Novel

💕നിനക്കായ്‌💕: ഭാഗം 19

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

രാത്രി ഗായത്രി ഉറങ്ങുമ്പോൾ ആണ് ഫോൺ അടിച്ചത്.. ഉറക്കച്ചടവോടെ ഫോൺ എടുത്തു നോക്കുമ്പോൾ അർജുൻ ആയിരുന്നു.. അവൾ ചിരിച്ചു കൊണ്ടു ഫോൺ എടുത്തു കാതോരം വച്ചു.. വേഗം റൂമിൽ വാ.. എന്തിനാ.. അമ്മ കണ്ടാൽ.. നീ ഇങ്ങോട്ട് വരുന്നോ.. അതോ ഞാൻ അങ്ങോട്ട് വരണോ.. ഞാൻ വരാം.. ഗായത്രി മാളുവിനെ നോക്കി.. അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു.. ഗായത്രി പതിയെ എഴുന്നേറ്റു വാതിൽ തുറന്നു മുകളിലേക്ക് പോയി.. അർജുന്റെ മുറിയുടെ വാതിൽ തുറക്കാൻ നിന്നതും അർജുൻ അവളെ വലിച്ചു കൊണ്ടു ടെറസിൽ പോയി.. അവിടെ എത്തി അവളെ രൂക്ഷമായി നോക്കി..

എന്തായിരുന്നു ഇളി.. ഇളിക്കെടി.. അർജുന്റെ ദേഷ്യം കണ്ടു ഗായത്രി പേടിച്ചു നിന്നു.. അർജുൻ അവളോട്‌ ചേർന്നു നിന്നു… നാളെ അല്ലെ വൃതം തുടങ്ങുള്ളൂ.. അത് കൊണ്ടു.. ഗായത്രിയുടെ ചുണ്ടിൽ തലോടി കൊണ്ടു അർജുൻ പറഞ്ഞു.. ഗായത്രി ശ്വാസം എടുക്കാൻ പോലും കഴിയാതെ നിന്നു.. പേടി ഉണ്ടോ.. ഗായത്രി അതെ എന്ന് തല ആട്ടി.. അർജുൻ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു.. ഇരുവരുടെയും ശ്വാസം മുഖത്തു വീശി.. വേണ്ട.. അയ്യടി.. ഇനിയും പിടിച്ചു നിൽക്കാൻ എനിക്ക് പറ്റില്ല മോളെ.. അവളുടെ മുഖത്തേക്ക് മുഖം ചേർത്തതും ഗായത്രി കണ്ണുകൾ ഇറുക്കി അടച്ചു..

ഗായത്രിയുടെ മുഖം കണ്ടു ചിരിച്ചു കൊണ്ടു അർജുൻ അവളിൽ നിന്നും പിടി വിട്ടു മാറി നിന്നു..ഗായത്രി അവനെ മിഴിച്ചു നോക്കി.. എനിക്ക് നിന്റെ ശരീരത്തെക്കാൾ വലുത് നിന്റെ മനസ്സ് ആണ്.. പക്ഷെ സ്നേഹം പൂർണമാവുന്നത് ശരീരം കൂടെ ചേരുമ്പോൾ ആണ്.. അർജുൻ പറയുന്നത് കെട്ട് അവനോടു അവൾക്ക് ബഹുമാനം തോന്നി.. അവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു.. അവളെ പൊതിഞ്ഞു പിടിച്ചു അവൻ ഉള്ളിലെ വികാരങ്ങളെ കെട്ടടക്കി.. ഈ ഏഴ് ദിവസം നമുക്ക് പറയാൻ ഉള്ളത് പറയാനും കേൾക്കാനും ഉള്ളത് ആണ്.. അർജുന്റെ തോളിൽ തല വച്ചു അവർ നിലത്തു ഇരുന്നു നിലാവിനെ നോക്കി അവരുടെ ലോകത്തേക്ക് പോയി.. എത്ര പറഞ്ഞിട്ടും തീരാത്ത അത്രയും കാര്യങ്ങൾ ഉണ്ടായിരുന്നു..

അവരുടെ പരിഭവങ്ങളും പരാതികളും ഒപ്പം കുസൃതികളുമായി സമയം പോയി.. ദിവസങ്ങൾ കടന്നു പോയി.. ഗായത്രി രാവിലെയും വൈകുന്നേരവും അമ്പലത്തിൽ പോകും.. അർജുൻ ഓഫിസ് കാര്യത്തിൽ തിരക്ക് ആയിരുന്നു എങ്കിലും അവളെ ഒറ്റയ്ക്ക് കിട്ടുന്ന ഓരോ നിമിഷവും അവർക്ക് ആനന്ദം നൽകി…അവളിൽ അലിയാനും തന്റെ പ്രാണനിൽ ഒന്നാവാനും രണ്ടു പേരും കൊതിച്ചു.. ജോണും സുധിയും വിനുവും എല്ലാം ജോലി തിരക്കിൽ തന്നെ ആയിരുന്നു.. അവരും ഇടയ്ക്ക് ഗായത്രിയെ വിളിക്കുകയും സംസാരിക്കുകയും ചെയ്യും..

വിനുവിന്റെ ഓരോ തമാശയിൽ പൊട്ടി ചിരിക്കുന്ന ഗായത്രിയെ അവർ സന്തോഷത്തോടെ നോക്കി നിന്നു.. ഒപ്പം അർജുനിൽ വന്ന മാറ്റങ്ങളും.. അവൻ പഴയ അർജുൻ ആയി മാറിയിരിക്കുന്നു.. ദേഷ്യം എല്ലാം എങ്ങോ പോയി മറഞ്ഞു.. എപ്പോളും ചുണ്ടിൽ ഒരു പുഞ്ചിരിയോടെ മാത്രം അവനെ കാണാൻ കഴിഞ്ഞത് ആ കൂട്ടുകാരുടെ സന്തോഷം ഇരട്ടിയാക്കി.. ഏഴാം നാൾ വൈകുന്നേരം അമ്പലത്തിൽ പൂജ ഉണ്ടായിരുന്നു.. അർജുൻ എന്തോ തിരക്ക് പറഞ്ഞു രാവിലെ തന്നെ പോയിരുന്നു.. ബാക്കി എല്ലാവരും പൂജയ്ക്ക് പോയി.. അർജുനും ഗായത്രിക്കും വേണ്ടി അവർ പ്രാർത്ഥിച്ചു..

ഗായത്രിയും മനമുരുകി പ്രാർത്ഥിച്ചു.. തന്റെ പ്രാണനെ മരണം കൊണ്ടല്ലാതെ പിരിക്കല്ലേ എന്ന്.. രാത്രി ഏറെ വൈകിയാണ് അവർ വീട്ടിൽ വന്നത്.. മാളു ഉറക്കം വന്നു വേഗം തന്നെ അവളുടെ മുറിയിൽ പോയി.. അർജുൻ വരാത്തത് കൊണ്ടു ഗായത്രി ഹാളിൽ തന്നെ ഇരുന്നു.. അവളെ കണ്ടു വാസുകി ഉറങ്ങാൻ പോവാൻ പറഞ്ഞു.. അവൻ വന്നോളും.. മോള് കിടന്നോ.. ഗായത്രി മുകളിൽ എത്തി മുറിയിൽ കയറി.. ഇന്ന് മുതൽ അർജുന്റെ കൂടെ ഒരുമിച്ചു കഴിയുന്നത് ഓർത്ത് അവൾക്കു പരിഭ്രമം തോന്നി..

ഇരുട്ട് നിറഞ്ഞ മുറിയിൽ അവൾ ലൈറ്റ് ഇടാൻ വേണ്ടി കൈകൾ ഉയർത്തിയതും ആരോ വന്നു അവളുടെ കൈകൾ പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി.. ആ ഗന്ധവും ഒപ്പം ശ്വാസവും എല്ലാം അത് അർജുൻ ആണെന്ന് മനസ്സിലാക്കാൻ അവൾക് നിമിഷ നേരം മതിയായിരുന്നു.. എന്താ ഏട്ടാ.. ഞാൻ പേടിച്ചു പോയി.. അർജുൻ അവളുടെ ചുണ്ടിൽ വിരൽ ചേർത്ത്..ആ ഇരുട്ടിലും അവളുടെ ചുണ്ടുകളിലെ വിറയൽ അവനു മനസിലായി.. ഞാൻ സ്വന്തമാക്കിക്കോട്ടെ.. അവളിൽ നിന്നും വമിച്ച എണ്ണയുടെയും ചന്ദനത്തിന്റെയും ഗന്ധം അവനെ മത്ത് പിടിപ്പിച്ചു..

അവളെ കയ്യിൽ കോരി എടുത്തു ബെഡിൽ കിടത്തി അവളുടെ മുകളിൽ കൈ കുത്തി നിന്നു.. ചെറിയ നിലാവെളിച്ചത്തിൽ അവന്റെ നോട്ടം അവളുടെ ഹൃദയത്തിൽ കൊണ്ടു.. നാണത്താൽ അവൾ മുഖം പൊത്തി.. അവളുടെ കൈകൾ മാറ്റി അവളുടെ നെറ്റിയിൽ ചുംബിക്കുമ്പോൾ അവരുടെ പ്രണയം ഒന്നാവുകയായിരുന്നു.. സ്നേഹവും പ്രണയവും എല്ലാം ഒന്നാവാൻ പോകുന്ന നിമിഷം.. അവളുടെ ഹൃദയമിടിപ്പ് പോലും തന്റെ ആണെന്ന് അവനു തോന്നി.. അർജുൻ അവളെ ചുംബനം കൊണ്ടു മൂടുമ്പോൾ അവളുടെ ഉള്ളിലെ സ്ത്രീ ഉണരുന്നത് അവൾ അറിഞ്ഞു..

അവന്റെ സ്നേഹം കാത്തു അവളുടെ രോമകൂപങ്ങൾ എഴുന്നേറ്റു.. തന്റെ രക്തം ചൂട് പിടിക്കുന്നത് അവനും അറിഞ്ഞു..അവളുടെ ശരീരം ആകെ ചുംബനം കൊണ്ടു പൊതിയുമ്പോൾ അവനു തടസ്സം ആയത് എല്ലാം അവൻ അവളിൽ നിന്നും മാറ്റി..അവളിൽ അമർന്നു അലിയാൻ അവൻ വെമ്പി.. ഒടുവിൽ ഒരു ചെറു നോവോടെ അവളിൽ പടർന്നു കയറുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും ഇറ്റ് വീണ തുള്ളി അവൻ ചുണ്ടുകൾ കൊണ്ടു ഒപ്പിയെടുത്തു.. അവളുടെ ചുണ്ടിലെ പുഞ്ചിരിയിലും ഒപ്പം സംതൃപ്തിയിലും അവൻ അവളിൽ നിന്നും കിതപ്പോടെ വേർപ്പെട്ടു…

പിന്നെയും പിന്നെയും പരസ്പരം ഒന്നായും അകന്നും.. ഒടുവിൽ അവളുടെ വയറിൽ തല വച്ചു അവൻ കിടന്നു.. അവന്റെ മുടിയിൽ തലോടി അവളും.. ഗായത്രി.. മ്മ്.. മതിയായില്ല ഡി.. ഇനിയും.. വേണ്ട.. അതിനു മറുപടിയായി അവൻ ഉയർന്നു വന്നു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി.. പിടഞ്ഞു പോയ ഗായത്രിയുടെ നഖം അവന്റെ മുതുകിൽ അമർന്നു.. അവളിൽ നിന്നും ഉയരുന്ന ശ്വാസഗതി വീണ്ടും അവനെ ആവേശത്തിലാക്കി.. ഒടുവിൽ വീണ്ടും അവളിൽ അലിഞ്ഞു ചേർന്നു.. എത്ര ചേർന്നിട്ടും മതിയാവാത്തത് പോലെ.. ഗായത്രി ആയാസപ്പെട്ട് കണ്ണുകൾ തുറന്നു…

ശരീരം എല്ലാം വേദന തോന്നി.. തന്റെ മാറിൽ തല വച്ചു ഉറങ്ങുന്ന അർജുനെ കണ്ടു അവൾ ചിരിയോടെ നോക്കി.. കുറച്ചു മുൻപ് കഴിഞ്ഞു പോയത് ഓർത്ത് അവൾ നാണത്താൽ ചിരിച്ചു.. അവന്റെ നെറുകയിൽ മുത്തി എഴുനേൽക്കാൻ തുടങ്ങുമ്പോൾ അർജുൻ ഉണർന്നു.. അവൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.. അവളുടെ മുഖത്തോടെ അവന്റെ കണ്ണുകൾ ഒഴുകി നടന്നു.. അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിൽ സന്തോഷം നൽകി.. അവളെ വാരി പുണർന്നു ഉറക്കത്തിലേക്ക് പോകുമ്പോൾ രണ്ടു പേരുടെയും ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു വന്നു.. സന്തോഷത്തിന്റെ..

സംതൃപ്തിയുടെ.. നേരം വെളുത്തു വന്നതും ഗായത്രി പതിയെ അർജുനെ ഉണർത്താതെ എഴുന്നേറ്റു.. അവൾ കുളി കഴിഞ്ഞു വരുമ്പോൾ അർജുൻ ഉണർന്നിരുന്നു.. അവന്റെ മുഖത്തു നോക്കാൻ അവൾക്കു നാണം തോന്നി.. അവനെ നോക്കാതെ വേഗം മുറിയിൽ നിന്നും പോകാൻ നിന്ന അവളുടെ മുന്നിലേക്ക് അർജുൻ കയറി നിന്നു.. എവിടെക്ക ഈ ഓടുന്നെ.. താഴെ.. ചായ ഇടാൻ.. എനിക്ക് ഇപ്പൊ ചായ അല്ല വേണ്ടത്.. അവളുടെ ചുണ്ടിൽ നോക്കി അർജുൻ അത് പറഞ്ഞതും ഗായത്രി അവനെ തള്ളി മാറ്റി പോവാൻ നിന്നു.. അർജുൻ അവളുടെ സാരീയിൽ പിടിച്ചു വലിച്ചു കൊണ്ടു അവളെ അവനിലേക്ക് അടുപ്പിച്ചു..

ഏട്ടാ വേണ്ട ട്ടോ.. വേണം.. അവളെയും കൊണ്ടു ബെഡിലേക്ക് വീഴുമ്പോൾ അവളിലെ പെണ്മയെ തേടി പോവാൻ അവന്റെ ഹൃദയം തുടിച്ചിരുന്നു.. അവരുടെ സ്നേഹം കണ്ടു അത് വഴി വീശിയ കാറ്റ് പോലും നാണത്താൽ മുഖം പൊത്തി.. പ്രണയം പൂർണമാവുന്നത് ശരീരം കൂടി ഒന്നാവുമ്പോൾ ആണെന്ന് അവർ തിരിച്ചറിഞ്ഞ നിമിഷങ്ങൾ.. ഗായത്രി വീണ്ടും കുളിച്ചു താഴേക്ക് ചെല്ലുമ്പോൾ മാളു അവളെ ഒളികണ്ണിട്ട് നോക്കി ചിരിച്ചു.. അവളെ രൂക്ഷമായി നോക്കി ഗായത്രി അടുക്കളയിലേക്ക് പോയി.. അവളുടെ പുറകിൽ വരുന്ന അർജുനെ നോക്കി മാളു ആക്കി ചിരിച്ചു..

അർജുൻ അവളുടെ അടുത്ത് വന്നു ഇരുന്നു അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു.. എന്താടി ഒരു കിളി.. എന്താ എനിക്ക് ചിരിച്ചൂടെ.. ചിരിച്ചോ.. ഇത് പോലെ ഒരുമാതിരി ചിരി ചിരിച്ചാൽ പിന്നെ നിന്റെ മുന്നിലെ രണ്ടു പല്ല് കാണില്ല.. അല്ല ഏട്ടൻ ഇന്നലെ കുങ്കുമത്തിൽ ആണോ കിടന്നത്.. അതെന്താ നീ അങ്ങനെ ചോദിച്ചേ.. അല്ല മുഖത്തു എല്ലാം പരന്നു കിടക്കുന്നുണ്ട്.. അർജുൻ ചമ്മിയ മുഖത്തോടെ വേഗം എഴുനേറ്റു പോകാൻ നിന്നു.. മുകളിലെ പടികൾ കയറുമ്പോൾ മാളു പുറകിൽ നിന്നും വിളിച്ചു പറഞ്ഞു.. പിന്നെ ആ പൊട്ടും എടുത്തു കളഞ്ഞോ.. മാളു പറയുന്നത് എല്ലാം കേട്ട ഗായത്രി നാണത്തോടെ മാളുവിനെ നോക്കി അർജുന് ഉള്ള ചായ കൊണ്ടു പോയി.

.ഗായത്രി മുറിയിൽ ചെല്ലുമ്പോൾ അർജുൻ ബെഡിൽ മലർന്നു കിടക്കുകയായിരുന്നു.. ആകെ നാണം കേട്ടു.. ഏട്ടന് മുഖം ഒന്നു കഴുകികൂടായിരുന്നോ.. ഞാൻ നിന്നെ കാണാൻ വേണ്ടി വേഗം താഴെ വന്നതാ.. ചെ..ഇനി ഞാൻ അവളുടെ മുഖത്തു എങ്ങനെ നോക്കും.. കണ്ണ് കൊണ്ടു നോക്കും.. അർജുൻ അവളുടെ അടുത്തേക് നീങ്ങി വന്നതും ഗായത്രി വേഗം പുറകിലെക്ക് മാറി നിന്ന്.. ദേ അടുത്തേക്ക് വരണ്ട ട്ടോ.. ഞാൻ വരും.. ഏട്ടാ എനിക്ക് ജോലി ഉണ്ട്.. നീ ഇപ്പൊ ഒരു ജോലിക്കും പോവില്ല. എന്റെ കൂടെ തന്നെ വേണം നീ.. അവരുടെ പ്രണയം ഇരുഹൃദയങ്ങളിലും ഒരു പോലെ പെയ്തിറങ്ങി..

അർജുന്റെ ഒരു നോട്ടം പോലും അവളുടെ ഹൃദയമിടിപ്പ് കൂട്ടി.. അവളുടെ ചിരിയും ഒപ്പം പേടിയോടെ നോക്കുന്ന കണ്ണുകളും അവൻ ആസ്വദിച്ചു.. മനസ്സിൽ സൂക്ഷിച്ചു വച്ച സ്നേഹം അവർ പോലും അറിയാതെ പുറത്തു വന്നു.. ആ സ്നേഹത്തിന്റെ ലഹരിയിൽ അവരുടെ പഴയ ഓർമ്മകളും സങ്കടങ്ങളും അവർ മറന്നു… പിന്നീട് അവരുടെ പ്രണയത്തിന്റെ നാളുകൾ ആയിരുന്നു.. അർജുന്റെ സ്നേഹത്തിൽ ഗായത്രി വീർപ്പു മുട്ടി.. അർജുൻ ചെന്നൈ ജോലി കളഞ്ഞു അച്ഛന്റെ കൂടെ നാട്ടിൽ തന്നെ നിന്നു.. അവരുടെ ചിരിയും കളിയും കൊണ്ടു ആ വീട് വീണ്ടും ഉണർന്നു.. ഒപ്പം മാളുവിന്റെ കൂടെ ഉള്ള ഗായത്രിയുടെ കുറുമ്പുകളും വാസുകിക്കും വിശ്വനും ഒരുപാട് സന്തോഷം നൽകി..

ഒരു രാത്രിയിൽ അവരുടെ പ്രണയത്തിൽ വിയർത്തു ഒട്ടി അവന്റെ നെഞ്ചിൽ കിടന്നു അവൾ അവനോട് ചോദിച്ചു.. എന്നെ എന്ന് മുതൽ ആണ് ഇഷ്ടപെടാൻ തുടങ്ങിയെ.. നിന്നെ കണ്ട അന്ന് മുതൽ.. അത് എന്നാ.. നീ മാളുവിന്റെ കൂടെ സ്കൂളിൽ പോകുമ്പോൾ ഒരിക്കൽ ഒരു മഴയത്തു വഴി അരികിൽ നിന്ന് ഞാൻ കണ്ടു.. ആ മാത്രയിൽ തന്നെ നീ എന്റെ ഹൃദയത്തിൽ കയറി.. പിന്നെ മാളു നിന്നെ കുറിച്ച് പറയുന്ന ഓരോ വാക്കുകൾക്കും വേണ്ടി കാത്തിരുന്നു.. ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു.. നീ ഇല്ലാതെ എനിക്ക് കഴിയില്ല എന്ന്.. പിന്നെ എന്താ പറയാതെ ഇരുന്നേ.. എന്റെ ഇഷ്ടം ഇല്ലാതെ സ്നേഹയെ വിവാഹം ആലോചിച്ചപ്പോ ദേഷ്യം വന്നു..

പിന്നെ എന്റെ മനസ്സ് പോലെ അമ്മ നിന്നെ പറഞ്ഞപ്പോൾ വിചാരിച്ചു കല്യാണം കഴിഞ്ഞു സർപ്രൈസ് ആയിട്ട് പറയാം എന്ന്.. പക്ഷെ അപ്പോളേക്കും.. ഗായത്രി അവന്റെ വാ പൊത്തി.. അർജുൻ അവളുടെ കൈ മാറ്റി അതിൽ ചുംബിച്ചു.. ഇനി അത് പറയണ്ട.. നമ്മൾ രണ്ടു പേരും തകർന്നു പോയ നിമിഷം ആണ് അത്.. അന്ന് നീ എങ്ങോട്ടാ പോയത്.. ഹരി.. ഹരി എങ്ങനെ നിന്നെ.. ഞാൻ ഇവിടെ നിന്നും പോവുമ്പോൾ വഴിക്ക് വച്ചു കണ്ടത് ആണ് ഹരിഏട്ടനെ.. നിങ്ങളുടെ കൂടെ രണ്ടു തവണ കണ്ട പരിചയം ഉണ്ടായിരുന്നു എനിക്ക്.. ഹരി ഏട്ടനെ കണ്ടതും ഞാൻ കുഴഞ്ഞു വീണു.. പിന്നെ ബോധം വരുമ്പോൾ ഹരിയേട്ടന്റെ വീട്ടിൽ ആയിരുന്നു.. അവനെ ഞാൻ വിളിച്ചിരുന്നു..

പക്ഷെ അവൻ.. ഞാൻ ആണ് പറഞ്ഞത് പറയണ്ട എന്ന്.. പിന്നെ എന്നെ മൂന്നാർ കൊണ്ടു പോയി.. അവിടെ വച്ചു ഹരിഏട്ടന്റെ കൂട്ടുകാരന്റെ ഭാര്യ ഉണ്ടായിരുന്നു.. ആനി.. അവളുടെ കൂടെ നിർത്തി.. അവൻ എന്നെ ചതിച്ചു എന്ന് അറിഞ്ഞപ്പോൾ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. നിന്നെ കൂടെ നഷ്ടം ആയതിന്റെ ദേഷ്യവും എല്ലാം ഞാൻ മറ്റൊരു ജീവിതത്തിലേക്ക് പോയി.. എല്ലാം മറക്കാം.. നമ്മൾ പഴയ അർജുനും ഗായത്രിയും ആയാൽ മതി.. ഈ രണ്ടു വർഷം നമ്മുടെ ജീവിതത്തിൽ ഇല്ല എന്ന് കരുതാം.. അങ്ങനെ കരുതാൻ ഒന്നും പറ്റില്ല.. എനിക്ക് കിട്ടേണ്ട രണ്ടു വർഷത്തെ സ്നേഹം കിട്ടിയേ പറ്റു.. അവൾ പുതച്ച പുതപ്പിനുള്ളിലൂടെ നൂഴ്ന്നു കയറി അർജുൻ പറയുമ്പോൾ അവനിൽ അലിയാൻ സമയം ആയെന്ന് അവൾക്കു മനസ്സിലായി… ഒരു മനസ്സും രണ്ടു ശരീരവും ആയി അവരുടെ പ്രണയകാലം പോയികൊണ്ടിരുന്നു..….….. (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.