Sunday, April 28, 2024
LATEST NEWS

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത്; ബ്രിട്ടനെ മറികടന്നു

Spread the love

മുംബൈ: ബ്രിട്ടന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യയുടെ കുതിപ്പ്. ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. 2021 ന്‍റെ അവസാന മൂന്ന് മാസങ്ങളിൽ, ഇന്ത്യ യു.കെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറി.

Thank you for reading this post, don't forget to subscribe!

യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിൽ ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടിന്‍റെ (ഐഎംഎഫ്) ജിഡിപി ഡാറ്റ അനുസരിച്ച് ആദ്യ പാദത്തിൽ ഇന്ത്യ ലീഡ് നേടി. അന്താരാഷ്ട്ര റാങ്കിംഗിൽ യുകെയുടെ ഇടിവ് പുതിയ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകും.

നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗതയേറിയ പണപ്പെരുപ്പവും 2024 വരെ തുടരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെ വർദ്ധിച്ചുവരുന്ന അപകടസാധ്യതകളും ബ്രിട്ടൻ അഭിമുഖീകരിക്കുകയാണ്.