Novel

💕നിനക്കായ്‌💕: ഭാഗം 3

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

 

എന്താ ഒരു പരുങ്ങൽ… ഏയ് ഒന്നും ഇല്ല… പവൻ എന്താ ഇവിടെ.. അതെന്താ എനിക്ക് ഇവിടെ വന്നൂടെ… ഉള്ളിൽ ഉള്ള പതറൽ പുറത്തു കാണിക്കാതെ ഗായത്രി പറഞ്ഞു.. പവന്റെ സൈഡിലൂടെ ഗായത്രി അവർ നിന്നിരുന്ന ഭാഗത്തേക്ക് നോക്കുമ്പോൾ അവിടം ശ്യൂന്യം ആയിരുന്നു… ആശ്വാസത്തിൽ ഗായത്രി പവനെ മറികടന്നു പോകാൻ നിന്നതും പവൻ കൈ കൊണ്ട് തടസ്സം ഉണ്ടാക്കി.. പവൻ.. പ്ലീസ്.. എന്റെ ഭാഗം ഞാൻ തുറന്നു പറഞ്ഞു കഴിഞ്ഞു..

വീണ്ടും വീണ്ടും വന്നു ബുദ്ധിമുട്ടിക്കരുത്.. എന്ത് കൊണ്ട് നിനക്ക് എന്നെ സ്നേഹിച്ചു കൂടാ ഗായത്രി.. എന്റെ കുറവ് എന്താ എന്ന് കൂടി പറഞ്ഞു താ.. ഒരാളെ സ്നേഹിക്കുന്നത് അയാളുടെ ഗുണം നോക്കി ആണോ പവൻ.. എന്റെ മനസ്സിൽ അങ്ങനെ ഒരു ഇഷ്ടം ആരോടും ഇനി തോന്നില്ല… അപ്പൊ ഇതിന് മുന്നേ തോന്നിയിട്ടുണ്ട് ലെ.. പവൻ എന്റെ കാര്യങ്ങൾ നിങ്ങളോട് പറയേണ്ട ആവശ്യം എനിക്ക് ഇല്ല..

പിന്നെ ഇഷ്ടം ഇല്ലാത്ത ഒരാളെ പുറകിൽ നടന്നു ഇഷ്ടം ആക്കാം എന്നൊന്നും കരുതണ്ട.. ഞാൻ കോളേജ് ഗേൾ അല്ല.. ഇത്തരം ചീപ്പ് റൊമാൻസിൽ വീഴാൻ… പവൻ പിന്നെ ഒന്നും മിണ്ടിയില്ല… അവനെ മറികടന്നു പോവുന്ന ഗായത്രിയെ നോക്കി അവൻ നിന്നു..അവനിൽ നിന്നും കുറച്ചു ദൂരം ചെന്നതും പവൻ അവളോട് ആയി വിളിച്ചു പറഞ്ഞു… ഞാൻ കാത്തിരിക്കും ഗായത്രി.. എത്ര നാൾ വേണമെങ്കിലും.. നിന്റെ കഴുത്തിൽ ഒരു താലി അത് എന്റെ ആയിരിക്കും…

ഗായത്രിയുടെ കാലുകൾ നിശ്ചലം ആയി..അവൾ ദേഷ്യത്തിൽ തിരിഞ്ഞു നോക്കുമ്പോൾ അവളെ നോക്കി ചിരിച്ചു പോകുന്ന പവനെ കണ്ടു… ഗായത്രിയുടെ കൈ ഒരു നിമിഷം നെഞ്ചിൽ തൊട്ടു.. ഉള്ളിൽ ആരും കാണാതെ ഒളിപ്പിച്ച ആ താലിയിൽ കൈ തട്ടിയതും അത് പൊള്ളുന്നത് പോലെ തോന്നി… ഇനി ഒരു താലി വീഴില്ല പവൻ… ഒരിക്കൽ സ്നേഹിച്ച ആഗ്രഹിച്ച ആൾ കെട്ടിയ താലി ആണ് ഇത്.. ഇതിൽ നൽകിയ വിശ്വാസം അയാൾ നശിപ്പിച്ചു..മരണം വരെ ഇഷ്ടം അല്ലെങ്കിൽ കൂടി ഈ താലി വേണം എനിക്ക്..

ഇത് മറ്റാർക്കും വിട്ടു കൊടുക്കില്ല ഞാൻ… ഉള്ളിൽ അർജുനോട് അടങ്ങാത്ത കോപം ജ്വലിച്ചു നിൽക്കുമ്പോളും കണ്ണുകളിൽ പണ്ട് എങ്ങോ മറഞ്ഞു പോയ പ്രണയം അവൾ ഒളിപ്പിച്ചു വെച്ചിരുന്നു… ഓഫീസിൽ എത്തി അന്നത്തെ ജോലിയിൽ മുഴുകുമ്പോളും അവളുടെ മനസ് അസ്വസ്ഥം ആയിരുന്നു.. എങ്ങനെ ഒക്കെയോ അന്ന് അവൾ തള്ളി നീക്കി.. ആനിക്ക് അന്ന് കൂടുതൽ വർക്ക്‌ ഉള്ളത് കൊണ്ട് ഗായത്രി ആനിയെ അന്ന് കണ്ടില്ല..

വൈകുന്നേരം ഒരുമിച്ചു ഫ്ലാറ്റിൽ എത്തി ഗായത്രി കുളി കഴിഞ്ഞു വരുമ്പോൾ ആണ് ആനി ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടത്.. അടുക്കളയിൽ പോയി രണ്ടു കപ്പ് ചായയുമായി ഗായത്രി വരുമ്പോൾ ആനി ഗായത്രിയെ ദേഷ്യത്തിൽ നോക്കി… നീ കാരണം എനിക്ക് ഇപ്പൊ സമാധാനം ഇല്ല… അത് കേട്ട് എന്താ എന്ന അർത്ഥത്തിൽ ഗായത്രി നോക്കി.. ആനി അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി ബാൽക്കണിയിൽ പോയി ഇരുന്നു.. ഗായത്രിയും അവളുടെ കൂടെ പോയി താഴെ നിലത്തു ഇരുന്നു ചായ കുടിച്ചു..

ആ പവൻ ഒരു സമാധാനം തരുന്നില്ല.. നീ എന്ത് കൊണ്ടാണ് അവനെ അവോയ്ഡ് ചെയ്യുന്നേ എന്ന്.. കാരണം പറഞ്ഞിട്ട് വേണമെങ്കിൽ ഒഴിവാക്കിക്കോന്ന്… ആനി ഞാൻ ഇനി എന്ത് പറയാൻ ആണ്.. ഇഷ്ടം ഇല്ലാതെ എങ്ങനെ ഞാൻ.. നീ എങ്കിലും എന്നെ മനസ്സിലാക്കു.. ഗായത്രി എനിക്ക് മനസ്സിലാവും.. പക്ഷെ അവൻ സീരിയസ് ആണ്.. അതാണ് നിന്റെ തട്ട് ന്യായങ്ങൾ ഒന്നും കേട്ട് പോവാത്തത്.. ഇനി ഒരു വഴിയേ ഉള്ളു.. അവനോടു സത്യങ്ങൾ എല്ലാം തുറന്നു പറയുക.. പക്ഷെ അത്..

. ഒരു അതും ഇല്ല.. ഞാൻ പറഞ്ഞോളാം.. നീ എന്റെ കൂടെ വന്നാൽ മതി… ഗായത്രി ഒന്ന് മൂളി.. പിന്നെ എങ്ങോട്ടോ നോക്കി ഇരുന്നു ചായ കുടിച്ചു.. ആനി പറയുന്നത് പോലെ സത്യങ്ങൾ അറിഞ്ഞാൽ പവൻ ഒഴിഞ്ഞു പോവും എന്ന് അവളും കരുതി… &&&&&&&&&&&&&&&&&&&&&&&&&&& വിനു….. അർജുന്റെ അലർച്ചയോടെ ഉള്ള വിളി കേട്ട് വിനു പേടിച്ചു പോയി.. മുറി പുറത്തു നിന്നും ലോക്ക് ചെയ്തിരുന്നത് കൊണ്ട് വിനു സമാദാനത്തോടെ നിന്നു.. വാതിലിൽ ശക്തമായി ഇടിച്ചു കൊണ്ട് അർജുൻ അവനെ വിളിച്ചു..

എന്നാൽ വിനു വേഗം ഫോൺ എടുത്തു സുധിയെ വിളിക്കുകയായിരുന്നു.. വാതിലിൽ ഇടിച്ചു ദേഷ്യം തീർക്കുന്ന അർജുൻ കുറച്ചു നേരം കഴിഞ്ഞു അത് നിർത്തി… കാലി ബോട്ടിലുകൾ ഓരോന്നും ചുമരിലേക്ക് എറിഞ്ഞു അവൻ ദേഷ്യം തീർത്തു.പിന്നെ ഷെൽഫിൽ ഉള്ള ഒരു കുപ്പിയിലേക്ക് ശ്രദ്ധ പോയതും അവന്റെ കണ്ണിൽ സന്തോഷം കണ്ടു.. വേഗം പോയി അത് എടുത്തു അവൻ വായിൽ ഒഴിച്ചു.. പ്രതീക്ഷിച്ച അത്ര കിട്ടാത്തത് കൊണ്ട് അവനു കോപം വീണ്ടും അധികരിച്ചു..

കയ്യിലെ കുപ്പി മേശയിൽ ശക്തിയായി ഇടിച്ചു പൊട്ടിച്ചു.. കയ്യിലെ ബാക്കി ഭാഗം കൊണ്ട് മറുകയ്യിൽ ഒരു ചെറിയ മുറിവ് ഉണ്ടാക്കി.. എന്നിട്ട് അത് വലിച്ചെറിഞ്ഞു.. മേശയിൽ അങ്ങിങ് ആയി ചിതറി കിടക്കുന്ന പൊടി കൈ കൊണ്ട് എടുത്തു ആ മുറിവിൽ ഇട്ടു… എന്തോ ഒരു ആനന്ദത്തോടെ അവൻ ബെഡിൽ മലർന്നു കിടന്നു.. (Note:മദ്യവും മയക്കുമരുന്നും ആരോഗ്യത്തിനു ഹാനികരം.. ശ്വാസകോശം സ്പോഞ്ചു പോലെ ആണെന്ന് നമ്മുടെ അർജുൻ അറിയില്ലേ..

ഇങ്ങനെ പോയാൽ എന്റെ അർജുൻ പെട്ടന്ന് കാൻസർ വന്നു മരിക്കും😒) മലർന്നു കിടക്കുമ്പോൾ മുകളിലെ ഭിത്തിയിൽ ഗായത്രിയുടെ മുഖം തെളിഞ്ഞു വന്നതും അർജുൻ ഒരു ചെറു ചിരിയോടെ കിടന്നു… നീ എന്താ വരാൻ വൈകിയേ.. നിന്നെ കാണാത്തത് കൊണ്ട് അല്ലെ ഞാൻ ഇങ്ങനെ ഒക്കെ ചെയ്തേ… കുറച്ചു കൂടി കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചേനെ… അപ്പൊ പിന്നെ നിനക്ക് എന്നെ ഒരിക്കലും കാണാൻ കിട്ടില്ല… കണ്ണുകൾ നിറഞ്ഞു ഒഴുകി ചെവിയുടെ സൈഡിലൂടെ ഒഴുകി.. എങ്കിലും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു…

ഗായത്രി..നീ എവിടെ ആണെടി.. ഒരു വട്ടം നിന്റെ അജുവേട്ടനെ വന്നു കണ്ടു കൂടെ നിനക്ക്.. എങ്ങനെ വരും ലെ.. നിന്റെ ജീവിതം നശിപ്പിച്ചവൻ അല്ലെ ഞാൻ.. എന്നാലും എന്നോട് കുറച്ചു എങ്കിലും സ്നേഹം ഇല്ലേ നിനക്ക്.. പണ്ട് നിന്റെ പ്രണയം എന്നോട് പറഞ്ഞപ്പോൾ നിന്റെ കണ്ണുകളിൽ കണ്ട ആ ഒരു തിളക്കം എനിക്ക് മറക്കാൻ പറ്റുന്നില്ല.. എല്ലാം.. എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് തകർത്തു ഞാൻ.. അർജുൻ വീണ്ടും ദേഷ്യം വന്നു നിറഞ്ഞു.. അവൻ രണ്ടു കൈകൾ കൊണ്ടും മുടിയിൽ പിടിച്ചു വലിച്ചു..

മുറിയിൽ നിന്നും അലർച്ച കേട്ടിട്ടും വിനു പോയില്ല.. അവനു അത് പുതുമ അല്ലായിരുന്നു.. ബെൽ അടിച്ചതും വിനു പോയി വാതിൽ തുറന്നു.. സുധിയെയും ജോണിനെയും കണ്ടതും അവന്റെ മുഖത്തു ആശ്വാസം നിഴലിച്ചു… സുധിയും ജോണും അകത്തു കയറി… എന്തടാ.. എന്താ നീ പെട്ടന്ന് വരാൻ പറഞ്ഞത്… ഡാ അർജുൻ ഇത്രയും നേരം വാതിലിൽ ഇടിക്കായിരുന്നു.. അതാ ഞാൻ.. പിന്നെ ഇന്ന് നിങ്ങൾ പറഞ്ഞത് കൊണ്ട് ഞാൻ ഒന്നും കൊടുത്തിട്ടില്ല… മ്മ്.. ജോൺ ഒന്ന് മൂളി..

വാതിൽ ലക്ഷ്യം വെച്ചു ജോൺ നടക്കുമ്പോൾ സുധിയും വിനുവും പുറകിൽ നടന്നു… അകത്തു കയറിയതും ജോൺ കണ്ടു ബെഡിൽ കയ്യിൽ നിന്നും രക്തം ഒലിച്ചു ഇറങ്ങുന്ന കൈകളോടെ കിടക്കുന്ന അർജുനെ.. ആ കാഴ്ച കണ്ടു സുധിയും ജോണും അവന്റെ അടുത്തേക് ഓടി.. വിനു അപ്പോളേക്കും ഫസ്റ്റ് എയ്ഡ് ബോക്സും വെള്ളവുമായി വന്നിരുന്നു.. അവർ മൂന്നു പേരും അവന്റെ മുറിവ് കെട്ടുമ്പോൾ അർജുൻ നരങ്ങി കിടന്നു.. അർജുനെ കണ്ടു അവർക്ക് മൂന്നു പേർക്കും സങ്കടം തോന്നി..

മുറിയിൽ ആകെ കുപ്പിച്ചില്ല് ആയത് കൊണ്ട് അവർ അർജുനെ കൊണ്ട് മറ്റൊരു മുറിയിൽ കിടത്തി.. ഡാ… അവളെ കുറിച്ച് എന്തെങ്കിലും… ജോൺ നിരാശയോടെ ഇല്ല എന്ന് തല ആട്ടി.. വിനുവും സുധിയും അർജുന്റെ ബെഡിന്റെ അടുത്ത് തന്നെ ഇരുന്നു.. ജോൺ കുറച്ചു മാറി അവനെ നോക്കി ഇരിക്കയായിരുന്നു…. ഇനി എവിടെ പോയി നോക്കും നമ്മൾ.. ഈ ചെന്നെ സിറ്റി മുഴുവൻ എന്തിന് കേരളത്തിൽ എവിടെ ഒക്കെ അന്വേഷിച്ചു.. ഇനി എവിടെ… വിനു ഇനി സുധി പറയും പോലെ ഹരി…

അവനു മാത്രമേ അവളെ കാണിക്കാൻ കഴിയു.. എന്നാലും അവൻ എവിടെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു ഇവളെ.. ഡാ നീ ഒന്ന് ചിന്തിച്ചു നോക്ക് ജോൺ.. നമ്മൾ മുഴുവൻ അന്വേഷിച്ചത് അവളെ ആൾതാമസം കുറഞ്ഞ സ്ഥലങ്ങളിൽ ആണ്.. എനിക്ക് തോന്നുന്നത് അവളെ ഹരി നമ്മുടെ ശ്രദ്ധ പോവാത്ത എവിടെ എങ്കിലും… സുധി നീ പറഞ്ഞു വരുന്നത്… കൂടുതൽ ആൾതാമസം ഉള്ള ഏരിയയിൽ അവൾ ഉണ്ടാവില്ല എന്ന് നമ്മൾ ഇത്രയും കാലം കരുതി.. ചിലപ്പോൾ അവൾ അങ്ങനെ ഒരു സ്ഥലത്തു ആണെങ്കിലോ.. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലത്തു…

ജോൺ എന്തോ ആലോചിച്ചു ഇരുന്നു.. പിന്നെ ഫോൺ എടുത്തു ആർക്കോ വിളിച്ചു.. സുധിയുടെ നിഗമനം തന്നെ ആയിരുന്നു വിനുവിനും… എന്റെ ഒരു ഫ്രണ്ട് ഉണ്ട് പോലീസിൽ.. തിരുവനന്തപുരത്തു ആണ്.. അവനോടു ഞാൻ അന്വേഷിച്ചു നോക്കാം.. പിന്നെ നീ പറഞ്ഞത് പോലെ ആണെങ്കിൽ നമുക്ക് കണ്ടു പിടിക്കാൻ എളുപ്പം ആയിരിക്കും… അർജുൻ ചെറിയ ഒരു നരങ്ങലോടെ കണ്ണുകൾ തുറന്നു.. മുകളിലെ ഭിത്തി കണ്ടതും അവൻ ചുറ്റും നോക്കി.. എന്തോ ആ മുറി കണ്ടു അവൻ ദേഷ്യം വന്നു വേഗം എഴുന്നേറ്റു..

വിനുവും സുധിയും അവനെ പിടിച്ചു നിർത്തി..ജോൺ ഡോർ ലോക്ക് ചെയ്തു അർജുന്റെ അടുത്ത് വന്നു… എനിക്ക് എന്റെ മുറി മതി.. ഇവിടെ വെളിച്ചം ആണ്.. എന്റെ ഗായത്രി ഇങ്ങോട്ട് വരില്ല.. എന്നെ വിട് സുധി… അജു.. പ്ലീസ് ആ മുറി ആകെ നാശം ആയി.. ഇന്ന് നീ ഇവിടെ കിടക്ക്.. പറ്റില്ല.. ഗായത്രി…. അവൾ വരില്ല ഇങ്ങോട്ട്…എനിക്ക് ആ മുറിയിൽ പോണം… അർജുനെ പിടിച്ചു നിർത്താൻ പാട് പെട്ടു മൂന്നു പേരും.. അർജുന്റെ വാക്കുകളിൽ മുഴുവൻ ഗായത്രി എന്ന് മാത്രം ആയിരുന്നു..

അവരെ തള്ളി മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ എന്തോ ഒരു ഉൾപ്രേരണയിൽ ജോൺ അർജുന്റെ മുഖത്തേക്ക് ഒന്ന് കൊടുത്തു… അത് കണ്ടു വിനുവും സുധിയും ജോണിനെ നോക്കി… അർജുൻ ബെഡിൽ നിലത്തേക്ക് നോക്കി ഇരുന്നു.. ഒരു ഭാവ വ്യത്യാസവും ഇല്ലാതെ… അവന്റെ ഒരു ഗായത്രി..നീ അല്ലെ അവളെ നഷ്ടപ്പെടുത്തിയത്.. അവളുടെ സ്നേഹത്തെ വിശ്വാസത്തെ എല്ലാം ചവിട്ടി തേച്ചു കല്യാണം കഴിഞ്ഞ അന്ന് തന്നെ.. എന്തോരം പ്രതീക്ഷയോടെ ആണെടാ അവൾ നിനക്ക് മുന്നിൽ താലി കേട്ടാൻ നിന്നത്.. എല്ലാം.. എല്ലാം ഒരൊറ്റ രാത്രി കൊണ്ട് നശിപ്പിച്ചു നീ..

ഇപ്പൊ അവളെ വേണം എന്ന് പറഞ്ഞാൽ എങ്ങനെ വരും അവൾ… അവൾ വരില്ല.. അവളുടെ ഉള്ളിൽ ഇപ്പൊ നിന്നോട് പ്രണയം അല്ല പക മാത്രം ആണ്.. അവളുടെ ജീവിതം നശിപ്പിച്ച കുടുംബം നശിപ്പിച്ച നിന്നോട് അടങ്ങാത്ത പക… ജോൺ അലറി കൊണ്ട് അർജുനോട് പറയുമ്പോൾ അർജുനിൽ ഒരു വ്യത്യാസവും ഇല്ലായിരുന്നു… അർജുന്റെ ഇരുപ്പ് കണ്ടു ജോൺ അവന് മുന്നിൽ കസേര വലിച്ചു ഇട്ടു കൊണ്ട് ഇരുന്നു.. അജു… ഞങ്ങൾ ഇല്ലേ ഡാ നിന്റെ കൂടെ.. ഞങ്ങൾ എത്ര ശ്രമിക്കുന്നുണ്ട് അറിയോ അവളെ കണ്ടു പിടിക്കാൻ…

പക്ഷെ നീ ആണ് ഞങ്ങളെ തോൽപ്പിക്കുന്നത്.. നിന്റെ ജീവിതം ആണ് നീ നശിപ്പിക്കുന്നത്.. ഗായത്രി.. അവളെ നമ്മൾ കണ്ടു പിടിക്കും ഡാ.. അവളോട്‌ എല്ലാം പറഞ്ഞു അവളെ വീണ്ടും നിന്റെ ജീവിതത്തിൽ കൊണ്ട് വരും.. പക്ഷെ അപ്പോളേക്കും നിന്റെ ജീവിതം എങ്ങനെ ആവും എന്ന് പറയാൻ കഴിയില്ല.. നീ ഇതൊക്കെ ഒന്ന് നിർത്തു.. വലിയ അപകടത്തിലേക്ക് ആണ് ഇതൊക്കെ… ജോൺ… ഞാൻ.. ഞാൻ എന്ത് ചെയ്യും പിന്നെ… ഈ രണ്ടു വർഷം എങ്ങനെ കഴിഞ്ഞു എന്ന് എനിക്ക് തന്നെ ഓർമ ഇല്ല..

അവൾ ഇല്ലാതെ പ്രാന്ത് പിടിക്കുന്ന അവസ്ഥ.. എനിക്ക് അവളെ ഒന്നു കണ്ടാൽ മാത്രം മതി.. ജോണിന്റെ കയ്യിൽ പിടിച്ചു പറയുന്ന അർജുനെ തന്നെ നോക്കി ഇരിക്കയായിരുന്നു അവർ മൂന്നു പേരും… ഞങ്ങൾ ഉണ്ട് ഡാ നിന്റെ കൂടെ.. അവളെ കൊണ്ട് വരും ഞങ്ങൾ..നിന്റെ ഗായത്രിയെ നിനക്ക് തിരിച്ചു തരും… പക്ഷെ നീ ഇതൊക്കെ നിർത്തണം.. അല്ലെങ്കിൽ പിന്നെ പിടിച്ചാൽ കിട്ടില്ല… ഇതൊന്നും ഇല്ലാതെ പറ്റില്ല ജോൺ.. എന്റെ ലഹരി മുഴുവൻ ഗായത്രി ആണ്.. അവളെ കിട്ടാതെ എനിക്ക് ഇത് ഉപേക്ഷിക്കാൻ കഴിയില്ല.

.ഇല്ലെങ്കിൽ ഞാൻ മരിച്ചു പോകും തോന്നുന്നു… ജോൺ അർജുനെ കെട്ടിപിടിച്ചു.. വിനുവും സുധിയും അവരെ പുണർന്നു.. ആ സുഹൃത്തുക്കൾക്ക് പഴയ അർജുനെ കൊണ്ട് വരാൻ ഗായത്രി മാത്രം ആണ് വഴി എന്ന് അറിയാമായിരുന്നു… ജോണിന്റെ ഫോൺ അടിച്ചപ്പോൾ ആണ് അവർ വിട്ടു നിന്നത്.. ജോൺ എഴുന്നേറ്റു ജനലിന്റെ അരികിൽ പോയി ഫോൺ എടുത്തു സംസാരിച്ചു.. അർജുൻ തലയ്ക്കു കയ്യും കൊടുത്തു ബെഡിൽ തന്നെ ഇരിക്കയായിരുന്നു..

ഫോൺ വെച്ചു കഴിഞ്ഞു ജോൺ അവർക്ക് മൂന്നു പേർക്കും മുന്നിൽ വന്നു നിന്നു.. സുധിയും വിനുവും പ്രതീക്ഷിയോടെ ജോണിനെ നോക്കി… അർജുൻ അപ്പോളും തല താഴ്ത്തി തന്നെ ആയിരുന്നു… അജു… നിന്റെ പെണ്ണിനെ കിട്ടി… ആ വാക്കുകൾ കേട്ട് വിശ്വാസം വരാതെ അർജുൻ ഞെട്ടി ജോണിനെ നോക്കി.. ജോൺ തല കൊണ്ട് അതെ എന്ന് ആട്ടി… സുധിക്കും വിനുവിനും അതെ അവസ്ഥ തന്നെ ആയിരുന്നു… എറണാകുളത്തു.. നമ്മുടെ കൊച്ചിയിൽ ഉണ്ട് നിന്റെ ഗായത്രി….

ഒരിക്കലും കിട്ടില്ല എന്ന് കരുതിയ എന്തോ കിട്ടിയ സന്തോഷത്തോടെ അർജുൻ എഴുന്നേറ്റു ജോണിനെ കെട്ടിപിടിച്ചു.. അവന്റെ മുഖത്തു രണ്ടു വർഷത്തിന് ശേഷം ഒരു പുഞ്ചിരി നിറഞ്ഞു വന്നു… (തുടരും)….

ഇഷ്ടം ആവുന്നുണ്ടോ സ്റ്റോറി… പാസ്ററ് വരാൻ സമയം ആയിട്ടില്ല…. നിങ്ങളുടെ കമന്റ് കണ്ടു സത്യം പറഞ്ഞാൽ കിളി പോയ അവസ്ഥ ആണ്.. എനിക്ക് പ്രാന്ത് ആയത് ആണോ അതോ നിങ്ങൾക്കോ.. കമന്റ് ഒക്കെ വായിച്ചു കഴിഞ്ഞു ഞാൻ രണ്ടു മിനിറ്റ് എഴുന്നേറ്റു നിന്നു.. എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം ഒക്കെ തോന്നി 😜😜 MINNA ABDUL ALI എന്നൊരു കുട്ടിയുടെ കഥകൾ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണം ട്ടോ.. ഞാൻ അത് എടുത്തു പറയാത്തത് ഞാൻ ഒരാളെ പ്രമോട്ട് ചെയ്യാൻ മാത്രം വളർന്നു എന്ന് തോന്നുന്നില്ല… ആ കുട്ടി എന്റെ വായനക്കാർക്ക് പരിചയപെടുത്താൻ പറഞ്ഞു.. എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യു🙏🙏🙏🙏

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.