Novel

💕നിനക്കായ്‌💕: ഭാഗം 22 || അവസാനിച്ചു

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

അമ്പാടി ആ കല്ല് താഴെ ഇട്.. അമ്പാടി കുഞ്ഞു പല്ലുകൾ കാട്ടി ചിരിച്ചു..മുറ്റത്തു നിന്ന് കല്ല് പിടിച്ചു എറിയുന്നത് പോലെ നിൽക്കുവാണ് അമ്പാടി.. തുമ്പി ഒരു ഭാഗത്ത്‌ മണ്ണും ഇലയും കൂട്ടി കളിക്കുന്നു.. രണ്ടു പേരെയും നോക്കി ഗായത്രി ഒരു വഴിക്ക് ആയി.. ഗായത്രിയുടെ കണ്ണ് തെറ്റിയ നേരം കൊണ്ടു അമ്പാടി അത് ജനലിലേക്ക് എറിഞ്ഞു.. ഗായത്രി തലയിൽ കൈയ്യും വച്ചു നിന്നു.. ശബ്ദം കെട്ട് വന്ന വാസുകിയും അമ്പാടിയുടെ ചിരിയും നിൽപ്പും കണ്ടു ചിരിച്ചു പോയി.. ആ നേരം മുറ്റത്തു വന്നു നിന്ന കാർ കണ്ടതും അടുത്ത എറിയാൻ നിന്ന കല്ല് വലിച്ചെറിഞ്ഞു കൊണ്ടു അമ്പാടി അങ്ങോട്ട്‌ ഓടി..

പുറകിൽ തുമ്പിയും.. രണ്ടു പേരെയും രണ്ടു കൈകളിൽ എടുത്തു കൊണ്ടു അർജുൻ അവരെ കളിപ്പിച്ചു.. അച്ഛന്റെ കുറുമ്പൻ ഇന്ന് എത്ര ചില്ല് പൊട്ടിച്ചു.. അർജുൻ ചോദിച്ചപ്പോൾ അമ്പാടി വേഗം അവന്റെ തോളിൽ കിടന്നു.. അവരുടെ അടുത്തേക് വന്നു ഗായത്രി.. തുമ്പി മോൾടെ ദേഹത്ത് അഴുക്ക് ഉണ്ട് ഏട്ടാ.. അവളെ ഇങ് താ.. നീ പോടീ.. എന്റെ മോൾടെ മണ്ണ് എന്റെ ദേഹത്ത് ആയിക്കോട്ടെ.. നീ അലക്കാൻ ഉണ്ടല്ലോ.. അല്ലെ ഡി വാവാച്ചി.. തുമ്പിയുടെ കവിളിൽ ഉമ്മ കൊടുത്തു അർജുൻ പറയുമ്പോൾ അമ്പാടി കുറുമ്പൊടെ അർജുന്റെ മുഖത്തു ബലമായി പിടിച്ചു ഉമ്മ കൊടുത്തു..

അച്ഛന്റെയും മക്കളുടെയും കാട്ടലുകൾ കണ്ടു ഗായത്രി അത് നോക്കി നിന്നു.. അവരെ മേൽ കഴുകി ഗായത്രി അർജുനെയും വാസുകിയെയും ഏല്പിച്ചു.. ഗായത്രി ജോലി എല്ലാം കഴിഞ്ഞു ഹാളിൽ വരുമ്പോൾ അച്ഛനും മക്കളും കൂടെ നല്ല കളി ആയിരുന്നു.. കൂടെ അച്ഛച്ചനും അച്ഛമ്മയും ഉണ്ട്.. അവരുടെ നടുക്ക് ഇരുന്നു അവരുടെ ഭാഷയിൽ ഓരോന്ന് പറയുന്ന തന്റെ കൺമണികളെ നോക്കി ഗായത്രി ഒരു നിമിഷം നിന്നു.. തന്റെ ഭാഗ്യം ആണ് ഈ കുടുംബം.. പൊന്ന് പോലെ നോക്കുന്ന അച്ഛനും അമ്മയും.. സ്നേഹം കൊണ്ടു മൂടുന്ന ഭർത്താവ്.. കൂടെ പിറപ്പ് പോലെ കണ്ട കൂട്ടുകാരിയും അടുത്ത്..

ഒപ്പം ദൈവം തന്ന രണ്ടു നിധികളും.. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു ഗായത്രി അവരുടെ കളിചിരിയിൽ കൂടി.. തുമ്പി ഉറങ്ങി കഴിഞ്ഞു അമ്പാടിയെ ഉറക്കുകയായിരുന്നു ഗായത്രി.. ബാത്രൂമിൽ നിന്നും ഇറങ്ങി വന്ന അർജുൻ അത് കണ്ടു അവരെ നോക്കി.. അമ്പാടി ഉറങ്ങാതെ ഇരിക്കാൻ ഓരോ കുറുമ്പുകൾ കാണിക്കുമ്പോൾ ഗായത്രി അവനെ കിടത്താൻ പാട് പെടുകയായിരുന്നു.. അർജുൻ അവരുടെ അടുത്ത് പോയി കിടന്നു.. ദേ നോക്ക് ഏട്ടാ.. ഇവൻ ഇന്നും പന്ത്രണ്ടു മണി വരെ കളിക്കും.. ഇവൻ കാരണം മനുഷ്യൻ ഓഫീസിൽ ഇരുന്നു ഉറക്കം തൂങ്ങ… പറയുന്നത് കേട്ടാൽ തോന്നും നിങ്ങൾ ആണ് എന്നും ഇവനെ ഉറക്കുന്നത് എന്ന്.. അതല്ല ഡി..

ഇവൻ ഉറങ്ങിക്കഴിഞ്ഞു വേണം നിന്നെ ഒന്നു കിട്ടാൻ.. അപ്പോളേക്കും ഞാൻ ഉറങ്ങി പോകും..എത്ര ദിവസം ആയി.. അർജുൻ അവളുടെ നേരെ മുഖം കൊണ്ടു വന്നതും അമ്പാടി അവരുടെ ഇടയ്ക്ക് കയറി ഇരുന്നു.. അത് കണ്ടു ഗായത്രി പൊട്ടി ചിരിച്ചു.. മോനെ എത്ര ദിവസം ആയി അച്ഛൻ പട്ടിണി ആണെന്ന് അറിയോ.. ഇന്നെങ്കിലും ഒന്നു നേരത്തെ ഉറങ്ങേടാ.. അമ്പാടി മോണകാട്ടി ചിരിച്ചു കൊണ്ടു ഇല്ല എന്ന് തലയാട്ടി.. അർജുൻ അവനെ തോളിൽ ഇട്ട് ഉറക്കുന്നത് നോക്കി ഗായത്രി ചുമരിൽ ചാരി ഇരുന്നു ഉറങ്ങി പോയി.. അമ്പാടിയെ ഉറക്കി അർജുൻ ഗായത്രിയെ നോക്കുമ്പോൾ അവൾ ഉറങ്ങുന്നത് കണ്ടു അവൻ മോനെ തുമ്പി മോളുടെ അടുത്ത് കിടത്തി..

ഗായത്രിയെ ഒന്നു നോക്കി ലൈറ്റ് ഓഫ് ചെയ്തു ബാൽക്കണിയിൽ പോയി നിന്നു.. കുറച്ചു കഴിഞ്ഞു അവന്റെ വയറിൽ ചുറ്റി പിടിച്ചതും അർജുൻ ചിരിച്ചു കൊണ്ടു തിരിഞ്ഞു നിന്നു.. നീ ഉറങ്ങിയില്ലേ.. ഗായത്രി ഇല്ല എന്ന് തല ആട്ടി അവന്റെ നെഞ്ചിൽ പറ്റി ചേർന്നു.. അവളെ പൊതിഞ്ഞു പിടിച്ചു ആ ഇളം കാറ്റിൽ അവർ നിന്നു.. അവളുടെ മുടിയിളകൾ അവന്റെ മുഖത്തു വീണു.. അവളെ അവന്റെ മുന്നിലേക്ക് നിർത്തി അവളുടെ മുഖത്തേക്ക് മുഖം ചേർത്തതും ഗായത്രി നാണത്താൽ മുഖം പൊത്തി.. അവളുടെ കൈകൾ മാറ്റി അവളുടെ പുറകിലേക്ക് ആക്കി അവളോട്‌ കൂടുതൽ ചേർന്നു നിന്നു.. കുട്ടികൾ ആയിട്ടും നിന്റെ നാണം ഇത് വരെ മാറിയില്ലേ ഡി.. ഏട്ടാ കൈ വേദനിക്കുന്നുണ്ട് ട്ടോ..

ഇത്രയും ദിവസം ഒരു വേദനയും ഉണ്ടായിരുന്നില്ലലോ.. ഇന്ന് നീ കുറച്ചു വേദന സഹിക്കണം മോളേ.. അവളെ കയ്യിൽ കോരിയെടുത്തു കൊണ്ടു അർജുൻ മുറിയിലേക്ക് കയറി..ബെഡിൽ കിടത്തി അവളിലേക്ക് അവന്റെ സ്നേഹം ഒഴുകുമ്പോൾ അവരുടെ ഹൃദയത്തിൽ പ്രണയം നിറഞ്ഞിരുന്നു.. ചുംബനങ്ങളും നിശ്വസങ്ങളും എല്ലാം ഒന്നായി മാറുന്ന രാത്രികൾ.. രണ്ടു പേരും പരസ്പരം മത്സരിച്ചു സ്‌നേഹിച്ചു ഒടുവിൽ കിതപ്പോടെ വിയർത്തൊട്ടി കെട്ടിപിടിച്ചു കിടക്കുമ്പോൾ ഉള്ളിൽ വീണ്ടും ഒന്നാവണമെന്ന വെമ്പൽ മാത്രം.. അവളുടെ ആഴങ്ങളിൽ അലിഞ്ഞു കൊണ്ടു അവൻ അവളിൽ നിന്നും മാറുമ്പോൾ അവന്റെ സ്നേഹത്തിന്റെ അടയാളങ്ങൾ അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നു.. ഗായത്രി.. മ്മ്.. അടുത്തത് എപ്പോളാ.. എന്ത്.. അല്ല..

അമ്പാടിക്കും തുമ്പിക്കും ഒരു കൂട്ട്.. ദേ നിങ്ങളെ ഞാൻ.. അവർക്ക് കൂട്ട് അവർ തന്നെ ഉണ്ട്.. അവരെ തന്നെ നോക്കാൻ ഞാൻ പാട് പെടുവാ.. അമ്പാടി മാത്രം അല്ലെ ഇത്തിരി കുറുമ്പ് ഉള്ളു.. പോരെ.. ഇന്ന് കൂടെ കൂട്ടി എത്ര ചില്ല് ഉടച്ചു.. വീട്ടിൽ ജോലിക്ക് വന്ന സ്ത്രീയെ വടി കൊണ്ടു അടിക്കാണ് പറഞ്ഞു അവർ പോയി..ആരെങ്കിലും വന്നാൽ കല്ല് എടുത്തു ഏറിയും.. പോരാത്തതിന് കണ്ണ് തെറ്റിയ തുമ്പിയെ കടിക്കുകയും പിച്ചുകയും.. നിനക്ക് അവനെ നോക്കാൻ നല്ല ബുദ്ധിമുട്ട് ണ്ട് ല്ലേ.. ഏട്ടന് രാവിലെ പോയാൽ രാത്രി വന്നാൽ മതിയല്ലേ.. എന്നാലേ മോളെ നിനക്ക് അങ്ങനെ തന്നെ വേണം ഡി.. എന്തായിരുന്നു നിന്റെ അഹങ്കാരം..എന്നെ വേണ്ട എന്ന് പറഞ്ഞു നീ പോയി..

ഞാൻ എല്ലാം പറഞ്ഞു നിന്റെ പുറകിൽ എത്ര നടന്ന്.. എന്നെ ഇട്ട് കഷ്ട്ടപ്പെടുത്തിയതിനു ദൈവം തന്നതാണ് നിനക്ക്.. ആയിക്കോട്ടെ.. എനിക്ക് ആരുടേയും സഹായം വേണ്ട എന്റെ മക്കളെ നോക്കാൻ.. അങ്ങ് മാറി കിടന്നേ.. അർജുനെ ദേഹത്തു നിന്നും മാറ്റി കിടത്തി ഗായത്രി തിരിഞ്ഞു കിടന്നു.. അർജുൻ ചിരിച്ചു കൊണ്ടു അവളെ കെട്ടിപിടിച്ചു.. ഗായത്രി അവനെ നോക്കാതെ തന്നെ കിടന്നു.. അവളുടെ പിൻകഴുത്തിൽ അടിക്കുന്ന അവന്റെ ശ്വാസം അവളെ ഇക്കിളിപ്പെടുത്തി.. ഡി.. ഡി പെണ്ണെ.. ഞാൻ വെറുതെ പറഞ്ഞത് ആണ് ഡി.. എന്നോട് മിണ്ടണ്ട.. ഞാൻ മിണ്ടും.. ഒന്നു തിരിഞ്ഞു കിടക്കെടി.. നമുക്ക് ഭാവി കാര്യങ്ങൾ തീരുമാനിക്കണ്ടേ.. എനിക്ക് അറിയാം നിങ്ങളുടെ ഭാവി.. എനിക്ക് ഉറക്കം വരുന്നുണ്ട്..

എനിക്ക് തീരെ ഉറക്കം വരുന്നില്ല.. അർജുൻ അതും പറഞ്ഞു കൊണ്ടു അവളുടെ മുകളിൽ കയറി കിടന്നു.. ഗായത്രി അവനെ ദേഷ്യത്തിൽ നോക്കി.. ഇങ്ങനെ നോക്കുമ്പോൾ ഉണ്ടല്ലോ ആ നോട്ടം എന്റെ ഹൃദയത്തിലാണ് കൊള്ളുന്നത്.. അപ്പൊ എനിക്ക് പലതും തോന്നും.. അർജുൻ അവളുടെ കവിളിൽ ചുണ്ടുകൾ ചേർക്കുമ്പോളേക്കും ഗായത്രിയുടെ പിണക്കവും എങ്ങോ പോയിരുന്നു.. അവരുടെ പിണക്കത്തിന് ആ ഒരു ചുംബനത്തിന്റെ ആയുസ്സേ ഉണ്ടായിന്നുള്ളു.. അവന്റെ സ്നേഹത്തിൽ അലിഞ്ഞു ഇല്ലാതാവുന്ന കുഞ്ഞു പിണക്കങ്ങളും സ്നേഹവും പ്രണയവും കൊണ്ടു മൂടുന്ന സ്നേഹവുമായി അവരുടെ ജീവിതം മുന്നോട്ടു പോയി കൊണ്ടിരുന്നു..

അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ മാളുവിനും ഹരിക്കും ഒരു പെൺ കുഞ്ഞു പിറന്നു..ഒപ്പം ജോണിന്റെയും സുധിയുടെയും വിവാഹവും കഴിഞ്ഞു.. ആ കൂട്ടുകാർ ഒരിക്കലും പിരിയാതെ കുടുംബവും സൗഹൃദവും മുന്നോട്ടു കൊണ്ടു പോയി.. ഇന്ന് അവർ എല്ലാവരും ഒത്തു കൂടിയിരിക്കുന്നു.. എന്താണെന്നു അറിയുമോ ഇന്നാണ് വിനുവിന്റെ വിവാഹം.. അവനു മാത്രം പെണ്ണ് കിട്ടാൻ കുറച്ചു വൈകി.. പിന്നെ ഒന്നും നോക്കിയില്ല..ഒന്നിനെ അടിച്ചു കൊണ്ടു വന്നു.. അതിന്റെ പാർട്ടി ആയിരുന്നു..വലിയ ഓഡിറ്റോറിയത്തിൽ ആയിരുന്നു പാർട്ടി.. അർജുന്റെ കുടുംബവും എല്ലാവരും ഉണ്ടായിരുന്നു.. അർജുൻ അമ്പാടിയുടെ പുറകിൽ ഓടുന്നത് കണ്ടു ജോൺ ചിരിച്ചു.. അജു നന്നായി ഓട്..

ഡാ വേണ്ട.. നീയും ഓടാൻ കിടക്കുന്നതെ ഉള്ളു മോനെ.. എന്തായാലും നീ ഓടുന്ന അത്ര വരില്ല.. നിനക്ക് രണ്ടു സൈഡിലേക്ക് ഓടണ്ടേ.. അതിന് ജോണേ നീ തുമ്പിയെ നോക്ക്.. അവൾ ഗായത്രിയെ പോലെ പാവം ആണ്.. കണ്ടോ അമ്മയുടെ അടുത്ത് തന്നെ.. സുധി പറഞ്ഞത് കെട്ട് ജോൺ അങ്ങോട്ട് നോക്കുമ്പോൾ ഗായത്രിയും മാളുവും ഒപ്പം ജോണിന്റെയും സുധിയുടെയും ഭാര്യമാരും എല്ലാം ഇരിക്കുന്നത് കണ്ടു.. അതിന്റെ അടുത്ത് തന്നെ മാളുവിന്റെ മോൾക്ക്‌ ഒപ്പം കളിക്കുകയായിരുന്നു തുമ്പി.. അർജുൻ എങ്ങനെ ഒക്കെയോ അമ്പാടിയെ പിടിച്ചു ഒതുക്കി കൊണ്ടു വന്നു വാസുകിയുടെ അടുത്ത് ആക്കി ജോണിന്റെ അടുത്ത് വന്നു ഇരുന്നു..

അവന്റെ കിതപ്പ് കണ്ടു അവർ രണ്ടു പേരും അവനെ കളിയാക്കി.. ഒരു മയത്തിൽ ഒക്കെ ആയിരുന്നു എങ്കിൽ ഇങ്ങനെ ഓടേണ്ടി വരുമോ ഡാ.. അതൊക്കെ ഒരു കഴിവ് ആണ് മോനെ.. നിന്റെ കഴിവ് കഴിയുമ്പോളേക്കും അവൾ ഒരു പരുവം ആവുമല്ലോ.. നീ പോടാ.. ഒരുത്തൻ കണ്ടോ സ്വന്തം ഭാര്യയെ തന്നെ വായ്നോക്കി നിൽക്കുന്നത്.. സ്റ്റേജിൽ നിൽക്കുന്ന വിനുവിനെ നോക്കി അർജുൻ പറയുമ്പോൾ അവിടെ ഒരു കൂട്ടചിരി ഉയർന്നു..പാർട്ടി കഴിഞ്ഞു എല്ലാവരും പോയി..രാത്രി ഏറെ വൈകിയത് കൊണ്ടു അമ്പാടിയെയും തുമ്പിയെയും അച്ഛനും അമ്മയ്ക്കും ഒപ്പം അർജുൻ പറഞ്ഞു വിട്ടു..പിന്നെ അവിടെ ആ സുഹൃത്തുക്കളു അവരുടെ ഭാര്യമാരും മാത്രം..

പെണ്ണുങ്ങൾ എല്ലാം ഒരു സൈഡിൽ ഇരിക്കുമ്പോൾ അർജുനും ഫ്രണ്ട്സും മറു സൈഡിൽ ആയിരുന്നു . വിനു നിനക്ക് ടെൻഷൻ ഉണ്ടോ ഡാ.. എനിക്കോ.. ഒന്ന് പോയെടാ.. അല്ല ഡാ നമ്മൾ വിചാരിക്കുന്ന പോലെ അത്ര എളുപ്പം ഒന്നും അല്ല.. ഞങ്ങൾ മൂന്നു പേരുടെയും അനുഭവം കൊണ്ടു പറയുവാ.. വിനു അവരെ മൂന്നു പേരെയും മാറി മാറി നോക്കി.. പിന്നെ എഴുനേറ്റു.. നീ എവിടെ പോവാ.. അത് പിന്നെ.. ഒരു ധൈര്യത്തിന് രണ്ടെണ്ണം.. അവർ യാത്ര പറഞ്ഞു പിരിയുമ്പോൾ അർജുൻ ഗായത്രിയുടെ അടുത്ത് ചെന്നു.. അവനെ കണ്ടു അവൾ പതിയെ എഴുനേറ്റു… അവളെ എഴുനേൽക്കാൻ സഹായിക്കുന്ന അർജുനെ നോക്കി ചിരിച്ചു എല്ലാവരും.. ഗായത്രി തന്റെ വീർത്ത വയറു താങ്ങി എഴുനേറ്റു നിന്നു.. അജു നീ ഒരു നഴ്സറി തുടങ്ങിക്കോ.. അതാവുമ്പോ പുറത്തു നിന്നും കുട്ടികൾ വേണ്ടല്ലോ.. പോടാ.. ഇതൊക്കെ ദൈവം തരുന്നത് അല്ലെ.. അങ്ങനെ ദൈവതെ മാത്രം കുറ്റം പറയല്ലേ..

നിന്റെ പങ്ക് ആണ് വലുത്.. അവളുടെ കൈ പിടിച്ചു അവരോടു യാത്ര പറഞ്ഞു അർജുൻ കാറിൽ കയറി.. അവന്റെ തോളിൽ തല വച്ചു കിടന്നു ഗായത്രി.. അവന്റെ കൈകൾ അവളുടെ കൈകളുമായി കോർത്തു.. നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ ഡി.. എന്തിനാ.. അല്ല.. പെട്ടന്ന് തന്നെ വീണ്ടും ഗർഭിണി ആക്കിയതിൽ.. അതൊക്കെ ദൈവം തരുന്നത് അല്ലെ ഏട്ടാ.. നമ്മൾ കൈ നീട്ടി വാങ്ങുക അത്ര തന്നെ.. അപ്പൊ എന്നാ ഇത് കഴിഞ്ഞു അടുത്തത് കൈ നീട്ടി വാങ്ങുമ്പോളും നീ ഇത് തന്നെ പറയണെ.. ഗായത്രി അവനെ രൂക്ഷമായി നോക്കി അവന്റെ കയ്യിൽ നുള്ളി.. അവൻ ചിരിച്ചു കൊണ്ടു അവളുടെ തോളിലൂടെ കയ്യിട്ടു.. അവരുടെ സന്തോഷം നിറഞ്ഞ യാത്ര തുടരുന്നു.. സങ്കടങ്ങളുടെ കാർമേഘം ഇല്ലാതെ തെളിഞ്ഞ യാത്ര..

അവസാനിച്ചുഎന്ന് പറയുന്നില്ല.. അവർ നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കട്ടെ.. അമ്പാടിക്കും തുമ്പിമോൾക്കും ഒരു അനിയനും അനിയത്തിയും ഒക്കെ ആയി അവർ സന്തോഷത്തോടെ ജീവിക്കട്ടെ.. അവരുടെ പ്രണയവും സ്നേഹവും എന്നും നിലനിൽക്കട്ടെ.. 😍 അങ്ങനെ എന്റെ രണ്ടാമത്തെ സ്റ്റോറിയും ഇവിടെ കഴിയുന്നു.. എന്നെ സ്നേഹിച്ച സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി.. വാക്കുകൾ കൊണ്ടു പറയാൻ കഴിയില്ല.. അത്രയും സ്നേഹം 😘😘😘 ഈ കഥയുടെ ഓരോ പാർട്ടിനും ലൈക്കും കമന്റ് തന്നു സപ്പോർട്ട് ചെയ്തു.. എനിക്ക് മെസ്സേജ് അയച്ചു കുറെ പേര്.. പിന്നെ ഒരു ദിവസം എന്നെ കണ്ടില്ലെങ്കിൽ ഒരാളെങ്കിലും ചോദിച്ചു വരും.. ആ സ്നേഹത്തിനു എല്ലാം… എല്ലാത്തിനും നിങ്ങളൊഡൊക്കെ ഒരുപാട് ഒരുപാട് നന്ദി 😍😍😍 അടുത്ത സ്റ്റോറി ഉടനെ തുടങ്ങും.. അതിനും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.