Novel

💕നിനക്കായ്‌💕: ഭാഗം 6

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

ചുണ്ടിലെ വേദന സഹിക്കാൻ കഴിയാതെ ആയതും അവനോട് ദേഷ്യം കൂടി വന്നു ഗായത്രിക്ക്.. എത്ര തള്ളി മാറ്റാൻ ശ്രമിച്ചിട്ടും കഴിയാതെ ഒടുവിൽ അവന്റെ കൈ കരുത്തിൽ ഒതുങ്ങി നിൽക്കേണ്ടി വന്നു അവൾക്കു.. അർജുന് ഇത്രയും നാൾ അവളെ കാണാത്തതിലുള്ള സ്നേഹവും ദേഷ്യവും സങ്കടവും എല്ലാം ആ ചുംബനത്തിൽ ഉണ്ടായിരുന്നു.. അവിടെ അപ്പോൾ അവനും അവളും മാത്രം ഉള്ളു എന്ന ചിന്തയിൽ അവൻ അവളെ കൂടുതൽ ഇറുക്കെ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു കൊണ്ടേ ഇരുന്നു..

മദ്യത്തിന്റെ ഗന്ധം അവളിൽ അസ്വസ്ഥത ഉണ്ടാക്കി.. അർജുന്റെ പിടി മുറുകുന്നത് മനസിലാക്കി ഗായത്രി അവന്റെ കൈകൾ അവളുടെ ദേഹത്ത് നിന്നും കുടഞ്ഞെറിഞ്ഞു.. ചുംബനത്തിന്റെ ലഹരിയിൽ നിൽക്കുന്ന അവൻ അവളുടെ ചുണ്ടുകളെ ആഗ്രഹമില്ലാതെ മോചിപ്പിച്ചു.. അവളുടെ നെറ്റിയിൽ അവന്റെ നെറ്റി മുട്ടിച്ചു കുറച്ചു നേരം ശ്വാസം എടുത്തു രണ്ടു പേരും.. അവന്റെ കണ്ണുകൾ അവളുടെ മുഖത്തു ഓടി നടക്കുകയായിരുന്നു.. അവളുടെ ചുവന്ന ചോര പാട് ഉള്ള ചുണ്ടിൽ അവന്റെ കൈ കൊണ്ട് പതിയെ തലോടി..

ഗായത്രി കരഞ്ഞു കലങ്ങിയ കണ്ണുമായി അവനെ നോക്കി.. അവന്റെ വിരലിൽ പതിഞ്ഞ അവളുടെ രക്തം അർജുൻ തന്റെ ചുണ്ടിൽ ചേർത്ത് വെച്ചു.. അത് കണ്ടു ഗായത്രി വെറുപ്പോടെ മുഖം വെട്ടിച്ചു.. ഇതെല്ലാം കണ്ടു കണ്ണും തള്ളി നിൽപ്പാണ് ബാക്കി ഉള്ളവർ.. അവിടെ ഒരു അടിപിടി പ്രതീക്ഷിച്ച അവർക്ക് കണ്ടത് വിശ്വാസം വരാതെ അവരെ തന്നെ നോക്കിനിൽക്കായിരുന്നു.. ആനി ആണെങ്കിൽ ഗായത്രിയെ അർജുൻ ഒന്നും ചെയ്യല്ലേ എന്ന് പ്രാർത്ഥിച്ചു നിന്നു…

ഗായത്രി.. അർജുൻ ആർദ്രമായി അവളെ വിളിച്ചു.. എന്നാൽ ഗായത്രി അവനെ നോക്കാതെ നിന്നു.. അവളുടെ മുഖം അവനു നേരെ ആക്കി അർജുൻ അവളുടെ കണ്ണുകളിൽ നോക്കി… എന്നോട് ക്ഷമിക്കാൻ പറ്റില്ലേ നിനക്ക്… അപ്പോളും ഗായത്രി ഒന്നും മിണ്ടിയില്ല.. ഒരു തരം നിർവികാരതയോടെ അവൾ നിന്നു.. അവളുടെ ഉള്ളിൽ ഒരുപാട് സംഘർഷം നടക്കുകയായിരുന്നു.. നീ ഇല്ലാതെ പറ്റുന്നില്ല ഡി.. എന്റെ കൂടെ വരില്ലേ നീ.. അവന്റെ ഓരോ വാക്കുകളും അവളിൽ അമർഷം ഉണ്ടാക്കിയിരുന്നു..

അവസാനത്തെ വാക്കുകൾ കേട്ടതും അവൾ ഞെട്ടലോടെ അവനെ തള്ളി മാറ്റി പുറകിലേക്ക് നിന്നു.. നിങ്ങളെ കാണുന്നത് പോലും എനിക്ക് വെറുപ്പ് ആണ്.. എന്റെ ജീവിതം എന്റെ കുടുംബം എല്ലാം നിങ്ങൾ നശിപ്പിച്ചു.. ഇനിയും ഞാൻ നിങ്ങളുടെ കൂടെ വരണം ല്ലേ.. എന്തിന്.. എനിക്ക് നിങ്ങളൊട് ഒരു തരി സ്നേഹം പോലും ഇല്ല.. ഈ ലോകത്തു ഞാൻ ഏറ്റവും വെറുക്കുന്നത് നിങ്ങളെ ആണ്.. ഗായത്രി അത് വരെ അടക്കിപിടിച്ച സങ്കടവും ദേഷ്യവും അവനോടു ഉള്ള പകയും എല്ലാം പുറത്തേക്ക് വന്നു..

അവളുടെ ഓരോ വാക്കുകളും അവന്റെ നെഞ്ചിൽ കൊണ്ടു.. എങ്കിലും അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു… പൊയ്ക്കോ.. എന്റെ കണ്മുന്നിൽ വന്നു പോവരുത്.. അന്ന് രാത്രി ആ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തീർന്നു നമ്മൾ തമ്മിൽ ഉള്ള എല്ലാ ബന്ധവും… ഒരു ബന്ധനത്തിന്റെ പേരിലും ഇനി എന്നെ കാണരുത്… അവൾ മുഖം പൊത്തി കരഞ്ഞു… പക്ഷെ അർജുൻ അതെ നിൽപ്പ് തന്നെ ആയിരുന്നു..ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി..

ഗായത്രിയുടെ വാക്കുകൾ കേട്ട് ജോണും സുധിയും വിനുവും പരസ്പരം നോക്കി.. ആനിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.. കഴിഞ്ഞോ… വളരെ കൂൾ ആയി അർജുൻ അവളോട്‌ ചോദിച്ചു.. അവൾ ദേഷ്യത്തിൽ അവന്റെ നേരെ അടുത്തു.. അവനെ പുറകിലേക്ക് തള്ളി.. പക്ഷെ അവൻ അവിടെ തന്നെ ഉറച്ചു നിന്നു.. അവൾക്ക് അവനെ കാണുന്തോറും ദേഷ്യം കൂടി കൂടി വന്നു.. ഗായത്രി അവനെ മറികടന്നു ആനിയുടെ അടുത്ത് പോയി നിന്നു.. ആനി… ഇയാളോട് പോവാൻ പറ.. അല്ലെങ്കിൽ നീ ആരെയെങ്കിലും പോയി വിളിക്ക്.. വീട്ടിൽ അതിക്രമിച്ചു കയറി പറ അവരോടു.. പോ…

ഗായത്രി ആനിയോട് ഇതെല്ലാം പറയുമ്പോളും അർജുൻ അതെ നിൽപ്പ് തന്നെ ആയിരുന്നു.. അത് കണ്ടു വിനു ജോണിനോട് പറഞ്ഞു… ഇവൻ എന്താ ഇങ്ങനെ നിൽക്കുന്നെ.. കിസ്സ് സീൻ കഴിഞ്ഞു.. അടുത്തത് എന്താ ആവോ… റൊമാൻസ് കഴിഞ്ഞിട്ടില്ല മോനെ വിനു… വിനു ജോണിനെ നോക്കി.. അവൻ അതെ എന്ന് തല ആട്ടി..അവർ മൂന്നു പേരും കുറച്ചു മാറി നിന്നു.. ഈ ഗ്യാപ്പിൽ സുധി പോയി മെയിൻ ഡോർ ലോക്ക് ചെയ്തിരുന്നു.. ആനിയെ കെട്ടിപിടിച്ചു കരയുന്ന ഗായത്രിയെ തന്നെ നോക്കി നിന്ന അർജുൻ പെട്ടന്ന് അവളുടെ അടുത്ത് വന്നു അവളുടെ കയ്യിൽ പിടിച്ചു അവളെ മാറ്റി നിർത്തി..

അവനെ നോക്കിയതും അർജുൻ ഗായത്രിയുടെ കവിളിൽ ആഞ്ഞു തല്ലി.. ഗായത്രി മുഖം പൊത്തി അവനെ നോക്കിയതും അർജുൻ അവളെ വലിച്ചു മുറിയിൽ കയറി വാതിൽ അടച്ചു.. ഇതെല്ലാം കണ്ടു നിൽക്കുന്നവർക്ക് ആകെ മൊത്തം റിലെ പോയിരുന്നു.. ആനി വാതിൽ അടിച്ചു തുറക്കാൻ പറഞ്ഞു.. എന്നാൽ ജോണും സുധിയും വിനുവും ഒന്നും മിണ്ടാതെ സോഫയിൽ പോയി ഇരുന്നു..

സുധി ആനിയോടായ് പറഞ്ഞു… അവളെ അവൻ തിന്നുകയൊന്നും ഇല്ല.. അവന്റെ ജീവൻ ആണ് ഗായത്രി.. അത് കൊണ്ട് ഒരു പേടിയും വേണ്ട… അകത്തു കയറിയ ഗായത്രി കയ്യിൽ കിട്ടിയത് എല്ലാം അർജുന് നേരെ എറിഞ്ഞു.. അർജുൻ എല്ലാം ക്യാച് പിടിച്ചു കൊണ്ട് താഴെ ഇട്ടു.. അവളുടെ അടുത്തേക്ക് അടുക്കുന്തോറും അവൾക്ക് പേടിയും പരിഭ്രാന്തിയും കൂടി.. അവസാനം ടേബിളിൽ തട്ടി അവൾ നിന്നതും അതിനു മുകളിൽ ഉള്ള ഫ്ലവർവെസ് എടുത്തു അവനു നേരെ പിടിച്ചു… എന്റെ അടുത്ത് വന്നാൽ ഞാൻ ഇത് കൊണ്ട് തല്ലും.. ഉറപ്പാണ്… എന്നെ തല്ലിയിട്ട് നീ ഇവിടെ നിന്നും പോകും എന്ന് കരുതണ്ട..

ഞാൻ വന്ന കാര്യം സാധിക്കാതെ ഞാൻ പോവില്ല… അർജുൻ അത് പറഞ്ഞു ഷിർട്ടിന്റെ ബട്ടൺ ഓരോന്ന് അഴിക്കാൻ തുടങ്ങി.. അത് കണ്ടു പേടിച്ചു പോയ ഗായത്രി അവന്റെ സൈഡിലൂടെ ഓടി രക്ഷപെടാൻ നോക്കി.. പക്ഷെ അതിനു മുന്നേ തന്നെ അർജുൻ അവളുടെ വയറിലൂടെ കയ്യിട്ടു കൊണ്ട് അവളെ പിടിച്ചു അവന്റെ നെഞ്ചോരം ചേർത്ത്.. അവന്റെ പിടിയിൽ നിന്നും ഗായത്രി കുതറികൊണ്ടേ ഇരുന്നു… അടങ്ങി നിന്നോ.. ഞാൻ ആകെ പ്രാന്ത് പിടിച്ചു നിൽക്ക…

എനിക്ക് ദേഷ്യം വന്നാൽ എന്താ സംഭവിക്ക എന്ന് പറയാൻ പറ്റില്ല… രണ്ടു വർഷം മുന്നേ നിങ്ങളുടെ ദേഷ്യം ഞാൻ കണ്ടത് ആണ്.. അന്ന് ഞാൻ ഒരു തെറ്റ് ചെയ്തു.. അത് തിരുത്താൻ ആണ് ഇപ്പൊ വന്നത്.. എന്നെ വിട്… എനിക്ക് ഒന്നും കേൾക്കേണ്ട.. എന്നെ ഇഷ്ടം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഡി ഞാൻ കെട്ടിയ താലി ഇട്ടോണ്ട് നടക്കുന്നെ…. അത് കേട്ടതും ഗായത്രി ഒന്ന് പതറി.. അവൾക്കു ഉത്തരം ഇല്ലായിരുന്നു.. അവളെ അവന്റെ നെഞ്ചിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ട് അർജുൻ വീണ്ടും തുടർന്നു.. പറ..ഇഷ്ടം ഇല്ലാത്ത ഒരാളുടെ താലി എന്തിനാ നീ ഇത്രയും നാൾ ഇട്ടത്..

താലി ഇട്ടത് നിങ്ങളൊട് ഉള്ള സ്നേഹം കൊണ്ട് അല്ല..അത് ആരു കെട്ടിയാലും ഞാൻ ഇങ്ങനെ തന്നെ ആവും.. എന്നെ ഇഷ്ടം ഇല്ലാത്തവർ എന്റെ താലി ഇടേണ്ട… അർജുൻ ആ വാക്കുകൾ പറഞ്ഞതും ഗായത്രി ഞെട്ടി.. അവളുടെ കൈകൾ താലിയിൽ മുറുക്കി.. അർജുൻ അവളിൽ നിന്നും പിടി വിട്ടു കൊണ്ട് അവളുടെ മുന്നിൽ പോയി നിന്നു.. ഗായത്രി താലിയിൽ പിടിച്ചു കൊണ്ട് നിറഞ്ഞ കണ്ണുകളോടെ നോക്കി.. ആ കണ്ണുകളിലെ നനവ് അവനിൽ ഒരു ചെറു നോവ് പടർത്തി.. ഒപ്പം അവളുടെ കവിളിലെ ചുവന്ന പാടുകളും…

ആ താലി വേണം എനിക്ക്… ഗായത്രി ഇല്ല എന്ന് തല ആട്ടി കൊണ്ട് പുറകിലേക്ക് മാറി.. നിനക്ക് എന്നോട് വെറുപ്പ് അല്ലെ.. എന്റെ ഭാര്യ എന്റെ കൂടെ ആണ് വേണ്ടത്.. നിനക്ക് എന്നെ വേണ്ടെങ്കിൽ എന്റെ താലിയും വേണ്ട.. അതിങ്ങു താ.. ഇല്ല… ഗായത്രി അത് തന്നാൽ ഞാൻ പോകും.. പിന്നെ ഒരിക്കലും നിന്റെ ജീവിതത്തിൽ ഞാൻ വരില്ല.. ഗായത്രിയുടെ കണ്ണുകൾ ഒഴുകി കൊണ്ടേ ഇരുന്നു..താലിയിൽ ഉള്ള പിടി മുറുകി കൊണ്ടേ ഇരുന്നു..അർജുൻ അത് അഴിക്കാൻ എന്ന വണ്ണം അവളിലേക്ക് അടുത്തു…

പ്ലീസ്.. ഇത്.. ഇത് ഞാൻ തരില്ല.. എന്റെ മരണം കൊണ്ടേ നിങ്ങൾ ഇത് അഴിക്കു… നിനക്ക് ഒരു ബാധ്യത ആയി ഇനി അത് നിന്റെ കഴുത്തിൽ വേണ്ട.. നിനക്ക് ഇഷ്ടം ഉള്ളത് പോലെ ആരുടെ കൂടെ വേണമെങ്കിലും ജീവിച്ചോ.. ഞാൻ ഒരു തടസ്സം ആവില്ല… അർജുൻ താലി അഴിക്കാൻ വേണ്ടി കൈ ഉയർത്തിയതും ഗായത്രി അവന്റെ മുന്നിൽ കൈ കൂപ്പി നിന്ന് കരഞ്ഞു.. അത് കണ്ടതും അർജുന് ദേഷ്യം വന്നു.. ദേഷ്യം കടിച്ചമർത്തി അർജുൻ അവളെ തന്നെ നോക്കി നിന്നു.. പിന്നെ തിരിഞ്ഞു വാതിൽ തുറന്നു പുറത്തു പോയി..

ഗായത്രി അപ്പോളും കരഞ്ഞു കൊണ്ട് നിൽക്കായിരുന്നു.. അർജുൻ വരുന്നത് കണ്ടു എല്ലാവരും അവനെ നോക്കി.. അർജുൻ ജോണിനെ വിളിച്ചു മാറ്റി നിർത്തി എന്തോ പറഞ്ഞു..ജോൺ കുറച്ചു നേരം ആലോചിച്ചു അർജുനോടും എന്തോ പറഞ്ഞു.. അർജുൻ അതെ സ്പീഡിൽ റൂമിൽ തന്നെ കയറി പോയി..ജോൺ അടുത്ത് വന്നതും വിനുവും സുധിയും എന്താ കാര്യം ചോദിച്ചു.. വെയിറ്റ് ആൻഡ് സീ… ജോൺ ഒരു കള്ളച്ചിരിയോടെ അവരെ നോക്കി.. എന്നാൽ ആനി ഗായത്രിയെ കുറിച്ച് ആയിരുന്നു ഓർത്തത്.. അവൾക്കു വേണ്ടി ആനി പ്രാർത്ഥിച്ചു..

മുറിയിലേക്കു കയറി അർജുൻ കരഞ്ഞു കൊണ്ട് നിൽക്കുന്ന ഗായത്രിയുടെ കൈകൾ പിടിച്ചു.. ആ നിമിഷം തന്നെ ഗായത്രി അവനിൽ നിന്നും വിടുവിച്ചു.. നിന്നോട് പറഞ്ഞു മനസിലാക്കാൻ പറ്റിയ ക്ഷമ എനിക്കും ഇല്ല.. കേൾക്കാൻ ഉള്ള മനസ്സ് നിനക്കും ഇല്ല.. അത് കൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു.. ഗായത്രി എന്താ എന്ന ഭാവത്തിൽ അവനെ നോക്കി.. അപ്പോളേക്കും അർജുൻ അവളെ എടുത്തു തോളിൽ ഇട്ടു.. ഗായത്രി അവന്റെ തോളിൽ അടിച്ചു കരഞ്ഞു.. അടങ്ങി ഇരുന്നോ അല്ലെങ്കിൽ ഈ രാത്രി നമ്മൾ ഈ മുറിയിൽ കിടക്കും.. ബാക്കി പറയണ്ടല്ലോ..

ഗായത്രി പേടിച്ചു പോയിരുന്നു.. അർജുൻ അവളെ കൊണ്ട് പോവും എന്ന് തന്നെ അവൾക്കു മനസിലായി.. അർജുൻ അവളെ എടുത്തു പുറത്തേക്ക് നടന്നു.. ആ കാഴ്ച കണ്ടു വിനുവും സുധിയും വാ പൊളിച്ചു.. ആനി അവർക്ക് നേരെ അടുത്തതും ജോൺ അവളെ തടഞ്ഞു… അർജുൻ അവളെ എടുത്തു കൊണ്ട് നടന്നു.. ഗായത്രി എത്ര കുതറി മാറാൻ നോക്കിയിട്ടും നടന്നില്ല.. ലിഫ്റ്റിൽ എത്തി അവളെ താഴെ നിർത്തിയതും ഗായത്രി ഓടാൻ നിന്നു.. പക്ഷെ അർജുന്റെ പിടിയിൽ നിന്നും അവൾക്കു രക്ഷപ്പെടാൻ കഴിഞ്ഞില്ല..

ഇനി ഒരു രക്ഷ ഇല്ല എന്ന് അവൾ മനസ്സിലാക്കി.. ലിഫ്റ്റിൽ നിന്നു ഇറങ്ങി അർജുൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു.. അവർക്ക് പുറകിൽ ആയി ജോണും സുധിയും വിനുവും ഉണ്ടായിരുന്നു.. അർജുൻ ഗായത്രിയെ ഫ്രണ്ട് സീറ്റിൽ കയറ്റി ഇരുന്നു.. തുറന്നു പോകാൻ നിന്ന അവളെ രൂക്ഷമായി നോക്കി കൊണ്ട് അർജുൻ പറഞ്ഞു… എനിക്ക് മേലും കീഴും നോക്കാൻ ഇല്ല.. അടങ്ങി ഇരുന്നാൽ നിനക്ക് നല്ലത്.. ഞാൻ വരുന്നില്ല… പ്ലീസ് എന്നെ വിട്ടേക്ക്… നീ വരണ്ട.. നിന്നെ കൊണ്ട് പോകാൻ എനിക്ക് അറിയാം…

അപ്പോളേക്കും അവരുടെ അടുത്ത് എത്തിയ ജോൺ അർജുന്റെ കയ്യിൽ ഒരു ഫോൺ കൊടുത്തു..അത് തന്റെ ഫോൺ ആണെന്ന് മനസിലായി ഗായത്രി ഞെട്ടലോടെ ഇരുന്നു.. അതിൽ ഹരിയുടെ ഒരുപാട് കാൾ ഉണ്ടായിരുന്നു.. ഹരി അപ്പോളും അടിക്കുന്നുണ്ടായിരുന്നു… ഹരിയേട്ടൻ എന്ന് എഴുതിയ സ്ക്രീൻ കണ്ടു അർജുൻ ഗായത്രിയെ ദേഷ്യത്തോടെ നോക്കി… ഇവനാണോ നിന്റെ രക്ഷകൻ… ഗായത്രി ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.. അർജുൻ ഫോൺ കട്ടാക്കി..

പക്ഷെ വീണ്ടും അടിച്ചു.. ദേഷ്യം തോന്നി അർജുൻ ഫോൺ എടുത്തു ചെവിയിൽ വച്ചു.. മോളെ ഗായത്രി.. കുഴപ്പം ഒന്നും ഇല്ലല്ലോ.. എവിടെ എത്തി… അവൾ എത്തേണ്ട ഇടത്തു തന്നെ ആണ് എത്തിയത്.. ഇനി നിന്റെ ആവശ്യം അവൾക്കു ഇല്ല.. കേട്ടോ ടാ… അജു.. അതെ ടാ… അർജുൻ തന്നെ.. നീ അവളെ ഇത്രയും നാൾ എന്റെ കണ്ണിൽ നിന്നും ഒളിപ്പിച്ചില്ലേ..ഇനി അവളെ നീ കാണില്ല… അജു.. അവളെ ഒന്നും ചെയ്യരുത്.. എന്റെ ഭാര്യയുടെ കാര്യം ഞാൻ നോക്കിക്കോളാം.. നിന്നെ ഒന്ന് കാണണം എനിക്ക്.. വരുന്നുണ്ട് ഞാൻ… അർജുൻ ദേഷ്യത്തിൽ ഫോൺ കട്ടാക്കി ദൂരേക്ക് വലിച്ചെറിഞ്ഞു..

അത് കണ്ടു എല്ലാ പ്രതീക്ഷയും പോയി ഗായത്രി ഇരുന്നു..അർജുൻ ഡ്രൈവിംഗ് സീറ്റിൽ കയറി വണ്ടി എടുത്തു..സുധിയും ജോണും വിനുവും പുറകിൽ കയറി..ഗായത്രി ഒന്ന് കരയുക പോലും ചെയ്തില്ല.. ഇനി ഒരു രക്ഷ അവനിൽ നിന്നും ഉണ്ടാവില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.. ഗായത്രിയെ ഇടയ്ക്ക് ഇടയ്ക്ക് നോക്കി കൊണ്ട് അർജുൻ കാർ ഓടിച്ചു.. അവനു ഉള്ളിൽ സന്തോഷം ഉണ്ടെങ്കിലും അവളുടെ ഇരുപ്പും ഹരിയുടെ കാളും എല്ലാം ദേഷ്യം നിറച്ചിരുന്നു.. ടാ മുന്നിൽ നോക്കി ഓടിക്ക്.. സുധി അർജുനെ കളിയാക്കി.. അർജുൻ അവരെ നോക്കി ഒന്ന് ചിരിച്ചു..

അർജുന്റെ മുഖത്തു വിരിഞ്ഞ ചിരി വർഷങ്ങൾ മുൻപ് ആയിരുന്നു അവർ കണ്ടത്.. ആ കൂട്ടുകാർക്ക് അത് വലിയ ഒരു സന്തോഷം ആയിരുന്നു.. അവർ മൂന്നു പേരും അർജുനെ തന്നെ നോക്കി ഇരുന്നു.. ഗായത്രി തല താഴ്ത്തി ഇരിക്കയായിരുന്നു..അവന്റെ കൂടെ വീണ്ടും ഒരു ജീവിതം അത് അവൾക്കു അസഹ്യം ആയിരുന്നു.. അവൾക്കു നന്നായി ക്ഷീണം തോന്നി.. വെള്ളം കുടിക്കാൻ ദാഹിച്ചു.. പക്ഷെ അർജുനോട് പറയില്ല എന്ന് ഉറപ്പിച്ചു കൊണ്ട് അവൾ സ്വയം നിയന്ത്രിച്ചു… കുറച്ചു ദൂരം കഴിഞ്ഞു അർജുൻ അവൾക്കു നേരെ ഒരു വെള്ളക്കുപ്പി നീട്ടി..

അവൾ അതിശയത്തോടെ അവനെ നോക്കി.. ഇനി ഒരുപാട് കുടിക്കാൻ ഉള്ളതാ.. ഇത് ഒരു തുടക്കം ആവട്ടെ.. ഗായത്രിയെ കളിയാക്കി അർജുൻ പറഞ്ഞെങ്കിലും അവൾക്ക് അത് വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല.. അവൾ അത് വാങ്ങി വേഗം കുടിച്ചു… പെട്ടന്ന് ആണ് അർജുൻ ബ്രൈക് ഇട്ടത്.. അത് കൊണ്ട് തന്നെ കുപ്പിയിലെ വെള്ളം മുഴുവൻ അവളുടെ ദേഹത്ത് വീണു.. ദേഷ്യം തോന്നിയ ഗായത്രി അർജുനെ നോക്കുമ്പോൾ അർജുൻ മുന്നിൽ തന്നെ നോക്കി നിൽക്കായിരുന്നു..

അവന്റെ മുഖത്തു നിറഞ്ഞ ദേഷ്യം കണ്ടു ഗായത്രി അവൻ നോക്കിയ ഭാഗത്തേക്ക് നോക്കി.. അവിടെ അവരുടെ കാറിനു മുന്നിൽ രണ്ടു വണ്ടികൾ ക്രോസ്സ് ചെയ്തു നിർത്തിയിരുന്നു.. കുറച്ചു ആളുകൾ കാറിനു മുന്നിൽ നിരന്നു നിൽക്കുന്നു.. പക്ഷെ ഗായത്രിയുടെ കണ്ണുകൾ ചെന്നു നിന്നത് മുന്നിൽ നിൽക്കുന്ന രണ്ടു പേരുടെ മുഖത്തു ആയിരുന്നു.. അവളെ ഫോളോ ചെയ്തിരുന്നവർ ആയിരുന്നു അവർ.. ഇവരെന്താ ഇവിടെ എന്ന് ഗായത്രി ചിന്തിക്കുമ്പോളേക്കും അതിൽ ഒരുത്തൻ അർജുന്റെ അടി കൊണ്ട് നിലത്തു വീണിരുന്നു…….….. (തുടരും)

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.