ എന്തെങ്കിലും ഒന്ന് പറയോ ???? ”

തന്നെ തന്നെ നോക്കി ഇരിക്കുന്ന അനുവിനെ കണ്ട് പാർവ്വണയുടെ നെഞ്ചിടിക്കാൻ തുടങ്ങി .

“നിനക്ക് അറിഞ്ഞുടെ ,,, നീ പ്രെഗ്നന്റ് ആണോ അല്ലയോയെന്ന് ????? ”

മുറിക്ക് പുറത്തേക്ക് എത്തി നോക്കി കൊണ്ട് അനു ചോദിച്ചത് കേട്ട് അവൾ തന്റെ കൈയിൽ ഇരിക്കുന്ന ചുവന്ന വരകളിലേക്ക് നോക്കി .

“കളയാൻ പറ്റോ ??? ”

പാർവ്വണയുടെ ചോദ്യം കേട്ടതും അവളുടെ മുഖ മടച്ചൊന്ന് കൊടുക്കാനാണ് അനുവിന് തോന്നിയത് …

ഇതിനെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല .

ഹാളിൽ ഇരിക്കുന്ന കിഴങ്ങനെ പറഞ്ഞാൽ മതി …..

അവൻ ഇവളെ വളം വച്ചു കൊടുത്തിട്ടാണ് .

പ്രേമിച്ചു കെട്ടിയതാ , കെട്ടിയോളെ ജീവനാണ് എന്നൊക്കെ പറഞ്ഞു അവൻ ഇവളുടെ എല്ലാ തോന്നിവാസത്തിനും കൂട്ട് നിന്നിട്ടാണ് ഈ ജന്തു ഇങ്ങനെ വഷളായത് ….

“അവൻ എന്ത് പറഞ്ഞു ???? ”

ഹാളിൽ ഇരിക്കുന്ന ജീവനെ പാളി നോക്കി കൊണ്ട് അനു ചോദിച്ചതും പാർവ്വണയുടെ മുഖം തെളിഞ്ഞു .

“എന്റെ ഇഷ്ടം തന്നെയാ ജീവേട്ടനും …….. ”

പാർവ്വണയുടെ മറുപടി കേട്ടതും അനു പൊട്ടി ചിരിച്ചു .

കൊള്ളാം !!!!!!

അടിപൊളി !!!!!!!!

“നീ എന്താ ചിരിക്കുന്നത് ????? ”

തന്റെ ചിരി അവൾക്ക് തീരെ ഇഷ്ടമായില്ലയെന്ന് പാർവ്വണയുടെ ശബ്ദത്തിലുള്ള അമർഷം കേട്ടതും അനുവിന് മനസ്സിലായി .

“എന്റെ അറിവിൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ പറഞ്ഞു കേൾക്കുന്ന കള്ളങ്ങളിൽ ഒന്ന് ഏതാന്ന് നിനക്ക് അറിയോ ????? ”

പുരികം പൊക്കി കൊണ്ട് അനു ചോദിച്ചത് കേട്ട് , പാർവ്വണ ഇല്ലയെന്ന് തലയനക്കി .

“നീ ഇപ്പോൾ പറഞ്ഞ ഡയലോഗ് ഇല്ലേ ???? നിന്റെ ഇഷ്ടം തന്നെയാണ് എന്റെയും ഇഷ്ടമെന്ന് ….. അതാണ് ……. ശരിക്കും അങ്ങനെ ഒരു കാര്യം ഈ ലോകത്ത് ഇല്ല മോളെ ………പ്രത്യേകിച്ച് നിങ്ങളെ പോലെ കല്യാണം കഴിഞ്ഞവർക്കും , ഇപ്പോൾ കാമുകി കാമുകന്മാരെന്ന് പറഞ്ഞു നടക്കുന്നവർക്കും . ”

അനു പറഞ്ഞത് കേട്ട് പാർവ്വണ പുച്ഛത്തിൽ ചിരിച്ചു .

പേരിന് പോലും ആരും ഇല്ലാത്ത ഇവളാണ് രണ്ടു വർഷം പ്രണയിച്ചു നടന്ന എന്നോട് ഇതൊക്കെ പറയുന്നത് .

പാർവ്വണയുടെ ചിരിയുടെ അർത്ഥം മനസ്സിലായെന്നപ്പോലെ അനു തലയാട്ടി .

“നിന്റെ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായി …… ഞാൻ ആരെയും പ്രണയിച്ചിട്ടില്ല …… നീ പക്ഷെ രണ്ടു വർഷം ജീവനുമായി ഭയങ്കര സ്നേഹത്തിൽ ആയിരുന്നല്ലോ ???? ഇപ്പോൾ കല്യാണം കഴിഞ്ഞിട്ടും രണ്ടു വർഷമായി …….. എന്നേക്കാൾ നന്നായി നിനക്ക് അവനെ അറിയാം …… ഇല്ലേ ?????? ”

അനുവിന്റെ ചോദ്യം കേട്ടതും അവൾ തലയനക്കി .

“Then ……. അവനു പണ്ട് തൊട്ടേ കുട്ടികളെ ഇഷ്ടമാണെന്നും നിനക്ക് അറിയാമല്ലോ ??? ഇല്ലേ ….. അയല്പക്കത്തുള്ളവരുടെയോ ചേട്ടന്റെയോ ചേച്ചിയുടെയോ മക്കളെ എടുത്തു നടക്കുമ്പോൾ സ്വന്തമായി ഒരു കുഞ്ഞു വേണമെന്ന് അവന് ഭയങ്കര ആഗ്രഹമുണ്ട് …… ബട്ട്‌ ആ കിഴങ്ങൻ ആണെങ്കിൽ എല്ലാം നിന്റെ ഇഷ്ടമെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി നടക്കുന്നു ….. അത് ശരിക്കും ഇഷ്ടം ഒന്നും അല്ല ….. വെറും അഡ്ജസ്റ്റ്മെന്റാണ് ……. എന്താ പറയാ ….. അഹ് ,,, ഈ ബന്ധുക്കളുടെ ഒക്കെ വീട്ടിൽ ചെല്ലുമ്പോൾ നമ്മൾക്ക് ഇഷ്ടം അല്ലെങ്കിൽ പോലും ഒരു ഫോർമാലിറ്റിക്ക് വേണ്ടി അവർ തരുന്നത് ഒക്കെ നമ്മൾ കഴിക്കില്ലേ ?????? അത് പോലെ ഒന്ന് …….. ഇവിടെ ഇപ്പോൾ ഞാൻ നോക്കിയിട്ട് , നീ നിന്റെ തോന്നിവാസത്തിന് ജീവിക്കുന്നു , അവൻ അതിനൊക്കെ അഡ്ജസ്റ്റ് ചെയ്തു അങ്ങനെ പോകുന്നു ……
ഇങ്ങനെ ആണെങ്കിൽ കൂടി വന്നാൽ ഒരു രണ്ടു വർഷം കൂടി ഈ ബന്ധം ഇങ്ങനെ ഒക്കെ അങ്ങനെ നിൽക്കും …… പിന്നെ നേരെ ഡിവോഴ്സ് ആകും ……. ”

അവളുടെ മുന്നിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് അനു പറഞ്ഞത് കേട്ട് , പാർവ്വണ ഒന്നും മിണ്ടാതെ കീഴ്പ്പോട്ട് നോക്കിയിരുന്നു .

അനു പറയുന്നതൊക്കെ കേട്ടതും പാർവ്വണയ്ക്ക് തന്റെ കണ്ണുകൾ നിറയുന്ന പോലെ തോന്നി .

ശരിയാണ് …..

ജീവേട്ടൻ ഇതുവരെ തന്നോട് ഒന്നും പറഞ്ഞിട്ടില്ല ….

എല്ലാം തന്റെ ഇഷ്ടത്തിനാണ് വിട്ടു തന്നിട്ടുള്ളത് .

എന്റെ ആഗ്രഹങ്ങൾ ഒക്കെ നടത്താനുള്ള വ്യഗ്രതയിൽ താൻ ഒരിക്കലും ജീവേട്ടന്റെ ഇഷ്ടങ്ങൾ ഒന്നും നോക്കിയില്ല ..

“അപ്പോൾ ഞാൻ പറഞ്ഞു വന്നത് …… നീ ഇങ്ങനെ സ്വന്തം ഇഷ്ടത്തിന് പോകുമ്പോൾ ഇടയ്ക്ക് ഒക്കെ ജീവന്റെ ഇഷ്ടങ്ങളെ പറ്റി ഓർക്കണം …… പിന്നെ പ്രസവിച്ചുവെന്ന് പറഞ്ഞു സ്ട്രക്ക്ച്ചർ പോകുമെന്ന പേടിയാണെങ്കിൽ ,,,, നീ ഇവിടെ പ്രത്യേകിച്ച് വേലയും കൂലിയും ഒന്നും ഇല്ലാതെ ഇരിക്കുവല്ലേ ……. ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂർ വച്ചു ജിമ്മിൽ പോയാൽ മതി …… സംഭവം സോൾവ് ആയില്ലേ??? ……. ”

അനു ചോദിച്ചത് കേട്ട് പാർവ്വണ അവളെ നോക്കി തലയാട്ടി .

“എങ്കിൽ ഞാൻ ഇറങ്ങുവാ ???? ”

അവളുടെ കവിളത്തു ചെറുതായി തട്ടി കൊണ്ട് അനു എഴുന്നേറ്റു .

“അഹ് പിന്നെ …… ”

വാതിക്കൽ ചെന്നതും എന്തോ ഓർത്തെന്നപ്പോലെ അനു തിരിഞ്ഞു പാർവ്വണയെ നോക്കി .

എന്തായെന്ന രീതിയിലുള്ള അവളുടെ നോട്ടം കണ്ടതും അനു അവളുടെ വയറിലേക്ക് വിരൽ ചൂണ്ടി .

“Fetusinu one month growth ഉണ്ട് ….. do what ever you want … ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അനു ……….. ”

പുറത്തേക്കിറങ്ങാൻ തുടങ്ങിയതും പുറകിൽ നിന്ന് ജീവന്റെ വിളി കേട്ട് അനു തിരിഞ്ഞു നോക്കി .

“അഹ് …… ഇറങ്ങി വന്നല്ലോ ????? ”

“വന്നു ഇല്ലെങ്കിൽ നീ അങ്ങോട്ട് കയറി വരുമല്ലോ ?????? ”

കൈ കെട്ടി നിന്ന് കൊണ്ട് അനു ചോദിച്ചത് കേട്ട് ജീവൻ ചിരിച്ചു കൊണ്ട് പറഞ്ഞു .

“എത്രയാ വേണ്ടത് ??? ”

പോക്ക്റ്റിൽ നിന്നും തന്റെ വാലറ്റ് എടുത്തു കൊണ്ട് ജീവൻ ചോദിച്ചു .

“ആയിരം ….. ”

യാതൊരു വിധ ഉളുപ്പും കൂടാതെ ജീവന്റെ നേരെ കൈ നീട്ടി കൊണ്ട് അനു പറഞ്ഞത് കേട്ടത് ജീവൻ കണ്ണും മിഴിച്ചു അനുവിനെ നോക്കി .

“എനിക്കീ ഉപദേശം അത്ര ഇഷ്ടമുള്ള കാര്യമല്ലന്ന് നിനക്ക് അറിയാലോ ????? അങ്ങനെയുള്ള ഞാൻ അഞ്ചു മിനിറ്റാണ് നിർത്താതെ അവളുടെ മുന്നിൽ വായിട്ടലച്ചത് …….. അപ്പോൾ അതിനുള്ള കൂലി എനിക്ക് വേണ്ടേ മോനെ …….. ”

ഇതൊക്കെ ഇത്തിരി കൂടുതൽ അല്ലേടി ????

എന്ന ഭാവത്തിലുള്ള ജീവന്റെ നോട്ടം കണ്ടതും അനു അവനെ നോക്കി പല്ലിളിച്ചു കൊണ്ട് പറഞ്ഞു .

“നീ ഒക്കെ ഡോക്ടർ അല്ലായിരുന്നു ആവേണ്ടത് …… ഒരു ഗവണ്മെന്റ് ജോലിക്കാരി ആകണമായിരുന്നു …… അങ്ങനെ ആയിരുന്നെങ്കിൽ നീ എന്തോരം സംബാധിച്ചേനെ …….. ”

അനുവിന്റെ കൈയിലേക്ക് അവൾ ചോദിച്ച അത്രയും പൈസ എടുത്തു വച്ചു കൊണ്ട് ജീവൻ പറഞ്ഞതും അനു അവനെ നോക്കി കണ്ണിറുക്കി കാണിച്ചു .

ഹോ !!!!!!

ഇങ്ങനെയും ഉണ്ടോ പെണ്ണ് ….?????

തന്റെ കൈയിൽ നിന്ന് പൈസയും വാങ്ങി കൊണ്ട് ആടി പാടി പോകുന്ന അനുവിനെ നോക്കി പിറുപിറുത്തു കൊണ്ട് ജീവൻ അകത്തേക്ക് കയറി .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

വാതിൽ തുറന്നു അകത്തു കയറിയതും സ്റ്റാൻഡിൽ വച്ചിരിക്കുന്ന ഷൂ കണ്ട് അനുവിന്റെ മുഖം തെളിഞ്ഞു .

പോലീസ് ഷൂ …..

മ്മ്ഹ് …..

അപ്പോൾ മിസ്റ്റർ പോലീസ് ഇവിടെ എത്തിയോ ?????

വിചാരിച്ചതിലും ഇത്തിരി വേഗത്തിലാണല്ലോ ആൾ വന്നത് ????

അപ്പോൾ വിചാരിച്ചപ്പോലെ അല്ല ….

കോമൺ സെൻസ് ഒക്കെ ഉണ്ട് …..

അകത്തേക്ക് കയറി വരുന്ന അനുവിലായിരുന്നു വിശ്വയുടെ നോട്ടം മുഴുവനും .

കണ്ണങ്കാൽ വരെയുള്ള ഒരു കറുത്ത പാള പോലെ പാന്റും , കടും നീല സ്ലീവ് ലെസ്സ് ബനിയനും ഇട്ട് , എപ്പോഴും കാണുന്ന പോലെ മുടി മുഴുവൻ എടുത്തു ഉച്ചിയിൽ കെട്ടി വച്ചു , ഹാളിലേക്ക് വരുന്ന അനുവിനെ കണ്ടതും വിശ്വ നോട്ടം മാറ്റി .

ആഭരണമെന്ന് പറയാൻ എന്നത്തേയും പോലെ മൂക്കിലെ മൂക്കുത്തിയും , കാതിലെ സെക്കന്റ്‌ സ്റ്റഡും , കഴുത്തിലെ ഏലസും മാത്രം .

അതെങ്കിലും ഉണ്ടായത് നന്നായി .

ഇല്ലെങ്കിൽ പെണ്ണാണെന്ന് തോന്നേയില്ല .

മ്മ്……

പോലീസിനെ യൂണിഫോമിൽ കാണാൻ ഭയങ്കര ചുന്ദരൻ ആണല്ലോ ???

സോഫയിൽ യൂണിഫോമിൽ വന്നിരിക്കുന്ന വിശ്വയെ കണ്ട് അനു മനസ്സിൽ പറഞ്ഞു കൊണ്ട് ഷാനയെ നോക്കി .

തന്റെ സന്തത സാഹചാരികളെന്ന് പറയുന്ന കരണും ഷാനയും സരൂവും വിശ്വയുടെ എതിരെയാണ് ഇരിക്കുന്നത് .

പോലീസ് യൂണിഫോമിൽ വന്നത് കൊണ്ടാണോ എന്തോ കരൺ എപ്പോഴത്തെയും പോലെ ഫോണിൽ കുത്താതെ നേരെ ഇരിക്കുന്നുണ്ട് .

സരൂവിന്റെ മുട്ടിടിക്കുന്ന ശബ്ദം ഹാളിൽ മുഴുവനും കേൾക്കാമെന്ന അവസ്ഥയാണ് .

ഷാനയാണെങ്കിൽ വിശ്വ കാണാതെ അനുവിന് നേരെ കണ്ണുരുട്ടി കാണിക്കുന്നുണ്ട് , ഒപ്പം എന്തൊക്കെയോ പിറുപ്പിറുക്കുന്നുമുണ്ട് .

മിക്കവാറും വല്ല ഭരണി പാട്ടായിരിക്കും ……

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“സാറിന് എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത് ????? ”

ഫ്ലാറ്റിന് മുന്നിലെ ഗാർഡനിൽ എത്തിയതും അനു വിശ്വയെ നോക്കി കൊണ്ട് ചോദിച്ചു .

എന്തോ ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞു വിശ്വ തന്നെയാണ് അവളെ പുറത്തേക്ക് വിളിച്ചത് .

പുറത്തേക്കിറങ്ങിയപ്പോഴേ അനു കണ്ടിരുന്നു , തങ്ങളെ തന്നെ ഉറ്റു നോക്കുന്ന കുറച്ചു പേരെ .

ആഹ് ……

ഒരു പോലീസുക്കാരന്റെ ഒപ്പമല്ലേ ഇറങ്ങി വന്നത് …..

അത്കൊണ്ടാണ് ഈ ജാതി നോട്ടം .

ഇനി നാളെ ഓരോരുത്തരും പറയുന്നത് കേൾക്കാം ,

ദേ ആ പുതിയതായി താമസിക്കാൻ വന്ന ആ പെൺകൊച്ചുങ്ങളിൽ ഒന്നിനെ കാണാൻ ഇന്നലെ ഒരു പോലീസ് വന്നു ..

വല്ല ഏടാകൂടം ആയിരിക്കും …..

മറ്റേതായിരിക്കും ,, മറിച്ചതായിരിക്കും …….

Etc ……

Etc………

ബ്ലഡി ദാരിദ്രവാസികൾ !!!!!!

ചുറ്റും നോക്കി എന്തൊക്കെയോ പറയുന്ന അനുവിനെ കണ്ടാണ് വിശ്വയും ചുറ്റും നോക്കിയത് .

ഓ ……

ഒട്ടു മിക്ക പേരും കാഴ്ച കാണാൻ ഇറങ്ങി നിൽക്കുന്നുണ്ടല്ലോ ????

ഇവർക്ക് വേറെ പണി ഒന്നുമില്ലേ ???

എന്തെങ്കിലും കണ്ടാൽ അപ്പോൾ ഇറങ്ങിക്കോളും …..

“സാറിന് എന്താ ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞത് ????? ”

വിശ്വയെ നോക്കി കൊണ്ട് അനു ചോദിച്ചതും വിശ്വാ അവളെ നോക്കി ചിരിച്ചു .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ദൈവമേ കുഴപ്പമാവോ ?????

“എടി എനിക്ക് പേടിയായിട്ട് പാടില്ല കേട്ടോ …….. ”

ഗാർഡനിൽ നിൽക്കുന്ന വിശ്വയെയും അനുവിനെയും ബാൽക്കണിയിൽ നിന്ന് എത്തി നോക്കി കൊണ്ട് സരൂ തന്റെ ഒപ്പം നിൽക്കുന്ന ഷാനയോട് പറഞ്ഞു .

“നീ എന്തിനാ പേടിക്കുന്നത് ???? ”

കരണിന്റെ ചോദ്യം കേട്ടതും ഷാനയും സരൂവും തിരിഞ്ഞു നോക്കി .

കരണിന്റെ മോന്തയ്ക്കിട്ടൊന്ന് കുത്താനാണ് സരൂവിന് അപ്പോൾ തോന്നിയത് .

ചോദിക്കുന്ന ചോദ്യം കേട്ടില്ലേ???

ഓരോ പ്രശ്നം ഉണ്ടാക്കി വച്ചിട്ട് , ഉണ്ടാക്കിയവൾക്കും കൂട്ട് നിൽക്കുന്നവൾക്കും യാതൊരു പേടിയോ ആധിയോ ഇല്ല …

പകരം ടെൻഷനടിച്ചു ചാവാൻ ഞാനും .

“അവൾ നോക്കിക്കോളും നീ ഇങ്ങ് വാ …… ”

സരൂവിന്റെ കൈയിൽ പിടിച്ചു കൊണ്ട് ഷാന പറഞ്ഞു .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

വിശ്വ എല്ലാം പറഞ്ഞു കഴിഞ്ഞതും അനു ഒന്നും മിണ്ടാതെ അവനെ നോക്കി പുഞ്ചിരിച്ചു .

“നിന്നോട് ചിരിക്കാൻ അല്ല ഞാൻ പറഞ്ഞത് ???? എനിക്ക് വേണ്ടത് ഒരുത്തരമാണ് ……. ”

അനുവിന്റെ ചിരി തീരെ പിടിക്കാത്ത രീതിയിൽ വിശ്വ പറഞ്ഞു .

അഞ്ചാറു പേരെ തല്ലി ഹോസ്പിറ്റലിൽ ആക്കിയിട്ട് ഇരുന്നു ചിരിക്കുന്ന കണ്ടില്ലേ ????

“ഉത്തരം …….. മ്മ് ……… ഞാനാണ് അത് ചെയ്തത് …….. അതിന്റെ ബാക്കി പത്രമാണ് , തലയിലെ ഈ ബാൻഡേജ് … . . ”

തന്റെ നെറ്റിയിലെ ബാൻഡേജ് തൊട്ട് കാണിച്ചു കൊണ്ട് അനു പറഞ്ഞത് കേട്ട് വിശ്വ തന്റെ ഫോണിലേക്ക് നോക്കി .

“എന്താ സാറേ എല്ലാം റെക്കോർഡ് ആയോയെന്ന് നോക്കുവാണോ ????? ”

വിശ്വയുടെ ഒപ്പം അവന്റെ ഫോണിലേക്ക് എത്തി നോക്കി കൊണ്ട് അനു ചോദിച്ചതും വിശ്വ ഞെട്ടി അനുവിനെ നോക്കി .

ഇവൾ എങ്ങനെ …????

“ഓ എങ്ങനെ മനസ്സിലായിയെന്നാണോ ???? വോയിസ്‌ റെക്കോർഡ് ഓൺ ആക്കി ഇടുന്നത് ഞാൻ ആദ്യമേ കണ്ടതാ …….. ”

വിശ്വയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് അനു പറഞ്ഞതും , വിശ്വ അവളെ നോക്കി ചിരിച്ചു .

“കണ്ട സ്ഥിതിക്ക് , ഇനിയിപ്പോൾ തെളിവില്ല , ആരും പരാതി തന്നിട്ടില്ല എന്നൊക്കെ പറഞ്ഞു ഇത്തവണ മുങ്ങാൻ പറ്റില്ലന്ന് മനസ്സിൽ ആയല്ലോ ????? ”

അനുവിന്റെ നേരെ ഒരാക്കിയ ചിരി ചിരിച്ചു കൊണ്ട് വിശ്വ ചോദിച്ചതും അനു മനസ്സിലായിയെന്ന രീതിയിൽ തന്റെ തലയനക്കി .

“എങ്കിൽ മോൾ വന്നു വണ്ടിയിൽ കയറിക്കോ ……… ഇല്ലെങ്കിൽ എനിക്ക് തൂക്കി എടുത്തു കയറ്റേണ്ടി വരും …… ”

അനുവിനെ മൊത്തത്തിലൊന്ന് നോക്കി , തന്റെ കൈ മടക്കി കൊണ്ട് വിശ്വ പറഞ്ഞതും അനു ചിരിച്ചു .

പോലീസ് അപ്പോൾ എന്നെ പൊക്കുമെന്ന് ഉറപ്പിച്ചു വന്നതാണ്

എന്തായാലും ഇത്ര ഒക്കെ കഷ്ടപ്പെട്ടതല്ലേ ????

ഇനി ഞാൻ ആയി പാവത്തിനെ വിഷമിപ്പിക്കുന്നില്ല ……

ജീപ്പിൽ അങ്ങ് കയറിയെക്കാം …..

ഒന്നും മിണ്ടാതെ ജീപ്പിലേക്ക് കയറി ഇരിക്കുന്ന അനുവിനെ കണ്ടതും വിശ്വയുടെ നെറ്റി ചുളിഞ്ഞു .

ഈ സാധനം മനുഷ്യ കുഞ്ഞു തന്നെയാണോ ???

പോട്ടെ പെണ്ണ് തന്നെയാണോ ????

ഒരു പേടി പോലും ഇല്ലല്ലോ ????

പിടിച്ചു വലിച്ചു കൊണ്ട് പോവേണ്ടി വരുമെന്ന് വിചാരിച്ചപ്പോൾ , പറയേണ്ട താമസം ദേ ആൾ കയറി മുന്നിൽ ഇരിക്കുന്നു .

എവിടെയോ ഒരു പണി വരുന്നപ്പോലെ ….

എന്താണോ ആവോ ??????

ജീപ്പിൽ കയറി ഇരുന്നിട്ടും വണ്ടി എടുക്കുന്നില്ലന്ന് കണ്ട അനു തല തിരിച്ചു വിശ്വയെ നോക്കി .

ഇങ്ങേരെന്താ കണ്ണും തുറന്നു വച്ചു സ്വപ്നം കാണുവാണോ ?????

“സാറെ വണ്ടി എടുക്കുന്നില്ലേ ????? ”

തന്നെ തന്നെ നോക്കി കൊണ്ട് എന്തോ ആലോചിച്ചിരിക്കുന്ന വിശ്വയുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു കൊണ്ട് അനു ചോദിച്ചതും വിശ്വ ഞെട്ടി അനുവിനെ നോക്കി .

എന്ത്യേ ?????

കൈ എടുത്തു കൊണ്ട് അനു ചോദിച്ചപ്പോഴാണ് വിശ്വാ , താൻ ഇത്രയും നേരം അനുവിനെ തന്നെ നോക്കിയിരിക്കുകയായിരുന്നുവെന്ന് മനസ്സിലായത് .

അനുവിന്റെ നോട്ടം തന്നിൽ തന്നെയാണെന്ന് മനസ്സിലായതും വിശ്വ , ഒന്നും മിണ്ടാതെ വേഗം തന്നെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു .

വിശ്വയുടെ ഊഹം എന്തായാലും തെറ്റിയില്ലയെന്ന് പറയുന്നപ്പോലെയായിരുന്നു വിശ്വയുടെ ഫോണിലേക്ക് വന്ന ഐ ജിയുടെ കാൾ .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അല്ല ……… സാർ ……… ”

എന്ത് പറയണമെന്നറിയാതെ ഉഴറുന്ന വിശ്വയെ കണ്ട് അനുവിന് ഭയങ്കര സങ്കടം തോന്നി .

പാവം പോലീസ് ……

എന്നെ പൊക്കിയെന്ന് വിചാരിച്ചു ഒത്തിരി സന്തോഷിച്ചതാ …….

ആഹ് …….

യോഗോല്ല എന്റെമ്മിണി………

“ഇല്ല …….. സാർ ….. കംപ്ലയിന്റ് ഒന്നും ഇതുവരെ കിട്ടിയില്ല ………. ഓക്കേ ,, സാർ ഇപ്പോൾ തന്നെ വിട്ടയക്കാം …………. ”

മറു വശത്ത് കാൾ കട്ടായതും വിശ്വ ദീർഘമായി ഒന്ന് നിശ്വസിച്ചു .

അപ്പോൾ ഇത്രയും നേരം ഈ മോള് ചിരിച്ചോണ്ട് നിന്നത് ഇതിനായിരുന്നുലെ ?????

നാശം !!!!!!!

“ആരാ സാറേ വിളിച്ചത് ????? ”

വിശ്വയുടെ മുഖത്ത് മിന്നി മറിയുന്ന ഭാവങ്ങൾ കണ്ട് അനു തന്റെ ചിരി അടക്കി പിടിച്ചു കൊണ്ട് ചോദിച്ചു .

ഓ അവളുടെ മറ്റേടത്തെ ചോദ്യം കേട്ടില്ലേ ????

ആരാ വിളിച്ചതെന്ന് …..

നിന്റെ അമ്മായിച്ഛൻ ആണെടി ,,, മൂദേവി …….

“ഐ ജി ….. ”

വായിൽ വേറെ പലതുമാണ് വന്നതെങ്കിലും വിശ്വ തന്റെ അമർഷം ഉള്ളിൽ തന്നെ അടക്കി വച്ചു കൊണ്ട് അനുവിനോടായി പറഞ്ഞു .

ആഹ് …….

They call me Baepsae……..
Yokbwatji i sedae
Ppalli chase’em
Hwangsae deoge nae garangin taengtaeng…..

അനുവിന്റെ ഫോൺ റിങ് ചെയ്തതും വിശ്വ ഞെട്ടി തിരിഞ്ഞു നോക്കി ….

അത്രയും നേരം ശ്മശാന മൂകത നിറഞ്ഞ അന്തരീക്ഷത്തിൽ , അപ്രതീക്ഷിതമായി ഇടി വെട്ടിയപ്പോലെയായിരുന്നു വിശ്വയുടെ അവസ്ഥ ….

ഓഹ് ….

മനുഷ്യന്റെ ചെവി അടിച്ചു പോവാനായിട്ട് ….

എന്തൊരു വോളിയമാണ് …..

അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായിട്ടാവണം , അവനെ നോക്കി ഒന്ന് പല്ലിളിച്ചു കാണിച്ചു കൊണ്ട് അനു പോക്ക്റ്റിൽ നിന്ന് തന്റെ ഫോൺ എടുത്തു .

സ്ക്രീനിൽ തെളിഞ്ഞു കണ്ട പേര് കണ്ടതും അനു , ഫോൺ നേരെ വിശ്വയുടെ നേരെ നോക്കി .

I G അങ്കിൾ കാളിങ് …….

ഇപ്പോൾ എങ്ങനെ ഉണ്ട് ?????

മോൻ പഠിച്ച സ്കൂളിലെ ചേച്ചി HM ആയിരുന്നു …

HM …..

എന്ന ഭാവത്തിലുള്ള അനുവിന്റെ ചിരി കണ്ടതും വിശ്വ അമർഷത്തിൽ മുഖം തിരിച്ചു .

“ഹലോ അങ്കിൾ …… ”

ഫോൺ എടുത്തു കാതിൽ ചേർത്തു കൊണ്ട് അനു സംസാരിക്കാൻ തുടങ്ങിയതും വിശ്വ പുറത്തേക്ക് നോക്കി ഇരുന്നു .

“അഹ് ….. ഞാനോ ….. ഞാൻ ഇപ്പോൾ ജീപ്പിലാണ് …… ആ ദേ ഈ സാറെന്നെ തിരികെ കൊണ്ട് ചെന്നാക്കുവാ ……. ”

അത്രയും നേരം പുറത്തേക്ക് നോക്കി ഇരുന്ന വിശ്വ , അനു പറഞ്ഞത് കേട്ടതും തിരിഞ്ഞു അനുവിനെ നോക്കി .

എന്തോ പറയാൻ വാ തുറന്നതും , അപ്പോൾ എന്നെ കൊണ്ട് ചെന്നാക്കുവല്ലേ സാറെ എന്ന രീതിയിലുള്ള അനുവിന്റെ നോട്ടം കണ്ടതും , പറയാൻ വന്നത് പറയാതെ വിശ്വ തന്റെ ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു .

ഏത് നേരത്താണോ എന്തോ ????

മര്യാദക്ക് ആ ഗണേഷ് പറഞ്ഞത് കേട്ട് അങ്ങ് നിന്നാൽ മതിയായിരുന്നു …..

നാശം !!!!!!!

ഇങ്ങനെ ഒരു ബുദ്ധി മനസ്സിൽ തോന്നിയ നിമിഷത്തെ പഴിച്ചു കൊണ്ട് വിശ്വ തന്റെ വണ്ടി തിരിച്ചു .

“അപ്പോൾ ശരി അങ്കിളെ …… ആന്റിയെ അന്വേഷിച്ചുവെന്ന് പറയണേ …… ആഹ് ഓക്കേ ……. ബൈ ……. ”

കാൾ കട്ട് ചെയ്തു അനു ഫോൺ തിരികെ പോക്ക്റ്റിൽ ഇട്ടു കൊണ്ട് വിശ്വയെ നോക്കി .

അവന്റെ വീർപ്പിച്ചു വച്ച മുഖം കണ്ടതും അനുവിന് ചിരി വന്നു .

ആഹാ….

ഒരു കൊട്ട ഉണ്ടല്ലോ ?????

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“താങ്ക്സ് സാറേ …… ”

ജീപ്പിൽ നിന്ന് ഇറങ്ങി കൊണ്ട് അനു പറഞ്ഞതും , വിശ്വ തന്റെ ചുണ്ട് കോട്ടി .

ഓ പുച്ഛം ……

വിശ്വയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് അനു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും , എന്തോ ഓർത്തെന്നപ്പോലെ വീണ്ടും അവൾ വിശ്വയെ നോക്കി .

ഇനി എന്ത് തേങ്ങാക്കൊല ആണാവോ ????

അനു തിരിച്ചു വരുന്നത് കണ്ടതും വിശ്വ പിറുപ്പിറുത്തു കൊണ്ട് അനുവിനെ നോക്കി .

“സാറിനെ കാണാൻ യൂണിഫോമിൽ അടിപൊളിയാണ് കേട്ടോ …… ”

“നിനക്ക് നാണമെന്ന് പറയുന്ന സാധനം ഇല്ലേടി ?????? ”

അനു പറഞ്ഞത് കേട്ടതും വിശ്വ ദീർഘ ശ്വാസമെടുത്തു കൊണ്ട് ചോദിച്ചു .

വികാരം കൂടുമ്പോൾ ഇതുപോലെ ശ്വാസം വലിക്കുന്നത് നല്ലതാണ് …

“ഉണ്ടല്ലോ,,,,, ആവിശ്യമുള്ളപ്പോഴേ ഉപയോഗിക്കാറുള്ളൂവെന്ന് മാത്രം …….. ”

നീ ഒക്കെ ഒരു പെണ്ണാണോ എന്ന ഭാവത്തിലുള്ള വിശ്വയുടെ ചോദ്യം കേട്ടതും അനു കണ്ണിറുക്കി കൊണ്ട് പറഞ്ഞു .

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21