LATEST NEWS

ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് ഏഴ് വിക്കറ്റ് ജയം

Pinterest LinkedIn Tumblr
Spread the love

ചെന്നൈ: ആദ്യ ഏകദിനത്തിൽ ഇന്ത്യ എ ന്യൂസിലൻഡ് എയെ 7 വിക്കറ്റിന് തോൽപ്പിച്ചു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യം സന്ദര്‍ശകരെ ബാറ്റിംഗിനയച്ചു. ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറിൽ 167 റൺസിന് ഓൾ ഔട്ടായി. കുൽദീപ് സെൻ, ശർദ്ദുൽ ഠാക്കൂർ എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 31.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സഞ്ജു സാംസണ്‍ 32 പന്തില്‍ 29 റൺസ് നേടി പുറത്താകാതെ നിന്നു. 41 പന്തിൽ 45 റൺസെടുത്ത രജത് പടിധാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ .

ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് (41) ആണ് ഇന്ത്യയെ മികച്ച തുടക്കത്തിലേക്ക് നയിച്ചത്. ഗെയ്ക്വാദ് 54 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും പറത്തി. സഹ ഓപ്പണർ പൃഥ്വി ഷാ (17) പുറത്തായി. രാഹുൽ ത്രിപാഠിയാണ് മൂന്നാം നമ്പറിൽ ഇറങ്ങിയത്. 40 പന്തിൽ 31 റൺസാണ് അദ്ദേഹം നേടിയത്. ത്രിപാഠി തന്‍റെ ഇന്നിംഗ്സിൽ നാല് ബൗണ്ടറികൾ നേടി. ത്രിപാഠിയെ ലോഗൻ വാൻ ബീക്കിന്‍റെ പന്തിൽ പുറത്താക്കി. ഇതോടെ ഇന്ത്യ മൂന്നിന് 101 എന്ന നിലയിലായി. 

Comments are closed.