Saturday, September 14, 2024
LATEST NEWS

1000 കോടി ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി 19കാരൻ

ന്യൂഡൽഹി: ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പായ ‘സെപ്റ്റോ’യുടെ സ്ഥാപകനായ കൈവല്യ വോഹ്റ, 19ാം വയസ്സിൽ 1,000 കോടി രൂപ ആസ്തിയുമായി, ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ൽ ഇടം നേടി. 1,000 കോടി രൂപ ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വോഹ്റ. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 1036-ാം സ്ഥാനത്താണ് അദ്ദേഹം.

സെപ്റ്റോയുടെ സഹസ്ഥാപകൻ ആദിത്യ പാലിച്ചയും സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 1,200 കോടിയാണ് ഈ 20കാരന്‍റെ ആസ്തി. ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ 950-ാം സ്ഥാനത്താണ് അദ്ദേഹം. ഇവരുടെ സ്ഥാപനമായ സെപ്റ്റോയുടെ ആസ്തി 900 ദശലക്ഷം ഡോളറാണ്. 2020ലാണ് ഇരുവരും ഓൺലൈൻ ഗ്രോസറി-ഓർഡറിംഗ് ആപ്ലിക്കേഷനായ സെപ്റ്റോ സ്ഥാപിച്ചത്.

പത്ത് വർഷം മുമ്പ്, ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്ക് 37 വയസ്സായിരുന്നു. ഇതാണ് 10 വർഷങ്ങൾക്കിപ്പുറം കൈവല്യ വോഹ്റയിലൂടെ 19 ആയി കുറഞ്ഞത്.