പാർവതി പരിണയം : ഭാഗം 26
എഴുത്തുകാരൻ: അരുൺ
നിനക്ക് വയ്യെങ്കിൽ നീ വരണ്ട ഇന്ന് അവളെ കാണാൻ വരുന്നവനും ആയിട്ട് കല്യാണം നടക്കട്ടെ എടാ തെണ്ടീ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയാതെ കുറച്ച് ധൈര്യം തരും എന്ന് വിചാരിച്ചപ്പോൾ അപ്പോൾ അവൻറെ ഒരു മറ്റേടത്തെ ഡയലോഗ് കൂടുതൽ ഡയലോഗ് അടിക്കാതെ സമയത്ത് വരാൻ നോക്ക്
പേടിയാ വിറയ്ക്കുന്ന എന്നൊക്കെ പറഞ് വരാൻ വൈകിയാൽ പിന്നെ എൻറെ അടുത്ത് പറഞ്ഞു കൊണ്ടുവരരുത് ആരോടാ ഈ ഫോണിലൂടെ അടക്കം പറച്ചിൽ ഞാൻ ചുമ്മാതെ അമ്മയോട് ഇവിടെ വന്നു എന്ന് വിളിച്ചു പറഞ്ഞതാ ഓ നടക്കട്ടെ നടക്കട്ടെ എന്ന് പറഞ്ഞു പാർവതി പുറത്തേക്ക് പോയി ഞാൻ പറഞ്ഞതെല്ലാം ആ പിശാച് കേട്ട് കാണുമോ
ഏയ് ഇല്ല അതിനുള്ള ചാൻസ് ഇല്ല എന്നാലും അവളുടെ പറച്ചിൽ ഒരു പന്തികേട് ആ ഇനിയിപ്പം വരുന്നിടത്ത് വച്ച് കാണാം അല്ലാതെ എന്ത് ചെയ്യാനാ എന്ന് പറഞ്ഞ് മനു ഹാളിലേക്ക് പോയി പത്തുമണി ആയതോടെ മനു ടെൻഷനടിച്ച് തുടങ്ങിയിരുന്നു കിരൺ എന്തുചെയ്യുമെന്ന് ഉള്ള ടെൻഷനിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നപ്പോഴാണ് പുറത്ത് ഒരു കാർ വന്നു നിന്നത്
അവർ വന്നു എന്ന് തോന്നുന്നു മനു ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് നല്ല ടെൻഷൻ ഉണ്ടായിരുന്നു എങ്കിലും അവൻ പുറത്തേക്കു ചെന്നു ചെറുക്കനെയും അവൻറെ കൂടെ വന്ന കൂട്ടുകാരനെയും മനു അകത്തേക്ക് വിളിച്ചു ഇരുത്തി പാർവതിയുടെ അച്ഛൻ പുറത്തേക്കു വന്നു ചെറുക്കനും ആയി സംസാരിച്ചുകൊണ്ടിരുന്നു അപ്പോഴാണ് പാർവതി പുറത്തേക്ക് വന്നത്
പാർവതി മനുവിനെ ഒന്ന് രൂക്ഷമായി നോക്കി പാർവതി വന്നിട്ട് ചെറുക്കൻറെ എടുത്ത് എന്തോ പറയാനായി തുടങ്ങിയപ്പോൾ മനു ഇടയ്ക്ക് കയറി പാർവതി നിനക്ക് ഞാൻ പറഞ്ഞുള്ള അറിവല്ലേ ഉള്ളൂ ചെറുക്കനെ കുറിച്ച് ഇത് ചെറുക്കൻ കിരൺ ഇത് ഞങ്ങളുടെ കൂട്ടുകാരൻ വിഷ്ണു പറഞ്ഞു കഴിഞ്ഞിട്ട് മനു പാർവ്വതിയെ ഒന്ന് നോക്കി
പാർവതി മനുവിനെ കൊന്ന് തിന്നാനുള്ള ദേഷ്യത്തിൽ നിൽക്കുകയായിരുന്നു എല്ലാവരും ഇരിക്കുന്നതുകൊണ്ട് രൂക്ഷമായി നോക്കുക മാത്രമേ ചെയ്തുള്ളൂ എന്നാൽ പിന്നെ പെണ്ണിനെ വിളിക്കാം എന്നും പറഞ്ഞു അച്ഛൻ ലക്ഷ്മിയെ പൊളിച്ചു കിരൺ ആണ് ചെറുക്കൻ എന്നറിഞ്ഞതോടെ ലക്ഷ്മിയും സന്തോഷത്തിലായിരുന്നു അപ്പോഴാണ് പുറത്ത് ഒരു കാർ വന്നു നിന്നത്
ഒരു പയ്യനും ബ്രോക്കർ ആണെന്ന് തോന്നുന്നു ഒരാളും കൂടി അകത്തേക്ക് കേറി വന്നു മനു കിരണിനെ ഒന്ന് നോക്കി അവൻ തല താഴ്ത്തി നിന്നു എല്ലാ ഒപ്പിച്ചിട്ടുണ്ട് ത*** തറയിൽ നോക്കി നിന്നാൽ മതിയല്ലോ ഇനിയിപ്പോ ഇതിന് ഞാൻ എന്തോ പറയും ഭഗവാനേ ആരാ പെണ്ണുകാണാൻ വരാൻ പറഞ്ഞിരുന്നു മോൾ ഒന്നും പറഞ്ഞില്ലേ ഞാൻ മോളെ വിളിച്ച് പത്തുമണിക്ക് വരുമെന്ന് പറഞ്ഞിരുന്നല്ലോ
അതേ ചേട്ടാ ആ കൊച്ചിൻറെ കല്യാണം ഇപ്പൊ ഉറപ്പിച്ചതേയുള്ളൂ ചേട്ടൻ വേറെ ഒരാളേ നോക്ക് വിളിച്ചു വരുത്തിയിട്ട് നാണം കെടുത്തുന്നു എന്നും പറഞ്ഞു കുറച്ച് ചീത്തയും വിളിച്ചു അയാളുടെ ആ പയ്യനും ഇറങ്ങിപ്പോയി എന്താ മോനെ ഇവിടെ നടക്കുന്നു ഇപ്പൊ വന്നവരാണ് പെണ്ണുകാണാൻ വന്നത് എങ്കിൽ പിന്നെ ഇവര് ആരാണ് അച്ഛാ അത് ഇവനും ലക്ഷ്മിയും തമ്മിൽ മൂന്ന് കൊല്ലമായി പ്രേമം ആണ്
പിന്നെ മനു അന്ന് രാത്രി നടന്ന സംഭവം മുതൽ ഇതുവരെ ഉള്ള മൊത്തം കാര്യങ്ങൾ അച്ഛൻറെ അടുത്തു പറഞ്ഞു സ്നേഹിക്കുന്നവർ തമ്മിലുള്ള കല്യാണം അല്ലേ നടത്തേണ്ടത് നേരെ ഇത് നടക്കത്തില്ല എന്നറിയാവുന്നതു കൊണ്ട് ആണ് ഞാൻ ഇങ്ങനെ ഒരു വഴി നോക്കിയത് അച്ഛൻ എന്നോട് ക്ഷമിക്കണം ഇതിനൊക്കെ അച്ഛൻ ക്ഷമിച്ചു കൊള്ളാം പക്ഷേ ആ കയറിപ്പോയ എൻറെ മോൾ ക്ഷമിക്കൂ എന്ന് തോന്നുന്നില്ല
നിങ്ങള് കല്യാണത്തിന് ബാക്കി കാര്യങ്ങൾ തീരുമാനിക്കു ഞാൻ അപ്പോഴേക്കും എൻറെ കുടുംബ പ്രശ്നം ഒന്ന് സോൾവ് ചെയ്തിട്ട് വരാം മനു റൂമിലേക്ക് വന്നപ്പോൾ പാർവതി ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു പാർവതി എന്താ ഇനി എന്തോ പറയാനാ വന്നിരിക്കുന്നത് എല്ലാരും കൂടി ചേർന്ന് എന്നെ പൊട്ടൻ ആക്കി ഇല്ലേ പിന്നെയും വന്നിരിക്കുകയാണ്
പാർവ്വതി എന്നു വിളിച്ചുകൊണ്ട് എനിക്ക് ആരെയും കാണേണ്ട ഇറങ്ങി പോകാമോ ഇവിടുന്ന് പാർവതി എനിക്കൊന്നും കേൾക്കണ്ട എന്ന് പറഞ്ഞില്ലേ അത് ശരിയാ ഞാൻ ആരാ അല്ലേ ഞാൻ വിചാരിച്ചു നിനക്ക് എന്നെ ഇഷ്ടം ആയിരിക്കുമെന്ന് ഇപ്പോ മനസ്സിലായി അതൊക്കെ എന്റെ തോന്നൽ ആയിരുന്നു എന്ന് ഞാൻ പൊയ്ക്കോളാം പറഞ്ഞു നോക്കിയത് പാർവ്വതിയുടെ മുഖത്തേക്കാണ്
പാർവ്വതി മനുവിനെ രൂക്ഷമായി നോക്കി കൊണ്ട് നിൽക്കുകയായിരുന്നു അവൻ ദയനീയമായി ഒന്ന് അവളെനോക്കി ചിരിച്ചു ഏറ്റില്ല അല്ലേ ഒറ്റ അടിയായിരുന്നു മനു കറങ്ങി പോയി അവൾ കരഞ്ഞുകൊണ്ട് അവന്റെ ദേഹത്തേക്ക് വീണു എന്നെ അടിച് എന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പറതീയ നീ എന്തിനാടി കരയുന്നെ ഞാൻ അല്ലെ കരയേണ്ടത്
ഇത്രയും ഒപ്പിച്ചു വെച്ചിട്ട് നിങ്ങളെ അടിക്കുക അല്ല വേണ്ടത് എന്നിട്ട് എൻറെ അടുത്ത് വന്നിട്ട് സെൻറി ഡയലോഗ് അടിക്കുന്നോ എന്നാലും നീ എന്തിനാടി കരഞ്ഞത് അപ്പോൾ നിനക്ക് എന്നോട് ഇഷ്ടം ഒക്കെ ഉണ്ട് ഇല്ലേ എന്നും പറഞ്ഞു മനു പാർവതിയെ വലിച് വീണ്ടും ദേഹത്തേക്ക് ഇട്ടു ഇണക്കങ്ങളും പിണക്കങ്ങളും ഉള്ള അവരുടെ ജീവിതത്തിൻറെ പുതിയ ഒരു അദ്ധ്യായത്തിന് അവിടെ തുടക്കമായി 💕അരുൺ 💕
അവസാനിച്ചു