Sunday, January 5, 2025
LATEST NEWSSPORTS

നീരജ് ചോപ്ര മടങ്ങിയെത്തുന്നു

ന്യൂഡൽഹി: ജാവലിൻ ത്രോ താരം നീരജ് ചോപ്ര പരിക്കിനെ തുടർന്നുള്ള ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ലുസോണിൽ നടക്കുന്ന ഡയമണ്ട് ലീഗ് ചാമ്പ്യൻഷിപ്പിൽ നീരജ് പങ്കെടുക്കും. പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനായെന്നും ഫിറ്റ്നസ് വീണ്ടെടുത്തതായും നീരജ് ട്വിറ്ററിലൂടെ അറിയിച്ചു.

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ഫൈനലിനിടെ നാഭിക്കു പരിക്കേറ്റിരുന്നു. തുടർന്ന് കോമൺ‌വെൽത്ത് ഗെയിംസിൽ നിന്നും മൊണാക്കോ ഡയമണ്ട് ലീഗിൽ നിന്നും പിൻമാറിയിരുന്നു.