ഇന്ദ്ര മയൂരം : ഭാഗം 4
നോവൽ
എഴുത്തുകാരി: ചിലങ്ക
നീലേന്ദ്രൻ……….
ആ പേര് കേൾക്കുമ്പോൾ എന്തെന്ന് ഇല്ലാത്ത ഭയം ആണ് മനസ്സിൽ……….
അലസ്സമായി മുഖത്തേക്ക് കിടക്കുന്ന മുടികൾക്കിടയിൽ തനിക്ക് നേരെഉള്ള അസ്ത്രം പോലെ ഉള്ള അവന്റെ നോട്ടം………………
കാന്താരിയായ താൻ തിരിച്ചുo ദുർബലയാകുന്നത് അവന്റെ മുമ്പിൽ ആണ്……………….ഓരോന്ന് ഓർത്ത് അവളുടെ കണ്ണുകൾ അടഞ്ഞു……
*****************************
നീലിമ, അശ്വതി, മയൂ …… മൂന്ന് പേരും സ്കൂൾ തൊട്ട് ഒരുമിച്ച് ആണ് പഠിച്ചത്…. എല്ലാ കൂതറ പരുപാടിക്കും ഒന്നിന് ഒന്ന് കൂട്ട്……
ക്ലാസ്സിലെ ബാക്ക് ബെഞ്ച് പിള്ളേർസ്സ്….. അത് കൊണ്ട് തന്നെ എല്ലാവർക്കും അവരെ പറ്റി നല്ല മതിപ്പ് ആയിരുന്നു…….
അങ്ങനെ അലമ്പും തല്ല് കൊള്ളിത്തരമായി നടന്ന് കൊണ്ട് ഇരിക്കുമ്പോൾ ആണ് +2 ഫൈനൽ എക്സാം വന്നത്………….
അത് കൊണ്ട് മൂന്ന് എണ്ണം കൂടി ഗ്രൂപ്പ് സ്റ്റഡി ചെയ്യാൻ തീരുമാനിച്ചു….. ഓരോ ദിവസസവും ഓരോരുത്തരുടെ വീട്ടിൽ…………
അന്ന് നീലുവിന്റെ വീട്ടിൽ ആയിരുന്നു…അവളുടെ വീട്ടിൽ അവളുടെ അച്ഛൻ , അമ്മ, പിന്നെ ഏട്ടൻ നീലേന്ദ്രൻ……..
റൂമിൽ ഇരുന്ന് മൂന്നും കൂടി പഠിക്കുമ്പോൾ ആണ് നീലുവിന്റെ അമ്മ പറയുന്നത് : നീലു ഇങ്ങോട്ട് വ പായസം ഉണ്ടാക്കി വെച്ചിട്ടുണ്ട് എല്ലാർക്കും എടുത്ത് കൊടുക്ക്…..
പായസം എന്ന് കേട്ടപ്പോഴേ മൂന്നിന്റെയും വായിൽ വെള്ളം വന്നു…….മയൂവിന്റെ വായിൽ ആണ് കൂടുതൽ ആണെന്ന് തോനുന്നു…….
അവൾ ഒറ്റ ചാട്ടത്തിന് ഇരുന്നയിടത്ത് നിന്നും എഴുനേറ്റു………. ബാക്കി രണ്ടും അത് കണ്ട് എന്ത് എന്ന ഭാവത്തിലും …..
ഞാൻ പോയി എടുത്ത് കൊണ്ട് വരാം…. എന്നും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി……….. അടുക്കളയിലേക്ക് നടന്നപ്പോൾ ആണ് ശക്തമായ കൈകൾ കൊണ്ട് ആരോ പിടിച്ച് തൊട്ട് അടുത്തുള്ള റൂമിലെ ബെഡിലേക്ക് വലിച്ച് ഇട്ടത്……..
അവൾ നോക്കിയതും നീലേന്ദ്രൻ …… മുണ്ടും ഉടുത്ത് നഗ്നമായ നെഞ്ചോടുകൂടി അവൻ അവളുടെ അടുത്തേക്ക് വന്നു …..
മയൂ പേടിച്ച് അവിടെ നിന്നും എഴുനേൽക്കാൻ നോക്കി…. എന്നാൽ അതിന് മുമ്പ് തന്നെ അവൻ അവളെ ലോക്ക് ചെയ്തു….. അവളുടെ ദേഹം വിയർത്തു തുടങ്ങി…..
ഒച്ച ഉണ്ടാക്കാൻ ശബ്ദം പോലും വെളിയിൽ വരാൻ പറ്റാത്ത അവസ്ഥ…….. അവൻ അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് വന്നു…….
നീലേട്ടാ പ്ലീസ് എന്നെ ഒന്നും ചെയ്യല്ലേ……. അവൾ വിതുമ്പി കൊണ്ട് പറഞ്ഞു……
അവൻ അത് കേട്ടതും അവളുടെ കഴുത്തിലേക്ക് പോയ അവന്റെ മുഖം അവളുടെ നേർക്ക് കൊണ്ട് വന്നു….
ചുവന്ന കണ്ണുകളോടെ അവൻ അവളെ നോക്കി…. അവന്റെ മുഖം അടുത്തേക്ക് കൊണ്ട് വന്നപ്പോൾ രൂക്ഷമായ മദ്യത്തിന്റെ മണം അവളുടെ മൂക്കിൽ തുളച്ചു കേറി……..
അവൾ പറയുന്നത് കേൾക്കാതെ അവൻ അവളുടെ ദാവണിയിൽ പിടിച്ച് അത് ഊരി മാറ്റി…………മാറു മറയ്ക്കാൻ പറ്റാതെ അവളുടെ കണ്ണുകൾ നിറഞ്ഞു…….
നീലൻ ഇരയെ കിട്ടിയ സന്തോഷത്തിൽ അവന്റെ മുഖം അവളുടെ നെഞ്ചിലേക്ക് അടുപ്പിച്ചു….. പെട്ടന്ന് കിട്ടിയ ശക്തിയിൽ അവന്റെ കൈയിൽ തട്ടി മാറ്റി മുഖത്ത് അവളുടെ കൈകൾ പതിഞ്ഞു…….
അടി കിട്ടിയ വേദനയിൽ നീലൻ മുഖം പൊത്തി…. അവൾ ചാടി പിടഞ്ഞ് ദാവണി നേരെയാക്കി അവിടെ നിന്നും എഴുനേറ്റു…….
ഡീ…….. പുറകിൽ നിന്നും അവന്റെ അലർച്ച കേട്ട് അവൾ കണ്ണ് തുടച്ചു കൊണ്ട് തിരിഞ്ഞു നോക്കി…..
തന്നെ കൊല്ലാൻ പാകത്തിൽ ദേഷ്യം അവന്റെ കണ്ണിൽ ഉണ്ടായിരുന്നു…..
ഞാൻ നിന്റെ ദേഹത്ത് തൊട്ടിട്ടുണ്ടെങ്കിൽ അത് നീ എന്റെ ആണെന്ന് വിചാരിച്ച് തന്നെയാ….. പണ്ട് മുതൽ ഉള്ള ഒരു ഭ്രാന്ത് ആണ് എനിക്ക് നീ……..
അത്കൊണ്ട് എന്റെ കയ്യിൽ നിന്നും രക്ഷപ്പെടം എന്ന് നീ വിചാരിക്കണ്ട…… നീ എന്റെ ആണ് …. എന്റെ മാത്രം ……..
അവൾ കരഞ്ഞു ഓടി.. ………പിന്നെ അവിടെ നിൽക്കാതെ എല്ലാരോടും യാത്ര പറഞ്ഞ് അവൾ തിരിച്ചു വീട്ടിൽ പോയി …..
അവളുടെ മാറ്റം കണ്ട് എല്ലാരും തിരക്കി എങ്കിലും അവൾ ആരോടും ആ സംഭവം പറഞ്ഞില്ല……..
അന്ന് ആ സംഭവത്തിന് ശേഷം പോയതാണ് നീലൻ …. ഇപ്പോൾ വീണ്ടും വന്നേക്കുന്നു….
മയൂ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു…………..
ഉറക്കത്തിൽ സ്വപനം പോലും അന്ന് നടന്ന സംഭങ്ങൾ ആണ് മിന്നി മറയുന്നത്………..
*****************
ഇന്ദ്രാ………… ഹാളിൽ ഇരുന്ന് tv കാണുമ്പോൾ ആണ് രുദ്രൻ അവനെ വിളിച്ചത്….
എന്താടാ…….
നീ എന്നാ ഓഫീസിൽ വരുന്നത്……..
ഓഹോ രുദ്രാ ഞാൻ വന്നതല്ലേ ഉള്ളൂ…… കുറച്ച് സമയം താ…. അവന്റെ അലസമായ പറച്ചിൽ കേട്ട് രുദ്രൻ കലിപ്പിൽ അവിടെ നിന്നും പോയി…… ഇന്ദ്രൻ ഏറ് കണ്ണിട്ട് അത് നോക്കി ചിരിച്ചു…..
**************************
അങ്ങനെ രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം മയൂ കോളേജിൽ പോകാൻ തുടങ്ങി………. കോളേജ് അത് ഒരു ഹരം ആണ്…..
സപ്പ്ളികൾ മേടിച്ചു കൂട്ടി കോളേജിൽ കണ്ട പിള്ളേരെ വായിനോക്കി….. പറയാതെ പോയ തീവ്ര പ്രണയം കൂട്ട്കാരുമായി പങ്കിട്ട്….. അത് കേട്ട് ചിരിച്ചു കൗണ്ടർ അടിച്ച് ……..
ക്യാന്റിനിൽ കടം പറഞ്ഞ് … ക്ലാസ്സ് കട്ട് ചെയ്ത് ….. അങ്ങനെ അങ്ങനെ……………
********************
കോളേജ് വരാന്തയിലൂടെ പാട്ടും പാടി വരുകയായിരുന്നു മയൂ അപ്പോൾ ആണ് ആരോ അവളുടെ കയ്യിൽ കേറി ഒഴിഞ്ഞ റൂമിലേക്ക് പിടിച്ചു വലിച്ച് ഡോർ ലോക്ക് ചെയ്തത് …..
അവൾ പേടിയോടെ അവനെ നോക്കി….. ഇരുട്ടിന്റെ മറവിൽ അവൻ മുന്നോട്ട് വന്നുകൊണ്ടിരുന്നു….. അവന്റെ വരവിന് അനുസരിച്ച് അവൾ പുറകിലോട്ട് വലിഞ്ഞു…. അവസാനം ഭിത്തിയിൽ തട്ടി നിന്നും…………..
പേടിയോടെ അവൾ അവനെ നോക്കി…. അപ്പോഴും അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…..
ഹർഷാ ………. സോറി മുത്തേ……. എന്നും പറഞ്ഞ് അവൾ അവനെ കെട്ടിപ്പിച്ചു …..
പോടീ കോപ്പേ…… 2 ദിവസമായി എവിടെ ആയിരുന്നെടി നീ….. വിളിച്ചാൽ ഫോൺ പോലും എടുക്കില്ല……. അവൻ കെറിയിച്ച് അവളിൽ നിന്നും മാറി……..
അവൾ അവനിൽ നിന്നും മാറി ബെഞ്ചിൽ കേറി ഇരുന്നു….
ഓഹ് മുത്തേ ഒന്ന് ഷമിക്ക് … അതിന് പകരം ആയി ഇന്ന് എന്റെ വക ഒരു കോഴി ബിരിയാണി …
ബിരിയാണി എന്ന് കേട്ടപ്പോഴേ അവന്റെ സ്വപ്നത്തിൽ ആർക്കുo കൊടുക്കാതെ കോഴി കാല് തിന്നിട്ട് … എല്ലാരേയും നോക്കി പുച്ഛിച്ചു ചിരിക്കുന്ന അവനെ കണ്ടു…
കൂയ് .. ബിരിയാണി തിന്നുന്നത് സ്വപ്നം കാണുവാ….. ഇന്നാ പിടി 10 രൂപ ഉണ്ട് നിനക്ക് എന്താ വേണ്ടത് എന്ന് വച്ചാൽ പോയി കേറ്റ്…… എന്നും പറഞ്ഞ് അവൾ അവന് പയിസ നീട്ടി…….
അത് നിന്റെ ഇന്ദ്രന് കൊടുക്കടി കോപ്പേ ….. പല്ല് ഞെരിച്ച് കൊണ്ട് അവൻ അവളുടെ കയ്യി തട്ടി മാറ്റി……
***********************
ഹർഷൻ കോളേജിൽ വെച്ച് കിട്ടിയ അവളുടെ കൂട്ടുകാരൻ അവളുടെ ബെസ്റ്റ് ഫ്രണ്ട്സിൽ ലാസ്റ്റ് ഐറ്റം…………….
മയൂ , അശ്വതി, നീലിമ, ഹർഷൻ ഇവർ നാലുപേർ ഉള്ള ഒരു അടാർ ഗ്യാങ്…… നാല് പേരും അലുവയും മത്തികറിയും പോലെ വേറെ വേറെ സ്വഭാവം……. പക്ഷേ കട്ട ചങ്ക്സ്……..
*******************
ദേഷ്യത്തോടെ അവൻ ക്ലാസ്സ് വിട്ട് ഇറങ്ങിയതും മയൂ അവന്റെ പുറകെ ഓടി………….
എന്റെ പോന്നോ എന്ത് ദേഷ്യo ആ നിനക്ക്…..
പോടീ …. പോടീ……… അവൻ പുച്ഛിച്ചു…..
അവസാനo സഹികെട്ട് അവൾ അവന്റെ കയ്യിൽ കേറി പിടിച്ചു…. അവൻ അപ്പോഴും മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു……. അവൾ അവന്റെ മുഖം പിടിച്ച് അവൾക്ക് അഭിമുഖമായി നിർത്തി……….
നിന്റെ പിണക്കം മാറ്റാൻ നമ്മൾക്ക് വെളിയിലെ നല്ല ഒരു ബേക്കറിയിൽ പോയി ഒരു പിടി പിടിക്കാം …… സമ്മതം ആണോ?????
ഞാൻ ഇല്ലാ….. അവൻ പരിഭവത്തോടെ പറഞ്ഞു…..
ഓഹോ മുത്തല്ലേ വാ…… അവളുന്മാർ വരുന്നതിന് മുമ്പ് നമ്മൾക്ക് വല്ലതും തട്ടിയിട്ട് തിരിച്ചു വരാം എന്നും പറഞ്ഞ് അവന്റെ കയിൽ പിടിച്ചു വലിച്ചു കൊണ്ട് ബുള്ളെറ്റിന്റെ അടുത്തേക്ക് നടന്നു……
****************************
ഓഫീസിൽ മെയിൽ ആയിക്കുന്ന തിരക്കിൽ ആയിരുന്നു രുദ്രൻ……………
അപ്പോഴാണ് ഡോറിൽ ആരോ മുട്ടുന്നത് കേട്ടത്….
അവൻ ലാപ്പിൽ നിന്നും മുഖം മാറ്റി വരാൻ പറഞ്ഞു……
എന്താ ഹരി…….. (ഈ നെയിം ഓർത്ത് വെക്കണേ…. പിന്നെ ആരാണെന്ന് എന്നോട് chodikkallu🙈)
സാർ ഇന്നലെ നടത്തിയ ഇന്റർവ്യൂവിൽ സാറിന്റെ P.A ആയിട്ട് ഒരു കുട്ടിയേ സെലക്ട് ചെയ്തിട്ടുണ്ട്…… (ഹരി )
ഓഹ് ….. എന്നാൽ അവളെ ഇവിടേക്ക് വിളിക്കൂ…..
but sir ഒരു പ്രശ്നം ഉണ്ട്………
പ്രശ്നം??? എന്ത്…
അത് സർ അവൾ പ്രെഗ്നന്റ് ആണ്…..
വാട്ട് Are u mad??? പ്രെഗ്നന്റ് ആയ ഒരു പെണ്ണിനെ എങ്ങനെ എന്റെ PA ആയി നിര്ത്തും…….. അവൻ ദേഷ്യത്തോടെ ചോദിക്കുന്നത് കേട്ട് ഹരി ഒന്ന് ഞെട്ടി….
സർ ഇന്നലെ നടത്തിയ ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ നല്ല പെർഫോമൻസ് കാഴ്ച്ച വെച്ചത് അവർ ആണ്…….. എല്ലാം കൊണ്ടും പെർഫെക്ട് ആണ്…. അത് കൊണ്ടാണ് അവരെ ചൂസ് ചെയ്യാൻ കാരണം ….
രുദ്രാ എന്തോ ആലോചിച്ച് ലാപ്പിൽ നോക്കി ഇരുന്നു….
ഒരു കാര്യം ചെയ് താൻ അവളെ ഇങ്ങോട്ട് പറഞ്ഞ് വിട് …. പിന്നെ എന്താ വേണ്ടത് എന്ന് ഞാൻ തീരുമാനിച്ചോളാം……
ok sir ….. അവൻ അവിടെ നിന്നും പോയി…….
******************
ഹർഷന്റെ ബുള്ളറ്റ് ഒരു കോഫിഷോപ്പിന്റെ മുമ്പിൽ നിന്നു… മയൂ ചാടി അതിൽ നിന്നും ഇറങ്ങി… അവൻ അവളെ മൈൻഡ് ചെയ്യാതെ മുമ്പിൽ നടന്നു….
ഓഹ് അവന്റെ പത്രാസ്സ് കണ്ടാൽ തോന്നും അവൻ എനിക്ക് മേടിച്ച് തരുന്നത് എന്ന് … ജാഡ തെണ്ടി….. 😤😤😤…..അവൾ പിറു പിറുത്തു കൊണ്ട് അവന്റെ പുറകിൽ നടന്നു…….
നീ വലതുo പറഞ്ഞോ??? അവൻ തിരിഞ്ഞു കൊണ്ട് ചോദിച്ചു….
ഞാനോ ??? നോ നോ…….
എനിക്ക് അങ്ങനെ തോന്നി……..
ജാഡ ആണോ മോനുസ്സേ……. അവൾ അവന്റെ കയിൽ പിടിച്ചു കൊണ്ട് പറഞ്ഞതും അവൻ മുഖം വീർപ്പിച്ചു നോക്കി….
ഹാ ടി മോളുസ്സേ……… അവന്റെ പറച്ചിൽ കേട്ട് അവർ രണ്ടും ചിരിച്ചു കൊണ്ട് അകത്ത് കേറിയതും അവിടെ ഇരിക്കുന്ന ആളെ കണ്ട് അവൾ ഒന്ന് ഞെട്ടി…..
ഇന്ദ്രൻ……. കൂടെ വേറെ ഒരുത്തനും ഉണ്ട്….. രണ്ടും കൂടി എന്തോ ചർച്ചയാണ്……
മയൂ അവന്റെ ശ്രദ്ധ കിട്ടാൻ വേണ്ടി ഒന്ന് ചുമച്ചു……
ഓ എവിടുന്ന് അവിടെ ഉള്ള ബാക്കി എല്ലാരും നോക്കി എന്നാൽ അവൻ മാത്രo പേരിന് പോലും നോക്കുന്നില്ല…….
ഒന്നും കൂടി ചുമച്ചു….. ഈ പ്രാവിശ്യം അവൻ നോക്കി….. അവൻ നോക്കിയതും മയൂ ഒരു ചിരി പാസ്സ് ആക്കി… അവൻ പുച്ഛത്തോടെ അവളെ നോക്കിയതും അവളുടെ കൂടെ നിൽക്കുന്ന ഹർഷനെ കണ്ടതും അവന്റെ മുഖ ഭാവം മാറി………അത് അവൾക്കും മനസ്സിലായി……
ഹർഷ…….. അവൾ മെല്ലേ വിളിച്ചു …. അവൻ കേട്ടില്ല….. അവന്റെ മറുപടി ഇല്ലാത്തത് കൊണ്ട് അവനെ നോക്കിയപ്പോൾ അവൻ എന്തോ ആലോചനയിൽ ആയിരുന്നു…..
എടാ…… .
ഓഹ് പറയടി……..
നീ ഇത് ഏത് ലോകത്താ…… അവൾ പല്ല് ഇറുമ്മിക്കൊണ്ട് പറഞ്ഞു…..
ഞാൻ നിന്നെ എങ്ങനെ മുടുപ്പിക്കണം എന്ന് കണക്ക് കൂട്ടുകയായിരുന്നു……… അവന്റെ ഇളിച്ചു കൊണ്ടുള്ള വർത്താനം കേട്ട് അവൾക്ക് ദേഷ്യം വന്നു……
എടാ… ഞാൻ ഇപ്പോൾ എന്റെ 18മത്തെ അടവ് എടുക്കാൻ പോവാ കൂടെ നിന്നോണം…..
അത് എന്ത്.??????
എടാ ഞാൻ ഇപ്പോൾ വീഴാനായി പോകും അപ്പോൾ നീ എന്നെ പിടിച്ചു നിർത്തണം……… കേട്ടോ???
എന്തിന്???? നീ വീഴുന്നത് കൊണ്ട് എനിക്ക് ഒരു പ്രശ്നവും ഇല്ലാ………. 😉😉😉
ഓഹ് കാല് മടക്കി ഒറ്റ അടി വെച്ച് തരും…… കാര്യം ഒണ്ട് അത് കൊണ്ടാ….. ഞാൻ പറയുന്ന പോലെ ചെയ്…..
അഹ് ശരി….
അവൾ ഒന്നും കൂടി ഇന്ദ്രനെ നോക്കിയപ്പോൾ അവരെ ഇടo കണ്ണിട്ട് നോക്കുന്നതാ കണ്ടത്……..
അവൾ മുമ്പോട്ട് നടന്നു….. പെട്ടെന്ന് ഹർഷൻ കാല് വെച്ച് അവളെ വീഴ്ത്തി……അവള് നടുവും കുത്തി അവിടെ വീണു…… അത് കണ്ട് അവിടെ ഉള്ള എല്ലാരും ചിരിച്ചു……
നിലത്ത് കിടന്ന മയൂവിന് സങ്കടം വന്നു….. വന്ന് വന്ന് ഇങ്ങനെ വീഴൻ ആണല്ലോ തമ്പുരാനെ എന്റെ വിധി……. വീഴാനായി പോകുമ്പോൾ അവൻ പിടിച്ചു നിര്ത്തും …
അത് കാണുമ്പോൾ ഇന്ദ്രന് ജലസി ഉണ്ടാകും അങ്ങനെ തന്റെ പ്ലാൻ വർക്ക് ഔട്ട് ആക്കാൻ നോക്കിയതാ …. ഈ കാലൻ എന്നെ വീഴ്ത്തി…….
എന്നിട്ട് കിടന്ന് ചിരിക്കുന്ന കണ്ടില്ലേ പട്ടി……… മയൂ ഹർഷന്റെ കാലിൽ ഒറ്റ ചവിട്ട് വെച്ച് കൊടുത്തു …. അവൻ നല്ല അന്തസ്സായി അവളുടെ ദേഹത്തേക്ക് വീണു….
പാണ്ടി ലോറിക്ക് കീഴിൽ പെട്ട തവളെ പോലെ അവൾ സകലതും പോയി കിടന്നു…….
ഇതെല്ലാം കണ്ട് ദേഷ്യം കൊണ്ട് വിറച്ച് ടേബിളിൽ ഇരുന്ന പ്ലേറ്റ് എടുത്ത് ഇന്ദ്രൻ താഴേക്ക് വലിച്ചെറിഞ്ഞു……….
എല്ലാരുടെയും ശ്രദ്ധ അവന്റെ അടുത്തേക്ക് ആയി…… അവൻ കലിപ്പിൽ അവരുടെ അടുത്തേക്ക് വന്നു….മയൂ പേടിച്ച് ഹർഷനെ തെള്ളി മാറ്റി…………..
*************************
കസേരയിൽ ആകുലപ്പെട്ട് ഇരിക്കുകയായിരുന്നു ഭദ്ര.. ഈ ജോലി കിട്ടിയില്ലെങ്കിൽ ഇനി തന്റെ മുമ്പിൽ മരണം അല്ലാതെ വേറെ മാർഗ്ഗം ഇല്ലാ… പക്ഷേ തന്റെ കുഞ്ഞ് … അവൾ കൈയി വയറ്റിൽ തൊട്ടു……..
ഡോ………. വീളി കേട്ട് അവൾ ഞെട്ടി ഉണർന്നു……
sir വിളിക്കുന്നുണ്ട്….. താൻ ചെല്ല്…… പേടിക്കണ്ട…. (ഹരി )
മ്മ് … അവൾ മൂളിക്കൊണ്ട് രുദ്രന്റെ റൂമിലേക്ക് പോയി….. ഡോർ തട്ടി……
യെസ് കമിങ്……
അവൾ മെല്ലേ ഡോർ തുറന്ന് അകത്തേക്ക് കേറിയതും അവനെ കണ്ട് അവൾ ഞെട്ടി… പെട്ടെന്ന് ബോധം മറഞ്ഞ് നിലത്തേക്ക് വീണു………..
എന്തോ ശബ്ദം കേട്ട് രുദ്രൻ അവിടേക്ക് നോക്കിയപ്പോൾ അവിടെ കിടക്കുന്ന പെണ്ണിനെ ആണ് കണ്ടത് … അവൻ വേഗം ഇരുന്നയിടത്ത് നിന്നും എഴുനേറ്റ് അവൾക്ക് അരികിലേക്ക് ഓടി…
നിലത്ത് ബോധംകെട്ട് കിടക്കുന്ന അവളെ കണ്ടതും അവന്റെ നെഞ്ച് പിടഞ്ഞു….
ഭദ്ര……… അവന്റെ ചുണ്ടിൽ ആ പേര് വന്നു…
തുടരും…