വിംബിള്‍ഡണ്‍; ചരിത്രം കുറിച്ച് ഓണ്‍സ് യാബിയര്‍ ഫൈനലില്‍
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ യാബിയർ ജയം സ്വന്തമാക്കി. സ്കോർ: 6-2, 3-6, 6-1. യാബിയറിന്‍റെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്. സെമി ഫൈനലിൽ തത്യാനയ്ക്കെതിരെ മികച്ച ഫോം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു. ഇതോടെ വിംബിൾഡണിന്‍റെ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തുന്ന ആദ്യ അറബ് വനിതയായി യാബിർ മാറിയിരിക്കുന്നു.
ആദ്യ സെറ്റിൽ യാബിയർ ആധിപത്യം പുലർത്തുകയും മികച്ച ഷോട്ടുകൾ നേടുകയും ചെയ്തു. തത്യാനയുടെ പിഴവുകൾ താരത്തെ സഹായിച്ചു. ആദ്യ സെറ്റ് 6-2ന് യാബിയർ സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ കഥ മാറി. തത്യാന ശക്തമായി തിരിച്ചുവന്ന് യാബിയറിനെ പ്രതിരോധത്തിലാക്കി. സെറ്റ് 6-3ന് സ്വന്തമാക്കിയ തത്യാന മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടുകയായിരുന്നു.
എന്നാൽ മൂന്നാം സെറ്റിൽ വിംബിൾഡൺ പുല്‍കോര്‍ട്ട് യാബിയർ കളിക്കുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. 5-0ന് ലീഡ് ചെയ്ത തത്യാന ഒരു അവസരവും നൽകിയില്ല. 6-1ന് സെറ്റ് നേടിയാണ് യാബിയർ ഫൈനലിൽ കടന്നത്. ഫൈനലില്‍ സിമോണ ഹാലെപ്പോ എലേന റൈബിക്കാനയോ ആയിരിക്കും യാബിയറിന്റെ എതിരാളി.