Sunday, January 5, 2025
Novel

നിനക്കായെന്നും : ഭാഗം 26

എഴുത്തുകാരി: സ്വപ്ന മാധവ്

സൂര്യകിരണങ്ങൾ ജനൽ വഴി അരിച്ചിറങ്ങിയപ്പോൾ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു…. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന ഏട്ടനെയാണ് കണ്ടത് നെറ്റിമേൽ കുഞ്ഞുമുടികൾ വീണു കിടപ്പുണ്ട്… എന്നോട് ചേർന്നു വിരലും നുണഞ്ഞു ഉറങ്ങുന്ന ലെച്ചുമോളെ കണ്ടപ്പോൾ വാത്സല്യം തോന്നി… പതിയെ നെറ്റിയിൽ ചുണ്ട് ചേർത്ത് കിടക്കയിൽ നിന്ന് എണീറ്റു കുളിക്കാൻ പോയി കുളിച്ചിറങ്ങിയപ്പോഴും രണ്ടാളും ഉറക്കത്തിൽ ആണ്… സിന്ദൂരരേഖയിൽ സിന്ദൂരം തൊട്ടപ്പോൾ ഞാൻ ഏട്ടനെ നോക്കി…

ഇന്നലെ ഏട്ടൻ പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി കേട്ടു…. എന്തായാലും ആ മനസ്സിൽ ഇത്തിരി സ്നേഹം കാണാതിരിക്കില്ല… അല്ലേൽ അങ്ങനെ സംസാരിക്കില്ലായിരുന്നു…. എത്ര ദിവസം എടുത്താലും സാരമില്ല… ഒരു ദിവസമെങ്കിൽ ഒരു ദിവസം എന്നെ ലെച്ചുമോളുടെ അമ്മയെ സ്നേഹിക്കുന്ന പോലെ സ്നേഹിച്ചാൽ മതി…. അത്രേ ഞാൻ ആഗ്രഹിക്കുന്നുള്ളു… ചിന്തകൾക് വിരാമമിട്ട് താഴേക്ക് പോയി.. രാവിലത്തെ ചായക്കുള്ളത് ഉണ്ടാകാൻ തുടങ്ങി ഭക്ഷണം കഴിക്കുമ്പോഴും എന്റെ കണ്ണുകൾ ഏട്ടനെ തേടി പോയി… അവിടെ ഭക്ഷണത്തോട് മല്ലിടുന്നത് കൊണ്ട് എന്നെ ശ്രദ്ധിച്ചില്ല….

പിന്നെ മര്യാദക്ക് ഭക്ഷണത്തിൽ ശ്രദ്ധ കൊടുത്തു… എന്നെ നോക്കാത്തത് എന്തോ വേദന എന്നിൽ ഉണ്ടാക്കി… പക്ഷേ അതിനെ പാടെ തള്ളികളഞ്ഞു… “മോളെ ഉറക്കണ്ട… നമുക്ക് പുറത്തു പോകാം ” ഉച്ചക്ക് ചോറു കഴിച്ചു കഴിഞ്ഞു മോൾ തോളിലേക്ക് വീണപ്പോൾ ഏട്ടൻ പറഞ്ഞു അതു കേട്ടതും മോൾ തല പൊക്കി നോക്കി “താത പോകോ അച്ഛ” “മ്മ്… റ്റാറ്റാ പോകാം മോൾ ഉറങ്ങല്ലേ… ” “ഇല്ല… “എന്നും പറഞ്ഞു എന്റെ കയ്യിൽ നിന്ന് ഊർന്നു താഴെ ഇറങ്ങി സൈക്കിളിൽ കയറി “വെറുതെ പുറത്തു പോകണമെന്ന് തോന്നി ” വെയിൽ താഴ്ന്നതും ഞങ്ങൾ ഇറങ്ങി… എങ്ങോട്ടാ പോകുന്നത് എന്ന് ഏട്ടൻ പറഞ്ഞില്ല..

കാർ ചെന്ന് നിന്നത് ബീച്ചിൽ ആയിരുന്നു കടൽ കണ്ടതും ‘ഹേ… കതൽ ‘ എന്നും പറഞ്ഞു ലെച്ചു ഇറങ്ങാൻ തുടങ്ങി അവധി ആയോണ്ട് ഒരുപാട് ഫാമിലീസ് അവിടെ ഉണ്ടായിരുന്നു… കുഞ്ഞുപിള്ളേര് കളിക്കുന്നതും നോക്കി ലെച്ചു എന്റെ കൈയ്യിൽ ഇരുന്നു.. “നമ്മൾ മൂന്നുപേരും കൂടെ ചെറിയ ഔട്ടിങ് തന്റെ ആഗ്രഹമല്ലേ… ഈ ഔട്ടിങ് മതിയോ ഭാര്യ? ” ആ ചോദ്യം കേട്ടതും എന്റെ കണ്ണുകൾ വിടർന്നു… ഏട്ടനെ നോക്കിയപ്പോൾ ഒരു പുഞ്ചിരിയുമായി എന്റെ മറുപടിക്കായി നോക്കി ഇരിക്കുവാ “മതി…. ഒരുപാട് സന്തോഷമായി ” “അമ്മേ… മോൾച്ചു ബെല്ലത്തിൽ ഇറങ്ങനം.. ”

ലെച്ചു എന്നെ നോക്കി കൊണ്ടു പറഞ്ഞു ഏട്ടൻ മോളെയും എടുത്തു എന്റെ കയ്യിൽ പിടിച്ചോണ്ട് കടലിലേക്ക് ഇറങ്ങി… മോളുടെ ഒപ്പം ഞങ്ങൾ രണ്ടാളും കളിച്ചു… കുറച്ചു കഴിഞ്ഞതും ഞങ്ങൾ മണൽപ്പരപ്പിൽ ഇരുന്നു…. മോൾ ഏട്ടന്റെ മടയിൽ ഇരുന്ന് തിരകളെയും നോക്കി ഇരുന്നു… കുറച്ചു നേരം ഞങ്ങളുടെ ഇടയിൽ നിശബ്ദതത ആയിരുന്നു… ഏട്ടനോട് ലെച്ചു മോളുടെ അമ്മയെ പറ്റി ചോദിക്കാൻ തോന്നി…. അവർ ഭാഗ്യം ചെയ്ത ആളാണ്‌… ഇല്ലേൽ ഇത്രേയും സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടുമായിരുന്നോ… “ഏട്ടാ… ” എന്റെ വിളികേട്ടു തലയുയർത്തി എന്നെ നോക്കി… “അതു എനിക്ക് ഒരു കാര്യം… ”

“അമ്മേ… അമ്മേ… ദോക്ക് അമ്മേ… ” ലെച്ചുവിന്റെ വിളി കേട്ട് ഞങ്ങൾ രണ്ടാളും നോക്കി… ലെച്ചു വേറെഎവിടെയോ നോക്കി വിളിക്കുവാണ്… മോൾ നോക്കുനടുത്തു ഞങ്ങൾ നോക്കി… ഒരു കുഞ്ഞു അമ്മയുടെ മടയിലിരുന്ന് കളിക്കുവാ… അമ്മേ വിളിച്ചു കൊഞ്ചുന്നുണ്ട്… അതു കണ്ടു വിളിച്ചതാണ് എന്റെ ലെച്ചു പണ്ടൊരിക്കൽ ഇങ്ങനെ വിളിക്കുന്നത് കൊതിയോടെ നോക്കി നിന്ന ലെച്ചുനെ ഓർമ വന്നു….. അന്ന് ആ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞിരുന്നു… പക്ഷേ ഇന്ന് മോൾക് അമ്മയായി ഞാൻ ഉണ്ട്.. പെട്ടെന്ന് എന്റെ മടിയിൽ വന്നിരുന്നു മോൾ… മോളോടൊപ്പം കളിച്ചു ഞാൻ അവളുടെ കുറുമ്പതരങ്ങൾ ആസ്വദിച്ചു…

“നീ എന്താ പറഞ്ഞോണ്ടിരുന്നത്? ” മോൾ എന്റെ തോളിൽ കിടന്നപ്പോൾ ഏട്ടൻ ചോദിച്ചു ഇപ്പോ ചോദിക്കണോ… ദേഷ്യപെടുമോ എന്ന പേടി ഉണ്ട്… പക്ഷേ ചോദിക്കാതിരുന്നാൽ…. “അതു…. ലെച്ചു മോളുടെ അമ്മയുടെ ഫോട്ടോ ഉണ്ടോ കാണാൻ ” ഞാൻ പതുക്കെ ചോദിച്ചു ഏട്ടന്റെ കണ്ണുകൾ ഒരുനിമിഷം എന്നെ നോക്കി നിന്നു… പിന്നെ കൈകൾ പോക്കറ്റിലേക്ക് പോയി… ഫോൺ ഓപ്പൺ ചെയ്തു ഫോട്ടോ കാണിച്ചു തന്നു… ഒരു സുന്ദരി… വെളുത്ത മെലിഞ്ഞ രൂപം.. കുഞ്ഞി കണ്ണുകൾ… ചായം പൂശാത്ത ചുണ്ടിൽ ഒരു പുഞ്ചിരി, ഇടതൂർന്ന മുടി അഴിച്ചിട്ടിരിക്കുന്നു….

സാരി ആണ് വേഷം… ആ ഫോട്ടോയിൽ നിന്ന് നോട്ടം മാറ്റാൻ പറ്റുന്നില്ല… “ചേച്ചി സുന്ദരി ആണല്ലോ… ” ഏട്ടനോട് ചോദിച്ചു… ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി… ഒരുപാട് ദുഃഖം ആ പുഞ്ചിരിയിൽ ഒളിപ്പിച്ചിരുന്നു… കുറച്ചു നേരം വീണ്ടും നിശബ്ദത ഞങ്ങൾക്ക് കൂട്ടായി… ഏട്ടൻ നിശബ്ദത മുറിച്ചു സംസാരിച്ചു തുടങ്ങി “നിന്നോട് അവളെ പറ്റി എല്ലാം പറയണമെന്ന് കരുതിയതാ… എല്ലാം നീ അറിയണം… ഇപ്പോ നീയായിട്ട് ചോദിച്ചില്ലേ… പറയാം ” എന്തോ ആകാംഷ ആയിരുന്നു മോളുടെ അമ്മയെ പറ്റി അറിയാൻ… ഒരു കഥ കേൾക്കുന്ന പോലെ ഏട്ടന്റെ ഓരോ വാക്കുകൾക്കായും കാതോർത്തു.. “മോൾ ഉറങ്ങിയല്ലോ… ”

“ആഹ്… എന്നും ഉച്ചക്ക് ഉറങ്ങുന്നതല്ലേ… അതോണ്ടാകും… ഏട്ടൻ പറയു… ” (ഇനി ഭരത് സാറിന്റെ പാസ്റ്റ് ആണേ ) അവളുടെ പേര് ആര്യ… ഒരു കിലുക്കാംപെട്ടി ആയിരുന്നു… എല്ലാരോടും ചിരിച്ചു സംസാരിക്കുന്ന… എല്ലാരോടും പെട്ടെന്ന് കൂട്ടാകുന്ന ഒരാൾ… അതായിരുന്നു അവളിൽ ഞാൻ കണ്ട പ്രത്യേകത… ഈ ലോകത്ത് പരിചയമുള്ളവർ പോലും പരസ്പരം ചിരിക്കാറില്ല… അവരുടേതായ തിരക്കിൽ ആണ്… അപ്പോഴും എല്ലാരോടും പുഞ്ചിരിക്കുന്ന അവൾ എനിക്ക് സ്പെഷ്യൽ ആയി…. ഞാൻ പിജിയ്ക്ക് പഠിക്കുമ്പോഴാ ആദ്യമായി ആര്യയെ കണ്ടത്… ഞങ്ങളുടെ ജൂനിയർ ആയിരുന്നു..

ദിവസവും കണ്ടു കണ്ടു എനിക്ക് അവളെ കാണാതിരിക്കാൻ പറ്റില്ല എന്നായി… അവൾക്കായി എല്ലാ ദിവസവും ഞാൻ കോളേജിന്റെ മുൻപിൽ കാത്തുനിൽക്കും… പക്ഷേ ഒരിക്കൽ പോലും അവൾ എന്നെ ശ്രദ്ധിച്ചിട്ടില്ല ജൂനിയർസ് വന്നതുകൊണ്ട് റാഗിങ് ഉണ്ടായിരുന്നു… എന്നും ചിരിച്ചു കാണുന്ന അവളെ അന്ന് കരഞ്ഞു കണ്ടു… അതു എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു… ഞാൻ അവളുടെ കൂട്ടുകാരോട് ചോദിച്ചു “എന്തിനാ ആ കുട്ടി കരയുന്നേ? ” “അതു… അവിടെ ഇരിക്കുന്ന ചേട്ടന്മാർ അവളോട് മോശമായി സംസാരിച്ചു ” അതു കേട്ടതും കരഞ്ഞോണ്ട് കുറച്ചു മാറി നിൽക്കുന്ന ആര്യയെ നോക്കി…

പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചോണ്ട് അവന്മാരുടെ മുന്നിൽ കൊണ്ടു പോയി “നിന്നോട് ആരെങ്കിലും മോശമായി സംസാരിച്ചാൽ പ്രതികരിക്കണം…. അല്ലാതെ കരഞ്ഞോണ്ട് നിന്നാൽ ശരിയാകുമോ ” ഞാൻ അവളോട് ചോദിച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ നോക്കിയപ്പോൾ ഞാൻ ഇല്ലാതാകുന്നത് പോലെ തോന്നി… എന്നും പുഞ്ചിരി വിടരുന്ന ചുണ്ടിൽ ഇന്ന് വിങ്ങലുകൾ കേൾക്കാം “നിനക്ക് ഇപ്പൊ പ്രതികരിക്കാം… നീ എന്ത്‌ ചെയ്യ്താലും ആരും നിന്നെ തൊടില്ല ” അതു കേട്ടതും എന്നെ നോക്കിയിട്ട് അവന്മാരുടെ അടുത്തേക്ക് പോയി… അപ്പോൾ മനസിലായി കൂടെ ഒരാൾ ഉണ്ടെങ്കിൽ ധൈര്യം ഉണ്ടെന്ന്…

അവൾ ഒരു പയ്യന്റെ നേർക്ക് പോയി കരണം നോക്കി നോക്കി കൊടുത്തു ” ഇനി ഏതെങ്കിലും പെണ്ണിനോട് മോശമായി സംസാരിക്കാൻ തോന്നുമ്പോൾ ഇത് ഓർമയിൽ വേണം ” അവൾ പറഞ്ഞു കഴിഞ്ഞതും ഒരുത്തൻ ഡീ എന്ന് വിളിച്ചോണ്ട് അവളുടെ നേർക്ക് എത്തി.. പെട്ടെന്ന് അവനെ ഞാൻ തടഞ്ഞു.. നിങ്ങൾ അപമര്യാദ കാണിച്ചു അതിനു മറുപടി ആ കൊച്ചു തന്നു… ഇനി അതിന്റെ പേരിൽ അവളെ എന്തെങ്കിലും ചെയ്യ്താൽ…… ഇത് അപേക്ഷ അല്ല… വാണിംഗ് ആണ്… “താൻ ക്ലാസ്സിൽ പൊയ്ക്കോ ” “താങ്ക്സ്… ” ഒന്ന് പുഞ്ചിരിചോണ്ട് അവൾ പറഞ്ഞു “ആരേലും മോശമായിട്ട് സംസാരിച്ചാൽ പ്രതികരിക്കണം…

ഇങ്ങനെ കരയരുത്… ” ” ഇപ്പോ ഞാൻ പ്രതികരിച്ചാൽ അവർ എന്തെങ്കിലും ചെയ്താലോ എന്ന് പേടിച്ചിട്ടാ.. അവർ സീനിയർസ് ആണല്ലോ ” “ഇനി ഇതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പറയണം ” “ഇനി ഒന്നും ഉണ്ടാവില്ല… അവർ പേടിച്ചു കാണും ” “പിന്നെ… പേടിക്കാൻ അതും അവന്മാർ.. നന്നായി… ” “വെറുതെ പേടിപ്പിക്കല്ലേ ഏട്ടാ… ” “മ്മ്… ഉളളിൽ നല്ല പേടിയുണ്ടല്ലേ… “അവളെ കളിയാക്കി ഞാൻ പറഞ്ഞു “എന്റെ പേര് ആര്യ.. ഏട്ടന്റെ പേര്? ” “ഭരത്…. അതാണ് എന്റെ ക്ലാസ്സ്‌.. പിജി ചെയ്യുവാ… എന്തേലും പ്രശ്നം ഉണ്ടായാൽ അങ്ങോട്ടേക്ക് വന്നാൽ മതി ” “ശരി ഏട്ടാ.. ”

എന്ന് പറഞ്ഞു എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു പോയി പിന്നീട് എവിടെ വച്ചു കണ്ടാലും എന്നെ നോക്കി പുഞ്ചിരിക്കും… സംസാരിക്കും.. അങ്ങനെ ഞങ്ങൾ നല്ല കൂട്ടായി… എനിക്കായി ആ ചുണ്ടിൽ പുഞ്ചിരി വിരിയുമ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു….. എന്റെ കൂട്ടുകാർക് ഞാൻ നേരത്തെ അവളെ നോക്കുന്നത് അറിയാവുന്നത് കൊണ്ടു അവർ നല്ല സപ്പോർട്ട് ആയിരുന്നു.. അങ്ങനെ അവളറിയാതെ അവളെ പ്രേമിച്ചു ഞാൻ നടന്നു “നേരം ഒരുപാടായി ശാരി… വീട്ടിൽ പോകാം ” “ഏഹ്… മുഴുവൻ പറഞ്ഞില്ലല്ലോ….

പറയാം ഇനിയും സമയം ഉണ്ടല്ലോ… ഇരുട്ടി തുടങ്ങി.. “എന്ന് പറഞ്ഞു മോളെ എന്റെ കയ്യിൽ നിന്നെടുത്തു… ഇപ്പോ പഴയതൊക്കെ ഓർമ വന്നു കാണും… ഏട്ടന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.. പ്രണിയച്ച ഒരാളെ പെട്ടെന്ന് മറക്കാൻ പറ്റില്ല.. മറന്നുവെന്ന് അഭിനയിക്കാനേ പറ്റുള്ളൂ… മറക്കാൻ പറ്റില്ല….. ഏട്ടൻ പറഞ്ഞത് ശരിയാണ്… കുറച്ചു സമയമെടുക്കും എന്നെ ഭാര്യയായി ഉൾകൊള്ളാൻ…. എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരിക്കാം നിന്റെ പ്രണയത്തിനായി… എന്റെ മനസ് ഏട്ടനോട് മന്ത്രിച്ചു…. ❤

തുടരും… 😉 ♡

നിനക്കായെന്നും : ഭാഗം 25