Saturday, April 27, 2024
Novel

അഗ്നി : ഭാഗം 6

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

ടയോട്ടയിൽ വന്നവർ ആദ്യമൊന്ന് പകച്ചെങ്കിലും അവർ ആക്രമണസജ്ജരായി.അവർ ആ ചെറുപ്പക്കാരനു നേർക്ക് പാഞ്ഞടുത്തതും അയാൾ വട്ടം കറങ്ങുന്നത് ഞങ്ങൾ മിന്നായം പോലെ കണ്ടു.കൂടെ ഗുണ്ടകളെപ്പോലെയുള്ളവർ ചിതറിത്തെറിച്ചു….

അവിടെമാകെ അവരുടെ നിലവിളികൾ മുഴങ്ങി.ഞങ്ങളുടെ നേരെ വന്നവരെ ഞങ്ങളും കൈകാര്യം ചെയ്തു..

പരിക്കു പറ്റിയവർ താമസിയാതെ ടയോട്ടയിൽ കയറി സ്ഥലം വിട്ടു…

ആഗതൻ അപ്പോൾ തലയിൽ നിന്ന് ഹെൽമെറ്റ് ഊരിയിരുന്നില്ല.

ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് നന്ദി പറയാനായി ചെന്നതും അയാൾ ഉയർത്തിവെച്ച ഗ്ലാസ് താഴ്ത്തി വെച്ചു….

“താങ്ക്സ് സർ”

“ഹ ഹാ ഹാ ..നന്ദിയൊന്നും വേണ്ട..സൂക്ഷിച്ചു പൊയ്ക്കോളൂ”

അത്രയും പറഞ്ഞു അയാൾ എൻഫീൽഡ് സ്റ്റാർട്ടാക്കി മുമ്പോട്ട് നീങ്ങി…

ഞാനും ടെസ്സയും ബുളളറ്റ് സ്റ്റാർട്ട് ചെയ്തു.. ഞാനാണ് വണ്ടി ഓടിച്ചത്…

ട്രിവാൻഡ്രത്ത് എത്തുമ്പോൾ സമയം മൂന്നുമണി ആകാറായിരുന്നു..

ഞങ്ങൾ ഹോസ്റ്റലിന്റെ ഗേറ്റ് തുറന്നു എൻഫീൽഡ് സൈഡാക്കി.നിത്യയെ ഫോൺ ചെയ്തതിനാൽ റൂമിൽ കയറാനെളുപ്പമായി….

യാത്രയുടെ ക്ഷീണത്തിൽ ഞങ്ങൾ ഉറങ്ങിപ്പോയി. രാവിലെ താമസിച്ചാണ് എഴുന്നേറ്റത്.അന്നത്തെ ദിവസം കോളേജിൽ പോകാതെ ഞാനും ടെസ്സയും റൂമിൽ റെസ്റ്റെടുത്തു….

ഞങ്ങളുടെ ഡിസ്ക്കഷനും ഇന്നലത്തെ സംഭവങ്ങൾ തന്നെ ആയിരുന്നു….

“ടീ ഇന്നലത്തെ നമ്മുടെ അറ്റാക്കിനു പിന്നിൽ മമ്മി അല്ലെങ്കിൽ ശരൺ ഉറപ്പാണ്”

“അതേടീ എന്തായാലും നിന്റെ മമ്മിയുടെ അറിവോടു കൂടിയാണെല്ലാം നടക്കുന്നത്”

“അത് ഉറപ്പല്ലേ..പക്ഷേ എന്നെ അലട്ടുന്നത് പപ്പയുടെ കാര്യമാണ്.. അവരുടെ ഇടയിൽ പപ്പ സുരക്ഷിതനാണെന്ന് എനിക്ക് തോന്നുന്നില്ല ടെസ്സ”

പപ്പയെ ഓർത്ത് ഞാൻ കരയാൻ തുടങ്ങി… ടെസ്സ എഴുന്നേറ്റു എനിക്ക് അരികിലെത്തി…

“ഛെ എന്താടീയിത്..ഏറ്റവും ബോൾഡായ നീയിങ്ങനെ തളർന്നാലെങ്ങനാ..നമുക്ക് വഴിയുണ്ടാക്കാം”

ടെസ്സയെന്നെ ആശ്വസിപ്പിച്ചു.. അവൾ കുളി കഴിഞ്ഞു വന്നതോടെ ഞാനും കുളിച്ചിറങ്ങി ക്യാന്റീനിൽ ഫുഡ് കഴിക്കാൻ പോയി.തിരികെ റൂമിലെത്തി വീണ്ടും ചർച്ചയിൽ ഏർപ്പെട്ടു….

“ടീ അഗ്നി ഒരു ഐഡിയയുണ്ട്”

“എന്താണെന്ന് തെളിച്ച് പറയ്”

“നമുക്ക് മ്യൂസിയം ഇൻസ്പെക്ടറുടെ സഹായം തേടിയാലോ?.ചേർത്തലയിൽ വെച്ചാണ് നമുക്ക് നേരെ അറ്റാക്ക് നടന്നതെങ്കിലും നമ്മൾ താമസിക്കുന്നത് ഇപ്പോൾ ഇവിടെയുമല്ലേ.ഇനിയും അറ്റാക്ക് വന്നു കൂടാഴികയില്ല”

ടെസ്സ പറഞ്ഞതാണ് ശരിയെന്നു എനിക്ക് തോന്നി.ഞാൻ ഇല്ലാതാകേണ്ടതിപ്പോൾ മമ്മിയുടെ ആവശ്യമാണ്. അവരെന്തും ചെയ്യാൻ മടിക്കില്ല….

പിന്നെയൊന്നും ആലോചിച്ചില്ല.ഞങ്ങൾ നേരെ മ്യൂസിയം പോലീസ് ഇൻസ്പെക്ടർ അഖിയുടെ സഹായം തേടി.കാര്യങ്ങളെല്ലാം ഇൻസ്പെക്ടർ വിശദമായി കേട്ടു…

“ശരി..നിങ്ങൾ ഒരുപാരാതി എഴുതി തരൂ…”

ഞാൻ വിശദമായ ഒരു പരാതി തയ്യാറാക്കി ഇൻസ്പെക്ടറുടെ കൈവശം കൊടുത്തു. അദ്ദേഹം അത് വായിച്ചു ബോധ്യപ്പെട്ടു….

“ശരി രണ്ടു പേരുടെയും നമ്പർ തന്നേക്കൂ..ആവശ്യം വന്നാൽ വിളിക്കാം”

ഞങ്ങളുടെ മൊബൈൽ നമ്പർ കൊടുത്തിട്ട് ഇൻസ്പെക്ടറുടെ നമ്പരും വാങ്ങി തിരികെ ഹോസ്റ്റലിലെത്തി…

കുറച്ചു നേരം കിടന്നുറങ്ങി..ഉച്ചകഴിഞ്ഞു നിത്യയും ഗംഗയും കൂടി കരഞ്ഞു കൊണ്ട് വന്നു…

“എന്തുപറ്റിയെടി കാര്യം പറയ്”

“അത്…ആ ദീപക് ഞങ്ങളെ..”

കരച്ചിലിനിടയിൽ നിത്യ ഒരുവിധം പറഞ്ഞൊപ്പിച്ചു..

“ഞാനും ഗംഗയും കൂടി ലൈബ്രറിയിൽ ബുക്ക്സ് തിരയുകയായിരുന്നു..അതിനിടയിൽ ദീപകും നവീനും കൂടി വന്നു ഞങ്ങളെ കയറി പിടിച്ചു”

നിത്യ പറയാതെ തന്നെ എനിക്കും ടെസ്സക്കും മനസ്സിലായി അവർ എവിടെയാണ് കയറിപ്പിടിച്ചതെന്ന്…

ഞാനവരുടെ മാറിടത്തിലേക്ക് നോക്കി.ആ ഭാഗത്തെ വസ്ത്രങ്ങൾ ചുളുങ്ങിയട്ടുണ്ട്….

എന്റെ ബ്ലഡ് തിളച്ചു മറിഞ്ഞു…

“എടീ ടെസ്സേ നമ്മുടെ കൂട്ടുകാരികളെ കയറിപ്പിടിച്ചാലെന്താ സംഭവിക്കുന്നതെന്ന് ഒന്ന് കാണിച്ചു കൊടുക്കണ്ടേ”

“പിന്നല്ലാതെ ” ടെസ്സയിലും അമർഷം നുരഞ്ഞു പൊന്തി…

“വാ ഇപ്പോൾ തന്നെ ചോദിച്ചേക്കാം”

നിത്യയും ഗംഗയും പേടിച്ചു വരാൻ കൂട്ടാക്കിയില്ല.ഞാനും ഗംഗയും കൂടി പിടിച്ചു വലിച്ചു കൊണ്ട് പോയി…

ഞങ്ങൾ നാലുപേരും ചെല്ലുമ്പോൾ അവർ ലൈബ്രററിയിൽ ഉണ്ടായിരുന്നു…

“നിന്റെയൊക്കെ ദേഹത്ത് കൈവെച്ചവന്റെ കരണത്തൊന്ന് പൊട്ടിക്കെടീ”

“ഓടിവാ മക്കളെ രണ്ടും..നല്ല ചൂടുള്ള കിസ് ചുണ്ടത്തു തരാം”

ദീപക്കിന്റെ അശ്ലീലച്ചുവയോടെയുളള ആംഗ്യവും സംസാരവും കേട്ടതും അവന്റെ കവിളടക്കം ഒരെണ്ണം കൊടുത്തു. തടയാൻ വന്ന നവീനും ടെസ്സ കണക്കിനു കൊടുത്തു…

“ഇതൊരു മുന്നറിയിപ്പാണ്.

ഇനി നിന്റെയൊക്കെ കണ്ണ് ഇവരുടെ ശരീരത്തിൽ എവിടെയെങ്കിലും പതിച്ചെന്നറിഞ്ഞാൽ ശരിക്കുമുളള അഗ്നി എന്താണെന്ന് നീയൊക്കെ അറിയും”

കോപത്താൽ അവർ പല്ല് ഞെരിച്ചെങ്കിലും ഞങ്ങൾ മൈൻഡ് ചെയ്തില്ല….

“നീയൊക്കെ കംപ്ലയിന്റെ കൊടുത്താൽ നിനക്കൊക്കെ തന്നെ മാനക്കേട്.

പെണ്ണുങ്ങൾ കേറി നിരങ്ങിയെന്ന് അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെടാ..

ഇങ്ങനെയും കുറെയെണ്ണം എവിടെയും കാണും ആൺകുട്ടികളുടെ വില കളയാൻ…”

നിലത്തേക്ക് ഞാൻ കാർക്കിച്ചു തുപ്പി…

“എന്തെങ്കിലും ഉണ്ടായാൽ കരയുകയല്ല ചെയ്യേണ്ടത്..ശക്തമായി പ്രതികരിക്കണം.ഇല്ലെങ്കിൽ നാളെയും ഇവനെപ്പോലെയുളളവർ മുതലാക്കും കേട്ടോ…”

ഗംഗയും നിത്യയും തലയാട്ടി….

ഞങ്ങൾ തിരികെ ഹോസ്റ്റലിലേക്ക് മടങ്ങിയെത്തി..

റൂമിലിരുന്ന ടൈമിലാണ് എന്റെ മൊബൈൽ ബെല്ലടിച്ചത്.. എടുത്തു നോക്കുമ്പോൾ ആ അപരിചതന്റെ നമ്പർ.ഞാനത് ടെസ്സയെ കാണിച്ചു…

“കോൾ അറ്റെൻഡ് ചെയ്തു. സ്പീക്കർ മോഡിലിടൂ”

ടെസ്സ പറഞ്ഞതുപോലെ ചെയ്തിട്ട് ഞാൻ കോൾ അറ്റൻഡ് ചെയ്തു…

“ഹലോ… മറുവശത്തൊരു പരുക്കൻ ശബ്ദം…

” സുരക്ഷിതമായി അങ്ങെത്തിയല്ലോ ഇല്ലേ”

ഞങ്ങൾ അത്ഭുതപ്പെട്ടു..

“അത് നിങ്ങൾ എങ്ങനെ അറിഞ്ഞു”

മറുപടി അപ്പുറത്ത് ഒരു പൊട്ടിച്ചിരിയായിരുന്നു….

“രക്ഷിച്ചനെ അറിയില്ലേ നിങ്ങൾക്ക്”

“ങേ… ഞാനും ടെസ്സയും ഞെട്ടി മുഖാമുഖം നോക്കി…

പപ്പയുടെ ആക്സിഡന്റ് വിളിച്ചു പറഞ്ഞതും ഞങ്ങളെ രക്ഷിച്ചതും ഒരാൾ തന്നെയോ…

” നിങ്ങൾ.. നിങ്ങളാരാണ്..

“ഞാൻ ഞാനാണ് ചെകുത്താൻ… ഡാർക്ക് ഡെവിൾ”

“പ്ലീസ് പറയൂ‌.” ഞാൻ അപേക്ഷിച്ചു…

“എന്നെ കുറിച്ച് കൂടുതൽ അറിയുകയും വേണ്ട തിരക്കുകയും വേണ്ട മനസ്സിലായല്ലോ”

ആ വാക്കുകളുടെ പൊരുൾ എനിക്ക് മനസ്സിലായി…

“ഇന്നത്തെ കോളേജിലെ പ്രകടനം അസ്സലായി.എന്തായാലും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.. അവന്മാരത്ര വെടിപ്പല്ല.പകരത്തിനു പകരം ഉണ്ടാകും”

ഹലോ ഹലോ എന്ന് പറയുമ്പോഴേക്കും ഫോൺ കട്ടായിരുന്നു…

“ഇയാളിതൊക്കെ എങ്ങനെ അറിഞ്ഞു ടെസ്സ”

ഞങ്ങൾ അത്ഭുതപ്പെട്ടു.. ടെസ്സയും ആ പകപ്പിൽ ആയിരുന്നു…

“നീയാ നമ്പരിൽ ഒന്നുകൂടി വിളിക്കെടീ”

ഞാൻ ആ നമ്പരിലേക്ക് ഒന്നുകൂടി വിളിച്ചു..

“സ്വിച്ച്ഡ് ഓഫ്” എന്ന് മറുപടി കിട്ടി….

“ടീ ടെസ്സേ എനിക്കൊരു സംശയം.. ഇനിയത് ആ ഇൻസ്പെക്ടർ എങ്ങാനും ആകുമോ”

“ഹേയ് ഇല്ലെടീ അയാളാകാൻ ചാൻസ് തീരെയില്ല.അയാൾ നമ്മളെ സഹായിക്കാൻ തക്ക ബന്ധമൊന്നും ഇല്ല”

ടെസ്സ പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നി….

മൂന്നാലു ദിവസം കുഴപ്പമില്ലാതെ കടന്നു പോയി …പപ്പയെ കുറിച്ച് ചിന്തിക്കാത്ത ദിവസങ്ങളില്ല….

ശനിയാഴ്ച ദിവസം എത്തിയതോടെ ഞാനും ടെസ്സയും കൂടി പപ്പയുടെ അടുത്തേക്ക് പുറപ്പെട്ടു…

മമ്മിയും ശരണും ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ മൈൻഡ് ചെയ്യാൻ പോയില്ല….

ഞങ്ങൾ പപ്പയെ ട്രീറ്റ്മെന്റ് ചെയ്യുന്ന ഡോക്ടറുമായി സംസാരിച്ചു….

“ഇപ്പോൾ പേടിക്കാനൊന്നുമില്ല.രണ്ടു സർജറി കഴിഞ്ഞു. പിന്നെ തലക്കാണ് ക്ഷതം പറ്റിയത്.എഴുന്നേറ്റു നടന്നാലും ഓർമ്മശക്തി നഷ്ടപ്പെട്ടു”

“ഡോക്ടർ.. ഞാൻ അവശ്വസനീയതോടെ വിളിച്ചു…

” യെസ്… ഓർമ്മ തിരികെ കിട്ടാൻ പ്രയാസമാണ്. എന്തെങ്കിലും മിറക്കിൾ സംഭവിക്കണം”

ഡോക്ടറുടെ ക്യാബിൻ വിടുമ്പോഴേക്കും ഞാനാകെ തളർന്നു പോയി…

എന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ആകെയൊരു കച്ചിത്തുരുമ്പാണ് പപ്പ..ആ വഴി കൂടിയടഞ്ഞാൽ…..

ഞായറാഴ്ച പപ്പയെ റൂമിലേക്ക് മാറ്റുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു.

അതിനാൽ ഞാനും ടെസ്സയും കൂടി അന്ന് ലോഡ്ജിൽ തങ്ങി….

രാവിലെ ടെസ്സയാണു എന്നെ വിളിച്ചു ഉണർത്തിയത്..

ഞാൻ നോക്കുമ്പോൾ ടെസ്സ ഫോൺ കയ്യിൽ പിടിച്ചു നിലവിളിക്കുകയാണ്..

“എന്ത് പറ്റി..കരയാതെ കാര്യം പറ…”

“ഇന്നലെ രാത്രി ഹോസ്റ്റലിൽ ആരോ അതിക്രമിച്ചു കയറി.

നിത്യയെയും ഗംഗയെയും കൊലപ്പെടുത്തിയെന്ന്..ക്രൂരമായ ബലാൽസംഗം ചെയ്യപ്പെട്ട നിലയിലാണ് അവരെ കണ്ടെത്തിയത്”

കേട്ട വാർത്ത വിശ്വസിക്കാൻ കഴിയാതെ ഞാൻ തളർന്നു ബെഡ്ഡിലേക്കിരുന്നു.സങ്കടങ്ങൾ ഇരച്ചു കയറിയപ്പോൾ പൊട്ടിക്കരഞ്ഞു പോയി…

ഒന്നിനു പിറകെ ഒന്നൊന്നായി തന്റെ ലൈഫിൽ ദുരിതങ്ങൾ പിന്തുടരുന്നു…

“ഒന്നും വേണ്ടിയിരുന്നില്ല ഒന്നും.തന്റെ പിടിവാശിയാണ് നിത്യയുടെയും ഗംഗയുടെയും ജീവനെടുത്തത്….

പപ്പയെ കാണാണമെന്ന ആഗ്രഹം മാറ്റിവെച്ചു ഞങ്ങൾ ട്രിവാൻഡ്രത്തേക്ക് പുറപ്പെട്ടു…

തുടരും…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2

അഗ്നി : ഭാഗം 3

അഗ്നി : ഭാഗം 4

അഗ്നി : ഭാഗം 5