Novel

💕നിനക്കായ്‌💕: ഭാഗം 16

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

അർജുനെ തള്ളി മാറ്റി ഗായത്രി വിട്ടു നിന്നു.. അവളുടെ ദേഷ്യം കണ്ടു അർജുൻ ഒന്നു പകച്ചു.. നിങ്ങളോട് ആരാ എന്നെ ഉമ്മ വെക്കാൻ പറഞ്ഞത്.. പിന്നെ ഇതൊക്കെ ആരെങ്കിലും പറഞ്ഞിട്ട് വേണമല്ലോ എന്റെ അനുവാദം ഇല്ലാതെ എന്റെ ശരീരത്തിൽ തൊട്ടാൽ ഉണ്ടല്ലോ.. ഈ ഗായത്രി ആരാണെന്നു അറിയില്ല.. ഡി.. പോയി കുളിക്ക് പെണ്ണെ.. ബോധം ഇല്ലാതെ എന്റെ മുന്നിൽ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിച്ചു അവസാനം ഞാൻ എന്തെങ്കിലും ചെയ്താൽ പിന്നെ ഇരുന്നു മോങ്ങേണ്ടി വരും.. അർജുൻ അവളെ ബാത്‌റൂമിൽ കയറ്റി വാതിൽ അടച്ചു..അർജുൻ ഡ്രസ്സ്‌ മാറി അടുക്കളയിൽ പോയി വെള്ളം കുടിച്ചു..

അപ്പോൾ ആണ് ഗായത്രിക്ക് മോര് കൊടുത്തു നോക്കാമെന്നു കരുതി അവൻ മോര് കലക്കി എടുത്തു അതുമായി റൂമിൽ വന്നു.. ഗായത്രി അപ്പോളും ബാത്‌റൂമിൽ തന്നെ ആയിരുന്നു.. അർജുൻ വാതിൽ പോയി മുട്ടി.. കുറ്റി ഇട്ടിട്ടിലായിരുന്നു.. വാതിൽ പതിയെ തുറന്നു അവൻ നോക്കുമ്പോൾ ഉണ്ട് ഗായത്രി നിലത്തു ഇരുന്നു ബക്കറ്റിൽ വെള്ളം നിറച്ചു അത് തട്ടി കളിക്കുന്നു.. അർജുനെ കണ്ടതും ഗായത്രി അവന്റെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു.. വാ അജുഏട്ടാ എന്തൊരു മഴയാ നോക്ക്.. നല്ല രസം ഇല്ലേ.. നീ എഴുന്നേറ്റെ.. വേഗം കുളിക്ക്.. എന്നെ അജു ഏട്ടൻ കുളിപ്പിച്ചില്ലെങ്കിൽ ഞാൻ കുളിക്കില്ല.. അവൾ കുട്ടികളെ പോലെ പറഞ്ഞപ്പോൾ അർജുൻ അവളോട്‌ വാത്സല്യം തോന്നി..

അവളെ എഴുന്നേൽപ്പിച്ചു ഷവറിനു കീഴിൽ നിർത്തി.. അവൾ അവനെയും വലിച്ചു അടുത്തേക് നിർത്തി.. അർജുന്റെ മുന്നിൽ ഗായത്രി ചിരിച്ചു കൊണ്ടു വെള്ളം തട്ടി തെറിപ്പിച്ചു കൊണ്ടേ ഇരുന്നു… അവളുടെ ചിരിയിൽ അവനും അലിഞ്ഞു പോയിരുന്നു.. ഇനി മതി വാ.. ഷവർ ഓഫ് ചെയ്തു അർജുൻ അവളെ വലിച്ചു കൊണ്ടു പറഞ്ഞു.. അതിനു കുളിപ്പിച്ചില്ലല്ലോ.. ഇപ്പൊ കുളിച്ചില്ലേ… സോപ് ഒക്കെ തേച്ചു അല്ലെ കുളിക്ക.. പൊട്ടന് ഒന്നും അറിയില്ല.. ആ ഈ പൊട്ടൻ ഇപ്പൊ സോപ് ഒക്കെ തേച്ചു മോളെ കുളിപ്പിച്ചാലേ പിന്നെ മോള് പത്തു മാസം കഴിഞ്ഞേ ഫ്രീ ആവു… അതെന്താ.. അതൊക്കെ ഉണ്ട്… അർജുൻ അവളെ മുറിയിൽ കൊണ്ടു പോയി തല തുവർത്തി കൊടുത്തു..

പിന്നെ ഷെൽഫിൽ നിന്നും ഒരു ഷർട്ടും അവന്റെ ഒരു ത്രീ ഫോർത്തും എടുത്തു കൊടുത്തു.. ഇത് ഇട്ടോ.. ഇട്ടു താ… പെണ്ണെ.. ഞാൻ പുറത്തു നിൽക്കാം.. വേഗം ഡ്രസ്സ്‌ മാറ്.. അർജുൻ വാതിൽ ചാരി പുറത്തു നിന്നു.. കഴിഞ്ഞോ… എനിക്ക് ഇത് അഴിക്കാൻ പറ്റുന്നില്ല.. അജു ഏട്ടൻ അഴിച്ചു ത.. ദൈവമേ ഈ പെണ്ണ് എന്നെ കൊണ്ടു ചെയ്യിപ്പിച്ചേ അടങ്ങു.. അർജുൻ അകത്തു കയറുമ്പോൾ സാരീയിലെ പിൻ അഴിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു ഗായത്രി.. അർജുൻ അവളുടെ അടുത്ത് ചെന്നു പിൻ അഴിച്ചു കൊടുത്തു.. പിന്നെ വേഗം തിരിഞ്ഞു നിന്നു.. അജു ഏട്ടൻ എന്തിനാ തിരിഞ്ഞു നിൽക്കുന്നെ… എന്നെ ഇഷ്ടം ഇല്ലാത്തോണ്ട് ആണോ.. ഗായത്രി.. നീ ഡ്രസ്സ്‌ മാറ് വേഗം..

അർജുൻ അവളുടെ ഡ്രസ്സ്‌ മാറുന്നത് വരെ തിരിഞ്ഞു തന്നെ നിന്നു.. അവൾ കഴിഞ്ഞു എന്ന് പറഞ്ഞതും അർജുൻ തിരിഞ്ഞു നോക്കി.. ഷർട്ട്‌ മാത്രം ആയിരുന്നു അവൾ ഇട്ടത്.. അർജുൻ അത് കണ്ടു വേഗം ത്രീ ഫോർത്തു എടുത്തു അവൾക്ക് കൊടുത്തു.. ഇത് കൂടെ ഇടടി.. ഇത് വേണ്ട.. ഇത് നല്ല ഭംഗി ഇല്ലേ.. അത് മുട്ട് വരെ ഉള്ളത് ആയിരുന്നു.. അവൾ പറയുന്നതെല്ലാം കെട്ട് അർജുന് ചിരി വന്നു.. പിന്നെ അവളെ ബെഡിൽ ഇരുത്തി അവൻ മോര് കൊണ്ടു വന്നു അവൾക്കു കൊടുത്തു.. അത് കണ്ടു ഗായത്രി പൊട്ടി ചിരിച്ചു.. അയ്യേ.. അജു ഏട്ടൻ അല്ല പാൽ കൊണ്ടു വരാ.. ഞാൻ അല്ലെ.. ഇത് പാൽ അല്ല.. മോര് ആണ്.. നീ കുടിക്ക്.. അത് കേട്ടതും ഗായത്രി ചാടി എഴുന്നേറ്റു.. പറ്റില്ല.. എനിക്ക് പാൽ മതി..

എല്ലാവരും പാൽ അല്ലെ കുടിക്കാ.. പിന്നെ നമ്മൾ മാത്രം എന്താ മോര്.. അതിനു ഇത് ആദ്യരാത്രി അല്ല.. എനിക്ക് ദേഷ്യം വരുന്നുണ്ടേ.. നീ ഇത് കുടിച്ചേ… ഇല്ല.. പാൽ തന്നെ വേണം.. അത് ഞാൻ തന്നെ അജു ഏട്ടന് തരുകയും വേണം.. ബോധം ഇല്ലെങ്കിലും ഇതൊക്കെ അറിയല്ലേ പിശാചേ… എന്നിട്ട് ആണോടി നല്ലൊരു ആദ്യരാത്രി കൈവിട്ട് പോയത്.. ദാ ഇത് പാൽ തന്നെ ആണ്.. ഇനി കുടിക്ക്.. ഇല്ല.. അർജുൻ അവളുടെ വാശിക്ക് മുന്നിൽ തോറ്റു.. ഗായത്രി അർജുനോട് ബെഡിൽ ഇരിക്കാൻ പറഞ്ഞു.. ഗായത്രി ആ ഗ്ലാസ്‌ വാങ്ങി വാതിലിന്റ അടുത്ത് പോയി നിന്നു.. ഇതെല്ലാം കണ്ടു അർജുന് ചിരി വരുന്നുണ്ടായിരുന്നു.. നേരെ ചൊവ്വേ ഒന്ന് മിണ്ടുക പോലും ചെയ്യാത്ത ആൾ ആണ് ഇപ്പൊ ഇങ്ങനെ ഒക്കെ..

അവളോട്‌ ബോധം വന്നു ഇതൊക്കെ പറഞ്ഞാൽ വിശ്വസിക്കുമോ.. ഞാൻ വരാട്ടോ.. അജു ഏട്ടൻ എന്നെ കാത്തിരിക്ക്.. ഓ ആയിക്കോട്ടെ.. രണ്ടു വർഷം കാത്തിരുന്നില്ലേ.. പിന്നെയാണോ ഇപ്പൊ.. ഗായത്രി നാണം ഒക്കെ അഭിനയിച്ചു കൊണ്ടു അർജുന്റെ അടുത്ത് വന്നു ഇരുന്നു.. അവളുടെ മുഖഭാവം എല്ലാം കണ്ടു അർജുൻ അമ്പരന്നു.. കയ്യിലെ ഗ്ലാസ്‌ അർജുന് നേരെ നീട്ടി ഗായത്രി തല താഴ്ത്തി ഇരുന്നു.. നിനക്ക് ഇത്രയും നാണം ഉണ്ടായിരുന്നോ ഡി.. അർജുൻ അത് കുടിക്കുന്നത് പോലെ കാണിച്ചു ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടി.. അവൾ അത് വാങ്ങി കുടിച്ചു.. രുചി വ്യത്യാസം തോന്നിയപ്പോൾ അവൾ ചോദിച്ചു.. ഇതെന്താ പുളിപ്പ്.. അത് പിന്നെ കുറെ നേരം ആയില്ലേ..

പാൽ മോര് ആയിട്ട് ഉണ്ടാവും.. അവൾ വേണ്ട എന്ന് പറയും മുൻപ് തന്നെ അർജുൻ അവളെ അത് ബലമായി കുടിപ്പിച്ചു.. എല്ലാം കഴിഞ്ഞു അർജുൻ അവളെ കിടത്തി അവളുടെ അടുത്ത് ഇരുന്നു.. അപ്പോൾ ആണ് അർജുന്റെ ഫോൺ അടിച്ചത്.. ജോൺ ആയിരുന്നു.. ഡാ കുഴപ്പം ഒന്നും ഇല്ലല്ലോ.. ഏയ്.. ഒരു കുഴപ്പവുമില്ല.. എവിടെ ആ പട്ടി.. അവൻ ഇവിടെ ഉണ്ട്.. അടിച്ചു ഫിറ്റ്‌ ആണ്.. ഗായത്രി എവിടെ.. ഒരു വിധം ഞാൻ പിടിച്ചു കിടത്തിയിട്ടുണ്ട്.. ഇനി എന്താവും എന്തോ.. പിന്നെ മോനെ അവൾക്ക് ബോധം ഇല്ല.. അത് ഓർമ വേണം.. അതെന്തിനാ എന്നോട് പറയുന്നേ… അല്ല ബോധം ഉള്ള നീ ബോധമില്ലാത്ത അവളെ എന്തെങ്കിലും ചെയ്താൽ അവൾക്കു ബോധം വന്നാൽ നിന്റെ ബോധം പോവും..

അതാണ്.. ഇനി മിണ്ടിയാൽ നിന്റെ ബോധം ഞാൻ കളയും.. അർജുൻ ഫോൺ കട്ടാക്കി മേശയിൽ വച്ചു… അപ്പോൾ ആണ് അവനെ നോക്കി കിടക്കുന്ന ഗായത്രിയെ അവൻ കണ്ടത്.. ഉറങ്ങുന്നില്ലേ.. ഇപ്പൊ നിങ്ങളെ വിളിച്ചത് ആരാ.. അതവളല്ലേ.. തവളയോ.. അല്ല.. നിങ്ങളുടെ മായ.. എനിക്ക് എല്ലാം മനസിലായി.. ഓഹോ.. എന്നാലേ അവൾ തന്നെയാ.. നിനക്ക് എന്താ.. ഞാൻ സമ്മതിക്കില്ല.. നിന്റെ സമ്മതം വേണ്ട.. അജു ഏട്ടനെ കൊല്ലും ഞാൻ.. ആയിക്കോട്ടെ.. ഇപ്പൊ ഞാൻ ഉറങ്ങട്ടെ.. അർജുൻ ലൈറ്റ് ഓഫ് ചെയ്തു അവളുടെ അടുത്ത് കിടന്നു.. ഒട്ടും പ്രതീക്ഷിക്കാതെ ഗായത്രി അവന്റെ മുകളിൽ കയറി കിടന്നു… അർജുൻ പതറി.. എന്നെ അല്ലാതെ വേറെ ആരെങ്കിലും നോക്കിയാൽ ഉണ്ടല്ലോ..

നോക്കിയാൽ.. നോക്കിയ.. എനിക്ക് ഇഷ്ടം അല്ല.. എന്റെ മാത്രം ആയാൽ മതി.. നിനക്ക് എന്നെ ഇഷ്ടം അല്ലല്ലോ പിന്നെ എന്താ… ആരാ പറഞ്ഞത്.. എന്റെ ജീവൻ അല്ലെ അജു ഏട്ടൻ..എന്റെ മനസ്സിൽ എത്ര മാത്രം സ്നേഹം ഉണ്ടെന്നു അറിയോ.. മനസ്സിൽ ഉണ്ടായിട്ട് കാര്യം ഇല്ല.. പ്രകടിപ്പിക്കണം..ഇല്ലെങ്കിൽ ചിലപ്പോൾ ഞാൻ വേറെ ആരെയെങ്കിലും നോക്കും.. അർജുൻ പറഞ്ഞു തീർന്നതും ഗായത്രി അവന്റെ ചുണ്ടിൽ ചുംബിച്ചു.. അവളിൽ നിന്നും അത് പ്രതീക്ഷിക്കാത്തതിനാൽ അവൻ ഞെട്ടി..അവൾ തുടരെ തുടരെ ചുംബിച്ചു കൊണ്ടേ ഇരുന്നു… പോരെ.. ഇപ്പൊ എനിക്ക് ഇഷ്ടം ആണെന്ന് മനസിലായില്ലേ.. ഗായത്രി മുഖം ഉയർത്തി നോക്കി ചോദിച്ചു..

അർജുൻ അപ്പോളേക്കും അവളെ ദേഹത്തു നിന്നും മാറ്റി അവളുടെ മുകളിൽ കയറി കിടന്നു.. ഗായത്രി കണ്ണുകൾ മിഴിച്ചു കൊണ്ടു അവനെ നോക്കി.. ഇനി എന്റെ ഇഷ്ടം കാണിക്കട്ടെ ഞാൻ.. ഗായത്രി ചിരിച്ചു കൊണ്ടു തല ആട്ടി.. അർജുൻ ആവേശത്തോടെ അവളുടെ ചുണ്ടുകൾ കവർന്നു.. അവളുടെ കഴുത്തിലൂടെ എല്ലാം അവൻ ഒരു തരം വികാരത്തോടെ ചുംബനം കൊണ്ടു മൂടി.. ഗായത്രി അവനു വിദേയയായിരുന്നു.. വികാരത്തിന്റെ വേലിയേറ്റം അവനിൽ തുടങ്ങിയതും അർജുൻ അവൾ ഇട്ടിരുന്ന ഷർട്ട്‌ അഴിക്കാൻ തുടങ്ങി.. രണ്ടു ബട്ടൺ അഴിച്ചു കൊണ്ടു അവളുടെ നെഞ്ചിൽ ചുംബിച്ചു.. ഗായത്രി പിടഞ്ഞു കൊണ്ടു അവന്റെ മുടിയിൽ പിടിച്ചു..

അവന്റെ തടി രോമങ്ങൾ കൊണ്ടു അവൾക്ക് ഇക്കിളി ആയി.. അവളെ വിവസ്ത്രയാക്കാൻ തുനിയുമ്പോൾ ആണ് അർജുന് പെട്ടന്ന് ബോധം വന്നത്.. അവളുടെ മുഖത്തേക്ക് നോക്കി അർജുൻ അവളിൽ നിന്നും വിട്ടു മാറി.. ഗായത്രി കണ്ണുകൾ ഇറുക്കി അടച്ചു കിടക്കുകയായിരുന്നു.. അവളുടെ മുഖം കണ്ടു അർജുൻ തിരിഞ്ഞു കിടന്നു… അർജുൻ വിട്ടു മാറിയതും ഗായത്രി അവനെ കെട്ടിപിടിച്ചു കിടന്നു.. സോറി ഗായത്രി.. എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. നിന്റെ ഈ അവസ്ഥയിൽ.. സോറി.. അവൻ മനസ്സിൽ ഉരുവിട്ട് കൊണ്ടു ഇരുന്നു.. ഗായത്രി ഇതൊന്നും അറിയാതെ അവനെ കെട്ടിപിടിച്ചു സുഖനിദ്രയിലേക്ക് വഴുതി വീണു… അവൾ ഉറങ്ങിയതും അർജുൻ അവള്ക് നേരെ തിരിഞ്ഞു കിടന്നു..

അവളുടെ മുഖത്തു നോക്കി കിടക്കുമ്പോൾ ആണ് അവളുടെ നെഞ്ച് ഭാഗം അവൻ കണ്ടത്.. അർജുൻ വേഗം തന്നെ അവളുടെ ബട്ടൺ ഇട്ടു കൊടുത്തു അവളെ പൊതിഞ്ഞു പിടിച്ചു.. നിന്റെ അനുവാദത്തോടെ പൂർണ സമ്മതത്തോടെ അല്ലാതെ ഞാൻ അത് ചെയ്യില്ല ഗായത്രി.. അവളുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ടു അർജുനും ഉറക്കത്തിലേക്ക് വീണു… തലയ്ക്കു നല്ല കനം തോന്നി ആണ് ഗായത്രി ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.. കണ്ണുകൾ വലിച്ചു തുറന്നു. തലയ്ക്കു കൈ കൊടുത്തു കൊണ്ടു അവൾ ചുറ്റും നോക്കി.. ആകെ ഒരു മരവിപ്പ് പോലെ തോന്നി.. തലേന്ന് നടന്നത് ഒന്നും ഓർമ വരാത്തത് പോലെ അവൾ ചുറ്റും നോക്കി.. അടുത്ത് അർജുൻ കിടക്കുന്നത് കണ്ടു അവൾ സമദാനിച്ചു..

എഴുന്നേറ്റു ഇരുന്നപ്പോൾ ആണ് അവൾക്കു ഇട്ട വേഷം നോക്കിയത്.. അത് എപ്പോ ഇട്ടെന്ന് ഓർത്ത് അവൾ ചുറ്റും നോക്കി.. അപ്പോൾ ആണ് കട്ടിലിനു താഴെ നനഞ്ഞ അവളുടെ വസ്ത്രം അവൾ കണ്ടത്. അവൾ ഞെട്ടലോടെ അർജുനെ നോക്കി.. അവന്റെ മുഖത്തു ഉള്ള അവളുടെ കുങ്കുമവും ഒപ്പം അവൾ ധരിച്ച അവന്റെ ഷർട്ട്‌ കൂടെ കണ്ടതോടെ അവൾ തളർന്നു ഇരുന്നു.. ഒന്നും ഓർമ വരാതെ എന്താണ് നടന്നതെന്ന് ഓർത്ത് എടുക്കാൻ ശ്രമിച്ചു.. അവളുടെ ഓർമയിൽ അർജുന്റെ കൂടെ ബാത്‌റൂമിൽ നിൽക്കുന്നതും ബെഡിൽ കിടക്കുന്നതും തെളിഞ്ഞു വന്നു.. ബാക്കി ഒന്നും തെളിഞ്ഞില്ല..

ഒപ്പം അവളുടെ കണ്ണിൽ ടേബിളിൽ ഉള്ള ഗ്ലാസ്‌ കൂടെ കണ്ടതോടെ അവളുടെ കണ്ണുകൾ നിറഞ്ഞു.. അർജുനെ ദേഷ്യത്തിൽ നോക്കി കരഞ്ഞു കൊണ്ടു ഗായത്രി ബാത്രൂമിൽ കയറി.. ഗായത്രി കുളിച്ചു കഴിഞ്ഞു അടുക്കളയിൽ പോയി.. അവളുടെ മനസ്സ് ആകെ തളർന്നു പോയി.. അർജുൻ ഒരിക്കലും അങ്ങനെ ചെയ്യും എന്ന് അവൾ വിചാരിച്ചിരുന്നില്ല.. എന്തോ അവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടേ ഇരുന്നു..അർജുനോട് ദേഷ്യവും കൂടി.. ബെൽ അടിക്കുന്നത് കെട്ട് ഗായത്രി അർജുന്റെ ഫ്രണ്ട്സ് ആണെന്ന് കരുതി ആണ് വാതിൽ തുറന്നത്.. മുന്നിൽ നിൽക്കുന്ന മാളുവിനെയും വാസുകിയെയും കണ്ടു അവൾ അമ്പരന്നു.. മാളു ഗായത്രിയെ കെട്ടിപിടിച്ചു.. ഗായത്രിക്ക് ഒരുപാട് സന്തോഷം തോന്നി..

ഗായത്രി വാസുകിയെ കെട്ടിപിടിച്ചു.. വാസുകി അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടു അകത്തു കയറി.. അജു എഴുന്നേറ്റില്ലേ.. ഇല്ല അമ്മ.. ഗായത്രിയുടെ മുഖത്തെ സങ്കടം മാളു കണ്ടിരുന്നു.. അവളോട്‌ എല്ലാം തുറന്നു പറഞ്ഞു അവരുടെ സ്നേഹം കാണാൻ വേണ്ടി ആയിരുന്നു മാളു വന്നത്.. അച്ഛൻ എവിടെ അമ്മ.. അച്ഛൻ ഒരു മീറ്റിംഗ്. കുറച്ചു ദിവസം വീട്ടിൽ ഇണ്ടാവില്ല… അപ്പോൾ ഞങ്ങൾ ഇങ്ങോട്ടു പൊന്നു.. മാളു ഗായത്രിയെ വലിച്ചു കൊണ്ടു അടുക്കളയിൽ പോയി..

എന്താടി.. ഏട്ടനുമായി എപ്പോളും വഴക്ക് തന്നെ ആണോ.. ഒന്നുല ഡി.. ഞാൻ ഇപ്പൊ വരാം.. നിന്റെ ഹീറോയെ ഒന്ന് കാണട്ടെ.. മാളു ഗായത്രിയെ കാവിളിൽ തട്ടി പറഞ്ഞു.. അവൾ പോയതും വാസുകി ഗായത്രിയുടെ അടുത്ത് വന്നു.. അവൾ ഇങ്ങോട്ടു വരാൻ വേണ്ടി യുദ്ധം ആയിരുന്നു.. ഗായത്രി ചിരിച്ചു കൊണ്ടു ജോലിയിൽ മുഴുകി.. എങ്കിലും മനസ്സിൽ അർജുൻ തന്നെ ചതിച്ചു എന്നത് ഒരു നീറ്റൽ ആയി നിന്നു..….….. (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.