Monday, November 18, 2024
Novel

അനാഥ : ഭാഗം 19

എഴുത്തുകാരി: നീലിമ

3-4 ദിവസങ്ങൾ കൂടി അച്ഛനും കേശുവും അപ്പുവും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് അവര് എറണാകുളത്തേക്ക് മടങ്ങി. എന്നോടൊപ്പം നിൽക്കാൻ കേശു ഒത്തിരി വാശി പിടിച്ചു.. മഹിയെട്ടനും പറഞ്ഞു അച്ഛനോടും കേശുവിനോടും ഞങ്ങളോടൊപ്പം നിൽക്കാൻ… പക്ഷെ അച്ഛൻ സമ്മതിച്ചില്ല… ഇത് ചേച്ചിടെ ഭർത്താവിന്റെ വീടാണ് മോനേ.. നമ്മൾ ഇവിടെ സ്ഥിരമായി താമസിക്കുന്നത് ശെരിയല്ല…

മോന് ചേച്ചിയമ്മയെ കാണാൻ തോന്നുമ്പോൾ നമുക്ക് വരാം… കുറച്ചു ദിവസം നിൽക്കാം… അത് മതി.. ഇപ്പൊ പോകാം കുട്ടാ… മനസ്സില്ലാ മനസ്സോടെ അവൻ സമ്മതിച്ചു… പോകുന്നതിനു മുൻപ് അച്ഛൻ മഹിയെട്ടനോട് പറഞ്ഞു… എങ്ങനെ നന്ദി പറയണമെന്നറിയില്ല മോനേ… എന്റെ മോളേ ജീവിതത്തിൽ ഒപ്പം കൂട്ടിയതിനു… ഇപ്പോൾ ജീവനായിക്കണ്ടു സ്നേഹിക്കുന്നതിനു…

സംരക്ഷിക്കേണ്ട ഈ ഞാൻ പോലും ഉപേക്ഷിച്ചതാണ് എന്റെ കുട്ടിയെ…. തലോടേണ്ട കൈ കൊണ്ട് തല്ലിയിട്ടേയുള്ളു… എന്നിട്ടും… ഒറ്റയ്ക്കാണെന്നറിഞ്ഞിട്ടും മോൻ അവളെ ഒപ്പം കൂട്ടി… ഇപ്പൊ ജീവനെപ്പോലെ സ്നേഹിക്കുന്നു… വലിയ മനസ്സാണ് മോന്റെത്… .. ദൈവം നിങ്ങളെ അനുഗ്രഹിക്കും…. മഹിയേട്ടൻ ഒരു പുഞ്ചിരിയോടെ അച്ഛനെ കെട്ടിപ്പിടിച്ചു… അച്ഛനും കണ്ണുകൾ തുടച്ചു ചിരിച്ചു…

അവര് പോയപ്പോൾ ചെറിയ വിഷമം തോന്നി…എങ്കിലും ഞാൻ സന്തോഷവതിയാണ്… കുറച്ചു അകലെയാണെങ്കിലും അവരെല്ലാം സന്തോഷത്തോടെയിരിക്കുന്നെന്നുള്ള ചിന്ത തന്നെ എനിക്ക് സമാധാനം തരുന്നതാണ്… … അത്രയേ ഞാനും ആഗ്രഹിച്ചിരുന്നുള്ളു… ⭐️⭐️⭐️⭐️⭐️⭐️ മൂന്ന് മാസം മൂന്ന് വർഷങ്ങൾ പോലെയാണ് കടന്നു പോയത്… bed rest എന്നു പറഞ്ഞാൽ അത്ര സുഖമുള്ള കാര്യമൊന്നുമല്ല…

കൂടെ വോമിറ്റിംഗും… മൂന്ന് മാസം കഴിഞ്ഞുള്ള സ്കാനിങ്ങിൽ കുഴപ്പമൊന്നും ഇല്ലാതിരുന്നത് കൊണ്ട് എനിക്ക് കുറച്ചു ഇളവുകൾ കിട്ടി… ഡോക്ടറിൽ നിന്നും, വീട്ടുകാരിൽ നിന്നും…. ഡൈനിംഗ് ടേബിളിൽ പോയിരുന്നു ഫുഡ്‌ കഴിക്കാനും വീടിനുള്ളിൽ നടക്കാനുമുള്ള പെർമിഷൻ കിട്ടി.. അത് തന്നെ വലിയ ആശ്വാസം ആയിരുന്നു… എങ്കിലും വോമിറ്റിംഗ് കുറയാത്തത് കൊണ്ട് ഫുഡ്‌ ഒന്നും ശെരിക്കും കഴിക്കാനായില്ല.

ഇടയ്ക്കൊക്കെ ഹോസ്പിറ്റലിൽ പോയി ഡ്രിപ് ഇടേണ്ടിയും വന്നു. ⭐️⭐️⭐️⭐️⭐️⭐️ രാവിലെ നിമ്മീ bed കോഫിയുമായി വന്ന്‌ വിളിച്ചപ്പോഴാണ് ഉണർന്നത്. ഇപ്പൊ എങ്ങനെ ഉണ്ടെടോ? ക്ഷീണം ഒക്കെ മാറിയോ? ക്ഷീണം ഉണ്ട് മഹിയേട്ടാ… എന്നാലും കുറച്ചു ആശ്വാസം ഉണ്ട്… മ്മ്.. ആശ്വാസം ഞാൻ ഇന്നലെ കണ്ടു. vomit ചെയ്ത് കുഴഞ്ഞു വീണപ്പോൾ ഹോസ്പിറ്റലിലേയ്ക്ക് കോരി എടുത്തോണ്ടാ പോയത്….

അത് പിന്നെ ഞാൻ എന്ത് ചെയ്യാനാ മഹിയേട്ടാ? മാഹിയെട്ടന് ബുദ്ധിമുട്ടായി ഇല്ലേ? അതേല്ലോ… എന്താ മാറ്റിത്തരുമോ? ചിരിയോടെയാണ്‌ ചോദിച്ചതെങ്കിലും അവളുടെ കണ്ണുകളിൽ കണ്ട നീർത്തിളക്കം എന്റെ ഉള്ളു നോവിച്ചു.. എന്റെ നിമ്മീ… നിന്റെ ഈ അവസ്ഥയാണ് എന്നെ വിഷമിപ്പിക്കുന്നത്… പിന്നെ എല്ലാം നമ്മുടെ കുഞ്ഞാറ്റ കുട്ടിക്ക് വേണ്ടിയാണല്ലോന്നു ഓർക്കുമ്പോ ഒരാശ്വാസം.. അത്രേ ഉള്ളു…

കുറച്ചു ദിവസങ്ങൾ കൂടിയേ ഇതൊക്കെ ഉണ്ടാകുള്ളൂ മഹിയേട്ടാ… അത് കഴിയുമ്പോ എല്ലാം മാറും.. മ്മ്… പിന്നെ എനിക്ക് ഒന്ന് പുറത്ത് പോകണം. ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞേ പോകുള്ളൂ… വർക്ക്‌ ഷോപ്പിൽ നിന്നും വിളിച്ചിരുന്നു. കാർ കൊണ്ട് വരാനാകില്ല എന്ന്.. ഞാൻ പോയി എടുക്കാം എന്ന് പറഞ്ഞു… ഓഫീസിൽ പോകാൻ കാർ തന്നെയാ നല്ലത്. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചോണ്ടിരുന്നപ്പോഴാണ് അപ്പു വന്നത്…

ആഹാ.. നല്ല സമയത്താണല്ലോ ഞാൻ വന്നത്. അവൻ ചിരിയോടെ ഉള്ളിലേയ്ക്ക് വന്നു.. മോൻ എന്താ ഇത്ര രാവിലെ? ചായയുമായി വന്ന അമ്മ ചോദിച്ചു. ഇവിടെ അടുത്തു ഒരു വീട് വിൽക്കാനുണ്ടെന്നു കേട്ടു ആന്റി.. അത് നോക്കാനായി വന്നതാണ്. നല്ലതാണെങ്കിൽ വാങ്ങാമെന്നു കരുതി. അച്ഛനും കേശുവും അവിടെ താമസിക്കട്ടെ… കേശുന് അവന്റെ ചേച്ചിയമ്മേ കാണുകയും ചെയ്യാല്ലോ? അപ്പൊ നീയോ മോനേ?

നീ അവിടെ ഒറ്റയ്ക്കാവില്ലേ? നിമ്മീ വിഷമത്തിൽ തിരക്കി. ഇങ്ങോട്ട് ട്രാൻസ്ഫർ നോക്കാം… നടക്കുമോന്നു അറിയില്ല. നടക്കും അപ്പു… മഹിയെട്ടന് എവിടെയോ പോകാനുണ്ടെന്നു തോന്നുന്നു.. മ്മ്… കാർ വർക്ഷോപ്പിൽ ആണ്.. ബാറ്ററി കംപ്ലയിന്റ് ആയി.അവര് കൊണ്ട് വരാമെന്നു പറഞ്ഞിരുന്നതാ.. ഇന്നലെ വിളിച്ചു പറഞ്ഞു പറ്റില്ലാന്നു.

എനിക്കാണെങ്കിൽ കാർ ആണ് സൗകര്യം… അതൊന്ന് എടുക്കണം… മഹിയേട്ടൻ എങ്ങനെയാ പോകുന്നത്? ഓട്ടോയിൽ പോകാം.. എന്നാൽ എന്റെ ബൈക്കിൽ പോകാം. തിരികെ വരുമ്പോൾ വീടും ഒന്ന് നോക്കാല്ലോ? നീ ഇത്ര ദൂരം ബൈക്കിൽ ആണോ വന്നത്? ഏയ്‌.. ഇത് ഒരു ഫ്രണ്ടിന്റെ ബൈക്ക് ആണ് ചേച്ചി… എന്നാൽ നമുക്ക് ഒരുമിച്ചു പോകാം..

വളരെ ശ്രദ്ധിച്ചാണ് അപ്പു ഡ്രൈവ് ചെയ്യുന്നത്. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അപ്പു മിററിലേയ്ക്ക് നോക്കി എന്നോടായി പറഞ്ഞു.. മഹിയേട്ടാ… ആരോ നമ്മളെ ഫോളോ ചെയ്യുന്നുണ്ട്… പുറകിലുള്ള ആ ബ്ലാക്ക് figo കുറച്ചു നേരമായി നമുടെ പിറകിലുണ്ട്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അപ്പു പറഞ്ഞു.. മഹിയേട്ടാ.. അതിന്റെ വരവത്ര ശരിയല്ല… പറഞ്ഞിട്ട് അവൻ ബൈക്ക് ഒന്ന് വെട്ടിച്ചു…

ബൈക്ക് സ്കിഡ് ആയി മറിഞ്ഞു.. അതേ നിമിഷം പിറകിൽ ഉണ്ടായിരുന്ന കാർ ഞങ്ങളെ കടന്ന് ചീറി പാഞ്ഞു പോയി. എനിക്ക് പ്രത്ത്യേകിച്ചു കുഴപ്പമൊന്നും പറ്റിയില്ല. അപ്പുവിന്റെ തല കല്ലിൽ തട്ടി മുറിഞ്ഞു ചോര വരാൻ തുടങ്ങി. അവനെ ഉടനെ തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. രണ്ട് സ്റ്റിച് ഉണ്ട്.. വേറെ കുഴപ്പമൊന്നുമില്ല. ആ കാർ ഞങ്ങളെ ഇടിക്കാനായി തന്നെ വന്നതാണെന്നാണ് കണ്ടു നിന്നവർ പറഞ്ഞത്.

ഞങ്ങളോട് ആർക്കാണ് ശത്രുത? എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. നിമ്മിയെ ഈ അവസരത്തിൽ വിഷമിപ്പിക്കണ്ട എന്ന് കരുതി അപ്പു വീട്ടിലേയ്ക്ക് വന്നില്ല. അവനു ഒരു urgent കാൾ വന്നത് കൊണ്ട് പോയതാണെന്ന് നിമ്മിയോട്‌ കളവു പറഞ്ഞു. അവന്റെ ജോലി അത്തരത്തിൽ ഒന്നായത് കൊണ്ട് അവൾ വിശ്വസിച്ചു.. രാത്രി കിരണിന്റെ കാൾ വന്നു. ടാ കിരണേ.. ഇന്നൊരു സംഭവം ഉണ്ടായി…

ഉണ്ടായ കാര്യങ്ങളൊക്കെ ഞാൻ കിരണിനോട് പറഞ്ഞു. കണ്ടു നിന്നവർക്ക് തോന്നിയതാവും.. അല്ലാതെ ഞങ്ങളോട് ആർക്കാണ് ശത്രുത? ശത്രു അടുത്തുണ്ട് മഹി.. ആര്? ഉള്ളിലെ ഞെട്ടൽ എന്റെ സ്വരത്തിൽ നിന്നും അവനു തിരിച്ചറിയാൻ കഴിഞ്ഞു എന്ന് തോന്നുന്നു. നീ ഞെട്ടി അല്ലേ? അവൻ തിരികെ വന്നെടാ… ആ അരുൺ… അരുണോ? നീയെങ്ങനെ? ഞാൻ അവനെ കണ്ടിരുന്നു.

ഞാൻ രഹസ്യമായി അവനെക്കുറിച്ചു തിരക്കുന്നുണ്ടായിരുന്നു. വന്നെന്നറിഞ്ഞപ്പോൾ ഒന്ന് നേരിൽ കാണാമെന്നു കരുതി. ടാ… നീ ഒറ്റയ്ക്ക് അവന്റെ അടുത്തേയ്ക്ക് പോയോ? അതിന് അവനു എന്നെ അല്ലല്ലോ.. നിന്നെയും നിമിഷയേയും അല്ലേ വേണ്ടത്? നീ അവനെ കണ്ടിട്ട്? അവനു സംസാരശേഷി തിരികെ കിട്ടി.. പക്ഷെ കാലിന്റെ തളർച്ച മാറിയിട്ടില്ല… ഇപ്പോഴും വീൽ ചെയറിൽ തന്നെയാണ്.

അവനു നോന്നോടും നിമിഷയോടുമുള്ള ദേഷ്യവും പകയും മാറിയിട്ടില്ല… കൂടിയിട്ടേയുള്ളൂ… സൂക്ഷിക്കേണ്ടത് നിമിഷയല്ല.. അവൻ അവളെ ഒന്നും ചെയ്യില്ല… നീയും അപ്പുവും സൂക്ഷിക്കണം.. അവൻ അപായപ്പെടുത്തുന്നത് നിങ്ങളെ ആയിരിക്കും… നിങ്ങൾ ഇല്ലാതെ ആയാലാണ് അവൾ കൂടുതൽ വിഷമിക്കുക എന്നവനറിയാം.. അവൻ അതെന്നോട് പറയുകയും ചെയ്തു.

ഇന്നത്തെ സംഭവവും അവൻ ക്രീയേറ്റ് ചെയ്തതാണെന്ന് എനിക്ക് ഉറപ്പുണ്ട്… ടാ.. അവൻ… അവനെരിതെ എന്തെങ്കിലും തെളിവ് കിട്ടിയിരുന്നെങ്കിൽ ഞാൻ അവനെ പൊക്കിയേനെ. ഇതിപ്പോ ഒരു തെളിവും അവൻ അവശേഷിപ്പിച്ചിട്ടില്ലല്ലോ…. അവൻ നിങ്ങളുടെ പുറകെ ഉണ്ടെടാ… നിങ്ങൾ സൂക്ഷിക്കണം… വളരെ സൂക്ഷിക്കണം… കിരൺ കാൾ അവസാനിപ്പിച്ചു. എന്നെ ഭയം ഗ്രസിക്കാൻ തുടങ്ങി.. അവൻ പകയോടെ തിരികെ വന്നിരിക്കുന്നു… സൂക്ഷിക്കണം..

5 മാസം ആയപ്പോൾ വോമിറ്റിംഗ് കുറഞ്ഞു. രുചിയോടെ ആഹാരം കഴിച്ചു തുടങ്ങി… പിന്നെ അങ്ങോട്ട് പല തരം വിഭവങ്ങൾ ആയിരുന്നു. അമ്മയുടെയും മുത്തശ്ശിയുടെയും വക. പലതും കണ്ടിട്ടും കേട്ടിട്ടും പോലും ഇല്ലാത്തത്… ഇതൊക്കെ കഴിപ്പിക്കാൻ മഹിയെട്ടനും അച്ഛനും… വേണ്ടാന്നു പറഞ്ഞാലും നിർബന്ധിച്ചു കഴിപ്പിക്കും… പിന്നെ മഹിയെട്ടനും അമ്മയുമൊക്കെ സ്നേഹത്തോടെ വായിൽ വച്ചു തരുമ്പോൾ അറിയാതെ വാ തുറന്ന് പോകും…

അത് കൊണ്ട് എന്തായി? അങ്ങനെ സ്നേഹിച്ചു സ്നേഹിച്ചു അവരെന്നെ കൊല്ലാതെ കൊന്നു… 20വർഷങ്ങൾ എനിക്ക് അന്യമായിരുന്ന സ്നേഹം ഈ കുറഞ്ഞ നാളുകൾ കൊണ്ട് ഞാൻ ആവോളം അനുഭവിച്ചു… പലപ്പോഴും ഇത്രയും സ്നേഹത്തിനു ഞാൻ അർഹയാണോന്നു പോലും തോന്നിപ്പോയി… അപ്പുവും അച്ഛനും കേശുവും ഇടയ്ക്ക് വന്നു പോയി….

check up നായി ഹോസ്പിറ്റലിൽ എത്തിയതാണ്… രണ്ടാഴ്‌ച മുൻപാണ് സ്കാൻ എടുത്തത്.. ഇപ്പോൾ വീണ്ടും ഒരു സ്കാൻ കൂടി പറഞ്ഞിരിക്കുന്നു.. ഡോക്ടറിനെ കാണാനായി ഉള്ളിൽ കയറി. റിസൾട്ട്‌ കണ്ടപ്പോൾ തന്നെ അവരുടെ മുഖം വല്ലാതായി.. അവർ സിസ്റ്ററിനോട് ചോദിച്ചു.. പുറത്ത് ഇനി പേഷ്യന്റ്‌സ് ഉണ്ടോ?? ഇല്ല മാഡം. ഇത് ലാസ്റ്റ് ആണ്. മ്മ്… സിസ്റ്റർ ഇവരെയും കൂട്ടി ലാബിലേക്ക് ഒന്ന് പോകണം. കുറച്ചു blood ടെസ്റ്റ്‌ ഉണ്ട്.

ഇൻ പേഷ്യന്റ് ലാബ് 24hr കാണുമല്ലോ? അവിടേയ്ക്ക് പോയാൽ മതി. ഞാൻ വിളിച്ചു പറഞ്ഞേക്കാം… എന്നിട്ട് നിമ്മിയോടും അമ്മയോടുമായി പറഞ്ഞു… നിങ്ങൾ സിസ്റ്ററിനൊപ്പം പൊകൂ… മഹേഷിനോട് എനിക്ക് ഒന്ന് സംസാരിക്കണം. നിമ്മീ എന്നെ നോക്കിയപ്പോൾ ഞാൻ തലയാട്ടി സമ്മതം അറിയിച്ചു. അമ്മയും നിമ്മിയും പോയി കഴ്ഞ്ഞു ഡോക്ടർ റിസൾട്ട്‌ വിശദമായി വായിച്ചു.

Mr മഹേഷ്‌, ഞാൻ പറയാൻ പോകുന്നത് കുറച്ചു വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതു കൊണ്ടാണ് നിമിഷേടെ മുന്നിൽ വയ്ച്ചു പറയാത്തത്. ആ കുട്ടിയുടെ മൈൻഡ് മാത്രമല്ല ബോഡിയും വീക്ക് ആണ്… ഈ സ്കാൻ റിപ്പോർട്ടിൽ കുറച്ചു അബ്നോർമാലിറ്റി കാണുന്നുണ്ട്…. യൂട്രസ്സിന്റെ മസ്സിൽസിൽ ഒരു growth കാണുന്നുണ്ട്. ഇറ്റ്സ് ക്വൊയറ്റ് അബ്നോർമൽ… ഐ ഡൗട്ട്…. ഡോക്ടർ ഒന്ന് നിർത്തി… എന്താണെങ്കിലും പറഞ്ഞോളൂ ഡോക്ടർ…

യൂട്രിൻ കാൻസർ ! വാട്ട്???? ഹൃദയം നിലച്ചത് പോലെ വിറങ്ങലിച്ചു ഇരുന്നു പോയി ഞാൻ…. എന്റെ ഫ്രണ്ട് ഡോക്ടർ ഡേവിഡ് ജോൺ, ട്രിവാൻഡ്രത്തെ തന്നെ ഫേമസ് onchologist ആണ്. കുറച്ചു നാൾ വിദേശത്ത് ആയിരുന്നു. ഇപ്പോൾ തിരികെ വന്നിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ ഒന്ന് കൺസൾട്ട് ചെയ്യട്ടെ. ഈ റിസൾട്ട്‌ അദ്ദേഹവുമായി ഡിസ്‌കസ് ചെയ്ത ശേഷം കൂടുതൽ ഡീറ്റെയിൽസ് പറയാം.

കൺഫർമേഷനു വേണ്ടി നമുക്കൊരു ബയോപ്സിക്ക് പോകേണ്ടി വരും. നിമ്മീ പ്രെഗ്നന്റ് അല്ലേ? അതാണ്‌ കൂടുതൽ ബുദ്ധിമുട്ട്… എന്റെ ശബ്ദം പുറത്തേയ്ക്ക് വന്നില്ല. സംസാരിക്കാനാകാതെ…. കേട്ടത് വിശ്വസിക്കാനാകാതെ ഞാൻ ഇരുന്നു. മഹേഷിന്റെ മൊബൈൽ നമ്പർ തരൂ. ഡേവിഡ് സാറിനോട് സംസാരിച്ചിട്ട് ഞാൻ കോൺടാക്ട് ചെയ്യാം. പിന്നെ വളരെ സൂക്ഷിക്കണം… complete bed rest ഇനിയിം വേണം…. പൊയ്ക്കോളൂ.. ഞാൻ വിളിക്കാം..

ശരീരം ആകെ തളരുന്നത് പോലെ… ഞാൻ എങ്ങനെയൊക്കെയോ മൊബൈൽ നമ്പർ പറഞ്ഞു കൊടുത്തു. ഡോക്ടറിന്റെ റൂമിൽ നിന്നും പുറത്തിറങ്ങുമ്പോൾ മനസ്സും ശരീരവും ആകെ മരവിച്ചിരുന്നു…. കോറിഡോറിലെ ചെയറിൽ ഒന്നു കരയാൻ പോലും കഴിയാതെ കൈപ്പത്തിയിൽ തല താങ്ങി ഞാൻ ഇരുന്നു. നിമ്മിയെയും പ്രതീക്ഷിച്ചു… 🌷🌷🌷🌷🌷🌷 അമ്മയെയും നിമ്മിയെയും പ്രതീക്ഷിച്ചു ഇരിക്കുമ്പോൾ അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

ഡോക്ടർ പറഞ്ഞതൊന്നും സത്യമാകരുതേയെന്ന്. മഹിയേട്ടാ…. മുഖമുയർത്തി നോക്കി. അമ്മയും നിമ്മിയും മുന്നിൽ നിൽപ്പുണ്ട്. നിമ്മിയുടെ മുഖമാകെ വല്ലാതിരിക്കുന്നു. കുറച്ചു ദിവസങ്ങൾ കൊണ്ട് അവളാകെ ക്ഷീണിച്ചു പോയി. മുഖത്തെ പ്രസരിപ്പ് മാഞ്ഞു. കണ്ണുകളിലെ പഴയ തിളക്കം നഷ്ടമായത് പോലെ… അവളുടെ മുഖത്ത് നോക്കുംതോറും മനസ്സിലെ വിങ്ങൽ കൂടിക്കൂടി വന്നു. പാവം…

ഈ പ്രായത്തിനിടയിൽ എന്തെല്ലാം അനുഭവിച്ചു. ഇപ്പോഴും വിധി അവൾക്കായി വച്ചു നീട്ടുന്നത് ദുരിതങ്ങൾ മാത്രമാണല്ലോ? അവൾ എന്നോട് എല്ലാം തുറന്നു പറഞ്ഞ അന്ന് തീരുമാനിച്ചതാണ് ഇനി ഈ കണ്ണുകൾ നിറയാൻ അനുവദിക്കില്ല എന്ന്. ജീവിതാവസാനം വരെ ചേർത്ത് പിടിക്കുമെന്നു… പക്ഷെ, ഞാൻ പലപ്പോഴും നിസ്സഹായനായിപ്പോവുകയാണല്ലോ ഈശ്വരാ….

മഹിയേട്ടൻ എന്താ ഈ ആലോചിക്കുന്നത്??? എന്ത് പറ്റി? സുഖമില്ലേ? ഏയ്‌… ഒന്നുമില്ല. ഒരു ചെറിയ തലവേദന. അയ്യോ. തലവേദനയോ? ഇടയ്ക്കിടെ വരുന്നുണ്ടല്ലോ? നമുക്ക് ഡോക്ടറിനെ കാണാം മഹിയേട്ടാ… അല്ലെ അമ്മേ? അവനു കുഴപ്പമൊന്നും ഇല്ല മോളെ. വെറുതെ ഓരോന്ന് ഓർത്തു ടെൻഷൻ ആയോണ്ടാ.. വീട്ടിൽ പോയി ഒരു കട്ടൻ കുടിക്കുമ്പോ ശരിയായിക്കോളും…. അമ്മയ്ക്ക് എന്തൊക്കെയോ മനസ്സിലായെന്നു തോന്നുന്നു.

കണ്ണുകളൊക്കെ നിറഞ്ഞിരിപ്പുണ്ട്. ബ്ലഡ് കൊടുത്തോ? മ്മ്….കൊടുത്തു. റിസൾട്ട്‌ അവര് ഡോക്ടറിനെ വിളിച്ചു പറയും. നമുക്ക് വേണമെങ്കിൽ നാളെ വന്ന് വാങ്ങാൻ പറഞ്ഞു. മ്മ്.. എന്നാൽ നമുക്ക് ഇറങ്ങാം അമ്മേ… വീട്ടിൽ എത്തിയിട്ടും മനസ്സിന് ഒരു സ്വസ്ഥതയും കിട്ടിയില്ല. വിശപ്പ്‌ തോന്നിയില്ല. നിമ്മി നിർബന്ധിച്ചപ്പോൾ അവൾക്ക് വേണ്ടി കഴിച്ചെന്നു വരുത്തി. 9 മണി ആയപ്പോൾ ഡോക്ടറിന്റെ കാൾ വന്നു.

നിമ്മി റൂമിൽ ഉണ്ടായിരുന്നതിനാൽ ഞാൻ ഫോണും എടുത്ത് ബാൽക്കെണിയിലേയ്ക്ക് പോയി. ഭയം കാരണം ശരീരം മുഴുവൻ വിറയ്ക്കുകയായിരുന്നു. കാൾ അറ്റൻഡ് ചെയ്തപ്പോൾ എന്റെ ശബ്ദം പോലും വിറച്ചു… ഹലോ… ഹലോ… മഹേഷ്‌… ഞാൻ ഡേവിഡ് സാറുമായി ഡിസ്‌കസ് ചെയ്തു. കാര്യങ്ങൾ ഞാൻ കരുതിയതിനേക്കാൾ കോംപ്ലിക്കേറ്റഡ് ആണ്. എന്റെ സംശയം ശരിയാണെന്നുള്ള രീതിയിലാണ് അദ്ദേഹം സംസാരിച്ചത്.

യൂട്രിൻ സാർക്കോമ ആണെന്ന് അദ്ദേഹം സംശയം പറഞ്ഞു. its a rare type of utrine cancer. മില്യണിൽ ഒരാൾക്ക് മാത്രം കാണുന്നത്…. മഹേഷ്‌ നാളെ ഹോസ്പിറ്റലിലേക്ക് വരൂ.. എനിക്ക് നേരിട്ട് സംസാരിക്കണം. ശരി ഡോക്ടർ… കാൾ അവസാനിപ്പിച്ചു കഴിഞ്ഞും കുറേ നേരം ഫോൺ കയ്യിൽ പിടിച്ചു ഞാൻ അങ്ങനെ തന്നെ നിന്നു. എങ്ങനെ ഞാൻ ഇതൊക്കെ അവളോട് പറയും??? ഈശ്വരാ എന്തിനാണ് ആ പാവത്തിനെ ഇനിയും വേദനിപ്പിക്കുന്നത്??? ഈശ്വരൻ എന്നത് വെറും സങ്കൽപം ആണെന്ന് തോന്നിപ്പോയി.

തുടരും

അനാഥ : ഭാഗം 18