നിയോഗം: ഭാഗം 78
രചന: ഉല്ലാസ് ഒ എസ്
ഗൗതം സാറിന്റെ അമ്മയ്ക്ക് തന്നെ ഒന്ന് കാണണം എന്ന് മാത്യു സാർ ആണ് വന്നു പറഞ്ഞത്..
അതിൻ പ്രകാരം, കോളേജ് വിട്ട് കഴിഞ്ഞപ്പോൾ അവൾ ലൈബ്രറി ടേ അടുത്തുള്ള വാകമര ചോട്ടിൽ വന്നു നിൽക്കുവാണ്.
എന്തിനാണ് ആവോ ആ ആന്റി ഇവിടേക്ക് വരുന്നത്.. ഇനി എന്തെങ്കിലും പ്രശ്നം സാറിന് ഉണ്ടായോ….. അന്ന് തന്നെ വീട്ടിൽ കൊണ്ടുപോയി വിട്ട ശേഷം ഇതേ വരെയും ആയിട്ടും, സാറിന്റെ യാതൊരു വിവരവും ഇല്ലായിരുന്നു.
.
ഇടയ്ക്ക് ഒക്കെ
തനിച്ചിരിക്കുന്ന നേരത്ത്, തന്റെ ഹൃദയത്തിലേക്ക് നിനച്ചിരിക്കാതെ കടന്നു വരുന്നുണ്ടയിരുന്നു ഗൗതം സാർ..
മോളെ….
പിന്നിൽ നിന്നും ഒരു വിളി കേട്ടു.
ക്രീം നിറം ഉള്ള ഒരു കൈത്തറി, സാരീ ഉടുത്തു കൊണ്ട്, സാറിന്റെ അമ്മ നടന്നു തന്റെ അരികിലേക്ക് വന്നു….
കുട്ടിമാളു അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
മോൾക്ക് ബുദ്ധിമുട്ട് ആയോ..?
ഇല്ല ആന്റി…. കാണണം എന്ന് പറഞ്ഞത് കൊണ്ട് ഞാൻ വെയിറ്റ് ചെയ്തു നിൽക്കുവായിരുന്നു.
“മ്മ്…. മോളുടെ വീട്ടിലേക്ക് വരാൻ ബുദ്ധിമുട്ട് തോന്നി… അതുകൊണ്ട് പിന്നെ,ഈ മാർഗം തേടിയത്.
.
അരുന്ധതി അവളുടെ കൈക്ക് പിടിച്ചു കൊണ്ട് പറഞ്ഞു.
കുട്ടിമാളു വിനു ആണെങ്കിൽ ആകാംക്ഷ അടക്കാൻ പറ്റുന്നില്ല … എന്താണ് ഇവർ പറയാൻ പോകുന്നത്…..
അവളുടെ പേടിച്ചരണ്ട നിൽപ്പ് കണ്ടപ്പോൾ അവർക്ക് പാവം തോന്നി.
“എന്താ ആന്റി… സാറിന് എന്തെങ്കിലും ”
. പെട്ടന്ന് അവൾക്ക് അതാണ് നാവിൽ വന്നത്.
“ഹേയ്… ഒന്നുല്ല കുട്ടി….. ഇങ്ങനെ പേടിച്ചു നിൽക്കുവൊന്നും വേണ്ടന്നെ… മോള് വാ.. നമ്മൾക്ക് അല്പം നടന്നാലോ ”
“മ്മ്…..”
ബാഗിന്റെ വള്ളിയിൽ പിടിച്ചു തിരിച്ചുo തെറുത്തും, അവൾ അവരോടൊപ്പം നടന്നു.
“എങ്ങനെ ആണ് പറഞ്ഞു തുടങ്ങേണ്ടത് എന്ന് എനിക്ക് അറിയില്ല കുട്ടി….. എന്നിരുന്നാലും മോള് ആലോചിച്ചു ഒരു തീരുമാനം അറിയിക്കണം.. ”
“എന്താ ആന്റി….. കാര്യം പറഞ്ഞില്ലാലോ ”
“മോളെ ഗൗതം ഒറ്റ മോൻ ആണ്..അവന്റ അച്ഛൻ മരിച്ചിട്ട് 10വർഷം കഴിഞ്ഞു…പിന്നീട് അവനു അച്ഛന്റെ യും അമ്മയുടെയും ഒക്കെ സ്ഥാനത്തു നിന്നു കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നത് ഞാൻ ആണ് .”
അരുന്ധതി എന്താണ് പറഞ്ഞു വരുന്നത് എന്നറിയാതെ മൈഥിലി കുഴങ്ങി
എന്റെ മോനെ കുറിച്ച് പറയുക ആണെങ്കിൽ, യാതൊരു വിധ ദുശീലവും, കൂട്ട് കെട്ടുകളും ഒന്നുമില്ലാത്ത ഒരു പയ്യൻ ആണ് , അവന്റെ സ്വഭാവത്തിൽ നൂറു ശതമാനം എന്നെ സംബന്ധിച്ചടത്തോളം, അഹങ്കാരത്തോടെ തല ഉയർത്തി നിൽക്കാൻ പറ്റും…
ഞാനും അവനും മാത്രം ഉള്ള ഒരു കൊച്ചു ലോകം ആണ് ഞങളുടെത്….
അവിടേക്ക് മോൾക്ക് കൂടി പങ്ക് ചേരാൻ പറ്റുമോ….
അതറിയുവാൻ ആണ് ഞാൻ വന്നത്….
ആന്റി…….
അവൾ അരുന്ധതി യെ നോക്കി.
അതെ മോളെ… ഞാൻ സീരിയസ് ആയിട്ട് ആണ് ചോദിക്കുന്നെ… കുട്ടി ഇപ്പോൾ പഠിക്കുക ആണെന്ന് എനിക്ക് അറിയാം…. ദൃതി വെച്ച് കൊണ്ട് അടുത്ത മാസം കല്യാണം നടത്താൻ അല്ല ഞാൻ പറയുന്നേ….. മോളുടെ പഠിത്തം ഒക്കെ കഴിഞ്ഞു,, വീട്ടിൽ അച്ഛനും അമ്മയും വിവാഹം ആലോചിക്കുന്ന ഒരു സമയം വരുമല്ലോ…. അപ്പോൾ,ഞാനും എന്റെ മകനും കൂടി വന്നോട്ടെ…..
അവൾ ആണെങ്കിൽ അവരുടെ മുഖത്തേക്ക് നോക്കി നിന്നുപോയി..
ഈശ്വരാ.. ഇതു എന്തൊക്കെ ആണ് കേൾക്കുന്നത്…
“മോൾക്ക് എന്നും നല്ലോരു ഭർത്താവ് ആയിരിക്കും എന്റെ മകൻ എന്ന് എനിക്ക് ഉറപ്പുണ്ട്…. അവന്റെ പാതിയായി ചേർന്നെന്ന് കരുതി, മോൾക്ക് ഒരിക്കലും യാതൊരു വിധ ബുദ്ധിമുട്ട്കളും ഉണ്ടാവില്ല….. മറിച്ചു, മോള് ചൂസ് ചെയ്യുന്ന ഏറ്റവും നല്ലോരു ഡിസിഷൻ ആയിരിക്കും അതു….. അത്രമേൽ എന്റെ മകനെ കുറിച്ചു എനിക്ക് ബോദ്യം ഉണ്ട് കുട്ടി…..”
കുട്ടിമാളു ആണെങ്കിൽ എന്ത് പറയണം എന്നറിയാൻ പറ്റാതെ വിഷമിച്ചു.
ആലോചിച്ചു പറഞ്ഞാൽ മതി…. ഇന്നു തിങ്കളാഴ്ച ആണ്.. ഞാൻ വെള്ളിയാഴ്ച്ച വന്നോട്ടെ… എനിക്ക് ഒരു മറുപടി തരുമോ…..
അവർ പ്രതീക്ഷയോട് കൂടി അവളെ നോക്കി.
“ആന്റി… എന്റെ അച്ഛനും അമ്മയും പറയുന്ന ആളെ മാത്രം ഞാൻ വിവാഹം കഴിക്കൂ…. ആന്റി ഈ കാര്യം എന്റെ വീട്ടിൽ വന്നു സംസാരിക്കുമോ… ”
അവളുടെ തുറന്ന് പറച്ചിലിൽ നിന്നും വ്യക്തം ആയിരുന്നു,, തന്റെ മകന്റെ ഭാര്യ ആവാൻ സമ്മത ക്കുറവ് ഒന്നും ഇല്ലെന്ന് ഉള്ളത്…
മോളെ….. ഗൗതം വന്നത് ആയിരുന്നു മോളുടെ വീട്ടിൽ…
ങ്ങേ… എപ്പോൾ….ഞാൻ അറിഞ്ഞില്ലാലോ ആന്റി
അവളുടെ മിഴികൾ ചുരുങ്ങി..
ഹ്മ്മ്… അത് അവൻ ആദ്യം മോളുടെ വീട്ടിൽ വന്നു അവരോട് ആണ് ചോദിച്ചത്…. പക്ഷെ….
സംഭവിച്ച കാര്യങ്ങൾ എല്ലാം അരുന്ധതി അവളെ അറിയിച്ചു.
“ആന്റി… ഞാൻ ഇതു ഒന്നും അറിഞ്ഞിരുന്നില്ല…”
. “അത് എനിക്ക് മനസിലായി… അതുകൊണ്ട് ആണ് മോളെ, ഞാൻ ഇവിടേക്ക് വന്നത്..കുട്ടിയേ നേരിട്ട് കണ്ടു സംസാരിക്കാൻ…. ”
“മ്മ് ”
“മോളെ……. ഗൗതം അന്ന് മോളുടെ അച്ഛനോട് ചോദിച്ചത്, ഒരേ ഒരു കാര്യം ആണ്…. അവൻ അത്രയും വർഷം കാത്തിരുന്നിട്ടും, ഒടുവിൽ മോൾക്ക് മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ, പിന്നെ അച്ഛനും അമ്മയും പറയുന്ന ആളെ വിവാഹം ചെയ്യുമോ… ഇല്ലാലോ….അതുകൊണ്ട് അവൻ വെയിറ്റ് ചെയ്യുന്നതിൽ അർഥം ഇല്ലെന്ന് ആവില്ലേ…..”
“അങ്ങനെ ഒന്നും ഉണ്ടാവില്ല ആന്റി…. അച്ഛൻ പറയുന്നത് എന്തോ, അത് അനുസരിക്കുക മാത്രം ഞാൻ ഇന്നോളം ചെയ്തിട്ടുള്ളു…. എന്ന് കരുതി അച്ഛന്റെ തീരുമാനങ്ങൾ എന്നിൽ അടിച്ചേൽപ്പിക്കുക ഒന്നും അല്ല കേട്ടോ… ആ വീട്ടിൽ ഒരു കാര്യം തീരുമാനിച്ചാൽ അത് ഞങ്ങൾ മൂവരും ആലോചിച്ചു ചെയ്യൂ… പിന്നെ ഇതിനെ കുറിച് ഒരുപക്ഷെ എന്നോട് പറയാതെ ഇരുന്നത്, ആന്റി പറഞ്ഞത് പോലെ, മക്കളുടെ കാര്യത്തിൽ എല്ലാ അച്ഛനമ്മമാരും സ്വാർത്ഥർ ആയതു കൊണ്ട് ആവാം…”
“അത് നൂറുശതമാനം സത്യം ആണ് മോളെ ”
“ആന്റി…
സാറിനെ പോലെ തന്നെ ഞാനും എന്റെ വീട്ടിൽ ഒറ്റ മോൾ ആണ്….. എന്നിൽ ഒരുപാട് പ്രതീക്ഷകൾ വെച്ചു പുലർത്തുന്നവർ ആണ് എന്റെ അച്ഛനും അമ്മയും….. അവരെ വിഷമിപ്പിച്ചു കൊണ്ട് സ്വന്തമായി ഒരു തീരുമാനം എടുക്കുവാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്…. സോറി ആന്റി……”
തന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് വളരെ അധികം ‘ചിന്തപരമായി തന്നെ പറയുന്ന മൈഥിലി യെ നോക്കി നിന്നു പോയി അരുന്ധതി…
“ഇട്സ് ഓക്കേ മോളെ…. ”
അവർ അവളെ പിടിച്ചു തന്നിലേക്ക് ചേർത്ത് നിറുത്തി..
“ആന്റി ഇങ്ങനെ വന്നിട്ടില്ലെന്നും മോളോട് സംസാരിച്ചിട്ടില്ലെന്നും കരുതി യാൽ മതി… കേട്ടോ…”
“ഹ്മ്മ്…”
അവൾ അവരെ നോക്കി മൂളി
“ഞാനും ഒരമ്മ അല്ലേ മോളെ…എന്റെ മകൻ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ, എനിക്ക് മോളെ ഒന്ന് കാണണം എന്ന് തോന്നി…..”
..
“എനിക്ക് മനസിലായി ആന്റി….”
“ആഹ്.. എന്നാൽ നേരം വൈകും മുന്നേ മോള് പൊയ്ക്കോളൂ….”
അവർ വാച്ചിലേക്ക് നോക്കി പറഞ്ഞു.
“ആഹ് ശരി ആന്റി….”
അവരോട് യാത്ര പറഞ്ഞു നടന്നു നീങ്ങിയിട്ട് അവൾ ഒരു നിമിഷം തിരിഞ്ഞു നിന്നു..
അപ്പോളും അവളെ തന്നെ നോക്കി കൊണ്ട് നിൽക്കുക ആയിരുന്നു അരുന്ധതി.
. “എന്താ മോളെ ”
.. തന്റെ അടുത്തേയ്ക്ക് നടന്നു വരുന്നവളെ നോക്കി അവർ ചോദിച്ചു.
“സാറിന് അറിയാമോ ആന്റി ഇന്നു എന്റെ അടുത്ത് വന്ന കാര്യം ”
“ഇല്ല….. ഞാൻ അവനോട് പറഞ്ഞാൽ ഒരുപക്ഷെ സമ്മതിക്കില്ല എന്ന് കരുതി,”
“ആന്റി വീട്ടിൽ ചെന്നിട്ട് പോയി പറഞ്ഞോളൂ….. എന്നെ കാണാൻ വന്നു എന്നും, എന്റെ അച്ഛൻ സാറോട് പറഞ്ഞ കാര്യങ്ങൾ തന്നെ ആണ് എനിക്ക് പറയാൻ ഉളളത് എന്നും……”
. അരുന്ധതി ക്ക് അവൾ പറഞ്ഞു വരുന്നത് മനസിലായില്ല….
അത് കുട്ടിമാളുവിനും പിടി കിട്ടി.
“,സ്വന്തം ആയി ഒരു ജോലി ഒക്കെ ലഭിച്ച ശേഷം, ഞാൻ വിവാഹത്തെ കുറിച്ച് ചിന്തിക്കുക ഒള്ളു…. അച്ഛനും അമ്മയും അതിനു എതിര് നിൽക്കില്ല..”
അവൾ ഒന്ന് നെടുവീർപ്പെട്ടു
“സാറ് കരുതും പോലെ എന്റെ മനസ്സിൽ ഒരുക്കലും അങ്ങനെ ആരും കാണില്ല ആന്റി,,,,ആ ഒരു ഉറപ്പ് എനിക്ക് ഉണ്ട്… ”
“അങ്ങനെ ആണെങ്കിൽ, അന്ന് ഞങ്ങൾ മോളുടെ വീട്ടിൽ വന്നോട്ടെ….. മോൾക്ക് സമ്മതം ആണോ ”
അരുന്ധതി അവളെ നോക്കി.
“അച്ഛനും അമ്മയും സമ്മതിച്ചാൽ…”
. “മോൾക്ക് ഇഷ്ടക്കേട് ഉണ്ടോ… അത് അറിയണം എനിക്ക് ”
“ആന്റി… കുറഞ്ഞത് 5വർഷം എങ്കിലും വേണ്ടി വരും എന്റെ വിവാഹത്തിന്… ആ സമയo വരെയും സാറിന് ഇങ്ങനെ തുടരാൻ ബുദ്ധിമുട്ട് കാണും… വേറെ ഒരുപാട് ആലോചനകൾ വരികയും ചെയ്യും… ”
“ശരിയാണ് മോള് പറഞ്ഞത്…. പക്ഷെ, ഈ കാലയളവു കഴിഞ്ഞു ഒരു വിവാഹം ആലോചിക്കുന്ന നേരത്തു, എന്റെ മകൻ ഒരു ബാച്ചിലർ ആണെങ്കിൽ ഞാനും എന്റെ മകനും കൂടി വരും മോളുടെ വീട്ടിലേക്ക്… അന്ന് എതിർപ്പ് പറയരുത്…..”
മൈഥിലി അവരെ നോക്കി…
“കുട്ടിയെ ഞാൻ വിശ്വസിച്ചോട്ടെ…”
ഒന്നും മിണ്ടാതെ നിൽക്കുന്നവളെ നോക്കി അവളുടെ വലം കൈയിൽ കൂട്ടിപിടിച്ചു കൊണ്ട് അരുന്ധതി അവളെ നോക്കി നിന്നു…
കുറച്ചു സമയം ആ നിൽപ്പ് തുടർന്ന ശേഷം അരുന്ധതി യെ നോക്കി അവൾ തല കുലുക്കി…
എന്നിട്ട് ഒന്നും പറയാതെ കൊണ്ട് വേഗം നടന്ന പോയി..….തുടരും