Friday, October 18, 2024
Novel

നിയോഗം: ഭാഗം 57

രചന: ഉല്ലാസ് ഒ എസ്

കാർത്തിയുടെ ഫോൺ കാൾ വന്നതിനേ തുടർന്ന് ദേവൻ കൈത്തോടിന്റെ അടുത്ത് നിൽക്കാൻ തുടങ്ങിയിട്ട് പത്തു മിനിറ്റ് കഴിഞ്ഞിരുന്നു. അവന്റ ഒരു സുഹൃത്തിനു വേണ്ടി ദേവൂനെ കല്യാണം ആലോചിക്കാം എന്ന് പറഞ്ഞു ആയിരുന്നു കാർത്തി ആണെങ്കിൽ ദേവനെ വിളിച്ചത്. അതിന്റ വിവരങ്ങൾ എല്ലാം ദേവനോട് പറയാം എന്നും അതിനു ശേഷം അയാൾക്ക് ഇഷ്ടം ആയെങ്കിൽ ദേവൂനെ കൊണ്ട് സമ്മതിപ്പിയ്ക്കാം എന്നും കാർത്തി പറഞ്ഞതിന് പ്രകാരം ദേവൻ അവനെ കാത്തു നിൽക്കുക ആണ് കുറച്ചു കഴിഞ്ഞതും കാർത്തിടെ വണ്ടി വരുന്നത് അയാൾ കണ്ടു. അവൻ കൊണ്ട് വന്നു വണ്ടി നിറുത്തി. “ആഹ് ഒരുപാട് നേരം ആയോ വന്നിട്ട് ”

“ഇല്ല മോനേ… ഇപ്പോൾ വന്നത് ഒള്ളു….” “മ്മ്… എന്നാൽ കയറു…” “ആഹ്…” അയാൾ കാറിലേക്ക് കയറി. “മോനേ…. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ” “ആഹ് ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നു….” “പയ്യൻ ആളെങ്ങനെ ഉണ്ട് കാർത്തി… സാമ്പത്തികം ഉള്ള ആളുകൾ ആണോ ” “മ്മ്……. പിന്നേ… ആന വരെ ഉള്ള തറവാട് അല്ലേ…. പൂത്ത കാശ് ആണ്. നടന്നാൽ ദേവൂന്റെ യോഗം ” അതു കേട്ടതും അയാൾ ഒന്ന് ഞെളിഞ്ഞു. “കാണാനൊക്കെ എങ്ങനെ ആണ് ” “ഒറ്റ നോട്ടത്തിൽ നമ്മുടെ രാവുണ്ണിയാറുടെ മോന്റെ മുഖഛായ ആണ് ” “ഉവ്വോ… എങ്കിൽ എന്റെ മോൾക്ക് ഇഷ്ടം ആകും ”

“അത് പിന്നെ സംശയം ഉണ്ടോ…ആ പയ്യനോളം സൗന്ദര്യം ഉള്ള ചെക്കൻ നമ്മുടെ ഈ നാട്ടിൽ വേറെ ഇല്ല്യ ” കാർത്തിയുടെ വണ്ടി അവന്റെ വീട്ടിലേക്ക് തിരിയുന്നതു കണ്ടതും അയാൾ അവനെ നോക്കി. “മോനേ… ഇതു “… “ആഹ്…. വീട്ടിൽ ഇരുന്നു സംസാരിക്കാം… അതാകുമ്പോൾ ആരും ശല്യത്തിന് വരില്ലലോ.. നമ്മൾ എല്ലാവരും അല്ലേ ഉള്ളത് ” “മ്മ്… ശരിയ… അതാ നല്ലത് ” അയാൾ ഒന്ന് ഇളിച്ചു.. വണ്ടി കൊണ്ട് വന്നു മുറ്റത്തു നിറുത്തിയപ്പോൾ ദേവൻ ആണ് ആദ്യം ഇറങ്ങിയത്.

പദ്മ കുഞ്ഞിനെ ഉറക്കി കിടത്തിയിട്ട് താഴേക്ക് വേഗത്തിൽ ഇറങ്ങി വന്നു കാർത്തിയുടെ വണ്ടി വരുന്ന ശബ്ദം കേട്ടത്തിനെ തുടർന്ന് ആയിരുന്നു അത്.. “ആഹ്ഹ ദേവനും ഉണ്ടായിരുന്നോ…..” അച്ഛന്റെ ശബ്ദം കേട്ടതും പദ്മ തറഞ്ഞു നിന്നു. “ആഹ്….. രാമേട്ടൻ ഇന്ന് കവലയിലോട്ട് ഒന്നും ഇറങ്ങിയില്ലേ “. “ഹേയ് ഇന്നു ഇറങ്ങിയില്ല .. കാർത്തി പറഞ്ഞു പോകേണ്ട എന്ന്…എന്തോ സർപ്രൈസ് ഉണ്ടന്ന്…” അതു കേട്ട് കൊണ്ട് ആണ് കാർത്തി ഉള്ളിലേക്ക് കയറി വന്നത്..

“അമ്മേ…. കുഞ്ഞ് എന്ത്യേ.. ഉറങ്ങിയോ ” സീതയോടായി അവൻ ചോദിച്ചതും ദേവന്റെ നെറ്റി ചുളിഞ്ഞു. “കുഞ്ഞ്….” “മ്മ്… കാർത്തിടെ കുഞ്ഞിന്റെ കാര്യം ആണ് ദേവാ പറയുന്നേ…. പദ്മയും മോളും തിരിച്ചെത്തി ല്ലോ ” അതു കേട്ടതും അയാളുടെ മുഖത്ത് ഉണ്ടാവുന്ന ഭാവവ്യത്യാസങ്ങൾ കണ്ടു കൊണ്ട് കാർത്തി വാതിൽപ്പടിയിൽ കൈകൾ രണ്ടും പിണച്ചു കൊണ്ട് നിന്നു. “അവര് വന്നിട്ട് പോയില്ലേ ” ഒടുവിൽ അയാൾ ചോദിച്ചു പോയി. “പോകേ… എങ്ങട്… ഇതാപ്പോ നന്നായെ.. ഇതല്ലേ ദേവാ അവരുടെ വീട് ”

കാർത്തിയുടെ അച്ഛൻ പറഞ്ഞപ്പോൾ അതു ശരിയാണെന്ന മട്ടിൽ അയാൾ തല കുലുക്കി. പെട്ടന്ന് അയാൾക്ക് അപകടം മണത്തു. ഇനി അഥവാ പദ്മ എങ്ങാനും എല്ലാ കാര്യങ്ങളും കാർത്തിയോട് പറഞ്ഞൊ എന്നത് ആയിരുന്നു അയാളുടെ മനസ് നിറയെ. പെട്ടന്ന് അയാൾ അടുത്ത നമ്പർ ഇറക്കി. “കാർത്തിയെ പോലെ ഒരു ചെറുപ്പക്കാരനെ എവിടെ കിട്ടും.. എന്ത് നല്ലോരു സ്വഭാവം ആണ് മോന്…ഇത്രയും നല്ലോരു പയ്യനെ ഇട്ടിട്ടു പോയ പദ്മയെ കുറിച്ച് ഞാൻ എന്നും ആലോചിക്കും… എന്തൊരു വിഡ്ഢി ആയിരുന്നു ആ കുട്ടി. എന്നിട്ട് എന്ത് പറ്റി ഒടുവിൽ തിരിച്ചു വന്നത്….”

അയാൾ അതു പറഞ്ഞു കൊണ്ട് കാർത്തിയുടെയും അവന്റെ അച്ഛന്റെയും മുഖത്തേക്ക് നോക്കി. “എന്തിനാ മോനേ നീ വീണ്ടും അവളെ സ്വീകരിച്ചത്… പോണവർ ഒക്കെ പോട്ടെടാ…” അയാൾ മുഴുവപ്പിക്കും മുന്നേ കാർത്തിയുടെ വലത് കരം അയാളുടെ കവിളിൽ പതിഞ്ഞു. ഓർക്കാപ്പുറത്ത് ആയതിനാൽ അയാൾ പിന്നിലേക്ക് മറിഞ്ഞടിച്ചു വീണു. അയ്യോ…. മോനേ….. സീത മകന്റെ അരികിലേക്ക് ഓടി വന്നതും ഭർത്താവ് അവരെ തടഞ്ഞു. “നിന്നോട് ആരാടാ പറഞ്ഞെ എന്റെ പദ്മ ഇവിടെ നിന്നും പിണങ്ങി പോയെന്നു…..” അയാളുടെ കുത്തിനു പിടിച്ചു കാർത്തി അവനെ പൊക്കി നേരെ നിറുത്തി..

“മോനേ….. കാർത്തി ” . കണ്ണിൽക്കൂടി പൊന്നീച്ച പറക്കും പോലെ.. അതേ പൊന്നീച്ച തന്നെ അയാളുടെ കാതിലും മൂളി.. “മോനോ…. ആരുടെ മോനാടോ.ങ്ങേ…..” എല്ലാം കേട്ട് കൊണ്ട് പദ്മ വാതിലിനു മറഞ്ഞു നിൽക്കുക ആണ്.. “ചോദിച്ചതിന് ഉത്തരം പറയെടാ നായെ… നിന്നോട് ആരാ പറഞ്ഞെ എന്റെ ഭാര്യ എന്നേ ഇട്ടിട്ട് പോയതു ആണെന്ന്.. അവന്റ അടുത്ത അടിയും കൂടി ദേവന്റെ കവിളിൽ പതിഞ്ഞു. “അത്… അത് ഈ നാട്ടുകാർ എല്ലാവരും പറയുന്നതാടാ… അല്ലാതെ ഞാൻ പറഞ്ഞു പരത്തിയത് അല്ല….” ദേവൻ കടുത്ത ശബ്ദത്തിൽ പറഞ്ഞു. “എന്റെ ഭാര്യ പോയെങ്കിൽ അത് ആര് കാരണം ആടാ ചെറ്റേ….”

അയാളുടെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ട് കാർത്തി മുരണ്ടു. ശ്വാസം കിട്ടാതെ പിടയുന്ന ദേവനെ കണ്ടതും കാർത്തിയിടെ അച്ഛൻ ചെന്നു അവനെ പിടിച്ചു മാറ്റി. “മോനേ…. വിടെടാ…” “ഇല്ല… ഇവനെ ഞാൻ കൊല്ലാൻ പോകുവാ…. ഇങ്ങനെ ഉള്ളവർ ജീവിച്ചു ഇരുന്നാലും പ്രശ്നം ആണ് അച്ഛാ…” കാർത്തിയുട കൈകൾ കൂടുതൽ ബലത്തിൽ മുറുകി കൊണ്ട് ഇരുന്നു. ദേവന്റെ കണ്ണുകൾ പുറത്തേക്ക് ഉന്തി വരിക ആണ്. അച്ഛനും അമ്മയും മീനുട്ടിയും ഒക്കെ കൂടി കാർത്തിയെ ഒരു പ്രകാരത്തിൽ പിടിച്ചു മാറ്റി..

ഇതെല്ലാം കണ്ട് കൊണ്ട് നിശ്ചല ആയി നിൽക്കുക ആണ് പദ്മ… “പദ്മ ” കാർത്തിയിടെ അലർച്ച കേട്ടപ്പോൾ അവൾ ഞെട്ടി വിറച്ചു. അവൻ ചെന്നു അവളെ പിടിച്ചു കൊണ്ട് വന്നു ദേവന്റെ മുന്നിലേക്ക് നിറുത്തി. “എന്തൊക്കെ ചെറ്റത്തരം ആയിരുന്നു താൻ ഇവളോട് പറഞ്ഞു കൊടുത്തത്……..ഇതു ആരുടെ ബുദ്ധി ആയിരുന്നു ..” അയാളുടെ കോളറിൽ കയറി പിടിച്ചു കൊണ്ട് കാർത്തി ചോദിച്ചു. “ഞാൻ…. ഞാൻ ഒന്നും പറഞ്ഞിട്ടില്ല ” “പിന്നെ നിന്റ പുന്നാര മോളുടെ ബുദ്ധി ആയിരുന്നോ… എന്തെടാ ” “കാർത്തി… നി കഥ അറിയാതെ ആട്ടം കാണുക ആണ്…” ദേവൻ അപ്പോളും ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു.

“കഥകൾ മുഴുവൻ അറിഞ്ഞു ദേവാ … അതുകൊണ്ട് അല്ലേ നിന്നേ ഇവിടേക്ക് കൂട്ടി കൊണ്ട് വന്നത്….” “എന്റെ ഭാര്യയെ കാര്യങ്ങൾ എല്ലാം പറഞ്ഞു ധരിപ്പിച്ച ശേഷം തന്റെ മകളെ സ്വീകരിച്ചു കൊള്ളാം എന്ന് ഞാൻ തന്നോട് പറഞ്ഞോടോ ” ഒന്നും മിണ്ടാതെ ദേവൻ മുഖം കുനിച്ചു നിന്നു. അതു കണ്ടതും പദ്മയ്ക്ക് ഉടലിൽ ആകെ ഒരു വിറയൽ ആയിരുന്നു. കാർത്തി ഫോൺ എടുത്തു… എന്നിട്ട് പദ്മയ്ക്ക് അയാൾ അയച്ചു കൊടുത്ത വോയിസ്‌ റെക്കോർഡ് എല്ലാം എല്ലാവരെയും കേൾപ്പിച്ചു…

“ഈ കാര്യങ്ങൾ ഞാൻ നിന്നോട് എന്നാണ് പറഞ്ഞത് ദേവാ….” കാര്യങ്ങൾ കൈ വിട്ടു പോയെന്ന് ദേവനു മനസിലായി. എല്ലാം അറിഞ്ഞി കഴിഞ്ഞിരിക്കുന്നു കാർത്തി. “എടാ ..തന്റെ മകൾ ചാകാൻ ശ്രെമിച്ചു കൊണ്ട് ഹോസ്പിറ്റലിൽ കിടന്നു കഴിഞ്ഞു അവളെ കാണാനായി അവിടെ വന്നപ്പോൾ ആണോ. ഞാൻ ഈ കാര്യങ്ങൾ തന്നോട് പറഞ്ഞത് ” അവന്റ ശബ്ദം ഉയർന്നു… “സത്യം പറഞ്ഞില്ലെങ്കിൽ നീ ശ്വാസം കിട്ടാതെ പിടഞ്ഞു ഇവിടെ തന്നെ മരിച്ചു വീഴും…” അവൻ തന്നിലേക്ക് കൂടുതൽ അടുക്കും തോറും ദേവനും പേടി തോന്നി.

കല്യാണത്തിന് മുന്നേ കാർത്തി എന്നോട് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു ഇതെല്ലാം.. അയാൾ ശബ്ദം താഴ്ത്തി കുനിഞ്ഞ ശിരസോടെ പറഞ്ഞു. അടുത്ത അടിയും അയാളുടെ കവിളിൽ പതിച്ചു കഴിഞ്ഞിരുന്നു. ദേവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് കൊണ്ട് പദ്മ സ്തംഭിച്ചുനിന്നു.. “എന്തിനാടാ നീ ഇങ്ങനെ ഒരു നാടകം കളിച്ചത്…..നിന്റെ മകളെ കൊണ്ട് എന്നേ കല്യാണം കഴിപ്പിക്കാൻ ആണോ ” ദേവൻ ഒരക്ഷരം പോലും ഉരിയാടാതെ നിന്നു. അപ്പോളേക്കുംദേവന്റെ ഭാര്യ പ്രഭയും,വിനീതും ദേവൂവും ഒക്കെ എത്തിയിരുന്നു മീനുട്ടി ആണ് അവരെ വിളിച്ചു വരുത്തിയത്. എല്ലാവരും അറിയട്ടെ തന്തയുടെ തനി കൊണം എന്ന് അവൾ വിചാരിച്ചു അവിടേക്ക് കയറി വന്നവർ ഞെട്ടിപ്പോയി.

ദേവന്റെ ചുണ്ടൊക്കെ പൊട്ടി നീര് വെച്ചിരിക്കുന്നു. കവിൾതടം ഒക്കെ വീങ്ങി യിട്ടുണ്ട്. “ഉയ്യോ… ഇതെന്താ… ഇതെന്താ പറ്റിയത്… ആരാ എന്റെ അച്ഛനെ ” ദേവു ആണ് ആദ്യം അകത്തേക്ക് കയറി വന്നത്. “അച്ഛാ… ഇതെന്താ പറ്റിയേ.. ആരാ എന്റെ അച്ഛനെ ഇങ്ങനെ ഒക്കെ ഈ പരുവത്തിൽ ആക്കിയേ ” കരഞ്ഞു കൊണ്ട് അവൾ ദേവന്റെ അടുത്തേക്ക് വന്നു. . “ഞാൻ ആടി നിന്റെ അച്ഛനെ ഈ പരുവത്തിൽ ആക്കിയേ..എന്താ നിനക്ക് എന്നേ തിരിച്ചു തല്ലണോ…..” . കാർത്തി ഒച്ച വെച്ചു കൊണ്ട് ദേവൂന്റെ അടുത്തേക്ക് ചെന്നു. “കാർത്തിയേട്ടാ…. ഇതു എന്തിക്കെ ആണ് ഈ പറയുന്നേ…” അവൾ കാർത്തിയെ നോക്കി ഒച്ച വെച്ചു. “കാർത്തിയേട്ടനോ ആരുടെ കാർത്തിയേട്ടൻ….

വിളിച്ചു പോകരുത് നീ എന്നേ ഇനി അങ്ങനെ ” പ്രഭയും വിനീതും ഒക്കെ വാതിൽക്കൽ തറഞ്ഞു നിൽക്കുക ആണ്. എന്താണ് ഇവിടെ നടന്നത് എന്ന് അവർക്ക് യാതൊരു ധാരണ യും ഇല്ലായിരുന്നു. കാർത്തി തന്നെ ആണ് അവരോടും കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തത്. “അച്ഛാ…. ഇതു എന്തൊക്കെ ആണ് ഈ കേൾക്കുന്നത്… സത്യം ആണോ അച്ഛാ.. അച്ഛൻ അങ്ങനെ ഒക്കെ പദ്മയോട് പറഞ്ഞോ ” ദേവു കരഞ്ഞു കൊണ്ട് അച്ഛന്റെ അടുത്തേക്ക് ചെന്നു. “ടി… നീ ഒച്ച വെയ്ക്കരുത്.. നീയും കൂടി ഉണ്ട് ഇതിന്റെ പിന്നിൽ… നിന്റെ തന്തേടെ ബുദ്ധി മാത്രം അല്ലന്നു എനിക് അറിയാം ”

“കാർത്തിയേട്ടാ ” ദേവു നിറ കണ്ണാലെ അവനെ നോക്കി. “വിളിക്കരുത് നീയ്…. ഞാൻ നിന്റെ ഏട്ടൻ ആണോടി പുല്ലേ ” അവൻ പല്ല് കടിച്ചു… “നീയും നിന്റെ തന്തേം കൂടി കളിച്ചത് അല്ലേടി… എന്റെ ജീവിതം വെച്ച് കൊണ്ട്…. ” കാർത്തി ദേവൂനെ കടുപ്പിച്ചു നോക്കി. “എന്റെ മകൾ ഒന്നും അറിഞ്ഞിട്ടില്ല…… ഞാൻ തന്നെ ആണ് നിന്റെ ഭാര്യയോട് പറഞ്ഞത് … ” ഒടുവിൽ ദേവൻ ശബ്ധിച്ചു. “എന്തിന്…. എന്തിനാണ് അച്ഛാ ഇങ്ങനെ ഒക്കെ പറഞ്ഞത് ” ദേവു ഉറക്കെ കരഞ്ഞു കൊണ്ട് അച്ഛനെ നോക്കി. “നിന്റെ വിവാഹം ക്ഷണിക്കാൻ ഇവിടെ വന്നപ്പോൾ ഇവൻ എന്നേ ആട്ടി പായിച്ചു, കളിയാക്കി കൊണ്ട് ഇറക്കി വിട്ടു…

ഇവന്റെ ഭാര്യ എന്തൊക്കെ യൊ ആണെന്നും, ഇവന്റ നിധി ആണെന്നും ഒക്കെ ഇവൻ ഇവിടെ കിടന്നു വല്യ വീര വാദം മുഴക്കി.പരിഹാസ്യൻ ആയി ഇവിടെ നിന്നു ഇറങ്ങിയപ്പോൾ അന്ന് ഞാൻ മനസ്സിൽ കുറിച്ചത് ആണ്, ഇവന്നിട്ട് ഒരു പണി കൊടുക്കണം എന്ന്.. നിന്നെ കാണുവാനായി അന്ന് ഇവർ ഹോസ്പിറ്റലിൽ വന്നിരിന്നു. അപ്പോൾ ഇവളോട് ഒറ്റയ്ക്ക് സംസാരിക്കാൻ ഉള്ള അവസരം ഞാൻ ആയിട്ട് ഉണ്ടാക്കി എടുത്തു.. ഞാൻ തന്നെ ആണ് ഇവൾക്ക് ഈ വോയിസ്‌ അയച്ചത്..

എന്റെ whatsappilekk ഇവളും ആയിട്ട് ഉള്ള കല്യാണം ഉറപ്പിക്കാൻ പോകുക ആണെന്ന് ഉള്ള സിറ്റുവേഷൻ വന്നപ്പോൾ കാർത്തി അയച്ചു തന്നത് ആയിരുന്നു ആ വോയിസ്‌ msg…” ദേവന്റെ നാവിൽ ഒടുവിൽ ആ സത്യങ്ങൾ പുറത്തു വന്നു. “നിന്റെ മകളെ കാണുവാനായി എന്റെ ഭാര്യയും ഒന്നിച്ചു അല്ലേടാ ഞാൻ വന്നത്.. പിന്നീട് പലപ്പോഴായി ഞാൻ ഹോസ്പിറ്റലിൽ വന്നു എന്നും നിന്റെ മക്കളോട് ഒപ്പം സമയം ചിലവഴിച്ചു എന്നും ഒക്കെ നീ പദ്മയോട് പറഞ്ഞില്ലെടാ…” കാർത്തി ഒന്നൊന്നായി ചോദിക്കുന്നത് കേട്ട് എല്ലാവരും തറഞ്ഞു നിൽക്കുക ആണ്. “നീ… നീ പറഞ്ഞത് അല്ലേടാ ഇതൊക്കെ ”

“അതേ….” “മ്മ്… നിന്റെ മോള് മരണക്കിടക്കയിൽ ആണെന്നും ഇവളെ രക്ഷിക്കണം എന്നും പറഞ്ഞു നിലവിളിച്ചു കൊണ്ട് നീയും നിന്റെ ഭാര്യയും വന്നപ്പോൾ ഞാൻ ഇവിടെ എല്ലാവരോടും ഒരുപാട് പറഞ്ഞത് ആണ് അവിടേക്ക് ഞാൻ ആയിട്ട് പോകുന്നില്ല എന്ന്… പക്ഷെ… പക്ഷെ… ഇവൾ… എന്റെ ഭാര്യ ആണ് എന്നേ നിർബന്ധിച്ചത്…. ഒന്ന് പോയി ദേവൂന് കണ്ടിട്ട് വരു എന്ന് പറഞ്ഞു എന്നേ ഉന്തി തള്ളി വിട്ടത് പദ്മ ആയിരുന്നു….. എന്നിട്ട് നീ……” കാർത്തി അയാളുടെ കഴുത്തിൽ കുത്തി പിടിച്ചിരിക്കുക ആണ്. വിനീതും ദേവൂവും ഒക്കെ ചേർന്ന് കാർത്തിയെ തള്ളി മാറ്റാൻ ശ്രമിക്കുന്നുണ്ട്..

എല്ലാവർക്കും പേടി തോന്നി. ഇങ്ങനെ ഒരു ഭാവത്തിൽ ഇതേ വരെ ആയിട്ടും ആരും കാർത്തിയെ കണ്ടിട്ടില്ല യിരുന്നു. “മോനേ…..” കാർത്തിയുടെ അച്ഛൻ അവന്റെ തോളിൽ പിടിച്ചു… പോട്ടെടാ… സത്യങ്ങൾ എല്ലാവരും അറിഞ്ഞില്ലേ… വിട്… ഇയാൾക്കിനി എന്തെങ്കിലും സംഭവിച്ചാൽ അതിനും നമ്മൾ തൂങ്ങാൻ പോണം… അച്ഛൻ പറഞ്ഞതും കാർത്തി അവന്റെ പിടിവിട്ടു. വിളിച്ചോണ്ട് പോടീ നിന്റെ തന്തയെ…. അവൻ അലറി.. ദേവനെ കൂട്ടി കൊണ്ട് മക്കൾ രണ്ടാളുമിറങ്ങി. കാർത്തി ആണെങ്കിൽ വല്ലാത്തൊരു ഭാവത്തിൽ നിൽക്കുക ആണ്.. പെട്ടന്ന് പ്രഭ അവന്റെ അരികിലേക്ക് വന്നു. “മോനേ ……” അവർ വിളിച്ചതും കാർത്തി അവരെ നോക്കി. പെട്ടന്ന് അവർ അവന്റെ കാലിൽ വീണു.. മാപ്പ്…….….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…