Thursday, December 19, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 28

എഴുത്തുകാരി: Anzila Ansi

അച്ഛാമ്മേ…. അഞ്ജു കല്യാണിയമ്മയുടെ മടിയിൽ കിടന്ന് അവരെ വിളിച്ചു… എന്തെ കുട്ടിയെ…. അവളുടെ മുടിയിൽ വാൽസല്യത്തോടെ തലോടിക്കൊണ്ടു ചോദിച്ചു… എനിക്ക് അമ്മേടെ വീട് ഒന്ന് കാണണമെന്നുണ്ട്… താക്കോൽ അച്ഛാച്ചന്റെ കൈയിൽ ഉണ്ടാണ് താര ചേച്ചി പറഞ്ഞു… ഞാൻ ഒന്ന് പൊക്കോട്ടെ…. അച്ഛാമ്മ അച്ഛാനോട്‌ ഒന്നു ചോദിച്ചു താക്കോൽ വാങ്ങി തരുമോ…. അഞ്ജു താഴ്മയോടെ ചോദിച്ചു…. വർഷങ്ങളായി പൂട്ടി കിടക്കുവല്ലേ… അപ്പടി പൊടി ആകും… വല്ലോ അസുഖം വരും… കണാരനോട് പറഞ്ഞ് അവിടെ വൃത്തിയാക്കിയിട്ട് പോയാ പോരെ മോളെ…. അത് സാരല്ല അച്ഛാമ്മേ… ഞാൻ ഒന്നു പോയി കണ്ടോട്ടെ…

അഞ്ജു ചോദിച്ചു മ്മ്മ്… ശരി.. ഞാൻ അച്ഛച്ചനോട് പറയാം… പെട്ടെന്ന് തിരികെ വന്നോണം… പിന്നെ ഒറ്റയ്ക്ക് പോകാൻ നിൽക്കണ്ട…. കല്യാണിയമ്മ ശാസനയുടെ അഞ്ജുവിന്നോട് പറഞ്ഞു… അവൾ നിറഞ്ഞ പുഞ്ചിരിയോടെ കല്യാണിയമ്മേ കെട്ടിപ്പിടിച്ച് ചുളുവുകൾ വീണ കവിളിൽ അമർത്തി ചുംബിച്ചു…. കീർത്തിയും അഞ്ജുവും കൂടിയാണ് അവിടേക്ക് പോയത്…. ഓടിട്ട ഒരു കൊച്ചു വീട്… മുറ്റത്ത് പടർന്നു പന്തലിച്ച് ഒരു പ്ലാവ് നിപ്പുണ്ട്…. വീടിനോട് ചേർന്ന് ഒരു വശത്തായി നിൽക്കുന്ന മഞ്ചാടി മരത്തിൽ അഞ്ജുവിന്റെ കണ്ണുടക്കി….. അവൾ അതിന്റെ ചുവട്ടിൽ പോയി മഞ്ചാടിക്കുരു പെറുക്കി എടുത്തു… അഞ്ജു മഞ്ചാടി മണികൾ നെഞ്ചോട് ചേർത്ത് ഒന്ന് അമർത്തി ചുംബിച്ചു….

എവിടുനോ ആഞ്ഞടിച്ച കാറ്റിൽ ചന്ദനത്തിന്റെ വശ്യമായ സുഗന്ധം അവള്ക്ക് അനുഭവപെട്ടു… അഞ്ജുവിന് അവളുടെ അമ്മയുടെ സാന്നിധ്യം ചുറ്റും നിറയുന്നതായി തോന്നി…. അവൾ തന്റെ കണ്ണുകൾ ഇറുക്കിയടച്ച് ശ്വാസം ഉള്ളിലേക്ക് എടുത്തു ഒരു നിറപുഞ്ചിരിയോടെ ഉമ്മറപ്പടിയിലേക്ക് നടന്നു… കീർത്തിയും അഞ്ജുവും കൂടി വീടിന്റെ വാതിൽ തുറന്നു… കീർത്തി അകത്തേക്ക് കയറിയതും അവൾ തുമ്മാൻ ചുമക്കാനും തുടങ്ങി… അവസാനം അഞ്ജു അവളോട് പുറത്തു തന്നെ നിൽക്കാൻ പറഞ്ഞു…. കീർത്തി മനസ്സില്ലാമനസ്സോടെ പുറതെ തിണ്ണയിലിരുന്നു തുമ്മാൻ തുടങ്ങി… അവിടെ മുഴുവൻ പൊടിയും മാറാലയും കൊണ്ട് നിറഞ്ഞു നിന്നിരുന്നു…

അഞ്ചു സാരിത്തുമ്പ് കൊണ്ട് മൂക്കും വായും പൊത്തി മാറാല കൈകൊണ്ട് നീക്കി മുന്നോട്ടേക്ക് നടന്നു…. ആ വീട്ടിൽ ആകെ രണ്ടു മുറികളെ ഉണ്ടായിരുന്നുള്ളൂ… അഞ്ജു അടച്ചിട്ടിരിക്കുന്ന ആദ്യത്തെ വാതിൽ തുറന്നു… ഒറ്റ നോട്ടത്തിൽ തന്നെ അവൾക്കു മനസ്സിലായി അത് അപ്പൂപ്പനും അമ്മൂമ്മയും മുറി ആണെന്ന്…. അഞ്ജു ആ മുറി പുറത്ത് നിന്ന് തന്നെ ഒന്ന് കണ്ണോടിച്ചു വാതിൽ ചാരി അടുത്ത മുറിയുടെ വാതിക്കലേക്ക് നടന്നു… ആ മുറിയുടെ വാതിക്കൽ എത്തിയതും അഞ്ജുവിന്റെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി…. അവൾ കണ്ണുകൾ ഇറുക്കിയടച്ച് ഒരു ദീർഘനിശ്വാസം എടുത്തു…. വാതിൽ തള്ളി…. ഒരു ചെറിയ ശബ്ദത്തോടെ വാതിൽ മലർക്കെ തുറന്നു…. അഞ്ജു മുറിക്കുള്ളിലേക്ക് കിടന്നു….

പൊടിയും മാറാലയും ഉണ്ടെങ്കിലും അടുക്കും ചിട്ടയുമായി ഓരോ സാധനങ്ങൾ ഒതുക്കി വെച്ചിരിക്കുന്ന ആ മുറി അഞ്ജലിയെ വല്ലാതെ സ്വാധീനിച്ചു… ജനലിന് ഭാഗത്തായി ഒരു കുഞ്ഞ് ടേബിൾ അതിൽ നിറയെ ബുക്കുകൾ അടുക്കി വച്ചിരിക്കുന്നു… അതിനോട് ചേർന്ന് തന്നെ ഒരു തടി അലമാരയും… അഞ്ജു അലമാര തുറക്കാൻ ആവുന്നത് നോക്കി പക്ഷേ നടന്നില്ല പൂട്ടിയേക്കുവായിരുന്നു.. അവൾ നിരാശയോടെ ചുറ്റും നോക്കി… ചുമരിലെ ആണിൻ തൂക്കിയിട്ടിരിക്കുന്ന താക്കോല്ക്കൂട്ടം അവളുടെ കണ്ണിൽ ഉടക്കി… അഞ്ജു അതിയായ സന്തോഷത്തോടെ അത് കൈക്കലാക്കി…

അവൾ ഓരോ താക്കോലും ശ്രദ്ധാപൂർവ്വം ഇട്ടുനോക്കി… അലമാര തുറന്നു… വൃത്തിയായി അടുക്കിപ്പെറുക്കി വെച്ചിരിക്കുന്ന തുണികൾ… മിക്കതും പട്ടു പാവാടയും ഉടുപ്പും തന്നെയായിരുന്നു… അലമാരയുടെ താഴെയായി നിരത്തിവെച്ചിരിക്കുന്ന മഞ്ചാടി നിറച്ചുവെച്ച കണ്ണാടി കുപ്പകൾ…. ഒരു വലിയ തടിപ്പെട്ടിയിൽ നിറയെ പല വർണ്ണത്തിലുള്ള കുപ്പിവളകൾ…. അലമാരിയിൽ തന്നെ ഒരു മേശ അഞ്ജുവിന്റെ ശ്രദ്ധയിൽപ്പെട്ടു…. പല വർണ്ണത്തിലുള്ള കടലാസു കഷണങ്ങളും കുറെയേറെ ഡയറികളും… കടലാസു കഷണങ്ങളും ഡയറിയും കയ്യിലെടുത്തു… രണ്ട് ഡയറികൾ മുഴുവനും അച്ഛന്റെ ചിത്രമായിരുന്നു…. ഓരോ ചിത്രങ്ങളും ജീവൻ തുളുമ്പുന്ന അച്ഛൻ… അമ്മ വരക്കുമോ…?

ആ അറിവ് അഞ്ജലിക്ക് പുതുതായിരുന്നു… ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് മികവുള്ളതായിരുന്നു….. കടലാസ് കഷ്ണങ്ങൾ മുഴുവൻ അച്ഛന്റെ മറുപടി കത്തുകളായിരുന്നു…. ഓരോ വാക്കിലും തുളുമ്പി നിന്നിരുന്നു അവരുടെ പ്രണയം…. അത് ഓരോന്നും വായിക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി ഒപ്പം ഒരു വേദനയും… അഞ്ചു അവിടെ നിന്നും പോന്നപ്പോൾ ജാനകിയുടെ ഒരു കൂട്ടം പട്ടു പാവാടയും ഉടുപ്പും പിന്നെ അവളുടെ അമ്മ ഉപയോഗിച്ചുകൊണ്ടിരുന്ന കുറച്ച് സാധനങ്ങളും ഒപ്പം കരുതിയിരുന്നു…. വീടുപൂട്ടി അഞ്ജുവും കീർത്തിയും തറവാട്ടിലേക്ക് നടന്നു….. അഞ്ജു അവിടെ നിന്ന് എടുത്ത ജാനകിയുടെ ഉടുപ്പും കൊണ്ട് കുളത്തിലേക്ക് പോയി…

അത് നിറയെ പൊടി ആയിരുന്നു അവൾ അത് വൃത്തിയായി കഴുകി ഉണക്കാൻ ഇട്ടു…. വൈകുന്നേരം അമ്പലത്തിൽ പോകണം എന്ന് അച്ചാമ്മ എല്ലാവരോടും പറഞ്ഞു ഏൽപ്പിച്ചു… അഞ്ജു മുറിയിലേക്ക് വന്നപ്പോൾ ഹരി ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു… അവൾ മുടി വാരികെട്ടി ബാത്റൂമിൽ കയറി കുളിച്ച് വൃത്തിയായി പുറത്തേക്കിറങ്ങി വന്നു…. ഹരി ഫോൺ വെച്ച് തിരിഞ്ഞതും കുളിച്ച് ഈറനോടെ നിൽക്കുന്ന അഞ്ജുവിനെയാണ് കണ്ടത് ഒപ്പം കാച്ചിയ എണ്ണയുടെയും ചന്ദനത്തിന്റെയും സുഗന്ധം അവന്റെ മൂക്കിലേക്കടിച്ചു കയറി…. അവൾ നനഞ്ഞ മുടി കോതിയൊതുക്കി നെറുകയിലേക്ക് സിന്ദൂരം ചാർത്തി… ഹരി പിന്നിലൂടെ അവളെ വാരിപുണർന്നു…

അവന്റെ ചുടുനിശ്വാസം അവളുടെ പുറത്ത് തട്ടി… അഞ്ജു ഒരു പിടപോടെ മാറി നിൽക്കാൻ ശ്രമിച്ചു…. ഹരി അവളെ തന്റെ ഒരു കൈയിൽ ഒതുക്കി മറുകൈകൊണ്ട് അവളുടെ മുടി ഒതുക്കി മുമ്പോട്ടു… അവളുടെ പുറത്തെ സ്വർണ്ണ രോമങ്ങളിൽ പറ്റിയിരുന്ന ജലകണങ്ങൾ അവൻ ചുണ്ടുകൾകൊണ്ട് തുടച്ചെടുത്തു… ഹരി അവളിലേക്ക് കൂടുതൽ അടുക്കാൻ തുടങ്ങിയതും അഞ്ജു അവനെ തടഞ്ഞു…. ഹരി എന്താണെന്ന് അർത്ഥത്തിൽ അവളെ നോക്കി പിരുക്കം ഉയർത്തി…. അമ്പലത്തിൽ പോണം…. അവന്റെ മുഖത്ത് നോക്കാതെ അഞ്ജു ഒരു കിതപ്പോടെ പറഞ്ഞു…. ഹരി നിരാശയോടെ അവളെ നോക്കി…

അഞ്ജു ഒന്ന് ഇളിച്ചു കാണിച്ചു… അവളുടെ കയ്യിൽ നിന്നും തോർത്തു വാങ്ങി ചവിട്ടി തുള്ളി ഹരി ബാത്റൂമിലേക്ക് പോയി… വൈകുന്നേരം അമ്പലത്തിൽ പോകാൻ എല്ലാവരും ഇറങ്ങി വന്നു…. സ്ത്രീകളെല്ലാം മുണ്ടും നേരിയതും ആയിരുന്നു വേഷം…. പുരുഷന്മാരെല്ലാം മുണ്ടും മേൽമുണ്ടും മാത്രമായിരുന്നു…. ഹരിയുടെ കണ്ണുകൾ അവിടെ എല്ലാം പാഞ്ഞു… എങ്ങും അഞ്ജുവിനെ മാത്രം കാണാൻ കഴിഞ്ഞില്ല… അവന്റെ മുഖത്ത് നിരാശ പടർന്നു… ആഹാ അഞ്ജു മോളും വന്നല്ലോ… ഇനി നമ്മുക്ക് പോകാം…. ഉള്ളിൽ നിന്ന് ആരോ നടന്നു വരുന്നത് കണ്ട് ശാരദ ഉറക്കെ പറഞ്ഞു…. പുറത്തേക്കിറങ്ങി വന്ന് അഞ്ജുവിനെ കണ്ടതും എല്ലാവരും കണ്ണുമിഴിച്ച് അവളെ നോക്കി നിന്നു…

മഹിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി… രാജേന്ദ്രനും കല്യാണിയമ്മയും ദേവദത്തനും കുറ്റബോധത്താൽ നീറി… ജാനുട്ടി… ശാരദ നിറകണ്ണുകളോടെ അവളെ നോക്കി വിളിച്ചു… അതുകേട്ട് ഹരി മുഖമുയർത്തി അഞ്ജുവിനെ നോക്കിയതും അവൻ വാപൊളിച്ചു നിന്നു പോയി…. മഞ്ഞേയും പച്ചയും ഇടകലർന്ന ഒരു പട്ടു പാവാടയും ഉടുപ്പും ആയിരുന്നു അവളുടെ വേഷം… മുടി അഴിച്ചിട്ടു കുളിപ്പിന്നൽ കെട്ടിയിരിക്കുന്നു…. വാലിട്ട് കണ്ണെഴുതി നെറ്റിയിൽ ഒരു കുഞ്ഞ് കറുത്ത വട്ടപ്പൊട്ടും കഴുത്തിനോട് പറ്റിച്ചേർന്നു കിടക്കുന്ന ഒരു മാലയും കയ്യിൽ കറുത്ത കുപ്പിവളകളും കാതിൽ ഒരു കുഞ്ഞു ജിമിക്കി കമ്മലും…

ഒറ്റനോട്ടത്തിൽ ജാനകി തന്നെ…. കിളി പോയത് പോലെ നിൽക്കുന്ന ഹരിയെ ഉണ്ണി തട്ടി വിളിച്ചു… അപ്പോഴാണ് അവൻ ബോധത്തിലേക്ക് വന്നത്… അവൻ എന്താണെന്ന അർത്ഥത്തിൽ ഉണ്ണിയെ നോക്കി… മതി ഏട്ട ഇങ്ങനെ ചോര ഊറ്റിയത്… സ്വന്തം പ്രോപ്പർട്ടിയെ ഇങ്ങനെ നോക്കി വെള്ളമിറക്കാൻ ഏട്ടന് നാണമില്ലേ….. ആ വായ എങ്കിലും ഒന്ന് അടച്ചുവെക്ക് അല്ലെങ്കിൽ ഈച്ച കേറും…. അവൻ ഒന്ന് ആക്കി ചിരിച്ചുകൊണ്ട് മാറിനിന്നു… ഹരിക്ക് അഞ്ജുവിൽ നിന്നും കണ്ണെടുക്കാൻ തോന്നില്ല…. ഹരിയുടെ കണ്ണിമചിമ്മാതെയുള്ള നോട്ടം അഞ്ജുവിന്റെ കവിൾത്തടം ചുവപ്പിച്ചു…

അതു കൂടി കണ്ടപ്പോൾ ഹരിക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല… അവൻ ഓടി അഞ്ജുവിന്റെ അടുത്ത് ചെന്ന് അവളെ ഇറുകെ പുണർന്നു… കൈക്കുമ്പിളിൽ മുഖം എടുത്തു നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ചു… ഇപ്പോൾ കിളി പോയത് പോലെ നിൽക്കുന്നത് ഉണ്ണിയാണ്… ഹരി തനിക്ക് ചുറ്റുമുള്ളവരെ ഒന്നും ശ്രദ്ധിക്കാതെ അവളുടെ ചുണ്ടുകൾ കവർന്നെടുക്കാൻ തുടങ്ങിയതും ദേവദത്തന്റെ ശബ്ദം കേട്ടു… നേരം വൈകി നമ്മുക്ക് ഇറങ്ങാം… അഞ്ജു ഒരു പിടപോടെ ഹരിയെ തള്ളി മാറ്റി… അവൾക്ക് മുഖമുയർത്തി ആരെയും നോക്കാൻ തോന്നിയില്ല…. കിങ്ങിണി മോളെ എടുത്ത് വേഗം ശാരദമ്മയുടെ അടുത്തേക്ക് ചെന്നു… താര അവളുടെ അടുത്തേക്ക് വന്ന് ചുമരിൽ ഒന്ന് തട്ടി….

അഞ്ജു മുഖമുയർത്തി നോക്കിയതും മൂന്നും കൂടി അവളെ ആക്കി ചിരിക്കാൻ തുടങ്ങി…. അവൾ മുഖവും കൂർപ്പിച്ച് മഹിയുടെ അടുത്തേക്ക് നടന്നു… മഹി അവളുടെ കയ്യിൽ നിന്നും കിങ്ങിണി മോൾ എടുത്തു… ഒരു കൈകൊണ്ട് തന്റെ മകളെ നെഞ്ചോട് അടക്കിപ്പിടിച്ച് ആ അച്ഛൻ നടന്നു… അഞ്ജുവിന്റെയും മഹിയുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു…. അപ്പുചേ…. അപ്പുചെ എന്തിനാ കയുന്നേ… മഹിയുടെ കണ്ണീർ തുള്ളികൾ കിങ്ങിണി മോള് തന്റെ കുഞ്ഞിക്കൈ കൊണ്ട് തുടച്ചു നീക്കി… മഹി കുഞ്ഞ് ഹരിയെ നെഞ്ചോട് ഒന്നു കൂടി ചേർത്ത് നെറ്റിയിൽ ഉമ്മ കൊടുത്തു…. അമ്പലത്തിൽ ചെന്ന് തൊഴുത്ത് തിരികെ തറവാട്ടിലേക്ക് നടക്കാൻ തുടങ്ങി… അഞ്ജു ശാരദാമ്മയോട് എന്തൊക്കെയോ സംസാരിച്ചു നടക്കുകയായിരുന്നു….

ഹരി നിരാശയോടെ അത് നോക്കി കാണുകയായിരുന്നു…. എന്താ ഏട്ടാ ഒരു വിഷമം ഉള്ളതുപോലെ… ഹരി അഞ്ജുവിനെ നോക്കി നിരാശയോടെ നടക്കുന്നത് കണ്ട് ഉണ്ണി അവനോടു ചോദിച്ചു… ഉണ്ണി അത് ചോദിച്ചതും ഹരി അവനെ നോക്കിയൊന്നു ചിരിച്ചു… ഇപ്പോൾ ഉണ്ണി അവന്റെ മുന്നിൽ ഒരു ദൈവദൂതനെ പോലെ നിൽക്കുകയായിരുന്നു… ഡാ… എനിക്ക് നീയൊരു സഹായം ചെയ്യുമോ… ഹരി നന്നായി പത്തപിച്ചു കൊണ്ട് ഉണ്ണിയോട് ചോദിച്ചു… സഹായമോ….? ഞാനോ…? ഈ സഹായം എന്നു പറയുന്നത് എന്തുവാ….,? ഉണ്ണി ഉള്ളിൽ ചിരിച്ചു കൊണ്ട് ഹരിക്ക് മുന്നിൽ പൊട്ടൻ കളിക്കാൻ തുടങ്ങി.. ഓഹോ നിനക്ക് അറിയില്ലല്ലേ…. എങ്കിൽ ശരി മോൻ വിട്ടോ ഞാൻ കീർത്തിയെ ഒന്ന് കണ്ടിട്ട് വരാം…

ഹരി മുണ്ടുമടക്കിക്കുത്തി കീർത്തിയെ വിളിക്കാൻ ഒരുങ്ങിയതും ഉണ്ണി കൈപിടിച്ച് അവനെ തടഞ്ഞു… വേണ്ട… എന്താ ചെയ്യേണ്ടേ പറഞ്ഞു തുലക്ക്… ഉണ്ണി അവനെ കൂർപ്പിച്ചു നോക്കി പറഞ്ഞു.. അങ്ങനെ വഴിക്ക് വാ മോനേ… നീ വല്യ സഹായങ്ങൾ ഒന്നും ചെയ്യേണ്ട അമ്മേ അഞ്ജുവിന്റെ അടുത്തുനിന്നും ഒന്ന് മാറ്റിയാൽ മതി തൽക്കാലം… ഹരി ഉണ്ണിയെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു… ഉണ്ണി മുണ്ടുമടക്കിക്കുത്തി ചവിട്ടി തുള്ളി അമ്മയുടെ അടുത്തേക്ക് പോയി അവരുടെ അടുത്തു ചെന്നു അവൻ എന്തോ പറഞ്ഞ് അവരെ പിടിച്ചു വലിച്ചു മുന്നോട്ടു നടന്നു… ഹരി ആ സമയത്ത് തന്നെ അഞ്ജുവിന്റെ അടുത്തേക്ക് ചെന്നു അവളുടെ കൈ കവർന്നെടുത്തു…

അഞ്ജു ഒരു ഞെട്ടലോടെ ഹരിയെ നോക്കി ഒപ്പം ചുറ്റും…. ഇടവഴിയിലൂടെ അവർ കൈകോർത്തു പിടിച്ച് നടന്നു…. തികച്ചും മൗനമായിരുന്നു അവർക്കിടയിൽ…. അവരുടെ കണ്ണുകൾ പലതും സംസാരിച്ചു…. ഹരിക്ക് അവളോട് എന്തു പറയണമെന്ന് അറിയില്ലായിരുന്നു…. അവൻ ആകെയൊരു വെപ്രാളം പോലെ തോന്നി… തറവാട്ടിൽ എത്തിയത് ഹരി അഞ്ജുവിന്റെ കൈയിൽ പിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി.. എല്ലാരും അവരുടെ പോക്ക് കണ്ടിട്ട് ചിരിയോടെ പരസ്പരം നോക്കി…

അടുത്ത് തന്നെ ഒരു തൊട്ടില് കെട്ടാൻ സമയമായല്ലോ ശാരദ… കല്യാണിയമ്മ ചിരിച്ചുകൊണ്ട് തന്റെ മകളോട് പറഞ്ഞു….. എല്ലാവരും അത് കേട്ട് ചിരിച്ചു… കീർത്തി ആദ്യം ഒന്ന് ചിരിച്ചെങ്കിലും പിന്നീട് അവളുടെ മുഖം വാടി…. അതു മനസ്സിലാക്കിയ ശാരദ അവളെ തന്നോട് ചേർത്തു നിർത്തി… പിറ്റേന്ന് തന്നെ അവർ ശ്രീമംഗലത്തെക്ക് തിരിച്ചു…. അവരെ കാത്തു അവിടെ രണ്ട് അതിഥികൾ കൂടി ഉണ്ടായിരുന്നു…..

(തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 27