Sunday, December 22, 2024
Novel

അനു : ഭാഗം 21

നോവൽ
എഴുത്തുകാരി: അപർണ രാജൻ


“ഓ …….. സ്വന്തം മോളിവിടെ തലയ്ക്കു അടി കൊണ്ട് കിടന്നിട്ട് കാർന്നോർക്ക് ഒരു കുലുക്കോം ഇല്ല ……… എന്നിട്ട് നാട്ടുകാരുടെ മക്കൾക്ക് എന്തെങ്കിലും പറ്റിയോന്ന് …… കൊള്ളാം ”

മറുവശത്ത് നിന്ന് അനുവിന്റെ ഈർഷ്യ നിറഞ്ഞ ശബ്ദം കേട്ടതും ശങ്കർ ചിരിച്ചു .

“നിന്നെ പറ്റി ഓർത്ത് ഞാൻ എന്തിനാ വെറുതെ ആധി പിടിക്കുന്നത് ????? അതിലും നല്ലത് ഞാൻ നീ കാരണം ഹോസ്പിറ്റലിലാകുന്ന പിള്ളേരുടെ കാര്യം ഓർത്ത് ബിപി കൂട്ടുന്നതാ ……… അതാവുമ്പോ കുറച്ചു കാര്യമെങ്കിലും ഉണ്ടെന്ന് വിചാരിക്കാമായിരുന്നു ……. ”

വോ പുച്ഛം !!!!!!

ശങ്കറിന്റെ മറുപടി കേട്ടതും അനു തന്റെ ചുണ്ട് കോട്ടി .

“ഇന്നലത്തെ ഏത് വകയിലായിരുന്നു ???? ”

“Shopping mall ……. ഞാൻ പറഞ്ഞില്ലേ ????? ”

ഓ ആ ചെടി ചട്ടി കൊണ്ട് തലയ്ക്കിട്ട് കൊട്ടിയ സംഭവം …….

“അഹ് ……. അതെന്ത് പറ്റി ???? സാധാരണ നിന്റെ കൈയിൽ നിന്ന് വാങ്ങി കൊണ്ട് പോകുന്നവർ രണ്ടാമത് അങ്ങനെ വരാറില്ലല്ലോ ???? ”

ആക്കിയ രീതിയിലുള്ള ശങ്കറിന്റെ ചോദ്യം കേട്ടതും അനുവിന്റെ നാക്ക് തരിച്ചു .

വോ പിന്നേം പുച്ഛം !!!!!!!!

“അതെ ,,,, ഇതവന്മാരുടെ കൂട്ടുകാരായിരുന്നു …….. കേട്ടോ …… ”

“മ്മ് …….. മ്മ് …… ”

അനുവിന്റെ മറുപടി കേട്ടതും ശങ്കർ കനത്തിൽ മൂളി .

“എന്താണ് മൂളലിന് അത്ര ഗുമ്മില്ലല്ലോ ??? കലിപ്പിലാണോ ???? ”

ശങ്കറിന്റെ അടഞ്ഞ ശബ്ദം കേട്ടതും അനു ചോദിച്ചു .

“കൊടുക്കണത് ഒക്കെ കൊള്ളാം …… മറ്റുള്ളവർക്ക് ഇങ്ങനെ വാരി കോരി കൊടുക്കുമ്പോൾ അവർക്ക് മാത്രമല്ല ഇടയ്ക്ക് നിനക്കും കിട്ടുമെന്ന് ഓർക്കണം …….. ”

ഗൗരവം നിറഞ്ഞ ശങ്കറിന്റെ സംസാരം കേട്ടതും അനു ചെറുതായി ഒന്ന് പുഞ്ചിരിച്ചു .

“ഓ പറഞ്ഞു കേട്ടാൽ തോന്നും ഞാൻ ഹോസ്പിറ്റലിൽ കിടന്നിട്ടില്ലന്ന് ……… ഒരാഴ്ചയാ ഞാൻ ഹോസ്പിറ്റലിൽ കിടന്നത് ….. അറിയാലോ ????? ”

അനുവിന്റെ അരിശം കലർന്ന ചോദ്യം കേട്ടതും ശങ്കറിന് ചിരി വന്നു .

അവളുടെ അലർച്ച കേട്ടാൽ തോന്നും അവൾ മാത്രേ ആശുപത്രിയിൽ കിടന്നുള്ളുന്ന് …

ഇവളെ തല്ലി ആശുപത്രിയിൽ ആക്കിയവൻ പിന്നെ ഒരു മാസം കിടന്ന കിടപ്പായിരുന്നു .

എന്നിട്ട് ഈ തല തിരിഞ്ഞതിനെ അതിൽ നിന്നൊന്ന് ഊരി എടുക്കാൻ ഞാൻ പെട്ടപ്പാട് …… !!!!!

“അച്ഛാ പോയോ ????? ”

ശങ്കറിന്റെ മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് അനു ചോദിച്ചു .

“പോയില്ല ……….. ബാക്കിയുള്ളവരൊക്കെ എന്ത്യേ ????? ”

ഓ ,,,,,,,

എന്ത്യേ ചോദിക്കാത്തേ ചോദിക്കാത്തേന്ന് വിചാരിച്ചിരിക്കുകയായിരുന്നു ……

“കരൺ ഇവിടെ ഉണ്ട് …… ഷാനയും സരൂവും പുറത്തു പോയി …….. ”

വലിയ താല്പര്യമില്ലാത്തപ്പോലെ അനു പറഞ്ഞു .

“നിന്നോട് പുറത്തിറങ്ങണ്ടന്ന് പറഞ്ഞു കാണും …… ”

പൊട്ടി വന്ന ചിരി അടക്കി പിടിച്ചു കൊണ്ട് ശങ്കർ പറഞ്ഞതും അനു വേഗം അകത്തിരിക്കുന്ന കരണിനെ നോക്കി .

അപ്പോഴേക്കും എല്ലാം വിളിച്ചു പറഞ്ഞോ ???

ശവങ്ങൾ !!!!!!!

“ഓ പിന്നെ അവളങ്ങ് പറയുമ്പോഴേക്കും ഞാൻ ഇവിടെ തന്നെ ഇരിക്കുവല്ലേ ????? ”

“എങ്കിൽ പിന്നെ റൂമിൽ തന്നെ ഇരിക്കാതെ പുറത്തേക്ക് പോകാൻ പാടില്ലായിരുന്നോ ????? ”

പുച്ഛം നിറഞ്ഞ അനുവിന്റെ മറുപടി കേട്ടതും ശങ്കർ ആക്കിയ ഒരു ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു .

ശങ്കറിന്റെ ആക്കിയ ചോദ്യം കേട്ടതും അനുവിന്റെ രക്തം തിളച്ചു .

എങ്ങനെ പോവാനാണ് ????

ആ ഷാന അലവലാതി വാതിലും പൂട്ടി കൊണ്ടല്ലേ പോയത് ???

സ്പെയർ കീയാണെങ്കിൽ കരൺ ശവി തരുന്നുമില്ല !!!!!!

“അനു ……… ”

“എന്താ അച്ഛേ ……. ”

“ദേ കറുമ്പീo വെളുമ്പീo അവിടെ നിന്നു കരയുന്നു ….. ഞാൻ പോയി നോക്കിയിട്ട് വരാം ……. ”

പറമ്പിലേക്ക് എത്തി നോക്കി കൊണ്ട് ശങ്കർ പറഞ്ഞതും അനു തലയാട്ടി .

“മ്മ് ശരി ……. ഞാൻ ഇനി വൈകുന്നേരം വിളിക്കാം ……. ആ പിന്നെ ഇണ്ടല്ലോ അച്ഛേ …… ”

അപ്പുറത്ത് നിന്ന് അനുവിന്റെ വിളി കേട്ടതും കാൾ കട്ടാക്കാൻ തുനിഞ്ഞ ശങ്കർ വേഗം ഫോൺ എടുത്തു ചെവിയിൽ ചേർത്തു .

“എന്താടി ???? ”

“അതെ പറമ്പിൽ ഒക്കെ പോകുന്നത് കൊള്ളാം ….. അപ്പുറത്തെ വീട്ടിലെ ലളിതയായി വല്ലോം കൊഞ്ചി കുഴഞ്ഞുന്ന് ഞാൻ അറിഞ്ഞാൽ …….. ”

താക്കീതെന്നപ്പോലെ പറഞ്ഞു കൊണ്ട് കൊണ്ട് , അനു ശങ്കറിന്റെ മറുപടിക്കായി ചെവി കൂർപ്പിച്ചു .

ങേ ……

ഒന്നും മിണ്ടുന്നില്ലല്ലോ ????

“ഹലോ …… അച്ഛാ …… പോയോ ????? ഹലോ …….. ”

കുറെ നേരം വിളിച്ചിട്ടും മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അനു ഫോൺ എടുത്തു നോക്കി .

കള്ള കെളവൻ !!!!

ലളിതയെന്ന് കേട്ടതും ഫോൺ വച്ചിട്ട് പോയി …….

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അഫ്സൽ പറഞ്ഞത് കേട്ടതും ക്യാതറിൻ ഞെട്ടി .

അഫ്‍സിയുടെ എൻഗേജ്മെന്റ് കഴിഞ്ഞതാണോ ????

ഇവിടെ ജോയിൻ ചെയ്തു ഇത്ര നാളായിട്ടും തന്നോടാരും ഇതുവരെ പറഞ്ഞില്ലല്ലോ ?????

“ഇവിടെ ആരോടും ഞാൻ പറഞ്ഞിട്ടില്ല ……. ഞാൻ ആരുമായും എന്റെ പേർസണൽ കാര്യങ്ങൾ ഷെയർ ചെയ്യാറില്ല …… തന്നോടാണ് ഞാൻ ആദ്യമായി ഇത് പറയുന്നത് …….. ”

ക്യാതറിന്റെ മുഖത്തെ ഞെട്ടൽ കണ്ടതും അതിന്റെ കാരണം മനസ്സിലാക്കിയെന്ന പോലെ അഫ്സൽ പറഞ്ഞു .

“ഓഹ് ……. അങ്ങനെ ……. ഞാൻ അറിഞ്ഞില്ല ……. ”

മുഖത്തെ ഞെട്ടൽ മറിച്ചു പിടിച്ചു കൊണ്ട് ക്യാതറിൻ പറഞ്ഞതും അഫ്സൽ ചിരിച്ചു .

“അല്ല……. താൻ എന്തെങ്കിലും പറയാനാണോ ഇങ്ങോട്ട് വന്നത് ???? ”

കിടക്കയിൽ നിന്ന് എഴുന്നേറ്റ ക്യാതറിനെ കണ്ട് അഫ്സൽ കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് ചോദിച്ചു .

“ഏയ് ……. ഞാൻ അവിടെ ഒറ്റയ്ക്ക് ഇരുന്നപ്പോൾ …… ഇപ്പോൾ അവർ റൂമിൽ എത്തിയിട്ടുണ്ടാവും …….. ”

എങ്ങനെ എങ്കിലും തന്റെ റൂമിൽ എത്തിയാൽ മതിയെന്ന വ്യഗ്രതയിലവൾ പറഞ്ഞു കൊണ്ട് അഫ്സലിനെ നോക്കി .

“എങ്കിൽ ശരി ……. താഴെ വച്ചു കാണാം …… ”

ക്യാതറിനെ നോക്കി ചിരിച്ചു കൊണ്ട് അഫ്സൽ പറഞ്ഞു .

“Ok ….. bye …… ”

തിരികെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട്
ക്യാതറിൻ പുറത്തേക്കിറങ്ങിയതും അഫ്സൽ വാതിലടച്ചു കൊണ്ട് അകത്തേക്ക് പോയി .

ഇന്ന് രാത്രിയാണ് നാട്ടിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചിരിക്കുന്നത് .

ഇതുവരെ ഒന്നും പാക്ക് ചെയ്തു കഴിഞ്ഞിട്ടില്ല .

എല്ലാം എടുത്തു വയ്ക്കാമെന്ന് കരുതി ഇരുന്നപ്പോഴാണ് ഷാനയെ വിളിക്കാൻ പോയത് .

അത് കഴിഞ്ഞു വന്നപ്പോൾ ആണെങ്കിൽ ക്യാതറിനും വന്നിരിക്കുന്നു .

ഇനി വേണം എല്ലാം ഒന്ന് അടുക്കി പെറുക്കി വയ്ക്കാൻ ….

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അപ്പോൾ നിങ്ങൾക്ക് അറിയില്ല നിങ്ങളെ ആരാണ് തല്ലിയത് എന്ന് ???? ”

തന്റെ ചുറ്റുമായി ബെഡിൽ കിടക്കുന്ന ചെറുപ്പക്കാരെ നോക്കി കൊണ്ട് വിശ്വ ചോദിച്ചു .

“ഇല്ല സാർ ……. ”

കൂട്ടത്തിൽ അധികം പരിക്കൊന്നും തോന്നാത്ത കൈയിൽ ബാൻഡേജ് ചുറ്റിയ ഒരുവൻ ചാടി കയറി പറഞ്ഞതും വിശ്വാ തല ചെരിച്ചു തന്റെ അടുത്ത് നിൽക്കുന്ന ഗണേഷിനെ നോക്കി .

“ഇരുട്ട് ആയിരുന്നു സാർ ……. അത് കൊണ്ടാ കാണാൻ പറ്റാതെ ഇരുന്നത് ……. ”

വേറെ ഒരുത്തൻ പറഞ്ഞതും വിശ്വ അവരെ നോക്കി .

ഒരു ഇരുപത് ഇരുപത്തിയഞ്ചിന് ഇടയിൽ പ്രായമുള്ളവർ .

കാര്യമായി തന്നെയാണ് വാങ്ങി കൂട്ടി കൊണ്ട് വന്നിരിക്കുന്നത് .

പണി അറിയുന്ന ആളാണ് എന്തായാലും …..

അത് പോലെയാണ് ഓരോരുത്തരുടെയും കിടപ്പ് .

നാല് പേരുടെ കൈ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് .

വേറെ ഒരുത്തന്റെ കൈയും കാലും ഒടിഞ്ഞിട്ടുണ്ട് .

കൂട്ടത്തിൽ ചെറുതെന്ന് തോന്നുന്നവന്റെ കൈയിൽ ആകെയൊരു ബാൻഡേജ് മാത്രേമെ കാണാൻ ഉള്ളു .

വേറെ പരിക്ക് ഒന്നും തന്നെ ഇല്ല .

ഇനി ചെറുതായത് കൊണ്ട് ഇവന് വല്ല ഇളവ് കൊടുത്തതാണോ ?????

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അവന്മാരെ ഹോസ്പിറ്റലിൽ ആക്കിയെന്നാ കേട്ടത് ……. ”

അകത്തേക്ക് കയറിയതും ഷാന സോഫയിൽ ഇരുന്നു കൊണ്ട് ടിവി കാണുന്ന അനുവിനെ നോക്കി കൊണ്ട് പറഞ്ഞു .

“ആരെ ????? ”

ഒന്നും അറിയാത്ത ഭാവത്തിലുള്ള അനുവിന്റെ ചോദ്യം കേട്ടതും ഷാനയ്ക്ക് ദേഷ്യം ഇരച്ചു കയറി .

“ആരെയാന്ന് പൊന്ന് മോൾക്ക് അറിയത്തില്ലയോ ???? ഇന്നലെ രാത്രി കുറച്ചു പേർക്ക് തല്ല് കൊടുത്തു വന്നില്ലേ അവന്മാരെ തന്നെ …….. ”

കൈയിൽ ഇരുന്ന ബാഗും ഫോണും ഒക്കെ മേശ പുറത്തേക്ക് വച്ചു കൊണ്ട് ഷാന പറഞ്ഞു .

സരൂ ആണെങ്കിൽ ഇതിൽ ഒന്നും പെടാൻ നിൽക്കാതെ നേരെ അടുക്കളയിലേക്ക് പോയി .

കരണിന്റെ കണ്ണ് വെട്ടിച്ചു ഈ കേക്കും സാധനങ്ങളും എങ്ങനെ എങ്കിലും ഒലിപ്പിച്ചു വയ്ക്കണം …

അതാണ് ഉദ്ദേശം …..

ഷാന അനുവിനെ ചീത്ത പറയുന്ന തിരക്കിലായത് കൊണ്ട് സ്വാഭാവികമായും കരൺ തന്നെ നോക്കാൻ നിൽക്കില്ല ….

അവൾ അടുക്കളയിലേക്ക് വരുന്നതിന് മുൻപ് എല്ലാം ഒതുക്കി വയ്ക്കണം …..

“ഓ അവന്മാരുടെ കാര്യമായിരുന്നോ ???? ആദ്യമേ അവന്മാരുടെ കാര്യമാന്ന് അങ്ങ് പറഞ്ഞാൽ പോരായിരുന്നോ ??? ”

ഇപ്പോൾ മനസ്സിലായി കേട്ടോ എന്ന ഭാവത്തിൽ ഇരിക്കുന്ന അനുവിനെ കണ്ട് ഷാന തന്റെ നാവ് കടിച്ചു .

“ഭവതിക്ക് പിന്നെ കൊടുക്കാനും വാങ്ങാനും കുറെ ആൾക്കാർ ഉള്ളത് കൊണ്ട് , ഇവരെ ഒക്കെ ഓർത്തിരിക്കാനുള്ള ബുദ്ധിമുട്ടിനെ പറ്റി അടിയൻ ഓർത്തില്ല ……. ”

ആക്കിയ രീതിയിലുള്ള ഷാനയുടെ മറുപടി കേട്ടതും അനു അവളെ നോക്കി ഒന്നിളിച്ചു കാട്ടി .

എന്ത് പറഞ്ഞാലും ഒരു നാണോമില്ലാതെ ഇങ്ങനെ പല്ല് കാണിച്ചോളും …….

വെടക്ക് !!!!!!!

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അങ്കിൾ എന്താ വിളിച്ചത് ???? ”

മുറിയിലേക്ക് ഡ്രസ്സ്‌ മാറാനെന്നും പറഞ്ഞു പോയ ഷാനയെ നോക്കി കൊണ്ട് കരൺ അനുവിനോട് ചോദിച്ചു .

“ഇന്നലത്തെ കേസ് അറിയാൻ വിളിച്ചതാ ???? ”

ടിവിയിലേക്ക് തന്നെ നോക്കി കൊണ്ട് അനു പറഞ്ഞതും കരൺ തലയാട്ടി .

“നീ അയാളെ പറ്റി ചോദിച്ചോ ???? ”

കരണിന്റെ ചോദ്യം കേട്ടതും ആരെന്ന രീതിയിൽ അനു തല ചെരിച്ചു കരണിനെ നോക്കി .

” ധീരജ് ….???? ”

“ഓ ….. അത് ……. ശങ്കരൻ എന്നോട് ഒന്നും പറഞ്ഞില്ല , ഞാൻ ഒട്ട് ചോദിക്കാനും പോയില്ല ……. ”

“Why ?????? ”

ലാഘവം നിറഞ്ഞ അനുവിന്റെ മറുപടി കേട്ടതും കരൺ ചോദിച്ചു .

“ഞാൻ അത് അത്ര കാര്യമായി എടുത്തിട്ടില്ല ……. അത് കൊണ്ട് ……. ”

“എനിക്ക് തോന്നുന്നത് , ആ ചേട്ടന് നിന്നെ ഭയങ്കര ഇഷ്ടമാണെന്നാ ……. ”

പുറകിൽ നിന്ന് സരൂവിന്റെ ശബ്ദം കേട്ടതും അനു തിരിഞ്ഞു നോക്കി .

ഈ സാധനം ഇവിടെ വന്നു നിക്കുന്നുണ്ടായിരുന്നോ ????

“പിന്നെ എന്നെ ഇഷ്ടമുള്ളവരെയൊക്കെ ഞാൻ തിരിച്ചു സ്നേഹിക്കാൻ ആയിരുന്നെങ്കിൽ എനിക്കിന്ന് എത്ര കാമുകന്മാരുണ്ടായേനെ ….??? ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“തനിക്ക് എന്താ കണ്ടിട്ട് തോന്നുന്നത് ????? ”

വാർഡിൽ നിന്ന് പുറത്തേക്ക് കടന്നു കൊണ്ട് വിശ്വ ഗണേഷിനോട്‌ ചോദിച്ചു .

“അവന്മാർ ആളെ കണ്ടില്ലന്ന് പറയുന്നത് എനിക്ക് അത്ര വിശ്വാസം വരുന്നില്ല സാറെ …… ”

ഗണേഷ് പറഞ്ഞത് കേട്ട് വിശ്വ ഒന്നമർത്തി മൂളി .

“അവന്മാർ തൃപ്പുണിത്തൃയിൽ അല്ലെ ????? ”

വിശ്വ ചോദിച്ചത് കേട്ട് ഗണേഷ് അതെയെന്ന് തലയാട്ടി .

“തൃപ്പുണിത്തൃ വീടുള്ളവർ എറണാകുളത്ത് വന്നു അടി വാങ്ങി കൊണ്ട് പോവാ ……. ”

“ചിലപ്പോൾ ഇവന്മാർ വച്ച പണിക്ക് ആരെങ്കിലും ഒരു മറു പണി വച്ചതാവും ……. എന്തായാലും അവർക്ക് കംപ്ലയിന്റ് ഒന്നുമില്ലന്ന് പറഞ്ഞ സ്ഥിതിക്ക് നമ്മൾ അതിനെ പറ്റി അധികം ഓർത്ത് തല പുകയ്ക്കണോ ???? ”

ഗണേഷിന്റെ ചോദ്യം കേട്ടതും വിശ്വയുടെ നെറ്റി ചുളിഞ്ഞു .

അടി കൊണ്ടവർക്കാർക്കും യാതൊരു വിധ കംപ്ലയിന്റ് ഇല്ല …..

ആരാണ് ഇടിച്ചതെന്ന് പോലും ഓർമയില്ല …

അവന്മാർക്ക് അത്ര പേടിയുള്ള ആളായിരുന്നുവെങ്കിൽ , ഇവന്മാർ പകരം വീട്ടാനെന്നും പറഞ്ഞു അയാളുടെ മുന്നിൽ പോവില്ലായിരുന്നു …

അപ്പോൾ ആളിനെ നിസ്സാരമായി കണ്ട് ചെന്ന് വാങ്ങി കൊണ്ട് വന്നതാണ് ….

തരുണിനെ പോലെ …….

തരുൺ …… !!!!!!

“എടൊ ,,,,,,, അവരെ ആദ്യം കണ്ടത് ആരായിരുന്നെന്നാ താൻ പറഞ്ഞത് ????? ”

എന്തോ ഒന്ന് പെട്ടെന്ന് ഓർത്തെടുത്ത പോലെ വിശ്വ ചോദിച്ചത് കേട്ട് ഗണേഷ് വിശ്വയെ നോക്കി .

“Emerald ഫ്ലാറ്റിലെ സെക്യൂരിറ്റി ……. ”

ഗണേഷിന്റെ മറുപടി കേട്ടതും വിശ്വയുടെ മുഖത്തെ സംശയ ഭാവം മാറി , പകരം ഒരു പുഞ്ചിരി തെളിഞ്ഞു .

“ഞാൻ ഒരാളെ കണ്ടിട്ട് വരാം …….. ”

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20