Thursday, December 19, 2024
Novel

അറിയാതെ : ഭാഗം 28

നോവൽ
എഴുത്തുകാരി: അഗ്നി


വരുണേട്ടൻ…. സൈറയുടെ ചുണ്ടുകൾ മന്ത്രിച്ചു….അവൾ അവനെ ഒന്ന് ചിരിച്ചു കാണിച്ചു…

അപ്പോഴേക്കും കാശി അവളെയും കൊണ്ട് സാമിന്റെയും വരുണിന്റെയും അടുക്കൽ എത്തിയിരുന്നു…

“ഹാ..കാശിച്ചായ…ദേ ഇതാണ് വരുൺ..മെഡി വേൾഡിന്റെ ഉടമസ്ഥരിൽ ഒരാൾ…പിന്നെ സനയോടൊപ്പം ഗൈനെക് ഡിപാർട്മെന്റും കൈകാര്യം ചെയ്യുന്നു…”
സാം പറഞ്ഞു…

കാശി വരുണിന് നേരെ തന്റെ കൈകൾ നീട്ടി…കാശി തിരിച്ചും…

“ഡി സൈറ..നിനക്കെന്താ ഒരു മൈന്റും ഇല്ലാത്തെ… പണ്ട് നിന്നെ പ്രൊപോസ് ചെയ്തതുകൊണ്ടാണോ..അതൊക്കെ ഞാൻ അന്നേ വിട്ടതല്ലേ .ഇപ്പൊ നീ എനിക്കെന്റെ അനിയത്തിയെപ്പോലെയല്ലേ
….എനിക്ക് മീരയും വീണയും എങ്ങനെയാണോ അതുപോലെ തന്നെയാണ് നീയും….”..
അവൻ അത് പറഞ്ഞതും സൈറ പതിയെ പുഞ്ചിരിച്ചു…അവളുടെ മനസ്സിൽ എന്തോ ഒരു കുളിർമ്മ വന്ന് നിറഞ്ഞിരുന്നു….

അവരോട് സംസാരിച്ച ശേഷം കാശിയും സൈറയും അവരുടെ ഫ്‌ളാറ്റിലേക്ക് ചെന്നു…അവിടെ ചെന്നപ്പോൾ കാണുന്നത് കുഞ്ഞുങ്ങൾ രണ്ടുപേരെയും കുളിപ്പിച്ച് തല തോർത്തിക്കൊടുക്കുന്ന ജാനമ്മയെയാണ്…

സൈറയും കാശിയും ആ കാഴ്ച ഒന്ന് നോക്കി നിന്നു ശേഷം അകത്തേയ്ക്ക് കയറി….അപ്പോഴേക്കും കുഞ്ഞുങ്ങൾ രണ്ടുപേരും ഓടിവന്ന് അവരുടെ കാലുകളിൽ തൂങ്ങിയിരുന്നു…

സൈറ കുഞ്ഞുങ്ങളുടെ വസ്ത്രം മാറ്റിയ ശേഷം അവർക്കായി കൊണ്ടുവന്ന അമൂലിന്റെ കേസർ ബദാം മിൽക്ക് എടുത്ത് അവരുടെ കുപ്പിയിൽ ഒഴിച്ചു കൊടുത്തു..ഇരുവരുടെയും പ്രിയപ്പെട്ട പാലുല്പന്നം ആണത്…

അത് കിട്ടിയതും രണ്ടുപേരും സോഫയുടെ ഒരു മൂലയിൽ ചെന്നു കിടന്ന് പതിയെ അത് കുടിക്കാൻ തുടങ്ങി…ആ സമയം കൊണ്ട് മുൻവശത്തെ വാതിൽ അടച്ചുകൊണ്ട് സൈറ വസ്ത്രം മാറാനായി മുറിയിലേക്കും ജാനകി അടുക്കളയിലേക്കും ചെന്നു…

സൈറ പോയതിന്റെ പുറകെ തന്നെ കാശിയും ചെന്നു…അവൾ അവനെ അകത്തേയ്ക്ക് കടത്താതിരിക്കാൻ പരമാവധി ശ്രമിച്ചു എങ്കിൽക്കൂടിയും അവൻ ആ വാതിൽ തള്ളി തുറന്ന് അകത്തേയ്ക്ക് കയറി കുറ്റിയുമിട്ടു…

ഈയിടെയായി കാശിയുടെ കുസൃതികൾ അൽപ്പം കൂടുന്നതായി സൈറയ്ക്ക് തോന്നിയിരുന്നു..അതുകൊണ്ട് വീട്ടിൽ ആണെങ്കിൽ കഴിവതും അവൾ അവന്റെ മുന്നിൽ പെടാതെയാണ് നടന്നിരുന്നത്..

കാശി പതിയെ അവളുടെ അടുക്കലേക്ക് ചുവടുകൾ വച്ചു…സൈറ പതിയെ പിന്നിലേക്കും…തന്നെ നോക്കുന്ന നോട്ടത്തിൽ നിന്നും അവന്റെ ഉള്ളിൽ നുരഞ്ഞുപൊന്തുന്ന പ്രണയത്തിന്റെ അലയൊലികൾ അവൾ കാണുന്നുണ്ടായിരുന്നു….അവനിലേക്ക് ചേരുവാനായി അവളുടെ ഉള്ളവും തുടിച്ചുകൊണ്ടിരുന്നു…

തന്റെ ഇടുപ്പിൽ തട്ടിയ കാശിയുടെ കയ്യുടെ ചൂടാണ് അവളെ അവന്റെ കണ്ണിന്റെ ആഴങ്ങളിൽ നിന്നും മോചിതയാക്കിയത്….അവന്റെ ഇടതുകൈ സാരിയ്ക്കിടയിലൂടെ കടന്നു ചെന്ന് അവളുടെ നടുവിൽ എത്തി…വലതുകൈ കൊണ്ട് അവൻ അവളുടെ വയറിൽ സ്പർശിച്ചു…ആ സ്പര്ശനത്തിൽ അവൾ കോരിത്തരിച്ചുപോയി.. നാണം കൊണ്ടവളുടെ കവിളിണകൾ ചുവന്നു തുടുത്തു വന്നു…

കാശി പതിയെ ആ കവിളുകളിൽ കടിച്ചു…കൂടെ തന്റെ ചൂണ്ടുവിരലാൽ അവളുടെ അണിവയറിലെ പൊക്കിൾചുഴിയിൽ അവൻ ചിത്രം വരച്ചുകൊണ്ടിരുന്നു…

അവൾ അവന്റെ കൈകളിൽ കയറിപ്പിടിച്ചു…അവൻ അവന്റെ വലതുകൈ വയറിൽ നിന്നും മാറ്റി അവളുടെ തോളോട് ചേർത്തു…എന്നിട്ട് ഇരുകൈകളാലും അവളെ വലിച്ചടുപ്പിച്ചു…അവൾ നോക്കിനിൽക്കെ ക്ഷണ നേരം കൊണ്ട് അവൻ അവളുടെ അധരങ്ങളെ തന്റേതുമായി കൊരുത്തു….

അവൾക്കത് എതിർക്കുവാൻ കഴിഞ്ഞില്ല…വായിൽ ഉമിനീരോടൊപ്പം ചോരയുടെ രുചിയും കലർന്നപ്പോഴാണ് അവൻ അവളെ മോചിപ്പിച്ചത്….

അവൾക്ക് അവന്റെ മുഖത്തേയ്ക്ക് നോക്കുവാൻ ഒരു ചമ്മൽ പോലെ തോന്നി..അവൾ അവന്റെ. നെഞ്ചോട് ചേർന്നു…അവന്റെ നെഞ്ചിൽ പതിയെ അമർത്തി കടിച്ചു…എന്നിട്ട് വേഗം വസ്ത്രം മാറുവാനായി ബാത്റൂമിലേക്ക് ഓടുവാൻ തുനിഞ്ഞു…

എന്നാൽ ഇത് മുൻകൂട്ടി കണ്ട കാശി അവളെ തന്റെ കൈകളാൽ പിടിച്ചു വച്ചു…അവൾ അവന്റെ ദേഹത്തേയ്ക്ക് പുറം തിരിഞ്ഞ് ചാരി നിന്നു..

അവൻ പതിയെ അവളുടെ കാതുകളിൽ തന്റെ ചുണ്ടുകൾ ചേർത്തു…എന്നിട്ട് പറഞ്ഞു..
“ഈ ഓടിയൊളിക്കൽ ഒക്കെ അവസാനിപ്പിക്കാറായി… ട്ടോ…രണ്ട് ദിവസത്തിനുള്ളിൽ നമ്മൾ ഒരു സ്ഥലം വരെ പോകുന്നു…..അത് വരെയേ ഉള്ളു…അവിടെ ചെന്നിട്ട് ഞാൻ എടുത്തോളാം നിന്നെ..കേട്ടോ….”

അവൻ അവളുടെ കാതിൽ അമർത്തി ചുമ്പിച്ചിട്ട് അവളുടെമേലുള്ള തന്റെ പിടിയയച്ചു.. അവൾ വസ്ത്രം മാറുവാനായി പോയപ്പോൾ അവൻ തന്റെ ഷർട്ട് ഊരി ഒരു ബനിയൻ എടുത്തിട്ടു…കൂടെ പാന്റ് മാറി ഒരു ബർമൂടയും ഇട്ടുകൊണ്ട് കുഞ്ഞുങ്ങളുടെ അടുക്കൽ ചെന്നു….

******************************

സൈറ കുളിച്ചു കഴിഞ്ഞാണ് പുറത്തിറങ്ങിയത്…അവളുടെ കവിളുകളിൽ അപ്പോഴും നാണത്തിന്റെ ചുവപ്പ് രാശി തെളിഞ്ഞു നിന്നിരുന്നു…നല്ല തണുത്ത വെള്ളത്തിൽ കുളിച്ചെങ്കിൽ പോലും കാശിയുടെ ദേഹത്തിന്റെ ചൂടും ഗന്ധവും ഇപ്പോഴും തന്റെ ശരീരത്തിൽ ഉള്ളതായി അവൾക്ക് തോന്നി…

അവൾ മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ കാണുന്നത് ഇരു കുഞ്ഞുങ്ങളെയും നെഞ്ചോടടക്കി പിടിച്ചുകൊണ്ട് ടി. വി കാണുന്ന കാശിയെയാണ്…കുഞ്ഞുങ്ങളെ നോക്കിയപ്പോൾ അവർ ഉറങ്ങിയതിനാൽ അവൾ ഓരോരുത്തരെയായി കാശിയുടെ കൈകളിൽ നിന്നും വാങ്ങി കട്ടിലിൽ കൊണ്ട് ചെന്ന് കിടത്തി…അതിന് ശേഷം അടുക്കളയിലേക്ക് ജാനമ്മയുടെ അടുക്കൽ ചെന്നു…

ജാനമ്മയാണെങ്കിൽ സാമ്പാർ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു..കുഞ്ഞുങ്ങൾക്ക് വളരെ ഇഷ്ടമാണത്..

“കുഞ്ഞുങ്ങൾ എന്ത്യേ മോളെ….”ജാനകി ചോദിച്ചു…

“അവർ ഉറങ്ങിപ്പോയി അമ്മേ…”..അവൾ ജാനമ്മയോട് പറഞ്ഞുകൊണ്ട് അവിടെ മസാല പുരട്ടി വച്ചിരുന്ന കേരയുടെ കഷണങ്ങൾ എടുത്ത് എണ്ണയിലേക്കിട്ടു…

“ആഹാ…നന്നായി…അവർ ഉച്ചയ്ക്ക് ഉറങ്ങിയില്ലായിരുന്നു..കുറച്ചു കഴിയുമ്പോൾ ഉണർത്തി ചോറ് കൊടുക്കാം…”..

അവൾ തലയാട്ടിക്കൊണ്ട് പതുക്കെ പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്നു…ഇടയ്ക്കിടെ മീൻ വന്ന് നോക്കാനും മറന്നില്ല….

“ഒരാഴ്ച കൂടെ അവധി കിട്ടിയല്ലോലെ…എന്തായാലും കൃഷ്ണേട്ടനോട് വരാൻ പറയണം…നിങ്ങൾ പോവുകയല്ലേ….”

സൈറ ഒന്നും മനസ്സിലാകാതെ ജാനകിയെ നോക്കി…..

അവളുടെ നോട്ടം കണ്ടിട്ടാവണം ജാനകി പറഞ്ഞു തുടങ്ങി….
“അപ്പോൾ അവനൊന്നും മോളോട് പറഞ്ഞില്ലായിരുന്നോ…രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾ ഡാർജിലിങ്ങിലേക്ക് പോകുകയാണ്…കുറച്ചു ദിവസം അവിടെ ചിലവഴിക്കാനായി….”

സൈറ തറഞ്ഞു നിന്നു..കാശി കുറച്ചു മുന്നേ പറഞ്ഞ കാര്യത്തിന്റെ കിടപ്പുവശം അവൾക്ക് മനസ്സിലായി….

അവൾ ജാനകിയെ നോക്കി ചിരിച്ചു കാണിച്ചിട്ട് തന്റെ കർത്തവ്യത്തിലേക്ക് കടന്നു…അപ്പോഴേക്കും ജാനകി സാമ്പാർ ഉണ്ടാക്കി കഴിഞ്ഞിരുന്നതിനാൽ അവർ അൽപ്പനേരം കിടക്കാനായി അവരുടെ മുറിയിലേക്ക് പോയി…

സൈറ പാത്രങ്ങൾ ഒക്കെ കഴുകി മീനെല്ലാം വറുത്തത് അടച്ചു വച്ച് തിരിഞ്ഞതും ഊണുമുറിയിലെ തൂണിൽ ചാരി തന്നെ നോക്കി നിൽക്കുന്ന കാശിയെയാണ് അവൾ കണ്ടത്….അവരുടെ ഫ്‌ളാറ്റിലേത് ഓപ്പൺ കിച്ചൺ ആയിരുന്നു…

അവൻ അവളുടെ അടുക്കലേക്ക് നടന്ന് വന്നു…അവൾ കയ്യും കെട്ടി അവനെത്തന്നെ നോക്കി നിന്നു….

“എന്താടോ ഇങ്ങനെ നോക്കി നിൽക്കുന്നെ….”….

“ഒന്നൂല്ല…രൂദ്രേട്ടൻ എന്തോ പറയാൻ വന്നതാണെന്ന് മനസ്സിലായി..അതങ്ങ് പറ…”
അവൾ ചിരിച്ചുകൊണ്ട് അവന്റെ മൂക്കിൽ തട്ടിക്കൊണ്ട് പറഞ്ഞു…..

“‘അമ്മ പറഞ്ഞല്ലോലെ..നമ്മൾ പോകുന്ന കാര്യം….അത് ചോദിക്കാനാണ് വന്നേ…മനസ്സിലായില്ലേ…”…

അവൾ പതിയെ ഒന്ന് ചിരിച്ചു…
“എന്നാ പോകുന്നത്….”

“രണ്ട് ദിവസത്തിനുള്ളിൽ..നമുക്കും കുഞ്ഞുങ്ങൾക്കുമുള്ള എല്ലാ സാധനങ്ങളും എടുത്തു വച്ചോളൂ…”

അവൾ സന്തോഷത്തോടെ തന്റെ തലയെ ചലിപ്പിച്ചു…..

കാശി അവളെ പതിയെ ചുറ്റിപ്പിടിച്ചു…എന്നിട്ട് അവളുടെ കാതുകളിലേക്ക് തന്റെ ചുണ്ടുകളെ ചേർത്തു…..
“യു ലുക്ക് സോ ബ്യുട്ടിഫുൾ ഇൻ ദിസ് ഔട്ഫിറ്റ്…”

അവൾ കറുത്ത നിറമുള്ളൊരു ലൂസ് ബനിയനും മഞ്ഞയിൽ കറുത്ത വരകൾ വരുന്നൊരു പലാസോയുമായിരുന്നു ധരിച്ചിരുന്നത്….അവളുടെ മുടി അവൾ ചുറ്റിക്കെട്ടി വച്ചിരുന്നു…

അവൾ ഒരു ചിരിയോടെ അവനെ തള്ളിമാറ്റി…അവൻ അവളുടെ കവിളിൽ ഒരു സ്നേഹമുദ്രണം പതിപ്പിച്ചിട്ട് ടി.വി കാണുവാനായി പോയി…

******************************

സൈറ പതിയെ അവൾ വറുത്ത കുറച്ച് മീൻ കഷണങ്ങൾ എടുത്ത് സാമിനും മിയയ്ക്കും കൊടുക്കുവാനാണ് രണ്ട് പാത്രങ്ങളിലേക്കാക്കി കാശിയോട് പറഞ്ഞിട്ട് മിയയുടെ ഫ്‌ളാറ്റിലേക്ക് ചെന്നു…

ഫ്ലാറ്റിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടപ്പോൾ സൈറയുടെ മനസ്സിൽ എന്തോ പേടി തട്ടി…

അവൾ സൂക്ഷ്മതയോടെ ശബ്ദം ഉണ്ടാക്കാതെ അകത്തേയ്ക്ക് ചെന്നു…അവിടെയുള്ള കാഴ്ച്ച കണ്ടവൾ സ്തംഭിച്ചു നിന്നു…

(തുടരും….)

അറിയാതെ : ഭാഗം 29