Sunday, December 22, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

നോവൽ
IZAH SAM

‘ശിവാ….ഡീ …ഒന്ന് എണീക്കടീ ….അല്ലേൽ ആ അലാറം ഒന്ന് ഓഫ് ചെയ്യൂ’. ‘ഒന്നടങ്ങ് എന്റെ അമ്മേ….ഞാൻ എണീറ്റു ‘ഒരു വിധം കട്ടിലിൽ നിന്നെണീറ്റു ….തലയ്ക്കു നല്ല ഭാരം തോന്നുന്നു …
രാത്രി ഒരുപാട് വായിക്കാൻ ഉണ്ടായിരുന്നു….

അല്ല …എന്റെ പേര് കേട്ടല്ലോ…ശിവാനി …ഞാൻ പ്ലസ് ടു വിനു പഠിക്കുന്നു.

ഇന്ന് എന്റെ മോഡൽ പരീക്ഷ യാണു ….പിന്നെ അച്ഛൻ അരവിന്ദൻ ഒരു തകർന്ന താണൊ അതോ വളർന്നുകൊണ്ടിരിക്കുന്നതാണോ എന്നറിയാത്ത ബിസിനസ് മാന് ആണ്.

‘അമ്മ ഒരു പാവം അല്ല എന്നാൽ ഒരു ശുദ്ധ വീട്ടമ്മ .

പിന്നെ എനിക്ക് താഴേ ഒരു അനിയനും അനിയത്തിയും…

രണ്ടും പാരകളുമാണ്…എന്റെ തക്കൂടുകളും ആണ്… ഇതാണ് എന്റെ കുടുംബം…

അയ്യോ എന്റെ അമ്മുനെ പറ്റി പറഞ്ഞില്ല……അമ്മു എന്റെ ചങ്ക്….ഞങ്ങൾ കുട്ടിക്കാലം തൊട്ടേ ഒരുമിച്ചാണ്……..അയ്യോ! ..ഇനി സമയം ഇല്ലാ..

ഞാൻ റെഡി ആവട്ടെ..വേഗം റെഡി ആയി എത്തിയപ്പോ ദാ നമ്മുടെ അമ്മുവും എത്തി….ഞങ്ങൾ വേഗം സ്‌കൂൾ എത്തി അടിപൊളി ആയി പരീക്ഷയും എഴുതി…
പുറത്തിറങ്ങിയപ്പോ…എന്നെ വിളിക്കാൻ അച്ഛൻ വന്നിരിക്കുന്നു.. ഞാനും അമ്മുവും കിളിപോയി നിന്നു….ഞാൻ ഓടി ചെന്നു .

.’എന്താ അച്ഛാ..’

‘മോൾ ഒന്നുവേഗം വന്നേ….അമ്മുക്കുട്ടി മോൾ പൊക്കൊളു ‘

”അമ്മക്കു എന്താ പറ്റിയത് അച്ഛാ..’

‘അമ്മക്ക്ഒന്നൂല്യ…’

അങ്ങനെ വാണം വിട്ടത് പോലെ ഞങ്ങൾ വീടെത്തി …’

അമ്മ ഓടി വന്നു എന്നെ കൊണ്ട് പോയി കുളിപ്പിച്ച് ഒരു നല്ല ചുരിദാർ ഇടീപ്പിച്ചു കണ്ണെഴുതി സുന്ദരി ആക്കി ….
എന്റെ ക്ഷമയുടെ നെല്ലി പലക ഞാൻ കണ്ടു.

.’ഒന്ന് നിർത്തിന്നുണ്ടോ…നിങ്ങൾ കൊക്കയ് എന്താ..’

‘ശിവ കൂടുതൽ ഒന്നും ഇപ്പൊ ചോദിക്കണ്ട നി ന്നെ കാണാൻ ഒരു കൂട്ടർ വരും…

മോൾടെ ജാതകം ശുദ്ധജാതകമാണ്..

അതിനു പൊരുത്തമുള്ള ഒരു ജാതകം അങനെ കിട്ടില്ല…

ദൈവാനുഗ്രഹം ഉള്ളത് കൊണ്ട് നമ്മുടെ സീതമ്മയി ഒരു ആലോചന കൊണ്ടുവന്നു അവരുടെ മോൾക്ക്…..

പക്ഷേ അവർക്കു ചേർന്നില്ല …അപ്പോഴാ നിന്റെ കാര്യം ഓര്മ വന്നേ…പത്തിൽ പത്തു പൊരുത്തം എന്ന….നോക്കിയപ്പോ കണ്ടത്…പിന്നെ ഒന്നും നോക്കിയില്ല..അവർക്കു ഇപ്പൊ ഉറപ്പിക്കണം പിന്നെ ഒരു വര്ഷം കഴിഞ്ഞു കല്യാണം…’

എന്റെ കിളികളെല്ലാം ഈ ജില്ലാ വിട്ടു പോയി….കരയണോ അതോ ഇറങ്ങി ഓടണോ എന്നെനിക്കറിയില്ല…..

ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന ചീപ് ഉം പൌഡർ എല്ലാം കൂടി എടുത്തു ഒറ്റ ഏറു വെച്ച് കൊടുത്തു….’അമ്മ എന്റെ കൈ കിഴുക്കി എടുത്തു

.’പെണ്കുട്ടികളായാൽ പറഞ്ഞാൽ അനുസരണ വേണം…

നിനക്ക് താഴേ രണ്ടു പേരാ…അച്ഛന്റെ കാര്യം അറിയാലോ…

ഒരു കൈയ്യാല പുറത്തിരിക്കുന്ന തേങ്ങാ യാ അച്ഛന്റെ ബിസിനസ്……

പ്രാക്ടിക്കലായി ചിന്തിക്കണം..നല്ല പയ്യനാ..നല്ല കൂട്ടരാ..

അവർ നിന്നെ പഠിപ്പിച്ചോളും, ‘അമ്മ മാത്രമേ ഉള്ളു…’

അവർ വന്ന് എന്ന് തോന്നുന്നു. .അതും പറഞ്ഞു ‘അമ്മ പോയി…

എന്റെ പറന്ന കിളികളെയെല്ലാം ഞാൻ തിരിച്ചു പിടിച്ചു്…അതേ ‘അമ്മ പറഞ്ഞതാ ശെരി….

പ്രാക്ടിക്കൽ ആയി ചിന്തിക്കണം……താങ്ക്‌സ് ‘അമ്മ! ….

അമ്മുനേയും വിളിക്കാൻ പറ്റില്ല…

ഞാൻ ശെരിക്കും പെട്ടല്ലോ ദൈവമേ…തളരരുത് രാമൻകുട്ടി….എന്തായാലും എനിക്കു പഠിക്കണം. . സ്വന്തം കാലിൽ നിൽക്കണം ..

അച്ഛനു താങ്ങാവണം …കൂട്ടുകാരോടൊപ്പം കറങ്ങണം അതിനക്കാളുപരി ഒന്ന് പ്രേമികയും വേണം….ഒരു ജാതകദോഷവും കൊണ്ട് വന്നിരിക്കുന്നു…
.’ ശിവാ ഒന്നുവേഗം വാ’.

‘അമ്മ തന്നേ ചായ ട്രേ കൊണ്ട് പോയി ..മറ്റൊന്നും കൊണ്ടല്ല . ഞാൻ തള്ളി ഇടുമോ എന്ന് പേടിച്ചിട്ടാ…കണ്ടോ ഈ എന്നെ കൊണ്ടാ കല്യാണം കഴിപ്പിക്കാൻ പോവുന്നെ .ഞാൻ അമ്മയുടെ പിറകിലായി നിന്നു…

.’മോൾക്ക് നാണമാണോ..’

അയ്യേ എന്നെ കുറിച്ചുങ്ങനെ തോന്നിയോ..

ഞാൻ വേഗം മുന്നോട്ട് നിന്ന് എല്ലാരെ നോക്കിയും ചിരിച്ചു. .

ഒരു ആന്റി ‘അമ്മ യാണ് എന്ന് തോന്നുന്നു…പിന്നെ ആ സീതമ്മായി…..കൊല്ലും ഞാൻ….പിന്നെ രണ്ടു ചേട്ടൻ മാർ ….ഇതിൽ ഏതാ …ആരായാലും എനിക്ക് എന്താ…

ഞാൻ ചെവിയോർത്തു നിന്ന് ഇപ്പൊ പറയുലോ…..

‘അവർ സംസാരിച്ചോട്ടയ്…ശിവ …നിങ്ങൾ ആ ബാൽക്കണി പൊക്കൊളു’ .

ഞാൻ വേഗം ബാൽക്കണിയിലേക്ക് ഓടി…… ടെൻഷൻ കാരണം എന്റെ കാൽ വിറക്കുന്നു….

ബി ബോൾഡ് ശിവാ….പിറകിൽ അനക്കം കേട്ടു ആൾ എത്തി…..

എന്തായാലും മുഖത്ത് നോക്കി പറയാണോ …വേണ്ടാ….പറയാം….ഞാൻ രണ്ടും കൽപ്പിച്ചു തിരിഞ്ഞതും….

‘ശിവ സ്‌കൂൾ ലെ കായിക താരം ആണോ.. ‘

‘എന്താ’

‘എന്നാ ഓട്ടം ആയിരുന്നു’

ഞാൻ നന്നായി ചമ്മി…..ഒന്ന് ഇളിച്ചു…ചേട്ടനായ് മൊത്തത്തിൽ ഒന്ന് നോക്കി…കാണാൻ ഒക്കായ് ഒരു ലുക്ക് ഉണ്ട്…നല്ല കട്ട താടിയും നല്ല ബോഡി ഫിറ്റ് ഷർട്ടും.. ഇന്ഷർട്ട് ചെയ്തിട്ടുണ്ട്…എല്ലാം ബ്രാൻഡഡ് ആണ് തോന്നുന്നു…

‘നല്ല അഡർ വായിനോക്കിയാണല്ലോ മോള് ‘

ചിരിച്ചുകൊണ്ട് കൈ വരിയിൽ ചാരി നിന്നു എന്നെ നോക്കി. ആ കാപ്പിപ്പൊടി കൃഷ്ണമണി അതും ചിരിക്കുന്നു….ഞാനും ചിരിച്ചു.. എന്റെ കിളികളെല്ലാം തിരിച്ചു വന്നു…വിറയലും പോയി..

‘ഞാൻ ആ കല യിലോട്ടു കാലു വെച്ചിട്ടേ ഉള്ളു ചേട്ടാ, സത്യം പറയാലോ എനിക്ക് പഠിക്കണം, അച്ഛനെ ഒന്ന് സപ്പോർട്ട് ചെയ്യണം, ക റങ്ങണം ,വായിനോക്കണം, ജോലിമേടിക്കണം, പിന്നെ ഒരാളെ പ്രേമിച്ചു കെട്ടണം…

ഇങ്ങനെ ഒത്തിരി സ്വപ്നങ്ങൾ എനിക്ക് ഉണ്ട്. അല്ലേലും ഞാൻ ഒരു കൊച്ചു കുട്ടി അല്ലേ”

ഞാൻ ഒന്ന് ഇട കണ്ണിട്ടു പുള്ളിയെ നോക്കി . ചിരി മായുന്നുണ്ട് ….എന്തായാലും ഞാൻ പിന്നോട്ടില്ലാ …..

” …..ചേട്ടന്റെ ടൈം വേസ്റ്റ് ആക്കിയതിൽ സോറി..ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല….

പി ന്നെ ചേട്ടൻ സൂപ്പർ ലുക്ക് അല്ലേ ചേട്ടന് നല്ല സൂപ്പർ ചേച്ചി മാരെ കിട്ടും ..

ഞാൻ പ്രാർത്ഥിക്കാം കേട്ടോ’ ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു…
‘ മോള് അവിടെ ഒന്നു നിന്നേ…

അങ്ങനങ്ങു പോയാലോ…ഞാൻ നിന്റെ ഉപദേശത്തിനും അനുഗ്രഹത്തിനും ഒന്നും അല്ല വന്നേ….. .’
എന്റമ്മൊ ദാ ശബ്ദം മാറി…ഞാൻ പതുക്കെ തിരിഞ്ഞു നോക്കി……

ഇതാരാ പൽവാൾ ദേവനോ …. ബി ബോൾഡ് ശിവാ…’അമ്മ പറഞ്ഞില്ലേ …ബി പ്രാക്ടിക്കൽ…

‘പിന്നെ ചെട്ടാ എന്നെ പോലത്തെ ഒരു പ്ലസ് ടു കാരി കുട്ടിയെ കല്യാണം ആലോചിച്ചു വന്നു എന്നും ഭയ പ്പെടുത്തിന്നും ..

ഉപദ്രവിച്ചു എന്നും പറഞ്ഞു ഞാൻ മനുഷ്യ അവകാശ കമ്മീഷൻ നിലോ ഒരു പരാതി കൊടുത്താൽ മതി…

ചേട്ടനും വീട്ടുകാരും ആ സീതമ്മായിയും കുടുങ്ങും…..

പിന്നെ എന്റെ അച്ഛനും അമ്മയും.. .

അവർക്കും ഒരു പണി ആവശ്യമാണൂ….

എന്റെ കയ്യിൽ ഹെല്പ്ലിനെ നമ്പരൊക്കെ ഉണ്ട്…..

അത് കൊണ്ട് എന്നെ ഇഷ്ടപ്പെട്ടില്ല എന്നും പറഞ്ഞു നമുക്ക് രണ്ടും സന്തോഷമായി പിരിയാം ‘
ഞാൻ ആ മുഖ തോട്ടു നോക്കി… എന്താ ഭാവം എന്ന് മനസ്സിലായില്ലാ…..

പക്ഷേ ആ കാപ്പിപ്പൊടി കണ്ണുകൾ എന്നോട് എന്തോ പറയുന്നു…

ഞാൻ പെട്ടന്ന് തിരിഞ്ഞു നടന്നു….

പെട്ടന്ന് എന്നെ കയ്യിൽ പിടിച്ചു അടുത്തെക്ക് നിർത്തി എന്നിട്ടു ചെവിയോരം വന്നു ചോദിച്ചു
‘ശെരിക്കും ഞാൻ നല്ല ലുക് ആണോ’

എന്റെ കിളികളെല്ലാം പല വഴിക്കു പോയി…

പോത്തിനോടാണോ ഈശ്വരാ ഞാൻ ഇത്രയും നേരം വേദം ഓതിയത്. പാവം ഞാൻ..

‘ആണോന്ന്?’

ഇത് എന്ത് സാധനാണ് …. ദാ .. കലിപ്പ് റീലോഡ്ഡ്

‘മം’ ഞാൻ മൂളിയതാ…

‘പിന്നെ മാറ്റി പറയരുത് കേട്ടോ’

എന്നെ നോക്കി ഒരു വശ പിശകു ചിരി ചിരിച്ചിട്ട് പോയി …

ഞാൻ സ്തംഭിച്ചു അവിടെ നിന്നു….

എല്ലാപേരും കാറിൽ കയറിയപ്പോഴും പുള്ളിയൊന്നു ബാൽക്കണിലോട്ടു നോക്കാതിരുന്നില്ല …

പക്ഷേ എന്നെ കണ്ടില്ലാ ..

ഞാൻ ഒളിച്ചു നിന്നു…….പണി ആവോ കൃഷ്ണാ …..

ഞാൻ കുറച്ചു നേരം അവിടെയു ഇവിടെയും ഒക്കെ ചുറ്റിപ്പറ്റി നിന്നു….

ആ കാലമാടൻ എന്താ മറുപടി പറഞ്ഞത് എന്നറിയാൻ…

ഒരു രക്ഷയും ഇല്ലാ…

അമ്മയും അച്ഛനും ഭൂഗോള കാര്യം ചർച്ചയാ….

എന്തായാലും…ഞാൻ പറഞ്ഞത് ഒന്നും അവർ അറിഞ്ഞിട്ടില്ല …ഭാഗ്യം .

‘ഡീ ചേച്ചീ…എന്താ ഒരു കള്ളാ ലക്ഷണം ….’

വേറെ ആരും അല്ല …എന്റെ അനിയൻ…കാശി എന്ന കാശിനാഥൻ ….പാര ….ഒൻമ്പതാം ക്ലാസ്സിൽ പഠിക്കുന്നു….ഏഴാം ക്ലാസ് കാരി പാർവ്വതിയും ഉണ്ട് . ( ഒരു കൈലാസം പോലുണ്ട് അല്ലേ ..വീടിന്റെ പേരും അതാ കൈലാസം…അമ്മ .നന്ദിനി .)…..രണ്ടും പുരികം പൊക്കി എന്നെ നോക്കുന്നുണ്ട്…

‘എന്താണ് ബോബനും മോളിയും കൂടെ ഇവിട ഒരു കറക്കം’,ഒന്നു വിരട്ടാം….എന്തെങ്കിലും അറിഞ്ഞാലോ.

‘അതോ.. ചേച്ചി കെട്ടി പോവുമ്പോ…ചേച്ചിടെ മുറി ഞങ്ങളിൽ ആര് എടുക്കും എന്ന് ഡിസ്‌കസ് ചെയ്യുവായിരുന്നു…ചേച്ചീടെ അഭിപ്രായം എന്താ…’

‘ഡാ…’

ഓടിച്ചിട്ടു കൊടുത്തു ഞാൻ …..

‘വിട് ചേച്ചീ..പ്ലീസ് ..ഞാൻ ചോക്ലേറ്റ് തരാം…ഡയറി മിൽക്ക്’..പാറു ഇടപെട്ടത് കൊണ്ട് ഞാൻ വിട്ടു…

ഞങ്ങൾ മൂന്നു പേരും കൂടി ചോക്ലേറ്റ് തട്ടി…ഒരു ഫാമിലി പാക്കറ്റ് ആയിരുന്നു…’അച്ഛൻ ഇത്രയും വാങ്ങി കൊണ്ട് വന്നോ’

അതു പതിവുള്ളതല്ലാ…ഞങ്ങളെ കൊണ്ട് പോയി വാങ്ങി താരാറാ പതിവു.
‘അല്ല ശിവേച്ചീ ഇതു ആദിയേട്ടൻ വാങ്ങി തന്നതാ….ഇന്നു വന്നില്ലേ.. ചേച്ചിയെ കാണാൻ’ പാറുവാ …പറഞ്ഞതു .

ആദിയേട്ടൻ…കൊള്ളാലോ ആദിയെട്ടൻ……ആദിത്യൻ അല്ലാ..ആദിദേവ് ആണെങ്കിലോ….ഇവരോട് തന്നെ ചോദിക്കാം….തല ഉയർത്തിയതേയുള്ളൂ … പൊളിച്ചില്ലേ എന്റെ കാശി…

‘ എന്ത് തോൽവി യാണ് പാറു നീ….ചേച്ചിക്കു പിന്നെ അറിയില്ലേ ..എത്ര നേരമാ സംസാരിച്ചേ…’
ഉവ്വ്! ഞാൻ അവിടെന്നു എണീറ്റു പുറത്തേക്കു നടന്നു….

‘ചേച്ചി’

‘ചേച്ചിക്കിഷ്ടായില്ലേ ആദിയേട്ടനെ’

എനിക്ക് സന്തോഷം തോന്നി…

‘നിനെക്കെങ്കിലും അങ്ങനെ ചോദിക്കാൻ തോന്നിയലോ കാശി.’
ഞാൻ അവന്റെ കവിളിൽ തഴുകി തിരിഞ്ഞു മുറിയിലേക്ക് വന്നു…

എന്റെ പ്രിയപ്പെട്ട ജന്നൽ തുറന്നു ആകാശത്തേക്ക് നോക്കി…..

എനിക്കു സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴു വെറുതേ ഇരിക്കുമ്പോഴും ഞാൻ ഇങ്ങനെ നോക്കി നിൽക്കാറുണ്ട്…..

ഈ മേഘങ്ങൾക്ക് എന്നോട് എന്തോ പറയാനുള്ളത് പോലെ….

ആ കാപ്പി കണ്ണുകൾ പോലെ….

അതും എന്നോട് എന്തെങ്കിലും പറയാൻ ശ്രമിച്ചിരുന്നോ…..അറിയില്ല…

‘ചേച്ചിക്കിഷ്ടായില്ലേ ആദിയേട്ടനെ’ ആ ചോദ്യം ഞാൻ എന്നോട് തന്നെ പല വട്ടം ചോദിച്ചു……..ഇഷ്ടായോ….

????????????

രാവിലെ എണീറ്റു…ഇന്നു മെഡൽ എക്‌സാം തീരും…

പിന്നെ ഫാർവെൽ , പ്രാക്ടിക്കൽ പരീക്ഷ, തിയറി പരീക്ഷ….കഴിഞ്ഞു.. സ്‌കൂൾ ജീവിതം…

എന്റെ കുട്ടിത്തവും നഷ്ടപ്പെടുമോ….ഇന്ന് ഇംഗ്ലീഷ് ആയതു കൊണ്ട് രക്ഷപ്പെട്ടു…..

ഇന്നലത്തെ കാര്യം പിന്നെ പറയണ്ടല്ലോ….

അമ്മുനെ കാണണം ..എല്ലാം അവളോടു പറയണം….

ഞാൻ വേഗം റെഡി ആയി .
പോരാളി അടുക്കളയിൽ ഉണ്ട്…

അച്ഛൻ പത്രം വായനാ….

കാലാവസ്ഥ അനുകൂലമാണ്..

ഞാൻ പതുക്കെ ടിനിഗ് ടാബ്ലെറ്റിൽ ഡി ഇരുന്ന ദോശ തട്ടി….

‘ശിവാ…… നിനക്ക് നല്ല കള്ളാ ലക്ഷണം ഉണ്ടു. രാത്രി തൊട്ടു ഞാൻ നോക്കുവാ…’

മറ്റാരുമല്ല. മ്മടെ പോരാളി!

‘സത്യം പറഞ്ഞോ നീ… ഇന്നലെ വന്നവർ ഇതുവരെ മറുപടി ഒന്നും പറഞ്ഞിട്ടില്ല’
ഞാൻ പെട്ടോ….പോരാളി ഇപ്പൊ തന്നെ… എന്നെ കീറിമുറിക്കുമോ

(കാത്തിരിക്കുമല്ലോ)