Tuesday, December 17, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 5

എഴുത്തുകാരി: ജീന ജാനകി

സീറ്റിൽ പോയിരുന്ന ശേഷം കറങ്ങുന്ന കസേരയിൽ ഒരു നിമിഷം കണ്ണടച്ച് ഇരുന്നു…. മനസ്സിൽ കടുവയുടെ കലി കയറിയ മോന്തയാണിപ്പോഴും…… ഹും….. അയാളുടെ വിചാരം എന്താ…. എപ്പോഴും എന്റെ മേലേ കേറാൻ ഞാനെന്താ വല്ല നേർച്ചക്കോഴിയുമാണോ ? ഇനി അങ്ങേര് ചാടിത്തുള്ളി വരട്ടെ… ഞാൻ ആരാന്ന് അറിയിച്ചു കൊടുക്കാം…. കൂൾ…. ചക്കി കൂൾ….. ഏത് പട്ടിക്കും….. അയ്യേ അത് മ്ലേച്ചമായ ഉപമയായിപ്പോയി….. ഏത് സിംഹത്തിനും ഒരു ദിവസം വരും…. പിന്നല്ലാ…… മ്മളോടാ കളി……

പെട്ടെന്ന് തലയ്കൊരു കൊട്ട് കിട്ടി…. ഏത് കുരുപ്പാന്ന് നോക്കിയപ്പോൾ മ്മടെ കല്ലു ഇളിച്ചോണണ്ട് നിക്കണു….. പിന്നെ കടുവയോടുള്ള ദേഷ്യം അവളുടെ പുറത്തിടിച്ച് തീർത്തു….. “അമ്മേ…… നിനക്കെന്താടി പേ പിടിച്ചോ ? ” ഞാൻ കടുവയെക്കണ്ടത് മുതലുള്ളതെല്ലാം കുത്തും കോമയും വിടാതെ അവളെ പറഞ്ഞു കേൾപ്പിച്ചു…… അവൾ താടിക്ക് കൈയ്യും കൊടുത്തിട്ട് എന്തോ ആലോചിക്കാൻ തുടങ്ങി…. ഞാൻ വിചാരിച്ചു അങ്ങേരക്കിട്ട് കൊടുക്കാൻ പറ്റുന്ന പണി ആലോചിക്കുവാരിക്കും എന്ന്….. പെട്ടെന്ന് കല്ലു എന്റെ കയ്യിൽ പിടിച്ചിട്ട് ഒരു ചോദ്യം…. അവളുടെ വർത്താനം കേട്ട് പല തവണ ഞാൻ അവളുടെ പിതാജിയെ സ്മരിച്ചു…….

അവളെന്താ ചോദിച്ചതെന്നല്ലേ….. “എടീ….. കടുവ കാണാൻ എങ്ങനെയാ സുന്ദരനാണോ ? ആണെങ്കിൽ ഒന്ന് നോക്കിയാലോ ?” “ടീ കോഴി….. നിന്റമ്മായിയമ്മയ്ക് കല്യാണം ആലോചിക്കാൻ അല്ല അങ്ങേരക്കുറിച്ച് പറഞ്ഞത്…. അങ്ങേരക്കിട്ട് ഒരു ഡോസു കൊടുക്കാനാ….” “നീയങ്ങേരത്തന്നെ കെട്ടിയാൽ മതി…. അതിലും വലിയ പണിയൊന്നും അങ്ങേരക്ക് കൊടുക്കാനില്ല…….” “നിന്റപ്പന് വല്ല വാഴയോ വച്ചൂടാരുന്നോ ?” “ഓഹ്….. പിന്നെ പാതിരാത്രി അല്ലേ വാഴകൃഷി……” “എന്റെ പൊന്ന് കല്ലു…. ഞാൻ തൊഴുവാം… നീയൊന്ന് വായടക്ക്…….” അവളെന്നെ നോക്കി മുഖം കൂർപ്പിച്ചു….

ഞാൻ തലയ്ക്കു കയ്യും കൊടുത്ത് അവിടെ ഇരുന്നു….. പെട്ടെന്ന് ഒരു പെൺകുട്ടി കയ്യിൽ ബാഗുമായി കേറി വന്നു….. ഇരുപത്തഞ്ച് വയസ്സിനടുത്ത് കാണും…… പുള്ളിക്കാരി നല്ല മോഡേൺ ആണ്…. അവൾ മാനേജറിന്റെ ക്യാബിനിലേക്ക് പോയി….. അവളെക്കണ്ടതും കല്ലു എന്നെ തോണ്ടി വിളിച്ചിട്ട് കണ്ണുകൊണ്ട് നോക്കാൻ ആംഗ്യം കാണിച്ചു….. ഞാൻ അതാരെന്നറിയാതെ കല്ലുവിനെ നോക്കി….. “ടീ ചക്കി….. ഏഷ്യൻപെയിന്റിൽ മുങ്ങിയത് പോലൊരു ഐറ്റം അതിനകത്തേക്ക് കേറിപ്പോയത് കണ്ടോ….. അതാണ് നമ്മുടെ മാനേജർ ദേവനാരായണൻ സാറിന്റെ പി.എ സ്നേഹ……” “അന്ന് വന്നപ്പോൾ ഇതിനെ കണ്ടില്ലല്ലോ…..” “അന്ന് ആ പിശാശ് ആരെയോ കാണാൻ പോയിരുന്നു….

പേരിലു മാത്രേ ഉള്ളൂ ഈ സ്നേഹം…. അവളുടെ ജാഡ കണ്ടാൽ തോന്നും അവളാണ് കമ്പനിയുടെ എംഡി എന്ന്….. പത്ത് കോട്ട് പെയ്ന്റും മോന്തേലടിച്ച് തലയിലൊരു ഗോപുരവും കെട്ടിക്കൊണ്ട് വരും….” “എടീ പൊട്ടിക്കാളീ അത് ഗോപുരം അല്ല…. പഫ് ആണ്……” “അത് പപ്സോ വടയോ ആയിക്കോട്ടെ… ഞാൻ ഗോപുരം എന്നേ പറയൂ…….” “ടീ കല്ലു…. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ ?” “ഉം… എന്താ ?” “നിനക്ക് ആത്മാർത്ഥായിട്ട് അസൂയ ഉണ്ടല്ലേ…….” “ഈഈ….. ഏറക്കുറെ……” ഞങ്ങൾ രണ്ടും പൊട്ടിച്ചിരിച്ചു…. അതും കണ്ടോണ്ടാ സ്നേഹപ്പിശാശ് അങ്ങോട്ട് വന്നത്…… “ഹേ…. ഗായ്സ്…. വാട്ട്സ് ഗോയിംഗ് ഓൺ ഹിയർ…….”

അവളുടെ തുള്ളൽ കേട്ട് കല്ലു വിനയകുനയയായ് പറഞ്ഞു….. “നത്തിംഗ് മാം….. കാഷ്യുൽ ടാക്ക്……” അതും പറഞ്ഞു അവൾ അവളുടെ അങ്കത്തട്ടിലേക്ക് തിരിച്ചു…. പിശാശ് എന്റെ നേരെ നോക്കിയശേഷം ചോദിച്ചു; “ജാനകി ?” “യെസ് മാം……” “ഓകെ…. ബൈ ദി വേ…. ഐം സ്നേഹ… മാനേജർസ് പിഎ…… ഡിസിപ്ലിൻ ആൻഡ് പഞ്ചുവാലിറ്റി രണ്ടും ഇവിടെ അത്യാവശ്യം ആണ്…. സോ ഡോണ്ട് മേക്ക് നോയിസ് ഹിയർ….. ഡു യു അണ്ടർസ്റ്റാന്റ്…..” “യെസ് മാം…..” “ഡോണ്ട് റിപ്പീറ്റ് ദിസ്……” “ഓകെ മാം…….” സ്റ്റൂളുപോലുള്ള ചെരുപ്പും ടക് ടക് അടിച്ച് പിശാശ് കുണുങ്ങി കുണുങ്ങി പോയി…. എനിക്കാണേൽ കലിച്ചിട്ട് പാടില്ല…. അവളുടെ അമ്മുമ്മേടൊരൂ ഡോണ്ട് റിപ്പീറ്റ്… ഹും….. കല്ലു അവടിരുന്ന് കൊണ്ട് ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു….

അവൾക്കൊരു പുഞ്ചിരി സമ്മാനിച്ച് ഞാൻ തിരക്കിലേക്ക് ഊളിയിട്ടു… ************** തിരികെ വരാൻ നേരം ബസ്റ്റോപ്പ് വരെ കല്ലു ഉണ്ടായിരുന്നു….. എനിക്ക് വല്ലാത്തൊരു ടെൻഷൻ… എന്റെ പരവേശം കൊണ്ട് കല്ലു എന്നോട് ചോദിച്ചു…. “നീയെന്താടീ മുട്ടയിടാൻ പോകുന്ന കോഴിയെപ്പോലെ കിടന്നു വെപ്രാളപ്പെടുന്നത്…. ” “അത് പിന്നെ ….. തിരിച്ച് പോകുമ്പോളും കടുവ ഉണ്ടെങ്കിലോ ?” “ന്റെ പൊന്ന് ചക്കി തല്ക്കാലം നീ അയാളെ മറന്ന് കള….. നീ സ്ട്രോംഗ് അല്ലേ….. ഒന്നുമുണ്ടാകില്ല….. ധൈര്യായിട്ട് പൊക്കോ….. ”

അവൾ തോളിൽ തട്ടിയ ശേഷം ഹോസ്റ്റലിലേക്ക് പോയി…. ദൂരെ നിന്ന് വരുന്ന ബസ്സിനെ കണ്ട് ഞാൻ ദീർഘമായി ഒന്ന് ശ്വസിച്ചു…. അടുത്ത് വന്നതും എന്റെ ശ്വാസം നേരെ വീണു….. ഹോ ഭാഗ്യം കടുവ ഇല്ല…. ഞാൻ ആശ്വാസത്തോടെ സീറ്റിൽ പാട്ടും കേട്ടിരുന്നു… സ്റ്റാന്റിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകാൻ തുടങ്ങവേ കുറച്ചു മാറി ഒരു കൂട്ടം കണ്ടു……. സ്വാഭാവികമായും എനിക്കിച്ചിരി ത്വര കൂടുതൽ ആയോണ്ട് അങ്ങോട്ട് വെച്ച് പിടിച്ചു… ആളുകളുടെ ഇടയിലൂടെ നുഴഞ്ഞു ഒരു വിധം മുന്നിലെത്തിയപ്പോളാണ് രസം…..

നല്ല ഉശിരൻ തല്ല്….. ഐവാ പൊളിച്ചു…. ടിവിയിലൊക്കെ ലാലേട്ടൻ ഓരോന്നിനെ മുണ്ടൊക്കെ മടക്കിക്കുത്തി തല്ലുന്നത് കാണുമ്പോഴൊക്കെ നേരിട്ട് ഒരു ആക്ഷൻ സീൻ കാണണം എന്നുണ്ടായിരുന്നു…. ആവേശം മൂത്ത് വായിൽ വിരലിട്ട് വിസിലടിച്ചു. പക്ഷേ നമ്മക്ക് അറിയാത്ത കാര്യായോണ്ട് വിസിലിന് പകരം കാറ്റ് മാത്രേ പുറത്തേക്ക് വന്നുള്ളൂ….. ഈഈ …. ഭാഗ്യം ആരും കണ്ടില്ല…. പെൺപിള്ളേരൊക്കെ ആരാധനയോടെ നോക്കി നിൽക്കുവാണ്….. പിന്നെ ഈ ഞാനും…… ഓഹ്……

എനിക്കാണേൽ രോഞ്ചാമം വന്നിട്ട് രോമകൂപങ്ങൾ മുരുങ്ങാക്കോലു പോലെ എണീറ്റ് ഡാൻസ് ആടാൻ തുടങ്ങി…. ഇത്ര മാസ്സായിട്ട് തല്ലുന്ന ആള് ആരാണെന്ന് അറിയണോല്ലോ….. അതിനു അങ്ങേരൊന്ന് തിരിയണ്ടേ…….. എന്റെ പ്രാർത്ഥന കേട്ടിട്ടാണോ എന്തോ പുള്ളി ആരെയോ ചാടിച്ചവിട്ടാനായിട്ട് തിരിഞ്ഞു…. പക്ഷേ ആ മോന്തകണ്ടപ്പോൾ തലയ്കകത്തെ കിളികളെല്ലാം കൂടി പറന്ന് അപ്പുറത്തെ കടയിലിരിന്ന് വായിനോക്കാൻ തുടങ്ങി….. എന്റെ കണ്ണെല്ലാം ഇപ്പോ താഴെ വീഴും എന്ന ലെവലിൽ തള്ളി വന്നു… എന്താ കാര്യം…. ഇത്രേം നേരം ഞാൻ ആരാധിച്ച് വായ്നോക്കി നിന്ന മഹാനെക്കണ്ട്……

നമ്മുടെ കടുവ…… ഭാഗ്യം അങ്ങേരേന്ന് എനിക്ക് തല്ലു കിട്ടീലല്ലോ… അടിയൊക്കെ കഴിഞ്ഞ് എല്ലാരും പിരിഞ്ഞു പോയിത്തുടങ്ങിയിട്ടും ഞാൻ കണ്ണും മിഴിച്ചു നോക്കുവാരുന്നു….. പെട്ടെന്ന് ഒരു അലർച്ച…… “ഇത്രേം നേരം ഇവിടെ വായുംപൊളിച്ചു നിൽക്കുവാരുന്നോ…. വീട്ടിൽ പോടീ….. കണ്ടിടത്ത് കറങ്ങി നിന്നോളും….. എന്താടീ നിനക്ക് നാവില്ലേ…….” ഞാൻ പൂക്കുല പോലെ പേടിച്ചു വിറയ്കാൻ തുടങ്ങി…. എന്നിട്ട് ഞാൻ കടുവയുടെ കയ്യിലേക്ക് ചൂണ്ടിക്കാട്ടി….. “ദേ…… രക്തം…..” “അടിയാകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും മുറിവുണ്ടാകും…..

ശരി പൊയ്ക്കോ…. സമയം ഒരുപാടായി……” ഞാൻ എന്റെ കർച്ചീഫെടുത്ത് നീട്ടി… അയാൾ എന്നെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് നടന്നു പോയി… ഹും ….. എന്തൊരു ജാഡയാ ഇങ്ങേർക്ക്…. കുറച്ചു മനുഷ്യത്വമുള്ളോണ്ടാ കർച്ചീഫ് കൊടുത്തത്…. അപ്പോ അയാൾടെ ഒരു പുച്ഛം………” ഞാൻ വീട്ടിലേക്ക് പോയി…… ************** രാത്രി റൂമിലേക്ക് വന്നപ്പോൾ രാജി അവിടിരുന്ന് ഫോണിൽ തോണ്ടുന്നത് കണ്ടു…. ഞാൻ ഒരു തലയണ എടുത്തു അവൾടെ തലക്കെറിഞ്ഞു….. “ന്താടീ ചൂലേ….. നിനക്ക് വട്ടായോ ?” “ആഹ് ടീ വട്ടാ….. നിന്റാങ്ങള ആ കടുവയ്ക് എന്താ എന്നോടിത്ര പുച്ഛം…..

അയാൾ എന്നെ കാണുമ്പോൾ സാത്താൻ കുരുശ്ശ് കാണുന്ന പോലെയാ ഉറഞ്ഞുതുള്ളുന്നത്….. ഞാനയാളെ എന്തേലും ചെയ്തോ … പറയെടി……” “ഇത് കൊള്ളാം… ക്രിസ്മസ് വന്നാലും ന്യൂ ഇയറു വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന പോലെ ആണല്ലോ കാര്യം…. ചേട്ടായി നിന്നോട് ചാടുന്നതിന് നീ എന്നെ തിന്നണത് എന്തിനാ……” “ആങ്ങള നിന്റെ അല്ലേ…. അപ്പോ നീ തന്നെ കേൾക്കണം……” അവൾ തലയിൽ കൈയ്യും വച്ചിരിപ്പായി….. അപ്പോഴാണ് താഴെ കടുവയുടെ ശബ്ദം കേട്ടത്….. നെഞ്ചിലെ തിരയിളക്കം ഞാനറിഞ്ഞു…..

ഒന്നോടിപ്പോകണം എന്നുണ്ടെങ്കിലും ആഗ്രഹത്തെ ഞാൻ ഉള്ളിൽ തളച്ചിട്ടു…… രാജി താഴേക്ക് പോകാനായി ഇറങ്ങി….. “രാജീ……….” “എന്താടീ……..” “കടുവയുടെ കൈ മുറിഞ്ഞിരുന്നു.. അത് മരുന്ന് വച്ചില്ലേൽ പ്രോബ്ലമാകൂന്ന് പറ…. ഞാൻ പറഞ്ഞു എന്ന് പറയണ്ട…….” അവളെന്നെ സംശയത്തോടെ നോക്കി…. “നീ ഇങ്ങനെ നോക്കണ്ട….. ഞാൻ പറഞ്ഞൂന്നേ ഉള്ളൂ…. വേറൊന്നും ആലോചിച്ച് കൂട്ടണ്ട…..” അവളൊന്നു തലയാട്ടി താഴേക്ക് പോയി….. അവളുടെ ആ തലയാട്ടലിന് എന്തോ വശപ്പിശക് ഉണ്ടല്ലോ…… ആഹ്….. ന്ത് കുന്തമോ ആവട്ടെ……

എന്നാലും കടുവ ബുള്ളറ്റെടുക്കുന്ന സമയം ബാൽക്കണിയിൽ നിന്ന് ഒളിഞ്ഞൊന്ന് നോക്കാൻ ഞാൻ മറന്നില്ല…… എന്റെ നല്ല സമയം ആയോണ്ട് ഏന്തിവലിഞ്ഞ് നോക്കുന്നത് പുള്ളി കണ്ടു…. കടുവയുടെ പുരികം ഉയർന്നപ്പോൾ തന്നെ ഞാൻ മേലോട്ട് നക്ഷത്രം നോക്കിയിട്ട് പതിയെ അകത്തേക്ക് വലിഞ്ഞു…… അയ്യേ…. അയാളെന്ത് കരുതിക്കാണും….. അല്ലേലും അയാളെന്ത് കരുതിയാലും എനിക്കെന്താ…… അങ്ങനെ ഓരോന്ന് പിറുപിറുത്തു കൊണ്ട് ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു……..

ഇതേ സമയം മീനാക്ഷിയമ്മ കണ്ണന്റെ മുറിവ് നോക്കുകയായിരുന്നു….. “എന്താ കണ്ണാ….. എന്തിനാ ഇങ്ങനെ അടിപിടിക്ക് പോകുന്നത്……” “ഒന്ന് വെറുതെ ഇരിക്കെന്റെ മീനൂട്ടി….. എനിക്കൊന്നും ഇല്ല…….” “വീട്ടിനുള്ളിൽ ഇരിക്കുന്നവരുടെ ആധി നിനക്കറിയില്ല…. അതറിയണമെങ്കിൽ നീയൊരു പെണ്ണ് കെട്ടി ഒരു കുഞ്ഞിന്റെ അച്ഛനാകണം. അപ്പൊഴേ അച്ഛനമ്മമാരുടെ ഉള്ളിലെ പിടിച്ചില് അറിയൂ……” “മീനൂട്ടി….. ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു സംസാരം ഇവിടെ വേണ്ടെന്ന്. ഈ കണ്ണൻ എന്നും ഒറ്റയ്ക്ക് മതി. പെണ്ണും പിടക്കോഴിയും ഒന്നും വേണ്ട…..” ഇതും പറഞ്ഞ് കണ്ണൻ അകത്തേക്ക് പോയി. റൂമിൽ ചെന്നിട്ടും കണ്ണന്റെ മനസ് കലങ്ങിമറിയുകയായിരുന്നു….. ”

എന്നാലും അവളെന്തിനാ ഒളിച്ചു നോക്കിയേ. എന്തൊക്കെയോ ഒരു പൊരുത്തക്കേട്. അവളത്ര വലിയ പാവമൊന്നുമല്ല…. എന്തോ ഒപ്പിക്കാനുള്ള പുറപ്പാടിലാണെന്നൊരു തോന്നൽ …. ആഹ്…. എന്തോ ആകട്ടെ… ഞാനെന്തിനാ അവളെക്കുറിച്ച് ചിന്തിക്കുന്നത്……” ബെഡിലേക്ക് കിടന്നു വലത്കൈത്തലം നെറ്റിയ്ക് മുകളിൽ വച്ച ശേഷം അവൻ കണ്ണുകൾ അടച്ചു….. ഉറക്കത്തിലേക്ക് ഊളിയിട്ട അവന്റെ ചുണ്ടുകളിൽ പേരറിയാത്തൊരു പുഞ്ചിരി വിരിഞ്ഞു…..

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 4