Friday, January 3, 2025
Novel

നിന്നെയും കാത്ത്: ഭാഗം 54

രചന: മിത്ര വിന്ദ

ഒരാഴ്ചത്തെ ട്രിപ്പ്‌ കഴിഞ്ഞു തിരിച്ചു എത്തിയത് ആണ് ഗൗരി യും മഹിയും.. ആദ്യം ആയിട്ട് ആയിരുന്നു ഗൗരി ഇത്ര ദൂരം യാത്ര ചെയ്തത്.. ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞതും, അവൾ ഒരുപാട് ക്ഷീണി ച്ചു പോയിരിന്നു.. വെളുപ്പിന് 2മണി ആയപ്പോൾ ആണ് അവർ എത്തിയത്. വന്നതും ഇരുവരും കുളിച്ചു ഫ്രഷ് ആയി, കിടന്നു.. സുഖം ആയിട്ട് ഒന്ന് ഉറങ്ങാൻ.. ** ഗൗരിക്ക് ആണെങ്കിൽ അമ്മയോടും ലീല ചേച്ചിയോടും വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല…. ഓരോ സ്ഥലത്തും പോയതും, അവിടെ കണ്ടതും, പരിചയപ്പെട്ടതു എല്ലാം വർണിക്കുക ആണ് അവള്. അപ്പോളാണ് മഹി എഴുന്നേറ്റു വരുന്നത്.

കേട്ടോ മോനെ… ഈ കുട്ടി പറയുന്ന കാര്യങ്ങൾ ഒക്കെ കേട്ടാൽ അവിടെ പോയി നേരിട്ട് കണ്ടത് പോലെ ആണ്……എന്ത് രസം ആയിട്ട് ആണ് പറയുന്നേ… ടീച്ചറമ്മ മരുമകളെ പ്രശംസിച്ചു…. “ഹ്മ്മ്…. ഒറ്റ ദിവസം കൊണ്ട് യാത്ര മതിയാക്കി തിരിച്ചു പോരണം എന്ന് പറഞ്ഞ ആളാണോ ഇത്രമാത്രം വിശദീകരിക്കുന്നത്” അവൻ ഫ്രിഡ്ജിൽ നിന്നും ഒരു ആപ്പിൾ എടുത്തു.. “അത് എനിക്ക് അങ്ങ് വല്ലാത്ത തല വേദന ആയിരുന്നു… മഞ്ഞും തണുപ്പും ഒക്കെ അടിച്ചപ്പോൾ… അതുകൊണ്ട് ആണ് അമ്മേ…..”

“കാലാവസ്ഥ മാറിയതിന്റെ ആവും മോളെ..ഞാൻ ആണെങ്കി ബാംഗ്ലൂർ വരെ പോയതേ ഒള്ളു.. എന്നിട്ട് എനിക്ക് രണ്ട് മൂന്നു ദിവസത്തേക്ക് ആകെ ക്ഷീണം ആയിരുന്നു.. മെല്ലെ ആണ് ശരിയായെ……” ഗൗരി ആണെങ്കിൽ അപ്പോളേക്കും ഒരു കപ്പ് കാപ്പി എടുത്തു മഹിയ്ക്ക് കൊടുത്തു. കാപ്പി വേണോന്നില്ല.. നീ കുടിച്ചോ.. അവൻ ആപ്പിൾ എടുത്തു വീണ്ടും കടിച്ചു. മറുത്തൊന്നും പറയാതെ, കൊണ്ട് അവൾ അതു കുടിക്കുകയും ചെയ്തു. രണ്ട് പേരുടെയും,സ്നേഹo നോക്കി കാണുക ആണ് ടീച്ചറമ്മ.. ഗുരുവായൂരപ്പാ എന്റെ കുട്ടികളെ എന്നും ഇതുപോലെ സ്നേഹത്തോടെ കഴിയണേ മരിക്കുവോളം എനിക്ക് ഒരു പ്രാർത്ഥന മാത്രമേയുള്ളൂ അങ്ങയോടു…..

ടീച്ചർ അമ്മ മൂകമായി പ്രാർത്ഥിച്ചു.. “ഗൗരി…നീ അമ്മയ്ക്കും ലീല ചേച്ചിക്കും മേടിച്ച, സാരിയൊക്കെ കൊടുത്തോ…. ” ” അയ്യോ ഞാൻ അത് മറന്നു….അമ്മേ…ഞാനിപ്പോ വരാവേ… അവൾ മുറിയിലേക്ക് ഓടി പോയി. പിന്നാലെ മഹിയും. ബാഗ് തുറന്ന ശേഷം,ഗൗരി മൂന്നാല് സാരീ എടുത്തു വെളിയിലേക്ക് വെച്ചു. കനി സിൽക്‌സ് എന്നു അറിയപ്പെടുന്ന ഹാൻഡ് വർക്ക്‌ സാരീകൾ ആണ് എല്ലാം… ലൈറ്റ് കളേഷ്സ് ആണ് അവൾ തിരഞ്ഞെടുത്തത്.. മഹി കയറി വരുന്നത് കണ്ടു അവൾ അതെല്ലാം എടുത്തു മടക്കി വെയ്ക്കുക ആണ്. , “നീ ഏതൊക്കെ ആണ് എടുത്തേ ”

“ദേ.. ഇതെല്ലാം…. എന്താ ഏട്ടാ ” “ഞാൻ വാങ്ങി തന്നത് എടുത്തോ… ഇല്ലാലോ… ” .. “എടുത്തു വെച്ഛ്… അമ്മയെ കാണിക്കാൻ ആണേ..” “മ്മ്…,” സേഫ്രോൺ,കാശ്മീരി ചില്ലിസ്, അതുപോലെ ത്തന്നെ കുറച്ചു ഷോൾസ്, കുറേ വളയും മാലയും….. കുറച്ചു അലങ്കാര വസ്തുക്കൾ.പിന്നെ അമ്മയ്ക്ക് ഒരു പേഴ്സ്… അതുപോലെ ഒരു ബാഗ് ലീല ചേച്ചിക്ക്….അങ്ങനെ കുറേ ഏറെ ഐറ്റംസ് ഒക്കെ കൂടി ഗൗരി വാങ്ങിയിരുന്നു.. അതിൽ ഒരു മജന്താ നിറം ഉള്ള ഒരു ഷോൾ ഉണ്ടായിരുന്നു. മഹി അത് എടുത്തു കൊണ്ട് വന്നു ഗൗരിടേ കഴുത്തിലൂടെ ചുറ്റി ഇട്ടു. എങ്ങനെ ഉണ്ട്… ഇഷ്ടായോ….

അവൻ അവളുടെ കാതിലേക്ക് മെല്ലെ ഒന്ന് കടിച്ചു. ദേ… മഹിയേട്ടാ…..വല്ലാതെ കൂടുന്നുണ്ട് കേട്ടോ ഈയിടെ ആയിട്ട്.. കുട്ടിക്കളി ആണോ ഇപ്പോളും ല്ലേ ” അവനെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് ഗൗരി താഴേയ്ക്ക് ഇറങ്ങി ചെന്നു. അമ്മയ്ക്കും, ലീല ച്ചേച്ചിക്കും, ഒരുപാട് ഇഷ്ടം ആയിരുന്നു, അതൊക്ക. എല്ലാം നല്ല ഭംഗി ഉണ്ട് മോളെ… ദേ ലീലേ.. ഈ സാരീ എങ്ങനെ ഉണ്ടെടി…. ഇഷ്ടം ആയില്ലേ… “അത് പിന്നെ ചോദിക്കാനുണ്ടോ ടീച്ചറമ്മേ..ഗൗരി മോൾക്ക് നല്ല അസ്സലായി സെലക്ട്‌ ചെയ്യാൻ അറിയരുതൊ.. ഓഹ്… എന്റെ പൊന്നു ലീല ചേച്ചി…. ഇവളെ ഒന്ന് നിലത്തേക്ക് ഇറക്കുന്നെ… എത്ര നേരം ആയി ഈ പെണ്ണ് അന്തരീക്ഷത്തിൽ കൂടി ചുറ്റാൻ തുടങ്ങിട്ട്… മഹി ആണെങ്കിൽ ഗൗരിയെ കളിയാക്കി..

അവൾക്ക് നല്ല ദേഷ്യം തോന്നി എങ്കിലും എല്ലാം കടിച്ചുപിടിച്ചു നിന്നു. റൂമിലേക്ക് വന്നിട്ട് വേണം മറുപടി കൊടുക്കാൻ… അവൾ മനസില് ഓർത്തു.. . ടാ… നീ എന്റെ കുട്ടിയേ കളിയാക്കേണ്ട കേട്ടോ….പാവo ആണെന്ന് കരുതി അതിന്റെ തലയിൽ കേറി നിറങ്ങാം എന്ന് കരുതണ്ട കേട്ടോ നീയ്..മോളുടെ സെലെക്ഷൻ എല്ലാം ഒന്നിനൊന്നു മെച്ചം ആണ്… ടീച്ചറമ്മ കണ്ണുരുട്ടി കൊണ്ട് മഹിയോട് പറഞ്ഞു…. എന്റമ്മേ…. ഇവളുടെ സെലെക്ഷൻ ഒന്നാം തരം ആണ്.. അത് എനിക്ക് നന്നായി അറിയുകയും ചെയ്യാം. ഇവള് തെളിയിക്കുകയും ചെയ്ത്…..അതിന് ഉള്ള ഏറ്റവും വലിയ ഉദാഹരണം ആയി അമ്മേടെ തൊട്ടരികിൽ ഈ ഞാൻ ഇങ്ങനെ നിൽക്കുവല്ലേ… ”

“ഓഹ്… എന്ന് പറഞ്ഞാല്….ഒരു സുന്ദരൻ വന്നേക്കുന്നു….” അങ്ങനെ കളിയും,ചിരിയും,സന്തോഷവും ഒക്കെ നിറഞ്ഞ ദിവസങ്ങൾ ആയിരന്ന പിന്നീട് അങ്ങോട്ട്. ** ഗൗരി…. അലറി വിളിച്ചു കൊണ്ട് മഹി ചാടി എഴുന്നേറ്റു. പെട്ടന്ന് മുറിയിക്കുള്ളിൽ പ്രകാശം നിറഞ്ഞു. വെട്ടി വിയർത്തു ഇരിക്കുക ആണ് മഹിയെ.. ഗൗരി അവന്റ അടുത്തേക്ക് നീങ്ങി ഇരുന്നു. ഏട്ടാ… എന്താ….. സ്വപ്നം വല്ലതും കണ്ടൊ.. പെട്ടന്ന് മഹി അവളെ കെട്ടിപ്പുണർന്നു. അവന്റ കണ്ണുനീർ ധാര ധാര ആയി ഒഴുകി വന്നു, തന്റെ ചുമലിൽ മുഖം പൂഴ്ത്തി കിടക്കുന്നവനെ കണ്ടു കൊണ്ട് ഗൗരി ക്ക് മനസ് നീറി. “മഹിയേട്ടാ…. ഇതു എന്താ കൊച്ചു കുട്ടികളെ പോലെ… ” അവൾ അവന്റെ മുഖം ബലമായി പിടിച്ചു മാറ്റിയതും അവൻ കുറെ ഏറെ ചുംബനങ്ങൾ കൊണ്ട് അവളുടെ വദനം മൂടി.

“ഞാന്…. ഞാൻ ഒരു സ്വപ്നം കണ്ടു പെണ്ണേ……. ഒരു നശിച്ച സ്വപ്നം……. ഹോ…. വല്ലാതെ വിഷമിച്ചു പോയി…” അവൻ കട്ടിലിന്റെ ക്രാസയിൽ ചാരി ഇരുന്നു. ഗൗരിയെയും നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട്. “എന്ത് സ്വപ്നം ആയിരുന്നു ഏട്ടാ കണ്ടത്…ഞാൻ തട്ടി പ്പോകുന്നത് വെല്ലോം ആണോ ” കളിയായി ചോദിക്കുന്നവളുടെ വായ പൊത്തി പിടിച്ചപ്പോൾ അവന്റെ ഹൃദയം നുറുങ്ങി. ഗൗരി……. വേദനയോടെ അവൻ അവളെ വിളിച്ചു… എന്തുവാ ഏട്ടാ… ഒരു സ്വപ്നം കണ്ടിട്ട് ആണോ…. ശോ….. മനുഷ്യന്റെ ഉറക്കവും കളഞ്ഞിട്ട്… വന്നേ… വന്നു കിടന്നേ ഇങ്ങട്… അവൾ അവ്നിൽ നിന്നും അടർന്നു മാറാൻ തുനിഞ്ഞതും, മഹി അവളെ തന്നിലേക്ക് ചേർത്തു.

നീയ്…. നീ എന്നിൽ നിന്നും വേർപ്പെട്ടാൽ പിന്നെ ഒരു നിമിഷം പോലും ഞാൻ ഇല്ലെന്റെ പെണ്ണേ…. അത്രമാത്രം കീഴ്പ്പെട്ടു കഴിഞ്ഞു നിന്റെ ഉള്ളിലേക്ക് ” “ഓഹ്…. ഇത്രമാത്രം, പറയണമെങ്കിൽ ആ സ്വപ്നം എന്താണ്…. അത് പറയു മഹിയേട്ടാ….” “ഹേയ്…. ഒന്നും ഇല്ലന്നേ… ചുമ്മ ഓരോരോ തോന്നലുകൾ….. ആഹ് പോട്ടെ….” അവൻ ഗൗരി യെയും ചേർത്ത് പിടിച്ചു കൊണ്ട് ബെഡിലേക്ക് കിടന്നു. ഏട്ടാ… ഒന്നും ഓർത്തു, സങ്കടപ്പെടേണ്ട… ഈ സ്വപ്നം എന്ന് പറയുന്നത് ഒക്കെ അങ്ങട് പ്രാബല്യത്തിൽ വരുമോ…. അങ്ങനെ ആണെങ്കിൽ ഞാൻ എത്രമാത്രം സ്വപ്നങ്ങൾ കണ്ടിരിക്കുന്നു… ഇതെ വരേയ്ക്കും എന്റെ ഒരു സ്വപ്നവും പൂവണിഞ്ഞിട്ടില്ലന്നേ… അവന്റ നെഞ്ചിലെ രോമക്കാടുകൾക്ക് ഉള്ളിൽ കൂടി തന്റെ ചൂണ്ടു വിരൽ കൊണ്ട് ചിത്രം വരയ്ക്കുക ആണ് പെണ്ണ്…..

മഹിയുടെ നിശബ്ദതയിൽ അവൾക്ക് വിഷമം തോന്നി ഏട്ടൻ എന്താ ഒന്നും മിണ്ടാതെ കിടക്കുന്നെ. ഹേയ്… ഒന്നുല്ല ഗൗരി… എം പിന്നേ……. ചുമ്മാ..ഒന്നെങ്കിൽ എന്ത് സ്വപ്നം ആണ് കണ്ടത് എന്ന് പറയു.. അല്ലെങ്കിൽ കണ്ണടച്ച് കിടന്ന് ഉറങ്ങാൻ നോക്ക്.. തിരിഞ്ഞു കിടക്കാനായി ഗൗരി തുനിഞ്ഞതും, മഹി അതിനു സമ്മതിച്ചില്ല… എനിക്ക് എന്ത് പറ്റിയാലും, കുഴപ്പമില്ല ടി….. പക്ഷെ നീയ്…. നീ ഒന്ന് വേദനിച്ചാൽ ഞാൻ തകർന്നു പോകും…. എന്റെ ജന്മം വേണമെങ്കിലും ഞാൻ പകരം കൊടുക്കും, പക്ഷെ നിനക്ക് ഒരു പോറൽ പോലും ഏൽക്കരുത് എന്ന ഒറ്റ പ്രാർത്ഥന മാത്രം ഒള്ളു… അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറി. ഈ മഹിയേട്ടന് ഇതു എന്താ….

ചുമ്മാ ഓരോരോ വർത്തമാനം പറഞ്ഞു കിടന്നോളും….. ഉറങ്ങാൻ നോക്ക്.. അവളെ അല്പം കൂടി ഇറുക്കെ പുണർന്നു കൊണ്ട് മഹി കണ്ണുകൾ അടച്ചു. പക്ഷെ ഉറങ്ങുവായിരുന്നില്ല എന്ന് മാത്രം.. സ്വപ്നം കടന്നു വരും തോറും അവന്റ ഉള്ളം വിങ്ങി.. വെള്ള പുതപ്പിച്ചു കൊണ്ട് ആരൊക്കെയോ ചേർന്നു എടുത്തു കൊണ്ട് വരുന്ന ഗൗരി… അലമുറ ഇട്ടു കരയുന്ന അമ്മയും ലീല ചേച്ചിയും.. ഹോ… കണ്ണിൽ തെളിഞ്ഞു നിൽക്കുക ആണ് ഇപ്പോളും.. എന്റെ മഹാദേവാ… എന്നെ എടുത്തോണം,പക്ഷെ എന്റെ പെണ്ണിന് ഒരു പോറൽ പോലും വീഴത്താൻ ഞാൻ സമ്മതിക്കില്ല കേട്ടോ… തകർന്ന് പോകും… പിന്നെ ഈ മഹി, മുഖം തിരിച്ചു നോക്കിയപ്പോൾ കണ്ടു, തന്നോട് പറ്റി ചേർന്നു ഉറങ്ങുന്നവളെ.. ***

അടുത്ത ദിവസം കാലത്തെ ഉണർന്നപ്പോൾ മുതൽക്കേ ഗൗരിക്ക്, ചെറിയ തലക്കനം പോലെ….. എന്തോ ഉരുണ്ടു കൂടി വന്നിട്ട് തന്റെ വായിലേക്ക് എത്തി നിൽക്കും പോലെ…. ആകെ ഒരു വല്ലാഴിക… അവൾ ബെഡിൽ ഉണർന്നു ഇരിക്കാൻ തുടങ്ങീട്ട് കുറച്ചു സമയം ആയിരിക്കുന്നു. പല വിചാരങ്ങളിൽ ഉഴറി നടക്കുക ആണ് അവളുടെ മനം…. പെട്ടന്ന് ആണ് ഗൗരി യുടെ വലം കൈ തന്റെ വയറിലേക്ക് നീണ്ടത്. ഈശ്വരാ…. ഇനി എന്തെങ്കിലും അരികത്തായി കമഴ്ന്നു കിടന്ന് ഉറങ്ങുന്ന മഹിയേട്ടനെ കണ്ടപ്പോൾ ഒരു നനുത്ത പുഞ്ചിരി അവളുടെ ചൊടികളിൽ വിരിഞ്ഞു.. വാഷ് റൂമിൽ പോയി വന്ന ശേഷം, അവൾ താഴേയ്ക്ക് ഇറങ്ങി പോയി. ഇപ്പൊ ആരോടും ഒന്നും പറയുന്നില്ല… പോസിറ്റീവ് ആണോ അല്ലയോ എന്ന് രാത്രിയിൽ മഹിയേട്ടനും കൂടി വന്നിട്ട് നോക്കാം . അവൾ തീരുമാനിച്ചു.… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…