Thursday, November 21, 2024
Novel

നിയോഗം: ഭാഗം 76

രചന: ഉല്ലാസ് ഒ എസ്

മോനെ…. സ്വന്തം സഹോദരനെ പോലെ നീ, അവളോടൊപ്പം നിന്നതിന്, ഒരിക്കൽ കൂടി ഞങ്ങൾ രണ്ടാളും മോനോട് നന്ദി പറയുകയാണ്…

കാർത്തിയത് പറഞ്ഞതും ഗൗതത്തിന് തലകറങ്ങുന്നത് പോലെയാണ് തോന്നിയത്..

സഹോദരനോ….. അതും ഞാന്…
എന്റെ എല്ലാ പ്രതീക്ഷകളും  തകർന്നുടഞ്ഞോ ഈശ്വരാ…  അവൻ പിറു പിറുത്തു.

യാത്ര പറഞ്ഞു ഇറങ്ങിയപ്പോളും അവന്റെ ഉള്ളിൽ ആകെ ഒരു കുഞ്ഞ് നോവ് പടർന്നു.

ച്ചേ… എല്ലാം കുളം ആകുമോ ആവോ..

ഇത്രയും നല്ലോരു ചെറുപ്പക്കാരനെ  ഇവർക്ക് എന്തുകൊണ്ട് മകളുടെ ഭർത്താവായി സങ്കൽപ്പിച്ചു കൂടാ….. ഒരു ചകോധരൻ
.

കാറിലേക്ക് കയറാൻ തുടങ്ങിയതും അവൻ,വെറുതെ വീടിന്റെ മുകളിലെ നിലയിലേക്ക് നോക്കി.

പെട്ടന്ന് അവന്റ കണ്ണുകൾ പ്രകാശിച്ചു..

ജനാലയിൽ ഇരു കൈകളും പിടിച്ചു കൊണ്ട് ത്തന്നെ നോക്കി നിൽക്കുന്ന മൈഥിലി…

ഗൗതത്തിനാണെങ്കിൽ അവളെ തിരിച്ച് ഒന്ന് കൈവീശി കാണിക്കണമെന്ന് ആഗ്രഹമുണ്ട്
. പക്ഷേ അങ്കിളും ആന്റിയും നിൽക്കുന്നതുകൊണ്ട്, എന്തോ ഒരു കൊളുത്തി വലിക്കൽ പോലെ…

 

അവരെ ഇരുവരെയും നോക്കി,
പുഞ്ചിരി പൊഴിച്ചുകൊണ്ട് അവൻ വണ്ടിയിലേക്ക് കയറാൻ ഭാവിച്ചതും പെട്ടന്ന് അവൻ നിന്നു..

അങ്കിൾ… വൺ മിനിറ്റ്.

കാർത്തി അവന്റെ അരികിലേക്ക് ഇറങ്ങി ചെന്നു.

എന്താ ഗൗതം…

അങ്കിൾ… എനിക്ക് അങ്കിളിനോട്‌ തികച്ചും പേർസണൽ ആയി ഒരു കാര്യം സംസാരിക്കുവാൻ ആയിരുന്നു…..

എന്താടോ… എന്തങ്കിലും പ്രശ്നം ഉണ്ടോ.

യെസ് അങ്കിൾ….

അവൻ ഒരു പത്തു മിനിറ്റോളം കാർത്തിയോട് സംസാരിച്ച ശേഷം വേഗം ത്തന്നെ വണ്ടി എടുത്തു കൊണ്ട് പോകുകയും ചെയ്ത്.

 

ഗൗതത്തിന്റെ വണ്ടി ഗേറ്റ് കടന്നു പോയതും, കുട്ടി മാളു താഴേക്ക് ഇറങ്ങി വന്നു..

അപ്പോഴേക്കും കാർത്തിയുടെ ഫോണിലേക്ക് കോളുകൾ വന്ന് തുടങ്ങിയിരുന്നു….

ആളുകളൊക്കെ അറിഞ്ഞിരിക്കുന്നു ഇന്നത്തെ പ്രവഹസനങ്ങൾ….

ഇനി എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് ഓർത്തപ്പോൾ കുട്ടി മാളുവിനെ വിറയ്ക്കാൻ തുടങ്ങി.

പക്ഷേ, കാർത്തിക്ക്, നല്ല വിശ്വാസം ഉണ്ടായിരുന്നു. ഒരു കുഴപ്പവും തന്റെ മകൾക്ക് ഇനി സംഭവിക്കുകയില്ലെന്ന്. കാരണം,ഗൗതത്തിന്റെ വാക്കുകളിലൂടെ അവനു വ്യക്തമായിരുന്നു…

തന്റെ ഫോണിലേക്ക് വിളിച്ചവരോടൊക്കെ തക്കതായ മറുപടി നൽകിക്കൊണ്ട് തന്നെയാണ് കാർത്തി സംസാരിച്ചത്….

“ആ പയ്യൻ കൊള്ളാം അല്ലേ മാഷേ… ”

കാർത്തിയുടെ നെഞ്ചോരം ചേർന്ന് കിടന്നുകൊണ്ട് പത്മ മെല്ലെ ചോദിച്ചു..

“ഏത് പയ്യൻ ”

കാര്യം മനസ്സിലായെങ്കിലും കാർത്തി അജ്ഞത നടിച്ചു…

അല്ലാ… ഇന്ന് വന്ന ആ പയ്യൻ.

ആരു  ഗൗതമോ.

ഹ്മ്മ്….

ആഹ്…. അതൊക്ക എങ്ങനെ ആണ് നമ്മൾ അറിയുന്നത്… ഒരു തവണ കണ്ടു എന്ന് വെച്ചു ആരെയും വില ഇരുത്തുവൻ കഴിയില്ലടോ.

ആഹ് അതു ശരി ആണ്.

മാഷേ..മാഷിനെ വിളിച്ചു മാറ്റി നിറുത്തി യ ശേഷം ആ കുട്ടി എന്താണ് പറഞ്ഞത്…. ഞാൻ അത് ചോദിക്കാൻ മറന്നു ട്ടോ.

ഹേയ്… അങ്ങനെ പ്രേത്യേകിച്ചു ഒന്നും ഇല്ല… എന്നോട് എന്റെ ഹെൽത്ത്‌ നന്നായി കെയർ ചെയ്യണം എന്നൊക്ക പറയുക ആയിരുന്നു.

മ്മ്…. ഞാൻ അങ്ങട് പേടിച്ചു… ഇനി ഇപ്പൊ എന്തേ എന്ന് ഓർത്തു പോയി… പിന്നെ മോള് ഉണ്ടായിരുന്നല്ലോ കൂടെ… അതോണ്ട് കൂടി ആണ് അപ്പോൾ ഒന്നും ചോദിക്കാഞ്ഞത്.. പിന്നെ ആ കാര്യം വിട്ടും പോയി.

“ആഹ്….”

“മാഷിന് എന്തെങ്കിലും വിഷമം ഉണ്ടോ….”

“എന്തിനാടോ…”

“അല്ല… മാഷിനെ എന്തോ അലട്ടുന്നത് പോലെ എനിക്ക് തോന്നി….”

“ഇല്ലെടോ….. ആ അരവിന്ദ് ന്റെ കാര്യത്തിൽ ഒരു തീരുമാനം ആയല്ലോ…. അതുകൊണ്ട് സമാധാനം….”

. “ഹ്മ്മ്….. അതെ അതെ.. സുഷമ വിളിച്ചപ്പോൾ പറഞ്ഞു ”

. പല വിധ വിചാരങ്ങളാൽ എപ്പോളാണ് കണ്ണടച്ചത് എന്ന് പോലും ഇരുവർക്കും അറിയില്ലായിരുന്നു…

***

കുട്ടിമാളു വിന്റെ അവസ്ഥ യും മറിച്ചു ആയിരുന്നില്ല..

അന്ന് കാലത്തെ മുതൽക്കേ കോളേജിൽ വെച്ചു ഉണ്ടായ കാര്യങ്ങൾ ഓർക്കുക ആയിരുന്നു അവൾ.

അരവിന്ദ് നോട്‌ എത്ര വട്ടം പറഞ്ഞു ത്തന്നെ ശല്യo ചെയ്യരുത് എന്ന്.

പക്ഷെ കേട്ടില്ല.

ഒടുക്കം എല്ലാം സോൾവ് ആയല്ലോ എന്ന് കരുതി സമാധാനിച്ചു.

അപ്പോൾ ആണ് അവന്റ ഏറ്റവും തരം താഴ്ന്ന കളി കളിച്ചത്.

ഗൗതം സാറ് വന്നില്ലായിരുന്നു എങ്കിൽ….

ഒരുപക്ഷെ… തന്റെ അവസ്ഥ…

ഓർത്തപ്പോൾ നെഞ്ചു പൊട്ടും പോലെ തോന്നി..

 

അവൾ ശ്വാസം ഒന്ന് എടുത്തു വലിച്ചു.

എന്നിട്ട് മിഴികൾ ഇറുക്കെ അടച്ചു.

***

മൈഥിലി യുടെ മണം….

അത് തന്നിൽ നിറയും പോലെ അവനു തോന്നി.

 

ആ ഒരു ആവരണം വലയം ചെയ്തത് പോലെ….

പേടിച്ചരണ്ട് കൊണ്ട് അവൾ തന്റെ നേർക്ക് ഓടി വന്നത് ഓർത്തു കിടക്കുക ആണ് അവൻ.

ചേർത്തു പിടിച്ചു അശ്വസിപ്പിച്ചു കൊണ്ട്, അവളുടെ നെറുകയിൽ അധരo ചേർക്കുവാൻ തന്റെ ഹൃദയം കൊതിച്ചു…

പക്ഷെ അപ്പോളേക്കും അവൾ ആ റോഡിലേക്ക് ഇരുന്നു പോയിരിന്നു.

. പാവം….

മുന്നേ പറഞ്ഞത് പോലെ, ഒരു നാട്ടിൻ പുറത്തു കാരി സാധാരണം പെൺകുട്ടി..

. അവളുടെ കൗമാര സ്വപ്നങ്ങൾക്ക് കനവുകൾ തീർക്കാൻ, അതിലേറെ വർണവും, ചായവും വാരി വിതറുവാൻ, നിറപ്പകിട്ട് ചാലിക്കുവാൻ, അവളിൽ അലിഞ്ഞു ചേരാൻ…. അത്രമേൽ ഗാഡമായി അവൻ ആഗ്രഹിച്ചു പോയി..

 

പ്രതീക്ഷകൾ മാറ്റൊലി തൂകി അവ്നിൽ കുടിയേറി കഴിഞ്ഞിരുന്നു..

കാരണം അവളുട അച്ഛനോട് നേരിട്ട് കാര്യങ്ങൾ താൻ പറഞ്ഞു കഴിഞ്ഞിരിക്കുന്നു..

ആലോചിച്ചു തീരുമാനം അറിയിക്കട്ടെ…

അതാണ് തന്റെയും ആഗ്രഹം.

**—-***

മൂന്നാഴ്ചകൾക്ക് ശേഷം,,,

ഗൗതം ഓഫീസിൽ ഇരിക്കുമ്പോൾ ആണ് കാർത്തിയുടെ കാൾ അവനെ തേടി വന്നത്.

ഹെലോ…..

അങ്കിൾ.

ആഹ് ഗൗതം..ഞാൻ കാർത്തികേയൻ ആയിരുന്നു.. ഫ്രീ ആണോ ഇപ്പോൾ.

യെസ് അങ്കിൾ .

ഓക്കേ.. ഞാൻ വിളിച്ചത് എനിക്ക് ത്തന്നെ ഒന്ന് നേരിട്ട് കണ്ടു സംസാരിക്കുവാൻ ആയിരുന്നു.

ഷുവർ അങ്കിൾ … ഞാൻ എവിടേയ്ക്ക് വരണം എന്ന് അറിയിച്ചാൽ മതി.

“ഓക്കേ… വിരോധം ഇല്ലെങ്കിൽ ഞങ്ങളുടെ വീട്ടിലേക്ക് പോരു..”

കാർത്തി പറഞ്ഞ സമയത്ത് തന്നെ, ഗൗതം അവരുടെ വീട്ടിൽ എത്തിച്ചേർന്നു.
കുട്ടിമാളുവിനെ കാണുവാൻ അവന് വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും,അവൾ അന്നു പത്മയുടെ വീട്ടിൽ പോയതായിരുന്നു… ആ തക്കം നോക്കിയായിരുന്നു കാർത്തി ഗൗതത്തിനെ വിളിച്ചു വരുത്തിയത്..

പത്മ കൊണ്ടുവന്ന് കൊടുത്താൽ ചായയും കുടിച്ച് അവൻ സോഫയിൽ ഇരിക്കുവാൻ തുടങ്ങിയിട്ട് നേരം കുറച്ച് ആയി..

കാർത്തിയുടെ മനസ്സാണെങ്കിൽ ആകെ കലുഷിതം ആയിരുന്നു..

എങ്ങനെ തുടങ്ങണം, എന്നറിയാതെ അയാൾ വിഷമിച്ചു..

ഗൗതത്തിനും തോന്നി രംഗം അത്ര പന്തി അല്ലെന്ന്.

അങ്കിൾ… ഞാൻ പറഞ്ഞ കാര്യങ്ങൾ അങ്കിൾ മൈഥിലിയോട് സംസാരിച്ചോ?

ക്ഷമ നശിച്ചതിനുശേഷം അവൻ ഒടുവിൽ ചോദിച്ചുപോയി.

എന്നിട്ട് കാർത്തിയുടെ മുഖത്തേക്ക് മിഴികൾ നട്ടു..

എന്താണ് അയാളുടെ നാവിൽ നിന്നും വരുന്നത് എന്ന് അറിയുവാനായി..

.ഗൗതം…

അങ്കിൾ…. മൈഥിലിയുടെ മറുപടി എന്താണെങ്കിലും അങ്കിൾ ധൈര്യമായിട്ട് എന്നോട് പറഞ്ഞോളൂ, അതിന് പ്രത്യേകിച്ച് മുഖവുര യുടെ ഒന്നും യാതൊരു ആവശ്യവുമില്ല…

“എടോ സത്യം പറയാമല്ലോ,ഞാൻ ഈ കാര്യം എന്റെ കുട്ടിയോട് ഇതേവരെയും സംസാരിച്ചില്ല, അതിനുള്ള ഒരു അവസരം ഞാൻ ഒരുക്കിയില്ല എന്നതാകും സത്യം…”

കാർത്തി അവനെ നോക്കി പറഞ്ഞു തുടങ്ങി.

” എനിക്കും എന്റെ ഭാര്യക്കും തന്നെ ഇഷ്ടമായി, ഒപ്പം തന്റെ കുടുംബത്തെയും.പക്ഷേ, ഈ പ്രൊപ്പോസലിനെ കുറിച്ച് ഇപ്പോൾ മൈഥിലിയോട് അവതരിപ്പിക്കാൻ പറ്റിയ ഒരു സിറ്റുവേഷനിൽ അല്ല ഞങ്ങൾ.. കാരണം, ആലോചിച്ചു നോക്കിയപ്പോൾ,  അവൾ ഡിഗ്രി സെക്കൻഡയറിന് പഠിക്കുന്ന ഒരു വിദ്യാർഥിനിയാണ്,,,,  കുറച്ചുനാളുകളായിട്ട് അവൾ, ഒരുപാട് സംഘർഷങ്ങൾ അനുഭവിച്ചാണ് മുന്നോട്ടുപോയത്.. ഒരുപക്ഷേ ഇനി ഈ കാര്യവും കൂടി പറഞ്ഞാൽ,  അത് അവളുടെ പഠിപ്പിനെയും, കരിയറിനെയും ബാധിക്കുമോ എന്ന്, ഞങ്ങൾക്ക് ഒരു ഭയം….

അത് പറഞ്ഞു നിർത്തിയ ശേഷം കാർത്തി  ഗൗതത്തിന്റെ മുഖത്തേക്ക് നോക്കി….

വന്നപ്പോൾ, കണ്ടത്രയും പ്രസന്നത,ഇപ്പോൾ അവന്റെ മുഖത്ത്, ഇല്ല എന്ന്, കാർത്തിക്ക് തോന്നിയിരുന്നു.

ഓക്കേ സാർ … നോ പ്രോബ്ലം..

ഒരു വിളറിയ ചിരി ബന്ധപ്പെട്ടു മുഖത്തുവരത്തി കൊണ്ട് അവൻ
എഴുന്നേറ്റു.

ഗൗതം…. താൻ ഇറങ്ങുവാണോ…

ഹ്മ്മ്.. പോയേക്കാം.. കുറച്ചു ബിസി ആയിരുന്നു.

ആഹാ… ഇത്രയും നേരം അങ്കിൾ എന്ന് വിളിച്ച്, സംബോധന ചെയ്ത ആള്, പെട്ടെന്നത് മാറ്റി സാറൊന്നാക്കിയോ…

കാർത്തി അവനെ നോക്കി ചോദിച്ചു..

“അല്ല അങ്കിൾ… ഞാൻ പെട്ടന്ന് അങ്ങട് വിളിച്ചു പോയതാ..”

അവൻ ചെറുതായി പുഞ്ചിരി ച്ചു.

 

ഗൗതം ഞാൻ തനിക്കൊരു ഉറപ്പു തരാം,

. എന്റെ മകൾക്ക്, വിവാഹം ആലോചിക്കുന്ന സമയത്ത്, താൻ ബാച്ചിലർ ആണെങ്കിൽ, ആദ്യമായി, ഈ കാര്യം അറിയിക്കുന്നത്, തന്നെയായിരിക്കും….

അന്ന് അവൾക്ക് കൂടി സമ്മതമാണെങ്കിൽ, ഞങ്ങളുടെ മകളെ, ഇയാളുടെ കൈകളിലേക്ക് ഏൽപ്പിക്കുവാൻ, എനിക്കും എന്റെ ഭാര്യക്കും സമ്മതം ആണ്..….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…