Thursday, December 26, 2024
LATEST NEWSSPORTS

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ശ്രീലങ്കയ്ക്ക് വൻ മുന്നേറ്റം, ഇന്ത്യ അഞ്ചാമത്

ഗാലെ: പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ശ്രീലങ്കയുടെ മുന്നേറ്റം. ശ്രീലങ്ക മൂന്നാം സ്ഥാനത്തെത്തി. ഗാലെയിലെ തോൽവിയോടെ ഓസ്ട്രേലിയയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി.

നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. ദക്ഷിണാഫ്രിക്കയുടെ പോയിന്‍റ് ശതമാനം 71.43 ആണ്. 70 പോയിന്റ് ശതമാനത്തോടെ ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. 54.17 ശതമാനം പോയിന്‍റുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.