Monday, April 29, 2024
LATEST NEWSTECHNOLOGY

കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഇ കാർ അന്താരാഷ്ട്ര മത്സരത്തിലേക്ക്

Spread the love

ബാർട്ടൺ ഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാർ ഇന്‍റർനാഷണൽ എനർജി എഫിഷ്യൻസി കോമ്പറ്റീഷൻ, ഷെൽ ഇക്കോ മാരത്തൺ (എസ്ഇഎം) 2022 ന്‍റെ അവസാന ഘട്ടത്തിലേക്ക്.

Thank you for reading this post, don't forget to subscribe!

ഒക്ടോബർ 11 മുതൽ 16 വരെ ഇന്തോനേഷ്യയിലെ പെർട്ടാമിന മണ്ഡലിക സർക്യൂട്ടിൽ നടക്കുന്ന അന്താരാഷ്ട്ര ഇവന്‍റിലേക്ക് യോഗ്യത നേടിയ അഞ്ച് ടീമുകളിൽ ഒന്നാണ് കോളേജിലെ മെക്കാനിക്കൽ സ്ട്രീമിലെ 19 വിദ്യാർത്ഥികളുടെ ടീം രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാറായ ‘വാണ്ടി’.

അസിയ ടെക്നോളജീസിന്‍റെ മേൽനോട്ടത്തിലുള്ള ഈ പദ്ധതിക്ക് കേരള സർക്കാരിന്റെ കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്‍റെ പിന്തുണയുണ്ട്.