Saturday, January 18, 2025
Novel

വേളി: ഭാഗം 17

രചന: നിവേദ്യ ഉല്ലാസ്‌

കാർ എത്ര ദൂരം പിന്നിട്ടെന്ന് പ്രിയക്ക് അറിയില്ലാരുന്നു.. അവൾ ആകെ ക്ഷീണിതയായിരുന്നു.. നിരഞ്ജൻ അവളോട് പ്രേത്യേകിച്ചൊന്നും സംസാരിച്ചില്ല.. കാരണം അവനു അറിയില്ല ഇനി മുൻപോട്ട് എന്താകും എന്ന്… ഇത്രക്ക് ഭീകരമായ അന്തരീക്ഷത്തിൽ ആണ് പ്രിയ കഴിഞ്ഞതെന്ന് ഓർത്തപ്പോൾ അവനു വിഷമം ആയിരുന്നു… ഇടക്ക് രണ്ടുപേരും കൂടി ഓരോ ഓറഞ്ച് ജ്യൂസ് കുടിച്ചു… വീട് എത്താറായോ ഏട്ടാ… പ്രിയ ആകെ മടുത്തിരുന്നു… എന്താ തനിക്ക് എന്തേലും ബുദ്ധിമുട്ടുണ്ടോ.. നിരഞ്ജൻ ചോദിച്ചു… ഭയങ്കര ക്ഷീണം ഏട്ടാ… അവൾ വാടിത്തളർന്നിരുന്നു.. താൻ കുറച്ചു സമയം ഉറങ്ങിക്കോ….അതുകഴിയുമ്പോൾ എല്ലാം ഓക്കേ ആകും…

അവൻ പറഞ്ഞു പ്രിയ പതിയെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു… പ്രിയേ… നിരഞ്ജൻ അവളെ കുലുക്കി വിളിച്ചു.. പത്തുമിനിറ്റിനുള്ളിൽ വീടെത്തും കെട്ടോ… താൻ ഇനി എഴുനേല്ക്ക്… അവൻ പറഞ്ഞു… അപ്പോൾ ആണ് അവൾ കണ്ണുതുറന്നത്… നിരഞ്ജൻ കാർ നിർത്തി ഇട്ടിരുക്കുകയാണ്.. മിനറൽ വാട്ടറിന്റെ ഒരു ബോട്ടിൽ എടുത്തു അവൻ പ്രിയയ്ക്ക് കൊടുത്തു.. എന്നിട്ട് അവൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി, പ്രിയക്ക് ഇറങ്ങാൻ ഡോർ തുറന്നു കൊടുത്തു… മുഖത്തേക്ക് വെള്ളം വീണപ്പോൾ അവളുടെ അധരങ്ങൾ വിറക്കുണ്ടായിരുന്നു….

താൻ അവിടെ നടന്ന കാര്യങ്ങൾ ഒന്നും ആരോടും പറയണ്ട കെട്ടോ… എല്ലാം പതിയെ ഞാൻ അറിയിച്ചോളാം… നിരഞ്ജൻ പറഞ്ഞു.. അത് കേട്ടതും അവൾ തല കുലുക്കി. അവർ വീട്ടിലെത്തിയപ്പോൾ പദ്മിനിയും അരുന്ധതിയും മുറ്റത്തെ ചെമ്പകചോട്ടിൽ ഇരിക്കുകയാണ്.. ദേവിക കുറച്ഛ് കശുവണ്ടി പരിപ്പ് റോസ്‌റ് ചെയ്തു പ്ലേറ്റിൽ നിരത്തി കൊണ്ട് വന്നു.. . അപ്പോളാണ് നിരഞ്ജൻ കാർ പാർക്ക് ചെയ്തിട്ട് അവർക്കരുകിലേക്ക് വന്നത്.. തൊട്ടു പിന്നിലായി പ്രിയയും ഉണ്ടായിരുന്നു…

ആഹ് ഇതാണ് കേട്ടോ എന്റെ പ്രിയപ്പെട്ട മോള്,,,,എന്ന് പറഞ്ഞു അരുന്ധതി പ്രിയയെ പിടിച്ഛ് പദ്മിനിയുടെ മുന്പിലേയ്ക് നിർത്തി.. ഫോട്ടോയിൽ കാണുന്നതിലും സുന്ദരിയാണ് കെട്ടോ മോൾ എന്ന് പറഞ്ഞു പദ്മിനി അവളെ ചേർത്ത് നിർത്തി… അവർ രണ്ടാളും എന്ത്യേ വല്യമ്മേ.. നിരഞ്ജൻ ആണെങ്കിൽ പദ്മിനിയോട് അവരുടെ മക്കളെ കുറിച്ചാണ് ചോദിച്ചത്.. എന്തോ മേടിക്കാൻ പുറത്തേക്ക് പോയതാ മക്കളെ.. ഇപ്പൊ വരും കേട്ടോ അവർ പറഞ്ഞു മക്കള് രണ്ടുപേരും പോയി ഡ്രസ്സ് മാറി ഫ്രഷ് ആകു…..ഇത്ര ദൂരം യാത്ര ചെയ്തു വന്നത് അല്ലേ…അപ്പോളേക്കും അവരും ഇങ്ങു വരും എന്ന് പറഞ്ഞു പദ്മിനി നിരഞ്ജനെയും കൃഷ്ണപ്രിയയെം കൂടി അകത്തേക്ക് പറഞ്ഞു വിട്ടു…

പ്രിയയുടെ മുഖം വാടിയിരിക്കുന്നത് അരുന്ധതി ശ്രദ്ധിച്ചു.. സച്ചു എന്തേലും പറഞ്ഞോ എന്ന ഭയം അവളെ വേട്ടയാടി…. പോയപോലെ അല്ല അവൾ തിരിച്ചു വന്നിരിക്കുന്നത്.. അവൻ അവളെ വിഷമിപ്പിച്ചോ.. എല്ലാം കൈവിട്ടു പോയോ ഭഗവാനെ… പ്രിയക്ക് നല്ല യാത്ര ക്ഷീണം ഉണ്ട് അല്ലെ അരുന്ധതി..മുഖം ആകെ വല്ലാണ്ട് ആയി, ആ കുട്ടി ഒരുപാട് ദൂരം ഒന്നും പോയിട്ടില്ലെന്ന് തോന്നുന്നു ല്ലേ.” പദ്മിനി വല്യമ്മ ചോദിക്കുന്നത് മുകളിലെ മുറിയിലേക്ക് പ്രിയയും ആയിട്ട് കയറിപ്പോയ നിരഞ്ജൻ കേട്ടിരുന്നു … അമ്മ എന്താണ് മറുപടി കൊടുത്തത് എന്ന് അവൻ ശ്രെദ്ധിച്ചുപോലും ഇല്ല . അവനു ആണെങ്കിൽ അരുന്ധതി യോട് ഉള്ള ദേഷ്യം പതഞ്ഞു പൊങ്ങുകയാണ് ഓരോ നിമിഷവും.

നിരഞ്ജൻ വാതിലിന്റെ ലോക്ക് മാറ്റിയപ്പോൾ പ്രിയ വേഗം അകത്തേക്ക് കടന്നു… അവൻ മുറിയിൽ നിക്കുന്നത് പോലും മറന്നു കൊണ്ട് അവൾ വേഗം ഒരു ബെഡ്ഷീറ്റ് എടുത്തു നിലത്തു വിരിച്ചു.. എന്നിട്ട് അതിൽ കിടന്നു.. കാരണം അത്രക്ക് ക്ഷീണിത ആയിരുന്നു അവൾ.. പ്രിയാ ഇയാൾക്ക് എന്ത് പറ്റി…എടോ തനിക്ക് സുഖം ഇല്ലേ…?നിരഞ്ജൻ അവളോട് ചോദിച്ചു.. ഭയങ്കര തലവേദന എടുക്കുന്നു ഏട്ടാ.. കണ്ണ് പോലും തുറക്കാൻ പറ്റണില്ല.. അവൾ കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.. “ബാം എടുക്കട്ടേ. അത് അല്പം പുരട്ടുമ്പോൾ മാറും, ഇല്ലെങ്കിൽ നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം…

എന്നും പറഞ്ഞു അവൻ ഷെൽഫിൽ തിരയാൻ തുടങ്ങി. ബാം എടുത്തു കൊണ്ട് തിരിഞ്ഞ നിരഞ്ജൻ നോക്കിയപ്പോൾ പ്രിയ മയങ്ങി പോയിരുന്നു.. ചെരിഞ്ഞു കിടന്നു ഉറങ്ങുന്ന പ്രിയയെ അവൻ നോക്കി നിന്ന് പോയി…. താൻ ഏതൊക്കെ നാട്ടിൽ കൂടി സഞ്ചരിച്ചു…എത്രയൊക്കെ പെൺകുട്ടികളെ കണ്ടു. … പരിചയപ്പെട്ടു.. പക്ഷെ… ഇത്രയും ശാലീനതയുള്ള ഒരു പെൺകുട്ടിയെ താൻ എവിടെയും കണ്ടിട്ടില്ലാലോന്നു അവൻ ഓർത്തു. അകലാൻ ശ്രെമിക്കും തോറും ഒരു കാന്തത്തെക്കാൾ പ്രഭാവത്തിൽ അവൾ തന്നെ അവളിലേക്ക് ആകർഷിപ്പിക്കുക ആണ് എന്ന് അവൻ ഓർത്തു.

തനിക്ക് ഭാഗ്യം ഇല്ലാതെ പോയി.. ഇല്ലെങ്കിൽ ഇവളെ തനിക്ക് നേരത്തെ കിട്ടിയേനെ…. തന്റെ പാതി ആകേണ്ടവൾ ആണ്…. പെട്ടന്നാണ് അവൻ കണ്ടത് മീര പേരകമ്പ് കൊണ്ട് അടിച്ച പാട് പ്രിയയുടെ പുറത്തു കരിനീലിച്ചു കിടക്കുന്നത്.. അവന്റെ ഉള്ളൊന്നു പിടഞ്ഞു.. പ്രിയേ.. അവൻ അവളുടെ അരികത്തായി കുനിഞ്ഞു ഇരുന്നു കൊണ്ട് വിളിച്ചു…പ്രിയേ ഈ ബാം പുരട്ടി കഴിഞ്ഞാൽ തലവേദന മാറും കെട്ടോ അവൻ പറഞ്ഞു.. അവൾ പക്ഷെ ഒന്ന് മൂളുക മാത്രം ചെയ്തോള്ളൂ.. അവൻ പതിയെ ബാം എടുത്തു ചൂണ്ടുവിരൽ കൊണ്ട് അവളുടെ നെറ്റിയിൽ പുരട്ടി കൊടുത്തു..

അവളുടെ നെറ്റി അപ്പോൾ ചൂടുകൊണ്ട് പൊള്ളുന്നുണ്ടായിരുന്നു … പ്രിയയെ നന്നായിട്ട് പനിക്കുന്നുണ്ടല്ലോന്ന് അവൻ അപ്പോളാണ് അറിയുന്നത്..ഈശ്വരാ അതാ ഇത്രക്ക് ക്ഷീണം ഇവൾക്ക്.. പാവം പ്രിയ.. അവൻ അരുന്ധതിയെ വിളിക്കാനായി പുറത്തേക്ക് പോയി.. വാതിൽക്കൽ ചെന്നപ്പോൾ അവൻ കടിഞ്ഞാൺ ഇട്ടതുപോലെ നിന്ന് പോയി.അപ്പോൾ ആണ് നിരഞ്ജൻ ഓർത്തത് പ്രിയ നിലത്താണ് കിടക്കുന്നതെന്നു.. ‘അമ്മ കണ്ടാൽ കുഴപ്പമില്ല, പക്ഷെ ഭാമ അപ്പച്ചിയോ പദ്മിനി വല്യമ്മയോ കൂടെ കയറിവന്നാൽ അവർ കാണുമല്ലൊന്നു ഓർത്തു… അവൻ വേഗം തിരിച്ചു വന്നു പ്രിയയെ കുലുക്കി വിളിച്ചു.. അവൾ ഒന്നുടെ ചുരുണ്ടു കൂടി കിടന്നു…

പിന്നെ നിരഞ്ജൻ ഒന്നും നോക്കിയില്ല, രണ്ടുകൈകൊണ്ടും അവളെ പൊക്കി എടുത്തു. തന്റെ ദേഹത്തേക്ക് ചേർന്ന് കിടക്കുന്നവളെ കണ്ടതും അവനു അവളോട് വാത്സല്യം തോന്നി പോയി. അവളുടെ നെറുകയിൽ തന്റെ അധരം ചേർത്തു കൊണ്ട് കട്ടിലിൽ കൊണ്ട് വന്നു കിടത്തി അവൻ.. ബെഡ്ഷീറ് എടുത്തു പുതപ്പിച്ചിട്ട് അവൻ വേഗം താഴേക്ക് പോയി.. അമ്മയെ വിളിക്കുവാനായി.. അരുന്ധതി ആപ്പിൾ ജ്യൂസ് അടിക്കുകയാണ്.. പദ്മിനിക്ക് കൊടുക്കുവാൻ ആയിരിക്കും എന്ന് അവൻ ഓർത്തു.. അമ്മെ… അമ്മ തിരക്കിൽ ആണോ. അവന്റെ ശബ്ദം കേട്ടതും അരുന്ധതി തിരിഞ്ഞുനോക്കി.

എന്താ മോനേ… ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒന്ന് റൂമിലോട്ട് വരൂ. അവൻ പറഞ്ഞു എന്താ സച്ചു… എന്തെ പറ്റിയത് എന്ന് ചോദിച്ചുകൊണ്ട് അരുന്ധതിയും ഭാമയും കൂടി അവന്റെ കൂടെ റൂമിലേക്ക് പോയി.. അവൻ പക്ഷെ ഒന്നും മിണ്ടിയില്ല അവരോട്.. കട്ടിലിൽ കിടക്കുന്ന പ്രിയയെ കണ്ടു അവർ രണ്ടുപേരും ഓടിച്ചെന്നു അവളുടെ അരികത്തേക്ക്.. അവൾ മയങ്ങികിടക്കുകയാരുന്നു.. അയ്യോ….മോളേ . എന്ത് പറ്റി ന്റെ കുട്ടിക്ക് അരുന്ധതി അവളുടെ നെറ്റിയിലും കവിളിലും ഒക്കെ കൈ വെച്ച് നോക്കി… അയ്യോ നന്നായിട്ട് പനിക്കുന്നുണ്ടല്ലോ… സച്ചു, മോള് ഏതേലും ടാബ്ലറ്റ് കഴിച്ചോടാ അവർ ചോദിച്ചു.. ഇല്ല….അലക്ഷ്യമായി പറഞ്ഞെങ്കിലും അവന്റെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു..……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…