Monday, November 25, 2024
Novel

പാർവതി പരിണയം : ഭാഗം 5

എഴുത്തുകാരി: ‌അരുൺ

അങ്ങനെ ചിന്തിച്ച് ഇരിക്കുമ്പോഴാണ് പാർവ്വതി ഡോർ തുറന്ന് റൂമിന് അകത്തേക്ക് വന്നത്
പെട്ടെന്ന് പാർവ്വതിയെ കണ്ടതോടെ മനു കട്ടിലിൽ നിന്നും ചാടി എണീറ്റു
മനുവിൻറെ വെപ്രാളം കണ്ടപ്പോൾ പാർവ്വതി ആദ്യം ചിരിയാണ് വന്നത്
എന്നാൽ ഇന്നലെ നടന്ന കാര്യം ആലോചിച്ചപ്പോൾ വീണ്ടും പാർവതി കലിപ്പ് മൂഡിൽ ആയി

അമ്മ കൊടുത്തുവിട്ട പാൽ മേശയുടെ പുറത്ത് വെച്ച ശേഷം പാർവതിവന്ന് കട്ടിലിൽ ഇരുന്നു
മനു ആ സമയം ഇന്നലെ നടന്ന കാര്യം മൊത്തം തുറന്ന് പറയാനുള്ള തയ്യാറെടുപ്പിലായിരുന്നു
മനു പയ്യെ പാർവതിയുടെ അടുത്ത് വന്നിരുന്നു
അതെ എനിക്ക് ഒരു അബദ്ധം പറ്റിയതാ ഇന്നലെ
ഓഹോ കക്കാൻ കയറുമ്പോൾ പിടിക്കപ്പെടുന്നത് ഒക്കെ എന്നാണ് അബദ്ധം പറ്റിയെന്ന് പറയാൻ തുടങ്ങിയത്

അയ്യോ അതല്ല കുട്ടി എന്നെ തെറ്റിദ്ധരിച്ചതാണ്
ഞാൻ ശരിയായിട്ട് തന്നെയാണ് ധരിച്ചിരിക്കുന്നത്
പിന്നെ ഒരു കാര്യം പറഞ്ഞേക്കാം നിങ്ങൾ എൻറെ കഴുത്തിൽ താലികെട്ടി എന്നും പറഞ്ഞ് ഭർത്താവിൻറെ അധികാരം സ്ഥാപിക്കാൻ എങ്ങാനും വന്നാൽ എൻറെ തനി സ്വഭാവം നിങ്ങൾ അറിയും

ഓ ഇനിയിപ്പോ എന്തോ അറിയാൻ മനസ്സിൽ പറയാനാണ് മനു ഉദ്ദേശിച്ചതെങ്കിലും പക്ഷേ പറഞ്ഞപ്പോൾ ഉച്ചത്തിൽ ആയിപ്പോയി
എ എന്തുവാണ് പറഞ്ഞത്
ഓ ഒന്നുമില്ല എന്നാപ്പിന്നെ കിടക്കാം എന്ന് പറഞ്ഞതാ
ശരിയാ ഇന്നലെ രാത്രി പണിക്ക് ഇറങ്ങിയത് അല്ലേ പിന്നെ നാട്ടുകാരുടെ കൈയിൽനിന്ന് ശരിക്കും കുട്ടിയും കാണും

പിന്നെ ഉറങ്ങുന്നത് ഒക്കെ കൊള്ളാം ഞാൻ പറഞ്ഞത് ഒന്നും മറക്കണ്ട എന്നും പറഞ്ഞ അവൾ കട്ടിലിൽ പോയി കിടന്നു
ഭഗവാനേ ഇത് ഒരുമാതിരി മറ്റേടത്തെ പണിയായിപ്പോയി
വഴിയെ പോയ പണി ഒരുത്തൻ ഉറക്കത്തിൽ നിന്നും വിളിച്ചുകൊണ്ടുപോയി എൻറെ തലയിൽ തന്നെ വെച്ച് തന്നപോലെ ആയിപ്പോയല്ലോ
ഇനിയിപ്പോ പറഞ്ഞിട്ട് ഒരു കാര്യമില്ല അനുഭവിക്കുകതന്നെ
എന്നും പറഞ്ഞ് അവനും പോയി കിടന്നു

മനു രാവിലെ എണീറ്റപ്പോൾ അവിടെയെങ്ങും പാർവതി ഇല്ലായിരുന്നു
മനു പയ്യെ അവിടുന്ന് എണീറ്റ് റൂമിന് പുറത്തേക്കിറങ്ങി
പതിവുപോലെ അമ്മ അടുക്കളയിലെ മൽപ്പിടുത്തതിലാണ് മനു ബാക്കി അവിടെ എല്ലാം ഒന്ന് ചുറ്റും നോക്കി
പാർവതി അവിടെയെങ്ങും ഇല്ലായിരുന്നു

അപ്പോഴാണ് പുറകിൽ നിന്നും മനുവിൻറെ സഹോദരി മീനാക്ഷി അവനെ വിളിച്ചത്
ഡാ നീ അവളെയാണ് തിരക്കുന്നത് എങ്കിൽ മോൻ വെറുതെ കഷ്ടപ്പെടേണ്ട
അവൾ അവിടെ എങ്ങും ഇല്ല

പിന്നെ ഈ വെളുപ്പാൻ കാലത്തെ അവൾ എവിടെ പോയി
അവള് നിൻറെ കൂട്ട് പത്താംക്ലാസിൽ മൂന്നുവട്ടം വിശിഷ്ടസേവാമെഡൽ പേടിച്ച് നടന്നതൊന്നും അല്ല
അവളെ സ്കൂളിൽ ടീച്ചർ ആണ് പോരാത്തതിന് അവൾ കരാട്ടെയോ മറ്റു പിള്ളാരെ പഠിപ്പിക്കുന്നുണ്ട്
അതു പഠിപ്പിക്കാനായി അവൾ രാവിലെ ആറു മണിക്ക് പോകണം
പിന്നെ സമയം കിട്ടുമ്പോൾ കുറച്ച് എന്നെയും പഠിപ്പിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി

ഓഹോ ഇവൾ എൻറെ ജീവിതം കുളമാക്കിയത് പോരാഞ്ഞിട്ട് പാവം അളിയൻറെ ജീവിതം കൂടി കുളം തോണ്ടുന്ന ലക്ഷണം ആണല്ലോ

തുടരും

പാർവതി പരിണയം : ഭാഗം 1

പാർവതി പരിണയം : ഭാഗം 2

പാർവതി പരിണയം : ഭാഗം 3

പാർവതി പരിണയം : ഭാഗം 4