Novel

💕നിനക്കായ്‌💕: ഭാഗം 17

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

മാളു പതിയെ ചെന്നു അർജുന്റെ അടുത്ത് കിടന്നു.. അർജുൻ ഗായത്രി ആണെന്ന് കരുതി മാളുവിനെ പൊതിഞ്ഞു പിടിച്ചു ഉറങ്ങാൻ തുടങ്ങി.. മാളു ചിരിച്ചു കൊണ്ടു അർജുന്റെ ചെവിയിൽ പിടിച്ചു.. അർജുൻ ഞെട്ടി എഴുന്നേറ്റതും ചിരിച്ചു കൊണ്ടു കിടക്കുന്ന മാളുവിനെ കണ്ടു.. നീ എപ്പോ കെട്ടിയെടുത്തു പിശാശേ… ദേ ഇപ്പൊ.. അല്ല മോന് ആരാണെന്നു കരുതിയ കെട്ടിപിടിചെ.. എന്തായാലും നീ ആണെന്ന് കരുതി അല്ല.. പോരെ.. അല്ലെങ്കിലും നീ എപ്പോളാ എന്നെ ഒന്നു സ്നേഹിച്ചിട്ടുള്ളെ.. മാളു കരയുന്നത് പോലെ കാണിച്ചു വേഗം എഴുനേറ്റു പോകാൻ നിന്നു..

അത് കണ്ടു അർജുൻ അവളെ കയ്യിൽ പിടിച്ചു പുറകിലൂടെ കെട്ടിപിടിച്ചു.. ഏട്ടന്റെ മോൾക്ക് നന്നായി അഭിനയിക്കാൻ അറിയാം എന്ന് എനിക്ക് അറിയില്ലേ.. അത് കൊണ്ടു അധികം ഒളിപ്പിക്കണ്ട.. മാളു ഒരു ചിരി പാസാക്കി.. അർജുൻ അവളുടെ തലയ്ക്കു ഒരു കൊട്ട് കൊടുത്തു ബാത്രൂമിൽ പോയി.. അവൻ തിരിച്ചു വരുമ്പോളും മാളു മുറിയിൽ ഉണ്ടായിരുന്നു.. നിന്റെ നാത്തൂൻ എന്റെ കുറ്റം പറഞ്ഞു തന്നില്ലേ.. അവൾക്കു എന്തോ സങ്കടം പോലെ തോന്നുന്നു.. അത് ഇന്നലത്തെ കാര്യം കൊണ്ടാവും..

ഇന്നലെ എന്താ ഉണ്ടായേ.. അത്.. അത് പിന്നെ ഞങ്ങൾ ഒരുമിച്ചു ഓഫീസിൽ പാർട്ടിക്ക് പോയിരുന്നു.. അവൾക്കു ഇഷ്ടം ആയില്ലെന്ന് തോന്നുന്നു.. അവളോട്‌ തുറന്നു സംസാരിക്കണം.. അവളുടെ സങ്കടം കാണാൻ വയ്യ.. അർജുൻ അടുക്കളയിൽ ചെല്ലുമ്പോൾ ഗായത്രിയും വാസുകിയും ജോലിയിൽ ആയിരുന്നു.. ഗായത്രിയെ കണ്ടപ്പോൾ തന്നെ അർജുന് രാത്രിയിലെ കാര്യങ്ങൾ ഓർമ വന്നു… അർജുൻ വരുന്നത് കണ്ടു ഗായത്രി പരുങ്ങാൻ തുടങ്ങി.. അവനെ ഫേസ് ചെയ്യാൻ അവൾക്കു ബുദ്ധിമുട്ട് തോന്നി.. ഒപ്പം അവനോട് ഉള്ള ദേഷ്യവും.. അമ്മ.. അർജുൻ വാസുകിയെ കെട്ടിപിടിച്ചു..

പക്ഷെ നോട്ടം ഗായത്രിയിൽ ആയിരുന്നു. ഗായത്രി അതിനിടയിൽ അവിടെ നിന്നും മുറിയിലെക്ക് പൊന്നു.. ഗായത്രി ഒഴിഞ്ഞു മാറുന്നത് മാളു കണ്ടിരുന്നു.. അർജുന് ചായ കൊടുത്തു വാസുകി.. അർജുൻ ചായ വാങ്ങി ഗായത്രിയെ നോക്കി മുറിയിൽ വന്നു.. ഗായത്രി ബാൽക്കണിയിൽ ആയിരുന്നു.. അവളുടെ അടുത്ത് ചെന്നു അർജുൻ ചായ കുടിച്ചു കൊണ്ടു നിന്നു.. അവളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി ഇടയ്ക്ക് ചുമയ്‌ക്കും.. പക്ഷെ ഗായത്രി കരുതിയത് അവളെ മനഃപൂർവം കളിയാക്കാൻ വേണ്ടി ആണെന്ന് ആയിരുന്നു.. ഒടുവിൽ അവൾക്കു ദേഷ്യം സഹിക്കാതെ ആയതും അവൾ അവനു നേരെ തിരിഞ്ഞു.. ഇന്നലെ രാത്രി എന്താ ഉണ്ടായത്..

എന്ത് ഉണ്ടാവാൻ.. നമ്മൾ പാർട്ടി കഴിഞ്ഞു വന്നു കിടന്നു ഉറങ്ങി.. അല്ല.. നിങ്ങളും നിങ്ങളുടെ ഫ്രണ്ട്സ് കൂടി എനിക്ക് എന്തോ ഡ്രിങ്ക് തന്നു എന്റെ ബോധം കളഞ്ഞു.. എന്നിട്ട് എന്താ ഉണ്ടായത്.. എനിക്ക് വേണം എന്നുണ്ടെങ്കിൽ നിന്റെ ബോധത്തോടെ ചെയ്യാൻ അറിയാം.. എന്റെ ബോധം പോയതിന് ശേഷം നിങ്ങൾ എന്നെ എന്താ ചെയ്തത്.. മുഴുവൻ പറയണോ.. അർജുൻ ചായ കപ്പ് മാറ്റി വച്ചു കൊണ്ടു ഗായത്രിയുടെ അടുത്തേക് നീങ്ങി നിന്നു.. ഗായത്രി ദേഷ്യത്തിൽ പുറകിലേക്ക് നീങ്ങി.. നീ ഇന്നലെ ഭയങ്കര റൊമാന്റിക് ആയിരുന്നു.. ഹോ ഓർക്കുമ്പോൾ തന്നെ എനിക്ക് നാണം വരുന്നു..

അർജുൻ കളിയാക്കി പറഞ്ഞതും ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു.. എന്റെ അനുവാദം ഇല്ലാതെ എന്നെ തൊടാൻ.. ചെ.. വെറുതെ ഇരുന്ന എന്നെ പ്രലോഭിപ്പിച്ചിട്ട് ഇപ്പൊ എനിക്ക് ആയോ കുറ്റം.. ഞാൻ ബോധം ഇല്ലാതെ അല്ലെ.. ബോധം ഇല്ല എന്നൊന്നും എനിക്ക് തോന്നിയില്ല.. നീ തന്നെ ആണ് എന്നോട് കുളിപ്പിച്ച് താരനും ഡ്രസ്സ്‌ മാറ്റി തരാനും ഒക്കെ പറഞ്ഞത്..ഞാൻ കുറെ പറഞ്ഞു വേണ്ട വേണ്ടന്ന്.. പക്ഷെ നീ വാശി പിടിച്ചപ്പോൾ എനിക്ക് വേറെ വഴി ഇല്ലായിരുന്നു.. ഗായത്രി കരഞ്ഞു കൊണ്ടു പോകാൻ നിന്നതും അർജുൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി..

എനിക്ക് അവകാശമുള്ളത് തന്നെ ആണ്.. പിന്നെ ഇതിന്റെ പേരും പറഞ്ഞു മോങ്ങാൻ നിന്നാൽ ഉണ്ടല്ലോ.. അർജുൻ ദേഷ്യത്തിൽ പറഞ്ഞതും ഗായത്രി കണ്ണുകൾ തുടച്ചു..ഗായത്രി പോകുന്നത് നോക്കി അർജുൻ നിന്നു.. കുറച്ചു ദിവസം നീ അങ്ങനെ തന്നെ കരുതിക്കോ..എന്നെ കുറെ കളിപ്പിച്ചത് അല്ലെ.. അർജുൻ മനസ്സിൽ പറഞ്ഞു…അർജുൻ പ്രാതൽ കഴിച്ചു ഓഫിസിൽ പോയി.. അപ്പോൾ ഒന്നും ഗായത്രി അവന്റെ മുന്നിൽ വന്നില്ല.. ജോലിഎല്ലാം കഴിഞ്ഞു മാളുവും ഗായത്രിയും കൂടെ ഫ്ലാറ്റിലെ ഗാർഡനിൽ പോയി ഇരുന്നു.. മാളു ഗായത്രിയോട് എല്ലാം തുറന്നു പറയാൻ തന്നെ ആയിരുന്നു തീരുമാനം..

പക്ഷെ ഗായത്രിയുടെ മനസ്സിൽ മുഴുവൻ അർജുൻ തലേന്ന് തന്നെ ചതിച്ചതിനെ കുറിച്ച് ആയിരുന്നു ചിന്ത… ഗായത്രി.. ഞാൻ ഒരു കാര്യം നിന്നോട് തുറന്നു ചോദിക്കട്ടെ.. നിനക്ക് അജു ഏട്ടനെ ഇഷ്ടം അല്ലെ.. ആ ചോദ്യം കേട്ടതും ഗായത്രി അത് സ്വയം ചോദിച്ചു… അവളുടെ മനസ്സിനെ കുഴപ്പിക്കുന്ന കാര്യം ആയിരുന്നു അത്.. അവൾക്കു അതിനു ഉത്തരം ഇല്ലായിരുന്നു.. നീ ഏട്ടനെ വെറുക്കുന്നുണ്ടെങ്കിൽ ഇപ്പൊ തന്നെ നീ ഇഷ്ടം അല്ല എന്നു പറഞ്ഞിരുന്നു.. അപ്പോൾ നിനക്ക് ഇഷ്ടം ആണ്.. നിന്റെ മുന്നിലേ തടസ്സം ഏട്ടൻ അന്ന് രാത്രി നിന്നോട് അങ്ങനെ പെരുമാറിയത് ആണോ..

മാളു.. എനിക്ക് അറിയില്ല.. അജു ഏട്ടനെ പഴയ പോലെ തന്നെ ഞാൻ സ്നേഹിക്കുന്നു.. പക്ഷെ.. ആ രാത്രിയിൽ എന്ത് സംഭവിച്ചാലും അതിനേക്കാൾ എന്റെ മുന്നിലെ തടസ്സം എന്റെ അച്ഛന്റെ മരണം… നിന്റെ അച്ഛന്റെ മരണവും അജു ഏട്ടനും തമ്മിൽ എന്താ.. അജു ഏട്ടൻ കാരണം ആയിരുന്നു അച്ഛൻ മരിച്ചത് എന്നാണ് ഞാൻ കരുതിയത്.. പക്ഷെ അത് തെറ്റാണെന്നു തോന്നുന്നു.. തോന്നുന്നു അല്ല.. തെറ്റാണ്.. നിന്റെ അച്ഛൻ മരിച്ചത് അറ്റാക്ക് കാരണം ആണ്…അത് നിന്നെ കാണതെ വിഷമിച്ചത് കൊണ്ടു.. അജു ഏട്ടൻ ആണ് ഹോസ്പിറ്റലിൽ കൊണ്ടു പോയതും അവിടെ നിന്നതും എല്ലാം.. മാളു..

അപ്പോൾ എന്റെ ദാരണ എല്ലാം തെറ്റാണ് എന്നാണോ.. അതെ ഗായത്രി.. ഞാനും നീയും ഒന്നും അറിയാതെ ഒരാൾ ഇതിൽ ഉണ്ടായിരുന്നു.. അവൾ കാരണം ആണ് നിനക്കും ഏട്ടനും ജീവിതത്തിൽ ഇത്രയും ദുഃഖം ഉണ്ടായത്.. ആരാ മാളു.. തന്റെ ജീവിതം നശിപ്പിച്ച ആളോട് ഗായത്രിക്ക് ദേഷ്യം തോന്നി.. ഒപ്പം അർജുനോട് കാട്ടിയ ദേഷ്യം ഓർത്ത് സങ്കടവും.. സ്നേഹ…അവളായിരുന്നു എല്ലാം നശിപ്പിച്ചത്..നിന്നെ കുറിച്ച് ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുത്തു അവൾ നിങ്ങളെ തമ്മിൽ അകറ്റി.. അത് കെട്ട് ഗായത്രി ഞെട്ടി.. ഒരിക്കൽ പോലും അവളെ കണ്ടതായി ഓർമ പോലും ഇല്ല..

പിന്നെ എന്തിനാ അവൾ തന്നോട് ഇങ്ങനെ ചെയ്തത്.. ഗായത്രിക്ക് മാളു പറയുന്നത് എല്ലാം കെട്ട് കണ്ണുകൾ നിറഞ്ഞു.. ഏട്ടന് നിന്നെ ഇഷ്ടം ആയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു.. വിവാഹത്തിന് കുറച്ചു ദിവസം മുൻപ് ഏട്ടൻ എന്നോട് വിളിച്ചു ചോദിച്ചു നിനക്ക് പ്രണയം ഉണ്ടായിരുന്നോ എന്ന്.. ഞാൻ ഏട്ടന് സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ഉണ്ട് എന്ന് പറഞ്ഞു. നീ തുറന്നു പറയുമ്പോൾ ഉള്ള സന്തോഷം കാണാൻ വേണ്ടി ആയിരുന്നു. പക്ഷെ അത് അവളുടെ പ്ലാൻ ആയിരുന്നു.. നിനക്ക് മറ്റൊരു ബന്ധം ഉണ്ടെന്നും ഏട്ടനെ നീ വിവാഹം കഴിച്ചത് കാശ് ഉള്ളത് കൊണ്ടാണെന്നും പറഞ്ഞു അവൾ ഏട്ടനെ സ്വാധീനിച്ചു..

ആ ദേഷ്യം കൊണ്ടാണ് ഏട്ടൻ നിന്നോട് അന്ന് അങ്ങനെ ഒക്കെ പറഞ്ഞത്.. എല്ലാം കെട്ട് കഴിഞ്ഞതും ഗായത്രി മുഖം പൊത്തി കരഞ്ഞു.. മാളു അവളെ സമാധാനിപ്പിച്ചു എങ്കിലും അവൾക്ക് അത് താങ്ങാൻ കഴിയില്ല എന്ന് അവൾക്കു അറിയാമായിരുന്നു.. നിന്നോട് ഉള്ള പ്രണയം നിന്നെ നഷ്ടപ്പെടുത്താൻ ഏട്ടനെ സമ്മതിച്ചില്ല.. നിന്നെ സ്വന്തം ആക്കി പകരം വീട്ടാൻ വേണ്ടി ആണ് അന്ന് അങ്ങനെ ഒക്കെ ഏട്ടൻ ചെയ്തത്.. പക്ഷെ നീ ഇറങ്ങി പോകും എന്ന് ഏട്ടൻ ഒരിക്കലും വിചാരിച്ചില്ല.. നീ പോയി കഴിഞ്ഞു ഏട്ടൻ നിന്നെ അന്വേഷിച്ചു ഇറങ്ങി.. പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല…

നീ പോയതിന്റെ ദേഷ്യത്തിൽ ഞാൻ ഏട്ടനോട് വഴക്ക് ഇട്ട്.. അപ്പോൾ ആണ് ഏട്ടൻ അറിയുന്നത് നീ പ്രണയിച്ചത് ഏട്ടനെ തന്നെ ആയിരുന്നു എന്ന്..ഏട്ടൻ എന്നെയും കൂട്ടി സ്നേഹയെ കാണാൻ പോയി.. എന്റെ ചോദ്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അവൾ സത്യം എല്ലാം പറഞ്ഞു.. അവൾക്ക് ഏട്ടനെ നഷ്ടം ആയപ്പോൾ തോന്നിയ ദേഷ്യം കാരണം പറഞ്ഞത് ആണെന്ന്.. എല്ലാം കെട്ട് കഴിഞ്ഞു ഏട്ടൻ അവൾക്ക് ഉള്ളത് കൊടുത്താണ് അന്ന് പോന്നത്… നിന്റെ അച്ഛനോട് മാപ്പ് പറയാൻ വേണ്ടി ഏട്ടൻ അവിടെ ചെല്ലുമ്പോൾ ആണ് അച്ഛൻ വയ്യതെ ആവുന്നത്..

ഹോസ്പിറ്റലിൽ എല്ലാം ഏട്ടൻ തന്നെ ആയിരുന്നു.. അവസാനം മരണം അറിഞ്ഞു കഴിഞ്ഞാൽ എങ്കിലും നീ വരും എന്ന് കരുതി ഏട്ടൻ നിന്നെ കാത്തിരുന്നു.. പക്ഷെ നീ വന്നില്ല… മാളു.. അപ്പൊ അജു ഏട്ടൻ.. ഗായത്രി പൂർത്തിയാക്കാതെ മാളുവിനെ നോക്കി..മാളു അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു.. ഗായത്രിയുടെ മനസ്സിൽ കുറ്റബോധം കൊണ്ടു നീറി.. ഈ രണ്ടു വർഷം എന്റെ ഏട്ടൻ നിന്നെ ഓർത്ത് നീറി നീറി കഴിയുകയായിരുന്നു..അച്ഛനും അമ്മയും ഞാനും എല്ലാം ഏട്ടനോട് വഴക്ക് ഇട്ടപ്പോൾ അന്ന് ഇറങ്ങിയതാണ് ആ വീട്ടിൽ നിന്നും.നീ ഇല്ലാതെ തിരിച്ചു വരില്ല എന്ന് പറഞ്ഞു…

ഒരു വർഷത്തോളം ഞങ്ങൾക്ക് ഒരു വിവരവും ഇല്ലായിരുന്നു.. ജോണിച്ചൻ വിളിച്ചു പറഞ്ഞു ചെന്നൈ ഉണ്ട് കുഴപ്പം ഇല്ല എന്ന്.. അന്നാണ് സമാധാനം ആയത്.. അപ്പോളും നിന്നെ ഓർത്ത് ഞങ്ങൾ എല്ലാവരും സങ്കടത്തോടെ പ്രാർത്ഥനയോടെ കഴിഞ്ഞു.. ഗായത്രി സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.. അവൾ തളർച്ചയോടെ അവിടെ ഉള്ള ബെഞ്ചിൽ ഇരുന്നു.. കരഞ്ഞു കരഞ്ഞു അവളുടെ മുഖം എല്ലാം ചുവന്നിരുന്നു.. ഇനി എങ്കിലും ഏട്ടനെ മനസിലാക്കി സ്നേഹിക്കാൻ വേണ്ടി ആണ് ഞാൻ ഇതെല്ലാം പറഞ്ഞത്…നിങ്ങൾ രണ്ടു പേരും തെറ്റ്‌കരല്ല.. സാഹചര്യം അങ്ങനെ ആയിരുന്നു..

എല്ലാം മറന്ന് നീ ആഗ്രഹിച്ചത് പോലെ നിന്റെ അജു ഏട്ടന്റെ പാതി ആയി ജീവിക്കാൻ സമയം ആയി ഗായത്രി.. ആ മനസ്സിൽ ഞാൻ ഉണ്ടാവുമോ മാളു.. അത്ര മാത്രം ഞാൻ കുറ്റപ്പെടുത്തിയില്ലേ.. എന്റെ ഏട്ടന്റെ മനസ്സിൽ നീ മാത്രമേ ഉണ്ടാവു…രണ്ടു പേരും മനസ്സ് തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.. ഗായത്രിക്ക് അതിയായ സന്തോഷം തോന്നി.. ഒപ്പം പറഞ്ഞു പോയ വാക്കുകൾ ഓർത്ത് സങ്കടവും.. മനസ്സിൽ മുഴുവൻ അർജുനെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.. എന്തോ അടങ്ങാത്ത ഒരാഗ്രഹം.. ശബ്ദം എങ്കിലും കേൾക്കണമെന്ന് തോന്നി ഗായത്രി മാളുവിനോട് വിളിച്ചു തരുമോ എന്ന് ചോദിച്ചു.. മാളു ചിരിച്ചു കൊണ്ടു ഫോൺ കൊടുത്തു അവിടെ നിന്നും പോയി..

ഫോൺ റിങ് ചെയ്യുമ്പോൾ എല്ലാം അവളുടെ ഹൃദയം വല്ലാതെ മിടിച്ചു.. ഒരു തരം വിറയൽ.. ഹലോ.. എന്താ മാളൂട്ടി.. അർജുൻ ശബ്ദം കേട്ടതും ഗായത്രിക്ക് ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി m. ശബ്ദം പുറത്തു വന്നില്ല.. എന്താടി.. നൂറു കൂട്ടാം ജോലി ഉണ്ട്. കാര്യം പറ… ഞ… ഞാൻ.. ഗായത്രി ആണ്.. ഓഹ്.. എന്താ.. എന്തെങ്കിലും കുഴപ്പം ഉണ്ടോ.. ഇല്ല.. ഞാൻ വെറുതെ.. വെറുതെയോ.. അതും എന്നെ.. എന്താ ഇന്നലത്തെ പോലെ ഇന്നും ബോധം പോയോ.. അർജുൻ പറയുന്നത് കേട്ടപ്പോൾ അവൾക്കു ചമ്മൽ തോന്നി.. അവൾ എന്ത് പറയും എന്നാലോചിച്ചു.. അത് പിന്നെ.. ഞാൻ അമ്മ പറഞ്ഞിട്ട് വിളിച്ചത് ആണ്.. എന്തിന്.. അത് അമ്മ പറഞ്ഞു വരുമ്പോൾ എന്തെങ്കിലും കൊണ്ടു വരാൻ..

എല്ലാം അവിടെ ഉണ്ടല്ലോ.. ഇനി എന്താ വേണ്ടത്.. അത്.. അത്.. പിന്നെ വരുമ്പോൾ അവരോടു എല്ലാം വരാൻ പറഞ്ഞു.. സത്യത്തിൽ എന്താ കാര്യം.. വേറെ എന്തോ ആണല്ലോ.. ഒന്നുല്ല.. എന്ന ശരി.. ഗായത്രി വേഗം ഫോൺ കട്ടാക്കി.. അടുത്ത് ഇരുന്നു ചിരിക്കുന്ന മാളുവിനെ കണ്ടു അവൾ മുഖം കനപ്പിച്ചു നോക്കി..അന്ന് ഗായത്രി മനസ്സറിഞ്ഞു സന്തോഷിച്ചു.. അർജുൻ വരാൻ വേണ്ടി കാത്തിരുന്നു.. അവളുടെ വെപ്രാളം കണ്ടു മാളു അവളെ കളിയാക്കി.. അർജുന്റെ കൂടെ ജോണും വിനുവും സുധിയും ഉണ്ടായിരുന്നു.. ബെൽ അടിച്ചതും ഗായത്രി ആയിരുന്നു വാതിൽ തുറന്നത്..

അർജുനെ കണ്ടു അവൾ സന്തോഷിച്ചു.. ഭക്ഷണം കഴിക്കുമ്പോൾ എല്ലാം ഗായത്രിയുടെ ശ്രദ്ധ അർജുനിൽ തന്നെ ആയിരുന്നു… അർജുൻ ഇത് അറിയുന്നെണ്ടെങ്കിലും ഇന്നലത്തെ സംഭവത്തിന്റെ ദേഷ്യം കൊണ്ടാവും എന്ന് കരുതി.. അർജുനും ഫ്രണ്ട്സും ബാൽക്കണിയിൽ ഇരുന്നു സംസാരിക്കുമ്പോൾ മാളുവും ഗായത്രിയും മുറിയിൽ തന്നെ ഇരുന്നു. വാസുകി കിടന്നിരുന്നു.. മാളുവിനോട് തലേന്ന് ഉണ്ടായ കാര്യം പറയണം എന്ന് ഗായത്രിക്ക് തോന്നി.. അവൾ എല്ലാം പറഞ്ഞു കഴിഞ്ഞതും മാളു അന്തം വിട്ടു അവളെ നോക്കി.. ഗായത്രി മാളുവിന്റെ നോട്ടം കണ്ടു പേടിച്ചു.. എന്താടി ഇങ്ങനെ നോക്കുന്നെ.. അപ്പൊ നീ പറയുന്നത് നിനക്ക് ഒന്നും ഓർമ ഇല്ല എന്നാണോ..

അതെ ഡി.. നിനക്ക് ഉറപ്പാണോ നടന്നു എന്നത്.. പിന്നെ ഇല്ലാതെ.. രാവിലെ എണീക്കുമ്പോൾ ഞാൻ ഇട്ടിരുന്നത് അജു ഏട്ടന്റെ ഷർട്ട്‌ മാത്രം.. എന്റെ ഡ്രസ്സ്‌ ബെഡിനു താഴെ… പിന്നെ എന്റെ ഓർമ്മയിൽ അജു ഏട്ടൻ കുളിപ്പിക്കുന്നത് എല്ലാം തെളിഞ്ഞു വരുന്നുണ്ട്.. അത് പിന്നെ ഏട്ടൻ പറഞ്ഞത് പോലെ നീ ബോധം ഇല്ലാതെ എന്തെങ്കിലും പറഞ്ഞപ്പോൾ ഏട്ടൻ പാവം ചെയ്തു പോയതാവും.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. അത് കൊണ്ടു ഇപ്പൊ നോക്കാൻ തന്നെ ചമ്മൽ ആണ് ഡി.. ദേ പെണ്ണെ.. ഇന്ന് രാത്രി തന്നെ രണ്ടും എല്ലാം പറഞ്ഞു തീർത്തു വേണം കിടന്നു ഉറങ്ങാൻ.. രാവിലെ രണ്ടു റൊമാന്റിക് കപ്പിൾസിനെ വേണം എനിക്ക് കാണാൻ.. മാളു.. എനിക്ക് പേടി ആണെടി..

സത്യം പറഞ്ഞാൽ അങ്ങേരെ ഇപ്പൊ കണ്ടാൽ ഉണ്ടല്ലോ കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നും.. പക്ഷെ ദേഷ്യം വന്നാൽ ഉണ്ടല്ലോ അടുത്ത് കൂടെ പോവാൻ തോന്നില്ല.. മാളു ചിരിച്ചു കൊണ്ടു അർജുന്റെ അടുത്തേക് പോയി.. അവരുടെ അടുത്ത് ഇരുന്നു അവളും സംസാരത്തിൽ മുഴുകി.. ഗായത്രി മുറിയിൽ ഇരുന്നു അർജുനെ സ്വപ്നം കണ്ടു.. അർജുനോട് എല്ലാം പറഞ്ഞു തന്റെ പ്രണയവും തുറന്നു പറയണമെന്ന് തീരുമാനിച്ചു.. അർജുന്റെ ഫ്രണ്ട്സ് എല്ലാം പോയി കഴിഞ്ഞു മാളു അവളോട്‌ പോവാൻ വേണ്ടി പറഞ്ഞു.. ഗായത്രി വിറയലോടെ മുറിയിലേക്ക് ചെന്നു.. അർജുൻ ബെഡിൽ കിടന്നു ഫോണിൽ കളിക്കായിരുന്നു.. ഗായത്രി പതിയെ ചെന്നു ബെഡിൽ ഓരം ചേർന്നു കിടന്നു..

അവൾ കിടന്നതും അർജുൻ ലൈറ്റ് ഓഫ് ചെയ്തു കിടന്നു.അർജുൻ വന്നു കെട്ടിപ്പിടിക്കും എന്ന് ആശിച്ചു ഗായത്രി കിടന്നു.. പക്ഷെ അർജുൻ വന്നില്ല.. അവൾ പതിയെ തിരിഞ്ഞു നോക്കുമ്പോൾ ഉറക്കത്തിൽ ആയിരുന്നു.. അവൾ തിരിഞ്ഞു കിടന്നു അവന്റെ അടുത്തേക്ക് നീങ്ങി കിടന്നു.. മടിച്ചു മടിച്ചു കൊണ്ടു അവൾ അവളുടെ കൈ അവന്റെ ദേഹത്തേക്ക് വച്ചു.. അവന്റെ മുഖത്തു നോക്കി അവൾ ഉറക്കത്തിലേക്ക് പോയി.. ഇതെല്ലാം ഉറക്കം നടിച്ചു കിടന്ന അർജുൻ അറിഞ്ഞിരുന്നു.. അവൻ പതിയെ കണ്ണുകൾ തുറന്നു.. അവളുടെ മുഖത്തേക്ക് പാറി വന്ന മുടിയിളകൾ ഒതുക്കി വച്ചു അവളുടെ അടുത്തേക് നീങ്ങി അവനും ഉറങ്ങി..വരാനിരിക്കുന്ന നല്ല നാളെയും സ്വപ്നം കണ്ട്……….….. (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.