Sunday, January 25, 2026
GULFLATEST NEWS

പ്രവാസികള്‍ക്ക് തിരിച്ചടിയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു

കുവൈത്ത് സിറ്റി: കോഴിക്കോട്-കുവൈറ്റ് സെക്ടറിലെ രണ്ട് ഷെഡ്യൂളുകൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. ഒക്ടോബറിൽ ഞായർ, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകൾ നിർത്തിവയ്ക്കും. നിലവിൽ ശനി, ഞായർ, തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കോഴിക്കോട്ടേക്ക് പ്രതിവാര സർവീസുണ്ട്.

പുതിയ ഷെഡ്യൂളിൽ, ഇത് ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും. ഒക്ടോബർ മാസത്തിൽ ഞായർ, ചൊവ്വ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ മറ്റ് ദിവസങ്ങളിലേക്ക് മാറാൻ നിര്‍ദ്ദേശിച്ചതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുന്നവർക്ക് തുക തിരികെ നൽകും. നിലവിൽ കോഴിക്കോട് നിന്ന് കുവൈറ്റിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ട് സർവീസ് നടത്തുന്നുണ്ട്. അതിനാൽ, സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് മറ്റ് ദിവസങ്ങളിൽ തിരക്കിന് കാരണമാകും. ഇത് ടിക്കറ്റ് ലഭ്യതയെയും ടിക്കറ്റ് നിരക്കിനെയും ബാധിക്കും.