Thursday, May 2, 2024
GULFLATEST NEWSSPORTS

ലോകകപ്പ് ഫുട്ബോൾ; ഹയാ കാർഡുള്ളവർക്ക് 3 പേരെ കൂടെ കൂട്ടാം

Spread the love

ദോഹ: ഫുട്ബോൾ പ്രേമികൾക്കായി വാതിലുകൾ തുറന്ന് ഖത്തർ. ഫിഫ ലോകകപ്പ് മത്സരത്തിനുള്ള ടിക്കറ്റുള്ള ഹയാ കാര്‍ഡ് ഉടമകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാത്ത മൂന്ന് പേരെ കൂടി കൊണ്ടുപോകാം. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ഈ അവസരം ലഭ്യമാകും. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഡയറക്ടർ ജനറൽ എൻജി യാസർ അൽ ജമാൽ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചു.

Thank you for reading this post, don't forget to subscribe!

ഖത്തറിന്‍റെ പുതിയ 1+3 നയം അനുസരിച്ച് ലോകകപ്പ് മത്സരത്തിനായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഹയ കാർഡിൽ 3 പേരെ കൂടി ഉൾപ്പെടുത്താം.  ഒരു ഹയ കാർഡ് ഉടമയ്ക്ക് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ 3 പേരെ വരെ ഖത്തറിലേയ്ക്ക് കൊണ്ടുവരാം. മാച്ച് ടിക്കറ്റ് ഇല്ലെങ്കിലും ലോകകപ്പിന്‍റെ ഫാൻ സോണുകളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാം. എന്നിരുന്നാലും, ഇതിനായി ഒരു നിശ്ചിത ഫീസ് അടയ്ക്കേണ്ടിവരും, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

നവംബർ 20 മുതൽ ഡിസംബർ 6 വരെ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ സമയത്താണ് പ്രവേശനമെങ്കിലും നയം അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തിലാകും. ടിക്കറ്റ് ഇല്ലാത്തവർക്ക് ലോകകപ്പ് ഫാൻ സോണുകളിൽ ആഘോഷങ്ങളിൽ പങ്കെടുക്കാനും ആസ്വദിക്കാനും അവസരം ഒരുക്കുകയാണ് ലക്ഷ്യം.