Sunday, April 28, 2024
GULFLATEST NEWS

സൗദിയിൽ സ്വർണം, ചെമ്പ് എന്നിവയുടെ വൻനിക്ഷേപങ്ങൾ കണ്ടെത്തി

Spread the love

റിയാദ്: സൗദി അറേബ്യയിൽ സ്വർണത്തിന്‍റെയും ചെമ്പിന്‍റെയും വൻ നിക്ഷേപം കണ്ടെത്തി. മദീന പ്രദേശത്താണ് ഈ രണ്ട് ലോഹങ്ങളുടെയും അയിർ അടങ്ങിയ പുതിയ സൈറ്റുകൾ കണ്ടെത്തിയത്. സൗദി ജിയോളജിക്കൽ സർവേയാണ് ഇക്കാര്യം അറിയിച്ചത്.

Thank you for reading this post, don't forget to subscribe!

മദീന മേഖലയിൽ ഉമ്മുൽ ബറാഖ് ഹെജാസിനും അബ അൽ-റഹക്കും ഇടയിലുള്ള മലഞ്ചെരുവിലാണ് സ്വർണ അയിര് കണ്ടെത്തിയത്. മദീനയിലെ വാദി അൽ-ഫറാ മേഖലയിലെ അൽ-മാദിഖ് പ്രദേശത്തെ നാലു സ്ഥലങ്ങളിൽ ചെമ്പ് അയിരും കണ്ടെത്തി. മദീനയിലെ വാദി അൽ-ഫറാ മേഖലയിലെ അൽ-മാദിഖ് പ്രദേശത്ത് 4 സ്ഥലങ്ങളിൽ ചെമ്പ് അയിര് കണ്ടെത്തി. നിലവിൽ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്വർണ്ണം, ചെമ്പ്, മറ്റ് ധാതുക്കൾ എന്നിവയുടെ വലിയ നിക്ഷേപമുണ്ട്. എല്ലായിടത്തും ഖനനം നടക്കുന്നുണ്ട്.