Friday, April 12, 2024
Novel

💕നിനക്കായ്‌💕: ഭാഗം 5

Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

നിറഞ്ഞു വന്ന കോപത്തോടെ അർജുൻ ഗായത്രിയുടെ അടുത്തേക്ക് പാഞ്ഞു.. അവന്റെ സിരകളിൽ എല്ലാം ദേഷ്യം നിറഞ്ഞു നിൽക്കുകയായിരുന്നു.. അവന്റെ കണ്മുന്നിൽ കാണുന്ന കാഴ്ച അവനിൽ ഒരു തരം പ്രാന്ത് ഉണ്ടാക്കി.. മുഷ്ടി ചുരുട്ടി അർജുൻ അവരുടെ അടുത്തേക്ക് പാഞ്ഞു.. പവന്റെ പെട്ടന്ന് ഉള്ള പ്രവർത്തിയിൽ ആകെ അമ്പരന്നു നിൽക്കുകയായിരുന്നു ഗായത്രി..

അവനെ പിടിച്ചു മാറ്റാൻ പോലും കഴിയാതെ അവൾ നിന്നു.. അർജുൻ പവനെ ഗായത്രിയുടെ ദേഹത്ത് നിന്നും വലിച്ചു കൊണ്ട് അവന്റെ മൂക്കിനിട്ടു ഒന്ന് കൊടുത്തു.. പെട്ടന്ന് ആയത് കൊണ്ട് പവന് ഒന്ന് പ്രതികരിക്കാൻ പോലും കഴിഞ്ഞില്ല..മൂക്കിൽ നിന്നും ഒലിച്ചു ഇറങ്ങുന്ന രക്തവുമായി പവൻ താഴെ വീഴാൻ പോയതും അർജുൻ അവനെ പിടിച്ചു കൊണ്ട് ഗായത്രിയെ ദേഷ്യത്തിൽ നോക്കി…

ഞാൻ ചത്തിട്ടുമതിയെടി വേറൊരുത്തന്റെ കൂടെ കൂടാൻ… പറഞ്ഞു തീരലും അർജുന്റെ കൈകൾ ഗായത്രിയുടെ കവിളിൽ പതിഞ്ഞു.. ഗായത്രി ആണെങ്കിൽ അർജുനെ കണ്ട ഷോക്കിൽ ആയിരുന്നു.. പെട്ടന്ന് പവനിൽ നിന്നുണ്ടായ പെരുമാറ്റവും അർജുന്റെ വരവും എല്ലാം അവളെ ആകെ ഉലച്ചു.. കണ്ണുകൾ നിറഞ്ഞു ഒഴുകി.. ശ്വാസ ഗതി വർധിച്ചു.. ഒന്ന് കരയാൻ പോലും കഴിയാത്ത വിധം അവളുടെ ഉള്ളിൽ സംഘർഷം നടന്നു…

അർജുന്റെ വാക്കുകളും പ്രവർത്തിയും വീണ്ടും അവളെ പഴയ ഓർമകളിലേക്കു കൊണ്ട് പോയി.. ഗായത്രിയുടെ നിൽപ്പ് കണ്ടു ദേഷ്യം വന്നു അർജുൻ വീണ്ടും പവന്റെ മുഖത്തേക്ക് ആഞ്ഞു കുത്തി.. വർഷങ്ങൾ കഴിഞ്ഞു കണ്ടതിന്റെയും അവനിൽ നിന്നും അകന്നു പോയതിന്റെയും വീണ്ടും കണ്ടപ്പോൾ ഇങ്ങനെ ഒരു സാഹചര്യത്തിൽ ആയതിന്റെയും എല്ലാം ദേഷ്യം അർജുൻ പവനെ അടിച്ചു തീർത്തു..

പവനെ അടിക്കുമ്പോൾ എല്ലാം അവന്റെ നോട്ടം അവളിൽ തന്നെ ആയിരുന്നു.. അവൾക്കു ഒന്ന് തടുക്കാൻ പോലും കഴിഞ്ഞില്ല.. ഈ രംഗം എല്ലാം കണ്ടു കൊണ്ട് ആണ് ജോണും സുധിയും വിനുവും ഒപ്പം കുറച്ചു മാറി ആനിയും നിൽക്കുന്നത്.. അർജുൻ പവനെ അടിക്കുമ്പോൾ തടയാൻ ജോന്നോ ആരും പോയില്ല.. തടുക്കാൻ കഴിയില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു.. തലയ്ക്കു കയ്യും കൊടുത്തു അവർക്ക് ആ കാഴ്ച കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു..

ആനിക്ക് ആദ്യ കാഴ്ച്ചയിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അത് അർജുൻ ആണെന്ന് ഊഹിക്കാൻ കഴിഞ്ഞു.. അവൾ ഗായത്രിയെ നോക്കുമ്പോൾ അവൾ ശില പോലെ അനങ്ങാതെ അർജുനെ തന്നെ നോക്കി നിൽക്കായിരുന്നു… അടി കൊണ്ട് നിലത്തു വീണ പവനെ നോക്കി ഗായത്രി കരഞ്ഞു തിരിഞ്ഞു ഓടി.. അത് കണ്ടതും അർജുൻ അവളെ വിളിച്ചു.. ഗായത്രി… ഞാൻ നിന്നെ കാണാൻ ആണ് വന്നിരിക്കുന്നത്..

എനിക്ക് നിന്നോട് സംസാരിക്കണം.. പക്ഷെ ഗായത്രി നിന്നില്ല . അവൾ ഓടി ആനിയുടെ അടുത്ത് വന്നു.. ഗായത്രി വന്നതും ആനി അവളോട്‌ വണ്ടിയിൽ കയറാൻ പറഞ്ഞു.. സ്കൂട്ടിയിൽ കയറി പോകുമ്പോൾ ഗായത്രി അവനെ ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ല.. അർജുൻ അവർക്ക് പുറകിൽ ഓടി.. പക്ഷെ അവർ ഒരുപാട് ദൂരം പോയിരുന്നു.. അവരുടെ പുറകിൽ ഒരു പ്രാന്തനെ പോലെ അർജുൻ ഓടി കൊണ്ടേ ഇരുന്നു… അത് കണ്ടു സുധി വേഗം അവനെ പിടിക്കാൻ വേണ്ടി പോയി..

ജോൺ വിനുവും കാർ എടുത്തു അവർക്ക് പുറകിൽ പോയി.. ഗായത്രി… അർജുൻ അലറി കൊണ്ട് നിലത്തു ഇരുന്നു.. അവനു അടങ്ങാത്ത ദേഷ്യം തോന്നി.. ഒരു പ്രാന്തനെ പോലെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് അർജുൻ റോഡിൽ ഇരുന്നു… സുധി വന്നു പിടിച്ചതും അവന്റെ കൈകൾ അർജുൻ കുടഞ്ഞെറിഞ്ഞു.. അർജുനിൽ അപ്പോൾ ഉണ്ടായ ഭാവം കണ്ടു സുധി പേടിച്ചു.. കാറുമായി ജോൺ വന്നതും അർജുൻ എഴുന്നേറ്റു ജോണിനെ വലിച്ചു ഇറക്കി കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു..

ജോൺ.. ഇനി എനിക്ക് ഒരു നിമിഷം പോലും പിടിച്ചു നിൽക്കാൻ പറ്റില്ല.. ഇപ്പൊ അവളെ കാണണം.. അർജുൻ പറയുന്നത് കേട്ട് ജോണും സുധിയും വേഗം വണ്ടിയിൽ കയറി.. അർജുൻ വളരെ സ്പീഡിൽ ആയിരുന്നു കാർ ഓടിച്ചത്.. അവന്റെ മുന്നിൽ കരഞ്ഞു കൊണ്ട് മുഖം പൊതി നിൽക്കുന്ന ഗായത്രിയുടെ രൂപം മാത്രം ആയിരുന്നു.. അവളെ ഓർത്തു രണ്ടു വർഷം താൻ നീറി കഴിഞ്ഞതിന്റെ ദേഷ്യം ആയിരുന്നു അപ്പോൾ..

പോരാത്തതിന് അവൾ മറ്റൊരുത്തന്റെ കൂടെ.. ഫ്ലാറ്റിൽ എത്തിയതും ഗായത്രി ഒരു പൊട്ടികരച്ചിലൂടെ നിലത്തേക്ക് ഇരുന്നു.. മടിയിൽ മുഖം വച്ചു അവൾ ഉറക്കെ കരഞ്ഞു.. അത് കണ്ടു നിന്ന ആനിക്ക് അവളെ എങ്ങനെ സമദനിപ്പിക്കും എന്ന് അറിയില്ലയിരുന്നു.. ആനി അവളുടെ അടുത്ത് ഇരുന്നു ഗായത്രിയുടെ ചുമലിൽ കൈ വച്ചു.. പെട്ടന്ന് എന്തോ ഓർമയിൽ ഗായത്രി എഴുന്നേറ്റു ഫോൺ എടുത്തു..

അതിൽ ഹരിയുടെ നമ്പർ ഡെയൽ ചെയ്തു അവൾ കാതോരം വച്ചു.. അപ്പോളും അവളുടെ കണ്ണുകൾ ഒഴുകി കൊണ്ടേ ഇരുന്നു.. ആ പറ ഗായത്രി.. എന്താ പതിവ് ഇല്ലാതെ ഈ നേരത്തേ.. ഹരിഏട്ടാ… അജു ഏട്ടൻ… ബാക്കി പറയാൻ അവൾക്കു കഴിഞ്ഞില്ല.. അവളുടെ കരച്ചിൽ കേട്ട് കൊണ്ട് തന്നെ ഹരിക്ക് കാര്യം മനസിലായി.. അർജുൻ വന്നു ലെ.. നീ പേടിക്കേണ്ട.. അയാൾ എന്നെ കൊണ്ട് പോകും… ഇല്ല.. അവൻ നിന്നെ ഇനി കാണില്ല.. ഞാൻ പറയുന്നത് പോലെ ചെയ്യു.. എന്റെ ഒരു ഫ്രണ്ടിന്റെ ഫ്ലാറ്റ് ഉണ്ട് അവിടെ.. നീയും ആനിയും ഇപ്പൊ തന്നെ അങ്ങോട്ട്‌ പൊയ്ക്കോ..അവനു ഞാൻ വിളിച്ചു പറയാം..

അവിടെ അവന്റെ ഫാമിലി ഒക്കെ ഉണ്ട്.. അർജുൻ ഗായത്രിയെ കണ്ടിട്ടുണ്ടെങ്കിൽ ഏതു നിമിഷവും അവൻ അവിടെ എത്തും എന്ന് ഹരിക്ക് അറിയാമായിരുന്നു.. ഗായത്രിയും ഹരി പറയുന്നത് ശരി വച്ചു.. ആനിയോട് ഹരി പറഞ്ഞത് കേട്ടപ്പോൾ അവൾക്കും അത് ശരി ആണെന്ന് തോന്നി.. ഇനി അർജുന്റെ വരവു ഗായത്രിയിൽ വീണ്ടും സങ്കടം മാത്രമേ ഉണ്ടാക്കു എന്ന് അറിയാമായിരുന്നു…

വളരെ സ്പീഡിൽ പോകുന്ന കാർ പെട്ടന്ന് അർജുൻ നിർത്തിയതും സുധിയും വിനുവും ജോനും മുന്നോട്ടു ആഞ്ഞു.. ഡോർ തുറന്നു പോകുന്ന അർജുനെ കണ്ടു അവർ നോക്കുമ്പോൾ കണ്ടു ബാറിലേക്ക് കയറി പോകുന്ന അർജുനെ.. ഇവൻ ഇത് കുളമാകും…. അവൻ എന്ത് വേണമെങ്കിലും ചെയ്യട്ടെ.. അവന്റെ പ്രാന്ത് ഇന്നത്തോടെ തീരുമല്ലോ. എന്തായാലും ഗായത്രി ഇല്ലാതെ അവൻ മടങ്ങില്ല… അതിനു അവൾ വരണ്ടേ.. അല്ലെങ്കിൽ തന്നെ അവള് ഇവനെ കണ്ടു കൂടാ..

കൂടാതെ ഇന്നതെ പെർഫോമൻസ് കൂടെ ആയപ്പോൾ.. എന്ത് ചെയ്താലും പറഞ്ഞാലും അവർക്ക് രണ്ടു പേർക്കും പരസ്പരം ഇഷ്ടം ആണ് വിനു.. ഇവൻ അത് പ്രാന്തമായി കൊണ്ട് പോകുമ്പോൾ അവൾ അത് പ്രതികാരത്തിലൂടെ കൊണ്ട് പോകുന്നു.. പിന്നെ അവളുടെ സമ്മതം ചോദിച്ചു കൊണ്ട് ഒന്നും ആവില്ല അജു അവളെ കൊണ്ട് പോകുന്നത്… ഡാ കിഡ്നാപ്പ് ആണോ… പറയാൻ പറ്റില്ല മോനെ..

ഇവന്റെ അസ്ഥിയിൽ അല്ലെ അവൾ പിടിച്ചിരിക്കുന്നത്.. ഇനി എന്തും സംഭവിക്കാം.. കാറിൽ ഇരുന്നു അവർ സംസാരിക്കുമ്പോൾ ആണ് അർജുൻ വന്നു വണ്ടിയിൽ കയറിയത്.. അവന്റെ രൂപത്തിൽ നിന്നും വമിക്കുന്ന മദ്യത്തിന്റെ രൂക്ഷ ഗന്ധത്തിൽ നിന്നും തന്നെ അവന്റെ മാനസിക നില അവർ ഊഹിച്ചു.. അർജുൻ അവരെ ഒന്നു നോക്കുക പോലും ചെയ്യാതെ വീണ്ടും കാർ എടുത്തു… ഹരി ലൊക്കേഷൻ അയച്ചു കൊടുത്തത് അനുസരിച്ചു ഗായത്രിയും ആനിയും ഇറങ്ങാൻ നിന്നു..

കുറച്ചു ദൂരം മാത്രം ഉള്ളു..ഫ്ലാറ്റിൽ നിന്നിറങ്ങി വാതിൽ പൂട്ടുമ്പോൾ ആണ് ഗായത്രി ഫോൺ മറന്നു വെച്ചത് ഓർത്തത്.. ഗായത്രി വീണ്ടും അകത്തു കയറി പോയി.. അവളെ കാത്തു ആനി പുറത്തു നിൽക്കുമ്പോൾ ആണ് പാഞ്ഞു വരുന്ന അർജുനെ കണ്ടത്.. ആനിക്ക് വല്ലാത്ത ഭയം തോന്നി.. അവൾ ഗായത്രിയെ വിളിക്കും മുന്നേ തന്നെ അർജുൻ അവൾക്കു അരികിൽ എത്തിയിരുന്നു…

ആനിയെ രൂക്ഷമായി നോക്കി കൊണ്ട് അർജുൻ അകത്തു കയറി.. ആനി ആണെങ്കിൽ അവന്റെ ഭാവം കണ്ടു പേടിച്ചു പോയിരുന്നു.. ഒരു തരം പ്രാന്തമായ രൂപം ആയിരുന്നു അപ്പോൾ അവനു.. പുറകിൽ ആയി ഓടി വരുന്ന സുധിയും വിനുവും ജോണും അർജുൻ എന്തെങ്കിലും ചെയ്യും എന്ന് പേടിച്ചിരുന്നു… മുറിയിലെ ടേബിളിൽ വച്ചിരുന്ന ഫോൺ എടുത്തു തിരിഞ്ഞതും പുറകിൽ നിൽക്കുന്ന അർജുനെ കണ്ടു അവൾ ഞെട്ടി പുറകിലേക്ക് ആഞ്ഞു..കൈകാലുകൾ വിറയൽ തുടങ്ങി..

അവൾ വീഴാതെ ഇരിക്കാൻ അടുത്ത് ഉള്ള ചെയറിൽ പിടിച്ചു.. തന്നിലേക്ക് വെക്കുന്ന ഓരോ ചുവടുകളിലും അവളുടെ ഹൃദയം പെരുമ്പറ കൊട്ടി . അവളുടെ അടുത്തേക്ക് വെക്കുന്ന ഓരോ ചുവടുകളും അവനിൽ ഒരു തരം ആനന്ദം ആയിരുന്നു.. കളഞ്ഞു പോയ എന്തോ തിരിച്ചു കിട്ടിയ സന്തോഷം.. അവളുടെ അടുത്ത് ഓടി അർജുൻ ഗായത്രിയെ വാരി പുണർന്നു..അവളെ തന്റെ കൈപിടിയിൽ കിട്ടിയ സന്തോഷത്തിൽ അർജുൻ അവളെ ഇറുകെ പുണർന്നു..

എന്നാൽ ഗായത്രിയുടെ ഉള്ളിൽ താൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ആൾ അടുത് വന്ന മനോഭാവം തന്നെ ആയിരുന്നു.. അവന്റെ നെഞ്ചിൽ അമരുമ്പോളും അവൾ നിർവികാരതയോടെ നിന്നു.. അവന്റെ പിടി മുറുകുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി… അവളുടെ മനസിലേക്ക് ആ രാത്രി കടന്നു വന്നു.. തന്റെ ജീവിതം നാശം ആക്കിയത് തന്റെ അച്ഛന്റെ മരണത്തിന് കാരണം ആയ ആ രാത്രി..

ഉള്ളിൽ ഒരുപാട് പ്രതീക്ഷികളോടെ താലി കെട്ടിയ പെണ്ണിനെ ചവിട്ടി തേച്ച അവന്റെ മുഖം അവൾ വെറുപ്പോടെ ഓർത്തതും കിട്ടിയ ശക്തിയിൽ അവൾ അർജുനെ തള്ളി മാറ്റി… ഗായത്രി ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു..അവന്റെ മുഖത്തേക്ക് നോക്കുന്തോറും അവളിൽ ആ രാത്രി കടന്നു വന്നു.. എന്നാൽ അർജുൻ അവളുടെ പ്രവർത്തി കണ്ടു ദേഷ്യം വന്നില്ല.. അവനു വീണ്ടും അവളെ വാരി പുണരാൻ തോന്നി.. അവളിലേക്ക് വീണ്ടും അടുത്ത് അവൻ അവളുടെ മുഖം കയ്യിൽ എടുത്തു..

അവൾ തടയും മുന്നേ തന്നെ അവളുടെ മുഖം ചുംബനം കൊണ്ട് മൂടി.. അവന്റെ ചുണ്ടുകൾ പതിയുന്നിടം എല്ലാം ചുട്ട് പൊള്ളുന്നത് പോലെ തോന്നി ഗായത്രിക്ക്.. അവന്റെ ബലത്തിൽ അവൾക്കു അത് തടയാൻ കഴിഞ്ഞില്ല.. അവളെ ചുംബനം കൊണ്ട് പൊതിഞ്ഞട്ടും മതിയാവാതെ അർജുൻ അവളെ ഇറുക്കി പിടിച്ചു കൊണ്ടേ ഇരുന്നു.. അർജുന്റെ പ്രവർത്തിയും ഒപ്പം അവനിൽ നിന്നും വന്ന മദ്യത്തിന്റെ രൂക്ഷ ഗന്ധവും എല്ലാം അവളിൽ അറപ്പു തോന്നിച്ചു..

നുരഞ്ഞു പൊന്തിയ ദേഷ്യത്തിൽ ഗായത്രി അവനെ തള്ളി മാറ്റി അവനിൽ നിന്നും വിട്ടു നിന്നു… എനിക്ക് നിങ്ങളെ ഇഷ്ടം അല്ല.. എന്റെ മുന്നിൽ നിന്ന് പോ… കരച്ചിൽ അടക്കി അവനെ നോക്കാതെ ഗായത്രി അലറി.. പക്ഷെ അർജുനിൽ അവളുടെവാക്കുകൾ തെല്ല് പോലും ദേഷ്യം തോന്നിചില്ല..പകരം അടക്കി പിടിച്ച പ്രണയം മാത്രം ആയിരുന്നു..അവളുടെ ചുവന്ന മൂക്കും വിറയ്ക്കുന്ന ചുണ്ടുകളും അവനിൽ ഒരു തരം വികാരം കൊള്ളിച്ചു.. അവൾ തള്ളിയ പതി മടങ്ങു ശക്തിയോടെ അർജുൻ അവളിലേക്ക് അടുത്തു..

ഒരു കൈ അവളുടെ ഇടുപ്പിലൂടെ ചുറ്റി മറു കൈ അവളുടെ പിൻകഴുത്തിൽ പിടിച്ചു അവന്റെ മുഖതോട് അവളുടെ മുഖം അടുപ്പിച്ചു… രണ്ടു പേരുടെയും നോട്ടം തമ്മിൽ കൊരുത്തതും ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടായി.. ഗായത്രിക്ക് ശ്വാസം നിലയ്ക്കുമെന്ന് തോന്നി.. അവന്റെ നോട്ടം തന്റെ ചുണ്ടിൽ ആണെന്ന് മനസിലാക്കി ഗായത്രി അവനെ അകറ്റും മുന്നേ അർജുൻ അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുമായി കോരുത്തു..അവളുടെ ചുണ്ടുകളിൽ അവന്റെ പല്ലുകൾ മുറിവുകൾ ഉണ്ടാക്കി..

എങ്കിലും അധികം ആവേശത്തോടെ അർജുൻ അവയെ കടിച്ചു കൊണ്ടേ ഇരുന്നു.. കണ്ണുനീരും രക്തവും എല്ലാം അവരുടെ വായിൽ കൂടി ചേർന്നു.. ശ്വാസം മുട്ടുന്നത് പോലെ തോന്നിയെങ്കിലും അർജുൻ അവയെ മോചിപ്പിച്ചില്ല..രണ്ടു വർഷത്തെ പ്രണയവും പരിഭവവും എല്ലാം അവൻ ആ ചുംബനത്തിലൂടെ നൽകി.. ഗായത്രി അവന്റെ നെഞ്ചിൽ ആഞ്ഞു തള്ളുമ്പോളും അവനിൽ ആവേശം കെട്ടടങ്ങിയില്ല… ഒരു തരം പ്രാന്തമായ അവസ്ഥയിൽ ആയിരുന്നു അർജുൻ… ഗായത്രിയുടെ ശബ്ദം കേട്ട് അകത്തേക്ക് വന്ന ആനിയും ജോണും വിനുവും സുധിയും എല്ലാം ഈ കാഴ്ച കണ്ടു അമ്പരന്നു..….. (തുടരും)

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…