Sunday, December 22, 2024
Novel

ആകാശഗംഗ : ഭാഗം 7

നോവൽ
എഴുത്തുകാരി: ജാൻസി


“അതെന്താ ”

“എനിക്ക് യഥാർത്ഥ കാരണം അറിയില്ല.. ഹേമന്ത് പറഞ്ഞു ഉള്ള അറിവാണ്.. ആകാശ് സാർ മുൻപ് ഏതോ പെൺകുട്ടിയും ആയി റിലേഷൻഷിപ്പിൽ ആയിരുന്നു.. പക്ഷേ.. ”

“എന്താ ” ഗംഗ ചോദിച്ചു

“ആ കുട്ടിക്ക് എന്തോ പറ്റി.. ”

“എന്ത് ”

“അതു അറിയില്ല..എന്തോ സീരിയസ് ഇഷ്യൂ ആണ് …ഞങ്ങളുടെ ഇടയിൽ ആകാശ് സാറിന്റെ കാര്യം പറയുന്നത്.. എന്തോ ഹേമത്തിനു അത്ര ഇഷ്ട്ടം അല്ല.. അതുകൊണ്ട് പിന്നെ ഞാനും ഒന്നും ചോദിക്കാൻ പോകാറില്ല. ”

“അയാളുടെ സ്വഭാവം കണ്ട് പേടിച്ചു പോയതാകും” ഗംഗ പറഞ്ഞു

” അതൊക്കെ പോട്ടെ.. ഇനി മുതൽ താൻ ഫ്ലവറിന്റെ കാര്യം ഒന്ന് ശ്രദ്ധിക്കണം… ” ദീപ്തി പറഞ്ഞു
ഗംഗ തലയാട്ടി…

✳️✳️✳️✳️✳️✳️✳️✳️✳️✳️

രണ്ടാഴ്ചയ്ക്ക് ശേഷം

ആകാശ് ഓഫീസിലേക്ക് കയറുന്ന വഴി ഗംഗയോട് അകത്തേക്ക് വരാൻ പറഞ്ഞു..
ഗംഗ ദയനീയമായി എല്ലാവരെയും ഒന്ന് നോക്കി.. അവരുടെ മുഖത്തും എന്തോ ടെൻഷൻ പടർന്നു പന്തലിച്ചു എന്ന് ഗംഗയ്ക്ക് തോന്നി… അതോടെ അവളുടെ ഉള്ള ജീവനും കൂടി പരലോകത്തിൽ എത്തി.. എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഗംഗ ആകാശിന്റെ അടുത്തേക്ക് നടന്നു..

“ഗംഗ.. ഇയാൾ ഇവിടുത്തെ അക്കൗണ്ടന്റ് മാത്രം അല്ല.. എന്റെ അസിസ്റ്റന്റ് കൂടി ആണ്.. so ഞാൻ പറഞ്ഞു വന്നത് നെക്സ്റ്റ് month ഇവിടെ വച്ച് ഇന്റർവ്യൂ ഉണ്ട്. ആ ഇന്റർവ്യൂ പാനലിൽ താനും ഉണ്ട്. So be prepared… ” അതു കേട്ടതും ഗംഗയുടെ തലയ്ക്കു മുകളിൽ നക്ഷത്രങ്ങളും കിളികളും വട്ടം വട്ടം നാരങ്ങ കളിച്ചു..

“താൻ ഇതുവരെ പോയില്ലേ… ” ആകാശ് ഫയലിൽ നിന്ന് തലയുർത്തി ചോദിച്ചു..

“അത് സാർ.. എനിക്ക് ഇന്റർവ്യൂ നടത്തി ഒട്ടും പരിചയം ഇല്ല.. പിന്നെ ഞാൻ എങ്ങനെ… എന്നെ ആ പാനലിൽ നിന്ന് ഒന്ന് മാറ്റമോ? ”
ഗംഗ അപേക്ഷ പോലെ ചോദിച്ചു..

അതു കേട്ടതും ആകാശ് ചെയറിൽ നിന്നും ചാടി എഴുന്നേറ്റു ഗംഗയ്ക്ക് നേരെ ഷൗട്ട് ചെയ്തു..

“Ganga just do what i say.. ok.. now you can leav ” ആകാശ് പുറത്തേക്കു പോകു എന്ന രീതിയിൽ വലതു കൈ കൊണ്ട് ആംഗ്യം കാണിച്ചു.. ഗംഗ ദയനീയമായി ആകാശിനെ നോക്കി… പതിയെ പുറത്തേക്കു ഇറങ്ങി.

➡️➡️➡️➡️➡️➡️

ദിവസങ്ങൾ ഓരോന്ന് കൊഴിഞ്ഞു വീണു… ഗംഗ ജോലിയിൽ പ്രവേശിച്ചിട്ട് അങ്ങനെ ഒരു മാസം കഴിഞ്ഞു..

“മോളെ ഗംഗൂ ചിലവ് ഉണ്ടേ ” ഉണ്ണി പറഞ്ഞു.

“നിന്റെ വളിച്ച ചിരിയും ഗംഗൂ വിളിയും കേട്ടപ്പോഴേ തോന്നി എന്തോ ക്യാഷ് പൊട്ടിക്കാൻ ഉള്ള പരിപാടി ആണ് എന്ന്.. ” മായ പറഞ്ഞു

“എന്റെ മായേച്ചി വെറുതെ ആളെ കളിയാക്കാതെ പോയേ.. ഞാൻ നമ്മുടെ ഗംഗ മോളെ ഒന്ന് ഓർമ്മപ്പെടുത്തിയതാ ” ഉണ്ണി പറഞ്ഞു

“അയ്യോ ഓർമ്മപെടുത്താൻ എന്തൊരു ചുച്ചാന്തി… എന്നിട്ട് നീ ഞങ്ങളെ ഒന്നും ഓർമ്മപ്പെടുത്താൻ വന്നില്ലല്ലോ…. ” സ്നേഹ പുരികം ചുളിച്ചു.

“നിങ്ങൾ ഒക്കെ ഓൾഡ്… ന്യൂ ജോയ്‌നിങ് ആളുകളെ അല്ലേ നമ്മൾ ഓർമിപ്പിക്കണ്ടത് ” ഉണ്ണി പറഞ്ഞു

“ഉണ്ണിയേട്ടാ മതി ഉരുണ്ട് കളിച്ചേ.. ഞാൻ അല്ലെങ്കിലും എല്ലാവർക്കും ചിലവ് ചെയ്യണം എന്ന് വിചാരിച്ചതാ… അപ്പോൾ ഇന്നത്തെ ഫുഡ്‌ എന്റെ വക. ” ഗംഗ പറഞ്ഞു

എല്ലാവരും ഓക്കേ പറഞ്ഞു..ഉച്ചയ്ക്ക് എല്ലാവർക്കും ഗംഗയുടെ വക ഫുഡ്‌ ഓർഡർ ചെയ്തു.. നല്ല ഒരു പോളിങ് നടത്തി..

” ഗംഗയുടെ വക ഞങ്ങൾക്ക് തന്ന ട്രീറ്റ്‌ ഗംഭീരം ആയിരുന്നു… തുടർന്നും ഗംഗയിൽ നിന്ന് ഇതുപോലെ ഉള്ള ട്രീറ്റ്‌ പ്രതീക്ഷിക്കുന്നു.. ” ബിബിൻ പറഞ്ഞു

എല്ലാവരും കൈ അടിച്ചു പാസ്സ് ആക്കി.. ഗംഗയും അവരോടു ഒപ്പം കൂടി.. അവരുടെ സമീപനം അവളിൽ ധാരാളം മാറ്റങ്ങൾ വരുത്തി..

🔸🔺🔹🔹🔸💠🔺

ശിവയുടെ ഫോൺ റിങ് ചെയ്തു

“ഹലോ.. എന്നാ കണ്മണി ഇന്ത ടൈമിൽ കാൾ സെയ്‌തേ.. ഡ്യൂട്ടി ടൈം അന്ന് തെരിയിലെ ” ശിവ ഫോണും ആയി ക്യാബിനു പുറത്തേക്കു ഇറങ്ങി
കുറച്ചു കഴിഞ്ഞു ശിവ ആധിയോടെ സീറ്റിൽ വന്നിരുന്നു.. ശിവയുടെ മുഖത്തേ ടെൻഷൻ ബാക്കിയുള്ളവർ ശ്രദ്ധിച്ചു.

“എന്നാ ശിവ അണ്ണാ… എന്ത് പറ്റി.. any problem ” വിജു ചോദിച്ചു

“Nothing yaar.. ” ശിവ പറഞ്ഞു

“അല്ല എന്തോ ഉണ്ട്… എന്തായാലും പറ അണ്ണാ.. നമ്മുക്ക് സോൾവ് ചെയ്യാൻ പറ്റുന്നതാണെങ്കിൽ ഞങ്ങൾ ഹെൽപ് ചെയ്യാം എന്നേ.. ” ബിബിൻ പറഞ്ഞു.

ഒടുവിൽ എല്ലാവരുടെയും നിർബദ്ധം കൊണ്ട് ശിവ പറഞ്ഞു

” അമ്മക്ക് വന്ത് ഇമ്മീഡിയറ്റ ഓപ്പറേഷൻ സെയ്യ പോരെ .. അതുക് അഡ്വാൻസ് പേ സെയ്യണം… കൊഞ്ചം പൈസ വേണം..ബട്ട്‌ ഇപ്പൊ എന്റെ കൈയിൽ എടുക്കാൻ അവളോവും പണം ഇല്ലയെ… ഞാൻ എന്ന സെയ്യും.. നാളെ ബിൽ പേ ചെയ്താലേ ഓപ്പറേഷൻ സ്റ്റാർട്ട്‌ ചെയ്യൂ ”

“എത്ര വേണം? ” വിജു ചോദിച്ചു

“10 lakhs”

“അയ്യോ അത്രയും രൂപ ഇപ്പൊ എവിടുന്നാ ” മായ ചോദിച്ചു

“ഇത്രയും തുക നമ്മൾ കൂട്ടിയാൽ കൂടില്ല..ആകാശ് സാറിനോട് പറഞ്ഞാലോ ” ഗംഗ ചോദിച്ചു

“ഓ അതൊന്നും നടക്കില്ല….. ” ഉണ്ണി പറഞ്ഞു

“ഇനി എന്ത് ചെയ്യും ” ഗംഗ സങ്കടത്തോടെ ചോദിച്ചു..

“കടവുളേ…നാൻ എന്ന സെയ്യും.. ” ശിവയുടെ ശബ്ദം ഇടറി..

“വിഷമിക്കാതെ ശിവണ്ണ… ദൈവം ഒരു വഴി കാണിച്ചു തരും ” അഞ്ചു ശിവയെ സമാധാനിപ്പിച്ചു.

“എന്താ ഇവിടെ ഡിസ്ക്കഷൻ.. നിങ്ങൾക്ക് ജോലി ഒന്നും ഇല്ലേ… എല്ലാവർക്കും മാസം മാസം കൃത്യമായി സാലറി അക്കൗണ്ടിൽ വരുന്നുണ്ടല്ലോ.. ” ആകാശ് ദേഷ്യപ്പെട്ടു..

ആരും ഒന്നും മിണ്ടാതെ അവരവരുടെ സീറ്റിൽ പോയി ഇരുന്നു..
ആകാശ് ഓഫീസ് റൂമിലേക്ക് പോയി..
കുറച്ചു കഴിഞ്ഞു ഗംഗയെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു.

“ഗംഗ.. ഇന്റർവ്യൂവിനു വേണ്ടി റെഡി ആയോ.. നെക്സ്റ്റ് വീക്ക്‌ ആണ്.. ഓർമ്മയുണ്ടല്ലോ ”

“ഉണ്ട് സാർ ”

“ഗുഡ്…ഇതു ശിവയുടെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യണം..” ഗംഗയുടെ നേരെ ഒരു പേപ്പർ നീട്ടി.. നോക്കിയപ്പോൾ 10 ലക്ഷം രൂപയുടെ ചെക്ക് പേപ്പർ..

“സാർ ഇതു ഏത് അക്കൗണ്ട് ”

“താൻ കൂടുതൽ ചോദ്യം ഒന്നും ചോദിക്കണ്ട പറഞ്ഞത് ചെയ്താൽ മതി.. എനിക്ക് ഒരു അർജന്റ മീറ്റിംഗ് ഉണ്ട്.. അതാണ് ഞാൻ തന്നെ ഏൽപ്പിച്ചത്..ബാങ്കിൽ കൊടുത്താൽ മതി.. ”

“ഓക്കേ സർ.. ” ഗംഗ ചെക്കും ആയി പോകാൻ തുടങ്ങിയതും ആകാശ് പറഞ്ഞു..

“പിന്നെ ഈ മണി ട്രാൻസ്ഫർ കാര്യം താൻ ആരോടും വിളമ്പാൻ നിൽക്കണ്ട.. ok.. ഞാനും താനും അല്ലാതെ മൂന്നാമത് ഒരാൾ അറിയാൻ പാടില്ല.. അഥവാ ഇനി ആരെങ്കിലും അറിഞ്ഞാൽ അതു ബാധിക്കുന്നത് തന്റെ ജോലിയെ ആയിരിക്കും.. ” ആകാശ് താകീത് നൽകി..

ഗംഗയുടെ മുഖത്തു വിരിഞ്ഞ സന്തോഷം കൊഴിഞ്ഞു വീണു..

“ഇല്ല സാർ.. എന്നിലൂടെ ആരും അറിയില്ല.. ”

ഗംഗ അതും പറഞ്ഞു റൂമിനു പുറത്തു ഇറങ്ങി..എല്ലാവരെയും ഒന്ന് കണ്ണോടിച്ചു നോക്കി.. എല്ലാവരും കംപ്യൂട്ടറിനു മുന്നിൽ കണ്ണും നട്ട് തിരക്കിട്ട ജോലിയിൽ ആണ്.. അവൾ ശിവയുടെ മുഖത്തു നോക്കിയപ്പോൾ…. ആ മുഖത്തു നിറഞ്ഞു നിൽക്കുന്ന ആധി അവൾ കണ്ടു..

“വിഷമിക്കണ്ട ശിവണ്ണ.. കുറച്ചു നേരം കഴിയുമ്പോൾ ഈ മുഖത്തു ടെൻഷൻ മാറി സന്തോഷം നിറയും.. എന്നാലും ഇത്രയും വലിയ രഹസ്യം സൂക്ഷിച്ചു വക്കാൻ ഉള്ള ശേഷി എനിക്ക് തരണേ കൃഷ്ണാ ” ഗംഗ ആത്മഗതം പറഞ്ഞു
ചെക്കും ആയി അവൾ ബാങ്കിലേക്ക് പോയി..

ആകാശ് പറഞ്ഞപോലെ അവൾ മണി ട്രാൻസ്ഫർ ചെയ്തു.. തിരിച്ചു ഓഫീസിൽ എത്തിയപ്പോൾ ഒരാൾ കൂട്ടം.. ഗംഗ ഓടി അവരുടെ അടുത്തെത്തി..

“എന്ത് പറ്റി.. എന്താ പ്രശ്നം ” ഗംഗ ചോദിച്ചു

“ശിവയുടെ അക്കൗണ്ടിൽ പത്ത് ലക്ഷം രൂപ ക്രെഡിറ്റ്‌ ആയി.. ” വിജു പറഞ്ഞു

“ഓ അതാണോ…. ഞാൻ അങ്ങ് പേടിച്ചു പോയി ” ഗംഗ പറഞ്ഞു

“അതു കേട്ടിട്ട് എന്താ തനിക്കു ഒരു ഞെട്ടൽ ഇല്ലാത്തെ ” വിജു ചോദിച്ചു

“ങേ… ആ… അ… ആരാ അയച്ചേ.. ”

“അത് അറിയില്ല…. ഏതോ unknown അക്കൗണ്ട് ആണ്.. എന്താ? അല്ല താൻ ഇപ്പൊ എന്തിനാ പുറത്തേക്കു പോയേ ” വിജു ചോദിച്ചു

“അത്.. അത്.. ആ.. ആകാശ് സർ സെക്യൂരിറ്റിയെ വിളിക്കാൻ വേണ്ടി എന്നെ ഏൽപ്പിച്ചതാ ” ഗംഗ എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു..

“എന്തുവാ ” വിജു ചോദിച്ചു
വിജു കൂടുതൽ ചോദ്യം ചെയ്യുന്നതിന് മുൻപേ ഗംഗ വേഗം ശിവയുടെ അടുത്തേക്ക് ചെന്നു

“എന്തായാലും അണ്ണൻ വിളിക്കുന്ന കടവുൾ ശക്തി ഉള്ളതാണ്.. ” ഗംഗ പറഞ്ഞു.

“അതേ.. റൊമ്പ നൻഡ്രി മുരുകാ.. നാൻ നാട്ടിലേക്കു send ചെയ്യട്ടെ. ” ശിവ പറഞ്ഞു..

‘എന്നാലും ആകാശ് സാർ എന്തിനാ അക്കൗണ്ട് ഡീറ്റെയിൽസ് ഹൈഡ് ചെയ്തു വച്ചിരിക്കുന്നേ.. ” ഗംഗ ചിന്തിച്ചു കൊണ്ട് ആകാശിന്റെ റൂമിലേക്ക് നോക്കിയതും ടേബിളിൽ ചാരി നെഞ്ചോടു കൈ കൂട്ടികെട്ടി കണ്ണാടി കൂട്ടിലുടെ പുഞ്ചിരിയോടെ ശിവയെ നോക്കുന്ന ആകാശിനെയാണ് ഗംഗ കണ്ടത്..

തന്നെ ഗംഗ കണ്ടന്ന് മനസ്സിലാക്കിയതും ആകാശ് പെട്ടന്ന് അവിടെ നിന്നും മാറി..

‘ഇയാൾ എന്താ എങ്ങനെ.. ” ഗംഗ ആത്മഗതം പറഞ്ഞു..

“ആര്? ” അഞ്ചു ചോദിച്ചു.. അപ്പോഴാണ് ഗംഗയ്ക്ക് മനസിലായത് അവൾ പറഞ്ഞത് ആത്മഗതം അല്ലായിരുന്നു എന്ന്…

“ങേ.. അത്.. ആകാശ് സാർ…”

“അത് അങ്ങനെയാ… താൻ അങ്ങോട്ട്‌ വായിനോക്കി നിൽക്കാതെ വേഗം സീറ്റിൽ പോയി ഇരുന്നു വർക്ക്‌ ചെയ്യു.” അഞ്ചു പറഞ്ഞു..
താൻ ചോദിച്ചതിന്റെ പൊരുൾ അഞ്ജുവിന് പിടി കിട്ടിയില്ല എന്ന് ഗംഗയ്ക്ക് മനസിലായി..
അവൾ വേഗം സീറ്റിൽ വന്നിരുന്നു..

ആകാശിനെ നോക്കി..
“എല്ലാവരോടും ദേഷ്യം ആണെങ്കിലും ഉള്ളിൽ എല്ലാവരോടും സ്നേഹം ഉണ്ട്..എന്നാലും എല്ലാവരോടും ഇത്രയും ദേഷ്യം കാണിക്കാൻ എന്താ കാരണം.. ഇനി ദീപ്തി പറഞ്ഞതാകുമോ.. കാരണം..ആ പെൺകുട്ടിക്ക് എന്ത് പറ്റി? ”

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4

ആകാശഗംഗ : ഭാഗം 5

ആകാശഗംഗ : ഭാഗം 6