Friday, January 17, 2025
Uncategorized

വായ്പാ വളര്‍ച്ചയില്‍ ഒന്നാമതെത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര

ബാങ്ക് ഓഫ് മഹാരാഷ്ട്ര 2021-22ലെ വായ്പയുടെയും നിക്ഷേപത്തിൻറെയും വളർച്ചാ ശതമാനത്തിൽ പൊതുമേഖലാ ബാങ്കുകൾക്കിടയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ മൊത്തം അഡ്വാൻസ് 26 ശതമാനം ഉയർന്ന് 1,35,240 കോടി രൂപയായി.

2022 സാമ്പത്തിക വർഷത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൊത്തത്തിലുള്ള ബിസിനസ് വളർച്ച 20 ശതമാനമാണ്. ബാങ്കിൻറെ മൊത്തം നിഷ്ക്രിയ ആസ്തി 2021 മാർച്ചിലെ 7.23 ശതമാനത്തിൽ നിന്ന് 3.94 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 2021 മാർച്ചിലെ 2.48 ശതമാനത്തിൽ നിന്ന് 0.97 ശതമാനമായി കുറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷം അറ്റാദായത്തിൽ 25-30 ശതമാനം വളർച്ചയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര ലക്ഷ്യമിടുന്നത്.