പാർവതി : ഭാഗം 8
നോവൽ
എഴുത്തുകാരി: ദേവിക എസ്
അടുത്ത ദിവസം രാവിലെ ലഗേജ് ഒക്കെ വണ്ടിയിൽ എടുത്ത് വച്ച് എല്ലാവരോടും യാത്ര ചോദിച്ച് അവർ ഇറങ്ങി.മഹേഷ്ന്റെ മുഖം മാത്രം മ്ലാന മായിരുന്നു.
” എന്ത് പറ്റിയെടാ നിന്റെ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ടല്ലോ..”
” ഒന്നുല്ലെന്റെ അഗസ്റ്റിനെ..നീ ഒന്ന് പോയെ..”
” അവന് എന്റെ നാട് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടാവും..അതാണ്..”
ശരൺ കള്ള ചെരിയോടെ പറഞ്ഞു.
” എന്നാ ഞങ്ങൾ ഇറങ്ങട്ടെ അച്ഛാ…ശെരി അമ്മെ…അല്ല പാറൂട്ടി എവിടെ..”
ശരൺ പറൂട്ടിയുടെ പേരു പറഞ്ഞത് കേട്ടതും മഹേഷ് ഉദ്യോഗത്തോടെ തല ഉയർത്തി നോക്കി.അവൾ പുറത്തിറങ്ങി വാതിൽ പടി ചാരി നിന്നു. അവൾ മഹേഷിനെ നോക്കിയതെ ഇല്ല.എല്ലാവരും കൈ വീശി യാത്ര പറഞ്ഞു. വണ്ടി പുറപ്പെട്ടു.പാർവതി കുറച്ചു നേരം അവിടെ നിന്നു പിന്നെ പുറം വാതിൽ വഴി ഇറങ്ങി അവരുടെ വണ്ടി കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളി ഇറ്റു വീണു.
രണ്ടര വര്ഷം കഴിഞ്ഞു.എഞ്ചിനീയറിംഗ് കോഴ്‌സ് കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയിൽ ആണ് നാലു പേരും.പഠനത്തിന് ഇടയിൽ തന്നെ ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി അവർ നാലുപേർക്കും നല്ല കമ്പനിയിൽ തന്നെ ജോലി കിട്ടി.ശരണിന് ബംഗലൂരിൽ ജോലി കിട്ടിയെങ്കിലും അവൻ നാട്ടിൽ തന്നെ ജോലിക്ക് കയറാൻ തീരുമാനിച്ചു.മഹേഷിന് ആവട്ടെ അവിടെ നിന്നും വന്ന ശേഷവും പാറൂട്ടിയെ മറക്കാൻ സാധിച്ചില്ല.ഒരു കാന്തം പോലെ അവൾ അവന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു.അവൻ പലപ്പോഴും തന്റെ ക്യാമറയിൽ ഫോട്ടോസ് നോക്കി കരയുക ആയിരുന്നു പതിവ്.ബംഗളുരിൽ തന്നെ ജോലി കിട്ടിയിട്ടും എല്ലാം മറക്കാനും ഒരുമാറ്റത്തിനും ആയി അമേരിക്കയിൽ അവന്റെ പാരേന്റ്സ്ന്റെ കൂടെ പോയി സെറ്റിൽ ആവാൻ തീരുമാനിച്ചു.
ഈ മഴയും ഈ കാറ്റും ഒക്കെ വേറെ ഏതു നാട്ടിലാഡാ കിട്ടുക…ഈ നാടുവിട്ട് ഞാൻ എവിടേക്കും ഇല്ല, എന്ന് പറഞ്ഞവന്റെ മാറ്റം കൂട്ടുകാരെ ഒക്കെ അതിശയിപ്പിച്ചു.അവർ എന്തൊക്കെ പറഞ്ഞിട്ടും അവൻ നാട്ടിൽ നിൽക്കാൻ സമ്മതിച്ചില്ല.
അവർ തിരിച്ചു പോവുന്നതിന്റെ പിറ്റേന്ന് ആയിരുന്നു പാർവതിയെ ദേവി ആയി അവരോധിക്കുന്ന ചടങ്ങ്. അതുകൊണ്ട് തന്നെ ശരൺ വളരെ ദുഃഖിതൻ ആയിരുന്നു.അവനൊരു സമാധാനത്തിന് അവർ എല്ലാം ഒരുമിച്ച് ശരൺന്റെ നാട്ടിൽ പോവാൻ തീരുമാനിച്ചു. എന്നാൽ മഹേഷ് എത്ര ഒക്കെ നിർബന്ധിച്ചിട്ടും സമ്മതിച്ചില്ല.അവന്റെ ഹൃദയം ഓരോ നിമിഷവും നീറുക ആയിരുന്നു. അവൻ അന്ന് തന്നെ അവന്റെ നാട്ടിലേക്കും അവിടുന്ന് അമേരിക്കയിലേക്കും പോവാൻ തീരുമാനിച്ചു.
അങ്ങനെ മറ്റു മൂന്നു പേരും ശരന്റെ നാട്ടിലേക്കും മഹേഷ് അവന്റെ നാട്ടിലേക്കും ട്രെയിൻ കേറി.അവന്റെ മനസൊക്കെ എവിടെയോ ആയിരുന്നു. സാധാരണ സൈഡ് സീറ്റിൽ ഇരുന്ന് കാഴ്ചകൾ ഒക്കെ ആസ്വദിച്ച് ആയിരുന്നു യാത്രകൾ ഒക്കെ ചെയ്യുക പതിവ്.എന്നാൽ ഇന്നവൻ ഒന്നും ശ്രെദ്ധിച്ചില്ല.അവന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു വന്നു. അരദിവസത്തെ യാത്രക്ക് ഒടുവിൽ ഒരു സന്ധ്യാനേരം അവൻ നാട്ടിൽ എത്തി ചേർന്നു. അല്പം ഇടുങ്ങിയ ഒരു വഴിയിലൂടെ അല്പം നടന്ന് വേണം അവന്റെ തറവാട്ടിൽ എത്താൻ അവിടെ മാമനും കുടുമ്ബവും താമസിക്കുന്നു.രാത്രിക്ക് തന്നെ ആണ് ഫ്ലൈറ്റ്.അവൻ അസ്വസ്ഥമായ മനസ്സോടെ വേഗം നടന്നു.
പെട്ടന്ന് അവന്റെ കാലുകൾ എന്തിലോ തട്ടി.ഒരു പാത്രം പോലെ ഒന്ന്.അവൻ അപ്പോഴാണ് താഴേക്ക് നോക്കിയത് , ഭ്രാന്തനെ പോലെ ഒരാൾ ജടപിടിച്ച മുടിയും കഴുത്തിൽ ഒരു രുദ്രക്ഷമാലയും കീറി വൃത്തികേട് ആയ ഒരു കവി വസ്ത്രവും ധരിച്ച ഒരു വൃദ്ധൻ. ആകപ്പാടെ ഒരു വൃത്തികെട്ട രൂപം . അയാളുടെ ഭിക്ഷ പത്രം ആണ് തട്ടിയത്. അവൻ കുനിഞ്ഞു നിന്ന് അതെടുത്തു യഥാസ്ഥാനത്ത് വച്ച് സോറി പറഞ്ഞു.കൂടെ ഒരു 50 രൂപ കുടി അതിൽ ഇട്ടു.അപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു.
” ഹ ഹ ഹ…..മനസ്സും ശരീരവും വേറെ ഇടങ്ങളിൽ അയാൾ കാലും ഗതി മാറി ചലിക്കും കേട്ടോ..”
ഇത് കേട്ട് മഹേഷിന് ദേഷ്യം വന്നു.അല്ലേൽ തന്നെ മനുഷ്യൻ പ്രാന്ത് പിടിച്ച് ഇരിക്കുമ്പോഴാ അവന്റെ ഒക്കെ..
മഹേഷിന്റെ മുഖം മാറുന്നത് കണ്ട് അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു.
” ഹ ഹ ഹ……ചെമ്പകശ്ശേരി ഇല്ലവും കിളിശ്ശേരി ഇല്ലവും തമ്മിലെ ചേരു അതാണ് ദേവി നിശ്ചയം.” ഇതും പറഞ്ഞ് അയാൾ വീണ്ടും ഉച്ചത്തിൽ പൊട്ടിച്ചിരിചു.
ഇതു കേട്ട് മഹേഷ് ഞെട്ടി പോയി.
” എന്ത്….ഹേ നിങ്ങൾ എന്താ പറഞ്ഞത് ..”
” ഹ ഹോയ്… ഞാൻ പറഞ്ഞത് അതുതന്നെ ഇളയ തമ്പുരാനെ….കഴിഞ്ഞ ജന്മത്തിൽ ഒന്നിക്കാൻ കഴിയാത്ത നിങ്ങൾ ഈ ജന്മത്തിൽ ഒന്നിക്കാനായി പിറവി എടുത്തു.പക്ഷെ ദുഷ്ടയായ ഭൈരവി നിങളെ ചെറുപ്പത്തിലേ അകറ്റി.അവളുടെ പൂജ മന്ത്രം ഒക്കെ അവളെ ദേവിക്ക് വിധിച്ചവളാക്കി..പ്രവതിയെ നിത്യകന്യക ആക്കി മാറ്റി.”
അകെ അമ്പരന്നു ഭയന്ന് നിൽക്കുകയാണ് മഹേഷ്.
” നിങ്ങൾ… നിങ്ങൾ ആരാണ്…ഭൈരവി ആര്….”
” ഭൈരവി…..ഭൈരവി അവൾ ലോകമാന്ത്രിക ..ദുഷ്ട പിശാശ് പാർവതിയുടെ വളർത്തമ്മ.”
ഇതൊക്കെ കേട്ട് ഞെട്ടി തരിച്ചു നിൽക്കുകയാണ് മഹേഷ്.
” നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ..നിങ്ങൾക്ക് എങ്ങനെ ഞങ്ങളെ ഒക്കെ അറിയാം ”
” ഹാ… ഞാൻ കാര്യസ്ഥൻ നിങളുടെ പ്രണയത്തിന് സാക്ഷി.നിങ്ങളെ സഹായിച്ചതിന് ഭൈരവി എന്നെ ഈ രൂപത്തിൽ ആക്കി.
ഇന്നും ഞാൻ കാത്തിരിക്കുക ആയിരുന്നു.നിനക്ക് വേണ്ടി.
” നിങൾ ഒന്ന് തെളിച്ചു പറയുമോ..” മഹേഷ് കരഞ്ഞു കൊണ്ട് പറഞ്ഞു.
” ഞാൻ എന്തിന് പറയണം ഒക്കെ നീ കാണുണ്ടല്ലോ..അവളുടെ സാമീപ്യം ഉണ്ടാകുമ്പോൾ നീ കാണുന്ന അവ്യക്തത ചിത്രങ്ങൾ ഇല്ലേ…അത് തന്നെ ആണ് കഥ.അല്ലെങ്കിൽ ഇതാ ഇത് പിടിക്കു എന്നിട്ട് മനസ്സിൽ ചോദിക്കു. ”
ചെറിയൊരു മാല അയാൾ അവന് കൊടുത്തു.സ്വർണ നിറത്തിൽ ചെറിയൊരു ലോക്കറ്റ് ഉം കൂടെ…
” ഇത്…?.”
” അത് തന്നെ.പാർവതിക്ക് അണിയിക്കാനായി വച്ച താലി…നിങ്ങളുടെ പ്രണയത്തിന്റെ അടയാളം.”
” എനിക്ക് ഇതൊന്നും ഓര്മകിട്ടുന്നില്ലലോ..”
” ഈ താലി കയ്യിൽ വച്ച് മനസ് ശാന്തമാക്കി ആലോചിക്.”
മഹേഷ് അത് വിറക്കുന്ന കയ്യോടെ വാങ്ങി.അതിൽ സ്പര്ശിക്കുമ്പോൾ അവന്റെ കൈകൾ തരിക്കുണ്ടായിരുന്നു.അവൻ അത് വാങ്ങി നെഞ്ചോട് ചേർത്തു. പെട്ടന്ന് ഒരു ഫിലിംൽ എന്ന പോലെ തെളിഞ്ഞു വന്നു ഓരോ കാര്യങ്ങളും.
അയാൾ പറഞ്ഞു തുടങ്ങി.
ഇല്ലത്തെ കുട്ടിയായി ആണ് പാർവതി ജനിച്ചത് അമ്മ മരിച്ചപ്പോൾ ഭൈരവി എന്ന ദുർമന്ത്രവാദിനിയെ അച്ഛൻ അറിയാതെ വിവാഹം ചെയ്തു മുറചെറുക്കാനായ താനുo ആയി അതായത് അത്യാജന്മത്തിലെ മഹേഷുമായി പാർവതി കഠിനമായ പ്രണയത്തിൽ ആയി.ഇത് മനസ്സിലാക്കിയ ഭൈരവി മഹേഷിനെ തന്റെ മകളെ കൊണ്ട് കെട്ടിക്കാനായി , നിങ്ങളുടെ പ്രണയത്തെ അറുതുമാറ്റാനായി, ഒരു ദിവസം രാത്രി പാർവതിയുടെ ചാരിത്ര്യം നശിപ്പിച്ചു.എല്ലാം നഷ്ടപെട്ട അവൾ സ്വയം തീയിൽ ചാടി ആത്മഹത്യാ ചെയ്തു.കാര്യസ്ഥനായ എന്നിൽ നിന്നും വിവരം അറിഞ്ഞ നീയും അതെ തീകുണ്ഡത്തിൽ ചാടി ആത്മഹത്യ ചെയ്തു.നിങ്ങൾ അന്ന് കാത്തു വച്ച ഈ താലി മാത്രം ബാക്കി ആയി.
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഒരു ഫ്രെയിംൽ എന്ന പോലെ മഹേഷിന് ഓർമ്മ വന്നു.
” ദേവി എനിക്ക് എത്രയും പെട്ടന്ന് പാർവതിയുടെ അടുത്ത് എത്തണം.അവൻ വീണ്ടും റെയിവേ സ്റ്റേഷനിലെക്ക് കുതിച്ചോടി.അവളുടെ ദേവി പ്രേവേശനത്തിന് ഇനി നാഴികകൾ മാത്രം. ഈശ്വരാ ഞാൻ അവിടെ എത്തുമോ….അവൻ എത്തുമ്പോഴേക് ട്രെയിൻ വിട്ടിരുന്നു .മഹേഷ് അതിൽ ഓടി കേറി.അവന്റെ മനസ്സിൽ തീനാളങ്ങൾക്കുള്ളിൽ പിടയുന്ന പാർവതിയുടെ ചിത്രം മാത്രമായിരുന്നു.
തുടരും…
Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹