Wednesday, December 18, 2024
Novel

നിന്നെയും കാത്ത്: ഭാഗം 41

രചന: മിത്ര വിന്ദ

അടുത്ത ദിവസം മഹിയ്ക്ക് നേരത്തെ ഓഫീസിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. അതുകൊണ്ട് ഗൗരി ഒറ്റയ്ക്ക് ആണ് അന്ന് സ്കൂളിലേക്ക് പോയത്. വണ്ടി അയക്കാം എന്ന് അവൻ ഒരുപാട് തവണ പറഞ്ഞു എങ്കിൽ പോലും അവൾ നടന്നു പോയ്കോളാം എന്ന് പറഞ്ഞു ഒഴിവായി.. മഹിയ്ക്ക് ഒരു ഗിഫ്റ്റ് മേടിക്കണം… ഇന്നലെ കണ്ടത് പോലെ ഉള്ള ഒരു കുർത്തയും കസവു മുണ്ടും മേടിക്കാൻ ആണ് അവളുടെ പ്ലാൻ. അതിൻപ്രകാരം അവൾ ഉച്ചയ്ക്ക് ഒരു മണിക്കു സ്കൂളിൽ നിന്നും ഇറങ്ങി. ലഞ്ച് ബ്രേക്ക്‌ കഴിയുമ്പോൾ മടങ്ങി എത്താം.. അതാണ് അവളുടെ കണക്ക് കൂട്ടൽ.

അങ്ങനെ ഗൗരി ബസ് സ്റ്റോപ്പിലേക്ക് നടന്നു.. വേഗത്തിൽ തന്നെ അവൾക്ക് ബസ് കിട്ടി. ഷോപ്പിൽ ചെന്നു കയറി. നോക്കിയപ്പോൾ നേവി ബ്ലൂ നിറം ഉള്ള ഒരു കുർത്ത കണ്ടു. അത് അവൾക്ക് ഒരുപാട് ഇഷ്ടം ആയി. ഒരു മുണ്ടും കൂടി മേടിച്ചു. അപ്പോൾ അവൾക്ക് ഒരു ആഗ്രഹം തോന്നി.. തനിക്ക് ഒരു സെറ്റും മുണ്ടും കൂടി എടുത്താലോ. ഏട്ടനോടൊപ്പം ഒരുമിച്ചു ഒന്ന് അമ്പലത്തിൽ പോയി തൊഴാൻ ഒരു മോഹം… മുണ്ടിന്റെ അതേ കര ഉള്ള ഒരു സെറ്റു മുണ്ടും അവൾക്ക് കിട്ടുകയും ചെയ്തു. എല്ലാം മേടിച്ചുകൊണ്ട് ഗൗരി പെട്ടന്ന് ഇറങ്ങി പറഞ്ഞ സമയത്തു തന്നെ തിരികെ സ്കൂളിൽ എത്തുകയും ചെയ്തു.

വൈകുന്നേരം മഹി ഓഫീസിൽ നിന്നും എത്തിയപ്പോൾ നേരം 8മണി കഴിഞ്ഞിരുന്നു. കാറിന്റെ ഹോൺ കേട്ട് കൊണ്ട് അവൾ വേഗം വാതിൽ തുറന്നു സെക്യൂരിറ്റി ച്ചേട്ടനെ കൊണ്ട് കുറച്ചു സാധനങ്ങൾ ഒക്കെî മേടിപ്പിച്ചു വെച്ചിട്ടുണ്ട്. മഹി അപ്പോളേക്കും വണ്ടിയിൽ നിന്നു ഇറങ്ങി വന്നു. “പേടിച്ചാരുന്നോ ” “ഹേയ് ഇല്ലന്നേ …. ഇന്ന് എന്ത് പറ്റി ഏട്ടാ… ലേറ്റ് ആയത്.” “ഒന്ന് രണ്ട് പാർട്ടി കൾ വന്നിരുന്നു.. അവരൊക്കെ മടങ്ങി പോകാൻ ലേറ്റ് ആയി ” . അവൻ സെറ്റിയിൽ വന്നു ഇരുന്നു. ഗൗരി കോഫി എടുത്തു കൊണ്ട് വന്നു അവനു കൊടുത്തു. അതു കുടിച്ച ശേഷം മഹി മുറിയിലേക്ക്പോയി. കുളിച്ചു ഫ്രഷ് ആയി ഇറങ്ങി വന്ന ശേഷം അവൻ ഭക്ഷണം കഴിക്കുവാനായി ഇരുന്നു..

“അമ്മ വിളിച്ചാരുന്നോ ” “ഉവ്വ്… ” “മ്മ്… എന്നേ രണ്ട് മൂന്നു വട്ടം വിളിച്ചു.. പക്ഷെ ഞാൻ ബിസി ആയിരുന്നു ” “ഭക്ഷണം കഴിച്ചിട്ട് വിളിക്കാം ഏട്ടാ…” “ആഹ്….” പക്ഷെ അപ്പോളേക്കും അമ്മയുടെ കാൾ അവനെ തേടി എത്തിയിരുന്നു. “മഹിക്കുട്ടാ…..” വാത്സല്യത്തോടെ ഉള്ള അമ്മയുടെ വിളിയോച്ച അവന്റെ കാതിൽ പതിഞ്ഞു. “അമ്മാ…..” “ഇന്ന് എന്തെ തിരക്ക് ആയിരുന്നോ മോനേ ” “മ്മ്….. കുറച്ചു ” “മോൻ… വീട്ടിലെ എത്തിയോടാ.. ആ കുട്ടി തനിച്ചാ ” “ഞാൻ വീട്ടിൽ വന്നിട്ട് അര മണിക്കൂർ ആയി അമ്മേ… ഇപ്പോൾ ഫുഡ്‌ കഴിക്കുവാ ” “ആണോ….. എങ്കിൽ കഴിച്ചോ മക്കളെ.. അമ്മ ഫോൺ വെയ്ക്കുവാ..” “ഏട്ടനും എടത്തിയമ്മയും ഒക്കെ എന്ത്യേ ” “ഇവിടെ ഉണ്ട്…..” “ശിവയോ ” “കുഞ്ഞ് ഉറങ്ങി മോനേ….” “മ്മ്… എന്നാൽ ശരി അമ്മേ… ഞാൻ നാളെ വിളിക്കാം ”

അവൻ ഫോൺ കട്ട്‌ ചെയ്തു. കൈ കഴുകി എഴുനേറ്റ് വന്നിട്ട് അവൻ കുറച്ചു സമയം ഫോണിൽ നോക്കി ഇരുന്നു. ആ സമയത്തു ഗൗരി അടുക്കളയിൽ ആയിരുന്നു. ജോലികൾ എല്ലാം തീർക്കുക ആണ്. രണ്ടാളും കൂടി റൂമിലേക്ക് വന്നപ്പോൾ നേരം 10മണി കഴിഞ്ഞിരിക്കുന്നു. “മഹിയേട്ടാ……” ഗൗരി വിളിച്ചപ്പോൾ അവൻ മുഖം ഉയർത്തി. “എന്താ ഗൗരി ” ബെഡ് ഷീറ്റ് എടുത്തു നേരെ വിരിക്കുക ആണ് അവള്. “നാളെ ഓഫീസിൽ പോകുന്നുണ്ടോ….” “ഉവ്… എന്താടോ ” “ഒന്നുല്ല.. വെറുതെ ” “അങ്ങനെ വെറുതെ ചോദിക്കേണ്ട കാര്യം ഇല്ലാലോ ഭാര്യേ….. തനിക്ക് എവിടെ എങ്കിലും പോണോ ”

“ഇല്ലന്നേ…. ഞാൻ വെറുതെ ചോദിച്ചതാ ” അവൻ ഷീറ്റ് ഒക്കെ വൃത്തിയായി വിരിച്ചിട്ട് പില്ലോ എടുത്തു വെച്ച്. എന്നിട്ട് ബെഡിലേക്ക് കയറി ഭിത്തിയിൽ ചാരി ഇരുന്നു. “മ്മ്…. നിന്റെ മുഖത്ത് എന്തോ ഒരു കള്ള ലക്ഷണം ഉണ്ട്….. എന്താടി അതു….” അവൻ ആകെ മൊത്തത്തിൽ അവളെ ഒന്ന് ചുഴിഞ്ഞു നോക്കി. “എന്ത്…..” പെട്ടന്ന് ഗൗരിക്ക് എന്തോ ഒരു ജാള്യത അനുഭവപ്പെട്ടു. വേഗം തന്നെ അവൾ കിടന്നു കഴിഞ്ഞിരുന്നു. അവളുടെ അടുത്തായി മഹിയും. പെട്ടന്ന് തന്നെ അവൻ മിഴികൾ പൂട്ടി. ഗൗരി മെല്ലെ മുഖം ഉയർത്തി നോക്കി യപ്പോൾ കണ്ടു ഉറങ്ങുന്ന മഹിയെ. ഇതു ഇത്ര വേഗണ് ഉറങ്ങിയോ ഈശ്വരാ… ഇനി കുടിച്ചിട്ടുണ്ടോ ആവോ.. അവൾ അവന്റെ അടുത്തേക്ക് അല്പം കൂടി നീങ്ങി വന്നു..

അവന്റ അധരത്തിലേക്ക് എന്നിട്ട് അവളുടെ നാസിക അടുപ്പിച്ചു. പെട്ടന്ന് മഹി അവളെ എടുത്തു തന്റെ നെഞ്ചിലേക്ക് ഇട്ടു. “യ്യോ… മഹിയേട്ടാ… വിട് ” അവന്റ ശരീരത്തിലേക്ക് അമർന്നതും അവൾക്ക് എന്തോ പോലെ തോന്നി.. “നീ ഇവിടെ കിടന്നു ഉറങ്ങിയാൽ മതി….” .. അവൻ പിറു പിറുത്തു. മഹിയേട്ടാ…. വിടുന്നെ… എനിക്ക് ശ്വാസം മുട്ടുവാ….. അവൾ കുതറി മാറാൻ ശ്രെമിക്കും തോറും മഹി അവളെ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു. തന്റെ മാറിടങ്ങൾ അവനിലേക്ക് കൂടുതൽ അടുക്കും തോറും ഗൗരി ആകെ വല്ലാതെ ആയി.. “മഹിയേട്ടാ….. പ്ലീസ് ”

പ്രാവ് കുറുകും പോലെ കുറുകുന്നവളെ നോക്കി മഹി അങ്ങനെ തന്നെ കിടന്നു. നോട്ടം കണ്ടതും ഗൗരി തന്റെ മുഖം അവന്റ നെഞ്ചിലേക്ക് ഒളിപ്പിച്ചു.. മഹി ആണെങ്കിൽ ഇടം കൈയാൽ അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് വലം കൈ കൊണ്ട് അവളുടെ നെറുകയിൽ തലോടി… അവളോട് ഒരു വാത്സല്യം ആണ് അവനു അപ്പോൾ തോന്നിയത്. ഈ പ്രായത്തിൽ ഇത്രമേൽ വേദന അനുഭവിച്ചു ആണല്ലോ പാവം ജീവിച്ചത്….. ഓരോന്ന് ഓർത്തു കിടക്കുക ആണ് മഹി അപ്പോൾ.. ആ തക്കം നോക്കി ഗൗരി അവനിൽ നിന്നും ഊർന്നു ഇറങ്ങി. എന്നിട്ട് ബെഡിലേക്ക് കിടന്നു. “ടി….. ” അവൻ ഒറ്റ കുതിപ്പിന് അവളുടെ മേലെ ഇരു കൈകളും കുത്തി നിന്നു. “നിന്നോട് ഞാൻ എന്നതായിരുന്നു പറഞ്ഞത്… ഹ്മ്മ്…” അവന്റ നിശ്വാസം ഗൗരി യുടെ കവിളിൽ തട്ടി.

. “മഹിയേട്ട… അങ്ങനെ കിടന്ന് ഉറങ്ങാൻ പറ്റുമോ… എനിക്ക് ശ്വാസം മുട്ടുവാ.. അതോണ്ടല്ലേ ” “പറയുന്നത് കേൾക്ക് ഗൗരി….. ഇല്ലെങ്കിൽ ഇന്ന് ഇവിടെ വേറെ പലതും നടക്കും…..” അവന്റ ശബ്ദം മാറിയപ്പോൾ അവൾ വല്ലാതെ ആയി. തന്നെ വിഷണ്ണയായി നോക്കുന്നവളെ കാൺകെ അവനു ഉള്ളി ചിരി പൊട്ടി. “ഇങ്ങനെ കിടന്നാൽ എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഏട്ടാ ” അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. പെട്ടന്ന് അവൻ അവളിൽ നിന്നും അകന്നു മാറി നേരെ കിടന്നു. ഉടനെ തന്നെ അവൾ ഉറങ്ങിയത് പോലെ കണ്ണുകൾ അടച്ചു. “ടി .. ഗൗരി… ” അവൻ വിളിച്ചതും ഗൗരി അത് കേട്ടില്ലെന്ന് നടിച്ചു അനങ്ങാതെ ഉറക്കo നടിച്ചു കിടന്നു. “വിളച്ചിൽ ഇത്തിരി കൂടുന്നുണ്ട് കേട്ടോ….

ഇതിനു ഒക്കെ ഉള്ള മറുപടി വൈകാതെ ഞാൻ പറയിപ്പിക്കും ” തന്റെ കാതോരം അവന്റ ശബ്ദം പതിഞ്ഞതും അവളുടെ ശരീരത്തിൽ ഒരു വേലിയേറ്റം ആണ് ഉണ്ടായത്. മഹി അത്രമേൽ അവളോട് ചേർന്ന് ആണ് കിടക്കുന്നത് പോലും.. ഓരോ തവണ യും അവന്റ ശ്വാസനിശ്വാസങ്ങൾ അവളിലേക്ക് തട്ടും തോറും ഗൗരി മറ്റൊരു അവസ്ഥയിൽ ആയിരുന്നു. മിഴികൾ തുറന്നാൽ മഹിയേട്ടൻ ഇനി വേറെ എന്തെങ്കിലും ഒപ്പിക്കും…. പെട്ടന്ന് ആയിരുന്നു മഹി തന്റെ ഇടം കൈ അവളുടെ വയറിന്മേൽ വലയം ചെയ്തത്. പതിയെ അത് മുകളിലേക്ക് ചലിക്കാൻ തുടങ്ങിയതും ഗൗരി വേഗം അവന്റ കൈയിൽ പിടുത്തം ഇട്ടു. അവനു അത് കണ്ടു ചിരി പൊട്ടി. തന്റെ കൈയിൽ ഇറുക്കി പിടിച്ചു വെച്ചിരിക്കുന്നവളെ കണ്ടതും അവനു വീണ്ടും കുസൃതി തോന്നി.

അല്പം ബലം പ്രയോഗിച്ചു കൊണ്ട് മഹി വീണ്ടും തന്റെ സഞ്ചാര പാത മുകളിലേക്ക് ആകിയതും ഗൗരി വേഗം തിരിഞ്ഞു കിടന്നു. മുടി മുഴുവനായും ഉയർത്തി കെട്ടി വെച്ചിരിക്കുക ആയിരുന്നു അവൾ. എന്നും അതു അങ്ങനെ ആണ്. അതൊരു പ്രേത്യേക ചേലാണ് പെണ്ണിനെന്ന് അവൻ ഓർത്തു. . പിൻ കഴുത്തിൽ അവന്റെ അധരം പതിഞ്ഞതും ഗൗരി പിടഞ്ഞു പോയി… ഒറ്റ കുതിപ്പിന് എഴുനേൽക്കാൻ ഭാവിച്ചതും മഹി അവളെ പിന്നിൽ നിന്നും ആഞ്ഞു പുൽകി. “മഹിയേട്ടാ പ്ലീസ്….” . അവൾ കുറുകി. “അതിനു ഞാൻ നിന്നേ ഒന്നും ചെയ്തില്ല ല്ലോ ഗൗര്യേ “… വീണ്ടും അവൻ കാതോരം മന്ത്രിച്ചു. “ഇത്തിരി മാറി കിടക്കുന്നെ… എനിക്ക് എന്തോ പോലെ ” ഒടുവിൽ അവൾ പറഞ്ഞു പോയി. “എന്ത്…..” “ആകെ ഒരു അസ്വസ്ഥത ആണ് ഏട്ടാ ”

“ഈ ആസ്വസ്ഥകൾ ഇനി എന്നും കാണും…ഇതു കുറയാൻ ഉള്ള മരുന്ന് ഞാൻ അടുത്ത ദിവസങ്ങളിൽ തരാം ട്ടോ….അതുകൊണ്ട് ഇപ്പോൾ എന്റെ മോള് കിടന്ന് ഉറങ്ങിക്കോ…. ” അവന്റെ വാക്കുകൾ കാതിൽ പതിഞ്ഞപ്പോൾ അവൾ ഒന്ന് പുളകിത യായി. അറിയാതെ ഒരു പുഞ്ചിരി ആ ചെഞ്ചോടികളിൽ വിരിഞ്ഞത് അവൻ കണ്ടിരുന്നില്ല. **** രാവിലെ ഗൗരി നേരത്തെ ഉണർന്നു. ഇന്ന് ആണ് മഹിയുടെ പിറന്നാൾ. ഓർത്തപ്പോൾ മനസിന്‌ ആകെ ഒരു സന്തോഷം…ഒരു കുളിർമ… അവൾ മഹിയെ ഒന്ന് നോക്കി. ഇപ്പോളും തന്റെ വശത്തേക്ക് ചെരിഞ്ഞു കിടന്ന് ഉറങ്ങുക ആണ് ആള്. ഓഹ്… കുഞ്ഞുവാവേടെ കിടപ്പ് കണ്ടില്ലേ…… എന്തൊരു പാവം ആണ്… കൈലിരുപ്പൊ…….

ഇന്നലെ രാത്രിയിൽ ഞാൻ പേടിച്ചതിനി കണക്ക് ഇല്ല….അവൾ പിറുപിറുത്തു കൊണ്ട് എഴുനേറ്റു. ടാ… തെമ്മാടി…… ഹാപ്പി ബർത്തഡേ…. ഗൗരി അവന്റ കാതിൽ മെല്ലെ മന്ത്രിച്ചു.. എന്നിട്ട് എഴുനേറ്റു വാഷ് റൂമിലേക്ക് പോയി. അപ്പോളേക്കും മഹി കണ്ണ് തുറന്നു. എന്റെ പാവം ഗൗരി കുട്ടി ഇന്നലെ അത്രമേൽ പേടിച്ചു പോയെങ്കിൽ ഞാൻ ഇനി ഉള്ള രാത്രികളിൽ കൂടുതൽ പേടിപ്പിക്കും കേട്ടോ….. സാരമില്ല, നമ്മൾക്കെ കാവിൽ നിന്നും ഒരു ചരട് ജപിച്ചു കെട്ടാം.. അവൻ മനസാൽ അവളോട് മൊഴിഞ്ഞു…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…