Wednesday, December 18, 2024
Novel

നിന്നെയും കാത്ത്: ഭാഗം 11

രചന: മിത്ര വിന്ദ

വീട്ടിലേക്ക് കയറിച്ചെന്നതും ഗൗരി ക്ക് ശ്വാസം വിലങ്ങി.. “ഇവിടെ ഉള്ളവർ ഒക്കെ എവിടെ പോയി എന്റെ കൃഷ്ണ” അവൾ ചുറ്റിലും നോക്കി… താൻ നട്ടു വെച്ചിരുന്ന റോസാ ചെടിയുടെ ഒരു കമ്പ് താഴേക്ക് വീണു കിടക്കുന്നു. അതിൽ നിറയെ പനി നീർ റോസപ്പൂക്കൾ ആണ്. അവൾ മുടന്തി മുടന്തി ഓടി ചെന്ന് നിലത്തു വീണു കിടന്ന കമ്പെടുത്തു ചായിച്ചു നിറുത്തി. പെട്ടന്ന് ഒരു മുള്ളു അവളുടെ കൈയിൽ കൊണ്ട്. “നിനക്കും എന്നോട് ദേഷ്യം ആണോ…ആയിക്കോട്ടെ.. ആരും വേണ്ടെനിക്ക് ”

മുള്ളുകൊണ്ട് രക്തം കിനിഞ്ഞ അവളുടെ ചൂണ്ടുവിരൽ എടുത്ത് അവൾ വായിലേക്ക് വെച്ചു…. മഹി ഇതു എല്ലാം കണ്ടു കൊണ്ട് മുറ്റത്ത് തന്നെ നിൽപ്പുണ്ട്. “കുട്ടിമാളുവേ….” ചെമ്പരത്തിവേലിക്ക് മറവിൽ നിന്നുകൊണ്ട് നാരായണിയമ്മ അവളെ നീട്ടി വിളിച്ചു…. ഗൗരി അവരുടെ അടുത്തേക്ക് ഓടി “നാരായണിയമ്മേ ” “എന്റെ കുട്ടി എപ്പോ വന്നത്…” പല്ലില്ലാത്ത മോണ കാട്ടി അവളെ നോക്കി ചിരിച്ചുകൊണ്ട് അവർ ചോദിച്ചു. “ദാ.. ഇപ്പൊ എത്തിയതേ ഒള്ളു ” “ഉവ്വോ… എവിടെ മോളുടെ ചെക്കൻ…

ഇനി എന്റെ കുട്ടിയെ ഒന്ന് കാണും എന്ന് പോലും കരുതിയത് അല്ല കേട്ടോ..” അവർ ചോദിച്ചതും ഗൗരി വിഷമത്തോടെ മുറ്റത്തേക്ക് നോക്കി.. മഹി ചിരിച്ചപ്പോൾ അവർ ഗൗരിയുടെ കൈയിൽ പിടിച്ചു കൊണ്ട് മുറ്റത്തേക്ക് വന്നു. “മോനേ…. എന്താ പേര് ” “മഹേശ്വർ .. മഹി എന്നാണ് എല്ലാവരും വിളിക്കുന്നത് ” “മഹേശ്വർ….. അതു തന്നെ ആണ് വേണ്ടതും… ഗൗരിയുട പാതി എന്നും മഹേശ്വരൻ തന്നെ അല്ലെ മോനേ ” അവനെ നോക്കി അവർ പുഞ്ചിരി യോടെ പറഞ്ഞു. “മോളെ … ഗൗരി… അകത്തോട്ടു കയറി ഇരിക്കൻ പറയു മോളെ മോനോട്… ”

“മ്മ്… വരൂ ” അവൾ പറഞ്ഞതും മഹി ഇളം തിണ്ണയിലേക്ക് കയറി. “നാരായണി അമ്മേ… രാധയമ്മ എവിടെ പോയി…” ചോദിച്ചതും അവരെ ഒന്ന് ഞെട്ടിയതായി മഹേശ്വറിന് തോന്നി “അത്… കുട്ടിമാളു ഒന്നും അറിഞ്ഞില്ലേ….” “ഇല്ല… എന്താ നാരായണിയമ്മേ….” ഗൗരിക്ക് പേടി തോന്നി.. “മോളെ … രാധയും മക്കളും ഒക്കെ ഇവിടെ നിന്നും താമസം മാറി പോയി ” “പോയെന്നോ… എവിടേക്ക്.. എന്നിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലാലോ..” “കൂടുതലായിട്ട് ഒന്നും എനിക്കറിയില്ല കുട്ടിമാളു… സരോജിനി ചേച്ചിയോട് ചോദിച്ചാൽ അവർ പറയും കാര്യങ്ങൾ…”

അത് കേട്ടതും ചെരുപ്പ് പോലും ഇടാതെ ഗൗരി ഓടി.. അവളുടെ കാലിന്റെ വേദന പോലും മറന്നു കൊണ്ട് . അപ്പോഴേക്കും അയൽ വീട്ടിലെ സരോജിനി ചേച്ചി അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. “സരോജിനി ചേച്ചി…. ചെറിയമ്മയും ലച്ചുവും സേതുവും ഒക്കെ എവിടെ പോയി… “പിടയുന്ന നെഞ്ചോട് അവൾ അവരെ നോക്കി.. “മോള് വാ… ഇങ്ങോട്ട്.. എന്ത്നാ ഈ വഴിയിൽ നിൽക്കുന്നെ ” വീടിന്റെ ചാവി അവളെ ഏൽപ്പിച്ചിട്ട് അവർ മഹിയെ ഒന്നു നോക്കി… “മോളെ…. നിങ്ങളുടെ കല്യാണം കഴിഞ്ഞ അന്ന് വൈകുന്നേരം രാധ മക്കളെയും കൂട്ടി പുതിയ വീട്ടിലേക്ക് പോകുകയാണെന്നും പറഞ്ഞ് എന്റെ അടുത്ത് വന്നു…

മോളെ വിവാഹം കഴിച്ചു കൊടുത്തതിന്, ഈ മോന്റെ അമ്മയുടെ കയ്യിൽ നിന്നും, രാധ 25 ലക്ഷം രൂപ മേടിച്ചു എന്നൊക്കെ ആളുകൾ പറയുന്നുണ്ട് ശരിയാണോ എന്നൊന്നും എനിക്കറിയില്ല….” കേട്ടത് വിശ്വസിക്കാനാവാതെ ഗൗരി അര ഭിത്തിയിലേക്ക് ഇരുന്നു. “ചേച്ചി …. സത്യം ആണോ ഇതൊക്കെ ” “എനിക്കൊന്നും അറിയില്ല മോളെ…. രാഹുല് പറഞ്ഞു, സേതു സ്റ്റാറ്റസ് ഇട്ടിട്ടുണ്ട് പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെഎന്ന്….” “മോള് വരികയാണെങ്കിൽ ഈ ചാവി ഇവിടെ ഏൽപ്പിക്കണമെന്ന് എന്നോട് പറഞ്ഞു… അതാണ് ഞാൻ വന്നത് ” ഗൗരി അവരെ നോക്കി തലയാട്ടി.

“മോളിന്ന് പോകുമോ… അതോ…. ഇവിടെ നിന്നും സാധനങ്ങൾ ഒന്നും കൊണ്ട് പോയിട്ടില്ല കേട്ടോ.. എല്ലാം ഉണ്ട്..എന്തങ്കിലും ആവശ്യം ഉണ്ടായാൽ എന്നെ വിളിച്ചാൽ മതി… ” അവൾ അവരെ നോക്കി അപ്പോളും തലയാട്ടി.. മഹിയെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അവർ പടി കടന്നു ഇറങ്ങി പോയി. “കുട്ടിമാളുവേ…. ആ വാതിൽ ഒന്ന് തുറക്കു കുട്ടി എന്നിട്ട് ഇത്തിരി ചായയെങ്കിലും വെച്ച് ഈ മോന് കൊടുക്ക് ആദ്യമായിട്ട് വന്നതല്ലേ..” നാരായണി അമ്മ പറഞ്ഞപ്പോൾ ഗൗരി തിടുക്കപ്പെട്ട വാതിൽ തുറന്നു അകത്തേക്ക് കയറി. ‘മഴ വരുന്നുണ്ട് എന്ന് തോന്നുന്നു…. കുട്ടിമാളുവിന്‌ ഏറ്റവും പേടി മഴയും ഇടിയും ആണ്…. ”

മഹിയെ നോക്കി കൊണ്ട് നാരായണി അമ്മ ചിരിച്ചു. “അതെന്താ അമ്മൂമ്മേ…” “അത് മോനോട് പറഞ്ഞിട്ടില്ലേ ” “ഇല്ല…..” അവൻ ആകാംഷ യോടെ അവരെ നോക്കി. “കുട്ടിമാളുവിന്‌ 7വയസ് ഉള്ളപ്പോൾ ആണ്.. ഒരു വിധം മഴ ഒക്കെ പെയ്യുന്നുണ്ട്… കടലാസ് തോണി ഒഴുക്കി വിട്ടു കൊണ്ട് കുഞ്ഞ് ഈ പടിയിൽ ഇരിക്കുക ആയിരുന്നു.. പെട്ടന്ന് ഒരൂ ഇടി മിന്നി.. ദേ മോനേ ആ കാണുന്ന പാറയുടെ അടുത്തായി ഒരു തെങ്ങു ഉണ്ടായിരുന്നു.. അതിലേക്ക് ആണ് ഇടി വെട്ടിയത്.. അതിന്റ ബാക്കി ആയിട്ട് ഇവിടെ ഒരു പനയ്ക്കിട്ടും കിട്ടി… ഈ കുഞ്ഞ് ബോധം കെട്ടു വീണു പോയി….

എല്ലാവരും ഓർത്തത് ഞങ്ങടെ കുട്ടിമാളു…. അതു പറഞ്ഞപ്പോൾ അവരുടെ ശബ്ദം വിറച്ചു… വാക്കുകൾ ഇടറി.. അതിനു ശേഷം കുട്ടിക്ക് മഴയും ഇടിയും ഒക്കെ പേടിയാ മോനേ… തനിച്ചു മുറ്റത്തേക്ക് പോലും ഇറങ്ങില്ലായിരുന്നു… പിന്നെ മനക്കൽ കാവിൽ കൊണ്ട് പോയി ചരട് ജപിച്ചു കെട്ടിച്ചു അച്യുതൻ…..” അപ്പോളേക്കും ഗൗരി അവനും നാരായണി അമ്മയ്ക്കും കട്ടൻ ചായ കൊണ്ട് വന്നു കൊടുത്തു. കൂടെ കുറച്ചു പലഹാരങ്ങളും… ഒക്കെയും അവൾ അനുജത്തിമർക്കായി കൊണ്ട് വന്നത് ആയിരുന്നു. “ഊണ് കൊടുക്കേണ്ട നേരത്താണ് അല്ലെ മോളെ… സാരമില്ല.. ന്റെ കുട്ടി വിഷമിക്കണ്ട കേട്ടോ…”

അവൾ ഒന്നും പറയാതെ നിന്നതെ ഒള്ളു. മഹി അവളെ ഒന്ന് പാളി നോക്കി. ആൾ ഇവിടെ ഒന്നും അല്ലെന്നു ആ നിൽപ്പ് കണ്ടാൽ അറിയാം. കുറച്ചു സമയം കൂടി ഇരുന്നിട്ട് നാരായണി അമ്മ അവളോട് യാത്ര പറഞ്ഞു പോകാനായി എഴുനേറ്റ്.. അവൾ വീട്ടിലേക്ക് മേടിച്ചു കൊണ്ടുവന്ന പലഹാരങ്ങൾ എല്ലാം പൊതിഞ്ഞ് അവരെ ഏൽപ്പിക്കാനും മറന്നില്ല… ഇതൊക്ക കൊണ്ട് പോയി രമേശ് ചേട്ടന്റെ മക്കൾക്ക് കൊടുക്ക്‌ കേട്ടോ.. അതും വാങ്ങിക്കൊണ്ടു അവർ വെളിയിലേക്ക് ഇറങ്ങിയതും, ഗൗരി തിടുക്കപ്പെട്ടു മുറിയിലേക്ക് ഓടി. പേഴ്സ് എടുത്തു കൊണ്ട് മുറ്റത്തേക്ക് വന്നു തുറന്നു നോക്കിയപ്പോൾ കുറച്ചു 10രൂപ യും ചില്ലറ തുട്ടും ഒള്ളു

“എനിക്ക് ഒന്നും വേണ്ട മോളെ.. വല്ലപ്പോഴും ഒക്കെ എന്റെ കുട്ടി ഇങ്ങനെ വന്നാൽ മതി…” അവർ അവളെ നോക്കി പറഞ്ഞു പെട്ടന്ന് മഹി അവന്റെ പോക്കറ്റിൽ നിന്നും രണ്ടായിരത്തിന്റെ ഒരു നോട്ട് എടുത്തു ഗൗരി യുടെ കൈയിൽ കൊടുത്തു. “ഇതു കൊടുക്ക് ” “ഇത്രയും കാശ്…500രൂപ തന്നാലും മതി ആയിരുന്നു…” അവൾ അവൻ കൊടുത്ത നോട്ടിലേക്ക് നോക്കി പറഞ്ഞു. “അത് ഒന്നും സാരമില്ല.. നീ ആ അമ്മൂമ്മക്ക് ക്യാഷ് കൊടുത്തിട്ട് വാ…” അവൾ വീണ്ടും നാരായണി അമ്മയുടെ പിന്നാലെ പോയി. വേണ്ടന്നു അവർ ഒരുപാട് നിർബന്ധിച്ചു എങ്കിലും അവൾ അത് അവരെ ഏൽപ്പിച്ചു കഴിഞ്ഞു തിരികെ കയറി വന്നത്…….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…